ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.
വെങ്കുളം:അൽ മാസ് ക്ലബ്ബ് സംഘടിപ്പിച്ച സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ സെമിനാർ എം യു ഹയർസെക്കണ്ടറിയിൽ വെച്ചു നടന്നു.പി കെ അസ്ലു സാഹിബ് ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് സലാഹുദ്ധീൻ സ്വാഗതം പറയുകയും ക്ലബ്ബ് ഉപദേശക സമിതിയംഗം മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
സൈബർ സെൽ ഓഫിസർ പ്രഷോദ് സർ വളരെ ഭംഗിയായി ഇതേ കുറിച്ചു ക്ലാസ്സെടുക്കുകയും വിശ്വൽസ് കാണിച്ചുകൊണ്ട് വിവരിക്കുകയും ചെയ്തപ്പോൾ കുട്ടികൾക്കു ഇത് പുതിയൊരനുഭവമായി .
ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ചും ഇന്റർനെറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെകുറിച്ചും പൂർണ്ണ ബോധവൻമാരയിട്ടാണ് കുട്ടികൾ മടങ്ങിയത്.
മുഹമ്മദ് മാസ്റ്റർ,അലിയാർ തങ്ങൾ,മുനീർ മാസ്റ്റർ ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ എന്നിവർ സെമിനാറിന് ആശംസകൾ നേർന്നപ്പോൾ സ്കൂൾ ലീഡർ നന്ദി അറിയിച്ചുകൊണ്ടാണ് പരിപാടി അവസാനിച്ചത്.