Labels

23 September 2020

വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ

 വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ



വിധവ പെൻഷൻ തുടർന്നും ലഭിക്കാൻ പുനർവിവാഹിതയായില്ലയെന്ന സാക്ഷ്യപത്രം സമർപ്പിക്കണമെന്ന പുതിയ സർക്കാർ നിർദ്ദേശത്തേതുടർന്ന് സംസ്ഥാനത്തേ വിവിധ പെൻഷൻ ഗുണഭോക്താക്കൾ കഷ്ടപ്പെടുകയാണ്. ക്ഷേത്രങ്ങൾ, പള്ളികൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളുമായി അക്ഷയകേന്ദ്രങ്ങളിലും തുടർന്ന് വില്ലേജ്ഓഫീസുകളിലും നേരിട്ടെത്തിയാലാണ് ഇവർക്ക് പുനർവിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭ്യമാവുക. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രായാധിക്യമുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമുള്ളപ്പോഴാണ് അസുഖബാധിതരടക്കമുള്ള വയോധികരും അല്ലാത്തവരുമായ വിവിധ ഗുണഭോക്താക്കൾ ഇപ്രകാരം നെട്ടോട്ടമോടേണ്ടി വരുന്നത്. ഇപ്പോൾ തന്നെ ഇത്തരക്കാരിൽ പലർക്കും ആറ് മാസത്തെ വിധവ പെൻഷൻ കുടിശ്ശികയായിട്ടുണ്ട്. സാക്ഷ്യപത്രം ലഭ്യമായാൽ തന്നെ അത് വീണ്ടും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ സമർപ്പിക്കുകയും തുടർന്ന് തദ്ദേശസ്വയംഭരണസ്ഥാപനം സേവന പെൻഷൻ വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യുന്നതുമാണ് നിലവിലെ രീതി. ഇത് പിന്നെയും പെൻഷൻ വിതരണം താമസിക്കാനിടയാകുന്നു. പെൻഷൻ ഉപഭോക്താക്കൾക്ക് തന്നെ അവരുടെ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് സൗകര്യമൊരുക്കിയാൽ കാലതാമസം ഗണ്യമായി കുറക്കാനാകുമെന്ന് കണ്ട് ഇതിന് തക്ക സൗകര്യം സേവന വെബ്സൈറ്റിൽ ഏർപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം. തോമസ് ഐസകിനോട് അഡ്വ KNA ഖാദർ MLA കത്ത് നൽകി അവശ്യപ്പെട്ടു.

ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്

 ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്


ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. 

അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോറവും www.bcdd.kerala.gov.in യില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍:  എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.

തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം

 തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ ശരാശരി വോട്ടർമാരുടെ എണ്ണം ആയിരമായി നിജപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 വോട്ടർമാരായിരിക്കും ഒരു ബൂത്തിലുണ്ടാവുക. ഇതിൽ കുടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.

കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ബൂത്തുകളിലെ ആകെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 1200 വരെയാണ്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും 1800 മുതൽ 2000 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കും. നേരത്തെ കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിൽ രാഷ്ട്രീയപാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 500 പേരായി ചുരുക്കണമെന്നായിരുന്നു യു.ഡി.എഫ് ആവശ്യം. രണ്ട് കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ പ്രായോഗികമല്ലെന്ന് പറഞ്ഞ് യു.ഡി.എഫ് ആവശ്യം കമ്മിഷൻ അപ്പോൾ തന്നെ തളളിയിരുന്നു. വോട്ടെടുപ്പ് സമയം ഒരു മണിക്കുർ കൂടി കൂട്ടിയിട്ടുണ്ട്. അധികമായി എത്ര ബൂത്തുകൾ വരുമെന്ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുക. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുളള നീക്കമാണ് കമ്മിഷന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം ആയിരം പേരായി ചുരുങ്ങുമ്പോൾ വോട്ടർമാർക്ക് കുടുതൽ സമയമെടുക്കില്ലെന്നാണ് കമ്മിഷൻ വിലയിരുത്തൽ.

22 September 2020

കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു

 കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു


കോട്ടക്കൽ: എച്ച്.എം.എസ് ആശുപത്രി മാനേജ്മെന്റ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന കാസ്പ്/ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി തുടരുന്നതിന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി ധാരണപത്രം ഒപ്പിട്ടു. ഇതോടെ ഗുണഭോക്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ HMS ആശു പ ത്രിയിൽ തുടർന്നും ലഭിക്കുന്നതാണ്.

കഴിഞ്ഞ വർഷം ഗുണഭോക്താക്കൾക്ക് നൽകിയ മികച്ച സേവനം പരിഗണിച്ചാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ധാരണ തുടരാൻ തീരുമാനിച്ചത്.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദ് രോഗ ചികിത്സകൾക്കും ഹെർണിയ, അപ്പൻൻ്റിസൈറ്റിസ്, മൂലക്കുരു, മുട്ടുമാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾക്കും, പ്രസവത്തിനും ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ കോട്ടക്കൽ HMS ആശുപത്രിയിൽ ലഭിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് - 9656800072  -  0494 260 5000


ഉംറ തീർത്ഥാടനം ഒക്​ടോബർ നാല്​ മുതൽ:

 ഉംറ തീർത്ഥാടനം ഒക്​ടോബർ നാല്​ മുതൽ:


കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം ഒക്​ടോബർ നാല്​ മുതൽ പുനരാരംഭിക്കുമെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർക്ക്​​ മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാൽ കോവിഡ് പൂർണമായും ഇല്ലാതായെന്ന്​ സ്ഥിരീകരിച്ച ശേഷം മാത്രമാണ്​ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടനത്തിന്​ അനുമതി. ഒക്ടോബർ നാലിന്​ തുടങ്ങുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 6000 ആഭ്യന്തര തീർഥാടകരെ മസ്​ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കും. ഹറമിലെ മൊത്തം ഉൾക്കൊള്ളൽ ശേഷിയുടെ 30 ശതമാനമാണ്​​ 6000 തീർഥാടകർ എന്നത്​. ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഹറമിലെ ആകെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിന് അതായത്​ 15000 തീർഥാടകർക്ക് അനുമതി നൽകും. മദീന സിയാറത്തിനും രണ്ടാം ഘട്ടത്തിൽ അനുമതിയുണ്ടാവും. മസ്​ജിദുന്നബവിയിലെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിനാണ്​ അനുമതി. നവംബർ ഒന്നിന്​ തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ 100 ശതമാനത്തിനും അതായത്​ 20,000 പേർക്കും ഉംറയ്​ക്ക്​​ അനുമതി നൽകും. രണ്ടാം ഘട്ടം മുതൽ മക്ക ഹറമിൽ പ്രതിദിനം 40,000 പേരെ നമസ്​കാരത്തിനെത്താൻ അനുവദിക്കും. മൂന്നാം ഘട്ടത്തിൽ അത്​ 60,000 ആയി ഉയർത്തും. ഉംറ തീർഥാടകർക്കും ഹറമുകളിൽ നമസ്കരിക്കാനെത്തുന്നവർക്കും കർശന ആരോഗ്യ മുൻകരുതൽ നിബന്ധനകൾ ബാധകമാണ്​. ​കോവിഡ്​ ഭീഷണിയില്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നായിരിക്കും വിദേശ ഉംറക്ക്​ അനുമതി നൽകുക. മൂന്നാംഘട്ടമായ നവംബർ ഒന്നു മുതൽ വിദേശത്ത്​ നിന്ന്​ കോവിഡില്ലെന്ന്​ സ്​ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ മാത്രം ഉംറയ്​ക്ക്​ അനുമതി നൽകും.​ നാലാം ഘട്ടത്തിൽ കോവിഡ്​ അപകട സാധ്യത ഇല്ലാതായി എന്ന ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിച്ചാൽ മസ്​ജിദുൽ ഹറാമിലും മസ്​ജിദുന്നബവിയിലും ഉൾ​കൊള്ളാൻ കഴിയുന്ന 100 ശതമാനം പേർക്ക്​ ഉംറക്കും സിയാറത്തിനും അനുമതി നൽകും. ഹജ്ജ്​ ഉംറ മന്ത്രാലയം നിശ്ചയിച്ച 'ഇഅ്​തമർനാ' എന്ന ആപ്​ വഴിയായിരിക്കും തീർഥാടകരുടെയും നമസ്​കരിക്കാനെത്തുന്നവരുടെയും സന്ദർശനകരുടെയും പ്രവേശനം നിയന്ത്രിക്കുക. മാസ്​ക്​, കൈയ്യുറ, സമൂഹ അകലപാലനം, സ്​പർശിക്കാതിരിക്കൽ തുടങ്ങിയ ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ തീർഥാടകരും നമസ്​കരിക്കാനെത്തുന്നവരും നിർബന്ധമായും പാലിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം ആവശ്യ​പ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവനാളുകൾക്കും ആ​രോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഉംറ കർമം നിർവഹിക്കാൻ സാധ്യമാകണമെന്നാണ്​ സൗദി ഭരണകൂടം ആഗ്രഹിക്കുന്നതെന്നും കോവിഡ്​ സ്ഥിതിഗതികൾ നിരന്തരമായി വിലയിരുത്തി അതിനനുസൃതമായ തീരുമാനങ്ങളെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി.

മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കെ.ടി.ജലീല്

 മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കെ.ടി.ജലീല്


സി.പി.എമ്മോ ഇടതുമുന്നണിയോ ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാന്‍ ഒരു മടിയുമില്ലെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് തന്റെ രീതിയല്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍. എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നും മനഃസാക്ഷിയുടെ മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജലീല്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

അതേ സമയം പി.കെ കുഞ്ഞിലിക്കുട്ടിയെ തനിക്ക് 35 വര്‍ഷമായി അറിയാമെന്നും കെ.ടി ജലീലിനെയുമറിയാമെന്നും ഇരുവരേയും വെച്ച് ഒരുമിച്ചു തൂക്കിയാല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുതന്നെയാകും കനം കൂടുതലെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രതികരിച്ചു. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീഴുമെന്നും അത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിത്തരുതെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍,ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം

 കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍,ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം


കോവിഡ്​ നിയന്ത്രണങ്ങളില്‍ സംസ്​ഥാനത്ത്​ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സെക്ര​േട്ടറിയറ്റ്​ അടക്കം മുഴുവന്‍ സര്‍ക്കാര്‍ ഒാഫിസുകളിലും എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ അനുമതി നല്‍കി. പൊതുമേഖല സ്​ഥാപനങ്ങള്‍ക്കും ഇത്​ ബാധകമാണ്​. കോവിഡ്​ പ്രോ​േട്ടാകോള്‍ പാലിച്ചാകും പ്രവര്‍ത്തനം.

മറ്റ്​ സംസ്​ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തുന്നവര്‍ക്കും സംസ്​ഥാന​െത്തത്തുന്ന സന്ദര്‍ശകര്‍ക്കും ക്വാറന്‍റീന്‍ ഏ​ഴ്​ ദിവസമാക്കും. ഇവിടെയെത്തി ഏഴ്​ ദിവസത്തിന്​ ശേഷം കോവിഡ്​ പരിശോധന നടത്തുകയും നെഗറ്റീ​െവന്ന്​ ഉറപ്പാക്കുകയും വേണം. ശേഷം ഏഴ്​ ദിവസം കൂടി ക്വാറന്‍റീന്‍ ഉചിതമാണ്​. എന്നാല്‍ നിര്‍ബന്ധമില്ല.

ആരോഗ്യ പ്രോ​േട്ടാകോളിജിലെ 14 ദിവസ ക്വാറന്‍റീനാണ്​ അഭികാമ്യം. ഏഴ്​ ദിവസത്തിന്​ ​േശഷം ടെസ്​റ്റ്​ നടത്താത്തവര്‍ ഏഴ്​ ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയണം.​ഹോട്ടലുകളിലും റസ്​റ്റാറന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ചീഫ്​ സെക്രട്ടറിയാണ്​ ഇതുസംബന്ധിച്ച്‌​ ഉത്തരവിറക്കിയത്​.

കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകൾ പാലിച്ച് മറവ് ചെയ്തു

 കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകൾ പാലിച്ച് മറവ് ചെയ്തു 


കോവിഡ് ബാധിച്ച് മരണപ്പെട്ട എ ആർ നഗർ ഊക്കത്ത് മഹല്ല് നിവാസി വെള്ളക്കാട്ടിൽ മുഹമ്മദ് ബാവയുടെ മയ്യിത്ത് ഊക്കത്ത് ജുമഅ മസ്ജീദ് ഖബർസ്ഥാനിൽ എ ആർ നഗർ വൈറ്റ് ഗാർഡ് സന്നദ്ധ സേന അംഗങ്ങൾ കോവിഡ് പ്രോട്ടോകൾ അനുസരിച്ച് മാറവ് ചെയ്തു.മുനീർ വിലാശോരി, കെ.കെ സക്കരിയ, പി.ടി മഷ്ഹൂദ്, കെ.കെ മുജീബ്, മുബാരിഷ് കാവുങ്ങൽ, എം.സി മുസ്തഫ യമാനി ഏ.കെ ഇർഷാദ്, കെ.പി മുജീബ്, ഇസ്മായിൽ തെങ്ങിലാൻ, കെ.ടി സലഹുദ്ധീൻ, കെ.ടി അഷറഫ്, ഇസ്മായിൽ ചെമ്പൻ, പി.ടി ഇർഷാദ്, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു ; ഡിഗ്രി-പിജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്

 കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു ; ഡിഗ്രി-പിജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതൽ 


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകാരം നല്‍കി. ഇതനുസരിച്ച്‌ ഡിഗ്രി, ബിരുദാനന്തര ബിരുദ ( പി ജി ) ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു. നവംബര്‍ 30 ന് ശേഷം പ്രവേശന നടപടികള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നു.

യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച്‌, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍, നവംബര്‍ 18 നകം സര്‍വകലാശാലകള്‍ അക്കാദമിക് സെഷന്‍ ആസൂത്രണം ചെയ്ത് ആരംഭിക്കണം.

എന്നാല്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ നടത്തണമെന്നത് സംബന്ധിച്ച്‌ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നില്ല.

വിദ്യാര്‍ത്ഥികളുടെ മെറിറ്റ് അല്ലെങ്കില്‍ എന്‍ട്രന്‍സ് അധിഷ്ഠിത പ്രവേശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുകയും അവശേഷിക്കുന്ന സീറ്റുകളിലെ അഡ്മിഷന്‍ നവംബര്‍ 30 നകം പൂര്‍ത്തിയാക്കുകയും വേണം. പ്രവേശന പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്ക്, നവംബര്‍ 18 വരെ കാത്തിരിക്കാതെ അധ്യയന വര്‍ഷം നേരത്തെ ആരംഭിക്കാന്‍ കഴിയുമെന്ന് യുജിസി വൈസ് പ്രസിഡന്റ് ഭൂഷണ്‍ പട്‌വര്‍ധന്‍ പറഞ്ഞു.

പ്രവേശനം റദ്ദാക്കുകയോ / താമസം മാറുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും നവംബര്‍ 30 വരെ തിരികെ നല്‍കുമെന്ന് യുജിസി അറിയിച്ചു. അതിനുശേഷം, ഡിസംബര്‍ 31 വരെ പ്രവേശനം റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്ബോള്‍, 1,000 രൂപയില്‍ കൂടാത്ത പണം പ്രോസസ്സിംഗ് ഫീസായി ഈടാക്കും.

വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കണം. കോവിഡ് മൂലം ക്ലാസ്സുകള്‍ വൈകിയതിനാല്‍, ആഴ്ചയില്‍ ആറുദിവസം കോളജുകള്‍ പ്രവര്‍ത്തിക്കണം. ഇതനുസരിച്ച്‌ ശനിയാഴ്ചയും പഠനം ഉണ്ടാകണമെന്ന് യുജിസി നിര്‍ദേശിക്കുന്നു.

അവധി മാര്‍ച്ച്‌ ഒന്നു മുതല്‍ ഏഴു വരെയാണ്. പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടു മുതല്‍ 26 വരെ നടത്താനും അക്കാദമിക് കലണ്ടറില്‍ നിര്‍ദേശിക്കുന്നു. സെമസ്റ്റര്‍ ബ്രേക്ക് മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ നാലു വരെയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി അവധിക്കാലം കുറയ്ക്കാനും സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറത്തെ മുസ്ലിം സഹോദരന് മനുഷ്യത്വവും സഹോദര്യവും പാലട പായസത്തിലൂടെ വിളമ്പി ക്ഷേത്ര കമ്മിറ്റി മാതൃകയായി

 മലപ്പുറത്തെ മുസ്ലിം സഹോദരന് മനുഷ്യത്വവും സഹോദര്യവും പാലട പായസത്തിലൂടെ വിളമ്പി ക്ഷേത്ര കമ്മിറ്റി മാതൃകയായി


കരുവാരകുണ്ട്: മനുഷ്യത്വം പാലട പായസത്തിലൂടെ വിളമ്പി ഒരു മുസ്ലിം സഹോദരന്റെ ചികിൽസക്ക് വേണ്ടി ധനം സമാഹരിച്ചു നൽകി അമ്പലക്കുന്ന് ശ്രീ.മഹാ ശിവ ക്ഷേത്ര യുവസമിതി. 

ഉലുവാൻ മുഹമ്മദ്‌ അനീസ് എന്ന നിർദ്ദനനായ യുവാവിന്റെ ചികിത്സാ  ധനശേഖരണാർത്ഥം കുട്ടത്തി  അമ്പലക്കുന്ന് ശ്രീമഹാ ശിവക്ഷേത്രം  യുവസമിതി സംഘടിപ്പിച്ച പാലട  പ്രഥമൻ വിതരണത്തിലൂടെ  സ്വരൂപിച്ച 45000/- രൂപ ക്ഷേത്ര  കമ്മിറ്റിയുടെയും  യുവസമിതിയുടേയും  നേതൃത്വത്തിൽ ഉളുവാൻ അനീസ്  ചികിത്സാകമ്മിറ്റിക്ക്‌ കൈമാറി.മലപ്പുറം വീണ്ടും സമാനതകളില്ലാത്ത മത സഹോദര്യ മാതൃക നിലനിർത്തി.

യുവജന പക്ഷം, കലക്ടറേറ്റ് മാർച്ച് നടത്തി

 യുവജന പക്ഷം, കലക്ടറേറ്റ് മാർച്ച് നടത്തി


സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജനപക്ഷം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.

മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കേരള ജനപക്ഷം ജില്ലാ പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന സലാഹുദ്ദീൻ കൊട്ടേക്കാട്ട് വേങ്ങര ഉദ്ഘാടനം ചെയ്തു.

മന്ത്രിസഭയിലെ അംഗങ്ങൾ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് പി കെ എ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബുക്കുട്ടൻ പൊടിയാട് സ്വാഗതംവും അനീഷ് കോങ്ങമല, നാഗേരി മുജീബ്റഹ്മാൻ,ദേവദാസ് മൂന്നിയൂർ, ബഷീർ വേങ്ങര, എന്നിവർ പ്രസംഗിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

 തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ


കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.

വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.

 പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ് ബൂത്തിൽ 10 ഏജന്റുമാർ മാത്രമേ ഉണ്ടാവാൻ പാടുള്ളു.

അതേസമയം, സംവരണ വാർഡുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുള്ള ആവശ്യവും കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും.

മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ 


വേങ്ങര: സ്വർണ്ണ കടത്തു പോലുള്ള  കുറ്റകൃത്യങ്ങൾ ഇവിടെ പണ്ടും നടക്കാറുണ്ട് കസ്റ്റംസു പിടിച്ചു കേസ്സുകൾ എടുക്കാറുണ്ട് ഈ സർക്കാർ നേരിട്ട് ഈ കുറ്റം ചെയ്തു തുടങ്ങിയതാണ് പിണറായിയുടെ കാലത്ത് വന്ന മാറ്റം. ഉന്നത ഉദ്യോഗസ്ഥരും സ്വന്തക്കാരും ബന്ധുക്കളും പരമ്പരാഗത കള്ളക്കടത്തുകാരും ഇടതു ഭരണത്തിൽ ഒരുമിച്ചു ചേർന്നു. നയതന്ത്ര ബാഗ്ഗേജും ഇതിനായി ഉപയോഗിച്ചതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഒന്നായി ഇതു മാറി. മുഖ്യമന്ത്രിയുടെ ചിറകിനു കീഴിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ചിലർ ശ്രമിച്ചു.ഇതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം. അവസരം കാത്തിരുന്ന കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി തന്നെ ക്ഷണിച്ചു. അവർ അവരുടെ സാധ്യതകൾ ഉപയോഗിച്ച് അന്വേഷണം വ്യാപകമായി നടത്താൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയും സുമാർ നാലു മന്ത്രിമാരും നേതാക്കളുടെയും മന്ത്രിമാരുടെയും മക്കളും കുടുങ്ങി. ഉന്നത ഉദ്യോഗസ്ഥരും അതിൽ ഉൾപ്പെട്ടു. മുഖ്യമന്ത്രിയും നാലുമന്ത്രിമാരും രാജിവെക്കണമെന്ന് 

മലപ്പുറത്ത് നടന്ന യുഡിഎഫ് ജനപ്രതിനിധികളുടെ സമരത്തിൽ  പ്രസംഗിക്കുകവേ അഡ്വ കെ എൻ എ ഖാദർ എം എൽ എ ആവശ്യപ്പെട്ടു.

21 September 2020

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം

 സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം 


കൊവിഡിന്റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.

പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്ബോള്‍ പൊലീസ് പിടിച്ചുവെന്ന് കരുതുക. എന്നാല്‍, പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കില്‍ എന്തുചെയ്യും? നേരെ എടിഎം കാര്‍ഡെടുത്ത് വീശിയാല്‍ മാത്രം ഇനി മതിയാകും.നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമകളെ കൊണ്ട് പിഴയടപ്പിക്കാനുളള ഇ പോസ് യന്ത്രം കേരള പൊലീസിന്‍റെ കയ്യിലുമെത്തി.

യന്ത്രത്തില്‍ വാഹനത്തിന്‍റെ നമ്ബര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച്‌ ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്ബ് നടത്തിയ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തില്‍ പൊലീസിന് ലഭിക്കും.

കയ്യില്‍ എടിഎം കാര്‍ഡില്ലാത്ത നിയമലംഘകര്‍ക്ക് പൈസ നേരിട്ടും അടക്കാം.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും

 സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും


വേങ്ങര: ജില്ലയിൽ സവാളയുടെ വിലയിൽ നാലിരട്ടി വർധനവ്. കിട്ടുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഓണക്കാലത്ത് 100 രൂപയ്ക്ക് എട്ടുകിലോഗ്രാം വരെ റോഡരികിൽ നല്ല സവാള കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു കിലോക്ക് 45 രൂപവരെയായി വിലയുയർന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഇപ്പോൾവരുന്ന സവാളയെല്ലാം ഒരുതരം ഫംഗസ് ബാധിച്ചതാണ്. പുണെ സവാളയാണ് പ്രധാനമായും ജില്ലയിലെത്തുന്നത്. കൃഷിയിടങ്ങളിലും മറ്റും മഴയുള്ളതിനാൽ ചീഞ്ഞതും കുതിർന്നതുമായ സവാളയാണ് കിട്ടുന്നത്. കടകളിലെത്തി അധികം താമസിയാതെ തന്നെ ഇവ കേടുവരുന്നു. ചെറിയ ഉള്ളിയുടെ വിലയിലും ഗണ്യമായ വർധന. കിലോഗ്രാമിന് 30 രൂപവരെയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 60 രൂപയായി ഉയർന്നു. കഴിഞ്ഞദിവസം മൈസൂരു മാർക്കറ്റിലെ മികച്ച ചെറിയ ഉള്ളിയുടെ മൊത്തവില 70 രൂപയായി ഉയർന്നിരുന്നു. അയൽസംസ്ഥാനമായ കർണാടകയിലും ഊട്ടിയുടെ പ്രാന്തപ്രദേശങ്ങളിലും മലയാളികളടക്കമുള്ള കർഷകരും വ്യാപകമായി പച്ചക്കറി കൃഷി ചെയ്തിരുന്നു. എന്നാൽ മഴ ശക്തമായതോടെ പച്ചക്കറിക്കൃഷിയിൽ നിന്നുള്ള വിള കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. മൈസൂരു, ഊട്ടി, കൂനൂരു തുടങ്ങിയ വിപണികളാണ് കേരളത്തിലെ വില നിയന്ത്രിക്കുന്നത്. ഗുണ്ടൽപ്പേട്ട് മുതൽ മൈസൂരുവരെയുള്ള പ്രദേശങ്ങളിലെ പച്ചക്കറി കൃഷി ഉത്‌പാദകർ കേരളത്തിന്റെ വിപണിമാത്രം കണ്ടാണ് കൃഷിയിറക്കുന്നത്

വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽമൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു

വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽമൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു



വേങ്ങര: വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയുടെ ആസ്ഥാന ഗായകനും അനുഗ്രഹീത കലാകാരനുമായ മൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു.

പ്രസിഡന്റ് എം കെ റസാഖിന്റെ അധ്യക്ഷതയിലും ഉപദേശക സമിതി ചെയർമാൻ പാലേരി മൊയ്‌ദീൻ സാഹിബിന്റെ നേതൃത്വത്തിലും നടന്ന പരിപാടിയിൽ പൗരപ്രമുഖരായ കെ പി സബാഹ്

തോട്ടശേരി,മുസ്തഫ പൂച്ചേങ്ങൽ,അലവി കൊളക്കാട്ടിൽ,റാഫി തുടങ്ങിയവർ കാലാകാരന്മാരെ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

വേങ്ങരയിലെ വിവിധ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരായ ടി കെ ദിലീപ്, കെ എം ദിറാർ,കാപ്പൻ ഹമീദ്,അലങ്കാർ മോഹൻ,ഹകീം തുപ്പിലിക്കാട്,എം ടി ഷൂജ,മുസ്തഫ മൂക്കുമ്മൽ ,സി എച്ച് അമീർ,ജബ്ബാർ ചേറൂർ,മുരളി ചേറ്റിപ്പുറം,പുല്ലാട്ട് ആല്യാപ്പു,കെ ടി കരീം,മീരാൻ നൗഫ,ആലി എ കെ ബാബു മുഹമ്മദ് കൂരിയാട് തുടങ്ങിയവർ പങ്കെടുത്തു.സെക്രട്ടറി പൈക്കാടൻ ഉമ്മറുട്ടി സ്വാഗതവും ട്രഷറർ സൈനുദ്ധീൻ നന്ദിയും പറഞ്ഞു.

യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

 യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി



വേങ്ങര: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.നിധീഷ് ഉത്ഘാടനം ചെയ്തു.KPCC മെമ്പർ പി. എ  ചെറീദ് മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം പ്രസിഡണ്ട് ഹുസൈൻ കെ. വി  അധ്യക്ഷത വഹിച്ചു, എം. എ അസീസ് ഹാജി, രാധാകൃഷ്ണൻ മാസ്റ്റർ, റിയാസ് കല്ലൻ, സി. ടി  മൊയ്‌ദീൻ, സി. എച്ച്  സലാം, അജ്മൽ വെളിയോട്, ഷാക്കിർ കാലടിക്കൽ, അമീർബാപ്പു കറുമണ്ണിൽ, ഉമ്മർ കരിമ്പിലി,ഷാഫി കൊളപ്പുറം, അസ്‌ലം ചെങ്ങാനി, അസീസ് കൈപ്രൻ,  സുഹൈൽ കൂടീരി,റാഫി കൊളക്കാട്ടിൽ , അലി അഹമ്മദ് ആസാദ്‌,പി. പി. ആലിപ്പു, സകീർ അലി കണ്ണേത്ത്,  സിയാദ് പേങ്ങാടൻ, ഇയാദ് മറ്റത്തൂർ, യാസർ പറപ്പൂർ, ആഷിഖ് മച്ചിഞ്ചേരി, മഹ്‌റൂഫ് സി. കെ, മുജീബ് അമ്പാളി, ഹാരിസ് പുളിക്കൽ, ജലീൽ ചീരങ്ങൻ,  ഷുഹൈബ് മോൻ കരുവള്ളി, സുഹൈൽ വേങ്ങര എന്നിവർ നേതൃത്വം കൊടുത്തു.



കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം


തിരുവനന്തപുരം: കരിപ്പൂര്‍, പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക.റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരുക്കേറ്റവര്‍ക്കും ധനസഹായം നല്‍കുന്ന കാര്യം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ധന സഹായം നല്‍കുന്നതില്‍ വിവേചനമുണ്ടെന്ന് പ്രതിപക്ഷം മുന്‍പ് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം അതിനനുസരിച്ചുള്ള ധനസഹായം നല്‍കുമെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന തുകയില്‍ 1 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ പെട്ടിമുടി ഇരകളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'

ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'


ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'. ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസല്‍ട്ടുകളാണ് ഫെലൂദയുടെ നിര്‍ണായക സവിശേഷത. ചെലവ് കുറവ്, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന തയ്യാറാക്കിയിട്ടുള്ളത്. 

ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. ഈ സാങ്കേതിക വിദ്യ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള ഡിസിജിഐയുടെ അനുമതിയും ശനിയാഴ്ച വഭിച്ചു.

സിആര്‍ആഎസ്പിആര്‍ ടെക്‌നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 

ഡിസിജിഐയുടെ അംഗീകാരം കോവിഡിനെതിരായ പോരാട്ടത്തില്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് വിഭാഗം സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പ്രതികരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നല്‍കിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്റേത്.


അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

 അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍;


രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകള്‍ പരമാവധി 100 പേരുമായി നടത്താം. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് അനുമതി. മാസ്ക്, അകല വ്യവസ്ഥ, തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്∙ വിവാഹത്തിനും സംസ്കാരച്ചടങ്ങിനും 100 പേര്‍ക്കു പങ്കെടുക്കാം.

കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം.

പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം.

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.അതേസമയം കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 4 നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പിന്തുടരുമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ അക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കുന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������