എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്_ വിദ്യാർത്ഥികൾക്ക് അരലക്ഷം പ്ലാൻ കാർഡ് വിതരണം ചെയ്യും
വേങ്ങര: എസ് എസ് എഫ് മലപ്പുറം ജില്ലവെസ്റ്റ് സാഹിത്യോത്സവിന്റെ പ്രചരണാർത്ഥം അമ്പതിനായിരം പ്ലാൻ കാർഡ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. വിദ്യാർത്ഥികളുടെ ക്ലാസ് ടൈംടേബിൾ എഴുതാൻ സൗകര്യപ്രതമായ രീതിയിലുള്ള കാർഡുകളാണ് വിതരണം ചെയ്യുന്നത്.2018 ഓഗസ്റ്റ് 2 മുതൽ 5 വരെ വേങ്ങരയിൽ വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവിന്റ പ്രചരണാർത്ഥമാണ് പ്രൊജക്ട് കൗൺസിൽ പ്ലാൻ കാർഡ് പ്രസിദ്ധീകരിച്ചത് .പ്ലാൻ കാർഡിന്റെ വിതരണോത്ഘാടനം ചേറൂർ വികെ മാട് യൂണിറ്റിൽ IPB ഡയറക്ടർ എം അബ്ദുൽ മജീദ് നിർവഹിച്ചു. സയ്യിദ് ജഅഫർ തുറാബ് തങ്ങൾ, സയ്യിദ് അലവി അൽ ബുഖാരി,പി നസീർ സഖാഫി, കെ പിയൂസുഫ് സഖാഫി സംബന്ധിച്ചു.KC മുഹ്യദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.അതീഖ് റഹ്മാൻ സ്വാഗതവും അബ്ദുള്ള സഖാഫി നന്ദിയും പറഞ്ഞു