Labels

31 December 2017

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

തിരുരങ്ങാടി : കേരളത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഐതിഹാസിക സമാപനം. നാലു ദിവസം നീണ്ട വൈജ്ഞാനിക വിരുന്നിന് ശേഷം, അലകടലായെത്തിയ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഒമ്പതാമത് മുജാഹിദ് സമ്മേളനത്തിന് പരിസമാപ്തിയായത്. മുജാഹിദ് പുനരൈക്യത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം എന്ന സവിശേഷതയും സമ്മേളനത്തിനുണ്ടായിരുന്നു. മുജാഹിദ് സംഘശക്തിയെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് ആഹ്വാനമാണ് സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്.
മുജാഹിദ് കേരളം ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഒരു ദുശ്ശക്തിക്കും മുജാഹിദ് സഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. മുസ്്‌ലിം സമുദായം ഒന്നടങ്കം ആഗ്രഹിച്ച മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ തേട്ടമാണെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും സമ്മേളന നഗരിയിലെ ജനസഞ്ചയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും മത വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്കും നായകത്വം വഹിച്ച മഹാരഥന്മാരായ നേതാക്കള്‍ രൂപംനല്‍കിയ സലഫി പ്രസ്ഥാനം അജയ്യമാണെന്നും ആരോപണങ്ങള്‍കൊണ്ട് ആദര്‍ശ മുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നും ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും പ്രബോധകര്‍ക്കുമെതിരെ ആരോപണമുന്നയിച്ച നവോത്ഥാന പ്രബോധന മുന്നേറ്റത്തെ തടയാണെന്നത് വ്യാമോഹമാണെന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.
മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും അണിനിരന്ന മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞകാലങ്ങളിലില്ലാത്ത പിന്തുണയും പ്രചാരവും ലഭിച്ചുവെന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് അംഗീകാരമായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സലഫി നഗറും പരിസരവും വിശ്വാസികളാല്‍ ജനനിബിഡമായിരുന്നു. പ്രധാന വേദിക്ക് പുറമെയുള്ള മറ്റ് ഏഴു വേദികളിലും വിവിധ സമ്മേളനങ്ങള്‍ ഉണ്ടായി. ഓരോ വേദിയും പ്രൗഢവും സമ്പന്നവുമായിരുന്നു. ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അനുബന്ധ വേദികള്‍ പ്രധാനമായും സജ്ജീകരിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടുകൂടി തന്നെ പ്രതിനിധികള്‍ നാനാഭാഗത്തുനിന്നും ഒഴുകുകയായിരുന്നു. ജനത്തിരക്ക് കാരണം ഗതാഗത തടസ്സമുണ്ടാകാതാരിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു. പഴുതടച്ച സുരക്ഷയും ഗതാഗത ക്രമീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്‌ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
പ്തമശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അദ്ധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി, മദ്‌റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.
രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷതവഹിച്ചു.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.
സയണിസ്റ്റ് സാമ്രാജ്യത്വത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണം
ഫലസ്തീന്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് മുജാഹിദ് സമ്മേളനം
തിരുരങ്ങാടി : ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് 9 ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്‌സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും വംശീയ അതിക്രമങ്ങളിലും മുജാഹിദ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രപൈതൃകത്തെ വര്‍ഗീയവത്കരിക്കരുത്
തിരുരങ്ങാടി :മതങ്ങളെ കുറിച്ചുള്ള അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് ഒരു പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു. മതങ്ങളെ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കണം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള സന്മനസ്സാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം മുതല്‍ െ്രെപമറി തലം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. താജ് മഹല്‍ അടക്കമുള്ള ഇന്ത്യയുടെ അഭിമാന അടയാളങ്ങള്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് പ്രതിരോധിക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി. ഉമര്‍ സുല്ലമി അദ്ധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി., എം.ഐ. ഷാനവാസ് എം.പി., ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി. നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന്‍ ഫുജൈറ അദ്ധ്യക്ഷതവഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
തിരുരങ്ങാടി:മതപ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുകയും മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്‌ലാമിന് അന്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണം.
പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കണം. മണ്ണും വിണ്ണും മലിനമാക്കുന്നതില്‍ നിന്ന് മനുഷ്യരെ തടയാന്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും വെള്ളവും ഭക്ഷണവും മലിനമാക്കുന്നതില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സമൂഹം വിട്ടു നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയുടെ അടയാളങ്ങളും പരിസ്ഥിതി സൗഹൃദവുമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
മുജാഹിദ് മഹല്ല് പരിധിയില്‍ ഒരാളും ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ലെന്ന്ഉറപ്പ് വരുത്തേണ്ട ബാധ്യത മഹല്ല് നേതൃത്വങ്ങള്‍ക്കുണ്ട്. ജാതി മത, ഭേത വ്യത്യാസംകൂടാതെ ഇത് സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പി.എ. പൗരന്‍, അഡ്വ. ടി.ഒ. നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു. കെ.എന്‍.എം. വൈസ് പ്രസിഡണ്ട് എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യക്ഷതവഹിച്ചു.
ന്യൂനപക്ഷാവകാശ സമ്മേളനം മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഉമര്‍ ഫാറൂഖ്, സി.ടി. അബ്ദുറഹീം, പ്രൊഫ. മുസ്തഫ പുത്തൂര്‍, അലി മെക്ക, പി.സി. സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.

മലപ്പുറം വേങ്ങര ഭാഗങ്ങളിലെ എല്ലാ എല്ലാ കടകളും ഇന്ന് രാത്രി 10 മണിക്ക് മു

മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു
മുന്‍പ് മലപ്പുറത്തെ എല്ലാകടകളും അടക്കണമെന്നു പോലീസ് അറിയിച്ചു. മലപ്പുറം, വേങ്ങര ഭാഗങ്ങളിലെ എല്ലാ കടകളും അടക്കണമെന്ന് മലപ്പുറം സി.ഐ. എ. പ്രേംജിത്ത് പത്രക്കുറിപ്പിലൂടെ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ആഘോഷം പാടില്ല. അനുമതി ഇല്ലാതെ ശബ്ദ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലീസ് നിയമപ്രകാരം കേസെടുക്കും.
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.

30 December 2017

വേങ്ങരമുതല്‍ നരണിപ്പുഴവരെ

വേങ്ങരമുതല്‍ നരണിപ്പുഴവരെ

വേങ്ങര : ഇ. അഹമ്മദിന്റെ മരണത്തോടെ 2017-ല്‍ കണ്ണുകളെല്ലാം പി.കെ. കുഞ്ഞാലിക്കുട്ടിയിലേക്കും വേങ്ങരയിലേക്കുമായിരുന്നു. എം.എല്‍.എ. സ്ഥാനം രാജിവെച്ച് ലോക്‌സഭയിലെത്തിയ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം അല്പം കുറഞ്ഞെങ്കിലും ജയിച്ചുകയറിയ കെ.എന്‍.എ. ഖാദര്‍. വര്‍ഷത്തിന്റെ ആദ്യപകുതി രാഷ്ട്രീയചര്‍ച്ചകള്‍ക്കും തീപാറുന്ന പോരാട്ടങ്ങള്‍ക്കും സാക്ഷിയായി. നിലമ്പൂര്‍ മേഖലയിലെ മാവോവാദിസാന്നിധ്യം ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞു. പ്രമുഖരുടെ കീഴടങ്ങലും വാര്‍ത്തയായി. ഇ. അഹമ്മദിന്റെയും കോട്ടുമല ബാപ്പു മുസലിയാരടക്കമുള്ളവരുടെയും വിയോഗം മലപ്പുറത്തിന് തീരാനഷ്ടമായി. ഉണ്യാലില്‍ സംഘര്‍ഷം പലപ്പോഴായി തലപൊക്കിയത് തീരദേശത്തെ അശാന്തമാക്കി. വിവാദ പാര്‍ക്കില്‍ കുരുങ്ങി പി.വി. അന്‍വര്‍ എം.എല്‍.എ. വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഓഖി കൊടുംകാറ്റ് മലപ്പുറത്തിന്റെ തീരങ്ങളെ കവര്‍ന്നെടുത്തു. നരണിപ്പുഴയില്‍ മുങ്ങി ആറ് കുരുന്നുജീവനുകള്‍ പൊലിഞ്ഞ വാര്‍ത്ത സമ്മാനിച്ചാണ് 2017 പടിയിറങ്ങിയത്. നിരത്തില്‍ പൊലിഞ്ഞത് 379 ജീവനുകള്‍ വിവിധ വാഹനാപകടങ്ങളിലായി ജില്ലയില്‍ 2017-ല്‍ മരിച്ചത് 379 പേരാണ്. മുന്‍വര്‍ഷം 402 പേരാണ് അപകടങ്ങളില്‍ മരിച്ചത്. കീഴടങ്ങി മാവോവാദികള്‍ മാവോവാദികളെ പ്രതിരോധത്തിലാക്കാന്‍ പോലീസിനു കഴിഞ്ഞു. ഭഗത്സിങ്, കാളിദാസ്, കന്യാകുമാരി തുടങ്ങി മുന്‍ പ്രവര്‍ത്തകരെല്ലാം പോലീസില്‍ കീഴടങ്ങി. ഇത്തവണയും അശാന്തം തിരൂര്‍ ഉണ്യാല്‍, താനൂര്‍ ഭാഗങ്ങളില്‍ പോയവര്‍ഷവും പല സമയങ്ങളിലായി അക്രമസംഭവങ്ങള്‍ അരങ്ങേറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാദങ്ങളുടെ പാര്‍ക്ക് നിലമ്പൂരില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി .

പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം


പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം ...
അരലക്ഷം വനിതകള്‍ സംഗമിച്ചു
വേങ്ങര (മലപ്പുറം): കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ അരലക്ഷം വനിതകള്‍ പങ്കെടുത്ത വനിതാ സമ്മേളനം. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സ്ത്രീത്വം, സംസ്‌കാരം, സദാചാരം, സാമൂഹ്യതിന്മക്കെതിരേ കുടുംബ നായിക, കുടുംബഛിദ്രത, സൈബര്‍ കുരുക്കുകള്‍, വിശ്വാസ ജീര്‍ണതക്കെതിരേ പെണ്‍മുന്നേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബാഷ സിങ് ഡല്‍ഹി സമ്മേളനം ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ പുരോഗതിവേഗത്തിലാക്കുന്നതിലും സമാധാനം നിലനിര്‍ത്തുന്നതിലും വനിതകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അവര്‍ പറഞ്ഞു. കുടുംബം, സമൂഹം, രാജ്യം തുടങ്ങിയവയുടെ സര്‍വോന്മുഖമായ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനും സ്ത്രീകള്‍ക്ക് കഴിയണം. രാജ്യത്തിന്റെ നന്മയ്ക്കുതകുന്ന പുതിയ തലമുറയായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും അവര്‍ പറഞ്ഞു. മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എം. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. അഡ്വ. മറിയുമ്മ, ബിന്ദുകൃഷ്ണ, ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കര്‍, നഗരസഭാ അധ്യക്ഷ കെ.ടി. റഹീദ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, ശമീമ ഇസ്ലാഹിയ്യ, എ. ജമീല എടവണ്ണ, സജ്‌ന തൊടുപുഴ, ആയിശ ചെറുമുക്ക്, പ്രൊഫ. ആമിന അന്‍വാരിയ്യ, സല്‍മ അന്‍വാരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

29 December 2017

Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി

വേങ്ങര : Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി...വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു...പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് യൂത്ത് ലീഗ് സെക്രട്ടറി ഷുക്കൂർ കണ്ണമംഗലം, കണ്ണമംഗലം ജിദ്ധ KMCC പ്രസിഡന്റ് നൗഷാദ് ചേറൂർ മറ്റു മുസ്ലിം ലീഗിന്റെ നേതാക്കന്മാരും പങ്കെടുത്തു... പഞ്ചായത്ത് MSF ഭാരവാഹികൾ ആയ ആബിദ് കൂന്തല, റാഫി TP, നിഷാദ് NK, അനീസ് KP, ഹർഷദ് ചേറൂർ,സഫ്വാൻ ഫാരിസ് കാപ്പൻ,ഇഹ്‌സാൻ PA, ജുനൈദ് കോയിസ്സൻ,സഫ്വാൻ EP എന്നിവർ പങ്കെടുത്തു...

റാലിയുടെ സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് ഉദ്ഘാടനം ചെയ്തു.... MSF വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജവാദ് സാഹിബ്, ട്രെഷറർ CP ഹാരിസ്,നൗഷാദ് ചേറൂർ,കുട്ടിയാലി സാഹിബ്,ഷുക്കൂർ കണ്ണമംഗലം,നിഷാദ് NK, ആബിദ് കൂന്തല,റാഫി TP എന്നിവർ ആശംസകൾ അറിയിച്ചു. അനീസ് KP നന്ദി യും അറിയിച്ചു.  വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായിhttps://youtu.be/o8qGMdflPcE

മർകസ് റൂബീജൂബിലി ഇരിങ്ങല്ലൂർ സർക്കിൾ പ്രചരണ സന്ദേശയാത്ര

വേങ്ങര : ജനുവരി 5,6,7 തീയതികളിൽ കാരന്തൂരിൽ നടക്കുന്ന മർകസ് റൂബി ജൂബിലിയുടെ ഭാഗമായി ഇരിങ്ങല്ലൂർ സർക്കിൾ SYS സംഘടിപ്പിച്ച മർകസ് സമ്മേളന പ്രചരണ സന്ദേശയാത്ര സമാപിച്ചു. ഉച്ചക്ക് ഓടക്കൽ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് PKM സഖാഫി ഫ്‌ളാഗ് ഓഫ് ചെയ്‌തു. കുഴിപ്പുറം നിന്നും ആരംഭിച്ച് ഇരിങ്ങല്ലൂർ, പാലാണി, കോട്ടപ്പറമ്പ്, ചാലോടി, പുഴച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വടക്കുമുറിയിൽ സമാപിച്ചു.

മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും

മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും

തിരൂരങ്ങാടി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള പുതിയ പാലത്തിന്റെ ഉദ്ഘാടനം 8-ന് നടക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. രാവിലെ 9 മണിക്ക് തിരൂരങ്ങാടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആദ്യവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഒഴിവിനനുസരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് ഒഴിവില്ലാത്തതിനാല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിന് വകുപ്പ് മന്ത്രിക്ക് നിര്‍ദ്ധേശം നല്‍കുകയായിരുന്നു.
തിരൂരങ്ങാടി നഗരസഭയെയും എ.ആര്‍ നഗര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് മമ്പുറത്തേക്ക് വീതിയോട് കൂടിയ പാലം വേണമെന്നാവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറാണ് തുക അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും ശ്രമഫലമായി 21 കോടി രൂപ അനുവദിക്കുകയും 2013 അവസാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നോട്ട് നിരോധനവും, ജി.എസ്.ടി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടന്ന് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും എം.എല്‍.എ പറഞ്ഞു.

27 December 2017

ഐ.പി എച്ച് പുസ്തക മേള തുടങ്ങി

ഐ.പി എച്ച്  പുസ്തക മേള തുടങ്ങി.
വേങ്ങര: കൂരിയാട് മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയോട് ചേർന്ന് ഐ.പി.എച്ച് പുസ്തകമേള തുടങ്ങി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു. അസി: ഡയറക്ടർ കെ.ടി.ഹുസൈൻ, മാനേജർ ടി.ടി.അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി വേങ്ങര  ഏരിയാ പ്രസിഡണ്ട് ഇ.വി.അബ്ദുസ്സലാം, സി.വി.സലീം, ഹിറാനഗർ ഹൽഖാ നാസിം നാസർ വേങ്ങര, കെ .പി .കുഞ്ഞീച്ചി ,വി.ടി.അബ്ദുൽ ജബ്ബാർ മൗലവി, ടി.ടി.അബ്ദുറഷീദ്, പി.അശ്രഫ്, നിസാർ വേങ്ങര ,ഫൈസൽ ചേറൂർ തുടങ്ങിയവർ പങ്കെടുത്തു

26 December 2017

മുജാഹിദ് സമ്മേളന നഗരിയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി.

മുജാഹിദ് സമ്മേളന നഗരിയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി.

വേങ്ങര: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരിയിൽ ആരംഭിച്ച രാജ്യാന്തര ഇസ് ലാമിക പുസ്തകോത്സവം പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.വിയോജിപ്പുകൾ നിലനിർത്തി മനഷ്യസമൂഹം ഒന്നിക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് പകരം സ്നേഹവും, സഹിഷ്ണുതയും പ്രസരിപ്പിക്കാൻ മുന്നോട്ട് വരണം. ധാർമിക മൂല്യങ്ങളുടെ അടിത്തറയിൽ നിന്ന് വായിക്കണം. വെറുതെ വായിച്ച് മസ്തിഷ്ക്കം മലിനമാക്കരുത്. വായന വ്യക്തിയെയും, സമൂഹത്തെയും ഉണർത്തണം.കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി   പി.പി.ഉണ്ണീൻകുട്ടി മൗലവി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫസർ എൻ.വി.അബ്ദു റഹ്മാൻ, ഡോ: എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ഡോ: പി.പി.അബ്ദുൽ ഹഖ്, എ.അസ്ക്കറലി,എൻ.കുഞ്ഞിപ്പ മാസ്റ്റർ, നാസർ സുല്ലമി എടത്തനാട്ടുകര, സിറാജ് ചേലേമ്പ്ര, കമാൽ, യാസർ അറഫാത്ത് എന്നിവർ പ്രസംഗിച്ചു.

എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് പ്രൗഡമായ തുടക്കം

എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് പ്രൗഡമായ തുടക്കം

വേങ്ങര: മതം, സഹിഷ്ണുത, സഹവർതിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന  മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് ഇന്ന് തുടക്കമായി. മനഷ്യ ശരീരത്തിന്റെ സൃഷ്ടിപ്പു രഹസ്യങ്ങൾ വിശദീകരിക്കുന്ന കാഴ്ച്ചകളാണ് എക്സിബിഷനിലൂടെ പ്രദർശിപ്പിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളും, പ്രതിവിധികളും, പ്രതിരോധ മാർഗങ്ങളും പ്രദർശനത്തിൽ വിശദീകരിക്കപ്പെടും. ലഹരിയുണ്ടാക്കുന്ന ഉത്പനങ്ങളെ കുറിച്ച് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്ന സെഷനുകളും, ഡോക്യുമെന്ററിയും ഇതിന് കൂടെ ഉണ്ടാവും.40 ഓളം സ്റ്റാളുകളിലായിട്ടാണ് പ്രദർശനം.രാവിലെ  9 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഡോക്ടർമാരുടെ കൗൺസിൽ സൗകര്യവുമുണ്ട്.ഇന്റർ നാഷണൽ ബുക് ഫെയറും സമ്മേളന നഗരിയിൽ ഒരുങ്ങുന്നുണ്ട്. സ്വാഗത സംഘം ചെയർമാൻ വി.കെ.സക്ക രീയ്യ ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി,  കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണിൻ കുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ, എം.അബ്ദുറഹ്മാൻ സലഫി ,എ.അസ്ക്കറലി, ഡോ: എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ജലീൽ മാമാങ്കര ,സിറാജ് ചേലേമ്പ്രപ്രസംഗിച്ചു.വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൻമാരും പങ്കെടുത്തു.


ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള മെസേജ് എക്സിബിഷൻ ഉദ്ഘാടനം സ്വാഗത സംഘം ചെയർമാൻ വി.കെ.സക്കരിയ്യ നിർവഹിക്കുന്നു.

ട്രാഫിക്ക്‌ അടയാളങ്ങളില്ല; അപകട മുനമ്പില്‍ കാല്‍നട യാത്രക്കാര്‍

ട്രാഫിക്ക്‌ അടയാളങ്ങളില്ല; അപകട മുനമ്പില്‍ കാല്‍നട യാത്രക്കാര്‍
വേങ്ങര: ഏതു സമയത്തും ഗതാഗത കുരുക്കും വാഹനത്തിരക്കുമുള്ള വേങ്ങര ടൗണിലെ റോഡില്‍ സീബ്രാലൈനുകളില്ലാത്തത്‌ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ അപകട മുനമ്പിലെത്തിക്കുന്നതായി പരാതി. നഗരത്തിലെ ഏറ്റവും തിരക്കുള്ള പ്രദേശങ്ങളായ ബസ്‌റ്റാന്റിന്‌ മുന്‍വശത്തും മാര്‍ക്കറ്റ്‌ റോഡിനു സമീപത്തായും അടയാളപ്പെടുത്തിയ സീബ്രാലൈനുകള്‍ പൂര്‍ണ്ണമായും മാഞ്ഞ നിലയിലാണ്‌. താഴെ അങ്ങാടിയില്‍ കെ.എസ്‌.ഇ.ബി.ഓഫീസിനു പരിസരത്തും മേലേ അങ്ങാടിയിലെ വരയും മാഞ്ഞ നിലയിലാണ്‌. ഇതുമൂലം നിരവധി യാത്രക്കാരാണ്‌ പ്രത്യേകിച്ചും സ്‌ത്രീകളും കുട്ടികളുമാണ്‌ ഏറെ പ്രയാസപ്പെടുന്നത്‌.

24 December 2017

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സപ്തദിന NSS ക്യാമ്പ് കണ്ണമംഗലം നൊട്ടപ്പുറം GLPS ൽ തുടങ്ങി

NSS ക്യാമ്പ്
കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സപ്തദിന NSS ക്യാമ്പ് കണ്ണമംഗലം നൊട്ടപ്പുറം GLPS ൽ തുടങ്ങി. വേങ്ങരMLA കെ എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് AP ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മെമന്റോ വിതരണം നടത്തി.മാനേജർ കെ.പി കുഞ്ഞിമൊയ്തു, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസി.പുള്ളാട്ട് സലിം മാസ്റ്റർ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ TK അബദുട്ടി, കെ കെ മൊയ്തീൻ കുട്ടി, അസീസ് കാമ്പ്രൻ, ദുർഗ്ഗാദാസ് കെ.പി, പ്രകാശൻ മാസ്റ്റർ പൂവിൽ കോയക്കുട്ടി ഹാജി യൂസുഫ് കരുമ്പിൽ എന്നിവർ സംസാരിച്ചു. യാസിർ പൂവിൽ സ്വാഗതവും മന്നാ സൽവാ കെ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചാക്കീരി അബ്ദുല്‍ ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചേറൂര്‍ : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചാക്കീരി അബ്ദുല്‍ ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ട്ടിയിലെ മുന്‍ധാരണാ പ്രകാരം ബ്ലോക്ക് പ്രസിഡന്‍റ് പി.കെ.അസ്ലു  രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്‍റ് പദം. ആദ്യ രണ്ട് വര്‍ഷം പി.കെ. അസ്ലുവിനും പിന്നീടുള്ള മൂന്ന് വര്‍ഷം ചാക്കീരി അബ്ദുല്‍ ഹഖിനും എന്നതായിരുന്നു ധാരണ. മുന്‍ വിദ്യാഭ്യാസ മന്ത്രിയും, നിയമസഭാ സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്‍റെ പുത്രനാണ് ചാക്കീരി അബ്ദുല്‍ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി. കണ്ണമംഗലം പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ പ്രഥമ പ്രസിഡന്‍റ്  സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും ഇദ്ദേഹത്തെയാണ്.രാഷ്ട്രീയ എതിരാളികളോട് പ്രതികാരച്ഛുവയില്ലാത്ത അപൂര്‍വ്വം പൊതു പ്രവര്‍ത്തകരില്‍ ഒരാളാണ് ഇദ്ദേഹമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിലേക്ക് നിരവധി തവണ തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

വേങ്ങര: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന ഫിനിക്‌സ് ബസ്.ഇന്നലെ പന്ത്രണ്ടരയോടെ കാരാ തോട് വെച്ച് കാറിലിടിച്ചു. നിറുത്താതെ പോന്ന ബസിനെ പിന്‍തുടര്‍ന്ന് കാറിലെത്തിയവര്‍ ബസ്റ്റാന്റില്‍ കയറിയ ബസിന് കുറുകെ കാര്‍ നിര്‍ത്തി ബസ് ഡ്രൈവറെ വലിച്ച് താഴെയിറക്കുന്നതിനിടെ മുന്നോട്ട് നീങ്ങിയ ബസ് കാറില്‍ ഇടിച്ച് പത്തു മീറ്ററോളം മുന്നോട്ടു പോയി. ഭയന്നു വിറച്ച ബസ് യാത്രക്കാരായ സ്ത്രീകളും കുട്ടികളും ബഹളം വെക്കുന്നതിനിടെ കാറിലെത്തിയവര്‍ ബസ് ഡ്രൈവര്‍ മഞ്ചേരി സ്വദേശി ജിതേഷ് – 36-നെ മര്‍ദ്ദിച്ച് പരുക്കേല്പിച്ചു…. ഗുരുതര പരുക്കേറ്റഇയാള്‍ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ അക്രമിച്ചു പരുക്കേല്പിച്ച സംഭവത്തില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കു നടത്തി. ഇതിനെ തുടര്‍ന്ന് നാലു മുതല്‍ ഒരു മണിക്കൂര്‍ ബസോട്ടം നിലച്ചു. പോലീസ്, തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.ബസും, സംഭവത്തില്‍ പെട്ട കാറും രണ്ട് പേരെയും പോലീസ് കസ്റ്റടിയിലെടുത്തു.

23 December 2017

പടവ് 2017 ന് തുടക്കമായി

പടവ് 2017 ന് തുടക്കമായി
പറപ്പൂര്‍ : ഡയറക്ടറേറ്റ് ഒാഫ് ഹയര്‍സെക്കന്‍ററി എഡ്യുകേഷന്‍ പടവ്-2017 എന്‍.എസ്‌.എസ്‌ സപ്തദിന ക്യാമ്പിന്  മുണ്ടോത്ത്പറമ്പ്  ഗവണ്‍മെന്‍റ് യു.പി സ്കൂളിൽ തുടക്കമായി .ജില്ല.ആര്‍.എച്ച്.എസ്‌.എസ്‌ കോട്ടക്കൽ ഡിസംബർ 23 മുതൽ 29 വരെ  സംഘടിപ്പിച്ച ക്യാമ്പ്  പറപ്പൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം അദ്ദ്യക്ഷതവഹിച്ച ചടങ്ങ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു.ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.വി.കെ ഹസീന ടീച്ചര്‍ , മുഹമ്മദ്കുട്ടി ,  അദ്ദ്യാപകര്‍ , എന്‍.എസ്‌.എസ്‌ ക്യാപ്റ്റൻ &  വളണ്ടിയേയ്സ് എന്നിവര്‍ പങ്കെടുത്തു .

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം സംഘടിപ്പിച്ചു

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം
സംഘടിപ്പിച്ചു

പറപ്പൂര്‍ :21/12/17 ന് എ.എം.എല്‍.പി സ്കൂൾ വീണാലുക്കല്‍ വെച്ച് പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം നടത്തി .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമറ്റി ചെയര്‍മാന്‍ ടി.കെ . അബ്ദുൽ റഹീം അദ്ദ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു.
പി.വി.കെ ഹസീന ടീച്ചര്‍ , സലീം ഷാ കൃഷി അസിസ്റ്റന്റ് പറപ്പൂര്‍ , പറങ്ങോടത്ത് മുഹമ്മദ് കുട്ടി , മുഹമ്മദ് കുട്ടി (കില), കെ.എ.റഹീം , വാര്‍ഡ് മെമ്പര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ എന്നിവര്‍ പ്രസംഗിച്ചു . പഞ്ചായത്ത് സെക്രട്ടറി എം.മധുസൂദനൻ സ്വാഗതം പറഞു .

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി
********************************
പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്ത് നിവാസികളുടെ സ്വപ്നവും നിരന്തര ആവശ്യവുമായിരുന്ന പഞ്ചായത്ത് പൊതു ശ്മശാനം യാഥാർത്ഥ്യമാകുന്നു.
ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന പഞ്ചായത്തിനൊരു പൊതു ശ്മശാനം എന്ന വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് . ജനകീയ മുന്നണി നേതൃത്വം നല്‍കുന്ന  പൊതു ശ്മശാന ഭൂമി കമ്മറ്റി വാങ്ങിയ 52 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി എം മധുസൂദനന്  കമ്മറ്റി അംഗങ്ങളായ കെ_എം പറങ്ങോടന്‍ കെ_കുഞമ്മദ് മാസ്റ്റർ ,അബ്ദുൽ ഹമീദ് പാലാണി എന്നിവര്‍ കൈമാറി .
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി , മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം , വാര്‍ഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
പറപ്പൂര്‍ നിവാസികളുടെ സ്വപ്നമായിരുന്ന പൊതു ശ്മശാനം എന്ന ആവശ്യം ജനകീയ മുന്നണി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്‍പ്പെടുത്തി പ്രധാന പരിഗണന കൊടുത്തിരുന്നു  പദ്ദതിയായിരുന്നു. പൊതു ശ്മശാനം യാഥാർത്ഥ്യമാക്കാനായി ജനകീയ മുന്നണി നേതൃത്വത്തോടൊപ്പം സഹകരിച്ച സഹായിച്ച മുഴുവൻ സുമനസ്സുകള്‍ക്കും ജനകീയ മുന്നണി ശ്മശാനഭൂമി കമ്മറ്റി  ഹൃദയ മായ നന്ദി അറിയിക്കുന്നതായി കമറ്റി ഭാരവാഹികൾ അറിയിച്ചു .

ഫോട്ടോ: പറപ്പൂര്‍ ജനകീയ മുന്നണി പൊതു  ശ്മശാനത്തിനായി വാങ്ങിയ 52 സെന്റ്  ഭൂമി പഞ്ചായത്ത് സെക്രട്ടറി എം .മധുസൂദനന് കൈമാറുന്നു

22 December 2017

s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*

s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*

ജലനിധിക്കായ് വേങ്ങര പഞ്ചായത്തിൽ തന്നെ ആദ്യമായ് പൊളിച്ചു തകർത്ത എസ്.എസ്.റോഡ് ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിശേധിച്ച് S.S. റോഡ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ റോഡിനെ ആശ്രയിക്കുന്ന എല്ലാ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ചു ഇതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും എത്തിക്കാൻ തീരുമാനമായതിന്റെ ഫലമായി പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിക്കുന്നു ..

മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി

മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി
വേങ്ങര: മതം: സഹിഷ്ണുത, സഹവർതിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന  മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു ലക്ഷം  വ്യക്തികൾക്ക് സന്ദേശം കൈമാറി. വിവിധ സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ, ബസ്റ്റാന്റ് ,റെയിൽവേ സ്‌റ്റേഷൻ, പ്രധാന ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ നൂറുകണക്കിന് ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്ദേശ കൈമാറ്റം നടത്തിയത്. സന്ദേശ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യക്കാരൻ അലങ്കോട് രാധാകൃഷ്ണന് നൽകി കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ നിർവഹിച്ചു.


ചടങ്ങിൽ വി. മുഹമ്മദുണ്ണി ഹജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ. ഹമീദ് മാസ്റ്റർ, ഹമീദ് എൻ കോക്കൂർ, ഗഫൂർ കുമരനെല്ലൂർ, മജീദ് മാസ്റ്റർ, മൊയ്‌തു മാസ്റ്റർ കുറ്റിപ്പുറം, എൻ. വി. അബ്ദുൾറസാഖ്, എ. വി. അബ്ദു  എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ കൈമാറ്റത്തിന്റെ ജില്ലാ തല ഉദ്ഘാടനം കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ പ്രശസ്ത സാഹിത്യക്കാരൻ ആലങ്കോട് ലീലാകൃഷ്ണന് നൽകി നിർവഹിക്കുന്നു.

നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു

നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു
വേങ്ങര : വേങ്ങര കൃഷിഭവനും വേങ്ങര ബ്ളോക്ക്‌ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് അഞ്ചുകണ്ടൻ കുഞ്ഞാലിയാപ്പുവിന്റെ വസതിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി .ശ്രി. സലിംഷ എം. (കൃഷി അസി .ഡയറക്ടർ കൃഷി ഭവൻ പറപ്പൂർ) നടത്തിയ പഠന ക്ലാസ്സ് വളരെ ഫല പ്രദവും ഹൃദ്യവുമായി.
ശ്രീ . മുഹമ്മദ് നജീബ്  (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) സ്വാഗതം പറഞ്ഞു .ശ്രി. വിജിത ( കൃഷി അസി.) പരിപാടിയിൽ നന്ദി ആശംശിച്ചു. പാടശേഖര കമ്മിറ്റി ജ.ചെള്ളി ബാവ ഉൾപ്പെടെയുള്ള അംഗങ്ങളും  മറ്റു കർഷകരും പരിപാടിയിൽ പങ്കെടുത്തു. ചെള്ളി ബാവായുടെ  പ്രത്യേക നിർദേശ പ്രകാരം തയ്യാർ ചെയ്ത വിശിഷ്ടമായ  "ചക്ക ക്കൂട്ടാനും , നുറുക്ക് അരിയുടെ കഞ്ഞിയും ''പരിപാടിയിൽ വിതരണം ചെയ്‌തു

21 December 2017

അഴിമതിക്ക് കൂട്ടുനിന്നില്ല ;പഞ്ചായത്ത് സെക്രട്ടറിയായ വനിതയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സിക്രട്ടറി അവധിയിലായതിനാല്‍ ചാര്‍ജ് വഹിക്കുന്ന അസി.സെക്രട്ടറി കൂടിയായ വനിതയെ അകാരണമായി ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പഞ്ചായത്തംഗം ഓഫീസില്‍ കയറി വാതിലടക്കുകയും ഉള്ളില്‍ നിന്ന് കൊളുത്തിട്ട്‌മേശപ്പുറത്ത് അടിക്കുകയും ,മേശമേലുള്ള ഫയലുകള്‍ വാരിവലിച്ചെറിയുകയുംചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കും,പോലീസിനും പരാതി നല്‍കുമെന്ന് സിക്രട്ടറി പറഞ്ഞു. വിവാദമായ വലിയേറിപ്പാടത്തെ ചാലി നിര്‍മ്മാണം സംബന്ധിച്ച ഫയലില്‍ ഒപ്പുവെക്കാത്തതും, ചട്ടം മറികടന്ന് അഴിമതി നടത്തുന്നതിനായി ചില മെമ്പര്‍മാര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്ക് കുട പിടിക്കാത്തതുമാണ് ഈ സിക്രട്ടറിക്കെതിരെ തിരിയാന്‍ ഇടയാക്കിയതായി പറയുന്നത്.
്.പഞ്ചായത്ത് ഭരണസമിതിയിലെ ഒരു കൂട്ടം അംഗങ്ങളുടെ ചെയ്തികള്‍ വന്‍ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. വലിയോറപ്പാടത്ത് നീന്തല്‍കുളം നിര്‍മ്മിക്കാനെടുത്ത തീരുമാനം വന്‍ വിവാദമാണുയര്‍ത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചാലിത്തോട് ആഴത്തില്‍ കീറി മണ്ണെടുത്ത് മണ്ണ് ഓട്ടുകമ്പനിക്ക് വില് കാനെടുത്ത തീരുമാനവും വിവാദത്തിലായി,
ജിയോളജി, റവന്യൂ വകുപ്പുകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ പ്രവൃത്തി തുടങ്ങിയത്.ഇതിനെതിരിലും വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി – ഈ പ്രവൃത്തി എങ്ങനെയെങ്കിലും നടത്തണമെന്ന പഞ്ചായത്തംഗങ്ങളില്‍ ചിലരുടെനിര്‍ബന്ധ ബുധിക്ക് കൂട്ടുനില്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്.വനിതാ സിക്രട്ടറിക്കെതിരായ ഭീഷണി അരങ്ങേറിയത്.പഞ്ചായസിക്രട്ടറി നീണ്ട അവധി എടുത്ത് പോയതും ഇതിനാലാണെന്നറിയുന്നു.പഞ്ചായത്ത് കളിസ്ഥലത്താനായി നാട്ടുകാരില്‍ നിന്നും, വ്യക്തികളില്‍ നിന്നും പിരിവെടുത്ത്പാടം വിലക്കു വാങ്ങി മണ്ണിട്ടു നികത്തി ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങിയതും വിവാദമായിരുന്നു. അതിനിടെ പഞ്ചായത്തു പ്രസിഡണ്ട് ചില അംഗങ്ങളുടെ തടങ്കല്‍ പാളയത്തിലാണെന്ന ആരോപണവും ശക്തമാവുകയാണ്.

19 December 2017

പുതുവത്സരത്തില്‍ വേങ്ങര പ്രകാശപൂരിതമാവും

പുതുവത്സരത്തില്‍ വേങ്ങര പ്രകാശപൂരിതമാവും
വേങ്ങര: മണ്ഡലത്തിലെ ഒതുക്കുങ്ങല്‍, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍. നഗര്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലെ പ്രധാന കവലകളിലെല്ലാം ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നു. ഇവ ജനുവരി ആദ്യവാരം പ്രവര്‍ത്തിച്ചു തുടങ്ങും. വേങ്ങര മണ്ഡലം മുന്‍ എം.എല്‍.എ. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിലും മൂന്നുവീതം വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വലിയ ഹൈമാസ്റ്റ് വിളക്കും ഒന്ന് ചെറിയ വിളക്കുമാണ്. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ തെങ്കോള്‍, ആട്ടീരി കളത്തിങ്ങള്‍, മുനമ്പ് (ചെറുത്), പറപ്പൂര്‍ പഞ്ചായത്തില്‍ കോട്ടപ്പറമ്പ്, പുഴച്ചാല്‍ (ചെറുത്). കണ്ണമംഗലം പഞ്ചായത്തില്‍ തോട്ടശ്ശേരിയറ, ചിന്നമ്മപ്പടി, എടക്കാപ്പറമ്പ് (ചെറുത്), എ.ആര്‍. നഗര്‍ പഞ്ചായത്തില്‍ മമ്പുറം, വി.കെ. പടി, പുകയൂര്‍ (ചെറുത്). വേങ്ങര പഞ്ചായത്തില്‍ പുത്തനങ്ങാടി, തറയിട്ടാല്‍, പാക്കടപ്പുറായ (ചെറുത്), ഊരകം ഗ്രാമപ്പഞ്ചായത്തില്‍ കരിമ്പിലി, പുത്തന്‍പീടിക, നെല്ലിപ്പറമ്പ് (ചെറുത്), എന്നീ കവലകളിലാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനുപുറമെ ദാറുല്‍ മ ആരിഫിന് സമീപം(ചെറുത്) പ്രത്യേകവിളക്കും സ്ഥാപിക്കുന്നുണ്ട്. ഹൈമാസ്റ്റ് വിളക്ക് വലുത് ഒന്നിന് 4.98 ലക്ഷം രൂപയും ചെറുതിന് 3.60 ലക്ഷംരൂപയും ചെലവു വരും. ഇവയുടെയെല്ലാം പണി ഏറ്റെടുത്ത് നടത്തുന്നത് സിഡ്‌കോ യാണ്. പണിപൂര്‍ത്തിയായ 19 വിളക്കുകളും ജനുവരി ആദ്യവാരം ഉദ്ഘാടനംചെയ്യും.

കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി നിലവിലെ കമ്മിറ്റിക്ക് അനുകൂലം

കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി നിലവിലെ കമ്മിറ്റിക്ക് അനുകൂലം

വേങ്ങര : വേങ്ങര എ ആര്‍ നഗര്‍ കുട്ടശ്ശേരി ശ്ശേരി ചെന മസ്ജിദ്.വഖഫ് ട്രൈബൂണല്‍ വിധി യാ ണ് നിലവിലുള്ള കമ്മിറ്റിക്ക് അനുകൂലമായത്..
വ്യാജ രേഖ ചമച്ച് പള്ളി കൈവശപ്പെടുത്താനും നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുമുള്ള ചിലയാളുടെ നീക്കമാണ് കോടതി വിധിയോടെ പരാജയപ്പെട്ടത്. എന്ന് ഭാരവാഹികള്‍ പറഞ്ഞു.
അരീക്കാട് പൊറ്റമ്മല്‍ കുടുബത്തിന്റെ വഖഫാണ് ഭൂമിയും മസ്ജിദും . 1986ല്‍ കൈവശക്കാരനായ അബ്ദു സമദാണ് സ്ഥലവും പള്ളിയും വഖഫായി രജിസ്തര്‍ ചെയ്തത്.പിന്നീട് വഖഫ് സ്വത്ത് നോക്കി നടത്തുന്നതിനായി കുടുമ്പത്തില്‍ തന്നെയുള്ള അരീക്കാട്ട് ആലസ്സന്‍ കുട്ടി ഹാജി എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു.ഇയാള്‍ അസുഖ ബാധിതനായി കിടപ്പിലായതോടെ വിരുദ്ധ ആശയക്കാരനായ മകന്‍ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിച്ചതാണ് മഹല്ലില്‍ അനൈക്ക്യമുണ്ടാവാനിടയാക്കിയത്.2008ല്‍ സബ് രജിസ്ത്രാര്‍ ഓഫീസില്‍ എതിര്‍കക്ഷിക്കു വേണ്ടി വ്യാജ രേഖയില്‍ രജിസ്തറേഷന്‍ നടത്തിയിരുന്നു.പ്രസ്തുത രജിസ്തറേഷന്‍ അസാധുവാക്കി. യഥാര്‍ഥ വഖഫുകാരന്‍ അബ്ദു സമദ് മുതവല്ലിയായി നിയമിച്ച അരീക്കാട്ട് കുഞിപോക്കര്‍ ഹാജിയുടെ പേരിലുള്ള രജിസ്തറേഷന്‍ ശരിവെച്ചു.2010ല്‍ ജില്ലാ രജിസ്ത്രാര്‍ ഓഫീസില്‍ രജിസ്തര്‍ ചെയ്ത മസ്ജിദുന്നൂരിയ കമ്മിറ്റിയെ ചോദ്യം ചെയ്തും ഇവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ നിലവിലുള്ള കുഞി പോക്കര്‍ ഹാജി പ്രസിഡന്റും
അരീക്കാട്ട് ഹംസ ഹാജി സെക്രട്ടറി യും യു കെ ബഷീര്‍ മുസ്ലിയാര്‍ ട്രഷററുമായുള്ള കമ്മിറ്റിയെ ഹൈകോടതി ശരി വെച്ചിരുന്നു.
പ്രസിഡന്റായ കുഞി പോക്കര്‍ ഹാജിയെ മുതവല്ലിയായും വഖഫ് ട്രൈബൂണല്‍ അംഗീകരിച്ച് ഉത്തരവായി. കമ്മിറ്റിക്കു വേണ്ടി അഡ്വ.എം കെ മൂസക്കുട്ടി,അഡ്വ.ബി എം ശംഷുദ്ദീന്‍ എന്നിവര്‍ ഹാജരായി.
പാരമ്പര്യമായി നടന്ന് വന്ന മസ്ജിദും അനുബന്ധ സ്ഥലങ്ങളും മഹല്ലും കയ്യടക്കാനുള്ള എതിര്‍ വിഭഗത്തിന്റെ ശ്രമമാണ് ട്രൈബൂണല്‍ വിധിയിലൂടെ തടയപ്പെട്ടത്..

17 December 2017

രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ഒന്നിക്കണം: മുജാഹിദ് സ്നേഹ സംഗമം'

രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ഒന്നിക്കണം: മുജാഹിദ് സ്നേഹ സംഗമം'
വേങ്ങര: രാജ്യത്തെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ശ്രമിക്കണമെന്ന് മതം :സഹിഷ്ണുത ,സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള സ്നേഹ സംഗമം അഭിപ്രായപ്പെട്ടു. മതങ്ങൾ മനുഷ്യനെ പുണ്യം ചെയ്യാനാണ് പഠിപ്പിക്കുന്നത്, എന്നാൽ മതത്തിന്റെ പേരിൽ ചിലർ ബോധപൂർവ്വം കലാപങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മത ഗ്രന്ഥങ്ങളിലെ മാനവിക ആശയങ്ങൾ സമൂഹത്തിൽ പഠന വിധേയമാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.മുജാഹിദ് സംസ്ഥാന സമ്മേളനം ഇതിന് നിമിത്തമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.കെ.എൻ.എം.സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം.സംസ്ഥാന ഭാരവാഹികളായ നൂർ മുഹമ്മദ് നൂരിഷ, അബ്ദുറഹ്മാൻ മദനി പാലത്ത്, ജില്ലാ സ്വാഗത സംഘം കൺവീനർ എൻ.കുഞ്ഞിപ്പ മാസ്റ്റർ, കെ.എം.സി.സി. നാഷണൽ കമ്മിറ്റി ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി, വാർഡ് അംഗം ഇ.മുഹമ്മദലി, തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി, എം.മുഹമ്മദ് കുട്ടി മുൻഷി വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.എ.അസീസ്, സിദ്ദീഖ് പനക്കൽ, എ.കെ.എ. നസീർ, മോഹനൻ വെന്നിയൂർ, കവറൊടി മുഹമ്മദ് മാസ്റ്റർ, തയ്യിൽ അബ്ദുസ്സമദ്, ഹനീഫ മുന്നിയൂർ, യു.കെ.മുസ്തഫ മാസ്റ്റർ, പി.പി.അബ്ദുൽ ഹമീദ് ,ടി.വി.അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്

ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്‌

ഒതുക്കുങ്ങല്‍: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി സമഗ്രപദ്ധതിയുമായി ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത്‌ രംഗത്ത്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ വിപുലമായ ബോധവത്‌ക്കരണം, പരിശോധന എന്നിവ സംഘടിപ്പിക്കാനാണ്‌ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി രാഷ്ര്‌ടീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, വിദ്യാര്‍ഥിയുവജന സംഘനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ പഞ്ചായത്ത്‌തല നേതാക്കളുടെ യോഗം ഇന്ന്‌ രാവിലെ 10.30ന്‌ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നിയമവിരുദ്ധമിയി നടക്കുന്ന ലഹരി വില്‍പനയും ഉപയോഗവും തടയുക, ലഹരി ഉപയോഗംമൂലമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീഫാത്തിമ പറഞ്ഞു.

മാസ്റ്റർ പീസിൽ ഓടിയൻസായി വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികൾ

വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ ഓഡിയന്‍സായി ചിത്രീകരിച്ച മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് എന്ന സിനിമയുടെ പാട്ട് റിലീസായി.കോളേജ് സ്റ്റോറിയില്‍ കോളേജ് ഹാളില്‍ നടക്കുന്ന കലാപരിപാടികളുമായി ബന്ധപ്പെട്ട ഭാഗം കോഴിക്കോട് വെച്ച് രണ്ട് മാസം മുമ്പ് ചിത്രീകരിച്ചപ്പോഴാണ് വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിലെ പെണ്‍ കുട്ടികള്‍ക്ക് ഓഡിയന്‍സാവാന്‍ ക്ഷണം ലഭിച്ചിരുന്നത്.എല്ലാ ചിലവുകളും നിര്‍മ്മാതാവ് തന്നെ വഹിച്ചാണ് സൗകര്യ മേര്‍പ്പെടുത്തി വേങ്ങരയിലെ കുട്ടികളെ ഷൂട്ടിങ്ങിന്റെ ഭാഗമാക്കിയത്.
ചരിത്രത്തിലാദ്യമാണ് വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക് ഷൂട്ടിംങ് കാണുന്നതിനോടൊപ്പം ചിത്രത്തിന്റെ ഭാഗമാവാനും അവസരം ലഭിക്കുന്നത് .ചിത്രം 21 ന് റിലീസാവും

16 December 2017

അപകട ഭീതിയിൽ മനാട്ടി - കച്ചേരിപ്പടി റോഡ് ഗതാഗതം ദുരിതത്തിൽ

അപകട ഭീതിയിൽ മനാട്ടി - കച്ചേരിപ്പടി റോഡ്
ഗതാഗതം ദുരിതത്തിൽ

വേങ്ങര : മനാട്ടി- കച്ചേരിപ്പടി റോഡ് അരികിലുള്ള തോട്ടിലേക്ക് ഇടിഞ്ഞു വീണ് അതിലൂടെയുള്ള ഗതാഗതം ദുരിതപൂർണമായി കൊണ്ടിരിക്കുന്നു.
അപരിചിതരാരുടെയെങ്കിലും അതിലൂടെ ഉള്ള യാത്ര അപകടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്
രാത്രിയുള്ള ഗതാഗതം അതിലേറെ ദുഷ്കരമാണ് കാര്യമായ Street Light സൗകര്യമോ ആ ഭാഗത്ത് എവിടെയും ഇല്ല.
ഇത് അതികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല എന്ന് കരുതുന്നു. വേണ്ടപെട്ടവരിൽ ഇതെത്തി എത്രയും വേഗം തന്നെ ഇതിനൊരു നടപടി ഉണ്ടാക്കി റോഡ് ഗതാഗത പൂർണമാക്കണം എന്നാണ് നാട്ടുകാരുടെ ആവിശ്യം

15 December 2017

മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ല്‌ ചെറുത്ത്‌ തോല്‍പ്പിക്കണം: സംരക്ഷണ സമിതി

മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ല്‌ ചെറുത്ത്‌ തോല്‍പ്പിക്കണം: സംരക്ഷണ സമിതി
വേങ്ങര: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല്‌ ചെറുത്ത്‌ പരാജയപ്പെടുത്തണമെന്ന്‌ വേങ്ങര മണ്ഡലം മോട്ടോര്‍ വാഹന സംരക്ഷണ സമിതി കണ്‍വന്‍ഷന്‍. നിയമ ഭേദഗതി നടപ്പിലാകുന്നതോടെ ഓട്ടോറിക്ഷകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന്‌ അപ്രത്യക്ഷമാവും, നിലവിലുള്ള ടാക്‌സി സംവിധാനം, ചരക്ക്‌ കടത്ത്‌ സംവിധാനം, പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട്‌-സ്വകാര്യ ബസ്‌ സംവിധാനം പൂര്‍ണ്ണമായും തകരും. ഡ്രൈവിംഗ്‌ സ്‌കൂളുകള്‍, സ്‌പെയര്‍ പാട്‌സ് സംഭരണ വിപണന ശാലകള്‍, വര്‍ക്കു ഷോപ്പുകള്‍ എന്നിവയും അടച്ചു പൂട്ടേണ്ടിവരും. ഈ ബില്ലിന്റെ അപകടം മുഴുവന്‍ തൊഴിലാളികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനാവശ്യമായ യോജിച്ച പ്രചാരണ പ്രവര്‍ത്തനത്തിനാവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ എ.ഐ.ടി.യു.സി സംസ്‌ഥാന വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം കെ.പി.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അസീസ്‌ പഞ്ചിലി അധ്യക്ഷത വഹിച്ചു.
സി.ഫൈസല്‍, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.എം.ഗണേശന്‍, ഐ.എന്‍.ടി.യു.സി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ എം.എ അസീസ്‌, ഓട്ടോ വര്‍ക്ക്‌ഷോപ്പ്‌ കേരള വേങ്ങര യൂണിറ്റ്‌ പ്രസിഡന്റ്‌ എ.ഡി. ശ്രീകുമാര്‍, സി.വേലായുധന്‍ പ്രസംഗിച്ചു. യോഗത്തില്‍ മോട്ടോര്‍ വാഹന മേഖല സംരക്ഷണ സമിതി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അസീസ്‌ പഞ്ചിലി (ചെയര്‍മാന്‍), സി.െൈഫസല്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വേങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു

വേങ്ങര: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു. ഊരകം വെങ്കുളം പരേതനായ ശങ്കരന്റെ ഭാര്യ: മണ്ണില്‍ സരോജിനി (55) നാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ ഊരകം നെല്ലിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലിക്കിടെയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല -ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വെങ്കുളം കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും. മക്കള്‍: പ്രദീപ്, വിദ്യാര്‍ത്ഥികളായ സുഭാഷ്, പ്രബീഷ്.

13 December 2017

മലപ്പുറം വെസ്റ്റ് ജില്ല മനുഷ്യ ജാലിക ഫണ്ട് ഉദ്ഘാടനം ചെയ്തു

മലപ്പുറം വെസ്റ്റ് ജില്ല മനുഷ്യ ജാലിക
ഫണ്ട് ഉദ്ഘാടനം ചെയ്തു

വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയുടെ ഫണ്ട് ഉദ്ഘാടനം മല അലവി ഹാജിയില്‍ നിന്നും സ്വീകരിച്ച് കൊണ്ട് പാണക്കാട് സയ്യദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.  പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ആശിഖ് കുഴിപ്പുറം,  മുസ്തഫ ബാഖവി ഊരകം, പുള്ളാട്ട് ശംസു, മുജീബ് പൂക്കുത്ത്, എം.എ ജലീല്‍ ചാലില്‍കുണ്ട്, ജാഫര്‍ ഓടക്കല്‍, മൂസക്കുട്ടി ചാലില്‍കുണ്ട്. ഹസീബ് ഓടക്കല്‍, അസൈനാര്‍ വാഫി, മുഹമ്മദ് കുട്ടി കുന്നുംപുറം, ശിഹാബ് അടക്കാപ്പുര, മുജീബു റഹ്മാന്‍ ബാഖവി, മുസ്തഫ എം.ടി, നിയാസ് വാഫി, ഇസ്മായീല്‍ മണ്ണില്‍പിലാക്കല്‍, നാസര്‍ കണ്ണമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു

ഊരകം കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഊരകം: മദ്‌റസകള്‍ നാടിന്റെ വിളക്കാണെന്നും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്‌റസകളും മറ്റ് ദീനി സ്ഥാപനങ്ങളും മതപരമായും സാമൂഹ്യപരമായും കേരളത്തെ ഒരുപാട് മുന്നോട്ട് നയിച്ചെന്നും തങ്ങള്‍ പറഞ്ഞു. ഊരകം കൊടലിക്കുണ്ടില്‍ തന്‍വീറുല്‍ അനാം മദ്‌റസയുടെ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം . ഒ.കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
ബവാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം .കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, യു ശാഫി ഹാജി, സയ്യിദ് മന്‍സൂര്‍കോയ തങ്ങള്‍,, സയ്യിദ് അലി അക്ബര്‍ തങ്ങള്‍,, മുസ്തഫ ഫൈസി വടക്കുമുറി, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, ഇസ്മായീല്‍ ഫൈസി കിടങ്ങയം, അബ്ദുള്ള മുസ്‌ലിയാര്‍, ഹുസൈന്‍ ദാരിമി, കെ.ടി അബ്ദുസ്സമദ്, രായീന്‍കുട്ടി ഹാജി, കെ.ടി സിദ്ദീഖ് മരക്കാര്‍ മൗലവി, അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, വി.ടി ബാവ മുസ്‌ലിയാര്‍, ഹാരിസ് ഫൈസി. എം.ടി അലവി, സിദ്ദീഖ് ഫൈസി, താജുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. എം.കെ ഹംസ ഹുദവി സ്വാഗതവും കെ.ടി സലാം നന്ദിയും പറഞ്ഞു.

12 December 2017

മുജാഹിദ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുജാഹിദ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി  ഓഫീസ് ഉദ്ഘാടനം ചെയ്തു.
വേങ്ങര: മതം:സഹിഷ്ണുത, സഹവർതിത്ത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾക്കായുള്ള സംഘാടക സമിതി ഓഫീസ് കൂരിയാട് സമ്മേളന നഗരിയിൽ തുറന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.അസ്ക്കറലി, കെ.ജെ.യു.നിർവാഹക സമിതി അംഗം കെ.സി.മുഹമ്മദ് മൗലവി, സലീം ചാലിയം, എം.കെ.ബാവ,  കെ.എൻ.എം. ജില്ലാ സംഘടനകാര്യ സമിതി ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ, എം.എസ്.എം.സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര, ഓഫീസ് സെക്രട്ടറി യാസർ അറഫാത്ത്,പ്രൊഫസർ അബ്ദു, എം.മുഹമ്മദ് കുട്ടി മുൻഷി, ഉബൈദുല്ല താനാളൂർ,കെ.കുഞ്ഞാലൻ കുട്ടി മദനി, ഇ.വി.മുസ്തഫ, ഹംസ മാസ്റ്റർ കരുമ്പിൽ, പി.കെ.അബ്ദുൽ വഹാബ് മാസ്റ്റർ, ടി .വി.അഹമ്മദ്,  പി.കെ.സി.ബീരാൻ കുട്ടി, ഐ.മുഹമ്മദ്, സി.ടി.ബഷീർ, ജാഫർ കൊയപ്പ, എ.പി. റാഫി, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കൂരിയാട് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.

10 December 2017

സദാചാര മൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: മുജാഹിദ് വളണ്ടിയർ സംഗമം

സദാചാര മൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: മുജാഹിദ് വളണ്ടിയർ സംഗമം.

വേങ്ങര: രാജ്യത്ത് സദാചാര മൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് കൂരിയാട് നടന്നമുജാഹിദ് സംസ്ഥാന വളണ്ടിയർ സംഗമം ആവശ്യപ്പെട്ടു. നന്മകളുടെ പ്രതീകങ്ങളായി പ്രവർത്തിക്കേണ്ട യുവ സമൂഹം നാട്ടിൽ നിലനിൽക്കുന്ന സംസ്കാരങ്ങളെ തകർക്കാൻ ശ്രമിക്കരുത്.പൊതു നിരത്തുകളിൽ കയറി പെൺകുട്ടിക്കൾ നൃത്തം ചെയ്യുന്നത്  എതിർക്കപ്പെടുന്നത് ഒരിക്കലും സ്ത്രീ സ്വാതന്ത്രത്തെ ഹനിക്കലല്ല. തീവ്രവാദവും,വർഗീയതയും രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇസ്ലാമിന്റെ സമാധാന സന്ദേശങ്ങൾ വ്യാപിപ്പിക്കുവാൻ യുവാക്കൾക്ക് കഴിയണം. സാമൂഹ്യപ്രതിബദ്ധതയും, രാഷ്ട്ര നന്മയും ലക്ഷ്യം വെച്ചുള്ള യുവതയാണ് രാജ്യത്തിന്റെ സമ്പത്തെന്നും സംഗമം അഭിപ്രായപ്പെട്ടു. ഡിസംബർ 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന  മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായാണ് സംഗമം സംഘടിപ്പിച്ചത്..കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണീൻകുട്ടി മൗലവി  ഉദ്ഘാടനം ചെയ്തു.സംസ്ഥാന വളണ്ടിയർ വിഭാഗം ചെയർമാൻ കെ.സി. നിഅമത്തുള്ള ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ: ഹുസൈൻ മടവൂർ, ഹാഷിം ആലപ്പുഴ, ഓർഗനൈസിംഗ് സെക്രട്ടറി എ.അസ്ക്കറലി, എം.അബ്ദുറഹ്മാൻ സലഫി, വളണ്ടിയർ വിഭാഗം ജനറൽ കൺവീനർ പി.കെ.സക്കരിയ്യ സ്വലാഹി, അബ്ദുൽ ഖാദർ കടവനാട്, ഹമീദലി അരൂർ,എം.കെ.ബാവ ,മുഹമ്മദ് കുട്ടി മുൻഷി,മുൻ ഡി.വൈ.എസ്.പി.അബ്ദുൽ ഹമീദ്, എം.എസ്.എം.സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര, അബ്ദു ഷുക്കൂർ സ്വലാഹി, സിറാജ് ചേലേമ്പ്ര, പി.കെ.നൗഫൽ അൻസാരി, സഗീർ കാക്കനാട്, റിയാസ് ബാവ കൊച്ചി, അനീസ് പുത്തൂർ, റഹ്മത്തുള്ള സ്വലാഹി, ടി.വി.അഹമ്മദ്, ജലീൽ മാസ്റ്റർ കുറ്റൂർ, പി.സി.മൻസൂർ എന്നിവർ പ്രസംഗിച്ചു.സംസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുത്ത വളണ്ടിയർമാരാണ് സംഗമത്തിൽ പങ്കെടുത്തത്. സമ്മേളന നഗരി പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കും


ഫോട്ടോ: കൂരിയാട് ഒൻപതാമത് സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച വളണ്ടിയർ സംഗമം കെ എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണീൻ കുട്ടി മൗലവി ഉദ്ഘാടനം ചെയ്യുന്നു.

ഊരകം കൊടലിക്കുണ്ട് തന്‍മിയത്തുല്‍ ഇസ്‌ലാം മദ്രസ ഉദ്ഘാടനം ഇന്ന്

മദ്‌റസ ഉദ്ഘാടനം ഇന്ന്
ഊരകം:  ഊരകം കൊടലിക്കുണ്ട് തന്‍മിയത്തുല്‍ ഇസ്‌ലാം സംഘത്തിന് കീഴില്‍ നിര്‍മ്മിച്ച തന്‍വീറുല്‍ അനാം മദ്‌റസയുടെ ബില്‍ഡിംഗ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും ഒ,കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ബവാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, യു. ഷാഫി ഹാജി, സയ്യിദ് മന്‍സൂര്‍കോയ തങ്ങള്‍, മുസ്തഫ ഫൈസി വടക്കുമുറി, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ജില്ലാ അമീര്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും

06 December 2017

മുസ്ലീം ലീഗ് വേങ്ങര പഞ്ചായത്ത്:വർഗീയ വിരുദ്ധ ദിനം ആചരിച്ചു

വേങ്ങരയിൽ മുസ്ലീം ലീഗ് ഭീകര ,വർഗീയ വിരുദ്ധ ദിനം ആചരിച്ചു.
വേങ്ങര: മുസ്ലീം ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ബസ്റ്റാന്റ് പരിസരത്ത് ഭീകര, വർഗീയ വിരുദ്ധ ദിനം ആചരിച്ചു. ഡി.സി.സി.അംഗം കെ.എം.ഗിരിജ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദലി ഹാജി അദ്ധ്യക്ഷത വഹിച്ചു.കുറ്റാളൂർ ബദ് രിയ്യ മസ്ജിദ് ഖത്തീബ് ഇസ്മായിൽ ഫൈസി, ഐ.എസ്.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആദിൽ ആതിഫ് സ്വലാഹി, മുസ്ലീം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ,എൻ.ടി.മുഹമ്മദ് ഷരീഫ്, എം.എ.അസീസ്, എം.സൈതലവി ഹാജി, ടി.വി. ഇഖ്ബാൽ, എം.എൻ.കെ.ഫിറോസ് ബാബു, എ.കെ.സലീം, ഹാരിസ് മാളിയേക്കൽ, സഹീർ അബ്ബാസ് നടക്കൽ പ്രസംഗിച്ചു.

26 November 2017

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ മിഷൻ ഗ്രീൻ ശബരിമല കാമ്പയിന്റെ ഭാഗമായി സ്വാമിമാരെ കണ്ട് കുറ്റൂർ നോർത്ത് KMHSS ലെ NSS യൂണിറ്റ് വളണ്ടിയൻ മാർ

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ മിഷൻ ഗ്രീൻ ശബരിമല കാമ്പയിന്റെ ഭാഗമായി സ്വാമിമാരെ കണ്ട് ബേധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി കുറ്റൂർ നോർത്ത് KMHSS ലെ NSS യൂണിറ്റ് വളണ്ടിയൻ മാർ ഇന്ന് അതിരാവിലെ എ.ആർ നഗർ കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി.സ്വാമിമാരും ബന്ധപ്പെട്ടവരും വിദ്യാർത്ഥികളെ സ്വീകരിച്ചു മുതിർന്ന സ്വാമിമാർ, പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് വിദ്യാർത്ഥികളോട് വാചാലരായി. പ്ലാസ്റ്റിറ്റ് ഉൽപന്നങ്ങളുടെ ഉപയോഗം തടയാൻ സർക്കാരുകൾ കൈക്കൊള്ളേണ്ട നടപടിയെ കുറിച്ചും അവർ സംസാരിച്ചു.
മഫ്തയിട്ട പെൺകുട്ടികൾ ഉൾപ്പെടെയുള്ള വളണ്ടിയർമാർ ക്ഷേത്ര പരിസരത്തെ സ്വാമിമാരുമായി വിഷയം സംസാരിച്ചു. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദത്തിന്റെ ചന്തമുള്ള കാഴ്ച!

 തീർത്ഥാടനത്തിന് പോകുമ്പോൾ പമ്പയും ശബരിമലയും ഉൾപ്പെടെയുള്ള പുണ്യ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ഗൗരവത്തെ കുറിച്ചും ചർച്ച ചെയതു. തോട്ടശേരിയറയിൽ നിന്നുള്ള ബാലൻ ഗുരുസ്വാമി, അറുമുഖൻ സ്വാമി, ബാങ്ക് സെക്രട്ടറി ശ്രീ. ഹരി കുമാർ, പത്മനാഭൻ സ്വാമി,
രവി , മലയിൽ മുരളീകൃഷ്ണൻ സ്വാമി  തുടങ്ങിയവരും മറ്റു സ്വാമിമാരും ഞങ്ങൾക്ക് പിന്തുണയുമായി കൂടെ നിന്നു. NSS വളണ്ടിയർമാരായ അഫ്സൽ , മന്നാ സൽവ കെ.പി, ഫാത്തിമ രസ്മിന വി.ടി, ആതിര ടി, , വിമൽ കുമാർ, ജിബിൻ ,പൃഥ്വിൻ ഗോപി ,യൂനുസ് തുടങ്ങിയവർ സ്വാമിമാരുമായി സംസാരിച്ചു.
 സ്വാമിമാർക്കുണ്ടാക്കിയ പ്രഭാത ഭക്ഷണം വളണ്ടിയന്മാരെ കഴിപ്പിക്കാതെ അവർ വിട്ടില്ല. നല്ല വറവിട്ട കപ്പയും കട്ടൻ ചായയും മാത്രമല്ല ,ആറാം തിയ്യതി നടക്കുന്ന അഖണ്ഡനാമയജ്ഞത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

25 November 2017

അഗതിമന്ദിരത്തിൽ സഹായവുമായി കുട്ടി പോലീസ്

വേങ്ങര: ചേറൂര്‍ പി.പി.ടി.എം.വൈ ഹയര്‍സെക്കന്‍ഡറിയിലെ കുട്ടിപ്പോലീസ് കേഡറ്റുകള്‍ വേങ്ങര വലിയോറയിലെ റോസ് മാനാര്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്ക് സൈക്കിളുകള്‍ നല്‍കി. ഇരുപതോളം അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് വിദ്യാര്‍ഥികള്‍ ഇവിടെയെത്തി സഹായം നല്‍കുന്നത്. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജു കെ.അബ്രഹാം, പ്രഥമാധ്യാപകന്‍ കെ.ജി. അനില്‍കുമാര്‍, അബ്ദുല്‍മജീദ് പറങ്ങോടത്ത്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ.വി. നിസാര്‍ അഹമ്മദ്, കെ. ശ്രീലക്ഷ്മി, റോസ് മാനാര്‍ സൂപ്രണ്ട് ധന്യ, അബ്ദുല്‍ അസീസ് ചെറുകോട്ടയില്‍, ഷാജി പൂതേരി, ജാഫര്‍ ഷെരീഫ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

18 November 2017

സി പി എം വേങ്ങര ലോക്കൽ പ്രീതിനിതി സമ്മേളനം പാകടാപുറയയിൽ നടന്നു

വേങ്ങര: വലിയോറ ചാലിതോട്‌ ഭൂവസ്‌ത്രം നല്‍കിയും മറ്റു പരമ്പരാഗത ജലസ്രോതസ്സുകളും സംരക്ഷിക്കണമെന്ന്‌ സി.പി.എം വേങ്ങര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പാക്കടപ്പുറായയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. മുതിര്‍ന്ന പാര്‍ടി അംഗം കെ.കുഞ്ഞാലന്‍ പതാക ഉയര്‍ത്തി. പി.അച്യുതന്‍, സി.ഷക്കീല, എ.സനല്‍കുമാര്‍ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.എം.കൃഷ്‌ണന്‍കുട്ടി രക്‌തസാക്ഷി പ്രമേയവും കെ.എം.ഗണേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.പത്മനാഭന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ടി.അലവിക്കുട്ടി, തയ്യില്‍ അലവി, സി.വിശ്വനാഥന്‍, ടി.കെ.മുഹമ്മദ്‌, ഒ.കെ.അനില്‍കുമാര്‍ പ്രസംഗിച്ചു. 14 അംഗ ലോക്കല്‍ കമ്മിറ്റിയേയും സെക്രട്ടറിയായി പി.പത്മനാഭനേയും തെരഞ്ഞെടുത്തു. ബാലന്‍ പീടികയില്‍ നിന്നും റെഡ്‌ വളണ്ടിയര്‍ മാര്‍ച്ചോടു കൂടി നടന്ന പ്രകടനാനന്തരം പൂവഞ്ചേരി അലവി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയ്‌ക്കല്‍ ഏരിയാ സെക്രട്ടറി കെ.ടി.അലവിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇ.ജയന്‍, വി.ടി.സോഫിയ, കെ.പി.സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു


വേങ്ങര : മുട്ട വിലയില്‍ വന്‍ വര്‍ദ്ധന. 6 രൂപ മുതല്‍ 7 രൂപ വരെയാണ് കടകളില്‍ മുട്ടകള്‍ക്ക് വില  ഈടാക്കുന്നത്. നാലു രൂപയും 4.30 രൂപയുമുണ്ടായിരുന്ന മുട്ടയുടെ വിലയാണ് ഇങ്ങനെ ഉയര്‍ന്നിരിക്കുന്നത്. മുട്ടയുടെ റെക്കോര്‍ഡ് വിലയാണിത്. നാള്‍ക്കുനാള്‍ മുട്ട വില വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

മുട്ട ഉത്പാദനം കുറഞ്ഞതോടെയാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. മുട്ട വില ഉയര്‍ന്നതോടെ ബേക്കറി സാധനങ്ങള്‍ക്കും മറ്റു മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ക്കൊക്കെ വില ഉയരാന്‍ കാരണമായിരിക്കുകയാണ്. ക്രിസ്മസ് സീസണ്‍ വരുന്നതോടെ കേക്കിന്റെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

15 November 2017

ഐ എസ് എല്ലിൽ തിളങ്ങാൻ എം എസ് പിയുടെ അഭിമാന താരങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് നാളെ പന്തുരുളുമ്പോള്‍ മലപ്പുറം എം.എസ്.പി സ്‌കൂളിന് അഭിമാനിക്കാനേറെ. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് സ്‌കൂളിന്റെ കളിമുറ്റത്ത് പന്തുതട്ടി വളര്‍ന്ന നാലു പേര്‍ ഇക്കുറി വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ ഇടം പിടിച്ചിരിക്കുന്നു . ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍, എം.എസ്.സുജിത്ത്, ബിബിന്‍ ബോബന്‍ എന്നിവരാണ് എം.എസ്.പി വളര്‍ത്തിയെടുത്ത ആ യുവ താരങ്ങള്‍. ആഷിഖ് പൂനെ സിറ്റിക്കും ബോബന്‍ ചെന്നൈയിന്‍ എഫ്.സിക്കും ജിഷ്ണുവും സുജിത്തും കേരള ബ്ലാസ്റ്റേഴ്‌സിനുമാണ് ജഴ്‌സിയണിയുന്നത്.
മലപ്പുറത്തിനടുത്ത പട്ടര്‍ക്കടവുകാരനായ ആഷിഖ് 2012ലെ സുബ്രതോ കപ്പിലൂടെയാണ് ശ്രദ്ധേയനായത്. അന്ന് ആ ടൂര്‍ണമെന്റില്‍ എം.എസ്.പിയുടെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു ആഷിഖ്.ഡല്‍ഹി ഡൈനാമോസില്‍ ചേരാനിരുന്ന ആഷിഖിനെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തന്നെ പൂനെ സ്വന്തമാക്കിയിരുന്നു.എന്നാല്‍ , സ്‌പെയിനിലെ വിയ്യാ റയല്‍ ജൂനിയര്‍ അക്കാദമിയിലെപരിശീലനം മൂലം പൂനെക്കു കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ആഷിഖ് കളിക്കുകയും ഗോള്‍ നേടുകയുമുണ്ടാകുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ കണക്ക് കൂട്ടല്‍. നാലു വര്‍ഷത്തേക്കാണ് പുനെ സിറ്റിയുമായുമായുള്ള ആഷിഖിന്റെ കരാര്‍.
മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ബാലകൃഷ്ണന്‍ കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂന്നു വര്‍ഷത്തെകരാറിലാണൊപ്പിട്ടിരിക്കുന്നത്. എം.എസ്.പി യിലൂടെ വളര്‍ന്ന ജിഷ്ണു ,ഗോകുലം എഫ്.സിക്കു കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ അണ്ടര്‍ 23 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള ജിഷ്ണു ഇരുവിംഗുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. ഈ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ജിഷ്ണു കേരളത്തിനു വേണ്ടി മികച്ച കളി കാഴ്ചവെച്ചിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിന്‍ ബോബന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ബിബിന്റെ വലിയ മോഹമായിരുന്നു എം.എസ്.പിക്ക് കളിക്കുക എന്നത്.2015ല്‍ ബിബിന്റെ ആഗ്രഹം സഫലമായി.ആ വര്‍ഷം സുബ്രതോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ബിബിന്റെ വലിയ മോഹം സീനിയര്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിയണമെന്നാണ്. ചെന്നൈയിന്‍ എഫ്.സി.യുടെ ഇംഗ്ലണ്ടുകാരനായ പുതിയ കോച്ച് ജോണ്‍ ഗ്രിഗറിയുടെ കീഴില്‍ കളിയുടെ പുതിയ അടവുകളുമായി നീലക്കുപ്പായത്തില്‍ ബിബിന്‍ തകര്‍ത്ത് കളിക്കുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികള്‍ കരുതുന്നത്.
എം.എസ്.സുജിത്ത് മലപ്പുറം എടക്കര സ്വദേശിയാണ്. ജിഷ്ണുവും ആഷിഖും ബിബിനും സ്‌ട്രൈക്കര്‍മാരാണെങ്കില്‍ സുജിത്ത് ഗോള്‍കീപ്പറാണ്. ബ്ലാസ്റ്റേഴ്‌സില്‍ ഒരു വിദേശിയടക്കം മൂന്ന് ഗോള്‍കീപ്പര്‍ മാര്‍ക്കു പിറകിലാണ് സുജിത്തിന്റെ നിലവിലെ സ്ഥാനം.(പോള്‍റച്ചുബ്ക, സുഭാഷിക് റോയ് ചൗധരി, സന്ദീപ് നന്ദി, എം.എസ്.സുജിത്ത് ) കളിക്കാനവസരം കിട്ടുകയാണങ്കില്‍ പോസ്റ്റ് ബാറിനു കീഴില്‍ സുജിത്ത് വിസ്മയം തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുബ്രതോ കപ്പ് ഫൈനലില്‍ സുജിത്തിന്റെ പ്രകടനം കണ്ടവര്‍ വിലയിരുത്തുന്നത്.
എം.എസ്.പിയും ബ്രസീലും തമ്മില്‍ നടന്ന സുബ്രതോ കപ്പിന്റെ കലാശപ്പോരില്‍ പതിനഞ്ചോളം മികച്ച സേവുകളാണ് സുജിത്ത് നടത്തിയത്.ബ്ലാസ് റ്റേഴ്‌സുമായി ഒരു വര്‍ഷത്തെകരാറിലാണ് സുജിത്ത് ഒപ്പിട്ടിരിക്കുന്നത്.പത്തൊന്‍പതുകാരനും അപാര പൊക്കത്തിനുടമയുമായ സുജിത്തിന് ഗോള്‍വല കാക്കാന്‍ അവസരം ലഭിക്കേണമേ എന്നാണ് മഞ്ഞപ്പട ആരാധകരുടെ പ്രാര്‍ത്ഥന. എം.എസ്.പിയുടെ സന്താനങ്ങളായ നാലു പേരുടെയും ലക്ഷ്യം ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലൊരിടമാണ്. അവരുടെ ആഗ്രഹ സഫലീകരണം ഐ.എസ്.എല്ലിലെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണിരികുന്നത്. ആ യുവ ഫുട്ബാളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമാകട്ടെ.

11 November 2017

വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18 ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR

വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18
ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR തുടർച്ചയായി രണ്ടാം വർഷവും.
കുളപ്പുറം GHS ൽ നവംബർ   11 ന് നടന്ന മത്സരത്തിൽ 7 ഇനങ്ങളിൽ അഞ്ചിലും A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ജേതാക്കളായത്. കവിതാരചന, പ്രസംഗം, മോണോആക്ട്, കവിതാലാപനം, സ്കിറ്റ്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.

10 November 2017

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കരുടെയും സേവാദള്‍ വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ജനക്കൂട്ടത്തിനിടയിലും ഗതാഗതക്കുരുക്കില്ലാതെ യാത്രയെ സ്വീകരിക്കാനായി.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി. തുടര്‍ന്ന് കൊണ്ടോട്ടി നഗരത്തിലായിരുന്നു ആദ്യ യോഗം. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി. മൂസ അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പടിക്കലിലായിരുന്നു പിന്നീട് സ്വീകരണം. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. രാത്രിയിലും നിരവധി ജനങ്ങളാണ് ഓരോ സ്വീകരണ സ്ഥലത്തും പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത്.
താനൂരിലാണ് പടയൊരുക്കും ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇന്നു പടയൊരുക്കം പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.

09 November 2017

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നാളെ വേങ്ങരയിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം രാഷട്രീയ വിശദീകരണ ജാഥ വെള്ളിയാഴ്ച ജില്ലയിൽ പ്രവേശിക്കും.രാവിലെയു.ഡി.എഫ് ജില്ലാ നേതാക്കൾ ജില്ലാ തിർത്തിയായ ഐക്കരപ്പടിയിൽ വെച്ച് സ്വീകരിക്കും. തുടർന്ന് ആദ്യ സ്വീകരണം കൊണ്ടോട്ടിയിലും ,വള്ളിക്കുന്ന് മണ്ഡലത്തിലെ സ്വീകരണം ചേളാരിയിലും നടക്കും, വേങ്ങര മണ്ഡലത്തിലെ സ്വീകരണ പരിപാടികൾകൊളപ്പുറത്ത് നാലര മണിക്കാരംഭിക്കും കെ.സുധാകരൻ, അബ്ദുസമദ് സമദാനി, കെ.എം.ഷാജി പ്രസംഗിക്കും, ആറു മണിയോടെ ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല, എം.കെ.മുനീർ, വി.ഡി.സതീശൻ, ഷിബു ബേബി ജോൺ,, സി.പി.ജോൺ തുടങ്ങി യു.ഡി.എഫ് നേതാക്കൾ ജാഥാ സ്വീകരണത്തിൽ പ്രസംഗിക്കും.മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ ബൂത്തുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ ചടങ്ങിൽ ജാഥാ ക്യാപ്റ്റനു കൈമാറുമെന്നും മണ്ഡലം യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഡ്വ.സി.കെ.അബ്ദുറഹിമാൻ, ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.പി.അബ്ദുൾ മജീദ്, പി.കെ.അസ് ലു, എ.കെ.എ. നസീർ പങ്കെടുത്തു.

ഐ എസ് എൽ ടിക്കറ്റ് വില്പന ഇന്ന് മുതൽ

കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളിലെ ഓണ്ലൈന് ടിക്കറ്റ് വില്പ്പനയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്പ്പന ആരംഭിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതല് www.bookmyshow.com വഴി ഓണ്ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്ക്ക് ടിക്കറ്റുകള് ലഭ്യമാക്കുക.
17ന് വെള്ളിയാഴ്ച കൊച്ചിയില് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സും കൊല്ക്കത്തയും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല് ലഭിക്കുക. കലൂര് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുമ്ബേ വര്ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.

കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ

വേങ്ങര നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ചു കയറിയ കെ.എന്‍.എ ഖാദര്‍ അള്ളാഹുവിന്റെ നാമത്തില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍വെച്ചാണു ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെല്ലുംമുമ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടശേഷമാണു കെ.എന്‍.എ ഖാദര്‍ വേദിയിലേക്ക് കയറിയത്്. ഇതിന് മുമ്പ് തന്നെ പ്രതിപക്ഷം നേതാവ് രമേശ്‌ചെന്നിത്തലയുടേയും മറ്റു പ്രമുഖ യു.ഡി.എഫ് നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടേയും ലീഗിന്റെ കരുത്തുറ്റ ശബ്ദമാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ് പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.

06 November 2017

skssf മലപ്പുറം വെസ്റ്റ് ജില്ലാ മനുഷ്യജാലിക സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു

skssf മലപ്പുറം വെസ്റ്റ് ജില്ലാ
മനുഷ്യജാലിക
സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു

വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.,എഫ്  വെസ്റ്റ് ജില്ലാ മനുഷ്യജാലികയുടെ സ്വാഗത സംഘരൂപീകരണ *യോഗം സയ്യിദ് മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു*.പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം, എം.എം കുട്ടിമൗലവി, സഹീര്‍ അന്‍വരി പുറങ്ങ്, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, നൗഷാദ് ചെട്ടിപ്പടി, ഒ.കെ.എം കുട്ടി ഉമരി, മുസ്തഫ ബാഖവി ഊരകം, പി.കെ.സി മുഹമ്മദ്,  റാസി ബാഖവി, മുഹമ്മദലി മാസ്റ്റര്‍, കെ.പി ചെറീദ് ഹാജി, എം.എ ജലീല്‍ ചാലില്‍കുണ്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ : *കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍* (മുഖ്യ രക്ഷാധികാരി) *പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍* (ചെയര്‍മാന്‍) *എം.എ ജലീല്‍ ചാലില്‍കുണ്ട്* (ജനറല്‍ കണ്‍വീനര്‍)
*മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍* (ട്രഷറര്‍) *ശിഹാബ് അടക്കാപ്പുര* (വര്‍ക്കിംഗ്  ചെയര്‍മാന്‍) *ഹസീബ് ഓടക്കല്‍*  (വര്‍ക്കിംഗ് കണ്‍വീനര്‍) എന്നിവരേയും വിവിധ സബ് കമ്മറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി *ഒ.കെ.എ കുട്ടി ഉമരി, ആശിഖ് കുഴിപ്പുറം* (പ്രോഗ്രാം കമ്മറ്റി)  *ഇസ്മായീല്‍ ഫൈസി കിടങ്ങയം, നിയാസ് വാഫി* (പബ്ലിസിറ്റി) *മുസ്തഫ ബാഖവി ഊരകം, ശംസു പുള്ളാട്ട്* (ഫിനാന്‍സ് കമ്മറ്റി) *ഇഖ്ബാര്‍ ടി.വി, നദീര്‍ ഹുദവി* (ലൈറ്റ് & സൗണ്ട്) *ഹസ്ബുള്ള ബദ്‌രി, ഹുസൈന്‍ ദാരിമി* (സ്വീകരണ കമ്മറ്റി) *മുഹമ്മദ് കുട്ടി കുന്നുംപുറം, മുസ്തഫ എം.ടി* (വളണ്ടിയര്‍ കമ്മറ്റി) *ജാഫര്‍ ഓടക്കല്‍, സത്താര്‍ കുറ്റൂര്‍* (സപ്ലിമെന്റ് കമ്മറ്റി) *അമാനുള്ള റഹ്മാനി, സാദിഖ് കോട്ടുമല* (മീഡിയ) *പൂക്കു തങ്ങൾ അരികുളം, മുത്തു അരിക്കുളം* ( ട്രാഫിക് കമ്മറ്റി )എന്നിവരേയും തിരഞ്ഞെടുത്തു.
ബഷീര്‍ നിസാമു മുട്ടുംപുറം സ്വാഗതവും മുഹമ്മദ് ചിനക്കല്‍ നന്ദിയും പറഞ്ഞു.

എന്ന്
എം.എ ജലീല്‍ ചാലില്‍കുണ്ട്
ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം

വേങ്ങരയിൽ രക്ത ശാലി വിപ്ലവം

വേങ്ങരയിൽ രക്ത ശാലി വിപ്ലവം
വേങ്ങര കൃഷി ഭവന്റ കീഴിൽ വരുന്ന കുറ്റൂർ സൗത്ത് പാടശേഖത്തിൽ ശ്രീ ജാഫർ ചെമ്പൻ എന്ന യുവ കർഷകന്റെ ഒരേക്കർ വരുന്ന പാടത്ത് രക്ത‌ ശാലി നെല്ലിന്റെ നടീൽ ഉൽഘാടനം വേങ്ങര കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ അബ്ദു സലാം ടി കെ. നിർവഹിച്ചു.ചടങ്ങിൽ വേങ്ങര കൃഷി ഓഫിസർ ശ്രീ . നജീബ് എം അസിസ്റ്റൻറ് കൃഷി ഓഫിസർ ശ്രീമതി .വിജിത കെ കർഷകരായ ശ്രീ ചെമ്പൻ ജാഫർ, സനൽകുമാർ, അയ്യപ്പൻ, നാരായണൻ, മുജീബ്, അബ്ദുറിയാസ്, ' എന്നിവർ പങ്കെടുത്തു .
പരപ്പനങ്ങാടി ചന്ദ്രഗിരി മിൽ ഉടമ.ശ്രീ ചന്ദ്ര ശേഖരന്റ കൃഷിയിടത്തിൽ നിന്നും ഒരു കിലോ വിത്ത് 100/-  .രു പ പ്രകാരം ശ്രീ ജാഫർ  വാങ്ങിയത് ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ര ക്ത ശാലി അരി കൊളസ്ട്രോൾ കുറക്കുന്നതിനും രക്തത്തിലെ ഹീമോ  ഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും ഇതിന്റെ ഒരു കിലോ അരിക്ക് 210 /- രൂപയാണ് വില നിത്യ യൗവനവും അകാലവാർദ്ധക്യവും അകറ്റാനും ആരോഗ്യ സംരക്ഷണത്തിനുo പൂർവ്വികർ ഉപയോഗിച്ചിരുന്ന അരിയാണ് രക്ത ശാലി. കീമോ തറാപ്പി മൂലം ശരീരം ശോഷിച്ച ക്യാൻസർ രോഗികൾക്കും ശരീരം പുഷ്ടി വീണ്ടെടുക്കുന്നതിന് വളര ഫലപ്രദമാണ് ഈ ഔഷധ നെൽച്ചെടി
വേങ്ങര യിൽ വലിയോറ പാടശേഖര സെക്രട്ടറി ചെള്ളി ബാവയും ഒരേക്കർ സ്ഥലത്ത് ഈ നെൽ കൃഷി ചെയ്തിട്ടുണ്ട് അദേഹത്തിന്റെ പാടം ഈ കഴിഞ്ഞ ദിവസം  വയനാട്ടിൽ നിന്നും വന്ന പ്രശസ്ത   വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകൻ ചെറു വയൽ രാമൻ സന്ദർശിക്കുകയുണ്ടായി

05 November 2017

ഫാം സ്‌കൂൾ '' പഠന ക്ലാസ്

വേങ്ങര കൃഷിഭവനും വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തും പാടശേഖര സമിതിയും വലിയോറ എ.എം.യു.പി  സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബും  സംയുക്തമായി കർഷകർക്ക് ഇന്നലെ (04 /11 /2017.നു) മൂന്നാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് ( വലിയോറ ഈസ്റ്റ് AMUP സ്ക്കൂളിൽ വച്ചു നടത്തപ്പെടുകയുണ്ടായി .ശ്രി.അബ്ദുസ്സലാം TK (കൃഷി അസി .ഡയറക്ടർ കൃഷിഭവൻ വേങ്ങര)ഉദ്ഘാടനം ചെയ്തു . ശ്രീ . മുഹ മ്മദ് നജീബ് (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) മറ്റു കൃഷി വകുപ്പ്  ഉദ്യോഗസ്ഥരും സ്ക്കൂൾ അ ദ്ധ്യാപകരും കർഷകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ പ്രശസ്‌ത വയനാടൻ പൈതൃകനെൽവിത്ത് സംരക്ഷിത കർഷകൻ " ചെറുവയൽ രാമൻ " വയനാട് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. 40ൽ പരം ധാന്യങ്ങൾ അദ്ദേഹത്തിൻറെ കൃഷി യിടത്തിൽ ജൈവ രീതിയിലൂടെ മാത്രം ഉത്പാദിപ്പി ക്കുന്നുണ്ടെന്നും , കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിരവധി  പുരസ്‌ക്കാരളും, പ്രശസ്തി പത്രവും  അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയാൻ സാധിച്ചത് . പാദരക്ഷ യില്ലാതെയുള്ള അദ്ദേഹത്തിൻറെ നടപ്പ് എല്ലാവരും  കൗതുകത്തോ ടെയാണ് വീക്ഷിച്ചത് ..! പാദരക്ഷയില്ലാതെ ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്നത് ആയൂരാരോഗ്യത്തിന് വളരെ ഗുണകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി . DECCAN Chrornicle എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ 31 /10 /2017നു അദ്ദേഹത്തെക്കുറിച്ചു വന്ന റിപ്പോർട്ട് കാണുക .!!

02 November 2017

വാടക വീട്ടിൽ നിന്ന് മോചനം കാത്തു ഇരുപത് കുടുംബങ്ങൾ

വേങ്ങര: സ്വന്തമായി ലഭിച്ച വീടുകളില്‍ എന്നു താമസിക്കാന്‍ സാധിക്കുമെന്നറിയാതെ ആശങ്കയില്‍ കഴിയുന്നത്‌ 20 കുടുംബങ്ങള്‍. അരിക്കുളം ലക്ഷംവീട്‌ കോളനിയിലെ 20 വീട്ടുകാരാണ്‌ സ്വന്തമായി കിട്ടിയ വീട്ടില്‍ എന്നു താമസിക്കാനാകുമെന്നറിയാതെ 21 മാസമായി വാടക വീടുകളില്‍ കഴിയുന്നത്‌. 1972ല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ ഭവന വകുപ്പ്‌ മന്ത്രിയായിരിക്കെയാണ്‌ പാര്‍പ്പിട പ്രശ്‌നത്തിന്‌ പരിഹാരമായി ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്‌. അന്ന്‌ ആയിരത്തി ഇരുനൂറ്‌ രൂപ മുതല്‍ ആയിരത്തി അഞ്ഞുറ്‌ രൂപ വരെയാണ്‌ ഒരു വീടിന്‌ ചെലവ്‌ കണക്കാക്കിയിരുന്നത്‌. തുടര്‍ന്ന്‌ ആ മേല്‍ക്കൂരക്കു കീഴെ ഇരുവശങ്ങളിലായി രണ്ടു വീടുകളാണ്‌ നിര്‍മിക്കപ്പെട്ടത്‌. നീണ്ട കാലത്തെ പരാതികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്റെ അവസാന കാലത്താണ്‌ അരിക്കുളം ലക്ഷംവീട്‌ ഒറ്റ വീടാക്കി 20 വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഒരു വീടിന്‌ അഞ്ചുലക്ഷം രൂപ എന്ന കണക്കില്‍ ഒരു കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയത്‌. 2016ല്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ കയ്യില്‍ പഴയ വീട്‌ പൊളിച്ച്‌ പുതിയ വീടുകള്‍ക്കായുള്ള പ്രവൃത്തിയും തുടങ്ങി. ഇതില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങളും ഇതോടെ ലഭ്യമായ വാടക വീടുകളിലേക്കും ക്വാട്ടേഴ്‌സുകളിലേക്കും മാറി താമസിച്ചു. ആദ്യ മാസങ്ങളില്‍ വാടക ഇനത്തില്‍ ചെറിയ ധനസഹായം പഞ്ചായ ത്തു നല്‍കിയിരുന്നെങ്കിലും ഇത്‌ തുടരാനായില്ല. അതിനിടെ ഫണ്ടിന്റെ അപര്യാപ്‌തതയുടെ പേരില്‍ പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ നിര്‍മാണം നിലച്ചു. കുറച്ചു നാളുകളായി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഏതാനും വീടുകളുടെ തേപ്പ്‌ കൂടി പൂര്‍ത്തീകരിച്ച്‌ നിലം ടൈല്‍ വിരിക്കാനും ശുചി മുറികളടക്കമുള്ള ജോലിയും ബാക്കി നില്‍ക്കുകയാണ്‌. നിത്യജീവിതത്തിന്‌ തന്നെ പാടുപെടുന്ന കുടുംബങ്ങളാണ്‌ ഇവിടുത്തെ താമസക്കാരിലധികവും. ജീവിതചെലവിനൊപ്പം വാടക കൂടി വന്നു ചേരുന്നത്‌ ഇവര്‍ക്ക്‌ ഏറെ പ്രയാസമായി മാറിയിരിക്കുകയാണ്‌. ഏറെ വിഷമം സഹിച്ചും സ്വന്തം വീട്ടില്‍ താമസിക്കാമെന്ന വലിയ മോഹവുമായി കാത്തിരിക്കയാണിവര്‍. അതിനിടെ വീടുകളുടെ പണി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.

01 November 2017

മമ്മൂട്ടി മലപ്പുറത്തെത്തും.

വള്ളുവനാടിന്റെ പോരാട്ടവീര്യം പറയുന്ന മാമാങ്കം സിനിമയാകുമ്പോള്‍ നായകന്‍ മമ്മൂട്ടി മലപ്പുറത്തെത്തും. തിരുന്നാവായ മണപ്പുറത്ത് നടിന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ ചിത്രീകരണവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ തന്നെയാവും.
നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീുനിന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.
ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തോടെ ഉത്സവത്തിന്റെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്ക് ലഭിച്ചു. മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്‍മാര്‍ പരസ്പരം മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ നേതാവ്. സാമൂതിരിയുടെ മേല്‍ക്കോയ്മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറു പടയെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക് വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറു പട സാമൂതിരിയോട് പടപൊരുതിപ്പോന്നു. എ.ഡി 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ പറഞ്ഞു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്‌.എസ്‌ യൂണിറ്റും ആരോഗ്യ വകുപ്പും സംയുക്‌തമായാണ്‌ പരിപാടി നടത്തിയത്‌. പ്രിന്‍സിപ്പല്‍ ഡോ. എ.പി. അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ്‌ ഇസ്‌മയില്‍ മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്‌ദന്‍ ഡോ. ഷാജി അറക്കല്‍ ക്ലാസെടുത്തു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി.എസ്‌. ധന്യ, ടി. മുഹമ്മദ്‌ ഷാഫി, ജില്ലാ മാസ്‌ മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, ഹെല്‍ത്ത്‌ എജ്യുക്കേഷന്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.പി സാദിഖ്‌ അലി, ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ എം.പി. മണി, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ പി. മന്‍സൂര്‍, ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വി.പി. ദിനേഷ്‌ പ്രസംഗിച്ചു.

30 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോളിൽ കെ.പി എംബസാർ ജേതാക്കളായി

             

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണ്ണമെൻറിൽ സിറ്റിയുണൈറ്റഡ് കെ.പി.എം ബസാർ ജേതാക്കളായി. യുണൈറ്റഡ് മുണ്ടക്കപ്പറമ്പ് രണ്ടാംസ്ഥാനം നേടി വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഫസൽട്രോഫി നൽകി.എൻ.സഹീർ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം സംഘാടക സമിതി വൈസ് ചെയർമാൻ ഇബ്രാഹിം വലിയോറ നിർവ്വഹിച്ചു.ജലീൽ, സഫ്വാൻ എന്നിവർ സംസാരിച്ചു.                    
ഷട്ടിൽ ടൂർണ്ണമെൻറിൽ പരപ്പിൽ പാറ പി.വൈ.എ സി നു വേണ്ടി എ.കെ.നാസർ, അഭിരാമ് ടീം ജേതാക്കളായി, ചാലഞ്ച് മുതലമാടിന് വേണ്ടി ഹംസ ബാബു - മുഹമ്മദ് നിയാസ് ടീം രണ്ടാം സ്ഥാനം നേടി.വിജയികൾക് വേ'ങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രോഫി നൽകി.

29 October 2017

ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

വേങ്ങര, കണ്ണമംഗലം അച്ചനമ്പലത്തും ,ചുലന്‍ കുന്നിലുമായി രാത്രി ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.നാലു മണിക്ക് അച്ചമ്പലം അങ്ങാടിക്കടുത്ത് വെച്ച് തയ്യില്‍ സൈനുദ്ദീന്‍ (55) നാണ് ആദ്യം കടിയേറ്റത്. എട്ടു മണിയോടെ രണ്ട് ബംഗാളികള്‍ക്കും കടിയേറ്റു. ചൂലന്‍ കുന്നില്‍ വീട്ടുമുറ്റത്തു വെച്ചാണ് ആറു വയസ്സുള്ള കുട്ടിക്ക് കടിയേറ്റത്.നാട്ടുകാര്‍ നായയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല

ഊരകം മേൽമുറി ജി എം എൽ പി നൂറാം വാർഷിക നിറവിൽ

വേങ്ങര: ഊരകം മേല്‍മുറി കാരാത്തോട്‌ ജി.എം.എല്‍.പി സ്‌കൂള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലങ്ങളായ പരിപാടികളോടെ അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. നാളെ വൈകിട്ട്‌ മൂന്നിന്‌ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ഉദ്‌ഘാടനം ചെയ്യ്യും.
നിയുക്‌ത എം.എല്‍.എ കെ.എന്‍.എ ഖാദര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.അസ്ലു, ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫ്രീന അശ്‌റഫ്‌, ജില്ലാ പഞ്ചായത്തംഗം ജമീല അബുബക്കര്‍, സൗദാ അബു ത്വാഹിര്‍, പി.നാരായണന്‍, പി.ടി.ബിരിയാമു, ഷൈനി മലയില്‍, കെ.കെ.ഉമ്മര്‍, എ.ഇ.ഒ.സി.പി വിശാലം, ഉഷാറാണി, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പി.കെ.അസ്ലു, ആയോളി അഹമ്മദ്‌ കുട്ടി, കെ.കെ.ഉമ്മര്‍, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ, അനില്‍കുമാര്‍, മുഹമ്മദ്‌ നജീബ്‌ പങ്കെടുത്തു

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������