Labels

23 October 2017

ജനകീയ കൂട്ടായ്മകളിലൂടെ വാക്സിൻ നല്‍കാന്‍ സാധിക്കണമെന്ന് എം.എല്‍.എ കെ.എന്‍.എ.ഖാദര്‍.

             
വേങ്ങര: ജനകീയ കൂട്ടായ്മകളിലൂടെ മീസില്‍സ്, റൂബല്ല വാക്‌സിന്‍ നല്‍കാന്‍ സാധിക്കണമെന്ന് വേങ്ങര നിയോജക മണ്ഡലം നിയുക്ത എം.എല്‍.എ കെ.എന്‍.എ.ഖാദര്‍. ഒമ്പതു മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മീസില്‍സ്, റൂബെല്ല മാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പി.ടി.എ, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ ശ്രമത്തോടെ മണ്ഡലത്തില്‍ വ്യാപകമായി വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കണം. സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരം വാക്‌സിനുകള്‍ക്കെതിരെ വരുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും വാക്‌സിനേഷനെതിരെയുള്ള വ്യാപകമായ കള്ള പ്രചാരണങ്ങളെ തിരിച്ചറിയണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.കെ.സക്കീന, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ മജീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.കോയാമു, ഡോ.സന്തോഷ് കുമാര്‍, ഡോ. ആര്‍.റേണുക, ഡോ.അബ്ബാസ്, ഡോ.സലീന പ്രസംഗിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������