ഇറ്റാമന്റെ തെങ്ങ് കഥ പ്രകാശനത്തിന് ഒരുങ്ങുന്നു
വേങ്ങര : പ്രദേശത്തെ കലാ സാംസ്കാരിക രംഗങ്ങളും അതിൽ മികവ് തെളിയിച്ചവരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇബ്രാഹിം അടക്കാപുര നിർമിക്കുന്ന വ്യത്യസ്ത ഡോക്യുമെന്ററിയിലെ ആദ്യ ഡോക്യൂമെന്ററി ഇറ്റാമന്റെ തെങ്ങ് കഥ പ്രകാശനത്തിന് ഒരുങ്ങുന്നു.7മിനുട്ടും 47സെക്കന്റും Duration ഉള്ള ഡോക്യുമെന്ററിയിൽ ഇറ്റാമനെ കുറിച്ച് വിദേശ സ്വദേശ മാധ്യമങ്ങളിൽ ചർച്ച ചെയ്ത ന്യൂസുകളും അതോടൊപ്പം തന്നെ ഇറ്റാമൻ നിർമിച്ച പല ശിൽപങ്ങളും നിർമിക്കുന്ന ശിൽപങ്ങളെ കുറിച്ചും ഡോക്യൂമെന്ററിയിൽ വിവരിക്കുന്നു.വർഷങ്ങളായി തെങ്ങിൽ നിന്ന് വീണ് പരിക്ക് കാരണം തെങ്ങിൽ കയറാത്ത ഇറ്റാമൻ ഡോക്യുമെന്ററിയുടെ fictionനും വേണ്ടി തെങ്ങിൽ കയറാൻ ശ്രമിക്കുന്നത് ഡോക്യുമെന്ററിയുടെ വലിയൊരു മികവായി എന്ന് ഇബ്രാഹിം facebook - ൽ അഭിപ്രായപ്പെട്ടു.