Labels

22 September 2020

തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

 തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ


കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.

വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.

 പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ് ബൂത്തിൽ 10 ഏജന്റുമാർ മാത്രമേ ഉണ്ടാവാൻ പാടുള്ളു.

അതേസമയം, സംവരണ വാർഡുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുള്ള ആവശ്യവും കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും.

മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ 


വേങ്ങര: സ്വർണ്ണ കടത്തു പോലുള്ള  കുറ്റകൃത്യങ്ങൾ ഇവിടെ പണ്ടും നടക്കാറുണ്ട് കസ്റ്റംസു പിടിച്ചു കേസ്സുകൾ എടുക്കാറുണ്ട് ഈ സർക്കാർ നേരിട്ട് ഈ കുറ്റം ചെയ്തു തുടങ്ങിയതാണ് പിണറായിയുടെ കാലത്ത് വന്ന മാറ്റം. ഉന്നത ഉദ്യോഗസ്ഥരും സ്വന്തക്കാരും ബന്ധുക്കളും പരമ്പരാഗത കള്ളക്കടത്തുകാരും ഇടതു ഭരണത്തിൽ ഒരുമിച്ചു ചേർന്നു. നയതന്ത്ര ബാഗ്ഗേജും ഇതിനായി ഉപയോഗിച്ചതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഒന്നായി ഇതു മാറി. മുഖ്യമന്ത്രിയുടെ ചിറകിനു കീഴിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ചിലർ ശ്രമിച്ചു.ഇതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം. അവസരം കാത്തിരുന്ന കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി തന്നെ ക്ഷണിച്ചു. അവർ അവരുടെ സാധ്യതകൾ ഉപയോഗിച്ച് അന്വേഷണം വ്യാപകമായി നടത്താൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയും സുമാർ നാലു മന്ത്രിമാരും നേതാക്കളുടെയും മന്ത്രിമാരുടെയും മക്കളും കുടുങ്ങി. ഉന്നത ഉദ്യോഗസ്ഥരും അതിൽ ഉൾപ്പെട്ടു. മുഖ്യമന്ത്രിയും നാലുമന്ത്രിമാരും രാജിവെക്കണമെന്ന് 

മലപ്പുറത്ത് നടന്ന യുഡിഎഫ് ജനപ്രതിനിധികളുടെ സമരത്തിൽ  പ്രസംഗിക്കുകവേ അഡ്വ കെ എൻ എ ഖാദർ എം എൽ എ ആവശ്യപ്പെട്ടു.

21 September 2020

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം

 സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം 


കൊവിഡിന്റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.

പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്ബോള്‍ പൊലീസ് പിടിച്ചുവെന്ന് കരുതുക. എന്നാല്‍, പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കില്‍ എന്തുചെയ്യും? നേരെ എടിഎം കാര്‍ഡെടുത്ത് വീശിയാല്‍ മാത്രം ഇനി മതിയാകും.നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമകളെ കൊണ്ട് പിഴയടപ്പിക്കാനുളള ഇ പോസ് യന്ത്രം കേരള പൊലീസിന്‍റെ കയ്യിലുമെത്തി.

യന്ത്രത്തില്‍ വാഹനത്തിന്‍റെ നമ്ബര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച്‌ ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്ബ് നടത്തിയ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തില്‍ പൊലീസിന് ലഭിക്കും.

കയ്യില്‍ എടിഎം കാര്‍ഡില്ലാത്ത നിയമലംഘകര്‍ക്ക് പൈസ നേരിട്ടും അടക്കാം.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും

 സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും


വേങ്ങര: ജില്ലയിൽ സവാളയുടെ വിലയിൽ നാലിരട്ടി വർധനവ്. കിട്ടുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഓണക്കാലത്ത് 100 രൂപയ്ക്ക് എട്ടുകിലോഗ്രാം വരെ റോഡരികിൽ നല്ല സവാള കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു കിലോക്ക് 45 രൂപവരെയായി വിലയുയർന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഇപ്പോൾവരുന്ന സവാളയെല്ലാം ഒരുതരം ഫംഗസ് ബാധിച്ചതാണ്. പുണെ സവാളയാണ് പ്രധാനമായും ജില്ലയിലെത്തുന്നത്. കൃഷിയിടങ്ങളിലും മറ്റും മഴയുള്ളതിനാൽ ചീഞ്ഞതും കുതിർന്നതുമായ സവാളയാണ് കിട്ടുന്നത്. കടകളിലെത്തി അധികം താമസിയാതെ തന്നെ ഇവ കേടുവരുന്നു. ചെറിയ ഉള്ളിയുടെ വിലയിലും ഗണ്യമായ വർധന. കിലോഗ്രാമിന് 30 രൂപവരെയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 60 രൂപയായി ഉയർന്നു. കഴിഞ്ഞദിവസം മൈസൂരു മാർക്കറ്റിലെ മികച്ച ചെറിയ ഉള്ളിയുടെ മൊത്തവില 70 രൂപയായി ഉയർന്നിരുന്നു. അയൽസംസ്ഥാനമായ കർണാടകയിലും ഊട്ടിയുടെ പ്രാന്തപ്രദേശങ്ങളിലും മലയാളികളടക്കമുള്ള കർഷകരും വ്യാപകമായി പച്ചക്കറി കൃഷി ചെയ്തിരുന്നു. എന്നാൽ മഴ ശക്തമായതോടെ പച്ചക്കറിക്കൃഷിയിൽ നിന്നുള്ള വിള കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. മൈസൂരു, ഊട്ടി, കൂനൂരു തുടങ്ങിയ വിപണികളാണ് കേരളത്തിലെ വില നിയന്ത്രിക്കുന്നത്. ഗുണ്ടൽപ്പേട്ട് മുതൽ മൈസൂരുവരെയുള്ള പ്രദേശങ്ങളിലെ പച്ചക്കറി കൃഷി ഉത്‌പാദകർ കേരളത്തിന്റെ വിപണിമാത്രം കണ്ടാണ് കൃഷിയിറക്കുന്നത്

വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽമൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു

വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽമൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു



വേങ്ങര: വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയുടെ ആസ്ഥാന ഗായകനും അനുഗ്രഹീത കലാകാരനുമായ മൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു.

പ്രസിഡന്റ് എം കെ റസാഖിന്റെ അധ്യക്ഷതയിലും ഉപദേശക സമിതി ചെയർമാൻ പാലേരി മൊയ്‌ദീൻ സാഹിബിന്റെ നേതൃത്വത്തിലും നടന്ന പരിപാടിയിൽ പൗരപ്രമുഖരായ കെ പി സബാഹ്

തോട്ടശേരി,മുസ്തഫ പൂച്ചേങ്ങൽ,അലവി കൊളക്കാട്ടിൽ,റാഫി തുടങ്ങിയവർ കാലാകാരന്മാരെ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

വേങ്ങരയിലെ വിവിധ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരായ ടി കെ ദിലീപ്, കെ എം ദിറാർ,കാപ്പൻ ഹമീദ്,അലങ്കാർ മോഹൻ,ഹകീം തുപ്പിലിക്കാട്,എം ടി ഷൂജ,മുസ്തഫ മൂക്കുമ്മൽ ,സി എച്ച് അമീർ,ജബ്ബാർ ചേറൂർ,മുരളി ചേറ്റിപ്പുറം,പുല്ലാട്ട് ആല്യാപ്പു,കെ ടി കരീം,മീരാൻ നൗഫ,ആലി എ കെ ബാബു മുഹമ്മദ് കൂരിയാട് തുടങ്ങിയവർ പങ്കെടുത്തു.സെക്രട്ടറി പൈക്കാടൻ ഉമ്മറുട്ടി സ്വാഗതവും ട്രഷറർ സൈനുദ്ധീൻ നന്ദിയും പറഞ്ഞു.

യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

 യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി



വേങ്ങര: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.നിധീഷ് ഉത്ഘാടനം ചെയ്തു.KPCC മെമ്പർ പി. എ  ചെറീദ് മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം പ്രസിഡണ്ട് ഹുസൈൻ കെ. വി  അധ്യക്ഷത വഹിച്ചു, എം. എ അസീസ് ഹാജി, രാധാകൃഷ്ണൻ മാസ്റ്റർ, റിയാസ് കല്ലൻ, സി. ടി  മൊയ്‌ദീൻ, സി. എച്ച്  സലാം, അജ്മൽ വെളിയോട്, ഷാക്കിർ കാലടിക്കൽ, അമീർബാപ്പു കറുമണ്ണിൽ, ഉമ്മർ കരിമ്പിലി,ഷാഫി കൊളപ്പുറം, അസ്‌ലം ചെങ്ങാനി, അസീസ് കൈപ്രൻ,  സുഹൈൽ കൂടീരി,റാഫി കൊളക്കാട്ടിൽ , അലി അഹമ്മദ് ആസാദ്‌,പി. പി. ആലിപ്പു, സകീർ അലി കണ്ണേത്ത്,  സിയാദ് പേങ്ങാടൻ, ഇയാദ് മറ്റത്തൂർ, യാസർ പറപ്പൂർ, ആഷിഖ് മച്ചിഞ്ചേരി, മഹ്‌റൂഫ് സി. കെ, മുജീബ് അമ്പാളി, ഹാരിസ് പുളിക്കൽ, ജലീൽ ചീരങ്ങൻ,  ഷുഹൈബ് മോൻ കരുവള്ളി, സുഹൈൽ വേങ്ങര എന്നിവർ നേതൃത്വം കൊടുത്തു.



കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം


തിരുവനന്തപുരം: കരിപ്പൂര്‍, പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക.റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരുക്കേറ്റവര്‍ക്കും ധനസഹായം നല്‍കുന്ന കാര്യം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ധന സഹായം നല്‍കുന്നതില്‍ വിവേചനമുണ്ടെന്ന് പ്രതിപക്ഷം മുന്‍പ് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം അതിനനുസരിച്ചുള്ള ധനസഹായം നല്‍കുമെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന തുകയില്‍ 1 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ പെട്ടിമുടി ഇരകളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'

ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'


ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'. ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസല്‍ട്ടുകളാണ് ഫെലൂദയുടെ നിര്‍ണായക സവിശേഷത. ചെലവ് കുറവ്, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന തയ്യാറാക്കിയിട്ടുള്ളത്. 

ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. ഈ സാങ്കേതിക വിദ്യ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള ഡിസിജിഐയുടെ അനുമതിയും ശനിയാഴ്ച വഭിച്ചു.

സിആര്‍ആഎസ്പിആര്‍ ടെക്‌നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 

ഡിസിജിഐയുടെ അംഗീകാരം കോവിഡിനെതിരായ പോരാട്ടത്തില്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് വിഭാഗം സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പ്രതികരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നല്‍കിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്റേത്.


അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

 അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍;


രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകള്‍ പരമാവധി 100 പേരുമായി നടത്താം. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് അനുമതി. മാസ്ക്, അകല വ്യവസ്ഥ, തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്∙ വിവാഹത്തിനും സംസ്കാരച്ചടങ്ങിനും 100 പേര്‍ക്കു പങ്കെടുക്കാം.

കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം.

പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം.

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.അതേസമയം കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 4 നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പിന്തുടരുമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ അക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കുന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

20 September 2020

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്


വേങ്ങര: തിരൂരിനും മലപ്പുറത്തിനും ഇടയ്ക്ക് ഒരു അഗ്നിരക്ഷാസേന യൂണിറ്റ് വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.ഈ ഭാഗങ്ങളിൽ വാഹനാപകടം, തീപ്പിടിത്തം എന്നിവയുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്ന ട്രോമാകെയർ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ ആവശ്യമാണിത്. മഴക്കാലത്ത് മിക്കവാറും പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്ന വേങ്ങരയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പലപ്പോഴും താത്കാലികമായി ഇവിടെ അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥാപിക്കാറുണ്ട്. ഈ യൂണിറ്റ് ഇവിടെ നിലനിർത്തണമെന്നും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇതുവരെ ആയിട്ടില്ല.


ദേശീയപാതയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന സ്ഥലമെന്നതും കോഴിക്കോട് വിമാനത്താവളം, കണ്ണമംഗലത്തെ പാറമടകൾ മറ്റ് ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്തിച്ചേരാനുള്ളയിടം എന്ന നിലയ്ക്കും ഇവിടെ യൂണിറ്റ് തുടങ്ങുന്നതിന്റെ പ്രസക്തി വർധിക്കുന്നു. ചേളാരി ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പ്ലാൻുകൂടി ഉള്ളതിനാൽ അഗ്നിരക്ഷായൂണിറ്റിന്റെ ആവശ്യത കൂടുതലാണ്. മാത്രമല്ല നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന ദേശീയപാതയിലെ പൂക്കിപ്പറമ്പ്, കൂരിയാട്, കൊളപ്പുറം, തലപ്പാറ, തേഞ്ഞിപ്പലം, ചേളാരി, കൊണ്ടോട്ടി എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് രക്ഷാസേനയ്ക്ക് വേങ്ങരയിൽനിന്ന് എത്തിച്ചേരാനാവും. ഈ ഭാഗത്ത് ഒരപകടം ഉണ്ടായാൽ മലപ്പുറത്തുനിന്നോ തിരൂരിൽനിന്നോ വേണം രക്ഷാപ്രവർത്തകരെത്താൻ. ഗതാഗതക്കുരുക്കേറിയ പാതയിലൂടെ ഈ രണ്ടുപാതയിലൂടെയും രക്ഷാപ്രവർത്തകരെത്തുമ്പോഴേക്കും ഒന്നുകിൽ ജീവൻ പൊലിയുകയോ പാതി കത്തിയമരുകയോ ചെയ്തിട്ടുണ്ടാവും.

രക്തം വേണോ? ഒറ്റവിളി മതി, നൗഷാദുമാർ റെഡി

 രക്തം വേണോ? ഒറ്റവിളി മതി, നൗഷാദുമാർ റെഡി


‘നൗഷാദ് അസോസിയേഷൻ’ മലപ്പുറം ജില്ലാകമ്മിറ്റി തിരൂർ ജില്ലാആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തദാനം നടത്തുന്നതിന്റെ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദീൻ നിർവഹിച്ചു.

 ആപദ്ഘട്ടത്തിൽ രക്തംവേണോ ?-ഒറ്റ വിളിമതി. രക്തംനൽകാൻ നൗഷാദുമാർ റെഡി. ഒരേ നാമധേയക്കാരുടെ സംഘടനയായ ‘നൗഷാദ് അസോസിയേഷൻ’ ജില്ലാകമ്മിറ്റിയാണ് കോവിഡ് കാലത്ത് രക്തബാങ്കുകളിലെ ക്ഷാമം പരിഹരിക്കാൻ രംഗത്തിറങ്ങിയത്‌. തിരൂർ ജില്ലാ ആശുപത്രിയിൽ രക്തബാങ്കിലേക്ക് നൗഷാദുമാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ നൗഷാദ് അസോസിയേഷൻ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുങ്കളിലും രക്തം ദാനംചെയ്യാൻ തീരുമാനമെടുത്തു.രക്തദാനക്യാമ്പിെന്റ രണ്ടാംഘട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചു.

വരുംദിവസങ്ങളിൽ നിലമ്പൂർ, പൊന്നാനി, തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച്‌ രക്തദാനക്യാമ്പ് നടക്കും.

തിരൂർ പ്രദേശത്തെ 30 നൗഷാദുമാർ രക്തം ദാനംചെയ്തു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പി.പി. അബ്ദുൽമാലിക്ക് ബോധവത്‌കരണ ക്ലാസ്സെടുത്തു.

അസോസിയേഷൻ ചെയർമാൻ നൗഷാദ് പാതാരി, നൗഷാദ് മാമ്പ്ര, നൗഷാദ് വറ്റല്ലൂർ, നൗഷാദ് ബിസ്മി, നൗഷാദ് അരിപ്ര, നൗഷാദ് താനാളൂർ, നൗഷാദ് കാരാട്ടിൽ എന്നിവർ ക്യാമ്പിനു നേതൃത്വംനൽകി

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി


മലപ്പുറം: അഴിമതിയെ മറയാക്കാൻ വിശുദ്ധ ഗ്രന്ഥത്തെ സർക്കാർ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങൾക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാർഗത്തിൽ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.

നയതന്ത്ര ചാനൽ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികൾ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു

ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതൽ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയിൽ കൊണ്ടുവരുന്നതിൽ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

അഴിമതി ആരോപണങ്ങൾക്കും അരുതാത്തത് നടന്നതിനും മറുപടി പറയണമെന്നും അല്ലാതെ മറ്റ് പലരേയും ബാധിക്കുന്ന തരത്തിൽ ചർച്ച വിഴിമാറ്റി വിടരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. നിരോധിച്ചതാ,പക്ഷെ എവിടെയും സുലഭം

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. നിരോധിച്ചതാ,പക്ഷെ എവിടെയും സുലഭം 


സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. കർശന നിരോധനം ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലും സുലഭമായി വിപണികളിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറഞ്ഞതും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

നിരോധനം എവിടെ എത്തിയെന്ന് അറിയിണമെങ്കില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. പ്ലാസ്റ്റിക്ക് ക്യാരി ബാഗ് മുതല്‍ നിരോധിച്ചിട്ടുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും. നിരോധനത്തിന്‍റെ പേരില്‍ പേപ്പര്‍ തുണിയും ഉപയോഗിച്ചുള്ള ക്യാരി ബാഗുകള്‍ ‌വിപണിയിലുണ്ട്. പക്ഷേ വിലക്കൂടുതല്‍ കാരണം ആരും ഇവ ഉപയോഗിക്കാറില്ല.

പരിശോധനകളും നടപടികളും കര്‍ശനമായി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് ‌ പശ്ചാത്തലത്തില്‍ അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി. ആവശ്യക്കാര്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോഴും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിനം പ്രതി പ്ലാസ്റ്റിക്ക് മാലിന്യവും കൂടി വരുകയാണ്.

19 September 2020

കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു

 കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു


അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിലെ കുന്നുംപുറം  ഏഴാം വാർഡിലെ അമ്പലപ്പൊറ്റ  കോൺഗ്രീറ്റ് റോഡ് വാർഡ് മെമ്പർ വി.ട്ടി ജംഷീന ഇക്ബാലിനോടപ്പം ഇന്നലെ വിവാഹിതരായ എ .പി. ഹൈദർ അലിയും ഭാര്യ ഫർഹാന ജാസ്മിനയും കൂടി ചേർന്ന് വാർഡിന് സമർപ്പിച്ചു.പ്രസ്തുത റോഡ് ഉടമസ്ഥർ 2019ൽ പഞ്ചായത്തിലേക്ക് വിട്ട് നൽകുകയും 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 66  മീറ്റർ ദൂരം  കോൺക്രീറ്റിംഗ് പൂർത്തീകരിക്കുകയും ചെയ്തു.

പരിപാടിയിൽ മുൻവാർഡ് മെമ്പർ മുഹമ്മദ് ഇക്ബാൽ വീട്ടി അധ്യക്ഷത വഹിച്ചു.സൈതലവി എ.പി, മൈലാഞ്ചി മുജീബ് ,ഗഫൂർ ഹാജി എ പി ,കുഞ്ഞാലി ഹാജി പി.ട്ടി ,സി പി സലിം ,അരീക്കൻ ജാഫർ ,ലത്തീഫ് വി.എം ,രാജൻ എ പി ,ഹസ്സൻകുട്ടി കാക്ക എ പി ,എന്നിവർ നേതൃത്വം നൽകി.


വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി

 വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി


വേങ്ങര: സ്വർണ്ണകള്ളകടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ സമരത്തിന് നേരെ ഉണ്ടായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. പി സഫീർ ബാബു എ. കെ  നസീർ, സി. എച്ച് സലാം ഇ. പി  കാദർ,എന്നിവർ സംസാരിച്ചു,  ഷാക്കിർ കാലടിക്കൽ, ടി. കെ പൂച്ചാപ്പു, ടി. വി റഷീദ്.പി. പി ആലിപ്പു, വി. ടി മൊയ്തീൻ, പി. കെ കഞ്ഞീൻ,പറാഞ്ചേരി അഷറഫ് ,കെ. പി അനീസ് കൈപ്രൻ ഉമ്മർ,  മേക്കമണ്ണിൽ കുഞ്ഞിപ്പ, നവാസ് ഇ, പി ബാലൻ, എ. കെ നാസർ വി.ടി മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി.

സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി

 സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി


വേങ്ങര: എസ് വൈ എസ് സംഘകൃഷിയിലെ കരനെല്ലിന്റെ കൊയ്ത്തുത്സവം കോട്ടുമലയിൽ നാടിന്റെ ആഘോഷമായി മാറി. എസ് വൈസ് വേങ്ങര സോൺ കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബും സംയുക്തമായി ഊരകം കൃഷി ഭവനുമായി സഹകരിച്ചാണ് അഞ്ച് ഏകറിൽ സംഘ കൃഷി തുടങ്ങിയത്. രണ്ട് ഏക്കറിൽ കൃഷി ചെയത കരനെല്ലിൻ്റെ കൊയ്ത്താണ്  നടക്കുന്നത്. സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി ഇരു പൊത്തി ഒന്ന് ഇന വിവിധ കൃഷിയാണ് ഇറക്കിയിരുന്നത്. ഒന്നാം ഘട്ട വിളവെടുപ്പ് പൂർത്തിയായാൽ രണ്ടാം ഘട്ട വിത്തിറക്കൽ അടുത്ത ആഴ്ച ആരംഭിക്കും. സാന്ത്വനം ക്ലബ് പ്രവർത്തകരുടെ ആത്മാർത്ഥമായ സേവന പ്രവർത്തനത്തിലാണ് കൃഷിയിറക്കുന്നതും വിളവെടുക്കുന്നതും. കോട്ടുമലയിലെ സംഘ കൃഷിയെ  കേരള കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പ്രതേകം  അഭിനന്ദനമറിയിച്ചു രു ന്നു. കൊയ്ത്തുത്സവത്തിൽ കോട്ടുമലയിലെ പഴയ കാല കൃഷിക്കാരായ പാപ്പാലി രാമൻ, ഇല്ലിക്കൽ മുഹമ്മദ് എന്നിവരെ ആദരിച്ചു. അസി.ഡയറക്ടർ കൃഷി വകുപ്പ് വേങ്ങര പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്തിന് നേതൃത്വം നൽകി.എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവ ന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്ത് ഉത്സവത്തിന് നേതൃത്ത്വം നല്‍കി .എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ  ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  എസ് വൈ എസ് വേങ്ങര സോൺ പ്രസിണ്ടൻ്റ് ഉബൈദുല്ല ഇർഫാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ കൊടിഞൻ സുന്ദരൻ, പി കെ അഷ്റഫ്  , എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ടി അലവി ഹാജി , ജില്ലാ സെക്രട്ടറി  മുഹമ്മദ് ക്ലാരി, എ അലിയാർ ഹാജി, ബാവ ചേരൂർ, എം കെ മുഹമ്മദ് സഫ് വാന്‍ കെ കെ  അലവി കുട്ടി എന്നിവർ സംബന്ധിച്ചു. പി  ഷംസുദ്ദീൻ  സ്വാഗതവും  മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.


തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു

തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു


കോവിഡ് ലോക് ഡൗണിന് ശേഷം തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. കോഴിച്ചെന ഗ്രൗണ്ടിൽ വച്ച് നടന്ന ഡ്രൈവിംഗ് ടെസ്റ്റിന് ജോയിൻറ് ആർ.ടി. ഒ പി. എ ദിനേശ് ബാബു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ പ്രമോദ് ശങ്കർ എന്നിവർ നേതൃത്വം നൽകി. ഹെവി ലൈസൻസിനും ലൈറ്റ്  മോട്ടോർ വാഹനങ്ങൾക്കും മോട്ടോർസൈക്കിൾ ലൈസൻസിനുമുള്ള ടെസ്റ്റുകളാണ് ഇന്ന് നടന്നത്. ടെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും ഫേസ് മാസ്കും മറ്റു കോവിഡ പ്രോട്ടോക്കോളും നിർബന്ധമാക്കിയിരുന്നു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. സുരേഷ് ബാബു, ഷാജിൽ.കെ. രാജ് എന്നിവർ ഡ്രൈവിംഗ് ടെസ്റ്റ് നിരീക്ഷണം നടത്തി.


18 September 2020

ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.

 ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി


വേങ്ങര: വേങ്ങര എസ് എസ് റോഡിൽ 30 വർഷമായി ഒറ്റമുറി വാടക വീട്ടിൽ താമസിച്ചിരുന്ന മൂന്ന് രോഗികൾ അടങ്ങിയ ഏഴ് അംഗ കുടുംബത്തിന് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.ജില്ലാ കമ്മിറ്റി അംഗം കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ താക്കോൽ ദാനം നിർവ്വഹിച്ചു. പാലിയേറ്റീവ് സെക്രട്ടറിയും  പ്രൊജക്റ്റ് കോർഡിനേറ്ററുമായസലാം വേങ്ങര അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി വേങ്ങര പ്രസിഡൻറ് കുട്ടി മോൻ,മണ്ഡലം കമ്മിറ്റി അംഗങ്ങൾ കുഞ്ഞാലി മാസ്റ്റർ  ,ഫൈസൽ ചേറൂർ, ഊരകം പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് പി ,ഹസീനുദ്ദീൻ, നിഷാദ് പി തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി 


മലപ്പുറത്ത് സമാദാന പരമായി നടത്തിയ കോൺഗ്രസ്സ്  പ്രതിഷേധ മാർച്ചിനു നേരെ കോൺഗ്രസ് പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെ നേരിട്ട പോലിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.ഹംസ തെങ്ങിലാൻ, മുസ്തഫ പുളളിശ്ശേരി, സി.കെ.ആലസ്സൻ കുട്ടി, മൊയ്ദീൻ കുട്ടി മാട്ടറ, ഷെമീർ കാബ്രൻ,അഷ്കർ അലി, മജീദ് പളക്കൽ, ശ്രീധരൻ എ.ആർ.നഗർ, പ്രമോദ് ചാലിൽ,പി.പി, അലി, സുരേഷ് മമ്പുറം,അഫ്സൽ ചെണ്ടപ്പുറായ, സവാദ് സലിം, വിനീഷ്, സമദ് പുകയൂർ, മുഹമ്മദ് ബാവ, വി.എ.റഷീദ്, യാസർ മമ്പുറം, ഭാവ എ.ആർ.നഗർ, ചെമ്പൻ മുഹമദലി.ആശിഖ്, ശുഹൈബ്, ജമാൽ എന്നിവർ നേതൃത്വം നൽകി,

'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു

 'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു 


കച്ചേരിപ്പടി: സയ്യിദ് ജമലുല്ലൈലി മഖാമിൽ നടന്ന പ്രാർത്ഥനക്ക് സയ്യിദ്  ആബിദ് അൽ അഹ്സനി നേതൃത്വം നൽകി തുടർന്ന് നടന്ന നിൽപ്പ് സമരം സയ്യിദ് ആബിദ് അൽ അഹ്സനി വലിയോറ , റഫീഖ് പാക്കട കുഴിച്ചെന ,  ഷബീറലി നഈമി കൂരിയാട് , മുനീർ അഹ്സനി മാടംചിന, സഹദ് സഖാഫി പാണ്ടികശാല എന്നിവർ നേതൃത്വം നൽകി.

COVID-19 പ്രോട്ടോകോൾ പാലിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് കൂരിയാട് സർക്കിളിലെ 12 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 20 പ്രവർത്തകർ മാത്രം പങ്കെടുപ്പിച്ചായിരുന്നു സമരം.ഷബീറലി നഈമിയുടെ പ്രസംഗത്തോടെ സമരം പിരിഞ്ഞു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������