Labels

02 November 2017

വാടക വീട്ടിൽ നിന്ന് മോചനം കാത്തു ഇരുപത് കുടുംബങ്ങൾ

വേങ്ങര: സ്വന്തമായി ലഭിച്ച വീടുകളില്‍ എന്നു താമസിക്കാന്‍ സാധിക്കുമെന്നറിയാതെ ആശങ്കയില്‍ കഴിയുന്നത്‌ 20 കുടുംബങ്ങള്‍. അരിക്കുളം ലക്ഷംവീട്‌ കോളനിയിലെ 20 വീട്ടുകാരാണ്‌ സ്വന്തമായി കിട്ടിയ വീട്ടില്‍ എന്നു താമസിക്കാനാകുമെന്നറിയാതെ 21 മാസമായി വാടക വീടുകളില്‍ കഴിയുന്നത്‌. 1972ല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ ഭവന വകുപ്പ്‌ മന്ത്രിയായിരിക്കെയാണ്‌ പാര്‍പ്പിട പ്രശ്‌നത്തിന്‌ പരിഹാരമായി ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്‌. അന്ന്‌ ആയിരത്തി ഇരുനൂറ്‌ രൂപ മുതല്‍ ആയിരത്തി അഞ്ഞുറ്‌ രൂപ വരെയാണ്‌ ഒരു വീടിന്‌ ചെലവ്‌ കണക്കാക്കിയിരുന്നത്‌. തുടര്‍ന്ന്‌ ആ മേല്‍ക്കൂരക്കു കീഴെ ഇരുവശങ്ങളിലായി രണ്ടു വീടുകളാണ്‌ നിര്‍മിക്കപ്പെട്ടത്‌. നീണ്ട കാലത്തെ പരാതികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്റെ അവസാന കാലത്താണ്‌ അരിക്കുളം ലക്ഷംവീട്‌ ഒറ്റ വീടാക്കി 20 വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഒരു വീടിന്‌ അഞ്ചുലക്ഷം രൂപ എന്ന കണക്കില്‍ ഒരു കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയത്‌. 2016ല്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ കയ്യില്‍ പഴയ വീട്‌ പൊളിച്ച്‌ പുതിയ വീടുകള്‍ക്കായുള്ള പ്രവൃത്തിയും തുടങ്ങി. ഇതില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങളും ഇതോടെ ലഭ്യമായ വാടക വീടുകളിലേക്കും ക്വാട്ടേഴ്‌സുകളിലേക്കും മാറി താമസിച്ചു. ആദ്യ മാസങ്ങളില്‍ വാടക ഇനത്തില്‍ ചെറിയ ധനസഹായം പഞ്ചായ ത്തു നല്‍കിയിരുന്നെങ്കിലും ഇത്‌ തുടരാനായില്ല. അതിനിടെ ഫണ്ടിന്റെ അപര്യാപ്‌തതയുടെ പേരില്‍ പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ നിര്‍മാണം നിലച്ചു. കുറച്ചു നാളുകളായി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഏതാനും വീടുകളുടെ തേപ്പ്‌ കൂടി പൂര്‍ത്തീകരിച്ച്‌ നിലം ടൈല്‍ വിരിക്കാനും ശുചി മുറികളടക്കമുള്ള ജോലിയും ബാക്കി നില്‍ക്കുകയാണ്‌. നിത്യജീവിതത്തിന്‌ തന്നെ പാടുപെടുന്ന കുടുംബങ്ങളാണ്‌ ഇവിടുത്തെ താമസക്കാരിലധികവും. ജീവിതചെലവിനൊപ്പം വാടക കൂടി വന്നു ചേരുന്നത്‌ ഇവര്‍ക്ക്‌ ഏറെ പ്രയാസമായി മാറിയിരിക്കുകയാണ്‌. ഏറെ വിഷമം സഹിച്ചും സ്വന്തം വീട്ടില്‍ താമസിക്കാമെന്ന വലിയ മോഹവുമായി കാത്തിരിക്കയാണിവര്‍. അതിനിടെ വീടുകളുടെ പണി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.

01 November 2017

മമ്മൂട്ടി മലപ്പുറത്തെത്തും.

വള്ളുവനാടിന്റെ പോരാട്ടവീര്യം പറയുന്ന മാമാങ്കം സിനിമയാകുമ്പോള്‍ നായകന്‍ മമ്മൂട്ടി മലപ്പുറത്തെത്തും. തിരുന്നാവായ മണപ്പുറത്ത് നടിന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ ചിത്രീകരണവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ തന്നെയാവും.
നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീുനിന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.
ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തോടെ ഉത്സവത്തിന്റെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്ക് ലഭിച്ചു. മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്‍മാര്‍ പരസ്പരം മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ നേതാവ്. സാമൂതിരിയുടെ മേല്‍ക്കോയ്മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറു പടയെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക് വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറു പട സാമൂതിരിയോട് പടപൊരുതിപ്പോന്നു. എ.ഡി 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ പറഞ്ഞു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്‌.എസ്‌ യൂണിറ്റും ആരോഗ്യ വകുപ്പും സംയുക്‌തമായാണ്‌ പരിപാടി നടത്തിയത്‌. പ്രിന്‍സിപ്പല്‍ ഡോ. എ.പി. അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ്‌ ഇസ്‌മയില്‍ മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്‌ദന്‍ ഡോ. ഷാജി അറക്കല്‍ ക്ലാസെടുത്തു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി.എസ്‌. ധന്യ, ടി. മുഹമ്മദ്‌ ഷാഫി, ജില്ലാ മാസ്‌ മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, ഹെല്‍ത്ത്‌ എജ്യുക്കേഷന്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.പി സാദിഖ്‌ അലി, ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ എം.പി. മണി, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ പി. മന്‍സൂര്‍, ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വി.പി. ദിനേഷ്‌ പ്രസംഗിച്ചു.

30 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോളിൽ കെ.പി എംബസാർ ജേതാക്കളായി

             

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണ്ണമെൻറിൽ സിറ്റിയുണൈറ്റഡ് കെ.പി.എം ബസാർ ജേതാക്കളായി. യുണൈറ്റഡ് മുണ്ടക്കപ്പറമ്പ് രണ്ടാംസ്ഥാനം നേടി വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഫസൽട്രോഫി നൽകി.എൻ.സഹീർ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം സംഘാടക സമിതി വൈസ് ചെയർമാൻ ഇബ്രാഹിം വലിയോറ നിർവ്വഹിച്ചു.ജലീൽ, സഫ്വാൻ എന്നിവർ സംസാരിച്ചു.                    
ഷട്ടിൽ ടൂർണ്ണമെൻറിൽ പരപ്പിൽ പാറ പി.വൈ.എ സി നു വേണ്ടി എ.കെ.നാസർ, അഭിരാമ് ടീം ജേതാക്കളായി, ചാലഞ്ച് മുതലമാടിന് വേണ്ടി ഹംസ ബാബു - മുഹമ്മദ് നിയാസ് ടീം രണ്ടാം സ്ഥാനം നേടി.വിജയികൾക് വേ'ങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രോഫി നൽകി.

29 October 2017

ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

വേങ്ങര, കണ്ണമംഗലം അച്ചനമ്പലത്തും ,ചുലന്‍ കുന്നിലുമായി രാത്രി ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.നാലു മണിക്ക് അച്ചമ്പലം അങ്ങാടിക്കടുത്ത് വെച്ച് തയ്യില്‍ സൈനുദ്ദീന്‍ (55) നാണ് ആദ്യം കടിയേറ്റത്. എട്ടു മണിയോടെ രണ്ട് ബംഗാളികള്‍ക്കും കടിയേറ്റു. ചൂലന്‍ കുന്നില്‍ വീട്ടുമുറ്റത്തു വെച്ചാണ് ആറു വയസ്സുള്ള കുട്ടിക്ക് കടിയേറ്റത്.നാട്ടുകാര്‍ നായയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല

ഊരകം മേൽമുറി ജി എം എൽ പി നൂറാം വാർഷിക നിറവിൽ

വേങ്ങര: ഊരകം മേല്‍മുറി കാരാത്തോട്‌ ജി.എം.എല്‍.പി സ്‌കൂള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലങ്ങളായ പരിപാടികളോടെ അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. നാളെ വൈകിട്ട്‌ മൂന്നിന്‌ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ഉദ്‌ഘാടനം ചെയ്യ്യും.
നിയുക്‌ത എം.എല്‍.എ കെ.എന്‍.എ ഖാദര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.അസ്ലു, ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫ്രീന അശ്‌റഫ്‌, ജില്ലാ പഞ്ചായത്തംഗം ജമീല അബുബക്കര്‍, സൗദാ അബു ത്വാഹിര്‍, പി.നാരായണന്‍, പി.ടി.ബിരിയാമു, ഷൈനി മലയില്‍, കെ.കെ.ഉമ്മര്‍, എ.ഇ.ഒ.സി.പി വിശാലം, ഉഷാറാണി, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പി.കെ.അസ്ലു, ആയോളി അഹമ്മദ്‌ കുട്ടി, കെ.കെ.ഉമ്മര്‍, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ, അനില്‍കുമാര്‍, മുഹമ്മദ്‌ നജീബ്‌ പങ്കെടുത്തു

28 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം, ക്രിക്കറ്റിൽഗാസ്ക്കോ അരീക്കുളം ജേതാക്കളായി

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം,              
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഗാസ്ക്കോ അരീക്കുളം , ജേതാക്കളായി. വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.മൻസൂർ ട്രോ ഫിനൽകി. GDFC വേങ്ങര രണ്ടാം സ്ഥാനം നേടി.വേങ്ങര പഞ്ചായത്ത് മെമ്പർ പി.അബ്ദുൽ അസിസ് ട്രോഫി നൽകി, വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ, ഇ മുഹമ്മദലി, നിർവഹിച്ചു. സംഘാടക സമതി വർക്കിംഗ് ചെയർമാൻ, യൂസുഫലി വലിയോറ അദ്ധ്യക്ഷത വഹിച്ചു.എൻ.സഹീർ അബ്ബാസ്, എ.കെ.നാസർ, എം ഇബ്രാഹിം, ജയേഷ്, ജലീൽ, ഷഫീഖ്, എന്നിവർ സംസാരിച്ചു.

" ഗ്രീൻ ആർമി ടീം രൂപീകരിച്ചു

" ഗ്രീൻ ആർമി ടീം രൂപീകരിച്ചു "ഇരിങ്ങല്ലൂർ :പറപ്പൂർ പഞ്ചായത്ത് ഏഴാം വാർഡ് മുസ്ലിം യൂത്ത് ലീഗിന്റെയും എം എസ് എഫ് ന്റെയും  നേതൃത്വത്തിൽ  നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 50 അംഗ  വളണ്ടിയർ  ടീമിനെ രൂപീകരിച്ചു. ടീം അംഗങ്ങൾക്ക്  പ്രത്യേകം യൂണിഫോമും തയ്യാറാക്കുകയും ചെയ്തു  കുറ്റിത്തറ  എ എം യു പി സ്കൂളിൽ  നടന്ന ചടങ്ങിൽ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് PK അസ്ലു ടീം അംഗങ്ങൾക്ക്  ജേഴ്സി   വിതരണം നടത്തി

27 October 2017

എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും

ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും. അടുത്തമാസം ആദ്യം റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയില്‍ നടത്താനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14,335 റേഷന്‍ കടകളാണ് ഡിജിറ്റലാകുന്നത്. ആധാര്‍ അധിഷ്ഠിതമായി റേഷന്‍ വിതരണം നടത്തുന്നതിനുള്ള ബയോമെട്രിക് ഇ-പോസ് മെഷീനുകളാണ് ആദ്യഘട്ടത്തില്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തീകരിക്കേണ്ട സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 ആണ്. എന്നാല്‍ ജനുവരിയോടെ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എല്ലാ സംവിധാനങ്ങളോടും കൂടി ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-പോസ് മെഷീനുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതോടെ കാര്‍ഡ് ഉടമയ്ക്കും കാര്‍ഡിലെ അംഗങ്ങള്‍ക്കും മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുകയുള്ളു. റേഷന്‍ നല്‍കുന്ന മുറയ്ക്ക് തന്നെ റേഷന്‍ വിതരണ ശൃംഖലയില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതോടു കൂടി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്ന പ്രവണതയ്ക്കും അന്ത്യമാകും.
കൂടാതെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടുകൂടി റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം നിരീക്ഷണത്തിലായിരിക്കും. വാഹനം ഗതിമാറി ഓടുകയോ ധാന്യങ്ങള്‍ വിതരണം നടത്താതിരിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അപ്പപ്പോള്‍ വിവരം ലഭിക്കും. ജിപിഎസ് സംവിധാനം ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ ആ വിവരവും യഥാസമയം കണ്‍ട്രോള്‍ റൂമിലെത്തും. കണ്‍ട്രോള്‍ റൂമില്‍ നിന്നും ടെലിഫോണ്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറും. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പട്ടികയും അടുത്ത മാസം തയ്യാറാകും. റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കുന്നതോടു കൂടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജും നടപ്പിലാക്കി തുടങ്ങുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

26 October 2017

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 7.40 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖം മൂലം കുറച്ചു നാളുകളായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അസുഖങ്ങള്‍ മൂലം രണ്ടു വര്‍ഷത്തോളമായി പൊതുവേദിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

1980ല്‍ ഇദ്ദേഹത്തിന്റെ സ്മാരകശിലകള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 1978ലും 80ലും സംസ്ഥാന സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ ജനിച്ച അദ്ദേഹത്തിന് അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയിരുന്നു. നോവലുകള്‍ക്ക് പുറമെ ചെറുകഥകളും യാത്രവിവരണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹവും സാഹിത്യകാരന്‍ എം മുകുന്ദനുമായുള്ള സൗഹൃദവും ശ്രദ്ധേയമാണ്.

കലോത്സവവും യാത്രയയപ്പും

കലോത്സവവും യാത്രയയപ്പും
: കുറ്റൂര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവവും യാത്രയയപ്പും ഗായിക രഹ്ന ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ്ഓഫീസില്‍നിന്ന് 31 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വാപ്പാട്ട് വേണുഗോപാലിന് യാത്രയയപ്പും ഉപഹാരവും നല്‍കി. സംസ്ഥാന കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അജ്ഞലി, വിവിധ കായികമത്സരങ്ങളില്‍ മികവ് തെളിയിച്ച റാഷിയ, നവനീത് കൃഷ്ണന്‍, സുഹൈര്‍ റഹ്മാന്‍ എന്നിവരെ അനുമോദിച്ചു. മാനേജര്‍ കെ.പി. കുഞ്ഞിമൊയ്തു അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മൊയ്തീന്‍കുട്ടി, പങ്കജാക്ഷി, പി.ബി. അനില്‍കുമാര്‍, കെ.പി. ദുര്‍ഗ്ഗാദാസ്, ഹസ്സന്‍ ആലുങ്ങല്‍, ബേബി ജോണ്‍, കെ. ഷൈജു, വി. ഷാജിത്ത്, കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു...

24 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന്

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന് (ബുധൻ)            
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന് (ബുധൻ) വേങ്ങരയിൽ നടക്കും.വൈകുന്നേരം 4 മണിക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കും. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 27 ന് വെള്ളിയാഴ്ച വലിയോറ ഈസ്റ്റ് എ.എം യു പി.സ്ക്കൂൾ ഗ്രൗണ്ടിൽ വോളിബോൾ മത്സരത്തോടെ തുടക്കമാവും. ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും പങ്കാളികളാകും, വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്ര വേങ്ങര ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ, കെ.കെ.മൻസൂർ, കെ.പി ഫസൽ, പി.അബ്ദുൽ അസീസ്, യൂസുഫലി വലിയോറ, എ.കെ.നാസർ എൻ.സഹീർ അബ്ബാസ്, എന്നിവർ അറിയിച്ചു.

വേങ്ങരക്ക്‌ അഭിമാനമായി സൈഫുദ്ധീൻ

വേങ്ങരക്ക്‌ അഭിമാനമായി സൈഫുദ്ധീൻ

വേങ്ങര: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് വെള്ളി മെഡലുകൾ നേടി വേങ്ങരയുടെ അഭിമാനമായിരിക്കുകയാൺ ഐഡിയൽ കടകശ്ശേരി സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായ സൈഫുദ്ധീൻ 1500,800,4×400 റിലേ എന്നിവയിലാൺ വെള്ളി മെഡൽ ലഭിച്ചത്‌
വേങ്ങര പറമ്പിൽപടി സ്വദേശി തയ്യിൽ ഹംസയുടേയും മുനീറയുടേയും മകനാൺ. നേരത്തെ മലപ്പുറം റവ്വന്ന്യൂ ജില്ലാ കായിക മേളയിൽ 5000,1500,800മീറ്ററുകളിൽ ഒന്നാം സ്ഥാനം നേടി ട്രിപ്പിൾ സ്വർണ്ണം ലഭിച്ചിരുന്നു. വിജയവാഡയിൽ നടക്കാൻ പോവുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിലും ദേശീയ സ്കൂൾ കായിക മേളയിലും കേരളത്തിൻ വേണ്ടി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാൺ സൈഫുദ്ധീൻ.

ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷന് ഇനി ദിവസങ്ങൾ മാത്രം

ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷന് ഇനി ദിവസങ്ങൾ മാത്രം.

👉രജിസ്ട്രേഷൻ അവസാന ദിവസം 31-10 - 17 ചൊവ്വ

അവസാനമായി 2017-18 ൽ  ഇൻഷൂറൻസ് പുതുക്കാത്തവർ മാത്രം രജിസ്റ്റർ ചെയ്താൽ മതി.

അക്ഷയ കേന്ദ്രങ്ങളിലാണ് ഇൻഷുറൻസ് രജിസ്റ്റർ ചെയ്യേണ്ടത്.

പ്രത്യേക ഫീസ് നൽകേണ്ടതില്ല.

സൗജന്യ ഇൻഷൂറൻസിന് 👇അർഹരായ കുടുംബം👇

👉മഞ്ഞ    or   ചുവപ്പ്   കാർഡുള്ള കുടുംബം

👉 വാർധക്യ കാല അല്ലെങ്കിൽ വിധവ പെൻഷൻ  വാങ്ങുന്നവരുള്ള കുടുംബം

👉 തൊഴിലുറപ്പിൽ 15 ദിവസമെങ്കിലും പണിയെടുത്തവരുള്ള കുടുംബം

👉 കർഷകത്തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായവർ

👉 നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ

👉 ബാർബർ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർ

👉 ആശ്രയ പദ്ധതിയിലുൾപ്പെട്ട  കുടുംബം

👉 അഗർവാടി ജീവനക്കാരുൾപ്പെടുന്ന കുടുംബം

🤙അക്ഷയ കേന്ദ്രത്തിൽ രജിസ്ട്രേഷനായി ഹാജരാക്കേണ്ട രേഖകൾ

👉 റേഷൻ കാർഡ്
👉 ആധാർ കാർഡ്


👉 ക്ഷേമനിധി അംഗമെന്ന് തെളിയിക്കുന്ന രേഖ
👉 പെൻഷൻ പെയിമെന്റ് ഓർഡർ or പെൻഷൻ Slip.
👉 ബാങ്ക് പാസ് ബുക്ക്
👉 സൗജന്യ ഇൻഷൂറൻസിന് അർതാരണെന്ന് കാണിക്കുന്ന രേഖകൾ

🤙🤙 കുംടുമ്പത്തിലെ ഒരാൾ മാത്രം രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി അവിടെ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ഫോട്ടോ കോപ്പികൾ കൂടെ വെക്കുക.



അവസാന ദിവസം  31-10 -2017 ചൊവ്വ
അവസാന ദിവസങ്ങളിൽ തിരക്ക് കൂടും.  അത് കൊണ്ട്  ഉടൻ അക്ഷയ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യുക.

23 October 2017

വേങ്ങര യൂണിറ്റ് യൂത്ത വിങ് പുനഃ സംഘടിപ്പിച്ചു

*വേങ്ങര യൂണിറ്റ് യൂത്ത വിങ് പുനഃ സംഘടിപ്പിച്ചു* .

**പ്രസിഡന്റ* -vs മുഹമ്മദ് അലി
*ജ .സെക്രട്ടറി* -അനീസ് KP (tkm)
*ട്രഷറർ* -അസീസ് AP (signal)

*വൈസ് പ്രസിഡന്റ്*
1.വാഹിദ് V (Nc)
2.പ്രഭീഷ്
3.അനീസ് (cypress)

*സെക്രട്ടറി*
1.മുജീബ് (pa vegetable)
2.അബ്ദുൽ റഹീം (mens own)
3.റെജു (galaxy)

*സെക്രട്ടറിയറ്റ് മെമ്പർമാർ*
1.ജബ്ബാർ (i do)
2.ഫൈസൽ (best)
3.നൗഷാദ് (അലങ്കാർ fancy)

ജനകീയ കൂട്ടായ്മകളിലൂടെ വാക്സിൻ നല്‍കാന്‍ സാധിക്കണമെന്ന് എം.എല്‍.എ കെ.എന്‍.എ.ഖാദര്‍.

             
വേങ്ങര: ജനകീയ കൂട്ടായ്മകളിലൂടെ മീസില്‍സ്, റൂബല്ല വാക്‌സിന്‍ നല്‍കാന്‍ സാധിക്കണമെന്ന് വേങ്ങര നിയോജക മണ്ഡലം നിയുക്ത എം.എല്‍.എ കെ.എന്‍.എ.ഖാദര്‍. ഒമ്പതു മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മീസില്‍സ്, റൂബെല്ല മാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പി.ടി.എ, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ ശ്രമത്തോടെ മണ്ഡലത്തില്‍ വ്യാപകമായി വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കണം. സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരം വാക്‌സിനുകള്‍ക്കെതിരെ വരുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും വാക്‌സിനേഷനെതിരെയുള്ള വ്യാപകമായ കള്ള പ്രചാരണങ്ങളെ തിരിച്ചറിയണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.കെ.സക്കീന, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ മജീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.കോയാമു, ഡോ.സന്തോഷ് കുമാര്‍, ഡോ. ആര്‍.റേണുക, ഡോ.അബ്ബാസ്, ഡോ.സലീന പ്രസംഗിച്ചു.

21 October 2017

തെരഞ്ഞെടുപ്പ്;കുഞ്ഞാലികുട്ടിക്ക് എതിരെ കേസ്


കുഞ്ഞാലിക്കുട്ടിക്കെതിരായ തെരഞ്ഞെടുപ്പ് കേസ് 24 ലേക്ക് മാറ്റാ...

  മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചില കോളങ്ങള്‍ പൂരിപ്പിക്കാത്തതില്‍ മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ ഹര്‍ജി മലപ്പുറം ഒന്നാം ക്ളാസ് മജിസ്ത്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് 24-ലേക്ക് മാറ്റി. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൂത്തുപറമ്പ് സ്വദേശി എ കെ ഷാജിയാണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും പ്രധാനപ്പെട്ട കോളങ്ങള്‍ പൂരിപ്പിക്കാതെ വിട്ടുകളഞ്ഞുവെന്നുമാണ് പരാതി. ജനപ്രാതിനിധ്യ നിയമപ്രകാരം കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാജി ഹൈക്കോടതിയില്‍ നല്‍കിയ കേസ് രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് തള്ളിയിരുന്നു. രേഖകള്‍ സഹിതമാണ് മലപ്പുറം കോടതിയില്‍ പുതുതായി കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
നാമനിര്‍ദേശ പത്രികയിലെ കോളങ്ങള്‍ പൂരിപ്പിച്ചില്ല, ഭാര്യയുടെ പേരില്‍ കോഴിക്കോടുള്ള സ്വത്തുക്കളുടെയും നിര്‍മാണ പ്രവൃത്തികളുടെയും യഥാര്‍ഥ മൂല്യം മറച്ചുവച്ചു, മൂവാറ്റുപുഴ കോടതിയിലെ കേസിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയില്ല എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വരണാധികാരി, കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ എന്നിവരെയെല്ലാം സാക്ഷിപ്പട്ടികയില്‍ ഉള്‍....

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017 ഒക്ടോബര്‍ 25 മുതല്‍ 2017 നവംബര്‍ 3 വരെ


വേങ്ങര  ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017 ഒക്ടോബര്‍ 25 മുതല്‍ 2017 നവംബര്‍ 3 വരെനടത്താന്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെക്ലബ്ബുകളുടേയും സന്നദ്ധസംഘടനകളുടെയുംയോഗം തീരുമാനിച്ചു. യോഗത്തില്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെകുഞ്ഞാലന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഫസല്‍, കെ.കെമന്‍സൂര്‍, പി. അബ്ദുല്‍ അസീസ്‌, എന്‍. സഹീര്‍അബ്ബാസ്, എം. ഇബ്രാഹീം, ചെള്ളി ബാവ, കെകുഞ്ഞിമുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി വി.കെകുഞ്ഞാലന്‍ കുട്ടി ചെയര്‍മാന്‍, യൂസഫലിവലിയോറ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഗ്രാമപഞ്ചായത്ത് സെക്രട്ടി എസ്.ശിവകുമാര്‍കണ്‍വീനര്‍, എ.കെ നാസര്‍ വര്‍ക്കിംഗ് കണ്‍വീനര്‍, കെ.പി ഫസല്‍ ട്രഷറര്‍, എന്നിവര്‍ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളക്ലബ്ബുകള്‍ 24 ന് മുമ്പായി നിശ്ചിത ഫോറത്തില്‍വേങ്ങര ഗ്രാമപഞ്ചായത്തില്‍ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9746303209


20 October 2017

വേങ്ങര കൃഷി വകുപ്പ്‌ ഫാം സ്‌കൂൾ ആരംഭിച്ചു

വേങ്ങര കൃഷിഭവനും , വേങ്ങര ബ്ളോക് പഞ്ചായ ത്തും , പാട ശേഖര സമിതിയും സംയുക്തമായി ഫാം സ്‌കൂൾ എന്നപേരിൽ കർഷകർക്ക്  ഇന്നലെ (19 /10 /2017 .നു ) വലിയോറപ്പാടം കളത്തും പടിയിൽ അ ഡ്വ.ഷാഹുൽ ഹമീദിൻറെ വസതിയിൽ വച്ച്  പഠന ക്ലാസ് നടത്തുകയുണ്ടായി . പരിപാടി ശ്രീമതി. ഖദീജ ബീവി ( വൈ  സ് പ്രസിഡ .വേങ്ങര ഗ്രാമ പഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു . ശ്രി. മു ഹമ്മദ് നജീബ് ( കൃഷി ഓഫീസർ വേങ്ങര ) സ്വാഗതം പറഞ്ഞു .ശ്രി. അബ്ദു സ്സലാം TK ( കൃഷി അസി .ഡയറക്ടർ കൃഷിഭവൻ വേ ങ്ങര )വിഷയാവതരണം നടത്തി . യൂസുഫലി വലി യോറ ആശംസ അർ പ്പിക്കുകയുണ്ടായി . വേങ്ങര സ്വദേശിയും ഏറ്റവും മികച്ച കൃഷി ഓഫീസർക്കു ള്ള സംസ്ഥാന അവാർഡ്  ജേതാവുമായ (2016 ) ശ്രി  V .പ്രകാശൻ ( കൃഷി ഓഫീസർ കോഡൂർ ) നടത്തിയ പഠനക്ലാസ് വള രെ ഹൃദ്യവും , ഫലപ്രദവുമായിരു ന്നു . ചെള്ളി ബാവ ( പാടശേഖര കമ്മിറ്റി ജനറൽ സെ ക്രട്ടറി ) നന്ദി പറഞ്ഞു .കർഷകരായ രവി , കു ഞ്ഞി ക്കുട്ടൻ, ചന്ദ്രൻ , മുതലായവരുടെ വസതികളിൽ നി ന്നൊരു ക്കിയ വിഭവ സമൃദ്ധമായ നാടൻ സദ്യ എല്ലാവരും സംതൃ പ്തിയോ ടെ  സുഭിക്ഷമായി ഭക്ഷിച്ചു പിരിയുകയുണ്ടായി .!

19 October 2017

രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്


രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്. നാളെ(വെള്ളിയാഴ്ച്ച) മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ബക്കറ്റ് പിരിവ് നടക്കും. അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള ധനസമാഹാരം ശേഖരിച്ച് ഈ പണം ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയെ ഏല്‍പിക്കും. ഇവരുടെ നേതൃത്വത്തില്‍ അഭാര്‍യാര്‍ഥി ക്യാമ്പുകളിലുള്ളവര്‍ക്കു ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ലീഗെടുത്തത്.
് വേങ്ങര ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സെക്രട്ടറിയോറ്റ് യോഗത്തില്‍ സജീവ ചര്‍ച്ചയായത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞിലികുട്ടി എം.പിയും ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. വേങ്ങരയില്‍ ലീഗ് വോട്ടുകള്‍ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. 2009 ല്‍ 23,000ത്തോളം വോട്ടുകളാണ് വേങ്ങരയില്‍ ലീഗിന് ലഭിച്ചത്. കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെ അപേക്ഷിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതുപോലും ചര്‍ച്ചയാവുന്നത് ലീഗിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്നും തെരെഞ്ഞെടുപ്പില്‍ കാബിനറ്റ് മുഴുവന്‍ വേങ്ങരയിലെത്തിയിട്ടും ഇത്രയേ ചെയ്യാന്‍ സാധിച്ചിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. എന്തിനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു മറച്ചുവയ്ക്കുന്നതെന്നും സോളാര്‍ രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാറിനെ രാഷ്്ട്രീയമായി തന്നെ നേരിടും. കേരളത്തിലും കേന്ദ്രത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും ബി.ജെ.പി മുന്നണിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും യു.ഡി.എഫ് ജാഥ വിജയിപ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, അബ്ദുസമദ് സമദാനി എന്നിവര്‍ സംബന്ധിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������