Labels

23 August 2019

പ്രളയം വിളക്കണച്ച വീടുകളില്‍ വീണ്ടും പ്രതീക്ഷയുടെ തിരി തെളിയിച്ച് EWSCES

പ്രളയം വിളക്കണച്ച വീടുകളില്‍ വീണ്ടും പ്രതീക്ഷയുടെ തിരി തെളിയിച്ച് EWSCES

EWSCES ന്റെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നൂറുക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ദിവസങ്ങളുടെ പ്രയത്നങ്ങളാല്‍ വേങ്ങര പ്രദേശത്തെ  വെള്ളം കയറിയിറങ്ങിയ വീടുകളിലെ താറുമാറായ വയറിങ്ങുകള്‍ ശരിയാക്കി വൈദ്യുതീകരണ പ്രവര്‍ത്തികള്‍  പൂര്‍ത്തികരിച്ചു.

ഇലക്ട്രിക്കല്‍ വയര്‍മാന്‍,സൂപ്പര്‍ വൈസര്‍ കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനാര്‍ത്ഥം ജില്ലയിലെ പ്രളയം ബാധിച്ച ആയിരക്കണക്കിന് വീടുകളിലെ താറുമാറായ വയറിങ് കേടുപാടുകള്‍ തീര്‍ത്ത് വൈദ്യുതീകരണ പ്രവൃത്തി നടത്തി  കൊണ്ടിരിക്കുന്നതിന്‍റെ ഭാഗമായാണ് ഇവര്‍ വേങ്ങര കൂരിയാട്, മാതാട്,പാണ്ഡിക ശാല,,മണ്ണംപിലാക്കല്‍,കാളിക്കടവ്,മുതലമാട്,മഞ്ഞമാട് എന്നീ പ്രദേശങ്ങളിലെ നാനൂറില്‍ പരം വീടുകളിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.  

സംഘടനയുടെ ശ്രദ്ധേയമായ പ്രളയാനന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട്   തിരുവനന്തപുരം റിട്ടേഡ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍.പി വിജയകുമാര്‍ കഴിഞ്ഞ ദിവസം വേങ്ങരയിലെത്തി സംഘടന നേതാക്കളെയും  പ്രവര്‍ത്തകരെയും അനുമോദിക്കുകയും തുടര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതും ഏറെ ശ്രദ്ധേയമായി.

വേങ്ങര മേഖലയിലെ പ്രളയാനന്തര വീടുകളില്‍ വെളിച്ചം നല്‍കാന്‍ നേതൃത്വം നല്‍കിയ  സംഘടന നേതാക്കളെയും പ്രവര്‍ത്തകരെയും
വേങ്ങര പഞ്ചായത്ത് സ്റ്റാന്‍റീങ് കമ്മറ്റി ചെയര്‍മാന്‍ പറങ്ങോടത്ത് അസീസും മറ്റു ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം ഹംസ,കെ.എസ്.ഇ.ബി വേങ്ങര അസിസ്റ്റന്‍റ് എഞ്ചിനിയര്‍ വിജയകുമാര്‍,വെന്നിയൂര്‍അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സനോജ്,സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ജാഫര്‍ ചേളാരി,ജില്ലാ പ്രസിഡണ്ട് കെ.എം.മൊയ്തീന്‍ കരിമ്പില്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.വിശ്വനാഥന്‍ തിരൂര്‍,എം.നസീര്‍ തിരൂര്‍,ജയചന്ദ്രന്‍ കുന്നുംപുറം,അബ്ദുല്‍ ഗഫൂര്‍ പുത്തൂര്‍,അഷ്റഫ് ആതവനാട്
അലി വേങ്ങര,പ്രശാന്ത് വള്ളിക്കുന്ന്,സുബീഷ് മലപ്പുറം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മണികണഠന്‍ വേങ്ങര ,ഷാജഹാന്‍ താനൂര്‍,ഷൈജുജാന്‍ തിരൂര്‍,വേണു വേങ്ങര,ഗഫൂര്‍ വേങ്ങര,അബ്ദു പരപ്പനങ്ങാടി  എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������