Labels

27 October 2017

എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും

ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും. അടുത്തമാസം ആദ്യം റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയില്‍ നടത്താനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14,335 റേഷന്‍ കടകളാണ് ഡിജിറ്റലാകുന്നത്. ആധാര്‍ അധിഷ്ഠിതമായി റേഷന്‍ വിതരണം നടത്തുന്നതിനുള്ള ബയോമെട്രിക് ഇ-പോസ് മെഷീനുകളാണ് ആദ്യഘട്ടത്തില്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തീകരിക്കേണ്ട സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 ആണ്. എന്നാല്‍ ജനുവരിയോടെ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എല്ലാ സംവിധാനങ്ങളോടും കൂടി ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-പോസ് മെഷീനുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതോടെ കാര്‍ഡ് ഉടമയ്ക്കും കാര്‍ഡിലെ അംഗങ്ങള്‍ക്കും മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുകയുള്ളു. റേഷന്‍ നല്‍കുന്ന മുറയ്ക്ക് തന്നെ റേഷന്‍ വിതരണ ശൃംഖലയില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതോടു കൂടി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്ന പ്രവണതയ്ക്കും അന്ത്യമാകും.
കൂടാതെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടുകൂടി റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം നിരീക്ഷണത്തിലായിരിക്കും. വാഹനം ഗതിമാറി ഓടുകയോ ധാന്യങ്ങള്‍ വിതരണം നടത്താതിരിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അപ്പപ്പോള്‍ വിവരം ലഭിക്കും. ജിപിഎസ് സംവിധാനം ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ ആ വിവരവും യഥാസമയം കണ്‍ട്രോള്‍ റൂമിലെത്തും. കണ്‍ട്രോള്‍ റൂമില്‍ നിന്നും ടെലിഫോണ്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറും. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പട്ടികയും അടുത്ത മാസം തയ്യാറാകും. റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കുന്നതോടു കൂടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജും നടപ്പിലാക്കി തുടങ്ങുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������