Labels

27 May 2018

സ്‌കൂള്‍ തുറക്കുന്നു; നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകണം

സ്‌കൂള്‍ തുറക്കുന്നു; നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകണം
പൂവാലശല്യം ഇല്ലെന്ന് ഉറപ്പാക്കണം ബസ് യാത്രയില്‍ സുരക്ഷിതത്വം വേണം

മലപ്പുറം:അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. ബന്ധപ്പെട്ട സ്‌കൂള്‍, വകുപ്പ്് അധികൃതര്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍കെട്ടിടങ്ങളുടെയും മതിലുകളുടെയും സുരക്ഷ ഉറപ്പുവരുത്തണം. അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ ക്ലാസ് നടത്തരുത്. സ്‌കൂള്‍ പരിസരങ്ങളിലും മറ്റും അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍, കൊമ്പുകള്‍ എന്നിവ വെട്ടിമാറ്റണം. സ്‌കൂള്‍ ഗേറ്റുകളുടെ വീതി ചുരുങ്ങിയത് 15 അടിയാക്കണം. മോട്ടോര്‍വാഹന വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമായി സര്‍ട്ടിഫിക്കറ്റ് നേടാത്ത സ്‌കൂള്‍ബസുകള്‍, മറ്റു വാഹനങ്ങള്‍ എന്നിവ കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കരുത്. മതിയായ പരിചയമില്ലാത്തതും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ടവരുമായ ഡ്രൈവര്‍മാര്‍ സ്‌കൂള്‍വാഹനങ്ങള്‍ ഓടിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. പ്രവേശനോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ െഫ്‌ളക്‌സ് ഒഴിവാക്കി പരിസ്ഥിതിസൗഹൃദമാണെന്ന് ഉറപ്പുവരുത്തണം. പൂവാലശല്യം ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മഫ്തിയിലുള്‍പ്പെടെ പോലീസ് സാന്നിധ്യം വേണം. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന ഇല്ലെന്ന് ഉറപ്പുവരുത്തണം. സ്‌കൂള്‍ പരിസരങ്ങളിലും സ്‌കൂള്‍ ബസ്സ്‌റ്റോപ്പുകളിലും സീബ്രാലൈനും സി.സി.ടി.വി. നിരീക്ഷണവുമുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������