ആൾ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകത്തിന്റെ സഹകരണത്തോടെ വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമിറ്റി വേങ്ങര പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ റിലീഫ് വിതരണം നടത്തി. ഒരു കുടുംബത്തിന് ഒരാഴ്ച്ചക്ക് വേണ്ട ആഹാരസാധനങ്ങളാണ് നൽകിയത്. വിവിധ യൂണിറ്റ് കമ്മിറ്റികൾ മുഖേനയാണ് അർഹരായവർക്ക് വിതരണം ചെയ്തത്. റിലീഫ് വാഹനം വേങ്ങര ബസ്റ്റാൻറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫത്താഹ് മൂഴിക്കൽ സ്വാഗതവും സൈതലവി പറമ്പൻ നന്ദിയും രേഖപെടുത്തി. തമിഴ്നാട് കെ എം സി സി ഭാരവാഹികളായ ഇസ്ഹാഖ്, ജാബിർ ടി.വി, നൗഫൽ എ.ടി, കോയ കളിയാട്ടമുക്ക്, പഞ്ചായത്ത് മുസ്സിം ലീഗ് വൈസ് പ്രസിഡണ്ട് പുള്ളാട്ട് ബാവ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഇബ്രാഹിം ,ഇർഷാദ്, റഹീം ഇ.വി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
25 August 2018
പ്രളയബാധിത പ്രദേശങ്ങളിൽ റിലീഫ് വിതരണം നടത്തി
ആൾ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകത്തിന്റെ സഹകരണത്തോടെ വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമിറ്റി വേങ്ങര പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ റിലീഫ് വിതരണം നടത്തി. ഒരു കുടുംബത്തിന് ഒരാഴ്ച്ചക്ക് വേണ്ട ആഹാരസാധനങ്ങളാണ് നൽകിയത്. വിവിധ യൂണിറ്റ് കമ്മിറ്റികൾ മുഖേനയാണ് അർഹരായവർക്ക് വിതരണം ചെയ്തത്. റിലീഫ് വാഹനം വേങ്ങര ബസ്റ്റാൻറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫത്താഹ് മൂഴിക്കൽ സ്വാഗതവും സൈതലവി പറമ്പൻ നന്ദിയും രേഖപെടുത്തി. തമിഴ്നാട് കെ എം സി സി ഭാരവാഹികളായ ഇസ്ഹാഖ്, ജാബിർ ടി.വി, നൗഫൽ എ.ടി, കോയ കളിയാട്ടമുക്ക്, പഞ്ചായത്ത് മുസ്സിം ലീഗ് വൈസ് പ്രസിഡണ്ട് പുള്ളാട്ട് ബാവ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഇബ്രാഹിം ,ഇർഷാദ്, റഹീം ഇ.വി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
13 August 2018
പ്രളയ ബാധിത മേഖലയിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തീരുമാനം
പ്രളയ ബാധിത മേഖലയിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തീരുമാനം
വേങ്ങര : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി kvves വേങ്ങര യൂണിറ്റ് . ദുരന്ത മേഖലയിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകാൻ ഇന്ന് ചേർന്ന exexക്യൂട്ടീവ് മീറ്റിംഗ് തീരുമാനിച്ചു . ഇതിനായി പൂവിൽ കോമുക്കുട്ടി ഹാജി കൺവീനർ ആയി കമ്മറ്റിക്ക് രുപം നൽകി .
മീറ്റിംഗിൽ പി അസീസ് ഹാജി സ്വാഗതം ആശംസിച്ചു .പ്രസിഡന്റ് എകെ കുഞ്ഞീതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു . എം കെ സൈനുദ്ദീൻ ഹാജി,ടി കെ കുഞ്ഞുട്ടി ,എൻ മൊയ്തീൻ ,
കെ പി റഷീദ് ,ശിവശങ്കരൻ നായർ , എ കെ യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു .
06 August 2018
ഇസ്ലാം മതത്തിന്റെ പേരിൽ ഭീകരത ചാർത്തരുത്: എം.എം.അക്ബർ
വേങ്ങര: ലോകർക്ക് മുഴുവൻ സമാധാനത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്ന ഇസ്ലാം മതത്തെ ഭീകരതയുടെ മുദ്ര ചാർത്തുന്നത് ശരിയല്ലെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം.അക്ബർ. വേങ്ങര മനാറുൽ ഹുദ അറബിക് കോളേജ് സിൽവർ ജൂബിലിയുടെ ഭാഗമായി പത്ത് മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച "അൽ ബസ്വീറ- 2018 " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദവും, ഭീകരതയും ലോകാടിസ്ഥാനത്തിൽ ചില തൽപരകക്ഷികൾ നടത്തുന്നുണ്ടെങ്കിലും, അവർ അറിയപ്പെടുന്ന സംഘങ്ങൾ അറബി ഭാഷയിലെ ചില സാങ്കേതിക പദങ്ങൾ ആയി എന്നതിന്റെ പേരിൽ ചിലർ ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമായിട്ടുണ്ട്. ആധുനിക കാലത്ത് ഈ തെറ്റിദ്ധാരണകൾ അകറ്റി, ഇസ്ലാമിന്റെ സുന്ദരമായ മാനവിക സന്ദേശം പ്രചരിപ്പിക്കാൻ പ്രബോധകരും, പണ്ഡിതരും തയ്യാറാവണം. ബഹുസ്വര സമൂഹത്തിൽ മുസ്ലീങ്ങൾക്ക് അവരുടെ വിശ്വാസ ആദർശങ്ങൾ അംഗീകരിച്ചു ജീവിക്കാൻ ഭരണഘടന പരമായി സംരക്ഷണം നൽകപ്പെട്ട രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷിതത്വത്തിനും, സമാധാനത്തിലും, രാഷ്ട്ര നന്മക്കും പരിശ്രമങ്ങൾ നടത്തൽ മുസ്ലീങ്ങളുടെ ബാധ്യതയാണെന്നും എം.എം.അക്ബർ പറഞ്ഞു.മനാറുൽ ഹുദ കമ്മിറ്റിപ്രസിഡന്റ് പി.കെ.എം.അബ്ദുൽ മജീദ് മദനി അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ നസീറുദ്ധീൻ റഹ്മാനി ആമുഖ പ്രഭാഷണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, കെ.എൻ.എം. വേങ്ങര മണ്ഡലം സെക്രട്ടറി പി.കെ.മുഹമ്മദ് നസീം,അബ്ദുൽ ഖാദർ കാസിമി, പി.കെ.സി.ബീരാൻ കുട്ടി, കെ.അബ്ബാസലി, ആദിൽ സ്വലാഹ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: വേങ്ങര മനാറുൽ ഹുദ അറബി കോളേജിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്തിയ "അൽ ബസ്വീറ- 18 "വൈക്ഞാനിക സദസ്സ് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ
03 August 2018
ഇസ്ലാമിക കലാ സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും
ഇസ്ലാമിക കലാ സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും
വേങ്ങര: ചേറൂര് പടയുടെ വീര ഭൂമിയില്‍ ഇസ്ലാമിക കലാ - സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും. ചാക്കീരി ബദ്റ് പടപ്പാട്ടിന്റെ ഈരടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ചേറൂര് ചാക്കീരി മൊയ്തീന് കുട്ടി സാഹിബിന്റെ നാടായ വേങ്ങരക്ക് ഇസ്ലാമിക കലാ സാഹിത്യ മാമാങ്കത്തിന്റെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുകയാണ് എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്.
ജില്ലയിലെ 1200 ബ്ലോക്കുകളിലും 700 യൂണിറ്റുകളിലും 90 സെക്ടറുകളിലും മാറ്റുരച്ചാണ് എട്ട് ഡിവിഷനുകളില്‍ നിന്നുള്ള 1500 പ്രതിഭകള്‍ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുന്നത്. 120 ഇന മത്സരങ്ങളാണ് 12 വേദികളില്‍ നടക്കുക. മത്സരാര്‍ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
12000 ചതുരശ്ര അടിയോളം വിസ്തീര്‍ണത്തില്‍ കലാ വൈഭവം വിളിച്ചോതുന്ന പ്രധാന വേദിയായ കാഫ് മല ശ്രദ്ധേയമാണ്. ടൗണിന്റെ ഹൃദയ ഭാഗത്ത് തന്നെയാണ് വേദികളെല്ലാം ഒരുക്കിയിട്ടുള്ളത്. സ്റ്റേജിതര മത്സരങ്ങളുടെ വേദി വേങ്ങര കോ ഒാപ്പറേറ്റീവ് കോളേജിലാണ്.
എസ് എസ്.എസ്.എഫ് സാഹിത്യോത്സവ് വേദിയിൽ നടന്ന തഹ്ജീലുൽ ഫുതൂഹ് ആത്മീയ മജ്ലിസ് പ്രൗഢമായി
എസ് എസ്.എസ്.എഫ് സാഹിത്യോത്സവ് വേദിയിൽ നടന്ന തഹ്ജീലുൽ ഫുതൂഹ് ആത്മീയ മജ്ലിസ് പ്രൗഢമായി
വേങ്ങര: എസ് എസ്.എസ്.എഫ് സാഹിത്യോത്സവ് വേദിയിൽ നടന്ന തഹ്ജീലുൽ ഫുതൂഹ് ആത്മീയ മജ്ലിസ് പ്രൗഢമായി. ആയിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയത്. പ്രധാന വേദിയിലാണ് പരിപാടി നടന്നത്. സമസ്ത പ്രസിഡന്റ് - ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി നേത്രത്വം നൽകി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ, സുന്നി മുഹമ്മദ് കുട്ടി മുസ്ലിയാർ,ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ടി ടി അഹ്മദ് കുട്ടി സഖാഫി,പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദു റഹ്മാൻ സഖാഫി, വി.എം സി കെ തങ്ങൾ, കെ കെ സി തങ്ങൾ, എ.പി അബ്ദുഹാജി, ബാവഹാജി, കെ പി യൂസുഫ് സഖാഫി സംബന്ധിച്ചു.
01 August 2018
വേങ്ങരയുടെ ചരിത്രം ചികഞ് ചര്‍ച്ച: സൗഹൃദം തകര്‍ക്കലും ഭിന്നിപ്പിക്കലും സാമ്രാജ്യത്ത്വ തന്ത്രം - ഡോ. ശിവദാസ്
വേങ്ങരയുടെ ചരിത്രം ചികഞ് ചര്‍ച്ച:
സൗഹൃദം തകര്‍ക്കലും ഭിന്നിപ്പിക്കലും സാമ്രാജ്യത്ത്വ തന്ത്രം - ഡോ. ശിവദാസ്
വേങ്ങര : സൗഹൃദം തകര്‍ക്കലും സമൂഹത്തെ ഭിന്നിപ്പിക്കലും എക്കാലത്തെയും സാമ്രാജ്യത്വ ശക്തികളുടെ തന്ത്രമാണന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. പി ശിവദാസ്. വേങ്ങരയില്‍ നടക്കുന്ന എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച വേങ്ങരയുടെ ചരിത്ര വര്‍ത്തമാനം ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന് പുറങ്ങളിലെ പഴയ സൗഹൃദ കൂട്ടായ്മകളും പ്രാദേശിക ചരിത്രങ്ങളും കാലിക്കറ്റ് യൂണിവേഴ്സിറ്റി പഠന വിധേയമാക്കുമെന്നും അദ്ദേഹം പറഞു. നാട്ടിലെ ചരിത്ര മായി പോയ നല്ല നാളുകളിലെ പൊന്‍ മുത്തുകള്‍ പ്രായോഗിക വല്‍ക്കരിക്കണമെന്ന് ചര്‍ച്ച ആവശ്യപ്പെട്ടു. മമ്പീതി പി മുഹമ്മദ് കുട്ടി മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ആമുഖ പ്രസംഗം നടത്തി. ചേറൂര് എന്‍ അബ്ദുള്ള മുസ്ലിയാര് , ഡോ. അബ്ബാസ് പനക്കല്‍ , കൊളക്കാട്ടില് ദിലീപ് വിഷയമവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ദീന് ബുഖാരി
കെ കെ ലത്വീഫ് ഹാജി, അബ്ദുല്‍ അസീസ് സഖാഫി ഏലമ്പ്ര, പി അബ്ദുഹാജി
തുടങ്ങിയവർ
പ്രസംഗിച്ചു .
31 July 2018
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഇന്ന് വേങ്ങരയിൽ തുടക്കമാവും
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഇന്ന് വേങ്ങരയിൽ തുടക്കമാവും
വേങ്ങര: എസ് എസ് എഫ് മലപ്പുറം ജില്ലാ (വെസ്റ്റ്) സാഹിത്യോത്സവിന്റെ അനുബന്ധ പരിപാടികള്‍ നാളെ (ബുധന്‍) തുടങ്ങും. 1993ല്‍ തുടക്കമായ സാഹിത്യോത്സവിന്റെ ഇരുപത്തിയഞ്ചാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത് സര്‍ഗാത്മകതയുടെ വിവിധ തലങ്ങള്‍ മാറ്റുരക്കുന്നതാണ് സാഹിത്യോത്സവ്. വര്‍ത്തമാന കാലത്തെ അനീതികളോട് പ്രതിരോധം തീര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പാണ് സാധ്യമാകുന്നത്. മാപ്പിള പൈതൃക കലകളുടെയും സാഹിത്യ വൈഭവങ്ങളുടെയും അരങ്ങൊരുക്കിയാണ് ഇരുപത്തിയഞ്ചാമത് സാഹിത്യോത്സവ് നടക്കുന്നത്.
ജില്ലയിലെ 1200 ബ്ലോക്കുകളിലും 700 യൂണിറ്റുകളിലും 90 സെക്ടറുകളിലും മാറ്റുരച്ചാണ് 8 ഡിവിഷനുകളില്‍ പങ്കെടുത്തത്. ഡിവിഷന് മത്സരങ്ങളില്‍ പ്രതിഭാത്വം തെളിയിച്ച 1500 മത്സരാര്‍ത്ഥികളാണ് മാറ്റുരക്കുക. അറബന, ദഫ്, മാപ്പിളപ്പാട്ട്, സീറാ പാരായണം, കവിത പാരായണം, പ്രസംഗം, ഡിസൈനിംഗ്, രചനകള്‍ തുടങ്ങിയ 120 മത്സരങ്ങളാണ് 12 വേദിയാല്‍ നടക്കുന്നത്. സബ്ജൂനിയര്, ജൂനിയര്‍, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, കാമ്പസ്, സീനിയര്‍, ജനറല്‍ വിഭാഗത്തിലായി മത്സരിക്കുന്ന മത്സരാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. 12000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രധാന വേദിയായ കാഫ് മലയുടെ പണി പൂര്‍ത്തിയായി. മറ്റു 11 വേദികളുടെ പ്രവൃത്തികള്‍ പുരോഗമിച്ച് വരുന്നു. 600 പേര്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനുമുള്ള വിശാലമായ ഭക്ഷണ ഹാള്‍ തയ്യാറാക്കുന്നുണ്ട്.
നാളെ (ബുധന്‍) ഉച്ചക്ക് 2 മണിക്ക് മമ്പുറം മഖാം സിയാറത്തും 3 മണിക്ക് കോയപ്പാപ്പ മഖാം സിയാറത്തും നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന വേങ്ങരയുടെ വര്‍ത്തമാന ചരിത്രങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച സമ്മേളനത്തില്‍ 5 പഠനങ്ങള്‍ അവതരിപ്പിക്കും. മമ്പീതി മുഹമ്മദ്കുട്ടി മുസലിയാര്‍ ഡോ: പി ശിവദാസന്‍, പി കെ എം സഖാഫി, ചേറൂര് അബ്ദുല്ല മുസ്ലിയാര്, ഡോ: അബ്ബാസ് പനക്കല്‍ എന്നിവര്‍ പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് പതാക ഉയര്‍ത്തല്‍ സയ്യിദ് ജഅഫര്‍ തുറാബ് തങ്ങളുടെ നേതൃത്വത്തില്‍ 25 പ്രാസ്ഥാനിക സാംസ്കാരിക നേതാക്കള്‍ നഗരിയില്‍ ഉയര്‍ത്തും. ഐ പി ബി ബുക്ക് ഫയര്‍ ഉദ്ഘാടനം സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് പി.പി മുഹമ്മദ് ജുനൈദ് ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് നടക്കുന്ന സാഹിത്യോത്സവ് സ്നേഹ പ്രഭാഷണങ്ങള്‍ക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ: പി. എ മുഹമ്മദ് ഫാറൂഖ് നഈമി, ഇബ്റാഹീം സഖാഫി താത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം കച്ചേരിപ്പടിയില്‍ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര പ്രധാന വേദിയില്‍ എത്തും. രാത്രി നടക്കുന്ന തഅ്ജീലുല്‍ ഫുതൂഹ് സംഗമത്തില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന് ബുഖാരി, ഡോ: അബ്ദുല്‍ ഹകീം അസ്ഹരി, ശൗകത്ത് നഈമി കശ്മീര്‍, എം അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ സ്റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭമാവും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്തി ഡോ: കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാ കൃഷ്ണന് മുഖ്യാതിഥിയായി സംസിരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 12 വേദികളിലും പരിപാടികള്‍ ആരംഭിക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, അബ്ദുറശീദ് നരിക്കോട് എന്നിവര്‍ സംബന്ധിക്കും. സാഹിത്യോത്സവിന്റെ ഭാഗമായ മഴവില്‍ സംഘത്തിന്റെ കലാജാഥ 100 കേന്ദ്രങ്ങളില്‍ കലാമുറ്റം അവതരിപ്പിക്കും. വേങ്ങര സോണ്‍ പരിധിയിലെ 60 ഗ്രാമങ്ങളില്‍ സാഹിത്യോത്സവ് വിരുന്ന് നടന്നു. സാഹിത്യോത്സവ് വിപ്ലവ സംഘമായ ഉസ്ബത്തുല് ഫാത്തിഹിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് നടന്ന് വരുന്നത്. തീകൂട്ട്, മധുര കുമ്പിള്, സ്ട്രീറ്റ് ടോക്ക്, ക്രാഫ്റ്റി റൈഡ്, സൈക്കിള്‍ റാലി, കോര്‍പ്പസ് മണി, വിഭവ സമാഹരണം, പതാക ദിനം, കവല പ്രസംഗം, ഫ്ളവര്‍ ഷോ തുടങ്ങിയവ നടന്ന് വരുന്നു വേങ്ങരയിലെയും പരിസരങ്ങളിലെയും കലാ സ്നേഹികളുടെ കൂട്ടായ്മയായ അയല്‍ കൂട്ടം പ്രവര്‍ത്തകര്‍ വ്യത്യസ്തമായ വിഭവങ്ങളാണ് പ്രതിഭകളെ സ്വീകരിക്കാനായി ഒരുക്കുന്നത്. ഭക്ഷണത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങള്‍, വിറക്, മറ്റു സാധനങ്ങള്‍ സമീപ പ്രദേശങ്ങളിലെ സ്തീകളാണ് നല്‍കുന്നത്. 1999 ലാണ് അവസാനമായി വേങ്ങരയില്‍ ജില്ലാ സാഹിത്യോത്സവിന് വേദിയായത്. 19 വര്‍ഷത്തിന് ശേഷം വേങ്ങരയിലേക്ക് വിരുന്നെത്തുന്ന ധാര്‍മിക കലാ മാമാങ്കത്തെ വരവേല്‍ക്കാന്‍ വേങ്ങരയിലെ സര്‍വരും രംഗത്തിറങ്ങിയിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘo ഭാരവാഹികളായ സയിദ് ശിഹാബുദ്ധീൻ ബുഖാരി
മുഹമ്മദ് സ്വഫ് വാൻ
പി അബ്ദുറഹിമാൻ
അലിയാർ ഹാജി
സാലിം കാരാതോട്
തുടങ്ങിയവർ സംബന്ധിച്ചു
29 July 2018
എസ്.എസ് എഫ് പ്രകൃതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു
എസ്.എസ് എഫ് പ്രകൃതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു
വേങ്ങര:
പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി എസ്.എസ് എഫ് ജില്ലാ സാഹിത്യോത്സവ് വിപ്ലവ സംഘമായ ഉസ്ബതുൽ ഫാതിഹ് അംഗങ്ങൾ ഊരകം മലയിലേക്ക് പ്രകൃതി പഠനയാത്ര നടത്തി .രാവിലെ എട്ടു മണിക്ക് ഊരകം പൂളാപ്പീസിൽ നിന്ന് കാൽ നടയായിട്ടാണ് മലയുടെ മുകളിലെത്തിയത്.മലയെ നാഷോന്മുകമാക്കി ക്കൊണ്ടിരിക്കുന്ന കോറിളും പ്രകൃതി നശീകരണവു മെല്ലാ വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. കാട്ടിലൂടെയുള്ള രണ്ട് മണിക്കൂർ കാൽ നടയാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.നൂറോളം വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ഊരകം മലക്ക് മുകളിൽ വെച്ച് വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണവലയം തീർത്ത് പ്രകൃതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു.ആഗസ്റ്റ് രണ്ട് മുതൽ അഞ്ച് വരെ വേങ്ങരയിൽ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോസവിന്റെ അനുബന്ധ പരിപാടിയായിട്ടാണ് പ്രകൃതി പഠന യാത്ര നടന്നത്. എ അലിയാർ ഹാജി എം കെ എം സ്വഫ് വാൻ കെ എം ഹസൻ സഖാഫി,കെ.പി യൂസുഫ് സഖാഫി,അബ്ദുള്ള സഖാഫി ,അതീഖ് റഹ്മാൻ ഊരകം നേതൃത്വം നൽകി
25 July 2018
എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു
എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു
വേങ്ങര: ആഗസ്ത് 2 മുതൽ 5 വരെ വേങ്ങരയിൽ നടക്കുന്ന എസ്.എസ്.എഫ് മലപ്പുറം ജില്ലാ (വെസ്റ്റ് ) സാഹിത്യോത്സവിന്റെ പ്രധാന വേദിയായ കാഫ്മല യുടെ ഒരുക്കം തുടങ്ങി. വേങ്ങര ടൗണിന്റെ ഹൃദയ ഭാഗത്താണ് 12 വേദികൾ ഒരുങ്ങുന്നത്. പന്തൽ കാൽനാട്ടൽ കർമ്മം സ്വഗത സംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി നിർവ്വഹിച്ചു.
സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ പാണക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ടി.ടി അഹമ്മദ് കുട്ടി സഖാഫി, പി അബ്ദു ഹാജി, എ അലിയാർ, കെ.കെ അബ്ദു ലതീഫ് ഹാജി, പി.അബ്ദുറഹിമാൻ, റഷീദ് അഹ്സനി കോട്ടുമല, കെ.സി മുഹ് യുദ്ധീൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ 8 ഡിവിഷനുകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ മാറ്റുരക്കാനെത്തും.
സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസ്സിങ് ഔട്ട് പരേഡ് നടത്തി
പാസ്സിങ് ഔട്ട് പരേഡ് നടത്തി
ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്ന എന്നിവർ പങ്കെടുത്തു.
24 July 2018
എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി
എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി
വേങ്ങര: എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി .കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായി കെഎൻഎ ഖാദർ എംഎൽഎയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം ആരോഗ്യ വകുപ്പിൽ നിലനിർത്തി കാലാകാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ശുദ്ധജലം സൗജന്യമായി നൽകണം എന്നാണ് വ്യവസ്ഥ. 2013 ൽ ദേശിയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് .7 കോടി അനുവദിക്കുകയും കടലുണ്ടി പുഴ പനമ്പുഴ കടവിൽ കിണറും ,കടവ് തൊട്ട് കുന്നുംപുറം വരെ 7 കിലോമീറ്റർ ദൂരം പമ്പിംഗ് ലൈനിന്റെ ജോലികളും ഏകദേശം പൂർത്തിയായതാണ്. ശുദ്ധീകരണശാലയ്ക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുണ്ടായ കാലതാമസമാണ് ജോലികൾ നീണ്ടുപോവാൻ കാരണം,എം എൽഎ യുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതി പുനരുജീവിച്ചത്. പദ്ധതി പ്രദേശം കെ.എൻ എ ഖാദർ എംഎൽഎ സന്ദർശിച്ചു.ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ, കെ കെ മൊയ്തീൻ കുട്ടി, പുളിക്കൽ അബൂബക്കർ, ഹുസൈൻ ഹാജി എന്നിവരും എം എൽ എ ക്കൊപ്പമുണ്ടായിരുന്നു
23 July 2018
അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി
അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി
വേങ്ങര : അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി
യുടെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവായി
'അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി'യുടെ ഭാഗമായ കുന്നുംപുറത്തെ മുടങ്ങിക്കിടന്നിരുന്ന വാട്ടർ ട്രീട്മെൻറ് പ്ലാൻറ് നിർമ്മാണത്തിന്റെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.പഞ്ചായത്ത് ഭരണ സമിതിയുടെയും KNA ഖാദർ MLA യുടെയും നിരന്തര ഇടപെടലിലൂടെ സാധിച്ചെടുത്ത പ്രസ്തുത തീരുമാനം കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പഞ്ചായത്തിലെ മുഴുവനാളുകൾക്കും അനുഗ്രഹമായി പദ്ധതിയുടെ പ്രവൃത്തി ഉടനാരംഭിച്ച് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു AMLP സ്കൂൾ പാലാണി ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി
AMLP സ്കൂൾ പാലാണി ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി
ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുൻ കേരള ടീം ക്യാപ്റ്റൻ കുരികേശ് മാത്യു നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് അഷ്റഫ് കപ്പൂർ അധ്യക്ഷനായി
ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്ക് ഗ്രാമപഞ്ചായത്തംഗം എ.പി.ഹമീദ് സമ്മാനങ്ങൾ വിതരണം ചെയ്തു.പറപ്പൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘമാണ് ഈ ഫുട്ബോൾ അക്കാദമിയുടെ സ്പോൺസർമാർ :I T T ഫുട്ബോൾ ക്ലബ്ബാണ് പരിശീലനം നൽകുന്നത്.വനിതാ സഹകരണ സംഘം പ്രസിഡന്റ് ബുഷ്റ അനു ,അഷ്റഫ് A V എന്നിവർ ആശംസകളർപ്പിച്ചു.
ഹെഡ്മാസ്റ്റർ അലക്സ് തോമസ് സ്വാഗതവും ഫുട്ബോൾ അക്കാദമി കൺവീനർ നാദിർഷ എ കെ. പരിപാടിക്ക് നന്ദിയും പറഞ്ഞു.
21 July 2018
സാംസ്കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യം: എസ് എസ് എഫ് സെമിനാര്‍
സാംസ്കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യം: എസ് എസ് എഫ് സെമിനാര്‍
വേങ്ങര: മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യമാണെന്ന് എസ് എസ് എഫ് ചരിത്രസെമിനാര്‍ അഭിപ്രായപ്പെട്ടു. ചരിത്ര ബോധത്തിലൂടെ മാത്രമേ മനുഷ്യന്റെ അസ്തിത്വം മനസിലാക്കാന്‍ കഴിയുകയുള്ളൂ. ഇതിന് യഥാര്‍ത്ഥ ചരിത്ര ബോധത്തോടെ വേണം അപഗ്രഥനം നടത്തേണ്ടത്. സാഹിത്യ നിര്‍മിതിയിലും വിജ്ഞാനപ്രചാരണത്തിലും മുസ്ലിംകള് വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്. മത പണ്ഡിതന്മാരും എഴുത്തുകാരും കവികളുമെല്ലാം ഈ മുന്നേറ്റത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. മുസ്ലിംകളുടെ മതഭക്തിയും വിജ്ഞാന തൃഷ്ണയും ദേശസ്നേഹവും ഉത്തേജിപ്പിച്ചു നിര്‍ത്തുന്നവയായിരുന്നു ഈ സാഹിത്യ സൃഷ്ടികള്‍. വിജ്ഞാനത്തിന്റെ പരന്നൊഴുക്ക് സാധ്യമായതോടെ വൈജ്ഞാനിക നവോത്ഥാനത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങിയതായും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. ഹുസൈന് രണ്ടത്താണി പറഞ്ഞു. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായിട്ടാണ് ചേറൂര് പടപ്പാട്ട്; ചരിത്രം, സാഹിത്യം, അതിജീവനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. മലപ്പുറം ഗവ. ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. സക്കീര്‍ ഹുസൈന് എഴുതിയ ചേറൂര് പടപ്പാട്ട് കനല്പഥങ്ങളിലെ ഇശല്‍ജ്വാലകള്‍ സാഹിത്യകാരന് പി സുരേന്ദ്രന് പ്രകാശനം ചെയ്തു. മുസ്ലിംകളുടെ വിശ്വാസവും വ്യക്തിപ്രഭാവവും പരിരക്ഷിക്കുന്നതിന് അറബിമലയാള ഭാഷ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എം കെ എം സ്വഫ്വാന് പ്രസംഗിച്ചു. എം ജുബൈര്‍, മുഹമ്മദ് ബുഖാരി, എ പി എം ഫള്ല് സഖാഫി, ഉനൈസ് അസ്ഹരി, അശ്റഫ് പുന്നത്ത്, പി എ നസീര്‍ സഖാഫി, കെ പി യൂസുഫ് സഖാഫി, കെ എം ഹസന് സഖാഫി, കെ സി മുഹ്യുദ്ധീന്‍ സഖാഫി സംബന്ധിച്ചു.20 July 2018
മിസ്ബാഹുല്‍ ഹുദാ സമാജം ലോഗോ പ്രകാശനം ചെയ്തു
മിസ്ബാഹുല്‍ ഹുദാ സമാജം
ലോഗോ പ്രകാശനം ചെയ്തു
കുറ്റാളൂര്‍: ബദ്റുദ്ദുജാ ഇസ്ലാമിക് സെന്റര്‍ വിദ്യാര്‍ത്ഥി യൂണിയന് മിസ്ബാഹുല്‍ ഹുദാ സ്റ്റുഡന്റ്സ് അസോസിയേഷന് (എം.എച്ച്.എസ്) ലോഗോ പ്രകാശനം കുഞ്ഞിമുഹമ്മദ് ഹാജി വൈലത്തൂര്‍ നിര്‍വഹിച്ചു.സംഘടനക്കുകീഴില്‍ സ്പീച്ച് മാസ്ട്രി ക്ലബ്, മീഡിയ യൂണിറ്റ്, അലൈവ് ക്ലബ്, ഇംഗ്ലീഷ് അറബിക് ക്ലബ്, ദഅ്വസെല്, ഫിഖ്ഹ് കൗണ്‍സില്‍ വനിതാ വിജ്ഞാന വേദി, സ്പിരിച്ചല്‍ ട്രൈനിംഗ്, മാഗസിന് സമിതി, റഫറന്‍സ് കൗണ്ടര്‍, റീഡിംഗ് വില്ല, ആര്‍ട്സ് കോമ്പറ്റീഷന്, ആക്ഷന്‍ കോര്‍ണര്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചുവരുന്നു.
ബദ്റുദ്ദുജാ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ചെയര്മാന് സയ്യിദ് ശിഹാബുദ്ദീന് അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് അലവിക്കോയ ബുഖാരി ചേറൂര്, ഹൈദ്രൂസ് അഹ്സനി കുരുവമ്പലം, ഹാരിസ് അലി അദനി, എം.കെ.എം സ്വഫ്വാന് കോട്ടുമല, ഹമീദ് ഹാജി ക്ലാരി, അഷ്റഫ് സഖാഫി പുന്നത്ത് സംബന്ധിച്ചു.
16 July 2018
ലോകകപ്പ് പ്രവചനം: താരമായി നസീഹ്
ലോകകപ്പ് പ്രവചനം: താരമായി നസീഹ്
പറപ്പൂർ: ഐ.യു ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിസ്മയിപ്പിക്കുന്ന പ്രവചനം നടത്തി താരമായിരിക്കുകയാണ് ഒൻപതാം ക്ലാസുകാരൻ നസീഹ് .
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് നടത്തിയ പ്രവചന മത്സരത്തിൽ ഫൈനലിലെത്തുന്ന ടീമുകളേയും ജേതാക്കളേയും ഗോൾഡൻ ബൂട്ടിന് അർഹനായ താരത്തേയും കൃത്യമായി പ്രവചിച്ചിരിക്കുകയാണ് ഈ മിടുക്കൻ.
12 July 2018
സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ ജനങ്ങൾക്ക് ഭുരിതമായി റേഷൻ കാർഡ് ക്യാമ്പ്
സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ
ജനങ്ങൾക്ക് ഭുരിതമായി
റേഷൻ കാർഡ് ക്യാമ്പ്
പറപ്പൂർ: റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കൻ പറപ്പൂർ ഗ്രാമപഞ്ചായത്തിലൊരുക്കിയ ക്യാമ്പ് ജനങ്ങൾക്ക് ദുരിതമായി. ശക്തമായ മഴയിൽ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയ ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ രണ്ടാം ഘട്ട ക്യാമ്പ് സ്കൂളിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബുധനാഴ്ച രാവിലെ 8 മണി മുതൽ അപേക്ഷകർ പഞ്ചായത്ത് പരിസത്ത് എത്തിയിരുന്നു. 500 ലധികം പേർക്ക് ടോക്കൺ നൽകിയെങ്കിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ 10 മണിക്ക് ശേഷമാണ് സ്ഥലത്തെത്തിയത്.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മൂന്ന് ഭാഗങ്ങളിൽ ഹെൽപ് ഡെസ്ക് ഒരുക്കിയത് അപേക്ഷകർക്ക് ആശ്വാസമായി. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് സാക്ഷ്യപത്രം നൽകാൻ എം.എൽ.എയുടെ പി.എ അസീസ് പഞ്ചിളി രാവിലെ മുതൽ ക്യാമ്പിലെത്തിയിരുന്നു.
ശക്തമായ മഴയായിട്ടും പന്തൽ സൗകര്യമൊരുക്കാൻ പഞ്ചായത്തധികൃതർ തയ്യാറായില്ല.ജനങ്ങൾ ബുദ്ധിമുട്ടുന്നതറിഞ്ഞ് ഉച്ചക്ക് 3 മണിയോടെ ക്യാമ്പിലെത്തെിയ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും നാട്ടുകാരുടെ പ്രയാസം ബോദ്ധ്യപ്പെടുത്തി.
ഹെൽപ്പ് ഡെസ്കിന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫ്, വി.എസ് ബഷീർ, ടി.ടി ബീരാവുണ്ണി, ഇ.കെ.സൈദുബിൻ, പറമ്പത്ത് മുഹമ്മദ്, അലി കുഴിപ്പുറം, ടി.ടി അഷ്റഫ്, ടി.അബ്ദുൽ ഹഖ്, ടി മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ, പി.മുഹമ്മദ് ഹനീഫ, എം.സി മുഹമ്മദ് കുട്ടി, ടി.പി നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് റേഷൻ കാർഡ് ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു.
ബുധനാഴ്ച രാവിലെ 8 മണി മുതൽ അപേക്ഷകർ പഞ്ചായത്ത് പരിസത്ത് എത്തിയിരുന്നു. 500 ലധികം പേർക്ക് ടോക്കൺ നൽകിയെങ്കിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ 10 മണിക്ക് ശേഷമാണ് സ്ഥലത്തെത്തിയത്.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മൂന്ന് ഭാഗങ്ങളിൽ ഹെൽപ് ഡെസ്ക് ഒരുക്കിയത് അപേക്ഷകർക്ക് ആശ്വാസമായി. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് സാക്ഷ്യപത്രം നൽകാൻ എം.എൽ.എയുടെ പി.എ അസീസ് പഞ്ചിളി രാവിലെ മുതൽ ക്യാമ്പിലെത്തിയിരുന്നു.
ശക്തമായ മഴയായിട്ടും പന്തൽ സൗകര്യമൊരുക്കാൻ പഞ്ചായത്തധികൃതർ തയ്യാറായില്ല.ജനങ്ങൾ ബുദ്ധിമുട്ടുന്നതറിഞ്ഞ് ഉച്ചക്ക് 3 മണിയോടെ ക്യാമ്പിലെത്തെിയ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും നാട്ടുകാരുടെ പ്രയാസം ബോദ്ധ്യപ്പെടുത്തി.
ഹെൽപ്പ് ഡെസ്കിന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫ്, വി.എസ് ബഷീർ, ടി.ടി ബീരാവുണ്ണി, ഇ.കെ.സൈദുബിൻ, പറമ്പത്ത് മുഹമ്മദ്, അലി കുഴിപ്പുറം, ടി.ടി അഷ്റഫ്, ടി.അബ്ദുൽ ഹഖ്, ടി മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ, പി.മുഹമ്മദ് ഹനീഫ, എം.സി മുഹമ്മദ് കുട്ടി, ടി.പി നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് റേഷൻ കാർഡ് ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു.
09 July 2018
എസ് എസ് എഫ് സാഹിത്യോത്സവ്; വേങ്ങര സെക്ടര്‍ ജേതാക്കള്‍
എസ് എസ് എഫ് സാഹിത്യോത്സവ്; വേങ്ങര സെക്ടര്‍ ജേതാക്കള്‍
വേങ്ങര: രണ്ട് ദിവസമായി വലിയോറ ചിനക്കലില്‍ നടന്ന എസ് എസ് എഫ് വേങ്ങര ഡിവിഷന് സാഹിത്യോത്സവില്‍ വേങ്ങര സെക്ടര്‍ ജേതാക്കളായി. ഏഴ് സെക്ടറുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ 393 പോയിന്റ് നേടിയാണ് വേങ്ങര ഒന്നാം സ്ഥാനം നേടിയത്. ചേറൂര് 390 പോയിന്റ്ുമായി രണ്ടാം സ്ഥാനവും 312 പോയിന്റുള്ള കുറ്റാളൂര്‍ സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തില്‍ മലബാര്‍ കോളജ് മാലാപറമ്പ് ഒന്നാം സ്ഥാനം നേടി. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ വേങ്ങരയില്‍ നടക്കുന്ന ജില്ലാ സാഹിത്യോത്സവില്‍ പങ്കെടുക്കും. സമാപന സംഗമം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര ടോഫി സമ്മാനിച്ചു. എം കെ എം സ്വഫ് വാന്‍, ഇല്യാസ് സഖാഫി കൂമണ്ണ, എ അലിയാര് ഹാജി, മന്‍സൂര്‍ തങ്ങള്‍, ഉനൈസ് അസ്ഹരി, യൂസുഫ് ചിനക്കല്‍, കെ സി മുഹ് യുദ്ധീന്‍ സഖാഫി, കെ മുഹമ്മദ് ജാസിര്‍ പ്രസംഗിച്ചു.അലവി വേങ്ങര സ്മാരക അവാർഡ് _ 2018 വിതരണം ചെയ്തു
അലവി വേങ്ങര സ്മാരക അവാർഡ് _ 2018 വിതരണം ചെയ്തു
ചേക്കാലി മാട് സാംസ്കാരിക സമിതി & സി.എസ്.എസ് ലൈബ്രറി രക്ഷാധികാരിയായിരുന്ന അലവി വേങ്ങരയുടെ സ്മരണാർഥം സി.എസ് എസ് ലൈബ്രറി നടത്തുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം 08/07/2018 ഞായർ എ.എം.എല്‍.പി സ്കൂളിൽ വിതരണം ചെയ്തു . പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: കാലടി ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു , പ്രമുഖ എഴുത്തുകാരനും തിരുരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ റഷീദ് മാസ്റ്റർ പരപ്പനങ്ങാടി മുഖ്യഥിതിയായി. വാര്‍ഡ് മെമ്പര്‍ റൈഹാനത്ത് സുബൈര്‍ , സി.എസ്.എസ് ഉപദേശക സമിതി അംഗം ഇ.കെ സുബൈർ മാസ്റ്റർ , സി.എസ്.എസ് പ്രസിഡന്റ് ഉവൈസ് . എ.കെ , സെക്രട്ടറി അബ്ദുൽ റസാഖ് .പി.കെ , ലൈബ്രറി സെക്രട്ടറി സക്കീര്‍.എ.കെ , ലൈബ്രേറിയൻ അബ്ദുൽ സലാം .എ.കെ , ആബിദ്.സി, എന്നിവര്‍ സന്നിഹിദ്ദരായി .
08 July 2018
ചരിത്രരേഖാ സർവേ:- റിപ്പോർട്ട് പ്രകാശനം ചെയ്തു.
ചരിത്രരേഖാ സർവേ:- റിപ്പോർട്ട് പ്രകാശനം ചെയ്തു.
സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ നടത്തിയ ചരിത്രരേഖ സർവേയുടെ ബ്ലോക്ക് തല ക്രോഡീകരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചാക്കിരി അബദുൽ ഹഖ് ബ്ലോക്ക് പ്രേരക് ആബിദ .പി ക്ക് നൽകി പ്രകാശനo നിർവഹിച്ചു.സർവേയുടെ ഭാഗമായി നിരവധി പുരാതന രേഖകളും ,താളിയോല ഗ്രത്ഥങ്ങളും എഴുതുകളും പ്രമാണങ്ങളും കണ്ടെത്തിയിട്ടുണ്ട്.ചടങ്ങിൽ ബ്ലോക്ക് ജോയിന്റ് BDO സുരേഷ് കുമാർ TC, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സാനി.ടി.ജെ, ഹെഡ് അക്കൗണ്ടന്റ് ശ്രീ.കുഞ്ഞീതുട്ടി ടി, പ്ലാനിംഗ് ഓഫീസർ ശ്രീ.മൻസൂർ, ശ്രീ.പ്രശാന്ത്, ശ്രീമതി. സജിത ,പ്രേരക് ശ്രീദേവി.പി.ടി എന്നിവർ പങ്കെടുത്തു
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...