Labels

16 February 2019

പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച പഠനോത്സവത്തോടനുബന്ധിച്ച് വേങ്ങര ചേറൂർ ഗവ.എൽ പി സ്കൂളിലെ കുരുന്നുകളൊരുക്കിയ കുട്ടിച്ചന്ത

പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച പഠനോത്സവത്തോടനുബന്ധിച്ച് വേങ്ങര ചേറൂർ ഗവ.എൽ പി സ്കൂളിലെ  കുരുന്നുകളൊരുക്കിയ കുട്ടിച്ചന്ത

വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനവും
കുട്ടികളുടെ കലാകായികപരമായ പ്രവർത്തനങ്ങളിലെ മികവ് രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുന്ന വിവിധ ഇനങ്ങളും
ഇതിന്റെ ഭാഗമായി ഒരുക്കി.
കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന
വിവിധ തരത്തിലുള്ള അച്ചാറുകളും പലഹാരങ്ങളുമൊക്കെയായി നാടൻ വിഭവങ്ങൾ  കുട്ടിസ്റ്റാളുകളിൽ സ്ഥാനം പിടിച്ചു. 
പല തരം കാർഷിക വിളകളും
പാരമ്പര്യ കാർഷിക ഉപകരണങ്ങളും
പരിപാടിയിൽ ഇടം നേടി.
നവീന കാലത്തിന്റെ ഉപകരണങ്ങൾക്കിടയിൽ വളരുന്ന കുട്ടികൾക്ക്
ഭൂതകാലത്തിന്റെ സാംസ്ക്കാരവും സമൃദ്ധിയും വിളിച്ചറിയിക്കുന്ന ഉറി ,തെരിക, പറ,
പുട്ട് കുറ്റി, നാഴി ,കൊട്ട തുടങ്ങി അനേകം പോയ കാല നാട്ടു പെരുമകൾ ഒന്നിച്ചണിനിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ പഴയകാല ഗ്രാമീണ ജീവിതത്തിന്റെ ഒരു പുനഃരാവിഷക്കാരമായി മാറി.
പരിപാടി കുട്ടികളിൽ വിജ്ഞാനപ്രദവും നവ്യവുമായ ഒരനുഭൂതിയുണർത്തിയത്.

14 February 2019

വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു.

വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു.

പെരുവള്ളൂർ: വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ സമാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ  കലാം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് വേണുഗോപാൽ, പെരുവള്ളൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, എ ഇ ഒ വിശാല, ബി പി ഒ
ഭാവന, പ്രധാനാധ്യാപകൻ
എൻ. വേലായുധൻ,സോമരാജ്
പാലക്കൽ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത പുരയും, അറിവ് തരുവും ഭക്ഷ്യ വിരുന്നൊരുക്കി  ' എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി  പ്രദർശനവും പ്രത്യേക ശ്രദ്ധ നേടി. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിന്റെ മാറ്റളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ 'സല്ലാപം' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.



അറിവ് കായ്ക്കുന്ന മരത്തിൽ  വിളഞ്ഞത് വിദ്യാർത്ഥികൾ നേടിയ അറിവുകളായിരുന്നു . രക്ഷിതാക്കൾക്ക് കുട്ടികളുടെ പാഠ്യ മികവിനെ വിലയിരുത്താനുള്ള ഏറ്റവും നല്ല അവസരമായി അറിവ് തരു മാറി. 
ഗണിത പുരയിൽ എത്തുന്ന രക്ഷിതാക്കൾക്ക് അവരുടെ ഉയരവും തൂക്കവും കണക്കാക്കി ആരോഗ്യത്തിൽ ഇനി പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വിദ്യാർത്ഥികൾ അവരെ ബോധവാന്മാരാക്കി.

ഭാഷാശേഷി കളിലെ തങ്ങളുടെ മികവുകൾ മനസ്സിലാക്കുവാൻ രക്ഷിതാക്കളും വിദ്യാർത്ഥികളുമായി മത്സരിച്ചാണ് വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ വെളിപ്പെടുത്തിയത്.

വിദ്യാലയത്തിൽ ഇതുവരെ നടത്തിയ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമായിരുന്നു വഴിത്താര  ഡോക്യുമെന്ററി യിലൂടെ  രക്ഷിതാക്കളെ അറിയിച്ചത്.

'എരും പുളീം ' എന്ന ഭക്ഷ്യമേള യിലൂടെ 
കുട്ടി കച്ചവടക്കാരായി കച്ചവടത്തിലും തങ്ങൾ പിന്നിലല്ല എന്ന് അവർ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

12 February 2019

"മികവിലേക്ക് ഒരു ചുവടുമായി" വിദ്യാർത്ഥികൾ അങ്ങാടികളിലേക്ക്

"മികവിലേക്ക് ഒരു ചുവടുമായി" വിദ്യാർത്ഥികൾ അങ്ങാടികളിലേക്ക്

പെരുവള്ളൂർ: സബ്ജില്ലാതല പഠനോത്സവം ' പൊലിമ 2019 ' ന്റെ വരവറിയിച്ച് തെരുവ് നാടകം അവതരിപ്പിച്ച് ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ. തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷമിട്ടെത്തിയ കുരുന്നുകൾ നാടകം അവതരിപ്പിക്കുകയും, അതോടൊപ്പം സമീപപ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു.'മികവിലേക്ക് ഒരു ചുവട് ' എന്ന തെരുവു നാടകമാണ് വിദ്യാർത്ഥികൾ വ്യത്യസ്ത ഇടങ്ങളിലായി അവതരിപ്പിച്ചത്. നാടകത്തിൻറെ അവസാനം വഞ്ചിപ്പാട്ട് പാടി തങ്ങളുടെ രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനും കുരുന്നുകൾ മറന്നില്ല. വിദ്യാർത്ഥികളായ മിൻഹ, ജാലിബ, നന്ദിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.അധ്യാപകരായ എൻ. വേലായുധൻ,സോമരാജ്, റഷീദ്, ഷാജി, ജംഷീദ്,റജില ,ജിഷ,ജോസിന, ജിജിന എന്നിവർ നേതൃത്വം നൽകി.ഫെബ്രുവരി 14
വ്യാഴാഴ്ച യാണ് വേങ്ങര സബ് ജില്ലാ തല പഠനോത്സവം ഒളകര ഗവ എൽ പി സ്കൂളിൽ  നടക്കുന്നത്.

10 February 2019

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

ഉപഹാര സമർപ്പണം
കിളിനക്കോട് വൈറ്റ് ഗാർഡ് അംഗം സൈദലവി UN, പ്രശസ്ത ഗാനരചയിതാവ് മൻസൂർ കിളിനക്കോട്, KMCC നേതാക്കളായ EM മുഹമ്മദ്, ഇല്ലിയാസ് PC, മുഹമ്മദ് മണ്ടോട്ടിൽ എന്നിവർക്ക് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

ഏറ്റവും കൂടുതൽ വോട്ട് ചേർത്തിയതിനുളള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഒന്നാം സ്ഥാനം കിളിനക്കോട് അഞ്ചാം വാർഡ് കമ്മിറ്റിയും, രണ്ടാം സ്ഥാനം പതിനാലാം വാർഡും, മൂന്നാം സ്ഥാനം പത്താം വാർഡും കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.
ചേറൂർ അടിവാരത്ത് നിന്നും തുടങ്ങിയ വൈറ്റ് ഗാർഡ്, കരിമരുന്ന്, ബാന്റ് അകമ്പടിയോടെ അതി ഗംഭീരമായ പ്രകടനത്തിന് UM ശംസുദ്ദീൻ, പൂക്കുത്ത് അഹമ്മദ് കുട്ടി, UM ശിഹാബ്, UV ഫയാസ്, ഷഫീഖ് C, സൈദലവി P, സൈദു UK, AK ബീരാൻ, സാദിഖ് UK, ലത്തീഫ് M, മുസ്ലീഖാൻ, ശംസീർ P എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ Uk മുഹമ്മദ് കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.
PK കുഞ്ഞാലികുട്ടി MP, സിദ്ദീഖലി രാങ്ങാട്ടൂർ, ഷിബു മീരാൻ, AP ഉണ്ണികൃഷ്ണൻ, ചാകീരി കുഞ്ഞുട്ടി, അബൂബക്കർ മാസ്റ്റർ, കൊമ്പത്തിൽ റസാഖ്, പൂക്കുത്ത് മുജീബ്, നൗഷാദ് ചേറൂർ, പുളളാട്ട് ശംസു, ചാക്കീരി മാനു, ആവയിൽ സുലൈമാൻ, അരീക്കൻ കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ സ്വാഗതം UK ഇബ്രാഹീമും, വാർഡ് മെമ്പർ UM ഹംസ നന്ദിയും പറഞ്ഞു.

09 February 2019

സജീവമായ ക്ലാസ് മുറികൾ,കർമ്മനിരതരായ വിദ്യാർത്ഥികൾ,പിന്തുണയുമായി അധ്യാപകർ

സജീവമായ ക്ലാസ് മുറികൾ,കർമ്മനിരതരായ വിദ്യാർത്ഥികൾ,പിന്തുണയുമായി അധ്യാപകർ

വേങ്ങര: പീസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ  ക്ലാസ് മുറികളിൽ സജീവമാണ്,പരീക്ഷണനിരീക്ഷണങ്ങളുമായി..ഭാവനാശേഷിയും നിർമ്മാണചാതുരിയും ഒരുമിപ്പിച്ചു കൊണ്ടുള്ള പ്രയത്നത്തിലേർപ്പെടുകയാണവർ,തങ്ങളുടെ സ്കൂളിലെ ശാസ്ത്രപ്രദർശനം കുറ്റമറ്റതാക്കാൻ..

ഫെബ്രുവരി 12 ന് 12 മണിക്ക് ആരംഭിക്കുന്ന എക്സിബിഷനിലും തുടർന്ന് നടക്കുന്ന ശാസ്ത്രസംവാദത്തിലും കുട്ടികളാണ് കിംഗ് മേക്കർമാർ.അവരോട് സംവദിക്കുന്നതാകട്ടെ ലോകപ്രശസ്തനായ ഒരു ശാസ്ത്രജ്ഞനും.ഈ ബൃഹദ് സംരംഭത്തിന്റെ നെടുംതൂണുകളായി ഓരോ നിമിഷവും കൈമെയ് മറന്ന് അദ്ധ്വാനിക്കുകയാണ് പീസ് സ്കൂളിലെ അദ്ധ്യാപകർ.വിവിധ സ്കൂളുകളിൽ നിന്നായി വരുന്ന എക്സിബിഷൻ പ്ലോട്ടുകളിൽ മികവ് പുലർത്തണമെന്ന മത്സരബുദ്ധിയോടൊപ്പം ആദിഥേയത്വസ്ഥാപനമെന്ന റോൾ ഭംഗിയാക്കാൻ കൂടി തയ്യാറായിരിക്കുകയാണ് വേങ്ങര പീസ് പബ്ലിക് സ്കൂൾ.

ജി.മാധവൻ നായർ എന്ന ശാസ്ത്രപ്രതിഭയുമായി ബൗദ്ധിക സംവാദത്തിനൊരുങ്ങുന്ന വേങ്ങര പീസ് പബ്ലിക് സ്കൂൾ,കുട്ടികളുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ വ്യത്യസ്തമായൊരു വേദിയൊരുക്കുന്നതിലൂടെ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

ജനപ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മാനേജ്മെന്റുമടങ്ങുന്ന വലിയൊരു നിര തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇന്നത്തെ അവലോകന യോഗത്തിൽ പ്രിൻസിപ്പാൾ ജസ്മീർ ഫൈസൽ,ഫൗണ്ടേഷൻ പ്രതിനിധികളായ ശരീഫ് തിരൂർ,ലബീബ്,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഗോപകുമാർ സി.എസ്,മാനേജ്‌മെന്റ് പ്രതിനിധി ആലസ്സൻകുട്ടി സാഹിബ്,പാരന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഹംസത്ത് അടുവണ്ണി,ഡോ.ഗഫൂർ പൂങ്ങാടൻ,ബാബു ഷാഹിർ,ശംസുദ്ധീൻ മലപ്പുറം,മൻസൂർ കോട്ടുമല,വി.എസ്.മുഹമ്മദാലി,സിറാജ് തിരൂരങ്ങാടി,നജീബ് കച്ചേരിപ്പടി,വി.കെ.അബ്ദുൽ റസാഖ്,കദീജ തിരൂരങ്ങാടി,ഡോ.സജീറ കാപ്പൻ, റസീന തിരൂരങ്ങാടി എന്നിവർ പങ്കെടുത്തു.വനിതാ കോ ഓർഡിനേഷൻ മീറ്റിംഗിന് വൈസ് പ്രിൻസിപ്പൽ ഫബീല മാഡം  നേതൃത്വം നൽകി.

07 February 2019

പഴയകാല കർഷകനെ ആദരിച്ച് വിദ്യാർത്ഥികൾ

പഴയകാല കർഷകനെ ആദരിച്ച് വിദ്യാർത്ഥികൾ

പുതുപ്പറമ്പ് പ്രദേശത്തെ പഴയകാല കർഷകരിലൊരാളായ കീറ്റി എന്ന  കീരൂട്ടിയെ നേരിൽ കാണുന്നതിനായി മലബാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിക്കൂട്ടം കൃഷിയിടത്തെത്തി. കീറ്റിയെ പൊന്നാട അണിയിച്ച് ആദരിച്ച വിദ്യാർത്ഥികൾ തുടർന്ന് കൃഷിയറിവുകൾ ചോദിച്ചറിഞ്ഞു. പുതുപ്പറമ്പ് രണ്ടാം വാർഡ് പ്രദേശത്ത് കഴിഞ്ഞ നാല്പത് വർഷത്തോളമായി  കീറ്റി കൃഷി ചെയ്യുന്നുണ്ട്. സ്കൂളിന്റെ ഇന്റർനെറ്റ് മാഗസിനിലേക്കുള്ള അഭിമുഖത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ കൃഷിയിടത്തെത്തിയത്.വാർഡ് മെമ്പർ ജമാലുദ്ധീൻ കൊളങ്ങര, അദ്ധ്യാപകരായ അമീറുദ്ധീൻ, സൗമ്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

06 February 2019

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

പെരുവള്ളൂർ: വേങ്ങര സബ്ജില്ലാ തല പഠനോത്സവം ' പൊലിമ 2019 ' ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ
 വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി,
 ' അമ്മയ്ക്കൊരു കത്തുമായി ' വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസിൽ ആണ് അവസാനിച്ചത്. അമ്മമാരെയും,ബന്ധുമിത്രാധികളെയും തങ്ങളുടെ മികവുകൾ കാണുന്നതിലേക്കായി ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഒളകര പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീ സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി സെയ്ദ് മുഹമ്മദ് ആശംസകൾ നേർന്നു. അധ്യാപകരായ പി കെ ഷാജി അബ്ദുൽബാരി , ജംഷീദ്, റംസീന , ജിജിന, എന്നിവർ നേതൃത്വം നൽകി.

05 February 2019

ഭരണ സമിതി യോഗത്തിൽ നെൽ കർഷകരുടെ പ്രതിഷേധം

ഭരണ സമിതി യോഗത്തിൽ നെൽ കർഷകരുടെ പ്രതിഷേധം

പറപ്പൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നെൽകർഷകരുടെ പ്രതിഷേധം. വിവിധ പാടശേഖരങ്ങളിലെ അമ്പതോളം കർഷകരാണ് ഭരണസമിതി യോഗ ഹാളിലേക്ക് പ്രതിഷേധവുമായി എത്തിയത്.ജനകീയാസൂത്രണ പദ്ധതിയിൽ നെൽ കൃഷിക്ക് ആവശ്യമായ തുക വക ഇരുത്താത്തതിൽ പ്രതിഷേധിച്ചാണ് ബഹളമുണ്ടായത്. തെങ്ങ്, കമുക് കർഷകർക്ക് ആവശ്യമായ തുക നീക്കിവെച്ചപ്പോൾ വിത്തിനും അമോണിയക്കുമായി നാമമാത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്.ഈ വർഷം ഗ്രാമ പഞ്ചായത്തിൽ നൂറേക്കറോളം പാടത്ത് നെൽകൃഷിയിറക്കിയിട്ടുള്ളത് ഭൂരിഭാഗവും പാട്ട കർഷകരാണ്. അതേ സമയം തെങ്ങ്, കമുക് കർഷകർ പലരും ഭൂഉടമകളാണ്. പാവപ്പെട്ട നെൽകർഷകരെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം കർഷകർക്കുണ്ട്. ബഹളത്തിനൊടുവിൽ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തി ആവശ്യമായ തുക ഉൾപ്പെടുത്താമെന്ന പ്രസിഡന്റിന്റെയും സ്ഥിരം സമിതി ചെയർമാന്റെയും ഉറപ്പിലാണ് കർഷകർ പ്രതിഷേധം അവസാനിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്ക് മൺചട്ടി,ടിഷ്യൂ കൾച്ചർ വാഴ തുടങ്ങിയവക്ക് അമിത തുക നീക്കിവെച്ചതായും കർഷകർ ആരോപിക്കുന്നു. പ്രതിഷേധത്തിന് ഇരിങ്ങല്ലൂർ പാടശേഖര സമിതി ഭാരവാഹികളായ ചെമ്പയിൽ രാജൻ, ഇ.കെ അബ്ദുൽ ഖാദർ ,എ കെ ഖമറുദ്ദീൻ, ഇ.കെ കുഞ്ഞിമുഹമ്മദ്, ടി.സി ശംസുദ്ദീൻ, മുഹമ്മദ്, പി.എം ചേന്നു എന്നിവർ നേതൃത്വം നൽകി.യു.ഡി.എഫ് ഭരണത്തിൽ നെൽകർഷകർക്ക് മതിയായ ആനുകൂല്യം നെൽകിയപ്പോൾ സാമ്പാർ മുന്നണി ഭരിക്കുന്ന പഞ്ചായത്ത് കർഷകരെ അവഗണിക്കുകയാണെന്ന ആരോപണം ശക്തമാണ്. കർഷകരുടെ ആശ്രയമായ പറപ്പൂർ കൃഷിഭവനിലും മാസങ്ങളായി ആളില്ലാത്ത അവസ്ഥയാണ്.

01 February 2019

മലയാള ഭാഷയുടെ തറവാട്ടിലെത്തി പെരുവള്ളൂർ ഒളകര സ്കൂൾ വിദ്യാർത്ഥികൾ

മലയാള ഭാഷയുടെ തറവാട്ടിലെത്തി പെരുവള്ളൂർ ഒളകര സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: നാലാം ക്ലാസിലെ മലയാള പാഠഭാഗത്തിന്റെ തുടർപ്രവർത്തനവുമായാണ് ഒളകര ഗവൺമെൻറ് എൽപി സ്കൂൾ വിദ്യാർത്ഥികൾ
തുഞ്ചത്താചാര്യന്റെ സ്മൃതി പദങ്ങളിലെത്തിയത് . അവിസ്മരണീയങ്ങളായ
അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കുരുന്നുകൾക്ക് ഈയൊരു സന്ദർശനത്തിലൂടെ കരഗതമായത്.ആചാര്യന്റെ കിളിമകളും,എഴുത്തോലയും, എഴുത്താണിയും 
തുടങ്ങി മലയാള സാഹിത്യ തറവാട്ടിലെ കുലപതി മാരുടെ ചിത്രങ്ങളും ,
വിവരണങ്ങളും, കലാരൂപങ്ങളും,വാദ്യോപകരണങ്ങളും ഇവയെല്ലാം
വിദ്യാർത്ഥികൾ മനം നിറയെ ആസ്വദിച്ചു.
ഒടുവിൽ ചരിത്ര താളുകളിൽ മാമാങ്കത്തിന്റെ തിരുശേഷിപ്പുകളീമായി മണിക്കിണറും, നിലപാട് തറയും , ഒടുവിൽ അവർ ചേർന്ന് പറഞ്ഞു 'തുഞ്ചന്റെ  നാട് സൂപ്പർ'....

31 January 2019

കാസ്മ ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

കാസ്മ ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

ജീവ കാരുണ്യ പ്രവർത്തനത്തിൽ എന്നും മുൻപന്തിയിലുള്ള കാസ്മ ക്ലബ്‌ കൂരിയാട് നിർധരരായ രോഗികളുടെ ചികിത്സക്കും കുടിവെള്ള വിതരണം മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ധനശേഖരണാര്ഥം വർഷം തോറും നടത്തി വരാറുള്ള 16-മത് ഫുട്ബോൾ ഫെസ്റ്റ് 31-1-2019 മുതൽ കൂരിയാട് കാസ്മ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വേങ്ങര സബ് ഇൻസ്‌പെക്ടർ സംഗീദ് പുനത്തിൽ പ്രശസ്ത മോഡലും മോട്ടിവേറ്ററും ആയ തസ്‌വി യുടെയും പഞ്ചായത്ത് പ്രസിഡന്റ്‌ കുഞ്ഞാലൻ കുട്ടിയുടെയും സാനിധ്യത്തിൽ ഉൽഘാടനം നിർവഹിക്കും എന്ന് കാസ്മ ക്ലബ്‌ രക്ഷാധികാരികളായ ഇ മുഹമ്മദലി,നിയാസ് നരിക്കോടൻ പ്രസിഡന്റ്‌ സിദ്ധീഖ് ഇവി,സെക്രട്ടറി ഷബീറലി ഇ, ട്രഷറർ റിയാസലി എന്നിവർ അറിയിച്ചു.

ഊരകം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം സമാപ്പിച്ചു

ഊരകം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം  സമാപ്പിച്ചു

ഊരകം  ഃ പഞ്ചായത്ത് msf സമ്മേളനം സമാപ്പിച്ചു. മുഴുവന്‍ യൂണിറ്റുകളിലും യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പഞ്ചായത്ത് സമ്മേളനം നടന്നത്. ഊരകം എം.യു സ്കൂള്‍ മൈതാനത്ത് 200 പ്രതിനിധികള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനം  msf ദേശീയ സെക്രട്ടറി adv. NA കരീം ഉദ്ഘാടനം ചെയ്തു. ഷാഫി ചാലിയം, ഷരീഫ് കുറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി ഹംസ അധ്യക്ഷത വഹിച്ചു. ജസീം. എന്‍ സ്വാഗതവും, ശുഹൈബ് .കെ നന്ദിയും പറഞ്ഞു. കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍ , പി.കെ അസ് ലു, ഇ.കെ കുഞ്ഞാലി, എം.കെ അബ്ദുല്‍ മജീദ്, പി.പി ഹസ്സന്‍ സംബന്ധിച്ചു. 
 കുറ്റാളൂരില്‍ നിന്ന് കാരാത്തോട്ടേക്ക് വിദ്യാര്‍ത്ഥി റാലിയും, 28 തിങ്കളാഴ്ച്ച കൗണ്‍സില്‍ മീറ്റും നടന്നു. വിദ്യാര്‍ത്ഥി റാലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.കെ സയ്യിദ് മന്‍സൂര്‍ കോയ തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ ഭാരവാഹികള്‍ ഃ 
പ്രസിഡന്‍റ് ഃ ജസീം ചാലില്‍കുണ്ട് , ജ.സെക്രട്ടറി ഃ സാദിഖ് പുല്ലഞ്ചാല്‍ , ട്രഷറര്‍ ഃ സലീം നെടുംപറമ്പ്, വൈസ് .പ്രസിഡന്‍റ്മാര്‍ഃ  ശുഹൈബ്.കെ, ഫൈസല്‍ നാട്ടുകല്ല് , ജസീല്‍
ജോ.സെക്രട്ടറിമാര്‍ ഃ 
ഷാനു നിയാസ്, അസ്ലം പാറക്കണ്ണി , അനസ് .ടി മമ്പീതി തിരഞ്ഞെടുക്കപ്പെട്ടു.

28 January 2019

ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം

ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം

കോട്ടക്കൽ:വെറുമൊരു സന്ദർശനമായിരുന്നില്ല ഇത്തവണ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ചിൽഡ്രൻസ് ഹോമിലെത്തിയത്. ഈ മാസം മുപ്പത്തിയൊന്നിന് കടൽ കടക്കുന്ന അലൻ ഒമർ എന്ന ഒന്നര വയസ്സുകാരന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു വിദ്യാർത്ഥികളെത്തിയത്. പിറന്നു വീണ അന്നു മുതൽ അനാഥനായ ഐലന് ഇപ്പോൾ കൂട്ടുകാർ ഒത്തിരിയാണ്. ഇതിനിടെയാണ് ഇറ്റലിയിൽ നിന്നുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഐലൻ ഒമറിനെ ദത്തെടുക്കുന്നത്.പാസ്പോർട്ട് നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.ഈ മാസം മുപ്പത്തിയൊന്നിനെത്തുന്ന ഇറ്റാലിയൻ ദമ്പതികൾ  നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടാം തീയതി മുംബൈയിൽ നിന്നും ഇറ്റലിയിലേക്ക് തിരിക്കും. ഇതാദ്യമായാണ് ഇവിടെ നിന്നും ഒരു ഇന്റർ കൺഡ്രി അഡോപ്ഷൻ നടക്കുന്നത്.ഒമറിനും കൂട്ടുകാർക്കുമായി വസ്ത്രങ്ങളും മധുരവുമായെത്തിയ വിദ്യാർത്ഥികൾ കേക്ക് മുറിച്ചാണ് യാത്ര പറഞ്ഞ് മടങ്ങിയത്.ശാന്തി ഭവൻ മേധാവി നാസർ, സാമൂഹ്യ പ്രവർത്തകൻ ഹംസ അഞ്ചുമുക്കിൽ,സോഷ്യൽ വർക്കർ തെരേസ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ രാജേഷ് വി.അമല, റാബിയ കരീം തുടങ്ങിയവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

വേങ്ങര സബ്ജില്ലാതല പഠനോത്സവം ഒളകര ഗവ: എൽ.പി.സ്കൂളിൽ

വേങ്ങര സബ്ജില്ലാതല പഠനോത്സവം ഒളകര ഗവ: എൽ.പി.സ്കൂളിൽ

പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവത്തിന്റെ ഭാഗമായി ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. വരുന്ന ഫെബ്രുവരി പതിനാലാം തിയതിയാണ് വേങ്ങര സബ്ജില്ലാ കലോത്സവം ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ നടക്കുക. യോഗത്തിൽ പ്രധാനധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഹഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ പഞ്ചായത്ത് മെമ്പർ ശ്രീമതി ഫാത്തിമ ബിന്ദ് അധ്യക്ഷയായിരുന്നു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുൽ കലാം മാസ്റ്റർ, വാർഡ് മെമ്പർ കാവുങ്ങൽ ഇസ്മായിൽ, ബി പി ഒ  ഭാവന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എ ഇ ഒ
ശ്രീമതി വിശാല വിഷയാവതരണം നടത്തി.പി കെ ഷാജി, സോമരാജ് പി, ജോസിന ആന്റണി എന്നിവർ സംസാരിച്ചു.

26 January 2019

പെരുവള്ളൂർ ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പെരുവള്ളൂർ ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പെരുവള്ളൂർ: ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ പതാക ഉയർത്തി. പ്രധാനാധ്യാപകൻ എൻ. വേലായുധൻ റിപ്പബ്ലിക്ദിന സന്ദേശം നൽകി . പിടിഎ പ്രസിഡണ്ട് പി. പി സെയ്ദ് മുഹമ്മദ് ,ഇ . ശ്രീക്കുട്ടൻ,
പി. കെ ഷാജി  എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനാലാപനം മാസ്സ് ഡ്രിൽ, റിപ്പബ്ലിക് ഡേ ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു. ഒടുവിൽ റിപ്പബ്ലിക്ക് ഡേ മാധുര്യം നിറച്ച് സ്പെഷ്യൽ പായസം വിളമ്പിയത് കുരുന്നുകൾക്ക് അവിസ്മരണീയമായി. മത്സരവിജയികൾക്ക് പ്രധാനാധ്യാപകൻ എൻ. വേലായുധൻ സമ്മാനദാനം നിർവഹിച്ചു.

24 January 2019

ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.

വെങ്കുളം:അൽ മാസ് ക്ലബ്ബ് സംഘടിപ്പിച്ച സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ സെമിനാർ എം യു ഹയർസെക്കണ്ടറിയിൽ വെച്ചു നടന്നു.പി കെ അസ്ലു സാഹിബ് ഉത്‌ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് സലാഹുദ്ധീൻ സ്വാഗതം പറയുകയും ക്ലബ്ബ് ഉപദേശക സമിതിയംഗം മുഹമ്മദ് റിയാസ് അധ്യക്ഷത  വഹിക്കുകയും ചെയ്തു.

സൈബർ സെൽ ഓഫിസർ പ്രഷോദ് സർ വളരെ ഭംഗിയായി ഇതേ കുറിച്ചു ക്ലാസ്സെടുക്കുകയും വിശ്വൽസ് കാണിച്ചുകൊണ്ട് വിവരിക്കുകയും ചെയ്തപ്പോൾ  കുട്ടികൾക്കു ഇത് പുതിയൊരനുഭവമായി .

ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ചും ഇന്റർനെറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെകുറിച്ചും പൂർണ്ണ ബോധവൻമാരയിട്ടാണ്‌ കുട്ടികൾ മടങ്ങിയത്.

മുഹമ്മദ് മാസ്റ്റർ,അലിയാർ തങ്ങൾ,മുനീർ മാസ്റ്റർ ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ എന്നിവർ സെമിനാറിന് ആശംസകൾ നേർന്നപ്പോൾ സ്കൂൾ ലീഡർ നന്ദി അറിയിച്ചുകൊണ്ടാണ് പരിപാടി അവസാനിച്ചത്.

23 January 2019

ഇ-മാഗസിൻ പ്രകാശനത്തോടെ മലബാർ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

ഇ-മാഗസിൻ പ്രകാശനത്തോടെ മലബാർ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൻസർ 2019 വാർഷികാഘോഷങ്ങൾക്ക് കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി.ആഘോഷങ്ങളുടെയും സ്കൂൾ ഇ-മാഗസിനിന്റെയും ഉദ്ഘാടനം നടൻ വിനോദ് കോവൂർ നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ് ബാബു, ചെയർമാൻ ടി.ടി ബീരാവുണ്ണി ഹാജി, അക്കാദമിക്ക് ഡയറക്ടർ സി.അബ്ദുൾ ഹമീദ്, പി. ടി.എ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ, കെ.ഇ.സി.ടി അംഗങ്ങളായ കുഞ്ഞലവി ഹാജി, സി.പി അബ്ദുൾ ലത്തീഫ്, എം.അബ്ദുൾ മജീദ്, കെ.എ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തുപാരൻസ് ഫെസ്റ്റോടുകൂടിയായിരുന്നു മൂന്ന് ദിനങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനവും വിവിധ പബ്ലിക്കേഷനുകളുടെ പുസ്തക പ്രദർശന വിൽപ്പനയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

KMHSS കുറ്റൂർ നോർത്തിലെ ദേശീയ- സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും, സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു

KMHSS കുറ്റൂർ നോർത്തിലെ ദേശീയ-  സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും,  
സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു 
കെ.എം. എച്ച് എസ് എസ് കുറ്റൂർ നോർത്തിലെ ദേശീയ -  സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ (ഫുട്ബോൾ, ബെയ്സ് ബോൾ, സോഫ്റ്റ് ബോൾ, ക്രിക്കറ്റ് ) മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും,  സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു. അണ്ടർ 17 ഫുട്ബോളൽ വിജയികളായ കേരള ടീമിൽ അംഗമായി കാശ്മീരിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് വിജയഗോൾ നേടിയ സുഹൈർ ഉസ്മാൻ കെ., നാഗ്പൂരിൽ വെച്ച് നടക്കുന്ന നാഷണൽ സ്കൂൾ സോഫ്ട് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ  പ്രതിനിധീകരിക്കുന്ന ഷൈജൽ എം.കെ, ഉൾപ്പെടെെ പന്ത്രണ്ടോളം കായിക പ്രതിഭകൾക്കാണ് ആദരം നൽകിയത്.

      വൈകുന്നേരം കക്കാടം പുറത്ത് നിന്ന് ആരംഭിച്ച വിജയാഘോഷയാത്രക്ക് ക്ലബ്ബുകളുടെയും നാട്ടുകാരുടെയും വകയായി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.


       മാനേജർ കെ.പി. കുഞ്ഞിമൊയ്തു, വാർഡ് മെമ്പർ ഹസീന ഫസൽ കെ.പി., പി.ടി.എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി, ഹെഡ്മാസ്റ്റർ പി.ബി അനിൽകുമാർ. ദുർഗ്ഗാദാസ് കെ.പി എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ സ്വാഗതവും ഡെപ്യൂട്ടി ഹെ‌ഡ് മാസ്റ്റർ ബേബി ജോൺ നന്ദിയും പറഞ്ഞു. 

21 January 2019

കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു

കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു

വിവര സാങ്കേതിക വിദ്യാ രംഗത്ത് പുത്തൻ ഉണർവ്വുമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുമ്പോൾ കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് സ്കൂളിലെ 77 ക്ലാസ് മുറികളിലേക്കും ഐ ടി അറ്റ് സ്കൂൾ നൽകിയ ലാപ്‌ടോപ്, പ്രൊജക്ടർ, സ്ക്രീൻ, എന്നിവ ഉപയോഗിച്ച് പ്രധാനാധ്യാപകന്റെ വീഡിയോ കോൺഫറൻസ് രക്ഷിതാക്കൾക്ക് മുന്നിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് വേറിട്ട പ്രവർത്തനത്തിന് മാതൃകയായത്. 3500 ഓളം വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും 130 അധ്യാപകരെയും അവരവരുടെ ക്ലാസുകളിൽ ഇരുത്തി ഇ റിസോഴ്സുകളുടെയും   ഹൈ ടെക് സാങ്കേതിക വിദ്യയുടെയും സഹായത്താൽ നടത്തിയ പി ടി എ മീറ്റിങ്ങ് പൊതു വിദ്യാലയ മികവിന്റെ നേർക്കാഴ്‌ച്ചയായി. ഇത്രയധികം സ്കൂൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒന്നിച്ചിരുത്തി നടത്തിയ സംപ്രേഷണം കേരളത്തിലെ വിദ്യാലയങ്ങളിൽ ആദ്യമായാണ് നടക്കുന്നത്. നേരത്തെ വിദ്യാർത്ഥികൾക്കായി ഐ ടി അറ്റ് സ്കൂൾ നടത്തിയ ഡോക്യൂമെന്റേഷൻ ക്യാമ്പ്, കാമറ സാങ്കേതിക വിദ്യ, അനിമേഷൻ, റോബോട്ടിക്‌സ്, ഹാർഡ്‌വേയർ, ഇലക്ട്രോണിക്സ് പരിശീലനം എന്നിവ  ഈ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാവുകയും ചെയ്തു. വിദ്യാലയ പഠന മികവും, വിദ്യാഭ്യാസ ഗുണനിലവാര നേട്ടവും രക്ഷിതാക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തത്സമയ സംപ്രേഷണം നടത്തിയത്. ഇത് വഴി വിദ്യാലയത്തിലെ പകുതിയിലധികം വരുന്ന വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് കൂടി നേരിട്ട് കാണാൻ അവസരമൊരുക്കിയതാണ് ഇത്തരമൊരു ആശയത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത് എന്ന് പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തുന്നു. പരസ്പര വ്യവഹാരത്തിനും രക്ഷിതാക്കൾക്ക് ടെക്സ്റ്റ് ടൈപ്പ് ചെയ്ത് തത്സമയം ആശയ വിനിമയത്തിന് സൗകര്യമൊരുക്കിയിരുന്നു. വിദ്യാർത്ഥികളായ യദു കൃഷ്ണ, അബ്ദുൽ ബാസിത്ത്, ഷാഹിൻ, അശ്വിൻ, കെൻസ ഫാത്തിമ, മുഹമ്മദ്, റിഫ തുടങ്ങിയവരാണ് ഈ നൂതന സാങ്കേതിക വിദ്യ ഒരുക്കി മാതൃകയായത്. പ്രധാനാധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത്, എസ് ഐ ടി സി അംഗങ്ങളായ മൊയ്‌ദീൻ കുട്ടി പി കെ, എ കെ നൗഫൽ, ഹസീന പി കെ, ആലസ്സൻ കുട്ടി, എ പി നൗഫൽ, ജില്ലാ ഐ ടി മാസ്റ്റർ ട്രെയിനർ കുട്ടി ഹസ്സൻ പി കെ എന്നിവർ നേതൃത്വം നൽകി.

20 January 2019

വേങ്ങര ടൗണിലെ 'പൊടി' ശല്യത്തിന് ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി വ്യാപാരി നേതാക്കൾ എം എൽ എ യുമായി ചർച്ച നടത്തി

വേങ്ങര ടൗണിലെ 'പൊടി' ശല്യത്തിന് ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി വ്യാപാരി നേതാക്കൾ എം എൽ എ യുമായി ചർച്ച നടത്തി 

ജലനിധി പദ്ധതിക്ക് വേണ്ടി കീറി മുറിച്ചു കുണ്ടും കുഴിയും പൊടിയുമായി കിടക്കുന്ന വേങ്ങര മെയിൻ റോഡിൽ റീ സ്റ്റോറേഷൻ വർക്ക് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി നേതാക്കളായ യൂണിറ്റ് സെക്രട്ടറി അസീസ്ഹാജി, മണ്ഡലം സെക്രട്ടറി സൈനുദ്ദീൻ ഹാജി ,യൂത്ത് വിംഗ് പ്രസിഡൻറ് യാസർ അറഫാത്ത് എന്നിവർ സ്ഥലം MLA  ശ്രി.KNA ഖാദറിനെ സന്ദർശിച്ചു.
  വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്ന് സംഘത്തിന് എം എൽ എ ഉറപ്പ് നൽകി

19 January 2019

ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി)സന്ദേശ ദിനം ഇന്ന് ആചരിച്ചു.

ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി)സന്ദേശ ദിനം ഇന്ന് ആചരിച്ചു.

വേങ്ങര: കെ.എൻ.എം.മെഡിക്കൽ വിംഗായ ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർ ഹുഡ് (ഐ.എം.ബി) സന്ദേശം ദിനം വേങ്ങരയിൽ നടത്തി.കോട്ടക്കൽ പുതുപ്പറമ്പ് പോളി ടെക്കനിക്കലെ വിദ്യാർത്ഥികളുടെ  സഹകരണത്തോടെ   ഐ.എം.ബിയുടെ വിവിധ സേവനങ്ങളെ പൊതു ജനങ്ങൾക്കിടയിൽ  പരിചയപ്പെടുത്തി.
 കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഐ.എം.ബി. സംസ്ഥാന പ്രസിഡന്റ് ഡോ: സി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ചാക്കീരി അബ്ദുൽ ഹഖ്, വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട്  വി.കെ. കുഞ്ഞാലൻകുട്ടി ,.കെ.എം അബ്ദുൽ മജീദ് മദനി, എ.കെ.എ. നസീർ, വേങ്ങര മനാറുൽ ഹുദ പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി, എൻ.വി.ഹാഷിം ഹാജി, പാറോളി മൂസ കുട്ടി ഹാജി,  എൻ.ടി. മുഹമ്മദ് ശരീഫ്,ടി, കെ.കെ.രാമകൃഷ്ണൻ, ഡോക്ടർ ഉമ്മർ, ടി.കെ. മുഹമ്മദ് മൗലവി, പി.കെ.മുഹമ്മദ് നസീം,പി.കെ. നൗഫൽ അൻസാരി ,മുബഷിർ, ചീമാടൻ റഹീം, അസീസ് പഞ്ചിളിഎന്നിവർ പ്രസംഗിച്ചു.30 വർഷത്തെ സൗജന്യ  ആതുര സേവന രംഗത്തെ സേവനത്തിന് ഡോ: സി.മുഹമ്മദിന്റെ സേവനത്തിന് എം.എൽ.എ. ഉപഹാരം നൽകി

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������