Labels

19 October 2017

രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്


രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്. നാളെ(വെള്ളിയാഴ്ച്ച) മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ബക്കറ്റ് പിരിവ് നടക്കും. അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള ധനസമാഹാരം ശേഖരിച്ച് ഈ പണം ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയെ ഏല്‍പിക്കും. ഇവരുടെ നേതൃത്വത്തില്‍ അഭാര്‍യാര്‍ഥി ക്യാമ്പുകളിലുള്ളവര്‍ക്കു ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ലീഗെടുത്തത്.
് വേങ്ങര ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സെക്രട്ടറിയോറ്റ് യോഗത്തില്‍ സജീവ ചര്‍ച്ചയായത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞിലികുട്ടി എം.പിയും ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. വേങ്ങരയില്‍ ലീഗ് വോട്ടുകള്‍ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. 2009 ല്‍ 23,000ത്തോളം വോട്ടുകളാണ് വേങ്ങരയില്‍ ലീഗിന് ലഭിച്ചത്. കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെ അപേക്ഷിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതുപോലും ചര്‍ച്ചയാവുന്നത് ലീഗിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്നും തെരെഞ്ഞെടുപ്പില്‍ കാബിനറ്റ് മുഴുവന്‍ വേങ്ങരയിലെത്തിയിട്ടും ഇത്രയേ ചെയ്യാന്‍ സാധിച്ചിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. എന്തിനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു മറച്ചുവയ്ക്കുന്നതെന്നും സോളാര്‍ രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാറിനെ രാഷ്്ട്രീയമായി തന്നെ നേരിടും. കേരളത്തിലും കേന്ദ്രത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും ബി.ജെ.പി മുന്നണിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും യു.ഡി.എഫ് ജാഥ വിജയിപ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, അബ്ദുസമദ് സമദാനി എന്നിവര്‍ സംബന്ധിച്ചു.

18 October 2017

Y'ലീഗി​െൻറ ശൈലിയാണ്​ ശരിയെന്ന്​ വേങ്ങരയിലെ വിജയം തെളിയിച്ചു

Y'ലീഗി​െൻറ  ശൈലിയാണ്​ ശരിയെന്ന്​ വേങ്ങരയിലെ വിജയം തെളിയിച്ചു.
കോഴിക്കോട്​: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗി​​െൻറ  പരമ്പരാഗത വോട്ടുകൾ നഷ്​ടമായില്ലെന്ന്​ ലീഗ്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​. പാർട്ടിയുടെ അടിസ്​ഥാന ശക്​തിക്ക്​ ഒരു പോറലും  ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്​ട്രീയ സാഹചര്യത്തിൽ ലഭിച്ച  കൂടുതൽ വോട്ട്​ എ​േപ്പാഴും ലഭിക്കണമെന്നില്ലെന്നും യോഗത്തിന്​ ശേഷം  ലീഗ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണ സ്വാധീനം  ഉപയോഗിച്ചിട്ടും കാബിനറ്റ്​ മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും  എൽ.ഡി.എഫിന്​ വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല.  വേങ്ങരയിൽ ലീഗിന് വോട്ട്​ ചോർച്ചയുണ്ടായെന്നത്​ മാധ്യമ സൃഷ്​ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

പഞ്ചാബി​െല ഗുരുദാസ്​പൂരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും  വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്​ഥാന  സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന്​ സംസ്​ഥാന  അധ്യക്ഷൻ പാണക്കാട്​ ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയ തലത്തിൽ  യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും  പ്രതീക്ഷയുളവാക്കുന്നതാണ്​ വിജയങ്ങളെന്ന്​ അദ്ദേഹം വ്യക്​തമാക്കി.  ലീഗിന്​ വോട്ട്​ കുറയുന്നത്​പോലും ഇത്രയ വലിയ ചർച്ചയാകുന്നത്​  പാർട്ടിയുടെ ശക്​തിയാണ്​ തെളിയിക്കുന്നതെന്ന്​ ദേശീയ ജന.​ സെക്രട്ടറി  പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എൻ.എ. കാദറി​​െൻറ വിജയം  തിളക്കമാർന്നതാണെന്നാണ്​ സെക്ര​േട്ടറിയറ്റ്​ വിലയിരുത്തിയത്​.  എൽ.ഡി.എഫിന്​ വോട്ട്​ കൂടിയത്​ അവരുടെ രാഷ്​ട്രീയ വിജയമായി  കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ  എതിർക്കുന്നതിൽ സി.പി.എമ്മി​​െൻറ ശൈലിയല്ല മുസ്​ലിം  ലീഗിനുള്ളതെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ പറഞ്ഞു. ലീഗി​​െൻ..

17 October 2017

പ്ളാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അബ്ദുൾ ഗഫൂർ


VENGARA LIVE NEWS:-
പ്ളാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അബ്ദുൾ ഗഫൂർ....
തിരൂരങ്ങാടി : പ്ലാസ്റ്റിക്ക് ഉപേക്ഷിക്കണമെന്ന ആശയപ്രചാരണവുമായി പ്ലാസ്റ്റിക് കുപ്പായം ഇട്ട് കേരളം മുഴുവൻ കറങ്ങുകയാണ്
കോട്ടയം വൈക്കം പൂവ്വത്തിൻചുവട്ടിൽ അബ്ദുൾ ഗഫൂർ( 55 ). മുപ്പതു വർഷത്തോളമായി മലപ്പുറം ജില്ലയിലെ എ,ആർ നഗറിലെ ഇരുമ്പചോലയിലാണ് താമസം. 12 വ‌ർഷമായി കേരളത്തിലെ മിക്ക ജില്ലകളിലും കാൽനടയായി പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്തുന്നുണ്ട്. കേരളത്തിൽ എന്ന് പ്ളാസ്റ്റിക് കവർ നിരോധിക്കുന്നുവോ അന്നേ താൻ പോരാട്ടം നിറുത്തൂ എന്ന് അദ്ദേഹം പറയുന്നു. എല്ലാ ജില്ലാകളക്ടർമാർക്കും വിദ്യാഭ്യാസമന്ത്രിക്കും പ്ളാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ അധികാരികളാരും പ്രശ്നത്തിൽ കണ്ണുതുറന്നില്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി തഹസിൽദാർക്കും നിവേദനം നൽകി.
കൂലിപ്പണിക്കാരനായ ഗഫൂറിന്റെ ഭാര്യ സുബൈദ മലപ്പുറം മങ്കട സ്വദേശിനിയാണ് ഇവർക്ക് മുന്ന് ആൺമക്കളുണ്ട്.
*www.vengaralive.com*

16 October 2017

*തിരഞ്ഞെടുപ്പ് ഫല പ്രവചന *മത്സരം-വിജയികൾ*


*തിരഞ്ഞെടുപ്പ് ഫല പ്രവചന *മത്സരം-വിജയികൾ*

        വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വേങ്ങര യൂണിറ്റ് സംഘടിപ്പിച്ച
വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രവചന മൽസരം.

റിസൾട്ട് പ്രഖ്യാപിച്ചു.

ആരും തന്നെ പൂർണമായി ശരിയുത്തരം നൽകിയില്ലെങ്കിലും ഏകദേശ കണക്ക് ശരിയായത് മാർകിട്ടതനുസരിച്ച് 3 പേർ
പ്രോൽസാഹന സമ്മാനത്തിന് അർഹരായി.

പ്രവചന മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

Shabeeb Achanambalam
Raseena Parambil Padi

Ashik Vallikkadan  OK Muri

വിജയികൾക്കുള്ള സമ്മാനം *17-10-17 ന് രാവിലെ 10 മണിക്ക്* വ്യാപാരഭവനിൽ വെച്ച് നൽകുന്നതാണ്....

15 October 2017

യഥാർത്ഥ ചിത്രം ഇങ്ങനെ


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കെ.എന്‍.എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന് ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ സാധിച്ചില്ല.
ആകെ വോട്ടുനില ഇങ്ങനെ:
യു.ഡി.എഫ്: 65227
എല്‍.ഡി.എഫ്: 41917
എസ്.ഡി.പി.ഐ:8648
ബി.ജെ.പി: 5728
മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ലഭിച്ച ഭൂരിപക്ഷം നേടാനായില്ല. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വോട്ടിന്റെ 15000ായിരത്തോളം വോട്ടിന്റെ കുറവാണുള്ളത്.
ഊരകം (3365), എആര്‍ നഗര്‍ (3349), കണ്ണമംഗലം (3392), വേങ്ങര (5963), പറപ്പൂര്‍ (4594), ഒതുക്കുങ്ങല്‍(2647) എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ഭൂരിപക്ഷം.
എല്‍.ഡി.എഫിന് 4121 വോട്ടുകളാണ് നേടാനായത്. എസ്.ഡി.പി.ഐ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി., ബിജെപിക്ക് 5728 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതേസമയം ലീഗ് വിമതന്‍ നോട്ടക്കും പിന്നിലാണ്.
ആദ്യ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ കെ.എന്‍.എ ഖാദര്‍ ലീഡ് നിലനിര്‍ത്തിയിരുന്നു.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായാണ് എണ്ണിയത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത്ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ തുറന്നു. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫിസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍, ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രനും ഉള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
2011ല്‍ നിലവില്‍വന്ന മണ്ഡലത്തില്‍ ഇത്തവണ റെക്കോര്‍ഡ് പോളിങ് ആയിരുന്നു. 71.99%. 1,70,009 വോട്ടര്‍മാരില്‍ 1,22,379 പേര്‍ വോട്ടു ചെയ്തു. 56,516 പുരുഷന്മാരും 65,863 സ്ത്രീകളും.

ലീഗ് വിമതന് ലഭിച്ചത് 442 വോട്ട് മാത്രം


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ലീഗ് വിമത സ്ഥാനാര്‍ഥി അഡ്വ. കെ. ഹംസ എട്ടു നിലയില്‍ പൊട്ടി. നോട്ടയായി ലഭിച്ച 502വോട്ടിനെക്കാള്‍ കുറവാണ് ഹംസക്ക് ലഭിച്ചത്. ആകെ 442വോട്ടുകള്‍ മാത്രമാണ് ഹംസക്ക് ലഭിച്ചത്.
കെ എന്‍ എ ഖാദര്‍ സമ്മര്‍ദവും ബഌക്ക്‌മെയിലിങ്ങുമായി സ്ഥാനാര്‍ഥിത്വം തട്ടിയെടുത്തെന്നാരോപിച്ചാണ് ഹംസ പത്രിക നല്‍കിയത്. ഖാദര്‍ മാറിയാലേ പിന്മാറൂവെന്നായിരുന്നു ഹംസ പറഞ്ഞിരുന്നത്.
‘നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല, ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം. യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്‌ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ. ഹംസ പറഞ്ഞിരുന്നത്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് നില
കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്) : 65,227.
കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ (എന്‍.ഡി.എ.): 5,728
അഡ്വ.പി.പി.ബഷീര്‍(എല്‍.ഡി.എഫ്) : 41,916.
അഡ്വ.കെ.സി നസീര്‍ (എസ്.ഡി.പി.ഐ): 8,648.
ശ്രീനിവാസ് (സ്വത) : 159.
അഡ്വ.ഹംസ കറുമണ്ണില്‍ (സ്വത) : 442.
നോട്ട : 502.

14 October 2017

വേങ്ങര ലീഗിനൊപ്പം, ഖാദറിന്റെ ഭൂരിപക്ഷം 23310


വേങ്ങര ലീഗിനൊപ്പം, ഖാദറിന്റെ ഭൂരിപക്ഷം 233....
തിരൂരങ്ങാടി: വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് ജയിച്ചു. ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഒരു പഞ്ചായത്തിലും കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫിന് എത്താനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


കെഎന്‍എ ഖാദറിന് 65227 വോട്ട് ലഭിച്ചപ്പോള്‍,എല്‍ഡിഎഫിന്റെ പിപി ബഷീര്‍ 41917 വോട്ട് ആണ് നേടിയത്. 8648 വോട്ടുകള്‍ നേടി എസ്ഡിപിഐ സ്ഥാനാര്‍ഥി കെ സി നസീര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്.
കേന്ദ്രനേതാക്കള്‍ വന്ന് പ്രചാരണം നടത്തിയെങ്കിലും ഫലം വന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്താണ്.  എസ്ഡിപിഐയാണ് മൂന്നാം സ്ഥാനത്തെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ആദ്യമായാണ് മണ്ഡലത്തില്‍ എസ്ഡിപിഐ ഇത്രയധികം വോട്ടുകള്‍ നേടുന്നത്.
പിപി ബഷീറിന്റെ ബൂത്തില്‍ കെഎന്‍എഖാദറിന് വെറും അഞ്ച് വോട്ടുകളുടെ ലീഡ് മാത്രമാണുണ്ടായതെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി മത്സരിച്ച കെ ഹംസയ്ക്ക് നേട്ടമുണ്ടാക്കാനായിട്ടില്ല. വേങ്ങരയില്‍ വിമതന്‍ നോട്ടയേക്കാള്‍ പിന്നിലാണ്.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. സര്‍വ്വീസ് വോട്ട് എല്‍ഡിഎഫിന് അനുകൂലമായിരുന്നു. സര്‍വീസ് വോട്ട് ഒരെണ്ണം മാത്രമാണുള്ളത്.
പോളിങ് ദിവസം രാവിലെ മുഖ്യമന്ത്രി പൊട്ടിച്ച സോളാര്‍ അന്വേഷണം എന്ന ബോംബ് എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു.പക്ഷെ ഇതൊന്നും യുഡിഎഫിന്റെ ഭൂരിപക്ഷത്തെ കാര്യമായി ബാധിച്ചില്ലെന്ന് വേണം കരുതാന്‍.
കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയിലെ വോട്ട...

വേങ്ങരയിൽ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആവേശം നടക്കുന്നതിനിടയില്‍ വേങ്ങര മണ്ഡലത്തിലെ ഊരകത്ത് ശക്തമായ മഴയെ തുടര്‍ന്ന് 27 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. ഊരകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പുത്തന്‍പീടിക പാടത്ത് ഇരുപത്തി ഏഴു വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയാണിത്.ഈ കിണര്‍ ഉപയോഗശൂന്യമാകുന്നതോടെ ഈ പ്രദേശത്തുകാര്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ അലയേണ്ടി വരും. കിണറിന്റെ പുനരുദ്ധാരണത്തിനായി ഫണ്ട് കണ്ടെത്തുന്നതിനായി പഞ്ചായത്തംഗം പി.ടി.വി രി യാ മുവിന്റെ മുന്‍ കയ്യില്‍ ആവശ്യമായ പ്രവര്‍ത്തനത്തിലാണ് നാട്ടുകാര്‍.

റോക്കറ്റ് പറത്തി സ്കൂൾ വിദ്യാർഥികൾ

കോട്ടയ്ക്കല്‍: കണ്ടിട്ടും കേട്ടിട്ടും മാത്രമുള്ള റോക്കറ്റിനെ സ്വന്തമായി നിര്‍മിക്കുകയും അവ വിക്ഷേപിക്കുകയുംചെയ്ത സന്തോഷത്തിലാണ് ക്ലാരി ജി.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ബഹിരാകാശ വാരത്തോടനുബന്ധിച്ച് കോഴിക്കോട് പ്ലാനറ്റോറിയവുമായി സഹകരിച്ചാണ് വിക്ഷേപണം നടത്തിയത്. റോക്കറ്റ് നിര്‍മാണത്തിനാവശ്യമായ പരിശീലനം കോഴിക്കോട്ടുവെച്ച് കുട്ടികള്‍ക്ക് നല്‍കിയിരുന്നു. ഇതിനുശേഷമാണ് വിദ്യാര്‍ഥികള്‍ റോക്കറ്റ് നിര്‍മാണം ആരംഭിച്ചത്. സ്‌കൂള്‍ഗ്രൗണ്ടില്‍ നടന്ന വിക്ഷേപണം പ്രഥമാധ്യാപകന്‍ റോയ് മാത്യു ഉദ്ഘാടനംചെയ്തു. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതും കൃത്രിമ ഉപകരണങ്ങളുടെ സേവനങ്ങളെക്കുറിച്ചും പ്ലാനറ്റോറിയം സ്റ്റാഫ് ബിനോജ് ക്ലാസെടുത്തു. പ്ലാനറ്റോറിയം സ്റ്റാഫുമാരായ പ്രബിന്‍, ബ്രിനില്‍ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. അബ്ദുല്‍ നസീര്‍, റോഷിത് എന്നിവര്‍ പ്രസംഗിച്ചു.

ജില്ല കായികോത്സവം :വേങ്ങര നാലാം സ്ഥാനത്തു സ്ഥാനത്ത്

ജില്ലാ കായികോത്സവത്തിന്റെ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ എടപ്പാള്‍ ഉപജില്ല 230 പോയിന്റുമായി മുന്നില്‍. 43 പോയിന്റുള്ള മങ്കട ഉപജില്ലയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. 37 പോയിന്റ്‌ നേടിയ താനൂര്‍ ഉപജില്ല മൂന്നാം സ്‌ഥാനത്തും 36 പോയിന്റുള്ള വേങ്ങര ഉപജില്ല നാലാം സ്‌ഥാനത്താണ്‌. മേളയുടെ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ എട്ട്‌ പോയിന്റ്‌ മാത്രമുള്ള പരപ്പനങ്ങാടി ഉപജില്ലയാണ്‌ ഏറ്റവും പിറകില്‍. സ്‌കൂള്‍ തലത്തില്‍ 30 സ്വര്‍ണവും 14 വെള്ളിയും അഞ്ച്‌ വെങ്കലവുമായി 197 പോയിന്റോടെ ഐഡിയ കടശ്ശേരിയുടെ മുന്നേറ്റമാണ്‌ എടപ്പാളിനെ ബഹുദൂരം മുന്നിലെത്തിച്ചത്‌. സെന്റ്‌ മേരീസ്‌ പരിയാപുരം സ്‌കൂള്‍ മൂന്ന്‌ സ്വര്‍ണവും ആറ്‌ വെള്ളിയും നാല്‌ വെങ്കലവുമായി 37 പോയിന്റ്‌ നേടി രണ്ടാം സ്‌ഥാനത്താണ്‌. മൂന്ന്‌ സ്വര്‍ണവും രണ്ട്‌ വെള്ളിയുമായി 21 പോയിന്റ്‌ നേടിയ എച്ച്‌എച്ച്‌എസ്‌എസ്‌ പന്തല്ലൂര്‍ മൂന്നാം സ്‌ഥാനത്തുണ്ട്‌.മേളയുടെ രണ്ടാം ദിനത്തില്‍ 34 ഫൈനലുകളാണ്‌ നടന്നത്‌. ഇതോടെ മൊത്തം 64 ഇനങ്ങള്‍ പൂര്‍ത്തിയായി. മേളയിലെ ഗ്ലാമര്‍ ഇനങ്ങളായ 100 മീറ്റര്‍ ഫൈനലുകള്‍ ഇന്ന്‌ നടക്കും. രാവിലെ 6.30ന്‌ ആണ്‍- പെണ്‍വിഭാഗങ്ങളിലായുള്ള ക്രോസ്‌ കണ്‍ട്രിയോടെ മത്സരങ്ങള്‍ പുനരാരംഭിക്കും. 4ഃ100 റിലേ, പോള്‍വാള്‍ട്ട്‌, ഷോട്ട്‌പുട്ട്‌, ഡിസ്‌കസ്‌ ത്രോ, ലോംഗ്‌ ജംബ്‌ തുടങ്ങിയ ഇനങ്ങളിലാണ്‌ സമാപന ദിവസത്തെ മത്സരങ്ങള്‍. വൈകീട്ട്‌ നാലിന്‌ സമാപന സമ്മേളനം ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാന്‍ ഉദ്‌ഘാടനം ചെയ്ും. എയന്നാല്‍ അതിരാവിലെ തന്നെ തുടങ്ങുന്ന മത്സരങ്ങളെ മഴ തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ്‌ സംഘാടകര്‍.

13 October 2017

ആകാംക്ഷയ്ക്ക് നാളെ വിരാമം


വേങ്ങര: ആകാംക്ഷയ്ക്ക് നാളെ വിരാമം

 വേങ്ങര... ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഒരുദിവസംകൂടി. ഞായറാഴ്ച പകല്‍ പതിനൊന്നോടെ ഫലം അറിയിക്കാനുള്ള ക്രമീകരണമാണ് തെരഞ്ഞെടുപ്പ് വിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ൃലിറ.സലൃമഹമ.ഴ്ീ.ശി ല്‍ വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം അറിയാം.
ആദ്യം പോസ്റ്റല്‍ ബാലറ്റാണ് എണ്ണുക. ഇത്തവണ മണ്ഡലത്തിനുപുറത്തുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരുന്നത്. ഒരു പോസ്റ്റല്‍ ബാലറ്റേയുള്ളൂ. സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 25 പേര്‍ക്കാണ് അര്‍ഹതയുണ്ടായിരുന്നത്. ആറ് ബാലറ്റുകള്‍ വിലാസത്തിലുള്ളയാളെ കണ്ടെത്താനാകാതെ തിരിച്ചുവന്നു. 19 എണ്ണം തിരിച്ചുവരാനുണ്ട്. ഇവ വോട്ടെണ്ണല്‍ ആരംഭിക്കുന്ന ദിവസം രാവിലെ എട്ടിനുമുമ്പ് കിട്ടിയാല്‍ സാധുവാകും. 1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇതില്‍  148 ബൂത്തിലായി 56,580 പുരുഷന്മാരും 66,030 സ്ത്രീകളും ഉള്‍പ്പെടെ 1,22,610 പേര്‍ വോട്ടുചെയ്തു.
 പതിനാല് ടേബിളുകളാണ് വോട്ടെണ്ണലിന് സജീകരിക്കുകയെന്ന് വരണാധികാരി സജീവ് ദാമോദര്‍ അറിയിച്ചു. ഒരു ടേബിളില്‍ 12 ബൂത്തുകളിലെ വോട്ട് എണ്ണും. 12 റൌണ്ട് വോട്ടെണ്ണല്‍ ഉണ്ടാകും. ഒരു ടേബിളില്‍ കൌണ്ടിങ് അസിസ്റ്റന്റ്, കൌണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെ മൂന്ന് ജീവനക്കാരുണ്ടാകും. പുറമേ ആറ് സ്ഥാനാര്‍ഥികളുടെ ആറ് ഏജന്റുമാരും. ജീവനക്കാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ച കലക്ടറേറ്റില..

തിരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി പ്രവചിച് മജീഷ്യൻ ലത്തീഫ്


നാളെ പ്രഖ്യാപിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ച് മജീഷ്യന്‍ ലത്തീഫ് കോട്ടയ്ക്കല്‍. ഇന്നലെ വൈകിട്ടു അഞ്ചോടെ വേങ്ങര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലെറ്റര്‍പാഡിലാണ് നാളെ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ലത്തീഫ് രേഖപ്പെടുത്തിയത്.
ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കും ഭൂരിപക്ഷവും കൃത്യമായി രേഖപ്പെടുത്തി എന്നവകാശപ്പെടുന്ന പ്രവചനം ഭദ്രമായി ഒരു ചെറിയപെട്ടിയിലിട്ട് പൂട്ടി ഇത് വീണ്ടും മറ്റൊരു പെട്ടിയില്‍ പൂട്ടിയ ശേഷം വേങ്ങര എസ്.ഐ.അബ്ദുള്‍ ഹക്കീം സീല്‍ ചെയ്ത് വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.ഹമീദിനെ ഏല്‍പിച്ചു. അദ്ദേഹം ഇത് ബാങ്ക് ലോക്കറിലേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം ബാങ്കിന് അവധിയും പിറ്റെ ദിവസം തിങ്കളാഴ്ച സംസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താലുമായതിനാല്‍ ചൊവ്വാഴ്ച രാവിലെ പത്തിനാണ് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ പെട്ടി തുറന്ന് ഫലം പ്രസിദ്ധീകരിക്കുക.
ഫലമെഴുതുന്ന ചടങ്ങില്‍ എസ്.ഐ കെ.അബ്ദുള്‍ ഹക്കിം, ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്ലു ,വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം, യൂണിറ്റ് ഭാരവാഹികള്‍, ഗോള്‍ഡ് ആന്റ്, സില്‍വല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ടി.അബ്ദുറഹിമാന്‍ ഹാജി, എം.എ.അസീസ്, ഹംസ പുല്ലമ്പലവന്‍, എം.കെ.സൈനുദ്ദീന്‍,പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് ട്രഷറര്‍ ടി.മൊയ്തീന്‍ കുട്ടി, പഞ്ചായത്തംഗം കെ.പി. ഫസല്‍ എന്നിവർ പങ്കെടുത്തു.

ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്‌ത്ര നാടക മത്സരം , വൈകീട്ട് നാലിന് വേങ്ങര സബ് ജില്ലാ മത്സരം

മലപ്പുറം: ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്‌ത്ര നാടക മത്സരം ഒക്‌ടോബര്‍ 14ന്‌ രാവിലെ ഒമ്പതിന്‌ കോട്ടയ്‌ക്കല്‍ ഗവ. രാജാസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 17 സബ്‌ ജില്ലകളില്‍ നിന്ന്‌ ഒന്നാം സ്‌ഥാനം നേടിയ 17 നാടകങ്ങളാണ്‌ ജില്ലാതലത്തില്‍ മത്സരിക്കുക. മൂന്ന്‌ ക്ലസ്‌റ്ററുകളായിട്ടാണ്‌ മത്സരങ്ങള്‍. രാവിലെ ഒമ്പതിന്‌ ക്ലസ്‌റ്റര്‍ ഒന്നിലെ മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, വണ്ടൂര്‍ സബ്‌ജില്ലകളും ഉച്ചക്ക്‌ 12ന്‌ ക്ലസ്‌റ്റര്‍ രണ്ടിലെ കുറ്റിപ്പുറം, നിലമ്പൂര്‍, താനൂര്‍, അരീക്കോട്‌, കൊണ്ടോട്ടി, എടപ്പാള്‍ സബ്‌ജില്ലകളും വൈകീട്ട്‌ നാലിന്‌ ക്ലസ്‌റ്റര്‍ മൂന്നിലെ കിഴിശ്ശേരി, പൊന്നാനി, മങ്കട, വേങ്ങര, പരപ്പനങ്ങാടി സബ്‌ജില്ലകളും മത്സരിക്കും. ശാസ്‌ത്രവും സമൂഹവും എന്ന വിഷയത്തിലാണ്‌ നാടകം സംഘടിപ്പിക്കുന്നത്‌.

12 October 2017

ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ പ്രഭാഷണവും മഹല്ല് കുടുംബ സംഗമവും


ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ പ്രഭാഷണവും മഹല്ല് കുടുംബ സംഗമവും ഒക്ടോബര്‍ 14, 16 തിയ്യതികളില്‍ വലിയോറ മനാട്ടിപ്പറമ്പിൽ

വേങ്ങര: വലിയോറ മാനാട്ടിപ്പറമ്പ് മസാലിഹുല്‍ മുസ്്‌ലിമീന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തിവരുന്ന മജ്‌ലിസുന്നൂറിന്റെ രണ്ടാം വാര്‍ഷികവും മഹല്ല് കുടുംബ സംഗമവും ഒക്ടോബര്‍ 14, 16 (ശനി, തിങ്കള്‍) തിയ്യതികളില്‍ വലിയോറ മനാട്ടിപ്പറമ്പ് അബ്ദുല്‍ ഗഫാര്‍ അന്‍വരി നഗറില്‍ നടക്കും. 14 ന് വൈകീട്ട്് 7 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികം മഹല്ല് ഖത്വീബ് ഹസന്‍ ദാരിമി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. ഹകീം ബാഖവി, അശ്‌റഫ് മുസ്്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, സിദ്ദീഖ് അന്‍വരി പ്രസംഗിക്കും. 16 ന് മഹല്ല് പ്രവാസി ഘടകം മസാലിഹുല്‍ മുസ്്‌ലിമീന്‍ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുടുംബ സംഗത്തില്‍ പ്രമുഖ ഇസ്്‌ലാമിക് ട്രൈനര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും.

കാവലായി കേന്ദ്രസേന


വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 15ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ തുറക്കും.
നിലവില്‍ കേന്ദ്രസേനയാണു വോട്ടിംഗ്‌മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിന് കാവലായി നില്‍ക്കുന്നത്. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നില്‍ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക.
42 പേര്‍ക്ക് പുറമെ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. അനുവദിക്കുന്ന ടേബിളുകള്‍ സംബന്ധിച്ച റാന്റമൈസേഷന്‍ ഒക്‌ടോബര്‍ 14ന് നടക്കും. ഇവര്‍ക്കുള്ള പരിശീലനം ഇന്ന് (ഒക്‌ടോബര്‍ 13) രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.

ഫലപ്രഖ്യാപന പ്രവചനം നാളെ വേങ്ങരയിൽ


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇലക്ഷൻ ഫലപ്രഖ്യാപനം (പ്രവചനം)
മജീഷ്യൻ ലത്തീഫ് MMA(മലപ്പുറം റിയാലി ഷോ)
13-10 -2017(വെള്ളി) വൈകു: 4 മണിക്ക് വേങ്ങര വ്യാപാരഭവനിൽ
രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മാധ്യമ ഉദ്യോഗസ്ഥ പ്രമുഖരുടെ സാന്നിധ്യം
ഏവർക്കും സ്വാഗതം
മജീഷ്യൻ ലത്തീഫ് കോട്ടക്കൽ
മലയാളി മാജിക് അസോസിയേഷൻ മലപ്പുറം ജില്ലാ മെമ്പർ
മാജിക്കൽ റിയലിസം (കോട്ടയം) മെമ്പർ
മുതുകാട് അക്കാഡമി അംഗം
(വേങ്ങര മണ്ഡത്തിൽ കോട്ടക്കലിന് അടുത്ത് വീട് )

അമിട്ട് പൊട്ടിച്ചു യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം


കൊണ്ടോട്ടി: രാജ്യത്ത് ബി.ജെ.പി.ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് പതിനാറായിരം കോടി രൂപയുടെ വരുമാന വര്‍ദ്ധനവ് ഉണ്ടായത് വന്‍ അഴിമതിയാണ്,ഇത് അന്വേഷിക്കണം എന്നും, പ്രധാനമന്ത്രി മൗനം വെടിയണം എന്നും, എന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിട്ട് പൊട്ടിക്കല്‍ പ്രതിഷേധം നടന്നു,
ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കോലത്തില്‍ അമിട്ടുകള്‍ മാലയായ് അണിയിച്ചു കൊണ്ട് ടൗണില്‍ പ്രകടനം നടത്തിയതിന് ശേഷം ബസ്റ്റാന്റിന് മുന്നില്‍ വെച്ച് തീക്കൊടുക്കുകയായിരുന്നു, പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു, സി.എം.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു, ജൈസല്‍ എളമരം, പി.നിധീഷ്, ജലീല്‍ ആലുങ്ങല്‍, അഷ്‌റഫ് പറക്കുത്ത്, പി.പി.റഹ്മത്തുള്ള, ലത്തീഫ് കുട്ടാ ലുങ്ങല്‍, ഹിഷാം തെറ്റന്‍, അന്‍വര്‍ അരൂര്, കെ.വി.ഹുസൈന്‍, ഫസല്‍ അല്ലിപ്ര,ഷമീര്‍ വാഴയൂര്‍, സതീഷ് പുളിക്കല്‍, എന്‍.വി. ബൈജു, സി.എ ഫൈറൂസ്, ഷഫീല്‍ പടിക്കല്‍ പങ്കെടുത്തു

റെക്കോർഡ്‌ പോളിംഗ് ,കണ്ണും നട്ട് മുന്നണികൾ


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 71.2 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77ശതമാനമായിരുന്നു  വേങ്ങരയിലെ പോളിങെങ്കിലും അഞ്ച് മാസം മുന്‍പ് നടന്ന  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍  അത് മൂന്നd ശതമാനം കുറഞ്ഞിരുന്നു.ഉയര്‍ന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ്  സ്ഥാനാര്‍ത്ഥികളുടയെും  മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിംഗ് നടന്നു.

വോട്ടിങ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ ചില ബൂത്തുകളില്‍ മാത്രമാണ് നീണ്ടനിര കണ്ടത്. ഉച്ചയോടെ പോളിങ് ഭേദപ്പെട്ടു. ഉച്ചയ്ക്ക് ശേഷം വീണ്ടും മന്ദഗതിയിലായി. വൈകുന്നേരത്തോടെയാണ് കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തിലെ ഏക വോട്ടര്‍ ഇടത് മുന്നണിയുടെ  പി.പി ബഷീര്‍ മാത്രമായിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം പങ്കുവച്ചു.  എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും, ഘടകങ്ങളെല്ലാം  തനിക്കനുകൂലമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍.
രണ്ടിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍ കാണിച്ചെങ്കിലും വേഗത്തില്‍ പരിഹരിച്ചു. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയുള്ള  ആദ്യ തെരഞ്ഞെടുപ്പുകൂടിയായിരുന്നു വേങ്ങരയിലേത്. അമ്പരപ്പിനിടയിലും പുതിയ സംവിധാനത്തെ വോട്ടര്‍മാര്‍ പൂര്‍ണ്ണമനസോടെ സ്വീകരിച്ചു. പോളിങ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ്  സ്ഥാനാര്‍ത്ഥികളുടയെും  മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ് കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിങ് നടന്നു. മണ്ഡലത്തിലെ 1,70,006 വോട്ടര്‍മാരില്‍ 40,000ത്തോളം പ്രവാസികളാണുള്ളത്. പ്രവാസി സംഘടനകള്‍ വഴി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം മുന്നണികള്‍ നടത്തിയിരുന്നു.

വേങ്ങരയില്‍ വര്‍ധിച്ച പോളിംഗ് തങ്ങളുടേതാണെന്നു എല്‍.ഡി.എഫ് ക്യാമ്പുകള്‍


വേങ്ങരയില്‍ വര്‍ധിച്ച പോളിംഗ് തങ്ങളുടേതാണെന്നു എല്‍.ഡി.എഫ് ക്യാമ്പുകള്‍. സോളാര്‍കേസിലെ നാടകീയ നീക്കവും വേങ്ങരയിലേക്കുള്ള കള്ളപ്പണവേട്ടയും തങ്ങള്‍ക്ക് അനുകൂലമായെന്നാണ് എല്‍്ഡി.എഫ് ക്യാമ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മുസ്്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ അമ്പരന്ന യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിരോധത്തിലായിരുന്നു. യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ സോളാര്‍ കേസ് ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാല്‍ വേങ്ങരയിലെ ജനവിധിയെ സോളാര്‍ കോസ് ബാധിക്കില്ലെന്ന ആത്്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതാക്കള്‍.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്‌ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.

യൂ ഡി എഫ് ക്യാമ്പുകള്‍ ശുഭപ്രതീക്ഷയില്‍


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടുടുപ്പ് കഴിഞ്ഞ ശേഷം യു.ഡി.എഫ് ക്യാമ്പുകള്‍ ശുഭപ്രതീക്ഷയില്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിനു സമാനമായ വോട്ടുകള്‍തന്നെ കെ.എന്‍.എ ഖാദറിനും ലഭിക്കുമെന്നു മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് പറഞ്ഞു. എല്‍.ഡി.എഫ് പുറമെയുണ്ടാക്കിയ ഓളം അടിത്തട്ടില്‍ എത്തിയില്ല. ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം തങ്ങള്‍ കരിതയതുപോലെയൊന്നും ഉണ്ടായില്ലെന്നും യു.എ ലത്തീഫ് പറഞ്ഞു. യു.ഡി.എഫ് ക്യാമ്പ് തികച്ചും ആത്മവിശ്വാസത്തിലാണ്.
മുസ്്ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ തീരുമാനത്തോടെ പിണങ്ങി നിന്നിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍പോലും യു.ഡി.എഫിന്റെ പെട്ടിയില്‍ വീഴാന്‍ സാധിച്ചുവെന്നാണു യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.

11 October 2017

സ്വപ്‌നങ്ങള്‍ കീഴടക്കി നബീൽ തിരിച്ചെത്തി


മലപ്പുറം: സ്വപ്‌നങ്ങള്‍ കീഴടക്കി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ നബീല്‍ ലാലു നാട്ടില്‍ തിരിച്ചെത്തി. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് ഇന്ത്യ മുഴുവന്‍ കറങ്ങിയാണ് 18കാരന്‍ നബീല്‍ 26 ദിവസത്തിന് ശേഷം നാട്ടിലെത്തിയത്. കേരളത്തിലെത്തിയത് മുതല്‍ നിരവധി സ്വീകരണങ്ങളാണ് നബീലിന് ലഭിച്ചത്.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയോടൊപ്പം
ഇന്ത്യ മുഴുവന്‍ സ്വന്തം സ്‌കൂട്ടറില്‍ കറങ്ങണമെന്നത് നബീലിന്റെ ആഗ്രഹമായിരുന്നു. പഠനത്തോടൊപ്പം അധ്വാനിച്ചാണ് നബീല്‍ പണം കണ്ടെത്തിയത്. സെപ്തംബര്‍ 15ന് ജന്മനാടായ പൊന്‍മളയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. സേവ് നേച്ചര്‍ സേവ് വൈല്‍ഡ് ലൈഫ് എന്ന സന്ദേശമുയര്‍ത്തിയാണ് നബീല്‍ രാജ്യത്തുടനീളം യാത്ര നടത്തുന്നത്. ഹൈദരാബാദ്മണാലിറോത്താങ് പാസ് വഴി ലഡാക്ക്. അതായിരുന്നു ആദ്യ ലക്ഷ്യം. മുംബൈയും രാജസ്ഥാനും ഗുജറാത്തുമെല്ലാം കടന്ന് ഗോവ വഴി തിരിച്ചെത്തിയപ്പോള്‍ സഞ്ചരിച്ചത് 8500 കിലോമീറ്റര്‍. 26 ദിവസം കൊണ്ടാണ് ഇത്രയും ദൂരം യാത്ര ചെയ്തത്.

ഓരോ നാട്ടിലെത്തുമ്പോഴും ആളുകള്‍ കൗതുകത്തോടെയാണ് നബീലിനെ കണ്ടത്. വരവും ഉദ്ദേശവും അറിയിച്ചതോടെ കൗതുകം മറന്ന് അവര്‍ സൗഹൃദത്തിലാവും. സെല്‍ഫി എടുത്ത് സ്‌നേഹവും നല്‍കിയാണ് തിരിച്ചയക്കുക. കോഴിമുട്ട വിരിയിക്കുന്ന യന്ത്രം (എഗ് ഇന്‍ക്യുബേറ്റര്‍) സ്വന്തമായി നിര്‍മിച്ച് വില്‍പ്പന നടത്തിയാണ് നബീല്‍ യാത്രക്കുള്ള പണം കണ്ടെത്തിയത്. ഒ.എല്‍.എക്‌സ് പോലുള്ള ഓണ്‍ലൈന്‍ വ്യാപാര മാധ്യമങ്ങളിലൂടെയായിരുന്നു വിപണനം.

കോട്ടക്കല്‍ പൊന്മളയില്‍ അബ്ദുറഹിമാന്‍ കടവത്ത് ഹൗവ്വാ ഉമ്മ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനായി 1999 മാര്‍ച്ച് 28ന് ജനിച്ച നബീല്‍ പഠനത്തോടൊപ്പം തന്നെ കാട ഫാം നടത്തിയും വരുമാനം കണ്ടെത്തിയിരുന്നു. മൂത്ത സഹോദരി നാജിയയാണ് നബീലിന്റെ പ്രധാന സഹായി. കാസര്‍ഗോഡ് മുതല്‍ ആരവങ്ങളോടെയാണ് ആളുകള്‍ നബീലിനെ സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി നേരിട്ടെത്തി നബീലിനെ അഭിനന്ദിച്ചു. കോട്ടക്കലില്‍ സഞ്ചാരി ഗ്രൂപ്പും ഹോണ്ട കമ്പനിയും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഈ തിരക്കൊന്ന് കഴിയുന്നതോടെ അടുത്ത യാത്രക്കുള്ള പണം കണ്ടെത്തണം. നബീല്‍ ആഗ്രഹം പറയുന്നു. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു മാസത്തെ യാത്ര അതാണ് നബീലിന്റെ ആഗ്രഹം.

വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് .


വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് ...
വേങ്ങര: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നില്ലെങ്കിലും 70 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2016-നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. ഇക്കുറി അതിലേറെ വോട്ടുകള്‍ പെട്ടിയില്‍ വീണിട്ടുണ്ട്.
സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിനെ ആഘോഷമാക്കി മാറ്റിയത്. രാവിലെ സാധാരണഗതിയില്‍ പോളിംഗ് ആരംഭിച്ചതെങ്കിലും സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ അന്തരീക്ഷം മാറി.
അവസാനനിമിഷമുണ്ടായ പുതിയ സംഭവവികാസങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ആശങ്ക ഉയര്‍ന്നു. പുതിയ വിവാദങ്ങള്‍ യുഡിഎഫിന് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങരയില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍.
അതേസമയം സോളാര്‍ വിവാദം തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു യുഡിഎഫ്. പുതിയ സംഭവങ്ങള്‍ ജനങ്ങളെ സ്വാധീനിക്കരുതെന്നും സംഭവത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും യുഡിഎഫ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കി. വൈകുന്നേരം മൂന്ന് മണിയോടെ വോട്ട് ചെയ്യാതെ വോട്ടര്‍മാരെ തേടി യുഡിഎഫ് അണികള്‍ വീടുകളിലേക്ക് ഇറങ്ങി.
പതിവിന് വിപരീതമായി സ്ത്രീകളുടെ നല്ലരീതിയിലുള്ള പങ്കാളിത്തമാണ് വേങ്ങര തിരഞ്ഞെടുപ്പില്‍ കണ്ടത്. നാല് മണിക്ക് ശേഷവും സ്ത്രീകള്‍ കൂട്ടത്തോടെ .....

10 October 2017

: വേങ്ങര ഇന്ന് വിധിയെഴുതും


മലപ്പുറം: വേങ്ങര ഇന്ന് വിധിയെഴുതും. ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവിലാണ് വിധിയെഴുത്ത്. 148 ബൂത്തുകളിലായി രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 1,70,009 പേര്‍ക്കാണ് സമ്മതിദാനാവകാശം. വോട്ടെടുപ്പിനുള്ള എല്ലാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെയ്ത വോട്ട് വോട്ടര്‍മാര്‍ക്ക് പരിശോധിച്ച്‌ ഉറപ്പാക്കാനുള്ള വിവിപാറ്റ് സംവിധാനത്തിലാണ് പോളിങ്. അഞ്ചു മാതൃകാ ബൂത്തുകളും അഞ്ചു വനിതാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. പത്ത് പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.15നാണ് വോട്ടെണ്ണല്‍.
ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്ന് എംപിയായ മുസ്ളിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറും , യുഡിഎഫിന്റെ കെ എന്‍ എ ഖാദറും ,ബിജെപിയുടെ കെ ജനചന്ദ്രനും ഉള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്.

വേങ്ങര വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്


വേങ്ങര വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിം
By vengara live Web Desk | 08:35 PM October 10, 2017
വേങ്ങര വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്
Highlights
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു

മലപ്പുറം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍  വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.  വോട്ടിങ് രാവിലെ ഏഴിന് തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.
രണ്ട് സ്വതന്ത്രരുൾപ്പെടെ ആറ് സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടർമാരാണു വേങ്ങരയിലുള്ളത്. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലെത്തിക്കും. 15നാണ് വോട്ടെണ്ണല്‍.
പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ കെ എന്‍ എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനും എസ്ഡിപിഐയുടെ കെ.സി.നസീറും വേങ്ങരയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ലീഗിന് വെല്ലുവിളിയുയര്‍ത്തി, വിമതന്‍ കെ.ഹംസയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഇന്നൊരു മുഖമുണ്ടെങ്കില്‍ അത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെതാണ്. കുറ്റിപ്പുറത്ത് 2006 ല്‍ കെ.ടി. ജലീലിനോട് തോറ്റ കുഞ്ഞാലിക്കുട്ടിയല്ല ഈ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ്. ഇക്കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം എന്ന ലീഗ് കോട്ട കാത്ത് സംരക്ഷിച്ച നേതാവ്. 
ലീഗിന്റെ പരമാത്മാവും ജീവാത്മാവുമായ പാണക്കാട്ട് തങ്ങളുടെ തറവാടിനടുത്തുള്ള വീട്ടിലെ ഓഫീസില്‍ കുഞ്ഞാലിക്കുട്ടിയുടെ പഴയൊരു ഫോട്ടോ. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പം മുടി നീട്ടി വളര്‍ത്തി പഴയ ഹിപ്പികളെ ഓര്‍മ്മിപ്പിക്കുന്ന സുസ്‌മേരവദനനായ ചെറുപ്പക്കാരന്‍. ''1974 ലോ 75 ലോ എടുത്ത ഫോട്ടോയാണ്. ഞാന്‍ മുനിസിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രം.''  കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ ഓര്‍മ്മകളുടെ തിരയിളക്കം. ''ഞാനിപ്പോള്‍ പഴയ ചിത്രങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഒരു ഫോട്ടോ കിട്ടി.'' ഓര്‍മ്മകളില്‍ കയ്പും മധുരവുമുണ്ട്. കാഞ്ഞിരക്കുരുവിന്റെ ചുവയുള്ള ചില ഓര്‍മ്മകള്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തി കുഞ്ഞാലിക്കുട്ടി വേങ്ങര ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.

വേങ്ങര ഉള്ളംകൈയിലെ രേഖകള്‍ പോലെ അറിയാം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം സഞ്ചരിച്ചു കഴിഞ്ഞു. എന്താണു വേങ്ങര പറയുന്നത് ? 
ഫലം സുനിശ്ചിതമാണ്. ആളും അര്‍ത്ഥവുമൊഴുക്കി സി.പി.എമ്മും ബി.ജെ.പിയും പെടാപ്പാടു പെടുന്നുണ്ട്. പക്ഷെ, വേങ്ങര പിടിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് അവര്‍ക്കു നന്നായി അറിയാം. ഇതു ഞങ്ങളുടെ ശക്തികേന്ദ്രമാണ്. ... വേങ്ങര ലൈവ്...

അകക്കണ്ണുകൊണ്ട് കലാശക്കൊട്ട് ആസ്വദിച്ചചവർ


ഇന്നലെ....കലാശക്കൊട്ടിന്റെ ആരവങ്ങളെ
അകക്കണ്ണു കൊണ്ടു കാണുന്നവർ
ചുകപ്പും, പച്ചയും, കുങ്കുമവുമായി
കൊടിതോരണങ്ങൾ നിറച്ചാർത്ത്
ഒരുക്കുമ്പോൾ അതൊന്നും നേരിട്ട്
കാണാനാവുന്നില്ലെങ്കിലും... കാതു
കൂർപ്പിച്ച് എല്ലാം കേൾക്കുകയാണിവർ
 കലാശക്കൊട്ടിന്റെ കോലാഹലങ്ങളിൽ
നിന്നും തങ്ങളുടെ ഇഷ്ടങ്ങളെ സ്വയം
വേർതിരിച്ചറിയുകയും പരസ്പരം
സംവദിക്കുകയുമാണിവർ

വേങ്ങര അങ്ങാടിയിൽ നിന്നും
പകർത്തിയ വേറിട്ടൊരു ചിത്രം ....

പിടികൂടിയ കുഴല്‍പണവുമായി ലീഗ് ബന്ധമില്ല: യു.എ ലത്തീഫ്




കുറ്റിപ്പുറത്ത് കുഴല്‍പണം പിടികൂടിയ സംഭവത്തില്‍ മുസ്ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാജനറല്‍ സെക്രട്ടറി യു.എ ലത്തീഫ്. യു.ഡി.എഫിനെ താറടിച്ചു കാണിക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ഏത് അന്വേഷണവും നേരിടാന്‍ തെയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതൊരെഞ്ഞടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കടത്തുകയായിരുന്ന 80 ലക്ഷത്തോളം രൂപയുമായി രണ്ടുപേരാണ് ഇന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. മലപ്പുറം എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പണം പിടികൂടിയത്.വേങ്ങര ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് 80 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി കുറ്റിപ്പുറത്ത് പിടിക്കപ്പെട്ടത്.
വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ധീഖ് എന്നിവരുടെ കയ്യില്‍നിന്നുമാണ് 79 ലക്ഷത്തി 76000 രൂപ പിടികൂടിയത്. 2000 രൂപയുടെ നാല്‍പ്പത് കെട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചിയിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്യാനാണ് ഇത്രയും അധികം കള്ളപ്പണം പുറത്തുനിന്ന് എത്തിച്ചിട്ടുള്ളതെന്ന് തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ് പറഞ്ഞു.
ചെന്നൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്തെത്തിയ പ്രതികളെ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.മലപ്പുറം എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് നീക്കമുണ്ടായത്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു വരുകയാണ്

ദിലീപിന്റെ പുതിയ സിനിമഷൂട്ടിങ്ങ് വേങ്ങരയിൽ ആരംഭിച്ചു


മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ പുതിയ സിനമയായ കമ്മാര
സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന പടത്തിന്റെ ഷൂട്ടിംഗ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് ആവേശം പകര്‍ത്തിയാണു പുനരാരംഭിച്ചത്. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയുടെ യഥാര്‍ഥ രാഷ്ട്രീയ ആവേശം പകര്‍ത്തുന്നതിനായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലേക്കു സിനിമാ സംഘം എത്തിയത്.
മൂന്നുദിവസമാണു വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്തുന്നത്. ദിലീപ് ഇതുവരെ സംഘത്തില്‍ചേര്‍ന്നിട്ടില്ല. ഈമാസം 20ഓടു കൂടി ദിലീപ് ചിത്രീകരണത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദിലീപും സംഘത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ 25ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ വേങ്ങര ബസ്റ്റാന്റ്, കുന്നുംപുറം, കോട്ടയ്ക്കല്‍ ടൗണിനോടടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഷൂട്ടിംഗ് നടന്നു.
നാളെയും മറ്റെന്നാളും സംഘം വേങ്ങരയില്‍തന്നെയുണ്ടാകും. എറണാകുളം, ചെന്നൈ, തിരുവനന്തപുരം, തേനി എന്നിവിടങ്ങളാണു മറ്റു ലൊക്കേഷനുകള്‍. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമ നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധാനംചെയ്യുന്നത്. നമിതാപ്രമോദാണ് ചിത്രത്തിലെ നായിക. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. 20കോടി രൂപാ ചെലവുള്ള സിനിമയുടെ ചിത്രീകരണം മലയാറ്റൂര്‍ വനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ ജൂലൈയില്‍ ദിലീപിന്റെ അറസ്റ്റ് നടന്നത്.
ദിലീപ് വ്യത്യസ്തമായ മൂന്നു വേഷങ്ങളിലാണു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതില്‍ 93വയസ്സുകാരനായും ദിലീപ് എത്തുന്നുണ്ട്. ദിലീപ്, സിദ്ദാര്‍ഥ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണു ഇനി ചിത്രീകരിക്കാനുള്ളത്. ദിലീപിന്റെ മറ്റൊരു ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗും പാതിവഴിയിലാണ്. കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ഇതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.

വേങ്ങരയിൽ 79 ലക്ഷം രൂപയുടെ കുയൽപണം പിടികൂടി

മലപ്പുറം: കുറ്റിപുറത്തു നിന്നും വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്ന 79,76,000 രൂപയുടെ കുഴല്‍പണം പൊലീസ് പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് വന്‍തുകയുടെ കുഴല്‍പ്പണം പിടികൂടിയിരിക്കുന്നത്. വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍, സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

09 October 2017

ഇടതുപക്ഷം മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുമെന്ന് എസ്.ഡി.പി.ഐ


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. യു.ഡി.എഫ് രണ്ടാം സ്ഥാനത്തേക്കും മാറുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മജീദ് ഫൈസി. പറഞ്ഞു. ഒന്നാം സ്ഥാനം തങ്ങള്‍ക്ക് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ മതേതര കക്ഷികളുടെ പരാജയമാണു വേങ്ങരയിലെ വോട്ടര്‍മാര്‍ വിലയിരുത്താന്‍ പോകുന്നത്.
ഫാഷിസ്റ്റ് വിരുദ്ധ ശക്തികളെന്നു മേനി നടിക്കുന്ന കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടേയും സോഷ്യലിസ്റ്റ് ശക്തികളുടെയും പരാജയമാണ് ബിജെപി അധികാരത്തിലെത്താന്‍ കാരണം. ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ യു.ഡി.എഫ് വാചക കസര്‍ത്തു മാത്രമാണ് നടത്തുന്നത്. പിണറായി സര്‍ക്കാരിന്റെ ഹിതപരിശോധനയാണ് വേങ്ങരയില്‍ നടക്കാന്‍ പോകുന്നത്. ബി.ജെ.പി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധവും ആര്‍എസ്എസ് അനുകൂല നിലപാടുകളുമാണ് ഭരണം കിട്ടിയ ശേഷം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യം വേങ്ങരയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എസ്ഡിപിഐക്കു കഴിഞ്ഞിട്ടുണ്ട്.
ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും പരിമിതികളുണ്ടെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ തന്നെ അതിനാല്‍ തന്നെ അവര്‍ക്കെതിരേ പരിമിതിയില്ലാത്ത പ്രതിരോധം തീര്‍ക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വളരെ പ്രതീക്ഷയോടെയാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ വലിയ മുന്നേറ്റം നടത്തും. ഇടതു സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. നിലപാടുകളിലെ വൈരുദ്ധ്യവും അവ്യക്തതയുമാണ് ലീഗിനും കോണ്‍ഗ്രസിനും സിപിഎമ്മിനും ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ വിനയാകുന്നത്.
സിപിഎം ബിജെപി ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളും കൊലപാതകങ്ങളും നടത്തുമ്പോള്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ.് വേങ്ങരയില്‍ അവരിറക്കിയ പ്രസിദ്ധീകരണങ്ങളില്‍ ഉത്തരേന്ത്യയിലെ ഗോ സംരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചാണ് പറയുന്നത്. ഫൈസല്‍ വധം, റിയാസ് മൗലവിവധം എന്നിങ്ങനെ കേരളത്തില്‍ കണ്‍മുന്നില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് നിശബദത പാലിക്കുകയാണ്. ഇതെല്ലാം വേങ്ങരയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തിരിച്ചറിയാന്‍ പോവുകയാണ.് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ ഹഖ് പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഐ സമീല്‍ അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും എക്‌സി.കമ്മിറ്റിയംഗം ഫ്രാന്‍സിസ് ഓണാട്ട് നന്ദിയും പറഞ്ഞു.

വേങ്ങരയിൽ ആവേശം വിതച് കലാശക്കൊട്ട് ഇന്ന് മൗന പ്രജരണം നാളെ ബൂത്തിലേക്ക്‌


വേങ്ങര: മണ്ഡലമാകെ ഇളക്കിമറിച്ച പ്രചാരണ കോലാഹലങ്ങള്‍ക്കും സമാപനം. ഇനി ബൂത്തില്‍ കാണാം. റാലി, പൊതുസമ്മേളനങ്ങള്‍, കുടുംബ യോഗങ്ങള്‍ എന്നിവകള്‍ക്കും ശേഷം ഇന്നലെ
വേങ്ങരയിലെ വിവിധ ഭാഗങ്ങളില്‍ കൊട്ടിക്കലാശം നടന്നു.
ഓരോ പഞ്ചായത്തിലും വിവിധ മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വിവിധ പഞ്ചായത്തുകളില്‍ നടത്താനാണ് പോലീസ് നിര്‍ദ്ദേശിച്ചത്. വേങ്ങര പഞ്ചായത്ത് ചിനക്കലിലും, കണ്ണമംഗലം അച്ചനമ്പലത്തും, പറപ്പൂര്‍ പഞ്ചായത്ത് പാലാണിയിലും, എ.ആര്‍.നഗര്‍. കുന്നുംപുറത്തും ഊരകം വെങ്കുളത്തുമാണ്. കൊട്ടിക്കലാശം നടത്തിയത്. രണ്ടു മുതല്‍ വേങ്ങരയില്‍ എല്‍.ഡി.എഫ് യു.ഡി.എഫ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരുന്നു. ഇവരെയെല്ലാം മൂന്നാകുമ്പോഴേക്കും പോലീസ് ഇടപെട്ട് ഒഴിപ്പിക്കുകയായിരുന്നു. അതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനെ കൂവി വിളിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അതോടെ സമാപനം കാണാന്‍ ടൗണിലെത്തിയവരെയും ആടി തിമിര്‍ക്കാനെത്തിയ പ്രവര്‍ത്തകരെയും പോലീസ് വിരട്ടി ഓടിച്ചു. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ.സജി എബ്രഹാം, കരിപ്പുര്‍ എസ്.ഐ ഹരി, വേങ്ങര എസ്.ഐ കെ.അബ്ദുള്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ ഒമ്പത് മുതല്‍ പി.എസ്.എം.ഒ കോളജില്‍ നടക്കും. ഉപവരണാധികാരിയുടെ നേതൃത്വത്തിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ ഒരു മണിക്കൂര്‍ നേരത്തേ വിതരണ കേന്ദ്രങ്ങളില്‍ എത്തണം. ഡ്യൂട്ടിയുള്ള പോളിങ് സേ്റ്റഷനും, പോളിങ് ടീമിനെയും കണ്ടെത്തിയതിന് ശേഷം അവര്‍ ഒന്നിച്ചെത്തിയാണ് വോട്ടിങ് യന്ത്രവും മറ്റ് പോളിങ് സാമഗ്രികളും കൈപ്പറ്റേണ്ടണ്‍ത്. 1000 തോളം പോളിങ് ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് വിഭാഗം ജോലിക്ക് നിയോഗിച്ചിട്ടുള്ളത്.
വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വി.വി.പാറ്റ് മെഷീന്‍, വോട്ടേഴ്‌സ് രജിസ്റ്റര്‍, വോട്ടേഴ്‌സ് സ്ലിപ്പ്, വോട്ടര്‍ പട്ടികകള്‍, ബാലറ്റ് പേപ്പറുകള്‍ (ടെണ്‍ണ്ടര്‍ വോട്ടുകള്‍ക്ക്), മഷി, ടാഗുകള്‍, സീലുകള്‍, റബര്‍ സ്റ്റാംപ്, സ്റ്റാംപ് പാഡ്, മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസേഴ്‌സ് ഡയറി, ഡമ്മി ബാലറ്റ് യൂനിറ്റ്, ഐ.ഡി. കാര്‍ഡുകള്‍ തുടങ്ങിയവയും 15 തരം ഫോറങ്ങള്‍, 24 ഇനം കവറുകള്‍, ആറ് ഇനം സൂചനാ ബോര്‍ഡുകള്‍, 20 തരം സേ്റ്റഷനറികള്‍ തുടങ്ങിയവയാണ് ഓരോ പോളിങ് ബൂത്തിലേക്കും നല്‍കുക. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടണ്‍ത്.

പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; വോട്ടിടാനൊരുങ്ങി വേങ്ങര


പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; വോട്ടിടാനൊരുങ്ങി വേങ്ങര

മലപ്പുറം:ഒരു മാസം നീണ്ടുനിന്ന പ്രചാരണാവേശത്തിനു കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ വിലയേറിയ മണിക്കൂറുകൾ. ബുധനാഴ്ച ഉപതിരഞ്ഞെടുപ്പിൽ വേങ്ങര വോട്ട് രേഖപ്പെടുത്തും. നേതാക്കൾ കൂട്ടമായെത്തി ഇളക്കിമറിച്ചതിന്റെ ചൂടിലാണ് ഇത്തവണ വേങ്ങര പോളിങ് ബൂത്തിലേക്കു നീങ്ങുന്നത്.

പറപ്പൂരിൽ രണ്ടു മുന്നണികളുടേയും പ്രവർത്തകർ ഒരേ സ്ഥലത്തു സംഘടിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ട വേങ്ങരയിൽ ലീഗിനെപ്പോലും ഞെട്ടിച്ചു കൊണ്ട് നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ എല്ലാ ആവേശവും കലാശപ്പോരാട്ടത്തിൽ പ്രകടമായി. സംഘർഷ സാധ്യത കണക്കിലെടുത്തു വേങ്ങര ടൗണിൽ കലാശക്കൊട്ടു വേണ്ടന്നു വച്ചിരുന്നു. എന്നിട്ടും ഗ്രാമപ്രദേശങ്ങളിൽ നടന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.

ഒരു മുന്നണിക്ക് അനുവദിച്ച സ്ഥലത്ത് യുഡിഎഫും എൽഡിഎഫും ഒന്നിച്ചു തടിച്ചുകൂടിയതാണ് സംഘർഷത്തിനിടയാക്കിയത്. പിന്നീട് വൻ പൊലീസ് സന്നാഹം വലയം തീർത്താണ് ഒരു മണിക്കൂറോളം പരിപാടി നടന്നത്.

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയ ഒഴിവിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ വേങ്ങരയില്‍ മുസ്‌ലിം ലീഗ് ആണ് കളംനിറഞ്ഞു നില്‍ക്കുന്നത്. പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് എല്‍ഡിഎഫ്. സാന്നിധ്യമറിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു. രാഷ്ട്രീയ എതിരാളികളല്ല, സ്വന്തം പാര്‍ട്ടിക്കാരാണു ലീഗിനു തലവേദന. കുഞ്ഞാലിക്കുട്ടിക്ക് പിന്‍ഗാമിയാരാണെന്ന ചോദ്യം ഉയര്‍ന്....

08 October 2017

ബി.ജെ.പിയെ തടയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല -പി.കെ. കുഞ്ഞാലിക്കുട്ടി..


വേങ്ങര ലൈവ് ന്യൂസ്
ബി.ജെ.പിയെ തടയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല -പി.കെ. കുഞ്ഞാലിക്കുട്ടി..
വേങ്ങര.. ബി.ജെ.പിക്കെതിരേ വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും അവരുടെ ഇടപെടലുകള്‍ തടയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ലെന്ന് എം.പിയും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സി.പി.എമ്മും ബി.ജെ.പിയും പരസ്​പരം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അതൊരു ഒളിച്ചുകളിയാണെന്നും മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വിലവര്‍ധനയുംമറ്റും തടയാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല. ജി.എസ്.ടിയെ ആദ്യം പിന്താങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ പഴിച്ചിട്ട് കാര്യമില്ല. റേഷന്‍ പ്രശ്‌നം പരിഹരിക്കാനും കേരളത്തിന് കഴിഞ്ഞില്ല. വിലവര്‍ധനയ്ക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദി. യു.ഡി.എഫ്. ചെയ്തപോലെ സംസ്ഥാനനികുതി കുറയ്ക്കാന്‍ എല്‍.ഡി.എഫ്. തയ്യാറാകണം. വേങ്ങരയില്‍ നടക്കാന്‍ പോകുന്നത് ഹിതപരിശോധനയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും ഉണ്ടാകുക. യു.ഡി.എഫിന് ഭൂരിപക്ഷം കൂടും. വേങ്ങരയില്‍ പോളിങ് ശതമാനം കുറയുന്നത് പലരും നാട്ടിലില്ലാത്തതുകൊണ്ടാണ്. ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ മുസ്ലിംലീഗിന് പരിമിതികളില്ല. രാജ്യത്ത് തിരഞ്ഞെടുപ്പ് ഏകീകരണം അത്ര എളുപ്പമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുമായി കൂടിയാലോചിച്ചുമാത്രമേ അത് ചെയ്യാനാകൂ. അല്ലെങ്കില്‍ അത് ബി.ജെ.പി. അനുകൂലമാക്കിയെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു...
വേങ്ങര ലൈവ്.

പോരാട്ടച്ചൂടിൽ വേങ്ങര;


വേങ്ങര ലൈവ് ന്യൂസ്...........
പോരാട്ടച്ചൂടിൽ വേങ്ങര; വിട്ടു കൊടുക്കില്ലെന്ന് ഉറപ്പിച്ച് ലീഗ്, കോട്ട പിടിക്കാന്‍ സി പിഎം... വേങ്ങരയില്‍ ചൂട് കുറവാണ്, മൂടികെട്ടിയ അന്തരീക്ഷം. പക്ഷേ രാഷ്ട്രീയ ചൂടിനു കുറവില്ല. രാഷ്ട്രീയ അന്തരീക്ഷമാകട്ടെ ആകാംക്ഷ നിറഞ്ഞതും. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയ ഒഴിവിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ വേങ്ങരയില്‍ മുസ്‌ലിം ലീഗ് കളംനിറഞ്ഞു നില്‍ക്കുന്നു. പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് എല്‍ഡിഎഫ്. സാന്നിധ്യമറിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു.

വിജയത്തെക്കുറിച്ച് ലീഗിന് ആശങ്കകളില്ല. യുഡിഎഫ് നേതാക്കളെല്ലാം വേങ്ങരയില്‍ വന്നുപോകുന്നു. ആശങ്ക മറ്റുചില കാര്യങ്ങളിലാണ്. ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന് ലഭിച്ചത് 38,057 വോട്ടിന്റെ ഭൂരിപക്ഷമാണ്. കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായ പി.പി. ബഷീറിന് കിട്ടിയത് 34,124 വോട്ടുകളാണ്. ബിജെപിയുടെ പി.ടി.അലിഹാജിക്ക് 7,055 വോട്ടുകള്‍ കിട്ടി. കുറ്റിപ്പുറത്ത് കെ.ടി.ജലീലിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനുശേഷം വേങ്ങരയിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് 2011ല്‍ ലഭിച്ചത് 38,237 വോട്ടിന്റെ ഭൂരിപക്ഷമാണ്.

രാഷ്ട്രീയ എതിരാളികളല്ല, സ്വന്തം പാര്‍ട്ടിക്കാരാണ് ലീഗിന് ഇത്തവണ തലവേദന സൃഷ്ടിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പിന്‍ഗാമിയാരാണെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ആദ്യം കേട്ട പേര് കെ.പി.എ. മജീദിന്റേതായിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടിയോട് അനുഭാവംപുലര്‍ത്തുന്ന യു.എ.ലത്തീഫ് സ്ഥാ......

05 October 2017

മണ്ഡലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: ഒക്‌ടോബര്‍ 11ന് വേങ്ങര മണ്ഡലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. 11ന് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധി പ്രഖ്യാപിച്ചത്.

04 October 2017

ഹര്‍ത്താല്‍ മാറിമറിഞ്ഞത് 'വേങ്ങര'യെ ഭയന്ന്


ഹര്‍ത്താല്‍ മാറിമറിഞ്ഞത് 'വേങ്ങര'യെ ഭയന്ന്:. ആശയക്കുഴപ്പങ്ങളും തര്‍ക്കവും കാരണം പലകുറി മാറ്റി യുഡിഎഫ് ഹര്‍ത്താല്‍. ഒടുവില്‍, രാത്രി വൈകി യുഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചത് ഹര്‍ത്താല്‍ പതിനാറിനെന്ന്. അനവസരത്തിലെ ഹര്‍ത്താല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയമാണ് ദിവസം മാറ്റാന്‍ കാരണം.
ബുധനാഴ്ച പകല്‍ 12ന് മലപ്പുറം പ്രസ് ക്ളബ്ബില്‍ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരെ 13ന് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.  ഈ ദിവസം അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. ഫുട്ബോളിനെ ബാധിക്കില്ലെന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഹര്‍ത്താലിനെതിരെ ഉണ്ണാവ്രതമിരുന്ന എം എം ഹസന്‍ കെപിസിസി പ്രസിഡന്റായിരിക്കെ  പ്രഖ്യാപനത്തിലെ അനൌചിത്യവും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വേങ്ങര യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നാലരക്ക് പെട്ടെന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഹര്‍ത്താല്‍ മാറ്റുമോ എന്ന് ആരാഞ്ഞു.  നിങ്ങളെക്കാളേറെ ഫുട്ബോളിനെ സ്നേഹിക്കുന്ന താന്‍ പഴയ ഗോള്‍ കീപ്പറാണെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഗോളി സെല്‍ഫ് ഗോളടിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഒടുവില്‍ രാത്രി പ്രഖ്യാപനം വന്നു; ഹര്‍ത്താല്‍ 12ന്. ഏറെ വൈകാതെ വീണ്ടും മാറ്റി, 16-ലേക്ക്.
യുഡിഎഫ് കണ്‍വീനര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതാണ് പൊതുരീതി. അനവസരത്

സാന്ത്വനത്തിനായൊരു കച്ചോടം...


സാന്ത്വനത്തിനായൊരു കച്ചോടം...

പറപ്പൂർ ഐ.യു.ഹയർ സെക്കന്ററി സ്കൂളിലെ കലാമേള ദിനത്തിൽ NSS വിദ്യാർത്ഥികളൊരുക്കിയ തട്ടുകട വേറിട്ട അനുഭവമായി.

വിദ്യാർത്ഥികളുണ്ടാക്കിയ ഭക്ഷണങ്ങൾ ഇവിടെ ലഭിക്കുന്നു. വിൽപ്പനയിലൂടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കലാണ് ലക്ഷ്യം..

സ്കൂൾ മാനേജർ തട്ടുകട ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

03 October 2017

യൂ ഡി എഫ് തിരഞ്ഞെടുപ്പ് പ്രജരണതിനു ശക്തി പകരാൻ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ


വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന റോഡ് ഷോ നാളെ കണ്ണമംഗലം പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തും. നാലാം തിയതി ആരംഭിക്കുന്ന പര്യടനം എട്ടാം തിയതി അവസാനിക്കും.
വേങ്ങര മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ജനപ്രതിനിധിയും, കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലുമായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം എല്‍ എയുമായ കുഞ്ഞാലിക്കുട്ടി ഈ തിരഞ്ഞെടുപ്പിലും സജീവമായി മണ്ഡലത്തിലുണ്ട്. മുതിര്‍ന്ന യു ഡി എഫ് നേതാക്കളെല്ലാം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും, ലോക്‌സഭ തിരഞ്ഞെടുപ്പിലും തനിക്ക് മികച്ച ഭൂരിപക്ഷം സമ്മാനിച്ച വേങ്ങരക്കാരോട് തന്റെ പിന്‍ഗാമിയായ കെ എന്‍ എ ഖാദറിന് വോട്ട് ചെയ്യണമെന്ന് നേരില്‍ കണ്ട് അഭ്യര്‍ഥിക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.
ലോക്‌സഭ ഉപ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ നിയോജക മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണി പ്രവര്‍ത്തകര്‍. അഞ്ചാം തീയതി പറപ്പൂരിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ ആര്‍ നഗര്‍, ഒതുക്കുങ്ങല്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലുമാണ് പര്യടനം നടത്തുന്നത്. വേങ്ങരയിലെ ജനങ്ങള്‍ തനിക്ക് നല്‍കിയ കലവറയില്ലാത്ത സ്‌നേഹ വാല്‍സല്യങ്ങള്‍ ഊഷ്മളമായി നില നിര്‍ത്താന്‍ കൂടി ഈ പര്യടനം ഉപയോഗപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

02 October 2017

ജനരക്ഷായാത്രയ്ക്ക് വേങ്ങരയിൽ സ്വീകരണം


ജനരക്ഷായാത്രയ്ക്ക് വേങ്ങരയിലും എടപ്പാളിലും സ്വീകരണം ..
മലപ്പുറം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര എട്ടിന് ജില്ലയിലെത്തും. വേങ്ങരയിലും എടപ്പാളിലുമാണ് സ്വീകരണം. വൈകീട്ട് നാലിന് കുറ്റിപ്പുറത്തുനിന്ന് പദയാത്രയായാണ് എടപ്പാളിലേക്ക് നീങ്ങുക. പയ്യന്നൂരില്‍നിന്നാണ് യാത്ര ആരംഭിക്കുക. 17-ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത്കുമാര്‍, ധര്‍മേന്ദ്രപ്രധാന്‍, രാജ്യവര്‍ധസിങ് റാഥോഡ്, അല്‍ഫോണ്‍സ് കണ്ണന്താനം, വി.കെ. സിങ്, ഷാനവാസ് ഹുസൈന്‍ എംപി. തുടങ്ങിയവരും ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരും വിവിധ ജില്ലകളില്‍ പങ്കെടുക്കും. എന്‍.ഡി.എ. ഘടകക്ഷി നേതാക്കളും യാത്രയുടെ ഭാഗമാകും. ജനരക്ഷായാത്രയുടെ ഭാഗമായിച്ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രന്‍ അധ്യക്ഷനായി. മേഖലാ സംഘടനാസെക്രട്ടറി കു.വെ. സുരേഷ്, മേഖലാ ജനറല്‍സെക്രട്ടറി കെ. നാരായണന്‍, എം. പ്രേമന്‍, രവി തേലത്ത്, കെ.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

01 October 2017

അഡ്വ.കെ.എന്‍.എ.ഖാദര്‍ കടുത്ത ക്ഷീണത്തെ തുടര്‍ന്നു ഡോക്ടറെ കണ്ടു


വേങ്ങര: നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എന്‍.എ.ഖാദര്‍ കടുത്ത ക്ഷീണത്തെ തുടര്‍ന്നു ഡോക്ടറെ കണ്ടു. ഇന്നലെ
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയായിരുന്നു.
ഇന്നലെ ഒതുക്കുങ്ങല്‍, പറപ്പൂര്‍, വേങ്ങര പഞ്ചായത്തുകളില്‍ പ്രധാനപ്പെട്ട വ്യക്തികളെയും ചില കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിഴ ഒതുക്കുങ്ങല്‍, വേങ്ങര എന്നിവിടങ്ങളിലെ മൂന്നു മരണവീടുകളില്‍ സന്ദര്‍ശനം നടത്തി.ഉച്ചക്കു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തിയത്.

30 September 2017

പിണറായി വിജയനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തും -ഉമ്മന്‍ചാണ്ടി


പിണറായി വിജയനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തും -ഉമ്മന്‍ചാണ്ടി ....
വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ ജനദ്രോഹ പരിപാടികളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജി.എസ്.ടിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമായിരുന്ന പെട്രോളും ഡീസലും ഇവരെന്തേ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. വേങ്ങര ലീഗ് ഹൗസ്, കണ്ണമംഗലം മേമാട്ടുപാറ, വലിയോറ മുണ്ടക്കപറമ്പ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.പി. അബ്ദുല്‍മജീദ്, പി.എം.എ. സലാം, ടി.വി. ഇബ്രാഹിം എം.എല്‍.എ, അഡ്വ. എം. റഹ്മത്തുള്ള, പി.വി. അബ്ദുല്‍വഹാബ് എം.പി, കെ.പി.എ. മജീദ്, എം.എല്‍.എമാരായ ടി.എ. അഹമ്മദ്കബീര്‍, പി. ഉബൈദുള്ള, ജില്ലാ ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് കരീം, വി.എ.കെ. തങ്ങള്‍, വി.വി. പ്രകാശ്, യു.എ. ലത്തീഫ്, കല്ലായി മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.

ഷാർജ ജയിലിലെ ഇന്ത്യക്കാരുടെ മോജനം പിണറായിയുടെ ഇടപെടൽ ചൂണ്ടികാട്ടി വേങ്ങരയിൽ എൽ ഡി എഫ് പ്രജരണം


മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍ മൂലം ഷാര്‍ജ ജയിലുകളില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കപ്പെട്ട സംഭവം വേങ്ങരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്ന വേങ്ങര മണ്ഡലത്തില്‍ ഈ പ്രചരണം ഏശുമെന്നുതന്നെയാണു എല്‍.ഡി.എഫ് ക്യാമ്പുകള്‍ കണക്ക്കൂട്ടുന്നത്. 149 ഇന്ത്യന്‍തടവുകാരെ മോചിപ്പിക്കുമെന്നാണു ഷാര്‍ജ ഭരണാധികാരി പിണറായിക്കു വാക്കു നല്‍കിയത്. ഇതിനെ തുടര്‍ന്നു തടവറയിലുള്ളവരുടെ മോചനം ആരംഭിച്ചതായും ഷാര്‍ജയില്‍നിന്നുള്ള ഇന്ത്യന്‍മാധ്യമ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 149 ഇന്ത്യക്കാര്‍ക്ക് മോചനം സാധ്യമാകുന്നത്.
ഇവരുടെ 36 കോടിയോളം വരുന്ന സാമ്പത്തിക ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. കൂടാതെ തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുളള തന്റെ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുളള തീരുമാനവും മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചിരുന്നു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും.
ഷാര്‍ജയില്‍ ജോലിക്ക് പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യുഎഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.
ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പരസ്പരബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചതായും ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്ക് ലഭിച്ച വലിയ ആദരവാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ആദരിച്ചിരുന്നു.
മുസ്ലിംലീഗും യു.ഡി.എഫും ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തിടത്തു പിണറായിയുടെ ഈ നീക്കം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി വേങ്ങരയില്‍ പ്രചരണം നടത്താനാണു എല്‍.ഡി.എഫ് തീരുമാനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ:പി.പി ബഷീര്‍ 01 -10 -2017 ഞായറാഴ്ച്ച വേങ്ങര പഞ്ചായത്തില്‍ പര്യടനം നടത്തും.പര്യടന വിശദാംശങ്ങള്‍
സ്വീകരണ കേന്ദ്രം സമയം
1 താഴെ പാക്കടപ്പുറായ 3.00
2 ബാലന്‍ പീടിക 3.15
3 ഗാന്ധിക്കുന്ന് 3.30
4 കണ്ണാട്ടി പടി 3.45
5 പറമ്പില്‍പടി 4.00
6 ചേറ്റിപ്പുറം 4.15
7 മണ്ണില്‍പ്പിലാക്കല്‍ 4.30
8 പാണ്ടികശാല 4.45
9 കാളികടവ് 5.00
10 പാറമ്മല്‍ 5.15
11 അരീക്കപള്ളിയാളി 5.30
12 മനാട്ടി 5.45
13 ചുള്ളിപ്പറമ്പ് 6.00
14 തറയിട്ടാല്‍ 6.15
15 അരീക്കുളം 6.30
16 വരിവെട്ടിച്ചാല്‍ 6.45
17 വേങ്ങര ടൗണ് 7.00

കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ മുസ്ലിംലീഗിന്


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ മുസ്ലിംലീഗിനെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തിരുവനന്തപുരത്ത് വെച്ചു മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗുമായി പാര്‍ട്ടി അടുത്ത ബന്ധമാണുള്ളതെന്നും ഇതിനാലാണു ലീഗിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ഇതു മുന്നണി പ്രവേശനത്തിനുള്ള പാലമായി ആരും വ്യാഖ്യാനിക്കേണ്ട, യു.ഡി.എഫിലേക്ക് പോകാന്‍ കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ തീരുമാനമില്ല, തങ്ങളുടെ മുന്നണി പ്രവേശനം ചൂണ്ടിക്കാട്ടി ഇനി അപമാനിക്കരുത്, ഇതു സംബന്ധിച്ചു കേരളാ കോണ്‍ഗ്രസ് ആരുടെ മുന്നിലും അപേക്ഷ നല്‍കിയിട്ടില്ല, രണ്ടു മാസത്തിനുള്ളില്‍ മുന്നണി പ്രവേശനം സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുമെന്നും കെ.എം മാണി പറഞ്ഞു.
അതേ സമയം കുഞ്ഞാലിക്കുട്ടിക്കു കെ.എം മാണിയുമായുള്ള അടുത്ത ബന്ധംകാരണമാണു ലീഗിന് കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതെന്ന സൂചനയുണ്ട്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് മലപ്പുറത്തുവെച്ചു പ്രചരണ കണ്‍വെന്‍ഷനും നടത്തിയിരുന്നു. അന്നും ഇതെ നിലപാടാണു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞിരുന്നത്.

വേങ്ങര ഉപതിരഞ്ഞെടുപ്പും ബഹിഷ്കരണവും


*വേങ്ങര ഉപതിരഞ്ഞെടുപ്പും ബഹിഷ്കരണവും*
ഒക്ടോബർ പതിനൊന്നിന് വേങ്ങര മണ്ഡലം ഒന്നാകെ പോളിങ് ബൂത്തിലേക്ക് നടന്നടുക്കാൻ ഒരുങ്ങുമ്പോൾ പല കോണുകളിൽ നിന്നും വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു ബഹിഷ്കരണ ചർച്ച മണ്ഡലത്തിലെ അമ്പത്തിയാറാം ബൂത്തിലും നടക്കുന്നുണ്ട്. അതായത് ഊരകം പഞ്ചായത്തിലെ ഏഴാം വാർഡ് ആയ പുല്ലൻചാലിലും പരിസര പ്രദേശങ്ങളിലും. ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ക്രിമിനൽ നടപടിയാണ്. പക്ഷെ ഇവിടത്തുകാർക്ക് അതും പ്രശ്നമല്ല. കാരണമെന്താണെന്ന് വെച്ചാൽ, ഊരകം മലയുടെ താഴ്വരയിലുള്ള ഒരു കൊച്ചു മനോഹര ഗ്രാമം ആണ് പുല്ലൻചാൽ. ഈ ഗ്രാമത്തിന്റെ വടക്കു ഭാഗത്ത്  അതായത് ഊരകം മലയിൽ രണ്ടു ഭാഗത്ത് നിന്നും മല തുരന്ന് വിസ്ഫോടനകമാം വിധം പൊട്ടിച്ചെടുക്കന്നത് ഈ ഗ്രാമത്തെ മൊത്തം ബാധിച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലുള്ള എല്ലാ വീടുകളിലും ഒരു സർവ്വേ നടത്തിയാൽ മതി. പഴയതെന്നോ പുതിയതെന്നോ വ്യത്ത്യാസമില്ലാതെ എല്ലാ വീടുകൾക്കും വിള്ളലുകളും മറ്റുമായി കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. അത് പോലെത്തന്നെ ദിവസവും ആയിരക്കണക്കിന് വെടിയൊച്ചകൾ എല്ലാ ക്വാറികളിൽ നിന്നുമായി ഉൽഭവിക്കുമ്പോൾ സ്വസ്ഥത കിട്ടാതെ മലയിറങ്ങി വരുന്ന വാനരക്കൂട്ടവും മയിൽക്കൂട്ടവും ഈ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയിട്ട് മാസങ്ങൾ ഏറെയായി. ഓടിട്ട വീടുകളുടെ ഓടിളക്കി പൊട്ടിച്ചും ഷീറ്റുകളിൽ കയറിയുള്ള അഭ്യാസ പ്രകടനങ്ങളും കാരണം ഒരുപാട് നാശ നഷ്ട്ടങ്ങൾ ഇവിടത്തുകാർക്ക് സംഭവിച്ചിരിക്കുന്നു. തെങ്ങുകളിൽ കയറി ഒരൊറ്റ മച്ചിങ്ങ പോലും ബാക്കി വെക്കാതെ നശിപ്പിച്ചു മനുഷ്യരോടുള്ള പക പോക്കുന്ന വാനരക്കൂട്ടത്തെ നോക്കി സഹതപിക്കാനേ ഇവിടത്തെ കർഷകർക്ക് നിർവാഹമുള്ളൂ. പുല്ലൻചാൽ പാടത്തും പറമ്പുകളിലും കയറിയിങ്ങി അവിടെ കൃഷി ചെയ്തിരിക്കുന്ന നെല്ലും മറ്റു പച്ചക്കറികളുമെല്ലാം തൂഫാനാക്കി ഓടിയൊളിക്കുന്ന മയിൽക്കൂട്ടത്തെ നോക്കി നെടുവീർപ്പിടാനേ ഇവിടത്തെ കർഷകനാകുന്നുള്ളു. എല്ലാറ്റിനുമുപരി സമീപ ഭാവിയിൽ തങ്ങളുടെ ഗ്രാമം തന്നെ ഒരു മഹാ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞേക്കുമെന്ന ഭീതിയിൽ അന്തിയുറങ്ങുന്ന പുല്ലൻചാലുകാരുടെയും കുണ്ടിൽ നിവാസികളുടെയും ചങ്കിടിപ്പ് കാണാതെ പോകുന്ന അധികാരികളുടെ കണ്ണിന്റെ ഒരു ചെറിയ അംശമെങ്കിലും തങ്ങളിലേക്ക് പതിയാൻ ക്രിമിനൽ കുറ്റമായ തെരെഞ്ഞെടുപ്പ് ബഹിഷ്കരണം തന്നെയാണ് ഒരു ചെറിയ മാർഗമെന്ന് ഇവിടത്തുകാർ ചിന്തിക്കുന്നു. അതെ, അവരെ തെറ്റ് പറയാൻ ആകില്ല. കാരണം അത്രക്കും ഭീതിയിൽ ആണിവർ. പണത്തിന്റെ ഹുങ്കിൽ എല്ലാ മേലാളന്മാരെയും വിലക്ക് വാങ്ങി തൻപ്രമാദത്വം കാണിക്കുന്ന മല മാഫിയക്കെതിരെ ഒരു ചെറു വിരലനക്കാൻ ശ്രമിക്കുന്ന ഇവർ ഊരകം പഞ്ചായത്തിന്റെയും വേങ്ങര മണ്ഡലത്തിന്റെയും മലപ്പുറം ജില്ലയുടെയും കേരളത്തിന്റെ മൊത്തം നല്ല പാവപ്പെട്ടവരായ ജനങ്ങളുടെ എല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു. ഇപ്പോൾ വേങ്ങരയിലെ ഓരോ മുക്കിലും മൂലയിലും ചായ മക്കാനികളിലും കയറിയിറങ്ങുന്ന കേരളത്തിലെ എല്ലാ വലുതും ചെറുതുമായ പത്ര - ദൃശ്യ - ശ്രാവ്യ വിഭാഗങ്ങളുടെയും പിന്തുണ ഇവർ ഇതിനായി ആവിശ്യപ്പെടുന്നു. ഇവിടത്തുകാർ ചില ചാനലുകാരുമായി ബന്ധപ്പെട്ടപ്പോൾ നിരാശാജനകമായ പ്രതികരണമാണവർക്ക് കിട്ടിയത്. അവർക്ക് വേണ്ടത് ഫ്ലാഷ് ന്യൂസുകൾ ആയിരിക്കാം. ചിലപ്പോൾ അവർ ഉദ്ദേശിച്ചിരിക്കുന്നത് ഉരുൾ പൊട്ടി ഗ്രാമം തകർന്നടിയുമ്പോൾ ഞങ്ങളെ വിളിക്കൂ, അപ്പോൾ ഉടൻ ഞങ്ങൾ പറന്നെത്താം എന്നായിരിക്കാം. ഏതായാലും തകർന്നടിയുന്നതിനു മുമ്പ് ഒരു വിളി കേൾക്കാൻ ഏഷ്യാനെറ്റോ മനോരമയോ മാതൃഭുമിയോ റിപ്പോർട്ടറോ മീഡിയ വണ്ണോ ജൈഹിന്ദോ കൈരളിയോ ജനം ടീവിയോ മംഗളമോ സുപ്രഭാതമോ മാധ്യമമോ സിറാജോ ചന്ദ്രികയോ ദേശാഭിമാനിയോ തേജസ്സോ കേരള കൗമുദിയോ ജന്മഭൂമിയോ ടൈംസ് ഓഫ് ഇന്ത്യയോ ഓൾ ഇന്ത്യ റേഡിയോയോ പോലോത്ത എല്ലാ പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും തയ്യാറാവണം. ഇവിടുത്തുകാരുടെ പരാതിയെ കുറിച്ചു മാധ്യമ ധർമം എന്ന നിലക്ക് അന്ന്വേഷണം നടത്തിയാൽ അവർക്ക് കിട്ടും ഇതിലെ സത്യാവസ്ഥ. ചോദിക്കുന്ന പണം ഓഫർ ചെയ്താലും പിന്തിരിയാത്ത മാധ്യമ ധർമം ആണ് ഇവിടത്തുകാർ ആവശ്യപ്പെടുന്നത്. അത് പോലെത്തന്നെ എല്ലാ രാഷ്ട്രീയക്കാരുടെയും  പിന്തുണയും ഈ കാര്യത്തിന് ഇവരോടൊപ്പം ഉണ്ടാകുമെന്ന് ഇവർ പ്രത്ത്യാശിക്കുന്നു. മനസ്സ് പണത്തിൽ മാത്രം ഒതുങ്ങിയിട്ടില്ലാത്ത എല്ലാ സാമൂഹിക പരിസ്ഥിതി പ്രവർത്തകരുടെയും പഞ്ചായത്ത്,വില്ലജ്, താലൂക്ക്, കളക്റ്ററേറ്, ജിയോളജി, ഫയർ ഫോഴ്സ്, പോലീസ്, ഹരിത ട്രിബുണൽ ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും മനസ്സറിഞ്ഞുള്ള സഹായവും പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നു. ഒരു ഭൂപ്രദേശത്തിന്റെ നില നിൽപ്പിനായി എല്ലാവരും ഒത്തൊരുമിച്ചു നിൽക്കുമെന്ന പ്രത്ത്യാശയോടെ...... ഒരു പുല്ലൻചാലുകാരൻ... ഒരു ഊരകത്തുകാരൻ.. ഒരു വേങ്ങരക്കാരൻ... ഒരു മലപ്പുറത്തുകാരൻ.. ഒരു കേരള നിവാസി... ഒരു ഇന്ത്യൻ പൗരൻ.. അല്ല ഞങ്ങൾ എല്ലാവരും

.പാർട്ടി സെക്രട്ടറിയെ തിരുത്തി *യുവനേതാവ്..


പാർട്ടി സെക്രട്ടറിയെ തിരുത്തി  *യുവനേതാവ്..
*വേങ്ങര ഉപതിരഞ്ഞെടുപ്പ് സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് DYFI നേതാവ് മുഹമ്മദ് റിയാസ്...*

വേങ്ങര: ഒക്ടോബർ 11 ന് നടക്കാനിരിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് DYFI നേതാവ് മുഹമ്മദ് റിയാസ്.
ഇന്ന് രാവിലെ വേങ്ങരയിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പോർക്കളം പരിപാടിയിൽ ആയിരുന്നു റിയാസ് പറഞ്ഞത്.
മുസ്ലിം ലീഗ് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീറും ബി ജെ പി സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുത്തു.o

28 September 2017

സി പി ഐ എം സംസ്ഥാന നേതാക്കള്‍ അടുത്തദിവസങ്ങളില്‍ വേങ്ങരയിൽ എത്തും


വേങ്ങര > എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംസ്ഥാന നേതാക്കള്‍ അടുത്തദിവസങ്ങളില്‍ എത്തും. വിവിധ പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും പഞ്ചായത്ത് റാലികളിലും നേതാക്കള്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍വഹാബ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി വേങ്ങരയിലെത്തും.
മന്ത്രി ഡോ. കെ ടി ജലീല്‍ വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രചാരണത്തിനെത്തും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വേങ്ങര പഞ്ചായത്തിലും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഒതുക്കുങ്ങല്‍ പഞ്ചായത്തിലും ഒക്ടോബര്‍ ഒന്നിന് എആര്‍ നഗര്‍, കണ്ണമംഗലം, രണ്ടിന് വേങ്ങര, ഊരകം പഞ്ചായത്തുകളിലും ജലീല്‍ പര്യടനം നടത്തും.

വികസന കാര്യത്തിൽ കുഞ്ഞാലികുട്ടിയുടെ പാത പിന്തുടരും:കെ എൻ എ ഖാദർ


വേങ്ങര : വികസന കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പാത പിന്തുടരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടി തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുമെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. ആരോഗ്യ രംഗത്തും, അടിസ്ഥാന സൗകര്യ രംഗത്തും വേങ്ങര ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥി ഇന്ന്‌ പര്യടനം നടത്തിയത്.
വേങ്ങര സ്‌കൂളില്‍ പിടിഎ യുടെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖത്തോടെയാണ് സ്ഥാനാര്‍ഥിയുടെ പര്യാടനത്തിന് തുടക്കമായ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന മുന്‍ എം.എല്‍.എ പി.കെ കുഞ്ഞാലികുട്ടി എം.പി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യമാരംഭിച്ചത്. പി.കെ കുഞ്ഞാലികുട്ടി നടപ്പിലാക്കിയ പോലെ വികസനങ്ങള്‍ സ്‌കൂളിന് നല്‍കാന്‍ വിജയിച്ചു വരുന്നവര്‍ക്കാവുമോ. സ്‌കൂളിന് പുതിയ ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുമോ, പി.കെ കുഞ്ഞാലികുട്ടിയുടെ കുടുംബ ട്രസ്റ്റ് അനുദിച്ച ഒരു ബസ് മാത്രമാണ് മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ കലാലയത്തില്‍ ഉള്ളത്. ഇവിടേക്ക് പുതിയ ബസുകള്‍ അനുവദിക്കുമോ, അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ട് വേങ്ങര സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാക്കുമോ, പുതിയ ഓഡിറ്റോറിയം സ്‌കൂളിനായി അനുവദിക്കുമോ തുടങ്ങി ട്ടനവധി ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികളെത്തി.
മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥി വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. പ്രഖ്യാപനങ്ങള്‍ ആര്‍ക്കുമാവാമെന്നും അതു നടപ്പിലാക്കുന്നവരെയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജയിച്ചു വന്നാല്‍ നിങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. കുഞ്ഞുനാളില്‍ പഠിച്ച കവിതകളും പാഠ ഭാഗങ്ങളും ഒര്‍ത്തെടുത്ത് അവതരിപ്പിച്ചതും പഠിപ്പിച്ച അധ്യാപകരെ സ്മരിച്ച് പ്രസംഗം അവസാനിപിച്ചതും വിദ്യാര്‍ത്ഥികളില്‍ വലിയ ആവേശമാണ് സമ്മാനിച്ചത്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������