Labels

07 January 2019

48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു

48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ   
വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു
വേങ്ങരയിൽ നാളെ Taxi വാഹനങ്ങൾ ഒന്നും നിരത്തിൽ ഇറക്കില്ലാ എന്ന് ട്രൈവേയ്സ് യൂണിയൻ അറിയിച്ചു
ട്രേഡ് യൂണിയന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന് രാത്രി ഉണ്ടാകുമെന്നും അറിയിച്ചു
വേങ്ങര ടൗണിൽ നാളെ രാവിലെ സമരപന്തൽ തുറക്കും 
 എല്ലാ മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകൾ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേർന്നു ദേശീയ തലത്തിൽ പണിമുടക്കുന്നത്. ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി എല്ലാ തൊഴിൽ മേഖലകളിലുമുള്ളവർ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി തടയൽ സമരമുണ്ടാകും. ശബരിമല തീർഥാടകരെ ബാധിക്കരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ, വന്നുപെടുന്ന വിനോദസഞ്ചാരികൾ എന്നിവരെ പണമുടക്ക് ബാധിക്കാതെ നോക്കും. ആശുപത്രി ആംബുലൻസ്, മരുന്നുവിതരണം, പത്രം, ജലവിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുറമുഖം, എയർപോർട്ട്, റോഡ് ഗതാഗതം, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ സ്തംഭിക്കും. എറണാകുളം, ആലുവ, കളമശേരി, തൃപ്പൂണിത്തുറ എന്നിവടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധസമരം നടത്തും. സെസ്, എയർപോർട്ട് ഗ്രൗണ്ട് ഹാൻസ്‌ലിങ്, തുറമുഖം ഉൾപ്പടെ എല്ലാ മേഖലകളിലെയും തൊഴിലാളികൾ 14 ദിവസം മുമ്പേ നോട്ടീസ് നൽകിയിട്ടുണ്ട്.  കൊച്ചി മെട്രോയിലെ 300 ജീവനക്കാർ പണിമുടക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

പണിമുടക്കിയ തൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് ജില്ലയിൽ 21 സമരകേന്ദ്രങ്ങൾ തുറക്കും. 7ന് രാത്രി 12 മുതൽ 9ന് രാത്രി 12 വരെയാണ് പണിമുടക്ക്. 19 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് കേരളത്തിൽ പണിമുടക്ക്. 4 മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ഈ പണിമുടക്കെന്നും സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം ജില്ലാ സമിതി ഭാരവാഹികളായ കെ.കെ. ഇബ്രാഹിംകുട്ടി, സി.കെ. മണിശങ്കർ എന്നിവർ  അറിയിച്ചു.

06 January 2019

വേങ്ങര പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

വേങ്ങര പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

വേങ്ങര: ഹൃദയസംബന്ധമായ രോഗ പ്രതിരോധത്തിനും രക്തശുദ്ധീകരണത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ലാറ്റിനമേരിക്കൻ ഫലവർഗ്ഗമായ പാഷൻ ഫ്രൂട്ട് കൃഷിയെ വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് വേങ്ങര പൊലീസ് സ്റ്റേഷൻ വളപ്പിൽ തൈകൾ നട്ട് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.എസ്.ഐ വിജയൻ, അഡീഷണൽ എസ്.ഐ സജീഷ്, എ.എസ്.ഐ വത്സൻ   എന്നിവർ പാഷൻ ഫ്രൂട്ട് തൈകൾ നട്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് വളണ്ടിയർമാർ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശേഷം സി.പി.ഒ അരുൺ പൊലീസ് സ്റ്റേഷൻ പ്രവർത്തന രീതികൾ വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി ക്ലാസെടുത്തു.പരിപാടിയുടെ രണ്ടാം ഘട്ടമായി  കൂടുതൽ തൈകൾ വളർത്തിയെടുത്ത് വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. പ്രോഗ്രാം ഓഫീസർ വി.രാജേഷ്, ഷാഹിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

05 January 2019

ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു കാളിക്കടവ് ടി.കെ.സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ പരിസര പ്രദേശങ്ങളിൽ സ്‌ക്വാഡ് വർക്ക് സംഘടിപ്പിച്ചു

ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു കാളിക്കടവ് ടി.കെ.സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ പരിസര പ്രദേശങ്ങളിൽ സ്‌ക്വാഡ് വർക്ക് സംഘടിപ്പിച്ചു 

മുതലമാട്‌-കാളിക്കടവ്-പുതത്തിൽ തൊടു-കൈത വളപ്പിൽ പാടം വഴി വലിയോറ പാടത്തേക്കുള്ള നിർദിഷ്ട കാളിക്കടവ് ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു കാളിക്കടവ് ടി.കെ.സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ പരിസര പ്രദേശങ്ങളിൽ സ്‌ക്വാഡ് വർക്കിന്റെ ഭാഗമായി പ്രദേശവാസികൾക്ക്  ബോധവൽക്കരണ ക്ലാസ്  നടത്തുന്നു.ടി.കെ.സിറ്റി ക്ലബ്‌ പ്രസിഡന്റ്‌ എ.കെ ശരീഫ് സാഹിബ്,സെക്രട്ടറി ജലീൽ നടക്കൽ,ട്രഷറർ ശരീഫ് മടപ്പള്ളി,അംഗങ്ങളായ റിയാസ് മടപ്പള്ളി,ശരീഫ് ചെമ്മലമനാട്ട്,റഫീഖ് മടപ്പള്ളി,ബാസിൽ പി.കെ,അനീഷ് അത്തിയേക്കൽ, ഷുഹൈബ് വാകേരി എന്നിവർ സ്‌ക്വാഡ് വർക്കിന്‌ നേതൃത്വം നൽകി.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ATMA മലപ്പുറം ജില്ലക്കകത്തുള്ള പരിശീലന പരിപാടി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ATMA മലപ്പുറം ജില്ലക്കകത്തുള്ള പരിശീലന പരിപാടി 

വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ ആത്മയുടെ ജില്ലക്ക് അകത്തുള്ള പരിശീലന പരിപാടിയുടെ ഭാഗമായി വേങ്ങര കുടുബശ്രീ യൂണീറ്റുകളിലെ JLG പ്രവർത്തകർക്കും ,വേങ്ങരയിലെ കർഷകർക്കു മാ യി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി വൈസ് പ്രസിഡന്റ് കദീ ജാബി യുടെ അന്ത്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ കുഞ്ഞാലൻകുട്ടി ഉത്ഘാടനം ചെയ്തു.വിവിധ തരം മൂല്ല്യവർദ്ധിത ഉത്പന്നങ്ങളുടെ ക്ലാസ് മമ്പാടു നിന്നും എത്തിയ നാഗേശ്വരനും, ഭാര്യയും ക്ലാസുകൾ എടുത്തു. വിവിധ ഇനം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി കർഷകർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു.  പരീശീലനത്തിൽ ADA പ്രകാശ് പുത്തൻ മoത്തിൽ  കൃഷി ഓഫിസർ  സർ നജീബ് ,   ഫസൽKP, CDS ചെയർപേഴ്സൺ ഹസീന ബാനു, കൃഷി അസിസ് ന്റ് വിക്രമൻ പ്പിള്ള അഖില, വിജിത നസീർ എന്നിവർ പങ്കെടുത്തു.മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി

ദേശീയപക്ഷി ദിനാചരണം

ദേശീയപക്ഷി ദിനാചരണം

പെരുവള്ളൂർ: ജനുവരി 5 ദേശീയപക്ഷി ദിനത്തോടനുബന്ധിച്ച് ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി, വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകി ഒളകര ഗവ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ദേശീയപക്ഷി ദിനം ആചരിച്ചു. ഇനിവരാനിരിക്കുന്ന കടുത്ത വേനലിനെ കണക്കിലെടുത്ത് വിദ്യാലയത്തിലും, പരിസരപ്രദേശങ്ങളിലും പക്ഷികൾക്ക് വെള്ളം നൽകുവാനായി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ എൻ.  വേലായുധൻ പറഞ്ഞു. പ്രവർത്തനങ്ങൾക്ക്  സോമരാജ് .പി നേതൃത്വം നൽകി.

04 January 2019

വേങ്ങര ഇനി സുരക്ഷിതമാണ് ;

വേങ്ങര ഇനി സുരക്ഷിതമാണ് ;

വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ സുരക്ഷാ മുൻനിർത്തി വേങ്ങര പോലീസും സിസിടിവി ക്യാമറ ഡിസ്ട്രിബ്യൂട്ടർ വീഡിയോ സെക്യൂരിറ്റി സൊലൂഷൻസ് കോട്ടക്കലും സംയുക്തമായി വ്യാപാരിവ്യവസായി ഏകോപനസമിതിയുടെയും വേങ്ങര ഗ്രാമ പഞ്ചായത്തിന്റെയും നീരിക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു പ്രശസ്ത നിരീക്ഷണ കാമറകളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 5 ശനിയാഴ്ച കാലത്ത് 10 മണിക്ക് വേങ്ങര ബസ്സ്റ്റാൻന്റ് പരിസരത്ത് വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.പ്രതീഷ് കുമാർ l P S നിർവഹിക്കുന്നു...
 സ്വാഗതം ശ്രീ സംഗീത് പുനത്തിൽ എസ്ഐ വേങ്ങര അധ്യക്ഷൻ ശ്രീ വി കെ കുഞ്ഞാലിക്കുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ തല പ്രഖ്യാപനം ശ്രീ കുഞ്ഞാവു ഹാജി വ്യാപാരി-വ്യവസായി ജില്ലാപ്രസിഡണ്ട് ഉദ്ഘാടനം ശ്രീകുമാർ ഐപിഎസ് ജില്ലാ പൊലീസ് സൂപ്രണ്ട് മലപ്പുറം മുഖ്യപ്രഭാഷണം: ശ്രീ.തോട്ടത്തിൽ ജലീൽ ഡിവൈഎസ്പി. ആശംസകൾ : ശ്രീമതി നവീന അശ്റഫ് ഊരകം ഗ്രാമപഞ്ചായത്ത്. ശ്രീ ചാക്കീരി അബ്ദുല്ലക്ക് മുൻ ഡിവൈഎസ്പി. ശ്രീ രാജീവ് പുതുവിൽ .അരുൺ വാരിയത്ത്. സൈനുദ്ദീൻ എം കെ ജനറൽസെക്രട്ടറി kvves വേങ്ങര മണ്ഡലം. ശ്രീ അസീസ് ഹാജി kvve s വേങ്ങര യൂണിറ്റ് .എ കെ യാ സർ kv ves യൂത്ത് വിംഗ് .എ.ഡി ശ്രീകുമാർ. ശ്രീ കൃഷണമണി വേങ്ങര പോലീസ്.നഫ്സിദ സലീം വാർഡ് മെംബർ  (11 )

03 January 2019

കോൺഗ്രസ് പ്രതിഷേധപ്രകടനം

കോൺഗ്രസ് പ്രതിഷേധപ്രകടനം

കുന്നുംപുറം: എ.ആർ.നഗർ മണ്ഡലം കോൺഗ്രസ് പ്രവർത്തകർ കുന്നുംപുറത്ത് പ്രതിഷേധപ്രകടനം നടത്തി. ശബരിമലയിൽ ആചാരലംഘനം നടത്തിയതിലും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കോൺഗ്രസ് പ്രവർത്തകരെ ഇടിച്ചിട്ടതിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം. മണ്ഡലംപ്രസിഡന്റ് കാടേങ്ങൽ അസീസ് ഹാജി, റിയാസ് കല്ലൻ, കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി, കെ.കെ. രാധാകൃഷ്ണൻ, പി. മൊയ്തീൻകുട്ടി, സി. സക്കീർ ഹാജി, പി.സി. ഹുസൈൻഹാജി, സി.കെ. ആലസൻകുട്ടി എന്നിവർ നേതൃത്വംനൽകി.

ഊരകം: ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ പിണറായി സർക്കാർ സഹായം നൽകി എന്നാരോപിച്ച് ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. മണ്ഡലംപ്രസിഡന്റ് കെ.പി. ഗിരീഷ്‌കുമാർ, രമേശ് നാരായണൻ, എൻ.പി. അസൈനാർ, കെ.സി. മുസ്തഫ, പി. സൈതലവി, വി.പി. ഉമ്മർ, മണ്ണിശ്ശേരി അബു എന്നിവർ നേതൃത്വംനൽകി.
പ്രകടനത്തിനുശേഷം കാരാത്തോടുനടന്ന പ്രതിഷേധയോഗം യൂത്ത്‌ കോൺഗ്രസ് സംസ്ഥാനസെക്രട്ടറി കെ.എ. അറഫാത്ത് ഉദ്ഘാടനംചെയ്തു.

01 January 2019

ചുമരെഴുത്തിന് തുടക്കം കുറിച്ചു

സമൂഹത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി മലപ്പുറം ചൈൽഡ് ലൈനും AR നഗർ പേങ്ങാട്ട്കുണ്ട് വിക്ടറി ക്ലബ്ബും സംയുക്തമായി ബാല സംരക്ഷണ സന്ദേശങ്ങളടങ്ങിയ ചുമരെഴുത്തിന് തുടക്കം കുറിച്ചു

സമൂഹത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബാലസംരക്ഷണ സംവിധാനങ്ങളെയും നിയമങ്ങളെയും കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി മലപ്പുറം ചൈൽഡ് ലൈനും AR നഗർ പേങ്ങാട്ട്കുണ്ട് വിക്ടറി ക്ലബ്ബും സംയുക്തമായി ബാല സംരക്ഷണ സന്ദേശങ്ങളടങ്ങിയ ചുമരെഴുത്തിന് തുടക്കം കുറിച്ചു. ബാലവേല, ലൈഗീകാതിക്രമങ്ങൾ, ബാല്യ വിവാഹം, ലഹരി ഉപയോഗം, തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു സന്ദേശങ്ങൾ.കുന്നുംപുറം ഗവൺമന്റ് ഹോസ്പിറ്റലിന്റെ മതിലുകളിൽ ആർട്ടിസ്റ്റ് സന്തോഷ് ബാലി കണ്ണമംഗലം നിറങ്ങൾ കൊണ്ട് വിസ്മയം തീർത്തു. പരിപാടിക്ക് ക്ലബ്ബ് പ്രസി: ശ്രീ P. പ്രശാന്ത് .വിക്ടറി പ്രവാസി കമ്മറ്റി അഗം ശാഫി Mk TK റിയാസ് മാസ്റ്റർ P.ശെന്തിൽ തുടങ്ങിയവർ നേതൃത്വം നൽകി

ക്വിന്റൽ കേക്ക് മുറിച്ച് പുതുവർഷ ആഘോഷം

ക്വിന്റൽ കേക്ക് മുറിച്ച് പുതുവർഷ ആഘോഷം

101 കിലോ തൂക്കമുള്ള കൂറ്റൻ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റ് കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂൾ കുട്ടികളും അദ്ധ്യാപകരും. പ്രിൻസിപ്പാൾ യൂസഫ് കരുമ്പിലും ഹെഡ്മാസ്റ്റർ അനിൽ കുമാർ പി.ബിയും ചേർന്ന് കേക്ക് മുറിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ മൊയ്തീൻ കുട്ടി , ഡെപ്യൂട്ടി എച്ച്എം, ബേബി ജോൺ ഹസ്സൻ ആലുങ്ങൽ ഷാജിത്ത് വി, യൂണിയൻ ചെയർമാൻ നസ്റുദ്ധീൻ സ്കൂൾ ലീഡർ അൻസില എൻ എന്നിവർ നേതൃത്വം നൽകി

29 December 2018

വേങ്ങരയിൽ വനിതാമതിലിനെതിരേ പ്രമേയം

വേങ്ങരയിൽ വനിതാമതിലിനെതിരേ പ്രമേയം


വേങ്ങര: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വനിതാമതിലിനെതിരേ വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രമേയം പാസാക്കി. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് കളങ്കംചാർത്തുകയും ജാതിമത വേർതിരിവുകൾ സൃഷ്ടിക്കാൻ പരസ്യപ്രഖ്യാപനമായി നടക്കാൻപോവുന്ന വർഗ്ഗീയമതിലിനോട് വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ വനിതകൾ സഹകരിക്കരുതെന്നുമായിരുന്നു പ്രമേയം.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജാബിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതിയംഗം കൂളിപ്പിലാക്കൽ ഫസലാണ് പ്രമേയം അവതരിപ്പിച്ചത്.

പ്രമേയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തുള്ള അഞ്ച് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തുടർന്ന്‌ പ്രമേയം ഏകകണ്ഠേന പാസാക്കി

വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം 2018" സമാപിച്ചു

വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം 2018" സമാപിച്ചു

പെരുവള്ളൂർ: വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര  ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച  രണ്ടു ദിവസത്തെ  ക്യാമ്പ്  "തണൽ കൂട്ടം 2018" സമാപിച്ചു. വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതിന്  *രുചിമേളം* , ഉത്സവാന്തരീക്ഷവും വാദ്യോപകരണങ്ങളും രൂപയുടെ വിനിമയവും പരിചയപ്പെടുത്തുന്നതിന് *കൊട്ടും പാട്ടും,* ക്രാഫ്റ്റ് വർക്കുകൾ പരിചയപ്പെടുന്നതിന് *കളിപ്പാട്ടം* ,  തെയ്യം, ബാൻഡ് മേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ പുകയൂർ അങ്ങാടിയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചുകൊണ്ട് നടന്ന *വിളംബരജാഥ* , *തീയേറ്റർഗെയിം* , *മുത്തശ്ശിയും കുട്ട്യോളും* , നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി *വിദ്യാർത്ഥികളുടെ കലാപരിപാടികൾ* തുടങ്ങിയവകൊണ്ടെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു  വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചത്.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഇസ്മയിൽ കാവുങ്ങൽ ചടങ്ങിന്റെ അധ്യക്ഷനായി. ബി.പി.ഒ ഭാവന ടീച്ചർ, എൻ.വേലായുധൻ മാസ്റ്റർ, എൽ.സി പ്രദീപ്കുമാർ, പി.പി സെയ്തുമുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ,  തുടങ്ങിയവർ സംസാരിച്ചു. മനോഹരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ബി.ആർ.സി അംഗങ്ങളായ ബൈജു , ഷൈജു, അശ്റഫ് , സ്കൂളിലെ അധ്യാപകരായ സോമരാജ് പാലക്കൽ, ഷാജി. പി.കെ, പ്രമോദ് കുമാർ, ജയേഷ്, പി.ടി.എ ,എം.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചുള്ളിയാലപ്പുറം സ്നേഹതീരം ക്ലബ്ബ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നല്കി.
ബി.ആർ.സി വേങ്ങര യുടെ ഉപഹാരമായി വിദ്യാലയത്തിലെ ജൈവ ഉദ്യാനത്തിലേക്ക് മാവിൻതൈകൾ നൽകി.

26 December 2018

ക്യാമ്പിലെ കൃസ്തുമസ് ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം

ക്യാമ്പിലെ കൃസ്തുമസ് ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ NSS ന്റെ സപ്തദിന ക്യാമ്പിലെ കൃസ്തുമസ് ആഘോഷം സ്കൂളിലെ പൂർവ വിദ്യർത്ഥിയായിരുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനൊപ്പം കേക്ക് മുറിച്ചും കരോൾ ഗാനം പാടിയും ആഘോഷിച്ചു

കൊളപ്പുറം ജി.എച്ച്.എസിൽ നടന്ന പരിപാടിയിൽ പഞ്ചായത്തംഗം കല്ലൻ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരുന്നു. പിടി എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി, സച്ചിൻ കുമാർ, അസ്‌ലം കെ.പി എം, യാസിർ പൂവിൽ എന്നിവർ സംസാരിച്ചു 

വേങ്ങര ഗ്രാമീണ ബങ്കിലെ CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കുന്ന ബാങ്ക് അടപ്പിക്കുമെന്ന ഭീഷണിക്കുമുന്നിൽ സംരക്ഷണ മതിലൊരുക്കി കോൺഗ്രസ് പ്രവർത്തകർ

വേങ്ങര ഗ്രാമീണ ബങ്കിലെ CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കുന്ന ബാങ്ക് അടപ്പിക്കുമെന്ന ഭീഷണിക്കുമുന്നിൽ സംരക്ഷണ മതിലൊരുക്കി കോൺഗ്രസ് പ്രവർത്തകർ

ഗ്രാമീൺ ബാങ്കിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരത്തിന്റെ പേരിൽ അടഞ്ഞുകിടന്നിരുന്ന വേങ്ങര ബ്രാഞ്ചിൽ ജോലി ചെയ്യാൻ സന്നദ്ധമായി മുന്നോട്ടുവന്ന  ബങ്കിലെ ജീവനക്കാർക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംരക്ഷണമൊരുക്കി. ബാങ്കിന്റെ പ്രവർത്തനം നിരവധി സാധാരണക്കാരായ ഇടപാടുകാർക് ആശ്വാസമായി .എം .എ.അസീസ് ,സി .ടി .മൊയ്‌ദീൻ ,അസീസ് കൈപ്രൻ ,ജീവൻ ചേറ്റിപ്പുറമാട് ,ശാക്കിർ കെ .കെ ,ഹുസൈൻ കെ .വി ,കുഞ്ഞീൻ പാലേക്കോടണ് ,മുജീബ് വി .ടി ,കുഞ്ഞവറു കാട്ടി , സി.എച് .സലാം ,കാബ്രൻ മുജീബ് എന്നിവർ നേതൃത്വം നൽകി

24 December 2018

വേങ്ങര ഗ്രാമീണ ബാങ്ക് CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന പോലീസിന്റെ ഉറപ്പിൽ പ്രധിഷേധം അവസാനിപ്പിച്ചു രണ്ട് ദിവസത്തിനുശേഷവും ഇതേ നില തുടർന്നാൽ ശക്തമായ പ്രധിഷേധമുമായി കോൺഗ്രസ് പ്രവർത്തകർ വരുമെന്ന് മുന്നറിയിപ്പ് നൽകി പ്രതിഷേധത്തിന് എം .എ .അസീസ്, എം .ടി അസൈനാർ, സി .എച് .സലാം, അസീസ് കൈപ്രൻ ,ശാക്കിർ .കെ .കെ ,ഇല്ലിക്കോടൻ സലാം, കാറലകത്തു മൂസ്സ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

23 December 2018

എൻ.എസ്.എസ് ക്യാമ്പിൽ നിന്നും സൗജന്യ ഫിനോയൽ വിതരണം

എൻ.എസ്.എസ് ക്യാമ്പിൽ നിന്നും സൗജന്യ ഫിനോയൽ വിതരണം

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഫിനോയൽ വീടുകളിൽ സൗജന്യമായി വിതരണം ചെയതു. 

           കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത് . ക്യാമ്പിന്റെ ഉദ്ഘാടനം ഏ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി  സുബൈദ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർമാരായ റിയാസ് കല്ലൻ, ഷൈലജ പുനത്തിൽ, പി.ടി.എ പ്രസിഡന്റ് കല്ലൻ അബദുൽ റഷീദ്,  പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ പ്രോഗ്രാം ഓഫീസർ യാസിർ പൂവിൽ എന്നിവർ സംസാരിച്ചു

22 December 2018

ലാസ്റ്റ് ബെൽ വേങ്ങര മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ലാസ്റ്റ് ബെൽ
വേങ്ങര മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
വേങ്ങര: മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
1996 - 98 കാലഘട്ടത്തിൽ 7ാം തരം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥി സംഗമം സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ ആബിദ് ഉദ്ഘാടനം ചെയ്തു. കെ. റാബിയ ടീച്ചർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി മനാർ സെക്രട്ടറി പി.കെ.സി. ബീരാൻ കുട്ടി പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ഫായിസ് സ്ഥാപനത്തിനുള്ള ഉപഹാരം കെ. നഫീസ ടീച്ചർക്ക് നൽകി. വിപുലമായ അലുംമനി ഉടൻ സംഘടിപ്പിക്കാൻ സംഗമം തീരുമാനിച്ചു.

വേങ്ങരയിലെ സൗജന്യATDCതയ്യൽ പരിശീലന കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു

വേങ്ങരയിലെ സൗജന്യATDCതയ്യൽ പരിശീലന കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും ATDC യും സംയുക്തമായി 3 മാസം ദൈർഘ്യമുള്ള  സൗജന്യ തയ്യൽ പരിശീലന കോഴ്സ് ആരഭിക്കുന്നു.

യോഗ്യത:
പ്രായം :18 തൊട്ട് 35 വരെ 
വിദ്യാഭ്യാസം : അഞ്ചാം തരം.
വാർഷിക വരുമാനം 3 ലക്ഷത്തിനു തഴെ
 
താത്പര്യമുള്ള യുവതീയുവാക്കൾ 
വരുമാന സർട്ടിഫിക്കറ്റ്, 
SSLC/ സകൂൾ സർട്ടിഫികറ്റന്റെ പകർപ്പ്, ആധാർ കാർഡന്റെ പകർപ്പ്, 4 പാസപോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ ATDC യുടെ മലപ്പുറം സെന്ററിൽ (ATDC മലപ്പുറം, വേങ്ങര ബസ്സ്റ്റാന്റ് ബിൽഡിംഗ്, വേങ്ങര - Phone number: 97440 22070, 80 75821346) സമർപ്പിക്കുക. 

കൂടതൽ വിവരങ്ങൾക്ക് മേൽ പറഞ്ഞ  നമ്പറിൽ ബന്ധപ്പെടുക.

21 December 2018

വീട്ടുനമ്പർ 1729 ഇത് ഗണിത വീട് ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ

വീട്ടുനമ്പർ 1729 ഇത് ഗണിത വീട്
ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ  വിദ്യാർത്ഥികൾ

വീട്ടുനമ്പർ 1729 ഇത് ഗണിത വീട്
പെരുവള്ളൂർ:ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ  വിദ്യാർത്ഥികൾ.വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയ ഗണിത വീട്ടിൽ കുട്ടികൾ
 സ്വന്തമായി നിർമ്മിച്ച ഗണിതോപകരണങ്ങളും,
ഗണിത ചിഹ്നങ്ങളും, ഭാരതീയ ഗണിത ശാസ്ത്ര കാരന്മാരുടെ ചിത്രങ്ങളും,
ഗണിത പുസ്തകങ്ങളും വളരെ
ചാരുതയോടെ പ്രദർശിപ്പിച്ചു. വീടിന്റെ നമ്പർ രാമാനുജൻ സംഖ്യ യായ  1729 ആയിരുന്നു. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിൽ അധിഷ്ഠിതമായി പൂർണമായും ഗണിത രൂപങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു വീട് വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയത്. ഭാരതത്തിലെ സുപ്രസിദ്ധ ഗണിത ശാസ്ത്ര കാരനായ ശ്രീ.ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്.വിദ്യാലയത്തിലെ ഗണിത ക്ലബ് 'ഗൂഗോൾ' പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്   വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു 

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്   വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുകയുണ്ടായി.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി എൽ ജോസ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൽ ഹക്ക് അധ്യക്ഷസ്ഥാനം നിർവഹിച്ചു. വേങ്ങര നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും, റവന്യു, എക്സൈസ്, ഹെൽത്ത്, വിദ്യാഭ്യാസവകുപ്പ് എന്നീ ഡിപ്പാർട്ട്മെൻറിൽ നിന്നും വകുപ്പുതല ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും, MLA യുടെ പേഴ്സണൽ അസിസ്റ്റന്റ് അസീസ് പഞ്ചിളി കുടുംബശ്രീ ചെയർപേഴ്സൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു

20 December 2018

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആഹ്ളാദപ്രകടനം

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആഹ്ളാദപ്രകടനം

വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ആഹ്ളാദപ്രകടനം ആറു മണിക്ക് കൂരിയാട്ട് നിന്നും ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിശ്ചല ദൃശ്യങ്ങളും, വിവിധ കലാരൂപങ്ങളും ,ബാന്റ് മേള വാദ്യങ്ങളും, കരിമരുന്ന് പ്രയോഗവും ഘോഷയാത്രക്ക് മികവേകും, കോൺഗ്ര സ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകുന്നത്. വാർത്താ സമ്മേളനത്തിൽ എം.എ.അസീസ്, സി.ടി.മൊയ്തീൻ, പി.പി. ആലിപ്പു, സി.എച്ച്.അനീസ് ,കെ.പി.നിഷാദ്, സലാം പുച്ചേങ്ങൽ, കെ.കുഞ്ഞവറു എന്നിവർ പങ്കെടുത്തു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������