Labels

01 September 2019

കവളപ്പാറ; മുഴുവൻ മൃതദേഹങ്ങളും കണ്ടെത്താതെ തിരച്ചിൽ നിർത്തിയത് സർക്കാരിന്റെ പിടിപ്പുകേട് : കെ എൻ എ കാദർ എംഎൽഎ

കവളപ്പാറ; മുഴുവൻ മൃതദേഹങ്ങളും കണ്ടെത്താതെ തിരച്ചിൽ നിർത്തിയത് സർക്കാരിന്റെ പിടിപ്പുകേട് :  കെ എൻ എ കാദർ എംഎൽഎ

ഒതുക്കുങ്ങൽ  : കവളപ്പാറയിൽ കാണാതായ മൃതദേഹങ്ങൾ മുഴുവൻ കണ്ടെത്തുന്നതിനു മുമ്പ് തന്നെ തിരച്ചിൽ നിർത്തിയത്  സർക്കാരിൻറെ പിടിപ്പുകേടാണെന്ന് അഡ്വ. കെ എന്‍ എ കാദര്‍ എം എല്‍ എ. ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി നടത്തിയ ആദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പ്രളയാനന്തരം കാണാതായ ബന്ധുക്കളെ കണ്ടെത്താൻ സാധിക്കാത്തതിൽ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ മൃതദേഹങ്ങൾ കണ്ടെത്തുക തന്നെ വേണം. കണ്ടെത്തുന്നതുവരെ സർക്കാർ തിരച്ചിൽ നടത്തണം. യാതൊരു ചർച്ചയും കൂടാതെ സർക്കാരെടുത്ത തീരുമാനത്തില്‍ പൊതു സമൂഹത്തിന് വലിയ പ്രതിഷേധമുണ്ട്.
ദുരിതബാധിതർക്ക് പ്രഖ്യാപിച്ച ആനുകൂല്യം എത്രയും പെട്ടെന്ന് നൽകണമെന്നും  എംഎൽഎ ആവശ്യപ്പെട്ടു.
മുഹമ്മദ് പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു.പുല്ലാണി സൈദ്,അടാട്ടിൽ കുഞ്ഞാപ്പു,ശിഹാബ് മാസ്റ്റർ
എന്നിവർ പ്രസംഗിച്ചു.സലാം എം ടി സ്വഗതവും അനീസ് പി കെ നന്ദിയും പറഞ്ഞു

31 August 2019

മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

മലപ്പുറം: മലബാറിലെ ആത്മീയാചാര്യനും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഊര്‍ജ്ജവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാം ആണ്ടുനേര്‍ച്ചക്ക് ഞായറാഴ്ച്ച കൊടിയേറ്റം.ജാതി-മത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമയുള്ള 21-ാമത് നേര്‍ച്ച കൂടിയാണിത്.
ഞായറാഴ്ച്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടികയറ്റുന്നതോടെ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന 181-ാം ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും.
മഗ്‌രിബ് നമസ്‌കാരാനന്തരം മജ്്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ. മരക്കാര്‍ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അബ്ദുസ്സലാം ബാഖവി കിഴിശ്ശേരി പ്രഭാഷണം നടത്തും.
2,3,4 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളില്‍ രാത്രി മൗലിദ് പാരായണവും ഉദ്‌ബോധന ക്ലാസുകളും നടക്കും. 5-ന് രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 6-ന് രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണപ്രഭാഷണം നടത്തും. 7-ന് ശനി രാത്രി പ്രാര്‍ത്ഥന സമ്മേളനവും മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനവും നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും.
നേര്‍ച്ചയുടെ സമാപന ദിനമായ എട്ടിന് ഞായറാഴ്ച്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പ്രമുഖ സാദാത്തീങ്ങളും ആലിമീങ്ങളും സംബന്ധിക്കും.
ഉച്ചക്ക് ളുഹ്ര് നമസ്‌കാരാനന്തരം നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനത്തിനായി ഒരു ലക്ഷത്തിലധികം പാക്കറ്റുകള്‍ തയ്യാറാക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

30 August 2019

തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ഉദ്‌ഘാടനം ചെയ്‌തു

തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ഉദ്‌ഘാടനം ചെയ്‌തു 

തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ബിഎം ആൻഡ് ബിസി വർക്ക് 4 കോടി 75 ലക്ഷം രൂപ ചിലവഴിച്ചു പുതുതായി പ്രവർത്തി പൂർത്തിയാക്കിയ ഉദ്ഘാടനം വേങ്ങര എംഎൽഎ കെ എൻ എ കാദർ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സരോജിനി  ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുള്ളാട്ട് സലീം മാസ്റ്റർ മെമ്പർമാരായ പുള്ളാട്ട് ശരീഫ് ബേബി ചാലിൽ ടി കെ അബ്ദു ടി പി ശരീഫ് അബ്ദുറഹ്മാൻ പള്ളിയാളി ബേബി ശ്രീ നൗഷാദ് കാമ്പ്രം പുളിക്കൽ അബൂബക്കർ മാസ്റ്റർ കൊമ്പതിൽ അബ്ദുറസാഖ് ഇ കെ ആലി മൊയ്തീൻ ഇ കെ കെ അലി ബാവ കെ പി ജയൻ കെ വി ബാലസുബ്രഹ്മണ്യം സുബ്രഹ്മണ്യൻ എം പി അബ്ദുല്ല അസിസ്റ്റൻറ് എൻജിനീയർ ഗീത ജി എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് അബ്ദുൽ അസീസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് തുടങ്ങിയവർ പ്രസംഗിച്ചു

29 August 2019

അമ്മാഞ്ചേരിക്കാവിൽ ശുദ്ധികലശവും പരിഹാരക്രിയകളും ഇന്ന് സമാപിക്കും

അമ്മാഞ്ചേരിക്കാവിൽ ശുദ്ധികലശവും പരിഹാരക്രിയകളും ഇന്ന് സമാപിക്കും

വേങ്ങര:വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ച തുടങ്ങിയ ശുദ്ധികലശവും പരിഹാരക്രിയകളും വെള്ളിയാഴ്ച സമാപിക്കും. ചൊവ്വാഴ്ച കാലത്ത് ആറിന് അഭിഷേകത്തോടെയായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. വ്യാഴാഴ്ച തിലഹവനം, പ്രാസാദശുദ്ധി ക്രിയകൾ, വാസ്തുബലി, ഭഗവത്‌സേവ എന്നിവ നടന്നു. അത്താഴപൂജയ്ക്കുശേഷം നടയടച്ചു.

വെള്ളിയാഴ്ച കാലത്ത് ആറിന് അഭിഷേകത്തോടെ ചടങ്ങുകൾ തുടങ്ങും. മലർനിവേദ്യം, ഉഷപൂജ, ഗണപതിഹോമം, ബിംബശുദ്ധി കലശാഭിഷേകങ്ങൾ, സായുജ്യപൂജ, 25 കലശത്തോടെയുള്ള ഉച്ചപ്പൂജ എന്നിവയ്ക്കുശേഷം വൈകീട്ട് ഏഴിന് അത്താഴപൂജയോടെ ചടങ്ങുകൾ സമാപിക്കും. തന്ത്രി കുട്ടല്ലൂർ നാരായണൻ നമ്പൂതിരി, എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി എന്നിവരാണ് കാർമികത്വം വഹിക്കുന്നത്.

28 August 2019

കളിസ്ഥലത്തെ ഒച്ചയുടെ പേരിൽ വീണ്ടും ഒച്ചപ്പാട്‌

വേങ്ങര:ചേറൂർ റോഡിലെ കളിസ്ഥലത്തുനിന്നുള്ള ശബ്ദമലിനീകരണത്തിന്‌ കുറവില്ലെന്ന്‌ വീണ്ടും റസിഡന്റ്‌സ്‌ അസോസിയേഷനും നാട്ടുകാരും. 

അസോസിയേഷൻ  കളിസ്ഥലം നടത്തിപ്പുകാരുമായുണ്ടാക്കിയ കരാർ ലംഘിച്ചതായും ഇവർ പരാതിപ്പെട്ടു. മിനി വെസ്റ്റ്  റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിയിൽ  ഏപ്രിലിൽ ഇരുകൂട്ടരും തമ്മിൽ  ധാരണയിലെത്തിയിരുന്നു. ഇപ്പോൾ പ്രശ്‌നം വീണ്ടും ഉയർന്നിരിക്കയാണ്‌. 

അന്ന്‌ ഊരകം പഞ്ചായത്ത് പ്രസിഡന്റിന്റെ  അധ്യക്ഷതയിലായിരുന്നു യോഗം. 

ധാരണപ്രകാരം ശബ്ദനിയന്ത്രണത്തിനായി സൗണ്ട് പ്രൂഫിങ്‌ ഏർപ്പെടുത്തുക, കളിസമയം രാവിലെ ആറുമുതൽ എട്ടുവരെയാക്കുക തുടങ്ങിയവയാണ് നടപ്പാകാതെപോയത്. 

15–-ലധികം കുടുംബങ്ങൾ താമസിക്കുന്നിടത്ത് കുട്ടികളുടെ പഠനവും സമാധാനാന്തരീക്ഷവും നഷ്ടപ്പെടുന്നുവെന്നതിനാൽ പഞ്ചായത്ത് ഭരണാധികാരികൾക്ക് വീണ്ടും  പരാതി നൽകിയിരിക്കയാണ് നാട്ടുകാർ...

27 August 2019

അമ്മാഞ്ചേരിക്കാവിൽ ശുദ്ധികലശവും പരിഹാരക്രിയകളും ഇന്ന് തുടങ്ങും

വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ ശുദ്ധികലശവും പരിഹാരക്രിയകളും ചൊവ്വാഴ്ച തുടങ്ങും. കാലത്ത് ആറിന് അഭിഷേകം, മലർനിവേദ്യം, ഉച്ചപൂജ, ഗണപതിഹോമം തുടങ്ങിയ പുരിപാടികൾക്കുശേഷം വൈകീട്ട് ഏഴിന് അത്താഴപൂജയോടെ നടയടയ്ക്കും. ബുധനാഴ്ച മലർനിവേദ്യം, സപ്തശുദ്ധി അഭിഷേകം, വിളിച്ചുചൊല്ലി പ്രായശ്ചിത്തം, ഭഗത്‌സേവ, വിഷ്ണുസഹസ്രനാമജപം തുടങ്ങിയ ചടങ്ങുകളും രാവിലെ അന്നദാനവും ഉണ്ടാവും.

വ്യാഴാഴ്ച പ്രാസാദശുദ്ധി ക്രിയകൾ, വാസ്തുബലി, ഭഗവത്‌സേവ തുടങ്ങിയ ചടങ്ങുകളുണ്ടാകും. അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കും. വെള്ളിയാഴ്ച ബിംബശുദ്ധി കലശാഭിഷേകങ്ങൾ, സായൂജ്യപൂജ, 25 കലശത്തോടെയുള്ള ഉച്ചപൂജ തുടങ്ങിയ ചടങ്ങുകൾക്കുശേഷം വൈകീട്ട് ഏഴിന് അത്താഴപൂജയോടെ ചടങ്ങുകൾ സമാപിക്കും. തന്ത്രി കുട്ടല്ലൂർ നാരായണൻ നമ്പൂതിരി, എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

25 August 2019

തിരൂരങ്ങാടി സപ്ലൈ ഓഫീസിന് കീഴിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന അവസരം

തിരൂരങ്ങാടി സപ്ലൈ ഓഫീസിന് കീഴിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന അവസരം

തിരൂരങ്ങാടി:റേഷൻ കാർഡ് ആധാർ കാർഡുമായി ഇതുവരെയും ലിങ്ക് ചെയ്യാത്ത കാർഡുടമകൾക്കായി തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിൽ വച്ച് ആധാർ ലിങ്ക് ചെയ്യുന്നതിനായി 30.08.2019 വെളളി വേങ്ങര, ഊരകം, ഒതുക്കുങ്ങൽ, പറപ്പൂർ പഞ്ചായത്തുകൾ
31.08.2019 ശനി
തേഞ്ഞിപ്പലം, പെരുവളളൂർ, എ.ആർ നഗർ, കണ്ണമംഗലം പഞ്ചായത്തുകൾ
സമയം രാവിലെ 10.30 മുതൽ വൈകുന്നേരം 4.00 മണി വരെ
2019 ആഗസ്റ്റ് 31 നു ശേഷം ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക്
ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കുന്നതല്ല. ആയതിനാൽ ഈ അവസരം
ഇതുവരെ ലിങ്ക് ചെയ്യാത്ത മുഴുവൻ പേരും വിനിയോഗിക്കണമെന്ന് താലൂക്ക്
സപ്പെ ഓഫീസർ അറിയിച്ചു

പക്ഷിമഘട്ടം മലകളുടെ തകർച്ച പ്രകൃതി ക്ഷോഭത്തിന് കാരണമായി  കെ എൻ എ ഖാദർ എം എൽ എ

ഒതുക്കുങ്ങൽ : പക്ഷിമഘട്ടം മല നിരകളുട തകർച്ച പ്രകൃതി ക്ഷോഭത്തിന് കാരണമായി അഡ്വ. കെ എന്‍ എ കാദര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
 ഒതുക്കുങ്ങൽ പൊട്ടിക്കല്ല് എസ് കെ എസ് എസ് എഫ് ക്ലസ്റ്റർ  കോൺഫ്രൻസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  9 കോടി വർഷം മുമ്പ് ദൈവം ജീവജാലങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച പക്ഷിമഘട്ടം ഗുജറാത്ത് മുതൽ തമിഴ്നാട് വരെ നീണ്ടുകിടക്കുന്ന പക്ഷിമ ഘട്ടം മലകളും കുന്നുകളും അന്യായമായ കയ്യേറ്റത്തിൽ  നശിപ്പിച്ചത്  കാരണമാണ് പ്രകൃതിക്ഷോഭം ഉണ്ടാകുന്നതായും 
എല്ലാ മതങ്ങളും വേദഗ്രന്ഥങ്ങളും പ്രകൃതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും
ഭൂമിയെ മനുഷ്യൻറെ കൈകടത്തൽ മൂലം ജീവജാലങ്ങളുടെ വാസസ്ഥലം ഇല്ലാതാക്കി മാറ്റി
വരും തലമുറക്ക് ഇവിടെ ജീവിതം സാധിക്കാത്ത വിധമാക്കിയതായും എംഎൽഎ കൂട്ടിച്ചേർത്തു.
ശരീഫ് ഫൈസി അധ്യക്ഷത വഹിച്ചു
 സൈതലവി മുസ്ലിയാർ ഗൂഡല്ലൂര് മുഖ്യപ്രഭാഷണം നടത്തി. സഫീർ ബാബു ,കബീർ ഫൈസി,
ശരീഫ് പൊട്ടിക്കല്ല് തുടങ്ങിയവർ പ്രസംഗിച്ചു

24 August 2019

വലിയോറ ബാക്കിക്കയം റെഗുലേറ്റര്‍ ഷട്ടറിന്റെ ഉയരകുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം

വലിയോറ ബാക്കിക്കയം റെഗുലേറ്റര്‍ ഷട്ടറിന്റെ ഉയരകുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം

മലപ്പുറം: പ്രളയ സമയത്ത് വേങ്ങര, വലിയോറ, പാണ്ടികശാല പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് കാരണമായ ബാക്കിക്കയം റെഗുലേറ്റര്‍ ഷട്ടറിന്റെ ഉയരകുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ.  മലപ്പുറം കലക്ട്രേറ്റ് ആസൂത്രണ സമിതി ഓഡിറ്റോറിയത്തില്‍ വേങ്ങര മണ്ഡലം പ്രളയ കെടുതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വേങ്ങര കൂരിയാട് ജംഗ്ഷന്‍ പ്രളയകാലത്ത് ഒറ്റപ്പെടുന്നതിനാല്‍ ഈ പ്രദേശത്തെ റോഡ് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. വേങ്ങര നിയോജക മണ്ഡലത്തിലെ കുഴിപ്പുറം പാലത്തിന് തകരാര്‍ സംഭവിക്കും വിധം സൈഡ് തകര്‍ന്നിട്ടുണ്ട്. ഇവിടെ പ്രൊട്ടക്ഷന്‍ വര്‍ക്ക് നടത്തണമെന്നും നിയോജക മണ്ഡല തകര്‍ന്ന് പോയ സൈറ്റുകള്‍ കെട്ടി വീടുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, പ്രളയത്തില്‍ സഞ്ചാര യോഗ്യമല്ലാതായ പറപ്പൂര്‍ പഞ്ചായത്തിനെയും ഒതുക്കുങ്ങല്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കാഞ്ഞിരക്കടവ് തൂക്കുപാലം ഗതാഗത യോഗ്യമാക്കണമെന്നും, പുത്തൂര്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലുണ്ടായ വിള്ളല്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കി. 
എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ 40 വീടുകള്‍ക്ക് നമ്പര്‍ കിട്ടാതെ കഷ്ടപ്പെടുന്നുണ്ട് ഇവര്‍ക്ക് എത്രയും പെട്ടെന്ന് നമ്പര്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണം. പുത്തൂര്‍പാടത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ പ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങുകയും യാതൊരു പ്രൊട്ടക്ഷന്‍  ഇല്ലാത്തത് കാരണം അപകടങ്ങള്‍ സംഭവിക്കാന്‍ കാരണം ഉള്ളതിനാല്‍ ആവശ്യമായ പ്രൊട്ടക്ഷന്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണം. പ്രളയ ബാധിതരായ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വരും ചെയ്യാത്തവരും ആയ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുക, ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ആവശ്യമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുക, പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ റോഡുകളും നന്നാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, നിയോജകമണ്ഡലത്തില്‍ പ്രളയം മൂലം  തകരാറിലായ ശുദ്ധജല വിതരണ പദ്ധതി കേടുപാടുകള്‍ നികത്തി ജലം എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, തകരാറിലായ വൈദ്യുതിയില്‍ പമ്പ് സെറ്റുകള്‍ എന്നിവ എത്രയും പെട്ടെന്ന് കേടുപാടുകള്‍ തീര്‍ക്കുക തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍  മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ വില്ലേജ് ഓഫീസര്‍മാര്‍ വിവിധ വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ലാ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ നിർവ്വഹിച്ചു. 

പന്ത്രണ്ട് ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം അദ്ധ്യക്ഷനായിരുന്നു. മാനേജർ കെ.പി.ഹുസൈൻ ഹാജി ,പി ടി എ പ്രസിഡന്റ് കെ..കെ.മൊയ്തീൻ കുട്ടി, പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ, ഹെഡ്മാസ്റ്റർ പി.ബി. അനിൽ കുമാർ ,ഹസ്സൻ ആലുങ്ങൽ, കെ.പി. ദുർഗ്ഗാദാസ് ,യൂണിയൻ ചെയർമാൻ പി കെ..ഷാജഹാൻ, കാരാടൻ അബ്ദു, പി.മുഹമ്മദ് കുട്ടി, ഷംസുദ്ദീൻ പറാടൻ , കെ.എം ജയഭാരതി എന്നിവർ സംബന്ധിച്ചു.

നാടിന്റെ വളർച്ചയ്ക്ക് അഭിമാനത്തോടെ AMLPS പറപ്പൂർ വെസ്റ്റും

നാടിന്റെ വളർച്ചയ്ക്ക് അഭിമാനത്തോടെ AMLPS പറപ്പൂർ വെസ്റ്റും

AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ വിദ്യാർത്ഥികളും അധ്യാപകരും,രക്ഷിതാക്കളും,പൂർവ്വവിദ്യാർത്ഥികളും  ഒത്തൊരുമിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കുഞ്ഞു സഹായവുമായി രുചിക്കൂട്ട് വിപണന മേള വേങ്ങര കോട്ടക്കൽ വഴി കൂമൻകല്ല് പാലത്തിന് സമീപത്തായി  വിത്യസ്ത തരം രുചിയൂറും വിഭവങ്ങളുമായി വിപുലമായി നടന്നു.പരിപാടി വേങ്ങര സബ് ഇൻസ്‌പെക്ടർ ശ്രീ.മുഹമ്മദ് റഫീഖ് ഉദ്ഘാടനം നിർവഹിച്ചു.PTA പ്രസിഡന്റ് മുഹമ്മദ് ഹനീഫ.പി PTA വൈസ് പ്രസിഡന്റ് രമ്യ.ടി ,PTA MPTA ഭാരവാഹികളും,ഹെഡ്മാസ്റ്റർ ദിനേശൻ നായർ,SRG കൺവീനർ R.രാജേഷ്,അധ്യാപകരായ  റഷീദ.M,നജ്മുന്നീസ.E, മഹ്‌റൂഫ്.K,ഹാഫിസ്.P,എന്നിവരും പൂർവവിദ്യാർത്ഥികളും,
ടീച്ചർ ട്രൈനീസ് അധ്യാപകവിദ്യാര്ഥികളായ വിനീത്.Kp, റഹീസ്.K, ഇൻസാം.P,അടക്കം  നിരവധി രാഷ്ട്രീയ സാമൂഹിക മത രംഗത്തെ പ്രമുഖരും പരിപാടി വീക്ഷിക്കുകയും പങ്കെടുക്കുകയും  സഹകരിക്കുകയും ചെയ്തു.

23 August 2019

പ്രളയം വിളക്കണച്ച വീടുകളില്‍ വീണ്ടും പ്രതീക്ഷയുടെ തിരി തെളിയിച്ച് EWSCES

പ്രളയം വിളക്കണച്ച വീടുകളില്‍ വീണ്ടും പ്രതീക്ഷയുടെ തിരി തെളിയിച്ച് EWSCES

EWSCES ന്റെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നൂറുക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ദിവസങ്ങളുടെ പ്രയത്നങ്ങളാല്‍ വേങ്ങര പ്രദേശത്തെ  വെള്ളം കയറിയിറങ്ങിയ വീടുകളിലെ താറുമാറായ വയറിങ്ങുകള്‍ ശരിയാക്കി വൈദ്യുതീകരണ പ്രവര്‍ത്തികള്‍  പൂര്‍ത്തികരിച്ചു.

ഇലക്ട്രിക്കല്‍ വയര്‍മാന്‍,സൂപ്പര്‍ വൈസര്‍ കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനാര്‍ത്ഥം ജില്ലയിലെ പ്രളയം ബാധിച്ച ആയിരക്കണക്കിന് വീടുകളിലെ താറുമാറായ വയറിങ് കേടുപാടുകള്‍ തീര്‍ത്ത് വൈദ്യുതീകരണ പ്രവൃത്തി നടത്തി  കൊണ്ടിരിക്കുന്നതിന്‍റെ ഭാഗമായാണ് ഇവര്‍ വേങ്ങര കൂരിയാട്, മാതാട്,പാണ്ഡിക ശാല,,മണ്ണംപിലാക്കല്‍,കാളിക്കടവ്,മുതലമാട്,മഞ്ഞമാട് എന്നീ പ്രദേശങ്ങളിലെ നാനൂറില്‍ പരം വീടുകളിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.  

സംഘടനയുടെ ശ്രദ്ധേയമായ പ്രളയാനന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട്   തിരുവനന്തപുരം റിട്ടേഡ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍.പി വിജയകുമാര്‍ കഴിഞ്ഞ ദിവസം വേങ്ങരയിലെത്തി സംഘടന നേതാക്കളെയും  പ്രവര്‍ത്തകരെയും അനുമോദിക്കുകയും തുടര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതും ഏറെ ശ്രദ്ധേയമായി.

വേങ്ങര മേഖലയിലെ പ്രളയാനന്തര വീടുകളില്‍ വെളിച്ചം നല്‍കാന്‍ നേതൃത്വം നല്‍കിയ  സംഘടന നേതാക്കളെയും പ്രവര്‍ത്തകരെയും
വേങ്ങര പഞ്ചായത്ത് സ്റ്റാന്‍റീങ് കമ്മറ്റി ചെയര്‍മാന്‍ പറങ്ങോടത്ത് അസീസും മറ്റു ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം ഹംസ,കെ.എസ്.ഇ.ബി വേങ്ങര അസിസ്റ്റന്‍റ് എഞ്ചിനിയര്‍ വിജയകുമാര്‍,വെന്നിയൂര്‍അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സനോജ്,സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ജാഫര്‍ ചേളാരി,ജില്ലാ പ്രസിഡണ്ട് കെ.എം.മൊയ്തീന്‍ കരിമ്പില്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.വിശ്വനാഥന്‍ തിരൂര്‍,എം.നസീര്‍ തിരൂര്‍,ജയചന്ദ്രന്‍ കുന്നുംപുറം,അബ്ദുല്‍ ഗഫൂര്‍ പുത്തൂര്‍,അഷ്റഫ് ആതവനാട്
അലി വേങ്ങര,പ്രശാന്ത് വള്ളിക്കുന്ന്,സുബീഷ് മലപ്പുറം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മണികണഠന്‍ വേങ്ങര ,ഷാജഹാന്‍ താനൂര്‍,ഷൈജുജാന്‍ തിരൂര്‍,വേണു വേങ്ങര,ഗഫൂര്‍ വേങ്ങര,അബ്ദു പരപ്പനങ്ങാടി  എന്നിവര്‍ നേതൃത്വം നല്‍കി.

എങ്ങനെ നികത്തും ഇനി ഈ നഷ്ടം

എങ്ങനെ നികത്തും ഇനി ഈ നഷ്ടം

വേങ്ങര:വെള്ളപ്പൊക്കത്തിൽ ജീവനോപാധികൾ നഷ്ടമായി കുടുംബശ്രീ യൂണിറ്റുകൾ. ഗ്രാമപ്പഞ്ചായത്തിലെ 23-ാം വാർഡിൽ ഉൾപ്പെട്ട കൂരിയാട് കുസുമം, രാഗശ്രീകളിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പതിനഞ്ചോളം വനിതകൾക്കാണ് ദുരിതം.

വിവിധതരം പൊടികൾ, അമൃതം തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഇവരുടെ പൊടിമില്ലിലാണ് വെള്ളംകയറിയത്. അരി, മല്ലി, മുളക്, മഞ്ഞൾ പൊടികൾ, വെളിച്ചെണ്ണ എന്നിവയുടെ വിൽപ്പനയുമുണ്ട്. ‌
വേങ്ങര, എടരിക്കോട്, നന്നമ്പ്ര, ചേലേമ്പ്ര, ചെറിയമുണ്ടം പഞ്ചായത്തുകളിലെ അങ്കണവാടികൾക്കായി പോഷകാഹാരമായ അമൃതം പൊടി വിതരണംചെയ്യുന്നത് രാഗശ്രീ യൂണിറ്റാണ്. വെള്ളം വരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ 10 കുതിരശക്തിയുള്ള മോട്ടോർ കെട്ടിടത്തിനുമുകളിൽ കയറ്റിവെച്ചിരുന്നു. കഴിഞ്ഞതവണ വെള്ളംകയറിയതിന്റെ അടയാളം കണക്കാക്കിയായിരുന്നു മോട്ടോർ കയറ്റിവെച്ചത്. എന്നാൽ ഇത്തവണ കൂടുതൽ വെള്ളം ഉയർന്നു.
മോട്ടോറും ആട്ടുയന്ത്രവും പൊടിമില്ലും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. പൊടിക്കാനായി സൂക്ഷിച്ചിരുന്ന അരി, മല്ലി, കൊപ്ര തുടങ്ങിയ സാധനങ്ങളും വെള്ളത്തിൽ കുതിർന്നു. യന്ത്രങ്ങളും മോട്ടോറും നന്നാക്കുന്നതിന്നായി കമ്പനികളിൽനിന്ന്‌ ആളുകളെത്തി അറ്റകുറ്റപ്പണി പൂർത്തിയാകാൻ ദിവസങ്ങളെടുക്കും. അതുവരെ ജീവിതം എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണിവർ.

കഴിഞ്ഞവർഷത്തെ പ്രളയത്തിലുണ്ടായ നഷ്ടങ്ങൾ ഏറെ പണിപ്പെട്ടാണ് ഇവർ നികത്തിയത്.

22 August 2019

മധുരിക്കും ഓർമ്മകൾ 96 PPTMYHS CHERUR 96 ബാച്ച് കുടിവെള്ള വിതരണം പത്ത് ദിനം പിന്നിട്ടു

മധുരിക്കും ഓർമ്മകൾ 96 PPTMYHS CHERUR 96 ബാച്ച് കുടിവെള്ള വിതരണം പത്ത് ദിനം പിന്നിട്ടു

ചേറൂർ PPTMYHS CHERUR 96 ബാച്ച് ലെ വാട്സ്ആപ്പ് ഗ്രൂപ്പ് ആയ മധുരിക്കും ഓർമ്മകൾ 96 ഗ്രൂപ്പിലെ അംഗങ്ങളുടെ സഹകരണത്തോടെ പ്രളയം ബാധിച്ച വീടുകളിലെ കിണറുകൾ മലിനമായതിനാൽ വേങ്ങര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന കുടിവെള്ളം വിതരണം  പത്താം ദിനം പിന്നിട്ടു.
 വേങ്ങരയുടെ തൊട്ടടുത്ത പ്രദേശമായ
മുതലമാട് ,പാണ്ടികശാല കാളിക്കടവ്, കൂരിയാട് പാലച്ചിറമാട്, മാതാട്, എന്നീ തുടങ്ങിയ വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ ദിവസവും 6000 ലിറ്റർ കുടിവെള്ളമാണ് വിതരണം നടത്തിയത് .
നൂറിലധികം വീടുകൾക്കാണ് ദിനംപ്രതി കുടിവെള്ളം എത്തുന്നത് ഇതിൻറെ ഔപചാരികമായ ഉദ്ഘാടന കർമ്മം  വേങ്ങര എസ് ഐ റഫീഖ് സർ നിർവഹിച്ചു.
ഈ പ്രദേശങ്ങളിൽ കുടിവെള്ളം ഒരു ശാശ്വത പരിഹാരം കാണുന്നവരെ കുടിവെള്ളവിതരണം തുടർന്നുകൊണ്ട് പോകും എന്ന് ഭാരവാഹികൾ അറിയിച്ചു 

21 August 2019

യൂണിയൻ തെരെഞ്ഞെടുപ്പ്

യൂണിയൻ തെരെഞ്ഞെടുപ്പ്

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന യൂണിയൻ തെരെഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശവും പഠനാത്മകവുമായി. ബാലറ്റ് ഉപയോഗിച്ച് നടന്ന തെരെഞ്ഞെടുപ്പിൽ എട്ട് സ്ഥാനങ്ങളിലേക്കായി ഇരുപത്തഞ്ചോളം സ്ഥാനാർത്ഥികൾ മത്സരിച്ചു. ചെയർമാനായി പി.കെ.മുഹമ്മദ് ഷാജഹാൻ വൈസ് ചെയർമാനായി എം. ആമിനാബി എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.

കെ.തഖിയുദ്ധീൻ, മുഹമ്മദ് നുസൈർ, കെ. സുഹൈർ ഉസ്മാൻ ,മുഹമ്മദ് ഹുബൈഷ്, കെ. വിപിഷ, അസീബ ജബിൻ എന്നിവർ വിവിധ പോസ്റ്റുറ്റുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 

തെരെഞ്ഞെപ്പിന് സ്കൂൾ പൊളിറ്റിക്കൽ സയൻസ് ക്ലബ്ബാണ് നേതൃത്വം കൊടുത്തത്. സോഷ്യോളജി ക്ലബ്ബ് നടത്തിയ എക്സിറ്റ് പോൾ ഫലം 95% വും യഥാർത്ഥ റിസൾട്ടുമായി  യോജിക്കുന്നതായിരുന്നു. 

ജി. ശ്രീജിത്ത്, യാസിർ പൂവിൽ എന്നിവർ നേതൃത്വം നൽകി. 

വിജയികളെ പി.ടി.എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി ഹാരാർപ്പണം നടത്തി.പ്രിൻസിപ്രാൾ യൂസുഫ് കരുമ്പിൽ, എസ്.എസ് ജി ചെയർമാൻ കെ.പി. ദുർഗ്ഗാദാസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു:


ചിത്രം.: വിജയിച്ച യൂണിയൻ ഭാരവാഹികളെ പി.ടി.എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി ഹാരാർപ്പണം നടത്തുന്നു.

20 August 2019

പഠന പ്രവർത്തനത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളെ അടുത്തറിയുന്നതിന്റെ ഭാഗമായി വിദ്യാത്ഥികൾ വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

പഠന പ്രവർത്തനത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളെ അടുത്തറിയുന്നതിന്റെ  ഭാഗമായി വിദ്യാത്ഥികൾ വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

പഠന പ്രവർത്തനത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളെ അടുത്തറിയുന്നതിന്റെ ഭാഗമായി AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ വിദ്യാർത്ഥികളും, അധ്യാപകരും,ട്രൈനീസ് അധ്യാപകവിദ്യാർത്ഥികളും കൂടി വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.വേങ്ങര സബ് ഇൻസ്‌പെക്ടർ ശ്രീ.മുഹമ്മദ് റഫീഖും മറ്റു പോലീസുകാരും സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്തു.സ്റ്റേഷൻ ചരിത്രങ്ങൾ അടക്കം നിലവിലെ എല്ലാ കാര്യങ്ങളും SI വിവരിച്ചു തന്നു.കുട്ടികളുടെ കുഞ്ഞു സംശയങ്ങൾക്കും പരിഭവങ്ങൾക്കും കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വളരെ ലാളിത്തത്തോടെ മറുപടികൊടുത്തു.പരിപാടിയിൽ AMLP സ്കൂൾ പറപ്പൂർ വെസ്റ്റിന്റെ ഹെഡ്മാസ്റ്റർ ദിനേശൻ നായർ,SRG കൺവീനർ R.രാജേഷ്,അധ്യാപകരായ  നജ്മുന്നീസ, മഹ്‌റൂഫ് കെ. ഹാഫിസ്.പി, TTKM ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ  അധ്യാപക വിദ്യാർത്ഥികളായ റഹീസ്, ഇൻസാം,നിവിൻ മാത്യൂ,വിനീത് എന്നിവർ പങ്കെടുത്തു.

19 August 2019

മുസ്‌തഫ ഇവർക്ക്‌ മുത്താണ്‌

മുസ്‌തഫ ഇവർക്ക്‌ മുത്താണ്‌

വേങ്ങര: പാമ്പ്‌, പാമ്പ്‌... പ്രളയം കഴിഞ്ഞ്‌ ക്യാമ്പിൽനിന്ന്‌ വീട്ടിലെത്തിയ പലരേയും പേടിപ്പിച്ചത്‌ പുതിയ അതിഥിയായിരുന്നു. വീടുകളുടെ മൂലകളിൽ, പറമ്പിലെ മരക്കൊമ്പുകളിൽ, എല്ലായിടത്തും പാമ്പുകളെ കണ്ടതോടെ വീട്ടുകാർക്ക്‌ ആശ്വാസമായത്‌ മുസ്‌തഫ. ചേറൂർ തയ്യിൽ മുസ്‌തഫ  ഇവിടത്തുകാർക്കുമാത്രമല്ല, ജില്ലയിലുള്ളവർക്ക്‌ മുഴുവനുമാണ്‌ ആശ്വാസമേകിയത്‌. വിവിധ  വീടുകളിൽനിന്ന്‌ വിവിധയിനം പാമ്പുകളെ മുസ്‌തഫ പിടിച്ചു. പലതും ഉഗ്രവിഷമുള്ളവയായിരുന്നു. മുസ്‌തഫയുടെ  പാമ്പുപിടിത്തത്തെക്കുറിച്ചറിവുള്ളവർ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയായിരുന്നു. എല്ലായിടത്തും മുസ്‌തഫയെത്തി.  കൂരിയാട്, മണ്ണിൽ പിലാക്കൽ, വലിയോറ, ഊരകം എന്നിവിടങ്ങളിൽനിന്ന്‌ മാത്രമല്ല, പുളിക്കൽ, കൊണ്ടോട്ടി, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നും വിളിവന്നതായി മുസ്‌തഫ പറഞ്ഞു. രാത്രിയും പകലുമെല്ലാം ഓടിയെത്തി പാമ്പിനെ പിടികൂടി. ശംഖുവരയൻ, മൂർഖൻ, അണലി എന്നിവക്കുപുറമെ മലമ്പാമ്പുകളടക്കം അമ്പതോളം പാമ്പുകളെയാണ്‌ പിടികൂടിയത്‌. ഇവയെ വനംവകുപ്പിനെ ഏൽപ്പിച്ചു. ഉപ്പ അബുവാണ് പാമ്പുപിടിത്തത്തിൽ മുസ്തഫയുടെ ഗുരു. 

പാമ്പുകളെ മാത്രമല്ല, കടന്നൽ, തേനീച്ച തുടങ്ങിയവയേയും മുസ്‌തഫ ‘ഒതുക്കും’.  എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗമായ മുസ്തഫക്ക് സഹായത്തിന്‌ സദാസജ്ജരായി ഇവരുമുണ്ട്‌.

പ്രളയത്തില്‍ കൈത്താങ്ങായവര്‍ക്ക് സാന്ത്വനത്തിന്റെ ആദരം

പ്രളയത്തില്‍ കൈത്താങ്ങായവര്‍ക്ക് സാന്ത്വനത്തിന്റെ ആദരം

വേങ്ങര : പ്രളയകാലത്ത് മികച്ച സേവനം ചെയ്തവരെ വേങ്ങര സോണ്‍ എസ് വൈ എസ് സാന്ത്വനം  ആദരിച്ചു . സോണ്‍ പരിധിയില്‍ സേവനം ചെയ്ത അറുനൂറിലധികം സാന്ത്വനം വളണ്ടിയര്‍മാര്‍, ദുരിതാശ്വാസ ക്യംപിന് നേതൃത്ത്വം നല്‍കിയ എം ആര്‍ രഘു പുഴച്ചാല്‍ , നൂറുദ്ദീന്‍ തട്ടാഞ്ചേരിമല, പി കെ ഹസീബ് കുററിത്തറ, മോളി അടക്കാപുര, വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് , സ്വന്തമായി ദുരിതാശ്വാസ ക്യാംപ് നടത്തിയ കൂരിയാട് പനമ്പുഴക്കല്‍ സൈതുമോന്‍ തങ്ങള്‍, പറപ്പൂര് , വേങ്ങര , ഊരകം 
വില്ലേജ് ഓഫീസര്‍മാരായ നവീര്‍
 സന്തോഷ് ബാബു, ശമീര്‍ ബാബു   തുടങ്ങിയവരെയാണ് ആദരിച്ചത്
. ചടങ്ങിന്റെ ഉദ്ഘാടനവും  വേങ്ങര സോണ്‍ എസ് വൈ എസ് ആരംഭിക്കുന്ന ആമ്പുലന്‍സ് സമര്‍പ്പണവും കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്ഥഫ കോഡൂര് നിര്‍വ്വഹിച്ചു. പി പി ജബ്ബാര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു . സയ്യിദ് ജഹ്ഫര്‍ തുറാബ് ബാഖവി , അബ്ദു റസാഖ് സഖാഫി വെള്ളിയാമ്പുറം, പി കെ എം സഖാഫി ഇരിങ്ങല്ലൂര് , പി പി സത്താര്‍, കെ കെ രാമകൃഷ്ണന്‍, എം കെ സൈനുദ്ദീന്‍ , പി അസീസ് ഹാജി, പി അബ്ദു ഹാജി, ഇബ്രാഹീം ബാഖവി
 എ കെ ഗഫൂര്‍ , മൊയ്തീന്‍ കണ്ണമംഗലം  പ്രസംഗിച്ചു. കെ കെ അലവികുട്ടി സ്വിഗതവും അതീഖ് വെങ്കുളം  ന്ദിയും പറഞ്ഞു

ശുദ്ധജലം വിതരണം ചെയ്യണം; പി ഡി പി

ശുദ്ധജലം വിതരണം ചെയ്യണം;
പി ഡി പി 
കൊളപ്പുറം:ഏ.ആർ.നഗർ പഞ്ചായത്തിലെ പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കരുത് എന്ന ആരോഗ്യ വകുപ്പ് ന്റെ കർശനമായ നിർദേശത്തിന്റെ അടിസ്ഥാനത്തില് ഈ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന് വേണ്ട നടപടികൾ  പഞ്ചായത്ത് ഭരണസമിതി  അടിയന്തരമായി ഇടപെടണമെന്ന്  
പി ഡി പി ഏ. ആർ. നഗർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ യൂസുഫ് മമ്പുറം  അദ്ധ്യക്ഷത വഹിച്ചു റഫീഖ് പുതിയത്ത്പുറായ യോഗം ഉദ്ഘാടനംചെയ്തു . ഹമീദ് ചാലിൽ. മൻസൂർ യാറത്തുപടി. ഷൗക്കത്ത് വെട്ടം .
ലിംസാദ് പി.പി  മമ്പുറം. സുലൈമാൻപുതിയങ്ങാടി .ശിഹാബ് വി.കെ പടി . അഫ്സൽ വി എസ് മമ്പുറം എന്നിവർ പ്രസംഗിച്ചു 
ഉമ്മർകുട്ടി സ്വാഗതവും അശ്റഫ് കൊളപ്പുറം നന്ദിയും പറഞ്ഞു

17 August 2019

പ്രളയത്തിൽ ഏക്കറുകണക്കിന് കൃഷി നഷ്ടപ്പെട്ട വലിയോറ സ്വദേശി മുഹമ്മദ് കുട്ടിയ്ക്ക് സാന്ത്വനമേകി ചേറൂർ PPTMYHSS വിദ്യാർത്ഥികൾ

പ്രളയത്തിൽ ഏക്കറുകണക്കിന് കൃഷി നഷ്ടപ്പെട്ട വലിയോറ സ്വദേശി മുഹമ്മദ് കുട്ടിയ്ക്ക് സാന്ത്വനമേകി ചേറൂർ PPTMYHSS വിദ്യാർത്ഥികൾ

വലിയോറ പാടത്തെ 300 ഏക്കറോളം കൃഷി പൂർണ്ണമായും നശിച്ച മാതൃകാ കർഷകൻ മുഹമ്മദ് കുട്ടിയ്ക്ക് കാർഷികോപകരണങ്ങൾ നൽകിയും പൊന്നാട അണിയിച്ചും സ്കൂൾ സാഹിത്യ വേദി വേറിട്ട അനുഭവം സമ്മാനിച്ചു. പ്രഥമാധ്യാപകൻ ബഹു.അബ്ദുൽ മജീദ് പറങ്ങോടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യ വേദി കൺവീനർ സന്തോഷ് അഞ്ചൽ സ്വാഗതം പറഞ്ഞു. മാതൃകാ കർഷകൻ വലിയോറ മുഹമ്മദ് കുട്ടിയെ ഹെഡ്മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കാർഷികോപകരണങ്ങൾ  കർഷകന് സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഹക്കീം, കെ.പി.രാജേഷ്, കെ.ഇ.സലീം, സുരേഷ് .ടി, കുഞ്ഞഹമ്മദ് ഫറൂഖ് എന്നിവർ ആശംസകൾ നേർന്നു

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������