28 August 2020
വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും
വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും
വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും, ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരും അവധി ദിവസങ്ങളിലും റേഷൻ കടകൾ തുറക്കും.വെള്ള റേഷൻ കാർഡിന്റെ നമ്പർ പൂജ്യം മുതൽ നാല് (0- 4) വരെ നാളെയും അവസാനത്തെ അഞ്ച് മുതൽ ഒമ്പത് (5- 9)വരെ അവസാനിക്കുന്ന കാർഡുകൾക്കു മറ്റന്നാളും കിറ്റ് കിട്ടുന്നതായിരിക്കും.ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും നാളെ മുതൽ വിതരണം ഉണ്ടായിരിക്കും.ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരുന്നതാണെ൬ു൦ അവധി ദിവസങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി
കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി
കുളപ്പുറം : ദുരൂഹസാചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് സുപ്രധാന ഫയലുകളാണ്. ഇതുമൂലം പല തെളിവുകളും ഇല്ലാതായി. ഇതില്‍പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ഹംസതെങ്ങിലാൻ,മുസ്തഫ പുള്ളിശ്ശേരി,മൊയ്ദീൻ കുട്ടി മാട്ടറ,മജീദ് പൂളക്കൽ,കെ.കെ.അബൂബക്കർ,പി പി.അലി,ചാത്തഭാടൻ സൈതലവി,മുസ്തഫ ചേലക്കൻ,ഉസ്മാൻ കെ.ട്ടി,അശ്റഫ്.കെ.ട്ടി,വി.എ.റഷീദ്,കലാം പുള്ളിശ്ശേരി,കലാം ചാലിൽ,ശാഫി.എൻ.കെ,ആബിദ്.കെ എന്നിവർ നേതൃത്വം നൽകി
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
വേങ്ങര : പാലക്കാട് നോർത്ത് സ്റ്റേഷനിൽ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് ക്രുരമായി പീഡിപ്പിച്ചതിലും വംശീയാധിക്ഷേപം നടത്തിയതിലും നടപടിയെടുക്കുക, ഇടത് സർക്കാരിന്റെ ആർ എസ് എസ് വിധേയത്വം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കാംപസ് ഫ്രണ്ട് വേങ്ങര ഏരിയ പ്രസിഡന്റ് ആസിഫ് സഹീർ, സെക്ക്രട്ടറി ഫായിസ്, ജോയിൻ സെക്ക്രട്ടറി അനസ് എന്നിവർ നേതൃത്വം നൽകി.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം
സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സെപ്തംബര്‍ രണ്ട് വരെ ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് അറിയിച്ചു. കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമേ അനുമതിയുള്ളൂ. ലോഡ്ജുകളില്‍ അതിഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മുന്‍പും ശേഷവും റൂമുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍ കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. ഓണസദ്യയുടെ പേരിലുള്ള ആള്‍ക്കൂട്ടം അനുവദിക്കില്ല. ഓണാഘോഷ പൊതുപരിപാടികൾ പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്തും. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ .
പെട്രോൾ പമ്പുകൾ അടച്ചിടും
പെട്രോൾ പമ്പുകൾ അടച്ചിടും
ഓയിൽ കമ്പനികളുടെ ഡീലർ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തിരുവോണ ദിവസമായ ഓഗസ്റ്റ് 31ന് കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.
കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്
കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്
വേങ്ങര: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ മറവിൽ മണൽക്കടത്ത് സംഘം സജീവമായി. പുഴയിൽ വെള്ളം താഴുകയും മണൽത്തിട്ടകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് മണൽവാരൽ സംഘങ്ങൾ സജീവമായത്.റവന്യൂവകുപ്പധികൃതരും പോലീസും കോവിഡ് രോഗനിയന്ത്രണത്തിന്റെ ചുമതലയേറ്റെടുത്ത അവസരം മുതലെടുത്താണ് മണൽക്കടത്ത്. പാറമടകൾക്കേർപ്പെടുത്തിയ നിയന്ത്രണവും നിർമാണമേഖലയിൽ അനുവദിച്ച ഇളവും ഇവർക്ക് തുണയാവുകയാണ്.മണൽകടത്തിനെതിരേ രൂപീകരിച്ച ജനകീയസമിതികൾ നിലവില്ല. രാത്രിയിൽ വീടിനടുത്തുനിന്ന് മണൽവാരുന്നത് ശ്രദ്ധയിൽപ്പെട്ടാൽപോലും ഭയംകാരണം ആരും പോലീസിൽ പരാതിപ്പെടാറില്ല. ഇതെല്ലാം അവഗണിച്ച് ചിലർ പോലീസിൽ വിവരം നൽകിയാലും അധികൃതർ ഗൗനിക്കാറില്ലെന്നും പരാതി ഉയരുന്നു.മണൽ വാരുന്നവർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാത്രികാലങ്ങളിൽ നടക്കുന്ന കൊള്ള പകൽ പുറത്തറിയാൻ കാരണമാവുന്നത്.എന്നാൽ കടലുണ്ടിപ്പുഴയിൽനിന്നും മണൽ വാരുന്നതായി ഇതുവരെ ആരും രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും രാത്രികാല നീരീക്ഷണം ശക്തമാണെന്നും വേങ്ങര എസ്.ഐ. എൻ. മുഹമ്മദ് റഫീഖ് അറിയിച്ചു.രാത്രികാല നിരീക്ഷണത്തിൽ കഴിഞ്ഞദിവസം ഊരകം മമ്പീതിയിൽനിന്നും അനധികൃതമായി മണൽ കയറ്റുന്നതിനിടെ വാഹനം പിടികൂടിയെന്നും വാഹനത്തിനടുത്ത് പോലീസെത്തിയപ്പോഴേക്കും മണൽ കയറ്റുന്നവർ ഓടിരക്ഷപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു
ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്സ്റ്റാൻണ്ട്
ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്സ്റ്റാൻണ്ട്
തിരൂരങ്ങാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെമ്മാട്ട് തിരൂരങ്ങാടി നഗരസഭയുടെ അനുമതിയോടെ പുതിയബസ്സ്റ്റാൻഡ് യാഥാർഥ്യമാകുന്നു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ ബസ്സ്റ്റാൻഡ് നിർമിക്കുന്നത്.പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ചെമ്മാട്ട് നിലവിലുള്ള ബസ്സ്റ്റാൻഡിൽ സ്ഥലസൗകര്യം കുറവുള്ളതിനാൽ മിനിബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറാറുള്ളത്.വലിയ ബസുകൾ റോഡരികിൽ നിർത്തിയിടുകയാണ് പതിവ്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കാറുണ്ട്. വീതികുറഞ്ഞപ്രധാന റോഡരികിലുള്ള ബസ്സ്റ്റാൻഡിൽനിന്ന് ബസുകൾ റോഡിലേക്ക് ഇറങ്ങുന്നതും കയറുന്നതും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകാറുണ്ട്. നിലവിലെ ബസ്സ്റ്റാൻഡുമായുള്ള കരാർ അവസാനിച്ചിരുന്നെങ്കിലും നഗരസഭ പുതുക്കിയിരുന്നില്ല. ബ്ലോക്ക് റോഡിലെ സ്ഥലത്ത് ബസ്സ്റ്റാൻഡ് നിർമിക്കുന്നതിന് സ്വകാര്യവ്യക്തിയുമായി നഗരസഭാ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ ആർ.ടി.എയും ബസ്സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.നഗരസഭ നിർദേശിച്ച രൂപരേഖപ്രകാരം നിർമാണം പൂർത്തിയാകുന്നതോടെ ബസ്സ്റ്റാൻഡ് നടത്തുന്നതിനുള്ള അനുമതി നഗരസഭ നൽകും.പുതിയ ബസ്സ്റ്റാൻഡിൽ പത്ത് വലിയബസുകൾ ഒരേസമയം നിർത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പത്തുമീറ്റർ വീതിയിലുള്ള രണ്ടുവഴികളും നിർമിക്കുന്നുണ്ട്. യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും സജ്ജീകരിക്കും.
ബസ്സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നതിന് റോഡിൽ ക്രമീകരണങ്ങൾ നടത്തും. പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ കൊടിഞ്ഞി റോഡിൽ കയറി ബ്ലോക്ക് റോഡിലൂടെ ബസ്സ്റ്റാൻഡിൽ പ്രവേശിക്കും. മലപ്പുറം ഭാഗത്തുനിന്നുവരുന്നവർ മമ്പുറം ബൈപ്പാസിൽനിന്നും ബ്ലോക്ക് റോഡിൽ കയറിയും ബസ്സ്റ്റാൻഡിൽ പ്രവേശിക്കും. ബസ്സ്റ്റാൻഡിൽനിന്നും പുറത്തിറങ്ങുമ്പോൾ എല്ലാബസുകളും ദർശനയ്ക്ക് സമീപം ബ്ലോക്ക് റോഡ് ജങ്ഷനിൽനിന്ന് പ്രധാനറോഡിലേക്കും പ്രവേശിക്കും.
ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി
ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി
വേങ്ങര പറമ്പിൽ പടിയിൽ പകടപ്പുറായ കെഎംസിസിയുടെ സഹകരണത്തോടെ ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും അമ്പല പരിസരവും അണു വിമുക്തമാക്കി. പ്രഭാകരൻ സി എം,ഇല്ലിയാസ്,ഇൻഫാൻ,മുഹമ്മദ് അലി മങ്ങാടൻ,മൊയ്ദീൻ കോയ,മൂച്ചിക്കാടൻ മുജീബ്,സൈദലവി തയ്യിൽ, എന്നിവർ നേതൃത്വം നൽകി.
എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം
എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം
പറപ്പൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പറപ്പൂർ രണ്ടാം വാർഡിലെ എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് ശാപമോക്ഷം.കെ.എൻ.എ ഖാദർ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെ നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് പരിഹാരമായി.20 അടിയോളം താഴ്ചയുള്ള റോഡിന്റെ ഒരു വശം അടർന്ന് വീണ് സമീപ വീടുകൾക്കടക്കം ഭീഷണിയായിരുന്നു.കിഴക്കേ പാടത്തേക്കുള്ള ഏക ഗതാഗത മാർഗ്ഗം തടസ്സപ്പെട്ടത് കർഷകർക്കും പ്രയാസമുണ്ടാക്കിയിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് നേതാവായിരുന്ന പരേതനായ പി.ടി മൊയ്തീൻ ഹാജി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ഒടുവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി എം.എൽ.എക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. എം.എൽ.എയുടെ പി.എ പഞ്ചിളി അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ സൈദുബിൻ, ഇ.കെ സുബൈർ മാസ്റ്റർ, കർഷക സംഘം മണ്ഡലം സെക്രട്ടറി കറുമണ്ണിൽ അബ്ദുസ്സലാം, എ.കെ സിദ്ദീഖ്, പി.അഹമ്മദ് കുട്ടി, ചെമ്പൻ നാസർ, പി.മൊയ്തീൻ, പി.മുഹമ്മദ്, പി.ടി ഹംസത്ത് സിനാൻ എന്നിവരും സംബന്ധിച്ചു.
റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു
റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37840 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയിരുന്നത്. കഴിഞ്ഞ കുറച്ച് ആഴചാവാരാന്ത്യങ്ങളിലായി സ്വർണ വിലയിൽ ഇടിവ് തുടരുന്ന് കൊണ്ടിരിക്കുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയും
ഓണചന്ത ഉദ്ഘാടനം ചെയ്തു
ഓണചന്ത ഉദ്ഘാടനം ചെയ്തു
അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൊളപ്പുറം അത്താണിയിൽ കൃഷി വകുപ്പിന്റെ ഓണസ്മൃതി 2020 സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപ്പേരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എൻ.വി നഫീസ ടീച്ചർ, കള്ളിയത്ത് റുഖിയ ടീച്ചർ, കാവുങ്ങൽ ലിയാക്കത്തലി, കൃഷി ഓഫീസർ ശൈലജ, വാർഡ് മെമ്പർ ശൈലജ പുനത്തിൽ കൃഷി അസിസ്റ്റന്റ് മാരായ അജി, അസ്ലം വണ്ടൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
എ ആർ നഗർ പഞ്ചായത്ത് ഒൻപതാം വാർഡ് കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്തു
എ ആർ നഗർ പഞ്ചായത്ത് ഒൻപതാം വാർഡ് കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്തു
എ ആർ നഗർ പഞ്ചായത്ത് വാർഡ് ഒൻപതാം വാർഡ് കൊടക്കല്ലിൽ സംഘടിപ്പിച്ച ഓണകിറ്റ് വിതരണം എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പി എച്ച് ഫൈസൽ ഉദ്ഘാടനം ചെയ്തു.അപ്പു പട്ടാളത്തിൽ,പൊന്നു പരക്കാട്ട് ഉബൈദ് ഇക്ബാൽ എന്നിവർ പങ്കടുക്കുകയും രോഹിത് ഇ,സുധിൻലാൽ,പ്രജീഷ്,സൽമാൻ സി പി,ഷഫീഖ് കെ പി,ഫാരിസ് കെ കെ,മിസ്റാൻ പി കെ,ആഷിഫ് കെ കെ എന്നിവർ വിതരണത്തിന് നേതൃതം നൽകുകയും ചെയ്തു
06 November 2019
ബദ്റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി
ബദ്റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി
കുറ്റാളൂര്‍ ബദ്റുദ്ദുജാ ഇസ്ലാമിക് സെന്ററിന്റെ മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. രാവിലെ സുബ്ഹി നിസ്കാരത്തിന് ശേഷം നടന്ന മൗലിദ് സദസിന് സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി, ഹക്കീം സഅദി അണ്ടോണ, യൂസുഫ് സഖാഫി കുറ്റാളൂര്‍, ശിഹാബുദ്ദീന് അദനി നേതൃത്വം നല്കി. വൈകുന്നേരം നടന്ന മീലാദ് സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. ത്അ്ജീലുല്‍ ഫുതൂഹ് മജ്ലിസിന് ബദ്റുദ്ദുജ ചെയര്മാന് സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി നേതൃത്വം നല്കി. സയ്യിദ് തുറാബ് തങ്ങള്‍ പാണക്കാട് പ്രാരംഭ പ്രാര്‍ഥന നടത്തി. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ടി ടി അഹമ്മദ്കുട്ടി സഖാഫി, സയ്യിദ് മന്‍സൂര്‍ തങ്ങള്‍, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ പരുത്തിപ്പാറ, സയ്യിദ് സ്വാലിഹ് ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഒ കെ സ്വാലിഹ് ബാഖവി, സിബ്ഗത്തുല്ല സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മമ്പീതി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അലവി സഅദി മോങ്ങം, സത്താര്‍ സഖാഫി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, ഖാസിം ഹാജി പേരാമ്പ്ര സംബന്ധിച്ചു.
26 October 2019
വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി
വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി
25 October 2019
രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന
രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന
24 October 2019
പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്
പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്
വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്
വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്
21 October 2019
ഉപജില്ല ഗാന്ധി ദർശൻ കലാമേള എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ
എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ
വേങ്ങര: ഉപജില്ല ഗാന്ധി ദർശൻ കലാമേള സമാപിച്ചു. അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ അധ്യക്ഷത വഹിച്ചു.പി.കെ.നാരായണൻ ഗാന്ധി സന്ദേശം നൽകി.എ.ഇ.ഒ വി.കെ ബാലഗംഗാധരൻ, പൂക്കുത്ത് മുജീബ്, കെ. നഹീം, പി.സെയ്തലവി, വി.എൻ ഹരിദാസൻ, കെ.ഷാഹിദ എന്നിവർ പ്രസംഗിച്ചു. 500 പേർ പങ്കെടുത്ത മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പി.കെ.എം എച്ച് എസ് എസ് എടരിക്കോടും യു.പി വിഭാഗത്തിൽ പി.എം.എസ്.എ എം യു .പി എസ് കുറ്റൂരും ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.ഒതുക്കുങ്ങൽ രണ്ടാം സ്ഥാനവും എം.യു.എച്ച്.എസ് ഊരകം മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ എ.ആർ.നഗർ എച്ച്.എസ്.എസ് ചെണ്ടപ്പുറായ രണ്ടാം സ്ഥാനവും ജി.എം യു.പി എസ് ചേറൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം ഉദ്ഘാടനം ചെയ്തു.കലയപുരം മോനച്ചൻ, കെ.സക്കീന, എം.അബ്ദുള്ളക്കുട്ടി.വി.സൈനത്ത് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: ഉപജില്ല ഗാന്ധിദർശൻ കലോൽസവം കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
20 October 2019
ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്
ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു
ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്
ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ഗവർമെന്റ് യു പീ സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ബജറ്റിൽ വകയിരുത്തിയതുമായി ബന്ധപ്പെട്ട് പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ചു. വേങ്ങര എം.എൽ.എ കെ.എൻ.എ ഖാദറിന്റെ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിട നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി യാണ് ഇൻകെൽ പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ച്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് നിലകളിലായി 18 ക്ലാസ്സ് മുറികളും ലാബ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
വേങ്ങര ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി,ഇൻകെൽ ചീഫ് എഞ്ചിനിയർ പ്രേംകുമാർ ശങ്കരപണിക്കർ, എ.ജി.എം മീര, എഞ്ചിനിയർമാരായ കൃഷ്ണരാജ്, ആദർശ്, എം.എൽ.എയുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പി.ടി.എ പ്രസിഡന്റ് എപി സൈദലവി,സ്കൂൾ ഹെഡമാസ്റ്റർ സൈദലവി. പി, ഇസ്മായിൽ P, എം.അബ്ദുല്ല, ഇസ്മാഈൽ ap,mk ജാബിർ എന്നിവർ നേതൃത്വ
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...