Labels

14 March 2019

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

മലപ്പുറം : മതേതര സഖ്യത്തിനെതിരെ സ്‌ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ്‌ ദേശീയ രാഷ്ര്‌ടീയത്തില്‍ സി.പി.എം സ്വീകരിക്കുന്നതെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. വേങ്ങര ഊരകത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. പലയിടങ്ങളിലും ഇത്തരത്തില്‍ മത്സരത്തിന്‌ കളമൊരുങ്ങിയിട്ടുണ്ട്‌. കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കും എതിരായി ഒരിടത്ത്‌ പോലും മുസ്‌ലിംലീഗ്‌ മത്സരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ടത്‌ ഒരോ ഇന്ത്യന്‍ പൗരന്റേയും കടമയാണ്‌. ജനാധിപത്യത്തെ തന്നെ വെല്ലുവിളിച്ചാണ്‌ എല്‍.ഡി.എഫ്‌ ഇത്തവണ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. എല്‍.ഡി.എഫിന്റെ ഈ പരീക്ഷണം വിനാശകരമാണ്‌. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത്‌ വലിയ പരാജയമാണ്‌. കേരള കോണ്‍ഗ്രസിലെ നിലവിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. വിഷയത്തില്‍ യു.ഡി.എഫ്‌ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്‌. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പൊങ്ങിവന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സര്‍വ്വ സാധാരണമാണ്‌. അടുത്ത ദിവസങ്ങളില്‍ അതിന്‌ പരിഹാരം കാണാന്‍ സാധിക്കും. എല്ലാവര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും. യു.ഡി.എഫ്‌ എന്ന സ്‌പിരിറ്റില്‍ എല്ലാകക്ഷികളുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വികസനമാണ്‌ യു.ഡി.എഫ്‌ മുന്നോട്ട്‌ വെക്കുന്നത്‌. യു.ഡി.എഫ്‌ കൊണ്ടു വന്ന വന്‍കിട കുടിവെള്ള പദ്ധതികള്‍ മതി ഈ വേനല്‍കാലത്ത്‌ മുന്നണിക്ക്‌ വോട്ടു ലഭിക്കാന്‍. വേങ്ങരയിലെ ബാക്കിക്കയം റഗുലേറ്റര്‍ കംബ്രിഡിജ്‌ അടക്കമുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്‌. കാലങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ച പ്രദേശങ്ങള്‍ക്കാണ്‌ ഇത്‌ വഴി ദാഹജലമെത്തുന്നത്‌. ഇത്തരം വികസനങ്ങള്‍ ഒന്നു പോലും സി.പി.എമ്മിന്‌ പറയാനുണ്ടാവില്ല. 17ന്‌ മലപ്പുറത്ത്‌ നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനോട്‌ കൂടെ മലപ്പുറം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. 18ന്‌ പൊന്നാനിയിലും കണ്‍വന്‍ഷന്‍ നടക്കും. സംസ്‌ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത്‌ പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു

13 March 2019

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

വിദ്യാർത്ഥികളുടെ കലാപരിപാടികൾ പൂർവ്വ വിദ്യാർത്ഥി സംഗമം,ഗുരു ശിഷ്യ സംഗമം, 80 കഴിഞ്ഞ അധ്യാപകരെയും മുൻ PTAപ്രസിഡന്റുമാരയും ആദരിക്കൽ,   പ്രമുഖ സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം എന്നിവ 2019 മാർച്ച് 29-30 വെള്ളി,ശനി തിയതികളിൽ സ്‌കൂൾ അങ്കണത്തിൽ നടക്കും .  രതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട്  സൈദ് പറമ്പൻ അദ്ധ്യക്ഷനായിരുന്നു . ഹെഡ്മാസ്റ്റർ മുഹമ്മദ് കുന്നുമ്മൽ  പരിപാടികൾ വിശദീകരിച്ചു.പ്രചാരണ വിഭാഗം ചെയർമാനായി  ചന്ദ്രൻ എൻപി  കൺവീനറായി നാസർ വേങ്ങര അംഗങ്ങളായി ഷബീബ് മടപ്പള്ളി , ഷബീബ് ചെള്ളി,  ഷാഹുൽഹമീദ് പാലപ്പെട്ടി , സിപി ഹാരിസ് എന്നിവരെ തെരെഞ്ഞെടുത്തു. മാർച്ച് 20ന് വൈകുന്നേരം 7മണിക്ക് വിപുലമായ സ്വാഗത സംഘം ചേരുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു . പ്രചാരണവും കലക്ഷനും ശക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്ല പാറമ്മൽ ,എൻപി  ചന്ദ്രൻ ,സിപി അബ്ദുറഹ്മാൻ , ഹനീഫ കടേങ്ങിൽ ,എപി അയ്യപ്പൻ , മജീദ് മടപ്പള്ളി , നസീർ മാസ്റ്റർ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . നാസർ വേങ്ങര നന്ദിയും  പറഞ്ഞു .

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ചയെന്ന് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.പി. സാനുവാണ്. 2006 ല്‍ കുറ്റിപ്പുറത്തെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ജേഷ്ഠ സഹോദരതുല്യനായ വി.പി. സക്കരിയ്യയുടെ മകനും കൂടിയാണ് സാനു. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിന് പഠിക്കുമ്പോഴാണ് സാനു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എം.എസ്.ഡബ്ലിയു വിന് സംസ്‌കൃത സര്‍വകലാശാലയുടെ തിരൂര്‍ സെന്ററില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാമത്തെ പോസ്റ്റ് ഗ്രാജ്വേഷനായ എം.കോം വിദൂര വിദ്യാഭ്യാസം വഴിയും കരസ്ഥമാക്കി. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള പുറപ്പാടിലാണ് ഈ മലപ്പുറം ജില്ലക്കാരന്‍.
എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികള്‍ അലങ്കരിച്ച സാനു ഇപ്പോള്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടാണ്. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ ചെറുപ്പക്കാരന്‍ മലപ്പുറത്തിന്റെ ഒടുങ്ങാത്ത വിപ്ലവ വീര്യത്തിന്റെ തുടര്‍കണ്ണിയാണെന്നതില്‍ സംശയം വേണ്ട.
ഫാഷിസ്റ്റുകള്‍ക്കെതിരായി വോട്ടു രേഖപ്പെടുത്താന്‍ സാനുവിന് ഫ്‌ലൈറ്റ് വൈകില്ല. മുത്വലാഖ് ബില്‍പോലുള്ള നിര്‍ണ്ണായക നിയമനിര്‍മ്മാണ വേളകളില്‍ കല്യാണം കൂടാന്‍ പോകാതെ പാര്‍ലമെന്റില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കും എസ്.എഫ്.ഐ യുടെ ഈ ചുണക്കുട്ടി. പദവി അലങ്കാരത്തിനല്ല ജനസേവനത്തിനാണെന്ന് തിരിച്ചറിയുന്ന വി.പി. സാനുവിനെ മലപ്പുറത്തുകാര്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാം. ഉത്തരവാദിത്തങ്ങള്‍ കണ്ണടച്ച് ഏല്‍പിക്കാം സാനുവിനെ. സമൂഹം ഏല്‍പിക്കുന്ന പദവികള്‍, ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് കിട്ടുന്നതിനുള്ള ഐ.ഡി.യായും എയര്‍പോര്‍ട്ടുകളില്‍ ഗ്രീന്‍ ചാനല്‍ വഴി കടന്ന് പോകാനുള്ള ലൈസന്‍സായും വിദേശത്ത് ബിസിനസ്സ് സമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഉപാധിയായും വി.പി. സാനു ഉപയോഗിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പിക്കാം. നിങ്ങളുടെ ഓരോ വോട്ടും സാനുവിന് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തിലായിരിക്കട്ടെയെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

മലപ്പുറം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്‍മാരും 119 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 5,81,245 പേര്‍. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്, 56,92,617. 18-19 വയസിലുള്ളവര്‍ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍

12 March 2019

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

വേങ്ങര: മലപ്പുറം ലോകസഭ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ഹെറാള്‍ഡില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മതേതര ശക്തികള്‍ അധികാരത്തില്‍ വരേണ്ടത് ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മോദിയില്‍ നിന്നും രാഹുലിലേക്ക് ഇന്ത്യ എത്തേണ്ടത് നല്ല ഭാവി ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി.അബ്ദുല്‍ ഹഖ് അദ്ധ്യക്ഷത വഹിച്ചു.അബ്ദു സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ താമരത്ത്, ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍, ശരീഫ് കുറ്റൂര്‍, എം.എം കുട്ടി മൗലവി, പി.കെ അലി അക്ബര്‍, പി.കെ അസ് ലു, പി.കെ അബ്ദു റഷീദ്, പൂക്കുത്ത് മുജീബ്, യു.കെ അന്‍വര്‍, നൗഫല്‍ മമ്പീ തി, എം.കെ നാസര്‍ പുത്തൂര്‍, അസീസ് മാടഞ്ചേരി , വി.കെ.എ റസാഖ്, എ.കെ നാസര്‍, റിയാസ് വെങ്കുളം, ടി. ഫസലുറഹ്മാന്‍, പി.എ ജവാദ് , സി.പി ഹാരിസ് സംസാരിച്ചു.

05 March 2019

ഒരുക്കം 2k19 സംഘടിപ്പിച്ചു

ഒരുക്കം 2k19 സംഘടിപ്പിച്ചു

പെരുവള്ളൂർ: ഒളകര ഗവ: എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ "ഒരുക്കം 2K19 " എന്നപേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീസ് ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത്.
 കൺവീനർ ഉവൈസ് അലി ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ക്ക് ആരോഗ്യ ബന്ധിതമായി പരീക്ഷകൾക്കായി എപ്രകാരം ഒരുങ്ങാം എന്നും    ,ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചു. അധ്യാപകരായ പി.കെ ഷാജി, ജിജിന എ എന്നിവർ സംസാരിച്ചു.

03 March 2019

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഏതൊരു അധിനിവേശ ശക്തിക്കു മുന്നിലും കീഴ്പ്പെടാത്ത ഒന്നാണ് മലപ്പുറത്തിന്റെ മതേതരത്വമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹെറിറ്റേജ് വിഭാഗം തെന്നലയിൽ സംഘടിപ്പിച്ച സംസ്കൃതി സാംസ്കാരിക സായാഹ്നം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ ചരിത്രം സമുദായങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെക്കുടി ചരിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി. കുഞ്ഞിമൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്, മലബാർ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷകൻ മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.പ്രദേശത്തെ പഴയകാല കർഷകരെയും കലാകാരന്മാരെയും പരിപാടിയിൽ ആദരിച്ചു.തുടർന്ന് വിവിധ സംഘങ്ങളുടെ കോൽക്കളി, പടപ്പാട്ട്, മാപ്പിളപ്പാട്ട്, ബുർദ തുടങ്ങിയ പാരമ്പര്യ കലകളും  അരങ്ങേറി.സ്കൂൾ പ്രിൻസിപ്പൽ  പി. സാജിദ് ബാബു, കുഞ്ഞലവി ഹാജി, മൊയ്തു ഹാജി, ഷെയ്ഖ് അലി മുസ്ലിയാർ, അബി അബ്ബാസ്, അബ്ദുൾ മജീദ് ടി.കെ, മൂസ മുസ്ലിയാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

02 March 2019

പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു

പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു

കഴിഞ്ഞ യു .ഡി .എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിന്നും 35 ലക്ഷം രൂപയുടെ ഫണ്ടനുവദിച്ച് നിർമ്മാണം തുടങ്ങിയപാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു. 25000 ലിറ്റർ ജലസംഭരണ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കാണ് പൂർത്തിയായി വരുന്നത്. ഇതു വഴി തട്ടാഞ്ചേരി മലയിലേയും പരിസര പ്രദേശത്തേയും 150 ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന ബൃഹത്തായ പദ്ധതിയാണിത്.ഇതോടെ  പ്രദേ ശ വാസികളായ ജനങ്ങളുടെ ഏറെ കാലത്തെ  ചിരകാല അഭിലാഷമാണ് പൂവണിയാൻ പോവുന്നത് . ഇതിലേക്കുള്ള കിണർ  കടലുണ്ടിപ്പുഴയിൽ ബാക്കിക്കയം റഗുലേറ്ററിന് മുകൾ ഭാഗത്തായി നിർമ്മാണം  പൂർത്തിയായി. മോട്ടോറും പമ്പ് ഹൗസും സ്ഥാപിക്കലും വീടുകളിലേക്കുള്ള പൈപ്പ് ലൈൻ പ്രവർത്തിയും ഉടൻ ആരംഭിച്ച് ഈ വേനൽ അവസാനത്തോടെ  പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു.

27 February 2019

പ്രിയ ഗുരുനാഥർക്ക് തങ്ങളുടെ കൈപ്പുണ്യത്താൽ തീർത്ത ഭക്ഷ്യ വിഭവങ്ങളും സമ്മാനങ്ങളും നൽകി ഒൻപതാം ക്ലാസുകാരുടെ വേറിട്ടൊരു ഫെയർവെൽ വിരുന്ന്

പ്രിയ ഗുരുനാഥർക്ക് തങ്ങളുടെ കൈപ്പുണ്യത്താൽ തീർത്ത ഭക്ഷ്യ വിഭവങ്ങളും സമ്മാനങ്ങളും നൽകി ഒൻപതാം ക്ലാസുകാരുടെ വേറിട്ടൊരു ഫെയർവെൽ വിരുന്ന്

ഒറിയോ കേക്ക്, മാർബിൾ പുഡ്ഡിങ് ,ബ്രിഞ്ചാൾ ബജ്ജി, ക്യാരറ്റ് ഹൽവ ,വാനില കേക്ക്, കോക്കനറ്റ് ട്രഫിൾ, പിസ, മാഗ്ഗി ബോഡ് ..... ഇങ്ങനെ നീണ്ടുപോവുന്നു ഭക്ഷ്യ വിഭവങ്ങളുടെ നിര. ഇതൊരു ഭക്ഷ്യമേളയുടെ വിശേഷമല്ല....വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ വർഷാവസാന ദിനത്തിൽ പ്രിയ ഗുരുനാഥർക്കായി  സ്വന്തമായി പാചകം ചെയ്ത വിഭവങ്ങളാണിവ.വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തമായി തയ്യാറാക്കിയ പലഹാരങ്ങൾ തങ്ങളുടെ പ്രിയ അദ്ധ്യാപകർക്ക് പങ്കുവച്ച് അനുഗ്രഹം വാങ്ങിയാണ് വിദ്യാർത്ഥിക്കൂട്ടം മടങ്ങിയത്.
കൂടാതെ, പഠിപ്പിക്കുന്ന ഓരോ അദ്ധ്യാപകർക്കും സമ്മാനങ്ങൾ നൽകുകയും ഗുരുനാഥരുടെ ഓർമ്മകൾ ചുവരിൽ കടലാസുകളിൽ എഴുതിച്ചേർക്കുകയും ചെയ്തു.അദ്ധ്യാപകർ തങ്ങളുടെ ഓർമ്മകളും ചുവരിൽ എഴുതിച്ചേർത്ത് വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നു.തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ എല്ലാ അദ്ധ്യാപകർക്കുമെത്തിച്ചാണ് സംഘം പരീക്ഷാ തിരക്കുകളിലേക്കായി സ്കൂൾ വിട്ടത്.

25 February 2019

പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് സ്റ്റേഷനാവുബോഴല്ല പോലീസ് ജനകിയനാവുബോഴാണ് ശരിക്കും അത് ജനമൈത്രി പോലീസ് സ്റ്റേഷനാവുന്നത്

പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് സ്റ്റേഷനാവുബോഴല്ല പോലീസ് ജനകിയനാവുബോഴാണ് ശരിക്കും അത് ജനമൈത്രി പോലീസ് സ്റ്റേഷനാവുന്നത്

പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് സ്റ്റേഷനാവുബോഴല്ല പോലീസ് ജനകിയനാവുബോഴാണ് ശരിക്കും അത് ജനമൈത്രി പോലീസ് സ്റ്റേഷനാവുന്നത്  അതിനൊരു ഉദാഹരണമാണ്  ഞങ്ങളുടെ എസ്.ഐ. സംഗീത് സാർ 

*സംഗീത്* സാർ എന്നാൽ ഇന്ന് വേങ്ങരയുടെ സമാധാന ജീവിതത്തിന് പറയുന്ന മറ്റൊരു നാമമാണ് വേങ്ങര പോലീസ് സ്‌റ്റേഷനിലെ കസേരയിൽ ഇതിനു മുൻബുള്ള  വർഷങ്ങളിലും ഒരു പാട് 
സബ്ഇൻസ്പെക്റ്റർമാർ വന്നു പോയിട്ടുണ്ട് പക്ഷെ അവർക്കൊക്കെ വേങ്ങരക്കാരുടെ മനസ്സിൽ ഇത്രയും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല വേങ്ങരയുടെ ട്രാഫിക്കിലും പ്രളയ കാലഘട്ടങ്ങളിലും അധികാരി എന്നതിൽ അപ്പുറം ഒരു വേങ്ങരക്കാരനായാണ് *സംഗീത്* സാറ് ജീവിച്ചത് എന്നും വേങ്ങരയെ കുരുക്കിയ ബ്ലോക്കിനെ തന്റെ ശൈലിയിലൂടെ ജനങ്ങളുടെ പൂർണ്ണ പിന്തുണയും വേങ്ങരയിലുടെ യാത്ര ചെയ്യുന്ന ഒരാളും മറക്കില്ല പ്രളയകാലഘട്ടങ്ങളിൽ രാത്രികളിൽ സ്വന്തം വീട്ടിൽ പോവാതെയും ഒന്നു ശരിക്കുറങ്ങാൻ പോലും  നിൽക്കാതെ ഭക്ഷണം പോലും ശരിക്ക് കഴിക്കാതെ ജനങ്ങളുടെ രക്ഷിക്കായ് ബോട്ടുകളും  മറ്റുള്ള രക്ഷാമാർഗങ്ങളും കിട്ടുന്ന എവിടെ നിന്നും സംഘടിപ്പിച്ചു നൽകി അതല്ലാം രമ്യമായി പരിഹരിക്കാനും രക്ഷാ മാർഗങ്ങളിൽ പങ്കെടുത്ത എല്ലാവരെയും ആദരിക്കാനും സമയം കണ്ടെത്താൻ കാണിച്ച മനസ്സ് ഒരു വേങ്ങരക്കാരന്റെ പോലെയാണ് പ്രവർത്തിച്ചത്
വേങ്ങരയുടെ സുരക്ഷക്കായ് ഒരു മുന്നാം കണ്ണായ കേമറ സ്ഥാപിക്കാനും അതിലൂടെ വേങ്ങരയുടെ നിയന്ത്രണം വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ വേങ്ങരയുടെ വിവിധ ഭാഗങ്ങളിലെ കുറ്റകൃത്യങ്ങളിലേക്ക് ഒരു നിയന്ത്രണം നൽകാൻ *സംഗീത്* സാറിന്റെ ഇടപെടൽ തെല്ലൊന്നുമല്ല ശ്രദ്ധിച്ചത് ഇതു പോലെ ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് നൽകി *സംഗീത്* സാർ
ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് ഓട്ടോ പോലുള്ള വാഹനങ്ങളെ പോലും ബുദ്ധിമുട്ടാക്കാതെ ശ്രദ്ധിച്ചു .


ഇന്ന് വേങ്ങരയിൽ നിന്നും പടിയിറങ്ങുമ്പോൾ ഇനി വരുന്ന കാലങ്ങളിൽ  വേങ്ങരക്കാരുടെ ഓർമ്മകൾക്ക്  പറയാനുള്ളത് വേങ്ങര മുൻബ് ഒരു എസ് .ഐ ഉണ്ടായിരുന്നു *സംഗീത് പുനത്തിൽ* മറക്കില്ല വേങ്ങരക്കാർ ആ നാമം
വീണ്ടും ഞങ്ങളുടെ സ്റ്റേഷനിലേക്ക് തിരിച്ചു വരാൻ വേണ്ടിയുള്ള  പ്രാർത്ഥനയോടെ  വേങ്ങര

22 February 2019

ചങ്ങാതിക്കൂട്ടം അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന കൂട്ടുകാരുടെ വീട് സന്ദർശിച്ചു

ചങ്ങാതിക്കൂട്ടം അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന കൂട്ടുകാരുടെ വീട് സന്ദർശിച്ചു 

പ്രത്യേക പരിഗണന അർഹിക്കുന്ന കൂട്ടുകാർക്ക് പിന്തുണയും ചങ്ങാത്തവും നൽകി ചങ്ങാതിക്കൂട്ടം അവരുടെ വീടുകളിൽ എത്തി.കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ചങ്ങാതിക്കൂട്ടം അംഗങ്ങളാണ് സമ്മാനങ്ങളുമായി അവരുടെ വീടുകൾ സന്ദർശനം നടത്തിയത്. 

പ്രത്യേക പരിഗണനയർഹിക്കുന്ന വിഭാഗത്തിൽപ്പെട്ട കൂട്ടുകാരുടെ ഉന്നമനത്തിനും അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതും ലക്ഷ്യമാക്കിയാണ് ചങ്ങാതിക്കൂട്ടം പദ്ധതി ഒരുക്കിയിരിക്കുന്നത്.


ഐ. ഇ. ഡി റിസോഴ്സ് ടീച്ചർ വിശാലം, സംഗീത പി. സുജിത്കമാർ, പ്രിൻസി , ഫാത്തി വ തസ്നി ,താഹിറ തസ്നി ,ഖൗലത്ത്, അബ്രാർ റഫീഖുദ്ദീൻ, ഇബ്രാഹിം എന്നിവർ നേതൃത്വ
കൊടുത്തു.

21 February 2019

മലയാളഭാഷയിൽ മാധുര്യം നിറച്ച് മാതൃഭാഷ ദിനാചരണം

മലയാളഭാഷയിൽ മാധുര്യം നിറച്ച് മാതൃഭാഷ ദിനാചരണം

പെരുവള്ളൂർ: അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ   ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾക്കായി
വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
അമ്മയോളം മാധുര്യമുണ്ട്
മലയാളത്തിന്, ഭാഷയെ 
പെറ്റമ്മയായി കണ്ട്....
' അമ്മ മലയാളം ' എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോടു ചേർന്നു
നിന്നുകൊണ്ട് കുരുന്നുകൾ പാടി....
സുന്ദരമാണ് തങ്ങളുടെ 
മാതൃഭാഷയെന്ന്.....


വിദ്യാർത്ഥികൾക്കായി ഭാഷാ ക്വിസ്, പദപ്പയറ്റ്,
ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാധ്യാപകൻ
എൻ. വേലായുധൻ മാതൃഭാഷാ ദിന സന്ദേശം നൽകി.മത്സരങ്ങളിൽ 
വിജയികളായ വിദ്യാർത്ഥികൾക്കുള്ള 
സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു.

16 February 2019

പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച പഠനോത്സവത്തോടനുബന്ധിച്ച് വേങ്ങര ചേറൂർ ഗവ.എൽ പി സ്കൂളിലെ കുരുന്നുകളൊരുക്കിയ കുട്ടിച്ചന്ത

പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച പഠനോത്സവത്തോടനുബന്ധിച്ച് വേങ്ങര ചേറൂർ ഗവ.എൽ പി സ്കൂളിലെ  കുരുന്നുകളൊരുക്കിയ കുട്ടിച്ചന്ത

വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനവും
കുട്ടികളുടെ കലാകായികപരമായ പ്രവർത്തനങ്ങളിലെ മികവ് രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുന്ന വിവിധ ഇനങ്ങളും
ഇതിന്റെ ഭാഗമായി ഒരുക്കി.
കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന
വിവിധ തരത്തിലുള്ള അച്ചാറുകളും പലഹാരങ്ങളുമൊക്കെയായി നാടൻ വിഭവങ്ങൾ  കുട്ടിസ്റ്റാളുകളിൽ സ്ഥാനം പിടിച്ചു. 
പല തരം കാർഷിക വിളകളും
പാരമ്പര്യ കാർഷിക ഉപകരണങ്ങളും
പരിപാടിയിൽ ഇടം നേടി.
നവീന കാലത്തിന്റെ ഉപകരണങ്ങൾക്കിടയിൽ വളരുന്ന കുട്ടികൾക്ക്
ഭൂതകാലത്തിന്റെ സാംസ്ക്കാരവും സമൃദ്ധിയും വിളിച്ചറിയിക്കുന്ന ഉറി ,തെരിക, പറ,
പുട്ട് കുറ്റി, നാഴി ,കൊട്ട തുടങ്ങി അനേകം പോയ കാല നാട്ടു പെരുമകൾ ഒന്നിച്ചണിനിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ പഴയകാല ഗ്രാമീണ ജീവിതത്തിന്റെ ഒരു പുനഃരാവിഷക്കാരമായി മാറി.
പരിപാടി കുട്ടികളിൽ വിജ്ഞാനപ്രദവും നവ്യവുമായ ഒരനുഭൂതിയുണർത്തിയത്.

14 February 2019

വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു.

വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു.

പെരുവള്ളൂർ: വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ സമാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ  കലാം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് വേണുഗോപാൽ, പെരുവള്ളൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, എ ഇ ഒ വിശാല, ബി പി ഒ
ഭാവന, പ്രധാനാധ്യാപകൻ
എൻ. വേലായുധൻ,സോമരാജ്
പാലക്കൽ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത പുരയും, അറിവ് തരുവും ഭക്ഷ്യ വിരുന്നൊരുക്കി  ' എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി  പ്രദർശനവും പ്രത്യേക ശ്രദ്ധ നേടി. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിന്റെ മാറ്റളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ 'സല്ലാപം' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.



അറിവ് കായ്ക്കുന്ന മരത്തിൽ  വിളഞ്ഞത് വിദ്യാർത്ഥികൾ നേടിയ അറിവുകളായിരുന്നു . രക്ഷിതാക്കൾക്ക് കുട്ടികളുടെ പാഠ്യ മികവിനെ വിലയിരുത്താനുള്ള ഏറ്റവും നല്ല അവസരമായി അറിവ് തരു മാറി. 
ഗണിത പുരയിൽ എത്തുന്ന രക്ഷിതാക്കൾക്ക് അവരുടെ ഉയരവും തൂക്കവും കണക്കാക്കി ആരോഗ്യത്തിൽ ഇനി പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വിദ്യാർത്ഥികൾ അവരെ ബോധവാന്മാരാക്കി.

ഭാഷാശേഷി കളിലെ തങ്ങളുടെ മികവുകൾ മനസ്സിലാക്കുവാൻ രക്ഷിതാക്കളും വിദ്യാർത്ഥികളുമായി മത്സരിച്ചാണ് വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ വെളിപ്പെടുത്തിയത്.

വിദ്യാലയത്തിൽ ഇതുവരെ നടത്തിയ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമായിരുന്നു വഴിത്താര  ഡോക്യുമെന്ററി യിലൂടെ  രക്ഷിതാക്കളെ അറിയിച്ചത്.

'എരും പുളീം ' എന്ന ഭക്ഷ്യമേള യിലൂടെ 
കുട്ടി കച്ചവടക്കാരായി കച്ചവടത്തിലും തങ്ങൾ പിന്നിലല്ല എന്ന് അവർ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

12 February 2019

"മികവിലേക്ക് ഒരു ചുവടുമായി" വിദ്യാർത്ഥികൾ അങ്ങാടികളിലേക്ക്

"മികവിലേക്ക് ഒരു ചുവടുമായി" വിദ്യാർത്ഥികൾ അങ്ങാടികളിലേക്ക്

പെരുവള്ളൂർ: സബ്ജില്ലാതല പഠനോത്സവം ' പൊലിമ 2019 ' ന്റെ വരവറിയിച്ച് തെരുവ് നാടകം അവതരിപ്പിച്ച് ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ. തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷമിട്ടെത്തിയ കുരുന്നുകൾ നാടകം അവതരിപ്പിക്കുകയും, അതോടൊപ്പം സമീപപ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു.'മികവിലേക്ക് ഒരു ചുവട് ' എന്ന തെരുവു നാടകമാണ് വിദ്യാർത്ഥികൾ വ്യത്യസ്ത ഇടങ്ങളിലായി അവതരിപ്പിച്ചത്. നാടകത്തിൻറെ അവസാനം വഞ്ചിപ്പാട്ട് പാടി തങ്ങളുടെ രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനും കുരുന്നുകൾ മറന്നില്ല. വിദ്യാർത്ഥികളായ മിൻഹ, ജാലിബ, നന്ദിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.അധ്യാപകരായ എൻ. വേലായുധൻ,സോമരാജ്, റഷീദ്, ഷാജി, ജംഷീദ്,റജില ,ജിഷ,ജോസിന, ജിജിന എന്നിവർ നേതൃത്വം നൽകി.ഫെബ്രുവരി 14
വ്യാഴാഴ്ച യാണ് വേങ്ങര സബ് ജില്ലാ തല പഠനോത്സവം ഒളകര ഗവ എൽ പി സ്കൂളിൽ  നടക്കുന്നത്.

10 February 2019

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

ഉപഹാര സമർപ്പണം
കിളിനക്കോട് വൈറ്റ് ഗാർഡ് അംഗം സൈദലവി UN, പ്രശസ്ത ഗാനരചയിതാവ് മൻസൂർ കിളിനക്കോട്, KMCC നേതാക്കളായ EM മുഹമ്മദ്, ഇല്ലിയാസ് PC, മുഹമ്മദ് മണ്ടോട്ടിൽ എന്നിവർക്ക് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

ഏറ്റവും കൂടുതൽ വോട്ട് ചേർത്തിയതിനുളള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഒന്നാം സ്ഥാനം കിളിനക്കോട് അഞ്ചാം വാർഡ് കമ്മിറ്റിയും, രണ്ടാം സ്ഥാനം പതിനാലാം വാർഡും, മൂന്നാം സ്ഥാനം പത്താം വാർഡും കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.
ചേറൂർ അടിവാരത്ത് നിന്നും തുടങ്ങിയ വൈറ്റ് ഗാർഡ്, കരിമരുന്ന്, ബാന്റ് അകമ്പടിയോടെ അതി ഗംഭീരമായ പ്രകടനത്തിന് UM ശംസുദ്ദീൻ, പൂക്കുത്ത് അഹമ്മദ് കുട്ടി, UM ശിഹാബ്, UV ഫയാസ്, ഷഫീഖ് C, സൈദലവി P, സൈദു UK, AK ബീരാൻ, സാദിഖ് UK, ലത്തീഫ് M, മുസ്ലീഖാൻ, ശംസീർ P എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ Uk മുഹമ്മദ് കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.
PK കുഞ്ഞാലികുട്ടി MP, സിദ്ദീഖലി രാങ്ങാട്ടൂർ, ഷിബു മീരാൻ, AP ഉണ്ണികൃഷ്ണൻ, ചാകീരി കുഞ്ഞുട്ടി, അബൂബക്കർ മാസ്റ്റർ, കൊമ്പത്തിൽ റസാഖ്, പൂക്കുത്ത് മുജീബ്, നൗഷാദ് ചേറൂർ, പുളളാട്ട് ശംസു, ചാക്കീരി മാനു, ആവയിൽ സുലൈമാൻ, അരീക്കൻ കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ സ്വാഗതം UK ഇബ്രാഹീമും, വാർഡ് മെമ്പർ UM ഹംസ നന്ദിയും പറഞ്ഞു.

09 February 2019

സജീവമായ ക്ലാസ് മുറികൾ,കർമ്മനിരതരായ വിദ്യാർത്ഥികൾ,പിന്തുണയുമായി അധ്യാപകർ

സജീവമായ ക്ലാസ് മുറികൾ,കർമ്മനിരതരായ വിദ്യാർത്ഥികൾ,പിന്തുണയുമായി അധ്യാപകർ

വേങ്ങര: പീസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ  ക്ലാസ് മുറികളിൽ സജീവമാണ്,പരീക്ഷണനിരീക്ഷണങ്ങളുമായി..ഭാവനാശേഷിയും നിർമ്മാണചാതുരിയും ഒരുമിപ്പിച്ചു കൊണ്ടുള്ള പ്രയത്നത്തിലേർപ്പെടുകയാണവർ,തങ്ങളുടെ സ്കൂളിലെ ശാസ്ത്രപ്രദർശനം കുറ്റമറ്റതാക്കാൻ..

ഫെബ്രുവരി 12 ന് 12 മണിക്ക് ആരംഭിക്കുന്ന എക്സിബിഷനിലും തുടർന്ന് നടക്കുന്ന ശാസ്ത്രസംവാദത്തിലും കുട്ടികളാണ് കിംഗ് മേക്കർമാർ.അവരോട് സംവദിക്കുന്നതാകട്ടെ ലോകപ്രശസ്തനായ ഒരു ശാസ്ത്രജ്ഞനും.ഈ ബൃഹദ് സംരംഭത്തിന്റെ നെടുംതൂണുകളായി ഓരോ നിമിഷവും കൈമെയ് മറന്ന് അദ്ധ്വാനിക്കുകയാണ് പീസ് സ്കൂളിലെ അദ്ധ്യാപകർ.വിവിധ സ്കൂളുകളിൽ നിന്നായി വരുന്ന എക്സിബിഷൻ പ്ലോട്ടുകളിൽ മികവ് പുലർത്തണമെന്ന മത്സരബുദ്ധിയോടൊപ്പം ആദിഥേയത്വസ്ഥാപനമെന്ന റോൾ ഭംഗിയാക്കാൻ കൂടി തയ്യാറായിരിക്കുകയാണ് വേങ്ങര പീസ് പബ്ലിക് സ്കൂൾ.

ജി.മാധവൻ നായർ എന്ന ശാസ്ത്രപ്രതിഭയുമായി ബൗദ്ധിക സംവാദത്തിനൊരുങ്ങുന്ന വേങ്ങര പീസ് പബ്ലിക് സ്കൂൾ,കുട്ടികളുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ വ്യത്യസ്തമായൊരു വേദിയൊരുക്കുന്നതിലൂടെ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

ജനപ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മാനേജ്മെന്റുമടങ്ങുന്ന വലിയൊരു നിര തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇന്നത്തെ അവലോകന യോഗത്തിൽ പ്രിൻസിപ്പാൾ ജസ്മീർ ഫൈസൽ,ഫൗണ്ടേഷൻ പ്രതിനിധികളായ ശരീഫ് തിരൂർ,ലബീബ്,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഗോപകുമാർ സി.എസ്,മാനേജ്‌മെന്റ് പ്രതിനിധി ആലസ്സൻകുട്ടി സാഹിബ്,പാരന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഹംസത്ത് അടുവണ്ണി,ഡോ.ഗഫൂർ പൂങ്ങാടൻ,ബാബു ഷാഹിർ,ശംസുദ്ധീൻ മലപ്പുറം,മൻസൂർ കോട്ടുമല,വി.എസ്.മുഹമ്മദാലി,സിറാജ് തിരൂരങ്ങാടി,നജീബ് കച്ചേരിപ്പടി,വി.കെ.അബ്ദുൽ റസാഖ്,കദീജ തിരൂരങ്ങാടി,ഡോ.സജീറ കാപ്പൻ, റസീന തിരൂരങ്ങാടി എന്നിവർ പങ്കെടുത്തു.വനിതാ കോ ഓർഡിനേഷൻ മീറ്റിംഗിന് വൈസ് പ്രിൻസിപ്പൽ ഫബീല മാഡം  നേതൃത്വം നൽകി.

07 February 2019

പഴയകാല കർഷകനെ ആദരിച്ച് വിദ്യാർത്ഥികൾ

പഴയകാല കർഷകനെ ആദരിച്ച് വിദ്യാർത്ഥികൾ

പുതുപ്പറമ്പ് പ്രദേശത്തെ പഴയകാല കർഷകരിലൊരാളായ കീറ്റി എന്ന  കീരൂട്ടിയെ നേരിൽ കാണുന്നതിനായി മലബാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിക്കൂട്ടം കൃഷിയിടത്തെത്തി. കീറ്റിയെ പൊന്നാട അണിയിച്ച് ആദരിച്ച വിദ്യാർത്ഥികൾ തുടർന്ന് കൃഷിയറിവുകൾ ചോദിച്ചറിഞ്ഞു. പുതുപ്പറമ്പ് രണ്ടാം വാർഡ് പ്രദേശത്ത് കഴിഞ്ഞ നാല്പത് വർഷത്തോളമായി  കീറ്റി കൃഷി ചെയ്യുന്നുണ്ട്. സ്കൂളിന്റെ ഇന്റർനെറ്റ് മാഗസിനിലേക്കുള്ള അഭിമുഖത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ കൃഷിയിടത്തെത്തിയത്.വാർഡ് മെമ്പർ ജമാലുദ്ധീൻ കൊളങ്ങര, അദ്ധ്യാപകരായ അമീറുദ്ധീൻ, സൗമ്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

06 February 2019

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

പെരുവള്ളൂർ: വേങ്ങര സബ്ജില്ലാ തല പഠനോത്സവം ' പൊലിമ 2019 ' ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ
 വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി,
 ' അമ്മയ്ക്കൊരു കത്തുമായി ' വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസിൽ ആണ് അവസാനിച്ചത്. അമ്മമാരെയും,ബന്ധുമിത്രാധികളെയും തങ്ങളുടെ മികവുകൾ കാണുന്നതിലേക്കായി ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഒളകര പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീ സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി സെയ്ദ് മുഹമ്മദ് ആശംസകൾ നേർന്നു. അധ്യാപകരായ പി കെ ഷാജി അബ്ദുൽബാരി , ജംഷീദ്, റംസീന , ജിജിന, എന്നിവർ നേതൃത്വം നൽകി.

05 February 2019

ഭരണ സമിതി യോഗത്തിൽ നെൽ കർഷകരുടെ പ്രതിഷേധം

ഭരണ സമിതി യോഗത്തിൽ നെൽ കർഷകരുടെ പ്രതിഷേധം

പറപ്പൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നെൽകർഷകരുടെ പ്രതിഷേധം. വിവിധ പാടശേഖരങ്ങളിലെ അമ്പതോളം കർഷകരാണ് ഭരണസമിതി യോഗ ഹാളിലേക്ക് പ്രതിഷേധവുമായി എത്തിയത്.ജനകീയാസൂത്രണ പദ്ധതിയിൽ നെൽ കൃഷിക്ക് ആവശ്യമായ തുക വക ഇരുത്താത്തതിൽ പ്രതിഷേധിച്ചാണ് ബഹളമുണ്ടായത്. തെങ്ങ്, കമുക് കർഷകർക്ക് ആവശ്യമായ തുക നീക്കിവെച്ചപ്പോൾ വിത്തിനും അമോണിയക്കുമായി നാമമാത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്.ഈ വർഷം ഗ്രാമ പഞ്ചായത്തിൽ നൂറേക്കറോളം പാടത്ത് നെൽകൃഷിയിറക്കിയിട്ടുള്ളത് ഭൂരിഭാഗവും പാട്ട കർഷകരാണ്. അതേ സമയം തെങ്ങ്, കമുക് കർഷകർ പലരും ഭൂഉടമകളാണ്. പാവപ്പെട്ട നെൽകർഷകരെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം കർഷകർക്കുണ്ട്. ബഹളത്തിനൊടുവിൽ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തി ആവശ്യമായ തുക ഉൾപ്പെടുത്താമെന്ന പ്രസിഡന്റിന്റെയും സ്ഥിരം സമിതി ചെയർമാന്റെയും ഉറപ്പിലാണ് കർഷകർ പ്രതിഷേധം അവസാനിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്ക് മൺചട്ടി,ടിഷ്യൂ കൾച്ചർ വാഴ തുടങ്ങിയവക്ക് അമിത തുക നീക്കിവെച്ചതായും കർഷകർ ആരോപിക്കുന്നു. പ്രതിഷേധത്തിന് ഇരിങ്ങല്ലൂർ പാടശേഖര സമിതി ഭാരവാഹികളായ ചെമ്പയിൽ രാജൻ, ഇ.കെ അബ്ദുൽ ഖാദർ ,എ കെ ഖമറുദ്ദീൻ, ഇ.കെ കുഞ്ഞിമുഹമ്മദ്, ടി.സി ശംസുദ്ദീൻ, മുഹമ്മദ്, പി.എം ചേന്നു എന്നിവർ നേതൃത്വം നൽകി.യു.ഡി.എഫ് ഭരണത്തിൽ നെൽകർഷകർക്ക് മതിയായ ആനുകൂല്യം നെൽകിയപ്പോൾ സാമ്പാർ മുന്നണി ഭരിക്കുന്ന പഞ്ചായത്ത് കർഷകരെ അവഗണിക്കുകയാണെന്ന ആരോപണം ശക്തമാണ്. കർഷകരുടെ ആശ്രയമായ പറപ്പൂർ കൃഷിഭവനിലും മാസങ്ങളായി ആളില്ലാത്ത അവസ്ഥയാണ്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������