മണ്ണുകൊണ്ടെഴുതി മണ്ണിനെ പൊന്നാക്കി മണ്ണ് ദിനാചരണം
വേങ്ങര
പെരുവള്ളൂർ: "മണ്ണിലൂടെ നടക്കാം" എന്ന മൂന്നാം ക്ലാസ് പാഠഭാഗവുമായി ബന്ധപ്പെട്ട് ലോക മണ്ണ് ദിനത്തിൽ " മണ്ണ് നമ്മുടെ പൊന്ന് " എന്ന് ഓർമ്മപ്പെടുത്തി മണ്ണുകൊണ്ടെഴുതി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾ .വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച വ്യത്യസ്ത ഇനം മണ്ണുകൾ ഉപയോഗിച്ചാണ് കുട്ടികൾ എഴുതിയത്. വിദ്യാർത്ഥികൾക്കായി മണ്ണ് സംരക്ഷണ പോസ്റ്റർ നിർമ്മാണം, മണ്ണിനെ അറിയാം ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. അധ്യാപികമാരായ ജോസിന ആന്റണി, റംസീന എന്നിവർ നേതൃത്വംനൽകി.
Govt lp school olakara
Olakara po
Malappuram dt
pH. 9446261238