Labels

14 November 2018

ലയൺസ് ക്ലബ്ബ് ശിശുദിനാഘോഷം

ലയൺസ് ക്ലബ്ബ് ശിശുദിനാഘോഷം

പറപ്പൂർ:ശിശുദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര ലയൺസ് ക്ലബ്ബ് പറപ്പൂർ ചേക്കാലി മാട് അങ്കണവാടിയിൽ കളിപ്പാട്ട വിതരണം നടത്തി. വാർഡ് മെമ്പർ ഇ.കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി. മുഹമ്മദ് നുഹ് മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഐക്കാടൻ വേലായുധൻ, ഇ.കെ സുബൈർ, നൗഷാദ് വടക്കൻ,
മൻസൂർ തൊമ്മഞ്ചേരി,
മുനീർ ബുക്കാരി,ബൈജു കെ.പി,
അബ്ദുൾഹമീദ് കാപ്പൻ,
അബ്ദുൾ നാസർ സി, എന്നിവർ പ്രസംഗിച്ചു.

ശിശുദിന നാളിൽ നെഹ്റു തൊപ്പിക്ക്കീ ഴിൽ അണിനിരന്ന് കൊച്ചു ചാച്ചാജി മാർ

ശിശുദിന നാളിൽ  നെഹ്റു തൊപ്പിക്ക് കീഴിൽ അണിനിരന്ന് കൊച്ചു ചാച്ചാജി മാർ

പെരുവള്ളൂർ: ശിശുദിന നാളിൽ സ്കൂളിൽ തയ്യാറാക്കിയ വലിയ നെഹ്റു തൊപ്പിക്ക് കീഴിൽ 'ഒന്നാണ് ഞങ്ങൾ' എന്ന സന്ദേശവുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര യിലെ വിദ്യാർത്ഥികൾ വ്യത്യസ്ത കാഴ്ചയായി. നെഹ്റുവിന്റെ വേഷവിധാനങ്ങളും, കൈയിൽ റോസാപ്പൂവുമായാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. സ്കൂളിൽ തയ്യാറാക്കിയ ഭീമൻ തൊപ്പിക്ക് കീഴിൽ ചാച്ചാജിയുടെ വേഷപ്പകർച്ചയുമായി വിദ്യാർത്ഥികൾ അണിനിരന്നു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ എൻ. വേലായുധൻ നെഹ്റു അനുസ്മരണം നടത്തി വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും പുസ്തക പ്രദർശനവും നടത്തി. പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി ശിശു ദിന റാലിയും മറ്റ് കലാപരിപാടികളും നടത്തി.

പ്രളയ ദുരിതബാധിതരെ ഒഴിവാക്കൽ: എം.എൽ എ കളക്ടറുമായി ചർച്ച നടത്തി

പ്രളയ ദുരിതബാധിതരെ ഒഴിവാക്കൽ:  
  എം.എൽ എ കളക്ടറുമായി ചർച്ച നടത്തി

പറപ്പൂർ: ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ മൂലം, പ്രളയബാധിതരായ നിരവധി കുടുംബങ്ങൾ സർക്കാറിന്റെ ലിസ്റ്റിൽ നിന്ന് പുറത്തായ പറപ്പൂർ പഞ്ചായത്തിൽ പ്രളയബാധിതർക്ക് വേണ്ടി എം എൽ .എ രംഗത്ത്. ലിസ്റ്റിൽ നിന്ന് പുറത്തായ കുടുംബങ്ങളെ പുനപരിശോധന നടത്തി ഉൾപ്പെടുത്തണമെന്ന് അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ കളക്ടറെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പറപ്പൂർ പഞ്ചായത്തിൽ നിരവധി കുടുംബങ്ങൾ സഹായലിസ്റ്റിൽ നിന്ന് പുറത്തായത് നേരത്തെ ചന്ദ്രിക റിപ്പോർട്ട് ചെയ്തിരുന്നു.പ്രാഥമിക പരിശോധന നടത്തി പറപ്പൂർ വില്ലേജ് ഓഫീസർ ഗ്രാമപഞ്ചായത്തിന് കെടുതി കണക്കാക്കാൻ കൈമാറിയ ലിസ്റ്റിൽ നിന്നാണ് നിരവധി കുടുംബങ്ങൾ പുറത്തായത്.പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനിയറും ഓവർസിയറുമാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്.വ്യാപകമായ ക്രമക്കേടാണ് ലിസ്റ്റിൽ കടന്ന് കൂടിയത്. കേട് പാടുകൾ സംഭവക്കാത്ത കുടുംബങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുകയും വീട് തകർന്ന കുടുംബങ്ങൾ പുറത്താകുകയും ചെയ്തത് പഞ്ചായത്തിനെതിരെ വിമർശനത്തിനിടയാക്കിയിരുന്നു. പറപ്പൂർ രണ്ടാം വാർഡിൽ വാർഡ് മെമ്പറുടെയും പാലാണിയിൽ യു.ഡി.എഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ വീണ്ടും അപേക്ഷ വാങ്ങി എം.എൽ.എക്ക് കൈമാറുകയായിരുന്നു.എം.എൽ എ പഞ്ചായത്ത് ലീഗ് നേതാക്കളോടൊപ്പം കളക്ടർക്ക് പരാതി കൈമാറി. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് കളക്ടർ ഉറപ്പ് നൽകി. പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ടി.പി അഷ്റഫ് ,വി.എസ് ബഷീർ, ടി.ടി. ബീരാവുണ്ണി, ഇ.കെ സുബൈർ, എം.കെ ഷാഹുൽ ഹമീദ്, അസീസ് പഞ്ചിളി, എ.കെ സിദ്ദീഖ് എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.

13 November 2018

ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി.സ്കൂളിൽ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി.സ്കൂൾ ലീഡർ ഷംത്താൻ സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടി സഫ എന്ന വിദ്യാർത്ഥിനിയുടെ അദ്ധ്യക്ഷതയിൽ കുട്ടികളുടെ ശിശുദിന പ്രഭാഷണങ്ങൾ, ജീവചരിത്രക്കുറിപ്പ് വായന, ദേശഭക്തിഗാനങ്ങൾ, ശിശുദിന ആശംസാ കാർഡുകളുടെ പ്രദർശനം, ചിത്രരചനാ പ്രദർശനം തുടങ്ങിയവക്ക് വേദിയായി. നൈല, ഗോപി ക, റിഫ്ന, റാനിയ, റഷ, ഷഹാന തുടങ്ങിയ കുട്ടികൾ പങ്കെടുത്ത പരിപാടിക്ക് സീനിയർ അസിസ്റ്റൻറ് അബ്ബാസ് മാഷ് ആശംസ അറിയിച്ചു.

ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത സഹായത്തിന് അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടർക്ക് എംഎൽഎ കത്ത് നൽകി

 
ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത 
സഹായത്തിന് അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടർക്ക് എംഎൽഎ കത്ത് നൽകി


പറപ്പൂർ പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിന് വേണ്ടി സർക്കാർ നൽകുന്ന സഹായം ലഭിക്കുന്നതിനുള്ള ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത
സഹായത്തിന് അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
വേങ്ങര എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ ഖാദർ സാഹിബ് മലപ്പുറം ജില്ലാ കലക്ടർക്ക്
കത്ത് നൽകി
മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം
TT ബീരാവുണ്ണി പറപ്പൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട്

ടിപി അഷ്റഫ്. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ സുബൈർ മാസ്റ്റർ ഷാഹുൽ പാലാണി എന്നിവർ സമീപം

12 November 2018

നവംബർ 12 ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷികളെ അടുത്തറിഞ്ഞ് ഗവൺമെന്റ് എൽ പി സ്കൂൾ ഒളകര യിലെ കുരുന്നുകൾ

നവംബർ 12 ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷികളെ അടുത്തറിഞ്ഞ് ഗവൺമെന്റ് എൽ പി സ്കൂൾ ഒളകര യിലെ കുരുന്നുകൾ

പെരുവള്ളൂർ:നവംബർ 12 ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷികളെ അടുത്തറിഞ്ഞ് ഗവൺമെന്റ് എൽ പി സ്കൂൾ ഒളകര യിലെ കുരുന്നുകൾ.ഇന്ത്യയുടെ പക്ഷി മനുഷ്യൻ ഡോക്ടർ സാലിം അലിയുടെ ജന്മദിനമാണ് പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നത്. നാലാം ക്ലാസിലെ പക്ഷികളുടെ കൗതുകലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനം എന്നനിലയിലാണ് വിദ്യാർഥികൾ, പക്ഷികളെ തേടി ഒളകര പാടത്തേക്ക് ഇറങ്ങിയത്.* വിവിധങ്ങളായ പക്ഷികളുടെ ചിത്രങ്ങളും ഇതോടൊപ്പം പ്രദർശിപ്പിച്ചു. ദേശാടനപക്ഷികൾ പ്രത്യേകിച്ച് സൈബീരിയൻ കൊക്കുകൾ എന്നും  വിരുന്നുകാർ ആയി എത്താറുള്ള ഒളകര പാടം പക്ഷിനിരീക്ഷണത്തിന് ഏറെ അനുയോജ്യമെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. ടെലസ്കോപ്പുകളും, ബൈനോക്കുലറുകളുമായി  പക്ഷികളെ തേടിയുള്ള യാത്ര കുരുന്നുകളിൽ അവിസ്മരണീയമായ അനുഭവങ്ങളും അതോടൊപ്പം ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഉദ്യോഗവും ജനിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പിപി സെയ്തുമുഹമ്മദ്, അധ്യാപകരായ പി. സോമരാജ്, കെ കെ റഷീദ്, വി ജംഷീദ്, പി കെ ഷാജി, അബ്ദുൽ കരീം, ജയേഷ്, സിറാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

11 November 2018

ശാസ്ത്ര മരം ഒരുക്കി അന്താരാഷ്ട്ര ശാസ്ത്രദിനാചരണം

ശാസ്ത്ര മരം ഒരുക്കി അന്താരാഷ്ട്ര ശാസ്ത്രദിനാചരണം


പെരുവള്ളൂർ:’ശാസ്ത്ര മരത്തണലിൽ ശാസ്ത്ര കൗതുകം' എന്ന പേരിൽ അന്താരാഷ്ട്ര ശാസ്ത്രദിനം ആചരിച്ച് പെരുവള്ളൂർ ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ. ശാസ്ത്ര മരത്തണലിൽ ശാസ്ത്രകൗതുകം തേടി വിദ്യാർത്ഥികൾ അവതരിപ്പിച്ച  ശാസ്ത്ര മരം കൗതുകക്കാഴ്ചയായി. നവംബർ 10 ലോക ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ആണ് വിദ്യാർത്ഥികൾ സ്കൂൾമുറ്റത്തെ ഒരു മരം ശാസ്ത്രമരമായി രൂപപ്പെടുത്തിയത്. ഇന്ത്യ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ, ഓരോന്നായി മരത്തിനു മുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രധാന ശാസ്ത്രജ്ഞരായ ആര്യഭടൻ മുതൽ എപിജെ അബ്ദുൽ കലാം വരെ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ ഓരോന്നായി ഈ മരത്തിൽ വിരിയുന്ന കായകളും പൂവുകളുമായി.... ശാസ്ത്രകൗതുകം വിടർത്തുന്ന പുസ്തകങ്ങളും,  കുട്ടികൾ നടത്തിയ ലഘുപരീക്ഷണങ്ങളും  ഈ മരത്തണലിൽ കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. ഇത്തരം ദിനാചരണങ്ങൾ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്താൻ പര്യാപ്തമാണെന്ന് പിടിഎ പ്രസിഡണ്ട് ശ്രീ പി പി സൈത് മുഹമ്മദ് പറഞ്ഞു. ശാസ്ത്ര ദിനാചരണത്തിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യക്കാരായ ശാസ്ത്രജ്ഞന്മാരെ കുറിച്ച് കൂടുതൽ അറിയാനും ഇന്ത്യ യുടെ ശാസ്ത്രീയ സംഭാവനകൾ എന്തെല്ലാം എന്ന് മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞുവെന്ന് സീനിയർ അസിസ്റ്റന്റ് പി. സോമരാജ് പറഞ്ഞു.വിവിധ ക്ലബ്ബുകളുടെ ലീഡർമാരായ വിദ്യാർത്ഥികളും അധ്യാപകരായ കെ. റഷീദ്  , വി  ജംഷീദ്,  പി കെ ഷാജി  , യു സിറാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

10 November 2018

റോഡ് സുരക്ഷാ പ്രവർത്തനങ്ങളുമായി സ്കൂൾ കുട്ടികൾ

റോഡ് സുരക്ഷാ പ്രവർത്തനങ്ങളുമായി സ്കൂൾ കുട്ടികൾ

പേങ്ങാട്ട് കുണ്ടിൽപറമ്പ് എം ഐ എസ് എം യു പി സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ നവംബർ 10 ദേശീയ ഗതാഗതദിനത്തിന്റെഭാഗമായി, വാഹനാപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സ്കൂൾ പരിസരത്ത് ഒത്തുചേർന്ന് റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഹെൽമറ്റില്ലാതെ യാത്ര ചെയ്തവർക്ക് ഹെൽമെറ്റ് നൽകി അവരെ ബോധവാന്മാരാക്കുകയും എല്ലാ സുരക്ഷയോടും കൂടി യാത്ര ചെയ്തവർക്ക് റോസാപ്പൂ നൽകി അഭിനന്ദിക്കുകയും ചെയ്തു കൂടാതെ സ്കൂളിൽ റോഡ് സുരക്ഷാ സിഡി പ്രദർശനം നടത്തുകയും ചെയ്തു
ചടങ്ങിന് ഹെഡ്മാസ്റ്റർ  ചെമ്പൻ ആലസ്സൻ
നേതൃത്വംനൽകി അധ്യാപകരായ റിയാസ്. ടി. കെ, ഉഷ ടി എം മുഹമ്മദ് കബീർ ഇ, മിനി പി.ടി ,ചന്ദ്രൻ .എൻ. പി, അശോകൻ പിപി, ശോഭന എന്നിവർ പങ്കെടുത്തു

07 November 2018

റീ - യൂണിയൻ മീറ്റ്-2007-2008

റീ - യൂണിയൻ മീറ്റ്-2007-2008


പേങ്ങാട്ട് കുണ്ടിൽ പറമ്പ് എം.ഐ. എസ്.എം.യു.പി സ്കൂളിൽ 2007-08 വർഷം പഠിച്ചിറങ്ങിയ ഏഴ് ഡി ക്ലാസിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ ഒരുമിച്ച് കൂടി ഓർമ്മകൾ പങ്ക് വെച്ചു. റീ യൂണിയന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ചെമ്പൻ ആലസ്സൻ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ഷിബിൻ ലാൽ അദ്ധ്യക്ഷം വഹിക്കുകയും അഖില സ്വാഗതം പറയുകയും ചെയ്തു.ചന്ദ്രൻ, ശ്രീധരൻ, ശോഭന, രഞ്ജിനി, പത്മജ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ശാക്കിർ നന്ദിയും പ്രകടിപ്പിച്ചു

  

വേങ്ങര കിളിനക്കോട് ചാലീ പാടത്ത് (ഏക്കറക്കുളം) വയലിൽ വ്യാപകമായ രീതിയിൽ അളവിൽ കൂടുതൽ കളനാശിനി ഉപയോഗിച്ചത് മൂലം മീനുകളെല്ലാം ചത്തൊടുങ്ങുന്നു

വേങ്ങര കിളിനക്കോട് ചാലീ പാടത്ത് (ഏക്കറക്കുളം) വയലിൽ വ്യാപകമായ രീതിയിൽ അളവിൽ കൂടുതൽ കളനാശിനി ഉപയോഗിച്ചത് മൂലം മീനുകളെല്ലാം ചത്തൊടുങ്ങുന്നു

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞത് കൃഷി ഓഫീസർ/ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ കളനാശിനികൾ വിപണനം നടത്തുവാൻ പാടുള്ളൂ എന്നാണ്. ഈ കാര്യത്തിൽ കൃഷി ഓഫീസർമാർ കർശനമായ മേൽനേട്ടം വഹിക്കണമെന്ന നിർദ്ദേശവുമുണ്ട്, എന്നാലും ഇപ്പോഴും മലപ്പുറം ജില്ലയിൽ കിളിനക്കോട് ചാലീ പാടത്ത് അടക്കം കളനാശിനി പ്രയോഗം ഇപ്പോഴും വ്യാപകമാണ്. ആയതിനാൽ ഈ ഉത്തരവ് ജില്ലയിൽ കർശനമായി നടപ്പിലാക്കി കിട്ടാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കോണ്ടതുണ്ടെന്നാണ് പ്രകൃതി സ്നേഹികളുടെ ആവിശ്യം 

04 November 2018

പറപ്പൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ CDS ൽ സംഘടിപ്പിച്ച ശാസ്ത്ര കൗതുകം പരിപാടി

പറപ്പൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ CDS ൽ സംഘടിപ്പിച്ച ശാസ്ത്ര കൗതുകം പരിപാടി
 പതിമൂന്നാം വാർഡ് മെമ്പർ  ശശി ഉദ്ഘാടനം ചെയ്തു.
സിഡിഎസ് അക്കൗണ്ടൻ ന്റ് ശ്രീനി സ്വാഗതം പറഞ്ഞു.പഞ്ചായത്ത്  സെക്രട്ടറി നജീബ് ആശംസകളർപ്പിച്ചു സംസാരിച്ചു അബ്ദുറഹ്മാൻ,സുനീറ എന്നിവർ ക്ലാസ്സെടുത്തു. സിഡിഎസ് ചെയർപേഴ്സൺ എം കെ റസിയ അധ്യക്ഷതവഹിച്ചു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സിഡിഎസ് ചെയർപേഴ്സൺ എം കെ റസിയ സമ്മാനവിതരണം നടത്തി. രണ്ടാം വാർഡ് ശ്രീമതി നഷീദ,മൂന്നാം വാർഡ് സി ഡി എസ് മെമ്പർ ശ്രീമതി സെലീന  പത്താം വാർഡ് മെമ്പർ സി ഡി എസ് മെമ്പർ ശ്രീമതി ഹസീന പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി സജ്ന.12 വാർഡ് സി ഡി എസ് മെമ്പർ ശ്രീമതി സെലീന പതിനഞ്ചാം വാർഡ് സി ഡി എസ് മെമ്പർ ശ്രീമതി ആബിദ,പതിനാറാം വാർഡ് മെമ്പർ ശ്രീമതി റസിയ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

01 November 2018

വേങ്ങരയിൽ നടന്ന ശാസ്ത്രോത്സവത്തിൽ ഭക്ഷണം ജീവനക്കാർ വക

വേങ്ങരയിൽ നടന്ന ശാസ്ത്രോത്സവത്തിൽ                          ഭക്ഷണം ജീവനക്കാർ വക

വേങ്ങര ഉപജില്ലാ ശാസ്ത്ര ,സാമൂഹത്യ ശാസ്ത്ര പ്രവൃത്തി പരിചയ , ഐടി മേള കുറ്റൂർ നോർത്ത് കെ.എം എച്ച് എസ്സ് എസ്സ് കുറ്റൂർ നോർത്തിൽ നടന്നു.

10 പഞ്ചായത്തുകളിൽ നിന്നായി 1500 മത്സരാർത്ഥികൾ പങ്കെടുത്തു. 2500 ൽ പരം പേർക്കുള്ള ഭക്ഷണം കെ.എം എച്ച് എസ് ലെയും MHMLP സ്കൂളിലേയും ജീവനക്കാർ സ്പൺസർ ചെയ്ത് മാതൃകയായി. സംസ്ഥാനത്ത് പ്രളയക്കെടുതിക്ക് ശേഷം നടക്കുന്ന ശാസ്ത്രോത്സവം സാമ്പത്തിക പ്രയാസം നേരിടുമ്പോൾ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ഭക്ഷണം സ്പോൺസർ ചെയ്തത് അഭിനന്ദനത്തിന് വക നൽകി.

വേങ്ങര എം.എൽ എ, കെ.എൻ.എ ഖാദർ, വേങ്ങര പഞ്ചായത്ത് സ്റ്റാറ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി. ഫസൽ തിരുരങ്ങാടി  ഡി.ഇ.ഒ അജിതകുമാരി ടി.കെ., വേങ്ങര എ ഇ ഒ .വിശാല സി.പി. എന്നിവർ സ്റ്റാളുകൾ സന്ദർശിച്ചു. 

ജനറൽ കൺവീനർ അനിൽ കുമാർ പി.ബി., മാനേജർ കെ.പി.കുഞ്ഞിമൊയ്തു എന്നിവർ സംഘാടകർക്ക് നേതൃത്യം നൽകി മേള വിജയകരമായി പൂർത്തിയായി.

ഊരകം എം ഇ യു ഹെയർസെക്കൻഡറി സ്കൂളിൽ നടന്ന വേങ്ങര സബ്ജില്ല സ്കൂൾ കലോത്സവം സമാപിച്ചു

ഊരകം എം ഇ യു ഹെയർസെക്കൻഡറി സ്കൂളിൽ നടന്ന വേങ്ങര സബ്ജില്ല സ്കൂൾ കലോത്സവം സമാപിച്ചു

വേങ്ങര : ഊരകം എം ഇ യു ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വേങ്ങര സബ്ജില്ല സ്കൂൾ കലോത്സവം സമാപിച്ചു.
 സമാപനത്തിൽ AEO വിശാലൻ പരിപാടിക്ക് നന്ദി പറഞ്ഞു. സമാപന ചടങ്ങിൽ PK അസുലു ബ്ലോക്ക് പഞ്ചായത്ത് മെംബർ, PP ഹസ്സൻ ജനറൽ കൺവീനർ, പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ്, PTA പ്രസിഡന്റ് KP അബ്ദുസമദ് , HM ഫോറം കൺവീണർ രഖു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനത്തിൽ സ്കൂൾ അധികൃതർക്കും വിദ്യാർത്ഥികൾക്കും സംഘാടനസമിതിക്കുംനന്ദി രേഖപ്പെടുത്തി.പ്രളയ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് പോയന്റും വിദ്യാർത്ഥികൾക്ക് ട്രോഫിയും ഇല്ല എ ഗ്രേഡോടെ ഫസ്റ്റ് നേടിയ വിദ്യാർത്ഥികളെ ജില്ലയിലേക്ക് തിരഞ്ഞെടുത്തു

മർക്കസ് പബ്ലിക് സ്കൂൾ മമ്പീതി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു

മർക്കസ് പബ്ലിക് സ്കൂൾ മമ്പീതി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു


മർക്കസ് പബ്ലിക് സ്കൂൾ മമ്പീതി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഹരിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ വ്യക്ഷത്തെകളും നിൽ ചെടികളും നട്ടുപിടിപ്പിച്ചു. ശേഷം കുട്ടികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി.

       യോഗത്തിൽ പ്രിൻസിപ്പാൾ മുഹമ്മദ് അബ്ദുൽ മജീദ്, മാനേജർ അബ്ദുറഹ്മാൻ സഖാഫി തുടങ്ങി പല പൗരപ്രമുഖരും പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ ഉസ്താദ് നന്ദി പറഞ്ഞു.

അമ്പലമാട് അംഗനവാടിയിൽ കേരളപ്പിറവി ദിനാഘോഷവും അംഗനവാടി പ്രവേശനോത്സവവും സംഘടിപ്പിച്ചു

അമ്പലമാട് അംഗനവാടിയിൽ കേരളപ്പിറവി ദിനാഘോഷവും അംഗനവാടി പ്രവേശനോത്സവവും സംഘടിപ്പിച്ചു 

വേങ്ങര : കേരളപ്പിറവി ദിനാഘോഷവും അംഗനവാടി പ്രവേശനോത്സവവും
ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി അമ്പലമാട് അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികൾക്ക് ബലൂണുകളും പൂക്കളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. വർക്കർ വനജ ,ഹെൽപ്പർ പുഷ്പലത, എം.പി കുഞ്ഞു, എം.പി നൗഫൽ നേതൃത്വം നൽകി.

31 October 2018

പി.ഇ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അനുസ്മരണ സംഗമം നടത്തി

പി.ഇ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അനുസ്മരണ സംഗമം നടത്തി 

തോട്ടശ്ശേരിയറ: ദീര്‍ഘകാലം തോട്ടശ്ശേരിയറ എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച പി.ഇ. മൊയ്തീന്‍കുട്ടി അനുസ്മരണ സംഗമം ഡോ. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തോട്ടശ്ശേരിയറ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി. ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൂര്‍വാധ്യാപകരായ സാറ, ദേവസ്യ, പ്രധാനാധ്യാപകന്‍ കെ.വി. ഹബീബ്, പി. മുഹമ്മദ്, മാനേജര്‍ ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി, പി.ടി.എ പ്രസിഡന്‍റ് രായിന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജിനു അപേക്ഷിക്കുന്ന മണ്ഡലത്തിലുള്ളവർക്ക് ഓൺലൈൻ ഹെൽപ് ഡസ്ക് തുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജിനു അപേക്ഷിക്കുന്ന മണ്ഡലത്തിലുള്ളവർക്ക് ഓൺലൈൻ ഹെൽപ് ഡസ്ക് തുടങ്ങി

വേങ്ങര :  സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജിനു അപേക്ഷിക്കുന്ന മണ്ഡലത്തിലുള്ളവർക്ക് ഓൺലൈൻ ഹെൽപ് ഡസ്ക് തുടങ്ങി.ഹജ്ജ് കമ്മിറ്റി അംഗം അബ്ദുറഹ്മാൻ ഇണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഹജ്ജ് ട്രൈനര്‍ പി.പി മുസ്തഫ ആധ്യക്ഷ്യത വഹിച്ചു.
എം.ഫൈസല്‍, എം.കെ സൈനുദ്ധീന്‍ ഹാജി, എം. ശംസുദ്ധീന്‍,യു.സുലൈമാന്‍, ഇ.കെ.ഷഫീഖ്, ടി.കെ സാദിഖ് എന്നിവര്‍ സംസാരിച്ചു.ബസ് സ്റ്റാൻഡിലെ പഞ്ചായത്തു കെട്ടിടത്തില്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ സേവനം ലഭ്യമാണ്.പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്
ബുക്ക് എന്നിവയുമായി എത്തണം.
ഫോൺ. 9847510030

ഹാട്രിക്ക് നേട്ടവുമായി പറപ്പൂർ വേങ്ങര സബ്ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടിൽ തുടർച്ചയായ മൂന്നാം വർഷവും ഐ യു എച്ച് എസ് സ്കൂൾ പറപ്പൂർ

ഹാട്രിക്ക് നേട്ടവുമായി പറപ്പൂർ
വേങ്ങര സബ്ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടിൽ തുടർച്ചയായ മൂന്നാം വർഷവും ഐ യു എച്ച് എസ് സ്കൂൾ പറപ്പൂർ
കലാ ആസ്വാദകരുടെ കര ഹർഷത്താൽ പുളകിതമായ ഒന്നാം വേദിയിൽ വട്ടപ്പാട്ടിന്റെ തനിമ ചോരാതെ കൈ മുട്ടിയാണ് ടീം ഒന്നാം സ്ഥാനത്തിലേത്തിയത്. ചിട്ടയാർന്ന പരിശീലത്തിന്റെയും  പരിശ്രമത്തിന്റെ പരിണിത ഫലമെന്നോണം ലഭിച്ച ഒന്നാം സ്ഥാനം ഏറെ മധുരമേകുന്ന ഒന്നാണ്. എതിരാളികളെ തങ്ങളുടെ പരിസരത്ത് എത്താത രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ച ഈ ടീം ഏറെ പ്രശംസക്ക് വഴിവെച്ചു. ഒട്ടും ഭയപ്പാടില്ലാതെ മത്സര ബുദ്ധിയോടെ അവതരിപ്പിച്ച ടീം സംസ്ഥാന തല ലെവൽ മത്സരമാണ് കാഴ്ചവെച്ചതെന്ന് വിധികർത്താക്കൾ പറയുകയുണ്ടായി

21 October 2018

മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡ് വൃത്തിയാക്കി സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി

മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡ് വൃത്തിയാക്കി സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി

വലിയോറ മണപ്പുറം: വലിയോറ മണപ്പുറം MSV ക്ലബ്ബിലെ യുവാക്കളുടെയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി റോഡ് സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി.

ഈ റോഡിന്റെ ഇരു വശങ്ങളിലും നടു റോഡിലും സാമൂഹിക ദ്രോഹികൾ ഇരുട്ടിന്റെ മറവിൽ കൂൾബാർ,ഹോട്ടൽ അത് പോലെ കോഴികടകളിലെ അറവു  മാലിന്യം അടക്കം മാലിന്യം വലിച്ചെറിഞ്ഞു യാത്രക്കാർക്കും പരിസര വാസികളിക്കും വലിയ തോതിൽ ബിദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

റോഡിൽ മാലിന്യം വലിച്ചെറിയുന്ന സാമൂഹിക വിരുദ്ധരുടെ നടപടികളെ കുറിച്ച് ഒരാഴ്ച മുമ്പ് നമ്മുടെ നാട്ടിലെ പല  സാമൂഹിക മാധ്യമങ്ങളിൽ അടക്കം സജീവ ചർച്ച വിഷയവുമായിരുന്നു.ഇതിനു ഒരു താൽക്കാലിക പരിഹാരം എന്ന നിലക്കാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തിൽ യുവാക്കൾ ഇത്തരം മാതൃകാപരമായ സാമൂഹിക പ്രവർത്തിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഇനിയും ഇത്തരം നല്ല സാമൂഹിക  പ്രവർത്തനങ്ങളിലൂടെ ഒരു മാലിന്യ വിമുക്ത വലിയോറക്കായി എപ്പോഴും മുന്നിൽ നിന്നു തന്നെ പ്രവർത്തിക്കുമെന്ന് ഇതിനു നേതൃത്വം കൊടുത്ത MSV മണപ്പുറം ക്ലബ്ബിലെ സന്നദ്ധ പ്രവർത്തകർ അറിയിച്ചു.

11 October 2018

ചന്ദ്രിക ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ചന്ദ്രിക ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

"ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് " എന്ന പ്രമേയത്തിൽ ഒക്ടോബർ 1 മുതൽ 30 വരെ നടക്കുന്ന msf മെമ്പർഷിപ് ക്യാമ്പയിന്റെ പ്രചരണാർത്ഥം msf ഊരകം പഞ്ചായത്ത് കമ്മിറ്റി  യാറം പടി ഇന്റർനാഷണൽ ഫുട്ബോൾ കോർട്ടിൽ വെച്ച് ചന്ദ്രിക ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ചാലിൽകുണ്ട് യൂണിറ്റ് വിന്നേഴ്‌സും കോട്ടുമല യൂണിറ്റ് റണ്ണേയ്‌സുമായി.ചാലിക്കുണ്ട് യൂണിറ്റിലെ നാസർ .കെ ബെസ്റ്റ് ഗോൾ കീപ്പറായും കോട്ടുമല യൂണിറ്റിലെ മശ്ഹൂദ് ബെസ്റ്റ് പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടു. പി.കെ അസ്ലു കിക്ക്ഒാഫ് ചെയ്തു.
msf സംസ്ഥാന വൈ.പ്രസിഡന്റ് ശരീഫ് വടക്കയിൽ  സംസ്ഥാന കായികോത്സവത്തിൽ മലപ്പുറം ജില്ലയെ ജേതാക്കളാക്കിയ അനസ്, അർഷാഫ് എന്നിവർക്ക്
പഞ്ചായത്ത് msf കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി .ചടങ്ങിൽ ഇ വി ഷാനവാസ്,എം കെ റിയാസ് പങ്കെടുത്തു.സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ കെ ടി അബ്ദുസമദ് സാഹിബ്, ഹാരിസ് വേരേങ്ങൽ എന്നിവർ നൽകി.ജാബിർ ഇ കെ, കെ.ടി ഹംസ,ജസീം.എൻ,ഷുഹൈബ് കെ,സലീം.പി,സാദിക് ടി.എം,ഫൈസൽ കെ,ഷഹ്സാദ്.പി,വഹാബ് സി എച്ച്, സി.പി ഹാരിസ്,എൻ.കെ നിഷാദ്,അഡ്വ.എ പി നിസാർ,എം എ റഹൂഫ്,സമീർ കുറ്റാളൂർ തുടങ്ങിയവർ സംബന്ധിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������