കോ ഓപ്പറേറ്റീവ് കോളേജ് കായിക മേള നാളെ തുടങ്ങും
: ആൾ കേരള കോ ഓപ്പറേറ്റീവ് കോളേജ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിധിയിലെ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികളുടെ കായിക മേള നാളെ തുടങ്ങും. മലപ്പുറം , പാലക്കാട് , കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിൽ നിന്നുള്ള മുപ്പത്തി അഞ്ച് കോ ഓപ്പറേറ്റീവ് കോളേജുകളിൽ നിന്നും ആയിരത്തി അഞ്ഞൂറിലധികം വിദ്യാർഥികൾ മൂന്ന് ദിവസത്തെ മേളയിൽ മാറ്റുരക്കും. വേങ്ങര , തിരൂരങ്ങാടി കോ ഓപ്പറേറ്റീവ് കോളേജുകളാണ് ഇത്തവണ അതിഥേയത്ത്വം വഹിക്കുന്നത്. മൂന്നാം തവണയാണ് അസോസിയേഷനു കീഴിൽ മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും ഗൈംസ് മാത്രമാണ് നടത്തിയിരുന്നത് ഇത്തവണ അത്ലറ്റിക്സ് മത്സരങ്ങളും നടക്കും. വ്യാഴായ്ച രാവിലെ പത്തിന് വേങ്ങര ചേറൂര് റോഡിലെ റോക്കറ്റ് ഹട്ട് ഇന്റോർസ്റ്റേഡിയത്തിൽ വേങ്ങര എം എൽ എ അഡ്വ. കെ എൻ എ ഖാദര്‍ പതാക ഉയർത്തുന്നതോടെ തുടക്കമാവും. ഇന്റോർ സ്റ്റേഡിയത്തിന് പുറമേ വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിലും മത്സരങ്ങള്‍ നടക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് കോഴിച്ചെന ആർ ആർ ആർ എഫ് ഗ്രൗണ്ടിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം നാലിന് ഇതെ മൈതാനിയിൽ സമാപ സമ്മേളനം നടക്കും. തിരൂരങ്ങാടി നഗര സഭ വൈസ് ചെയർമാൻ അബ്ദുറഹ്മാന് കുട്ടി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസഥാന സെക്രട്ടറി മജീദ് ഇല്ലിക്കല്‍ , സംഘാടക സമിതി ചെയര്മാന് ടി മൊയ്തീൻ കുട്ടി, കൺവീനർ ടി നൗഷാദ് , ജോ.കൺവീനർമാരായ ജ്യോതിഷ്, ഹറൂൺ ഫൈസൽ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു