Labels

12 October 2020

എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ

 എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ



കോട്ടയ്ക്കൽ: എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു.288 പോയിന്റ് നേടി വേങ്ങര ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 270 പോയിന്റോടെ തിരൂരങ്ങാടി ഡിവിഷൻ റണ്ണേഴ്‌സ് അപ്പും 213 പോയിന്റോടെ കോട്ടയ്ക്കൽ ഡിവിഷൻ മൂന്നാംസ്ഥാനവും നേ‌ടി.


കാമ്പസ് വിഭാഗത്തിൽ പി.എം.എസ്.ടി. കോളേജ് കുണ്ടൂർ ഓവറോൾ ചാമ്പ്യന്മാരായി. കോട്ടയ്ക്കൽ വി.പി.എസ്.വി. ആയുർവേദ കോളേജ് രണ്ടാം സ്ഥാനവും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് മൂന്നാംസ്ഥാനവും നേടി.


സമാപനസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫൽ ഫൈസി തെന്നല പ്രാർഥന നിർവഹിച്ചു.എസ്.എസ്.എഫ്. സംസ്ഥാനസെക്രട്ടറി സി.എൻ. ജാഫർ സാദിഖ് അനുമോദനപ്രഭാഷണം നടത്തി. ജലീൽ സഖാഫി ചെറുശോല, അലി ബാഖവി ആറ്റുപുറം എന്നിവർ അവാർഡ് വിതരണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി പി.ടി. ശുക്കൂർ അബ്ദുള്ള, കെ.പി. ഇല്യാസ് നിസാമി, എൻ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ

 ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ



ഊരകം: കോവിഡിനെ തടയാൻ ആരോഗ്യം സംരക്ഷിക്കണം എന്ന സന്ദേശവുമായി സാഗർ ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ജൂനിയർ ടീം വേങ്ങരയിൽ നിന്നും ചാലിയം വരെ സൈക്കിളിൽ ആരോഗ്യ സംരക്ഷണ സന്ദേശയാത്ര നടത്തി. 

വേങ്ങര മിനിബസാർ ഡോ.ബിസിർ സിൻസാറുൽഹക്ക് ഉദ്ഘാടനം നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ വലീദ്, സെക്രട്ടറി അഫ്സൽ,ജോയിൻ സെക്രട്ടറി ഹനീഫ എന്നിവർ നേതൃത്വം നൽകി,അൻഷാദ്  കെ.കെ,ബുശൈർ,അജ്മൽ കെ,റിൻഷാദ് സി,സഫ്‌വാൻ സി.കെ,ഫളലുറഹ്‌മാൻ കെ.കെ എന്നിവരാണ് സന്ദേശവുമായി യാത്ര ചെയ്ത ക്ലബ്ബ്‌ മെമ്പർമാർ.

വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ



വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പു നൽകിക്കൊണ്ട് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ നിയോജക മണ്ഡലമായി വേങ്ങര മാറിയിരിക്കുന്നു.നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ വേങ്ങരമണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായി. അഭിമാനകരമായ ഒരു നേട്ടമാണിത്.വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് നമ്മുടെ ഉറച്ച തീരുമാനമായിരുന്നു.പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂർത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതൽ മികവിലേക്ക് വരും കാലങ്ങളിൽ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയർത്താം.അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎ അഭിപ്രായപ്പെട്ടു. വേങ്ങര നിയോജക മണ്ഡലം ഫലപ്രഖ്യാപനം. ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എംഎൽഎ നിർവഹിച്ചു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അലി മേലേതിൽ,വേങ്ങര എ. ഇ. ഒ. ശ്രീ ബാല ഗംഗാധരൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസീസ്, മുഹമ്മദ്‌ റാഫി,മാസ്റ്റർ ട്രൈനെർ കൈറ്റ് ശ്രീമതി സുമംഗല്യ പ്രിൻസിപ്പൾ  ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ, ശ്രീമതി പ്രസീദ എച്. എം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.

11 October 2020

വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

 വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.



16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകള്

 ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകൾ 



പൊതുഗതാഗതം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും വരുമാനത്തിൽ ലാഭമില്ലാത്ത ബസുകൾ വിറ്റ് ഉടമകൾ. കോവിഡ് വ്യാപനത്തെ തുടർന്ന് വരവില്ലാതെ കഷ്ടപ്പെട്ട ബസ് ജീവനക്കാരും ഉടമകളും വലിയ പ്രതീക്ഷയോടെയാണ് ബസുകൾ നിരത്തിലിറക്കിയത്. എന്നാൽ, പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും അധികച്ചെലവും കൂടി ആയതോടെ മിക്കവരും ബസ് ഓടിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഈ തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ബസുകൾ വിൽക്കാനുള്ള ആലോചനയിലേക്ക് ഉടമകൾ എത്തിയത്. പിൽക്കാലത്ത് മേഖലയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാത്ത ഉടമകൾ പെർമിറ്റില്ലാതെ ബസ് മാത്രമായിട്ടാണ് വില്പന നടത്തുന്നത്. ഐ.ടി. സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഇത്തരത്തിൽ ബസുകൾ കൊടുത്തത്.

എന്നാൽ പെർമിറ്റ് ഉൾപ്പെടെയല്ലാതെയുള്ള വില്പനയിൽ പെർമിറ്റ് ലാപ്സാകുകയും ചെയ്യും. ഈ നിയമം അറിയാത്തവരിൽ ചിലരാണ് ബസുകൾ വിറ്റിട്ടുള്ളത്. കോവിഡിന്റെ ഈ സാഹചര്യത്തിൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി പെർമിറ്റ് നിലനിർത്തി ബസുകൾ വിൽക്കാനുള്ള അനുമതി ലഭ്യമാക്കണമെന്ന് സർക്കാരിനോട് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് ആൾ കേരള പ്രവറ്റ് ബസ് മെമ്പേഴ്സ് സെക്രട്ടറിയും  മുഹബ്ബത്ത് ബസ് ഓണറുമായ ആഷിഖ് മച്ചിഞ്ചേരി വേങ്ങര പറഞ്ഞു.


20 ശതമാനം സ്വകാര്യ ബസുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. ഡീസൽ ചെലവും ജീവനക്കാർക്കുള്ള ശമ്പളവും കൊടുക്കാനുള്ള വരുമാനം സർവീസിൽനിന്ന് ലഭിക്കാതെ വന്നതോടെയാണ് മിക്ക ബസുകളും സർവീസ് നിർത്തിയത്. നിലവിൽ 400 മുതൽ 700 രൂപ വരെയാണ് പ്രതിദിനം ഒരു ബസിൽനിന്ന് ലഭിക്കുന്നത്. അതിനാൽ ജീവനക്കാരും തങ്ങളുടെ വേതനത്തിന്റെ പകുതിയിലാണ് ജീവിക്കുന്നത്.

വണ്ടിയെടുത്തപ്പോൾമുതലുള്ള ബാധ്യതകൾ പലർക്കും നിലനിൽപ്പുണ്ട്, ദിവസവും കൊടുക്കുന്ന രീതിയിലാണ് പലരും ഈ തുക ക്രമീകരിച്ചിരിക്കുന്നത്. പക്ഷേ, ഇപ്പോൾ അതുപോലും അടച്ചുതീർക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡിൽ യാത്രക്കാരുണ്ടെങ്കിലും ബസിലേക്ക് ആളുകൾ കയറുന്നത് കുറവാണ്, രാവിലെയും വൈകീട്ടും മാത്രമാണ് ബസിൽ പേരിനെങ്കിലും യാത്രക്കാരുള്ളതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.പി. സത്യൻ.


റോഡ് ടാക്സ് അടയ്ക്കാനുള്ള ദിവസം അടുത്തിരിക്കുകയാണ്, എന്നാൽ, നിരത്തിലോടുന്ന ബസുകളിൽനിന്ന് വരുമാനം ലഭിക്കാത്തതിനാൽ അത് എങ്ങനെ അടയ്ക്കുമെന്ന ടെൻഷനിലാണ് ഉടമകൾ. ഇത്തവണത്തെ ടാക്സ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും സത്യൻ പറഞ്ഞു.


വണ്ടി വിറ്റ് പിന്മാറുന്നവർ കുറവാണ്, കാരണം വണ്ടി വാങ്ങാനും ആളുകുറവാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി അനിൽ വർഗീസ്. സർവീസ് ഇനി വേണ്ട എന്നു വയ്ക്കുന്ന ചുരുക്കം ചിലർ പെർമിറ്റ് നിലനിർത്തി വണ്ടി വിൽക്കുന്നുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് അനിൽ വർഗീസ് പറഞ്ഞു.

ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച

 ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച


വേങ്ങര: ചൊവ്വയെ ഇനി ഇത്രയും തിളക്കത്തോടെ കാണണമെങ്കിൽ പതിനഞ്ച് വർഷമെടുക്കും. വരുന്ന ചൊവ്വാഴ്ച (ഒക്ടോബർ 13-ന് ) രാത്രി ചൊവ്വാഗ്രഹത്തെ അത്യപൂർമായ ശോഭയോടെ കാണാം. ഓപ്പസിഷൻ എന്ന പ്രതിഭാസം സംഭവിക്കുന്നതുകൊണ്ടാണിത്.



ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശകളിലും നേർരേഖയിൽ വരുന്നതാണ് ഓപ്പസിഷൻ. ഈ ദിവസം ഓപ്പസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിക്കും. പാതിരാത്രിയോടെ ഉച്ചിയിലെത്തും. പിറ്റേന്ന് പുലർച്ചെ സൂര്യോദയസമയത്ത് പടിഞ്ഞാറ്്‌ അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവൻ അതിനെ കാണാം.


ഓപ്പസിഷനിൽ വരുന്നതിനാൽ 13-ന് രാത്രി മുഴുവൻ അത്യധിക ശോഭയിൽ ചൊവ്വയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന് അധ്യാപകനും വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.


സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിക്കുമെങ്കിലും ചക്രവാളശോഭ മായുകയും ചൊവ്വ അൽപ്പം ഉയരുകയും ചെയ്താലേ നഗ്നനേത്രങ്ങൾകൊണ്ട് ഇത് കാണാനാകൂ. ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12 മണിയോടെ ഉച്ചിയിലെത്തും. അന്ന് രാത്രി ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല. ചൊവ്വയുടെ ചോരനിറവും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.



ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പോഴും സൂര്യപ്രകാശം വീഴും. എന്നാൽ സൂര്യപ്രകാശംവീഴുന്ന ഭാഗം എല്ലായ്പോഴും പൂർണമായും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പസിഷൻ ദിനങ്ങളിൽ ഗ്രഹങ്ങളുടെ സൂര്യപ്രകാശം ഏൽക്കുന്നഭാഗം പൂർണമായും ഭൂമിക്കഭിമുഖമായി വരുന്നു.


അതുകൊണ്ടാണ് അവയെ അന്ന് കൂടിയതിളക്കത്തിൽ കാണുന്നത്. ഓപ്പസിഷനോടടുത്തുള്ള ദിവസങ്ങളിലും സാമാന്യം നല്ലശോഭയിലാണ് ഗ്രഹങ്ങളെ കാണുക. അതിനാൽ ഒക്ടോബർ രണ്ട്, മൂന്ന് ആഴ്ചകൾ മുഴുവൻ ചൊവ്വയെ നല്ല തിളക്കത്തിൽ കാണാം.


1.88 വർഷംകൊണ്ടാണ് ചൊവ്വ സൂര്യനെ ചുറ്റുന്നത്. അതിനാൽ ചൊവ്വയുടെ ഓപ്പസിഷൻ ഒരു അത്യപൂർവ പ്രതിഭാസമല്ല. എന്നാൽ ചൊവ്വ സൂര്യനെ ചുറ്റുന്ന തലവും ഭൂമി സൂര്യനെ ചുറ്റുന്ന തലവും തമ്മിലുള്ള ചരിവുകാരണം കൃത്യമായ ഓപ്പസിഷൻ വിരളമായേ വരൂ. അതിനാൽ ഇത്രയും തിളക്കമേറിയ ചൊവ്വയെ ഇനി 2035 -ലേ കാണാനൊക്കൂ.

10 October 2020

വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ

 വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ


വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ നിർദേശിച്ചപ്രകാരമുള്ള കോവിഡ് പ്രാഥമികപരിചരണകേന്ദ്രം ഉടൻ ആരംഭിക്കും. വേങ്ങര ബ്ലോക്ക്പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള ചർച്ചയ്ക്കുശേഷമാണ് തീരുമാനം.

സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെയും തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും വൈമനസ്യമാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് തടസ്സമെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തു വന്നിരുന്നു. ഇതിനിടെ ചികിത്സാകേന്ദ്രം തുടങ്ങുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽനിന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഇറങ്ങിപ്പോവുകയുമുണ്ടായി.


വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി ഉദ്ഘാടനംചെയ്ത മൂന്നുനിലക്കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം ഒരുങ്ങുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തിനായി ഉദ്ഘാടനംചെയ്ത മൂന്നുനില കെട്ടിടത്തിലേക്ക് ഇതുവരെയും ആശുപത്രിസംവിധാനം മാറ്റിയിട്ടില്ല. ഒ.പിയും ഫാർമസിയും എല്ലാം പഴയകെട്ടിടത്തിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലേക്ക് കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം തുടങ്ങണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും.


കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ സജ്ജീകരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുകളിൽനിന്ന് കിട്ടുന്ന നിർദേശപ്രകാരം തുക ചെലവഴിക്കുമെന്നും വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി അറിയിച്ചു.

ഗ്രാമപ്പഞ്ചായത്താണ് സജ്ജീകരണം ഒരുക്കേണ്ടതെന്നും വേങ്ങര ബ്ലോക്ക്പഞ്ചായത്ത് എല്ലാവിധ പിന്തുണയും നൽകുമെന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് അറിയിച്ചു. കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം തുടങ്ങാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും പ്രവർത്തനം ഏറെ ശ്രമകരമാണെന്നും വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. അജിത് ഖാൻ അറിയിച്ചു.

മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

 മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

പറപ്പൂർ: പ്രതിപക്ഷ വാർഡുകളിൽ നിന്ന് മാലിന്യം നീക്കാതെ നേടിയെടുത്ത ശുചിത്വ പദവി സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങൽ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ഭരണ സ്വാധീനം ചെലുത്തിയാണ് പദവി നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രസിഡന്റിന്റെ വാർഡിൽ നിന്ന് തന്നെ രണ്ട് പരാതികൾ ബി.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കും നാട്ടുകാർ സമർപ്പിച്ചിരുന്നു.ഒന്നാം ഘട്ടത്തിൽ 50 രൂപ വെച്ച് പണം പിരിച്ച് മാലിന്യം നീക്കാത്തതും വിവാദമായിരുന്നു. ജനപ്രതിനിധികളെ തഴഞ്ഞ് മലയാളം സർവ്വകലാശാല വി.സിയായ അനിൽ വള്ളത്തോളിനെയാണ് ഉദ്ഘാടനത്തിന് വരുത്തിയത്.സ്ഥിരം സമിതി ചെയർമാൻമാരായ കെ.മമ്മദ് കുട്ടി, ടി.കെ അബ്ദുറഹീം, പ്രതിപക്ഷത്തെ അംഗങ്ങൾ, സി.ഡി.എസ് പ്രസിഡൻ്റ് എന്നിവർ ചടങ്ങിൽ നിന്ന് വിട്ട് നിന്നു. സി.പി.എം സംഘടനാ നേതാക്കൾക്ക് വാർഡുകളിലെ ക്ലാസ്സുകളുടെ ചുമതല നൽകിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ക്ലാസ്സുകളും നടന്നില്ല. പദ്ധതിക്ക് ഹരിത കർമ്മ സേനാംഗങ്ങളെ വിട്ട് നൽകിയ കുടുംബശ്രീയെയും പല ചടങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നില്ല. പ്രതിപക്ഷ വാർഡുകളെ അവഗണിച്ച് പേര് നേടാൻ നടത്തിയ മാലിന്യ നിർമ്മാർജനം പണം തട്ടാനുള്ള തട്ടിപ്പായിരുന്നെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭരണ സമിതി പരിരക്ഷയുടെ പേരിൽ മുമ്പ് ഗാനമേള നടത്തി ഫണ്ട് തട്ടിയതിനെതിരെ വിജിലൻസിന് നേരത്തെ പ്രതിപക്ഷം പരാതി നൽകിയിരുന്നു.പല വാർഡുകളെയും അവഗണിച്ച് നടത്തിയ മാലിന്യ നിർമ്മാർജനം പ്രഹസനമാണെന്ന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫും വി.എസ് ബഷീർ മാസ്റ്ററും പറഞ്ഞു.


ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

 ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

വേങ്ങര: ബാക്കിക്കയത്ത് സുരക്ഷാ കൈവരി അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുരങ്ങാടി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് തഹസില്‍ദാര്‍ ബി-2 829620 നമ്പര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണത്തില്‍ ഉള്‍പ്പെടുത്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എസ്റ്റിമേറ്റ് തയ്യാറിക്കി

ജലനിധിക്ക് കൈമാറുമെന്ന് ഇറിഗേഷന്‍ എ.ഇ അറിയിച്ചു. സുരക്ഷ കൈവരിക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ജനപ്രതിനിധികളും കക്കാട് ടൗണ്‍ മുസ് ലിം ലീഗ് 12-ഡിവിഷന്‍ മുസ്‌ലിംലീഗ് കമ്മിറ്റിയും  ആവശ്യപ്പെട്ടിരുന്നു.

09 October 2020

2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

 2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല


അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.


ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറോ ഹാര്‍ഡ്‌വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.

അതിനാല്‍ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാള്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം

മുതല്‍ തങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2021 മുതല്‍ വാട്‌സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്


ആന്‍ഡ്രോയ്ഡ് ഫോണുകള്‍


സാംസങ് ഗാലക്‌സി എസ്2

മോട്ടറോള ഡ്രോയ്ഡ് റേസര്‍

എല്‍.ജി ഒപ്ടിമസ് ബ്ലാക്

എച്ച്.ടി.സി ഡിസയര്‍


ഐ.ഒ.എസ്


ഐഫോണ്‍ 4എസ്

ഐഫോണ്‍ 5

ഐഫോണ്‍ 5സി

ഐഫോണ്‍ 5എസ്

45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി

 45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി വേങ്ങര മണ്ഡലത്തിൽ നിന്ന് ഊരകവും പറപ്പൂരും ഒതുക്കുങ്ങലും

മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി ഓൺലൈൻ വഴി നടത്തും.

39 ഗ്രാമപ്പഞ്ചായത്തുകളും ആറു നഗരസഭകളുമാണ് ശുചിത്വപദവി നേടിയത്. 61 തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലയിൽനിന്ന് ആദ്യഘട്ടത്തിൽ ശുചിത്വപദവി പ്രഖ്യാപനത്തിലേക്ക് തിരഞ്ഞെടുത്തത്. പരിശോധന കഴിഞ്ഞ 45 തദ്ദേശ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ശുചിത്വ പദവി നൽകുന്നത്.


മാറഞ്ചേരി, നന്നമുക്ക്, തവനൂർ, വട്ടംകുളം, ആലങ്കോട്, വെളിയങ്കോട്, വളവന്നൂർ, നിറമരുതൂർ, ഊരകം, പറപ്പൂർ, ചാലിയാർ, കരുളായി, തുവൂർ, അമരമ്പലം, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, മൂർക്കനാട്, മൊറയൂർ, ആനക്കയം, കോഡൂർ, ഒതുക്കുങ്ങൽ, എടപ്പറ്റ, ചേലേമ്പ്ര, കുഴിമണ്ണ, പുൽപ്പറ്റ, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, വാഴയൂർ, തിരുനാവായ, വെട്ടം, പുറത്തൂർ, മംഗലം, എടയൂർ, തൃക്കലങ്ങോട്, കീഴാറ്റൂർ, എലംകുളം, തിരുവാലി, മേലാറ്റൂർ തുടങ്ങി 39 ഗ്രാമപഞ്ചായത്തുകളുടെയും പൊന്നാനി, പരപ്പനങ്ങാടി, നിലമ്പൂർ, മലപ്പുറം, മഞ്ചേരി, തിരൂർ ആറു നഗരസഭയുടെയുമാണ് ശുചിത്വപദവി പ്രഖ്യാപനം നടത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും

 തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും


തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ ആലോചന. തിരഞ്ഞെടുപ്പ് നീണ്ടു പോവുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് ഡിസംബറിന് അപ്പുറത്തേക്കു നീണ്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാൽ ഇതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു.

നവംബർ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. ഈ സാഹചര്യത്തിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമുണ്ട്.

കോവിഡ് വ്യാപനം കാരണമാണ് നവംബർ ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്.

രണ്ട് തെരഞ്ഞെടുപ്പിനുമായി ഏറെ നാള്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഡിസംബര്‍ ആദ്യം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.


തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശസ്ഥാപങ്ങളിലെ അധ്യക്ഷന്‍മാരുടെ സംവരണം നിശ്ചയിക്കല്‍ ഈ മാസം നടക്കും. ഉദ്യോഗസ്ഥരുടെ പരിശീലനം ഈ മാസം 26 ന് പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണ കൂടി വോട്ടര്‍ പട്ടിക പുതുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

08 October 2020

വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്

 വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ


വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 1 വര്‍ഷമാണെന്നിരിക്കെ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ആര്‍ടിഒമാര്‍ക്ക് നല്‍കി.



ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് നല്‍കിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വര്‍ഷത്തെക്ക് പുതുക്കി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.




2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതല്‍ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് 1 വര്‍ഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തില്‍ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ ഇനത്തില്‍ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനാല്‍ പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും റോഡ് പരിശോധനയില്‍ പണം അടച്ചും പണം പോയി. കെ എൻ




പുകപരിശോധനാ കേന്ദ്രം നടത്തുന്നവര്‍ക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നല്‍കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ഈ കമ്പനികള്‍ 6 മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഈ രംഗത്തുണ്ട്.




സര്‍ക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കല്‍ വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ഇപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നതും നടപടിയെടുക്കുന്നതും.

വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക

 വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക



മലപ്പുറം: വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്റെ മാതൃക. വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വഴിയരികില്‍ നിന്ന വൃദ്ധനായ ഭിക്ഷാടകന്‍ പ്രസിഡന്റിന്റെ വാഹനത്തിന് കൈകാണിച്ച് ഭക്ഷണം വാങ്ങിച്ചു തരുമോയെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. മരണ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള ചെട്ടിയാര്‍മാട് വെച്ച് വയോധികന്‍ വാഹനത്തിനു കൈ നീട്ടിയത്. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കഴിച്ചിട്ട്, എന്തെങ്കിലും ഒന്ന് വാങ്ങിച്ചു തരുമോ എന്ന വൃദ്ധന്റെ ചോദ്യത്തിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കണ്ണുനിറഞ്ഞുപോയി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ഹോട്ടലില്‍ നിന്ന് വൃദ്ധന് ഭക്ഷണവും വെള്ളവും അദ്ദേഹം എത്തിച്ചു നല്‍കി. വൃദ്ധനുമായുള്ള കുശലാന്വേഷണത്തിനുശേഷം പ്രസിഡന്റ് മലപ്പുറത്തേക്കു മടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്

ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും

 ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും



പറപ്പൂര്‍: ജീവകാരുണ്യ , രക്ഷാപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പറപ്പൂര്‍ വീണാലുക്കല്‍ കേന്ദ്രമായി രൂപീകരിച്ച 'വീണാലുക്കല്‍ പൗരസമിതി' യുടെ ഓഫീസ് ഉദ്ഘാടനം മഹല്ല് ഖാളി കുഞ്ഞാവ ഉസ്താദ് നിര്‍വഹിച്ചു.

വീണാലുക്കല്‍ മഹല്ലില്‍ വാടക വീട്ടില്‍ താമസിക്കുന്ന നിര്‍ധനരായ ഒരു അനാഥ കുടുംബത്തിനുളള 'സ്നേഹവീട്' നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം മഹല്ല് പ്രസിഡന്റ് കുഞ്ഞിപ്പു മുസ്ല്യാര്‍ നിര്‍വഹിച്ചു.

പറപ്പൂരിലെ സുമനസ്കനായ പുലാക്കടവത്ത് മുഹമ്മദ് കുട്ടിഎന്നവര്‍ വില കൊടുത്ത് വാങ്ങി പ്രസ്തുത അനാഥ കുടുംബത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയ ഭൂമിയിലാണ് വീണാലുക്കല്‍ പൗരസമിതിയുടെ കീഴില്‍ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്.

ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് സന്നദ്ധ സേനയും രൂപീകരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ സമര്‍പ്പണവും പരിപാടിയില്‍ വെച്ച് നടന്നു.

ചടങ്ങിന് മഹല്ല് സെക്രട്ടറി മരക്കാര്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

ടി ഐ സംഘം പ്രസിഡന്‍റ് ടി മൊയ്തീന്‍കുട്ടി,സി കബീര്‍ മാസ്റ്റര്‍,

ഹുസൈന്‍ വാഫി  , ഡോ: സബൂര്‍, സലാം ഹാജി, ചെറീത് ഹാജി, ശുഹൈബ് സഖാഫി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. 

ഷറഫുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും അന്‍സാരി വാഴയില്‍ നന്ദിയും പറഞ്ഞു.


സന്നദ്ധ സേനയുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 9847 794 117 

9961 17 73 73

07 October 2020

വേങ്ങര എസ് ഐക്ക് പരാതി നൽകി


 വേങ്ങര: യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ വേങ്ങരയിൽ നടക്കുന്ന തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി യാസർ വേങ്ങര പരാതി നൽകി.യൂത്ത് വിംഗ് ഭാരവാഹികളായ അനീസ് കെ.പി,പ്രഭീഷ്,നൗഷാദ് അലങ്കാർ ,അൻസാർ ഇന്ത്യൻ ഹാർഡ് വെർസ് എന്നിവരും സംബന്ധിച്ചു.

      സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് വ്യാപാരികൾ കച്ചവടം ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾക്ക് പോലും വലിയ ഫൈൻ അടക്കേണ്ടി വരുന്നു. അതേ സമയം യാതൊരു വിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തെരുവ് കച്ചവടങ്ങൾ നടക്കുന്നതെന്നും ഇത് അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് രണ്ട് നീതിയാണെന്നും ഈ വിഷയത്തിൽ ഭാവിയിൽ ശക്തമായ നടപടികൾക്ക് ഒരുങ്ങേണ്ടി വരുമെന്നും യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു.

06 October 2020

കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ

 കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ


കക്കാട്: ദേശീയപാതയോരത്തെ ബഹളത്തിനിടയിലായിരുന്നു ഏറെക്കാലം കക്കാട് ഗവ. യു.പി. സ്‌കൂൾ. കക്കാട്ടെ എട്ടുവീട്ടിൽ മൂസക്കുട്ടിയുടെ കുടുംബം സൗജന്യമായി നൽകിയ 55-സെന്റ് സ്ഥലത്ത് പുതിയകെട്ടിടം പണിതാണ് 2013-ൽ വിദ്യാലയം ശാന്തമായൊരു അന്തരീക്ഷത്തിലേക്കെത്തിയത്.

ദേശീയപാതയോരത്തുനിന്നും അല്പം മാറിയാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. 670-വിദ്യാർഥികൾക്കായുള്ള 23-ക്ലാസ് മുറികളിൽ യു.പി. വിഭാഗത്തിനായുള്ള പത്ത് ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർടെക് സംവിധാനങ്ങളുമുണ്ട്.


പി.കെ. അബ്ദുറബ്ബ് എം.എൽ.എയും പൂർവവിദ്യാർഥികളും അനുവദിച്ച രണ്ട് ബസുകൾ സ്‌കൂളിനായുണ്ട്. വീതികുറഞ്ഞ റോഡിലൂടെ ബസുകൾ വരുന്നതിന് പ്രയാസമനുഭവപ്പെട്ടതോടെ കക്കാട്ടുകാർ ജനകീയമായി അതിന് പരിഹാരം കണ്ടു. റോഡരികിലെ സ്ഥലം വിട്ടുനൽകി പ്രദേശവാസികളും ക്ഷേത്രക്കമ്മിറ്റിയും വിദ്യാലയത്തിന്റെ ആവശ്യത്തിനൊപ്പംനിന്നാണ് ഗതാഗതം സുഗമമാക്കിയത്.


വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനായുള്ള ആസൂത്രണങ്ങളും വിജയിച്ചതോടെ ഈ സർക്കാർ വിദ്യാലയത്തിലേക്ക് സമീപപ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർഥികൾ പ്രവേശനം നേടുന്നുണ്ട്. വിദ്യാർഥി അഭിമാനരേഖ പുറത്തിറക്കി ഓരോ വിദ്യാർഥിയുടെയും പ്രകടനങ്ങൾ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിന് പ്രത്യേകസംവിധാനമാണുള്ളത്.



വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുന്ന പ്രവർത്തനം വിജയിച്ചതോടെ നഗരസഭയിലെ സമ്പൂർണ ശുചിത്വവിദ്യാലയമായും കക്കാട് സ്കൂളിനെ പ്രഖ്യാപിച്ചു. മാലിന്യനിർമാജനത്തിനായി പൈപ്പ് കംമ്പോസ്റ്റ്, മിനി ഇൻസിനേറ്റർ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.‌


ഇഖ്ബാൽ കല്ലുങ്ങൽ (പി.ടി.എ. പ്രസിഡന്റ്), സയ്യിദ് അബ്ദുറഹ്‌മാൻ ജിഫ്‌രി (എസ്.എം.സി. ചെയർമാൻ), എം.ടി. അയ്യൂബ് (പ്രഥമാധ്യാപകൻ)എന്നിവരുടെ നേതൃത്വത്തിലാണ് പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ കക്കാട് ജി.എം.യു.പി. സ്‌കൂൾ മികച്ചനേട്ടങ്ങളിലെത്തിയത്.

കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം

 കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം


വേങ്ങര: ജില്ലയിൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബുകളിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് തിരഞ്ഞെടുത്ത ക്ലബ്ബുകളിൽ   പറപ്പൂർ അമ്പലമാട് ഫെയമസ്‌ ക്ലബ്ബിനെ തിരഞ്ഞെടുത്തു. ജില്ലയിലെ ഏറ്റവും മികച്ച 6 ക്ലബ്ബ്കളുടെ പട്ടികയിലാണ് ഫെയ്മസ്  ഇടം നേടിയത്.കൂടാതെ  പഞ്ചായത്ത് തലത്തിൽ  തിരഞ്ഞെടുക്കപ്പെട്ട 63 ക്ലബ്ബുകളിൽ കണ്ണമംഗലം പഞ്ചായത്തിലുള്ള ഡയമണ്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് , വേങ്ങര പഞ്ചായത്തിൽ ഉൾപ്പെട്ട ഗാന്ധിക്കുന്ന് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്നിവരും ഇടംനേടി.

05 October 2020

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം


തിരൂരങ്ങാടി: നഗരസഭയിലെ കക്കാട് എൻ.എസ്.എസ്. പോക്കാട്ട് റോഡിൽ അപകടഭീഷണികളുള്ള ഭാഗങ്ങളിൽ സുരക്ഷാഭിത്തികൾ നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഹരിച്ചു.

റോഡരികിൽ ഏറെ താഴ്ചയുള്ള ഈ ഭാഗങ്ങളിൽ തിരൂരങ്ങാടി നഗരസഭയാണ് കോൺക്രീറ്റ് സുരക്ഷാഭിത്തികൾ നിർമിച്ചത്.

കക്കാട് ബാക്കിക്കയം റെഗുലേറ്ററിന് സമീപം കടലുണ്ടിപ്പുഴയോരത്ത് സുരക്ഷാ കൈവരികൾ നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യമുയർത്തി. പുഴയിൽ നല്ല ഒഴുക്കും ആഴവുമുള്ള ഭാഗമാണിത്. സമീപത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. പുഴയോരത്ത് സുരക്ഷാഭിത്തികൾ ഇല്ലാത്തത് ഇവിടുത്തുകാർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞദിവസം പിതാവും മകനും പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചത് ഈ ഭാഗത്താണ്. പുഴയോരത്തെത്തുന്നവർക്ക് അപകഭീഷണിയുള്ളതിനാൽ ഇവിടെ സുരക്ഷാഭിത്തികൾ നിർമിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.


കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ

 കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ


വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കല്ലക്കയം തോടിന്റെ ഇടതു ഭാഗത്ത് 2018-19 വർഷത്തെ മഹാ പ്രളയത്തിൽ സംരക്ഷണ ഭിത്തി തകർന്ന് ജീവനും വസ്തുക്കൾക്കും ഭീഷണി നേരിടുകയാണ്. ഈ പ്രദേശത്ത് 35 മീറ്റർ നീളത്തിലും 7 മീറ്റർ ഉയരത്തിലും സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ച് കോഴിക്കോട് മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ 31 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട്‌ ഇത് വരെ ലഭിച്ചിട്ടില്ല. ആയത്കൊണ്ട് പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തുക 31 ലക്ഷം രൂപ ഫണ്ട്‌ എത്രയും വേഗം അനുവദിക്കണം എന്നാവശ്യപ്പെട്ട് വേങ്ങര MLA . Adv. KNA ഖാദർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കെ. കൃഷ്ണൻ കുട്ടിക്കും, ചീഫ് എഞ്ചിനീയർ സലസേചന വകുപ്പ് എന്നിവർക്ക് കത്ത് നൽകി ആവശ്യപ്പെട്ടു. 

Adv. KNA ഖാദർ MLA യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുറഹ്‌മാൻ, MLA യുടെ PA അസീസ് പഞ്ചളി, മുസ്ലിം ലീഗ് സെക്രട്ടറി മജീദ് മാസ്റ്റർ നെല്ലൂരാൻ, KT മുഹമ്മദ്‌ മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു

 ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു


ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കോവിഡ് മുക്തരുടെ കൂട്ടായ്മയായ കോവിഡ് റിക്കവേർഡ് ടീം മലപ്പുറം (സി ആർ ടി ) ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചു. ജില്ലയിൽ കോവിഡ് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം മുന്നോട്ടുവെക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക, കോവിഡ് ബോധവൽക്കരണം കൃത്യമായി ജനങ്ങളിലേക്കെ ത്തിക്കുക,  സി.എഫ്. എൽ. ടി.സികളിൽ സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സി ആർ ടി യുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് മുക്തയുടെ കൂട്ടായ്മ രൂപപ്പെടുന്നത്. ഇപ്പോൾ ജില്ലാ ഘടകമാണ് നിലവിൽ വന്നത്. മണ്ഡലം അടിസ്ഥാനത്തിലും ഘടകങ്ങൾ രൂപീകരിക്കും. ആവശ്യമായ ഘട്ടങ്ങളിൽ പഞ്ചായത്ത് തലങ്ങളിലേക്കും സി ആർ ടി യുടെ ഘടകങ്ങൾ രൂപീകരിക്കും. കോവിഡ് മുക്തരായ എല്ലാവരും സി ആർ ടി യിൽ അംഗങ്ങളായിരിക്കും.

മഞ്ചേരി മെഡിക്കൽ കോളേജിൽ കലക്ടറുടെ പ്ലാസ്മ ദാന ചടങ്ങിനിടെയാണ് സി.ആർ.ടി പ്രഖ്യാപനം നടന്നത്. പ്രഖ്യാപന സംഗമത്തിൽ കലക്ടർക്ക് പുറമെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:നന്ദകുമാർ നോഡൽ ഓഫീസർ ഡോ: ഷിനാസ് ബാബു സി.ആർ ടി പ്രതിനിധികളായ സിറാജ്, ഷീബ രാജേഷ് എന്നിവർ സംബന്ധിച്ചു.


കോവിഡ് റിക്കവേർഡ് ടീം മലപ്പുറം

ജില്ലാ ഭാരവാഹികൾ.

രക്ഷാധികാരികൾ

കെ ഗോപാലകൃഷ്ണൻ

(ജില്ലാ കളക്ടർ മലപ്പുറം)

അബ്ദുൽ കരീം

(  ജില്ലാ പോലീസ് സൂപ്രണ്ട്, മലപ്പുറം)

ഡോക്ടർ കെ സക്കീന

 (ജില്ലാ മെഡിക്കൽ ഓഫീസർ, മലപ്പുറം)

ഡോ: നന്ദകുമാർ

(മഞ്ചേരി മെഡിക്കൽ കോളേജ് സുപ്രണ്ട്.)

ഡോക്ടർ ഷിനാസ് ബാബു

(കോവിഡ് നോഡൽ ഓഫീസർ )പ്രസിഡണ്ട്

  ഉമർ സഖാഫി മൂർക്കനാട്

വൈസ് പ്രസിഡണ്ട്

 ഷബീറലി തിരൂരങ്ങാടി 

വൈസ് പ്രസിഡണ്ട്

 ഡോ: ബാസിൽ നിലമ്പൂർ

സെക്രട്ടറി :സിറാജ് ഇരിങ്ങാട്ടിരി.ജോ: സെക്രട്ടറി.ഷീബ രാജേഷ്.

ജോ സെക്രട്ടറി

 അൻഷാദ് നിലമ്പൂർ.ട്രഷറർ   

നിഖിൽ .എക്സിക്യൂട്ടീവ് അംഗങ്ങൾ.

ലെനിൻകുമാർ നിലമ്പൂർ.അദ്നാൻ ക്ലാരി

ജലീൽ കുഴിമണ്ണ.നൂറുദ്ദീൻ എ ആർ നഗർ.സൽമാൻ നിലമ്പൂർ.നിഷാദ്.ചങ്ങരംകുളം.ആഷിക് അലി താനൂർ

കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും

 കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും


മലപ്പുറം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ വിജയസാധ്യതയുള്ള അൻപതോളം വാർഡുകളിൽ മത്സരിക്കാൻ കേരള ജനപക്ഷം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

ഇരുമുന്നണികളുടെയും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഭൂരിപക്ഷം പഞ്ചായത്തുകളിലെയും സാധാരണക്കാരായ വോട്ടർമാർ അതൃപ്തരാണ്. 

താഴെ തട്ടിൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ തീർച്ചയായും വിജയസാധ്യതയുണ്ട് എന്ന് യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികൾ ചേർന്ന് മത്സരിക്കാൻ തീരുമാനിച്ച വാർഡുകളിൽ സ്ഥാനാർത്തി നിർണ്ണയം നടത്തി പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.


ജില്ലാ ജന. സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി പാമങ്ങാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രൊഫസർ അബ്ദുൾ ഖാദർ, യുവജനപക്ഷം ജില്ലാ പ്രസിഡൻ്റ് പി കെ അബ്ദുൽ റഷീദ്, ജില്ലാ വൈസ് പ്രസിഡൻറ് സതീഷ് കരിപ്പൂർ, മൺഡലം ഭാരവാഹികളായ അബദുൾ അസീസ്, അലവിക്കുട്ടി, അബ്ദുൽ റസാഖ് പെരുവള്ളൂർ, അഷ്റഫ് പൊന്നാനി, മുരളി കോഡൂർ, ഷെറിൻഷാജി നിലമ്പൂർ, അനീഷ് കൊങ്ങമല, ബാബുക്കുട്ടൻ പൊടിയാട്, സുരേന്ദ്രൻ നായർ തവനൂർ, ബഷീർ വേങ്ങര, മുജീബ് അരീക്കോട്, ഷാഫി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

03 October 2020

ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു

 ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു


വേങ്ങര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രം വേങ്ങര ജി എം വി എച്ച് എസ് എസിൽ 3 കോടി രൂപ ചിലവിൽ പുതിയ കെട്ടിടത്തിന് ശ്രീ പിണറായി വിജയൻ തറക്കല്ലിട്ടു. ചടങ്ങിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. ടി. എം തോമസ് ഐസക്, പി ചന്ദ്രശേഖരൻ,എ. കെ ശശീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഡോ. എ.ഷാനവാസ്‌ ഐ എ എസ് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കെ. ജീവൻ ബാബു IAS പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രസംഗിച്ചു. വേങ്ങര സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് അഡ്വ. KNA ഖാദർ MLA അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം വേങ്ങര MLA അഡ്വ. KNA ഖാദർ നിർവഹിച്ചു. സലീം കുരുവമ്പലം മെമ്പർ ജില്ലാ പഞ്ചായത്ത്, വികെ  കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌, എൻ.ടി മൈമൂന മെമ്പർ ബ്ലോക്ക്‌ പഞ്ചായത്ത്, നഫ്സിദ സലീം വാർഡ് മെമ്പർ. ശ്രീമതി കെ. സ്നേഹലത, എം. ഉബൈദുള്ള, കെ. എസ്  ഖുസുമം, വി.കെ വേണു ഗോപാൽ, അബ്ദുറഷീദ് ടി.കെ,  വൃന്ദ കുമാരി, ബാല ഗംഗാധരൻ വി. കെ., ടോമി മാത്യു, വേങ്ങര ഗോപി, പറമ്പിൽ അബ്ദുൽ ഖാദർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി. പത്മനാപൻ, പി. എഛ് ഫൈസൽ, കെ. എം. ശിവദാസ് കൂരിയാട്, കൃഷ്ണദാസ്. പി, ദിനേശൻ ഇ. ടി.,  ടി. വി റഷീദ്, സുരേഷ് ബാബു ടി. വി തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ


വേങ്ങര: സത്യം വെറുമൊരുവാക്കല്ല, ജീവിതംമുഴുവൻ സത്യമാക്കിമാറ്റണം, എന്ന മഹാത്മാഗാന്ധിയുടെസന്ദേശം മുഖവിലക്കെടുത്ത് കൊണ്ട് ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.വാരാഘോഷത്തിന്റെഭാഗമായി ഇന്നലെയും ഇന്നുമായിമൈത്രി ഗ്രാമംറോഡിന്റെ മുഴുവൻഭാഗങ്ങളും കാടുവെട്ടിയും.പുല്ല് പറിച്ചും.വേസ്റ്റുകൾ നീക്കംചെയ്തു പൂർണശുചീകരണം നടത്തി.കോവിഡ അതിരൂക്ഷമായ സാഹചര്യത്തിൽ, റോഡിന് ഇരുവശവും താമസിക്കുന്ന ഗ്രാമവാസികൾ അവരവരുടെ വീടിനുമുന്നിലുള്ള ഭാഗംസ്ത്രീകളും കുട്ടികളും ഇറങ്ങിയാണ് ശുചീകരണം നടത്തിയത്, വാരാചരണത്തി ന്റെഭാഗമായി അനുദിനം വർധിച്ചുവരുന്ന കോവിഡവ്യാപന ത്തകുറിച്ചുള്ള ബോധവൽക്കരണം, ഗ്രാമത്തിൽ പുതുതായി നടപ്പാക്കുന്ന പദ്ധതികൾഎന്നിവ വിശദീകരിച്ചുകൊണ്ടുള്ളലഘുലേഖ ഗ്രാമത്തിലെ 52 വീടുകളിലും വിതരണംചെയ്തു, തൊട്ടടുത്തുള്ള ദിവസങ്ങളിൽ ഗ്രാമത്തിലെഎല്ലാ വീടുകളിലും വിഷരഹിത ശീതകാല അടുക്കളകൃഷി തോട്ടം ആരംഭിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും.തുടർന്ന് മൈത്രിഗ്രാമത്തെ സുന്ദരിആക്കുക എന്നലക്ഷ്യത്തോടെ മൈത്രിഗ്രാമം റോഡിന്റെഇരു മതിലുകളിലും പൂച്ചെടികൾ വെച്ചുപിടിപ്പിച്ച സൗന്ദര്യ വർധിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും, ഗ്രാമവാസികൾക്ക് മാത്രമായി പലിശരഹിത ലോൺവിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

02 October 2020

ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു

 ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു


ഏ ആർ നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ രാഹുൽ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചും, നീതിന്യായ വ്യവസ്ഥകളെ പോലും ബി ജെ പി സർക്കാർ അധികാര ദുർവിനിയോഗത്തിലൂടെ  കോടതിവിധികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ 

 ഇരുപതാം വാർഡ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘടിപ്പിച്ചു. അനസ്, മൻസൂർ, സ്വഫ്‌വാൻ കുരുണിയൻ, റിയാസ്, ഫസൽ, യാസർ. സുനിൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്

 സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്


വേങ്ങര: വേങ്ങരയിൽ ജനിച്ച് കേരളത്തോളം വളർന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് 1975 ഒക്റ്റോബർ 2 ന് അടിത്തറ പാകിയ ഐ.സി.ഡി.എസ് പ്രൊജക്ടിന് തുടക്കം കുറിച്ചത് വേങ്ങരയിൽ.പ്രീ പ്രൈമറി വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പോഷകാഹാരം തുടങ്ങി കേരളത്തിൽ അംഗൻവാടികൾ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് 33000 ത്തിലധികം അംഗൻവാടികൾ വഴി കേരളത്തിൽ അംഗൻവാടി പ്രസ്ഥാനം ഇന്ത്യക്ക് മാതൃകയായി മുന്നോട്ട് കുതിക്കുമ്പോൾ ഓരോ വേങ്ങരക്കാരനും അഭിമാനിക്കാം. കോവിഡ് മാനദണ്ഡം പാലിച്ച് അംഗൻവാടിയിൽ വിളക്ക് തെളിയിച്ചു.പാണ്ടികശാല അംഗൻവാടിയിൽ അങ്കൺവാടി ടീച്ചറായ ജമീല അനസ്,ഹെൽപ്പറായ ശ്യാമള,എ എൽ എം എസ് സി കമ്മറ്റി മെമ്പർ എം. ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.

ഹോമിയോ പ്രതിരോധ മരുന്ന് മൂന്നാംഘട്ട വിതരണം ഉദ്‌ഘാടനം ചെയ്‌തു

 ഹോമിയോ പ്രതിരോധ മരുന്ന് മൂന്നാംഘട്ട വിതരണം ഉദ്‌ഘാടനം ചെയ്‌തു.


പൂച്ചോലമാട്: വാർഡ് 12 ൽ എസ് ഡി പി ഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി പ്രതിരോധമരുന്ന് സലീന അബ്ദുറഹ്മാന് നൽകിക്കൊണ്ട് ഡോ ഗദ്ദാഫി കുന്നുംപുറം (ബി എച്ച് എം എസ്) മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഹോമിയോപ്പതിയുടെ പ്രതിരോധ മരുന്ന് ബ്രാഞ്ച് പ്രവർത്തകർ പൂച്ചോലമാട്ടിൽ വിതരണം ചെയ്തിരുന്നു.ബഷീർ പൂവിൽ സ്വാഗതം പറയുകയും , SDPI ജില്ലാ പ്രസിഡൻറ് CP ലത്തീഫ് സാഹിബ് ,DR ശബാ ശാഹുൽ എന്നിവർ  സംസാരിക്കുകയും , പഞ്ചായത്ത് കമ്മിറ്റി അംഗം ചുക്കൻ അബുഹാജി നന്ദി അറിയിക്കുകയും ചെയ്തു.

ജില്ലാ സെക്രട്ടറി മുസ്തഫ കാടപ്പടി, മണ്ഡലം പ്രസിഡൻറ് ശരീക്കാൻ മാസ്റ്റർ ,പഞ്ചായത്ത് സെക്രട്ടറി ഇ കെ നാസർ , ബ്രാഞ്ച് പ്രസിഡൻറ്  അബ്ദുറഹ്മാൻ താട്ടയിൽ , ബ്രാഞ്ച് സെക്രട്ടറി  അഷ്റഫ് പൂവിൽ, കുഞ്ഞിമുഹമ്മദ് കാപ്പൻ, ശിഹാബ് താട്ടയിൽ ,ഹംസ കാപ്പൻ എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു

 ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു


ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച്നാസ്ക് ആർട്സ്  & സ്പോർട്സ്  ക്ലബ് കുറ്റൂർ നോർത്തും ജനകീയ രക്തദാന സേന (പി ബി ഡി എ)മലപ്പുറം ജില്ലാ നേതൃത്വവും

സംയുക്തമായി രക്തദാന ക്യാമ്പ് കുറ്റൂർ നോർത്ത് ഹൈഗ്രേഡിൽ സംഘടിപ്പിച്ചു. തിരൂർ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സംയുക്തമായിട്ടാണ് ക്യാമ്പ് നടന്നത്.ക്യാമ്പിൽ മുപ്പതോളം ആളുകൾ രക്തം നൽകി. നാസ്ക് ക്ലബിന് പ്രത്യേക അഭിനന്ദനം അറിയിക്കുകയും PBDA മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ പ്രത്യേക ഉപഹാരവും സിർട്ടിഫിക്കറ്റും ക്ലബിന് ലഭിക്കുകയും ചെയ്തു. തിരൂർ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ:മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് എത്തിയത്. 

ക്യാമ്പിന് PBDA കോ.ഓർഡിനേറ്റർമാരായ ശബീർ അരീക്കൻ,ഷാഫി ആലുങ്ങൽ മമ്പുറം,ക്ലബ്‌ സെക്രട്ടറി ഇൻസമാം വി ടി,റഫീഖ് പി കെ,ഹാറൂൺ കെ എം,  ഫവാസ് അരീക്കൻ,ഫായിസ് എ പി, ആദിൽ അരീക്കൻ,തഖിയുദ്ധീൻ,സുഹൈർ കെ,നുസൈർ കെ,  സുഹൈൽ അരീക്കൻ എന്നിവർ നേതൃത്വം നൽകി.

ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.

 ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.


കുളപ്പുറം: സ്വർണ കടത്തു കേസിൽ അന്വേഷണം നേരിടുന്ന മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ ഉത്ഘാടനം ചെയ്ത സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ദിലീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുകുമാരൻ, എ ആർ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു, എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സി കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ദാസൻ,  ഒബിസി മോർച്ച ഭാരവാഹികളായ ശ്രീനിവാസൻ, രതീഷ്, ജില്ലാ കമ്മിറ്റി അംഗം രവി സി, ബിജെപി മണ്ഡലം സെക്രട്ടറി സുധീഷ്, പഞ്ചായത്ത്‌ പ്രസിഡന്റു മാരായ അറുമുഖൻ, ശിവദാസൻ, ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനമാഘോഷിച്ചു

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനമാഘോഷിച്ചു


എ.ആർ.നഗർ: ഗാന്ധി ജയന്തി  ദിനത്തോട് അനുബന്ധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലംകോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടത്തിയി ഗാന്ധിജയന്തി ദിന പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി രാജൻ വാക്കയിൽ സ്വാഗതം പറഞ്ഞു  ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, വാർഡ് മെമ്പർ, അഷ്ക്കർ അലി, യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡൻ്റ് ഷമീർ കാബ്രൻ, മുഹന്മദ് ബാവ ,എന്നിവർ സംസാരിച്ചു, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി നന്ദി പറഞ്ഞു, ബ്ലോക്ക് മെമ്പർ സുലൈഖ മജീദ്, വാർഡ് മെമ്പർ ഷെലജ പുനത്തിൽ,മണ്ഡലം ജനറൽ സിക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, മജീദ് പൂളക്കൽ, അബൂബക്കർ കെ.കെ, അലി പി.പി, എന്നിവർ നേതൃത്വം നൽകി

01 October 2020

വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് സലാഹുദ്ദീൻ

 വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് സലാഹുദ്ദീൻ


വേങ്ങര: ഒറ്റയ്ക്ക് വാഹനത്തിൽ യാത്ര ചെയ്യണമെങ്കിൽ ട്രിപ്പ് വിളിക്കണം എന്നാൽ വിമാനത്തിൽ ഒരു യാത്രക്കാരന് ഒറ്റക്കക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് നാട്ടിലെത്തിയ സന്തോഷത്തിലാണ് കണ്ണമംഗലം ചേറൂറിലേ സലാഹുദ്ദീൻ 29.അബുദാബിയിൽ ജോലിചെയ്യുന്ന സലാഹുദ്ദീൻ ബുധനാഴ്ചയാണ് മുൻ തീരുമാനപ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായ് എയർപോർട്ടിൽ നിന്നും കരിപ്പൂരിലേക്ക് യാത്രപുറപ്പെട്ടത് എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം മധുര വഴിയാണ് പോകുന്നത് എന്ന് അറിഞ്ഞത് മധുരയിലെത്തിയപ്പോൾ വിമാനത്തിലുള്ള യാത്രക്കാരെല്ലാം ഇറങ്ങി മധുരയിൽ നിന്നും വിമാനം ഉയരുന്ന നിർദ്ദേശം വന്നപ്പോഴാണ് ഞാൻ ഒറ്റക്കാണ് വിമാനത്തിൽ യാത്രക്കാരനെന്നുള്ളത് സലാഹുദ്ധീൻ അറിയുന്നത്.5 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് കരിപ്പൂരിൽ ഇറങ്ങിയപ്പോൾ വി ഐ പി പരിഗണയും,ബാഗേജുകൾ എല്ലാം കയ്യിൽ തന്നെ നൽകി പരിശോധനകളെല്ലാം വേഗത്തിൽ പൂർത്തിയാക്കി.വിദേശത്തുനിന്ന് എത്തുന്നവർക്ക് ആരോഗ്യ വകുപ്പ് സംഘങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ഒറ്റയ്ക്ക് നൽകി പെട്ടെന്ന് പുറത്തേക്ക് വിട്ടു.ഒറ്റക്കാണ് യാത്ര എന്ന അറിയിച്ചപ്പോൾ ചെറിയ ഭയമുണ്ടയിരുന്നെങ്കിലും അപൂർവമായി ലഭിച്ച അവസരത്തിൽ സന്തോഷിച്ചു.എയർപോർട്ടിൽ നിന്നും ജീവനക്കാർ ഫ്ലൈറ്റ് വിളിച്ച് പോകുന്നവരല്ല എന്ന് തമാശ പൂർവ്വ ചോദ്യത്തിന് മറുപടി പുഞ്ചിരിയായി നൽകിയാണ് വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്.

ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിട ശിലാസ്ഥാപനം

 ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിട ശിലാസ്ഥാപനം


വേങ്ങര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 30 ന്. ബഹു കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻനിർവഹിക്കും.ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീ പ്രൊഫസർ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക് മന്ത്രിമാരായ കെ കെ ശൈലജ ടീച്ചർ,ടി പി രാമകൃഷ്ണൻ,എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ശിലാഫലകം അനാച്ഛാദനം ബഹു വേങ്ങര എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ ഖാദർ നിർവഹിക്കും. എ പി ഉണ്ണികൃഷ്ണൻ,ഡോക്ടർ എ. സനവാസ് ഐഎഎസ്,കെ ജീവൻ ബാബു ഐ എ എസ്,വീ.       സുധാകരൻ സലീം കുരുവമ്പലം,ചാക്കീരി അബ്ദുൽ ഹഖ്,വി കെ കുഞ്ഞാലൻ കുട്ടി, എംടി മൈമൂന,നഫ്സിദസലീം,ചാത്തൻ കുട്ടി. സ്നേഹലത. എം ഉബൈദുള്ള. കെ വി വേണുഗോപാൽ.അബ്ദുൽ റഷീദ് കെ ടി. വൃന്ദ കുമാരി. ബാലഗംഗാധരൻ. ടോമി മാത്യു. വേങ്ങര ഗോപി. പറമ്പിൽ അബ്ദുൽ ഖാദർ. കെ രാധാകൃഷ്ണൻ മാസ്റ്റർ. പി പത്മനാഭൻ. നെയിം ചേറൂർ. പി എച്ച് ഫൈസൽ. കെഎം ശിവദാസൻ കൂരിയാട്. കൃഷ്ണദാസ് ദിനേശൻ ഇടി. സുരേഷ് ബാബു ടി വി. തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ. അസീസ് പഞ്ചിളി.ടിവി റഷീദ്. ഏകെ സലീം. ടി വി സുരേഷ് ബാബു. ഇടി ദിനേശൻ. പി കൃഷ്ണദാസ്. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു 


എ.ആർ.നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ ശ്രീ രാഹുൽ ഗാന്ധിയേയും, ശ്രീമതി പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ, പി.കെ ഹനീഫ, സക്കീർ ഹാജി ,മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ, മജീദ് പൂളക്കൽ, അലി പി.പി, അബൂബക്കർ കെ.കെ, യൂത്ത് കോൺഗ്രസ് വേങ്ങര അസംബ്ലി വൈസ് പ്രസിഡന്റ് ഷെമീർ കാബ്രൻ, ദളിത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് മമ്പുറം, മൈനോറിറ്റി കോൺഗ്രസ് മണ്ഡലം ചെയർമാൻ ജാഫർ മമ്പുറം, വാർഡ് മെമ്പർ,ചാത്തബാടൻ സൈദലവി,സമദ് പുകയൂർ, ഉബൈദ് വി,മുഹമ്മ ബാവ കക്കാടംപുറം, റഷീദ് കൊളപ്പുറം, അഷറഫ് കൊളപ്പുറം, ശങ്കരൻ,മുസ്തഫ, മുനീർ, മുജീബ് എന്നിവർ സംബന്ധിച്ചു.

വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകര്

 വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകർ 


വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. ബാങ്ക് ഉന്നതരുടെ അറിവില്ലാതെ തട്ടിപ്പ് നടത്താന്‍ ആകില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. 2019 ലാണ് ബാങ്കില്‍ മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്.


വര്‍ഷങ്ങളോളം ഗള്‍ഫില്‍ പണി എടുത്തും നാട്ടില്‍ കച്ചവടം നടത്തിയും സ്വരുക്കൂട്ടി ബാങ്കില്‍ നിക്ഷേപിച്ച പണത്തിനാണ് സാധാരണക്കായ പാവങ്ങള്‍ കാത്തിരിക്കുന്നത്. ഓരോ തവണയും പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തുമ്പോള്‍ അതികൃതര്‍ ഒഴിഞ്ഞ് മാറുകയാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. നിലവില്‍ ബാങ്ക് സജീവമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ആശങ്ക ഉണ്ടെന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു.


ബാങ്കിലെ തട്ടിപ്പ് നടന്ന് വര്‍ഷം രണ്ട് തികയുമ്പോഴും അന്വേഷണം ഇഴിഞ്ഞ് നീങ്ങുകയാണ്. കൊവിഡ് കാലത്ത് മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ വലിയ പ്രയാസത്തിലാണെന്നും നിക്ഷേപിച്ച തുക ഉടന്‍ തിരിച്ച് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.

സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ ഫ്രീഡം റൺ സംഘടിപ്പിച്ചു

 സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ ഫ്രീഡം റൺ സംഘടിപ്പിച്ചു


വേങ്ങര: ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ കോവിഡ് 19 ന്റെ പ്രോട്ടോകോൾ പാലിച്ചു ഫ്രീഡം റൺ സംഘടിപ്പിച്ചു.മുൻ സന്തോഷ്‌ ട്രോഫി താരം കെ പി സുബൈർ പറപ്പൂർ ഉദ്ഘാടനം നിർവഹിച്ചു.പ്രവാസി പ്രസിഡന്റ്‌ കെ കെ മൊയ്‌ദീൻകുട്ടി, പ്രവാസി കോർഡിനേറ്റർ മരുതിൽ ഷബീബ്, ക്ലബ് പ്രസിഡന്റ്‌ കെ കെ വലീദ്,  സെക്രട്ടറി കെ കെ അഫ്സൽ, ട്രഷറർ കെ കെ അൻഷാദ്, സി ടി ആസിഫ്,സി റിൻഷാദ്,കെ കെ ഫളലു,കെ അജ്മൽ എന്നിവർ പങ്കെടുത്തു.

വലിയോറ പാണ്ടികശാല സ്വദേശി നാരായണന് മുചക്ര വാഹനം നൽകി

 വലിയോറ പാണ്ടികശാല സ്വദേശി നാരായണന് മുചക്ര വാഹനം നൽകി


വലിയോറ: പാണ്ടികശാല സ്വദേശി നാരായണൻ 18 വർഷമായി തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായിട്ട്.പരസഹായമില്ലാതെ ഒന്നിനും കഴിയില്ല. എങ്കിലും വിധിയോട് പൊരുതി ജീവിക്കാൻ മനസു കാണിച്ച ഇദ്ദേഹത്തിന് 7 വർഷകാലത്തോളമായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഷബാന ചെമ്മാടാണ് മുച്ചക്ര വാഹനം നൽകിയത്‌.നാരായണന് സോപ്പ്, ലോഷനുകൾ എന്നിവ വീട്ടിൽ നിർമ്മിച്ച് സെയിൽസ് ചെയ്യാനാണ് വണ്ടി കൊടുത്തതെന്ന് അവർ പറഞ്ഞു.ഇതിനായി സഹായിച്ച എല്ലാ സുമനസുകൾക്കും നന്ദി അറിക്കുന്നതായി ഷബാന അറിയിച്ചു.

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്

 പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്


2020-21 അധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍ പരം കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്.

ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും, പ്രൈമറി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരിയും, അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും ആണ് നല്‍കുക.

സപ്ലൈകോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും.

കൊവിഡ് വ്യാപനത്തിനിടെ വിലക്കയറ്റവും; അതിജീവന പാതയിൽ കിതച്ച് ജനം

 കൊവിഡ് വ്യാപനത്തിനിടെ വിലക്കയറ്റവും; അതിജീവന പാതയിൽ കിതച്ച് ജനം


കൊവിഡ് വ്യാപനം വിതച്ച ഭീതിയും സാമ്പത്തിക പരാധനതയും, ജീവിത പ്രതിസന്ധിയും അതിജീവന പാതയിൽ ജനങ്ങൾ കിതച്ചു നിൽക്കുന്നതിനിടെ കൂനിൻമേൽ കരുവായി വിലകയറ്റവും.


മുളക്, ചായപ്പൊടി, എണ്ണ ഉള്ളി തുടങ്ങിയ അവശ്യ ഭക്ഷ്യ സാധനങ്ങൾക്കും പച്ചക്കറികൾക്കമാണ് വില വർദ്ധിച്ചിട്ടുള്ളത്. പച്ചക്കറികൾക്ക് ചിലതിന് നൂറുശതമാനം വരെയാണ് വില വർദ്ധന.ഇതോടെ കൊവിഡ് ഭീതിയെത്തുടർന്ന് ആറു മാസത്തിലധികമായി തൊഴിലില്ലാതെ ജീവിക്കാൻ കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരും ദുരിതത്തിലായി.

        ഒരു മാസം മുമ്പ് കിലോയ്ക്ക് നാൽപതു രൂപയുണ്ടായിരുന്ന വെണ്ട, പയർ, കോവയ്ക്ക, കക്കിരി എന്നിവയ്ക്ക് ഇപ്പോൾ എൺപതു രൂപയാണ് വില. നാൽപതു രൂപയ്ക്ക് ലഭിച്ചിരുന്ന ബീൻസിന് ഇപ്പോൾ കിലോയ്ക്ക് തൊണ്ണൂറു രൂപയാണ് വില. നാൽപതു രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് നാൽപത്തിയാറു രൂപയാണ് നിലവിലെ വില. ഇരുപതു രൂപയ്ക്ക് ലഭിച്ചിരുന്ന ഉള്ളി വാങ്ങണമെങ്കിൽ കിലോയ്ക്ക് നാൽപത്തിയെട്ടു രൂപ നൽകണം.


      280 രൂപ വിലയുണ്ടായിരുന്ന വള്ളിമുളകിന് ഇപ്പോൾ കിലോയ്ക്ക് 320 രൂപയായി ഉയർന്നിട്ടുണ്ട്. 180 രൂപയ്ക്ക് ലഭിച്ചിരുന്ന ചായപ്പൊടി 240 രൂപയ്ക്കാണ് ചില്ലറ വിൽപന. 110 രൂപ വിലയുണ്ടായിരുന്ന സൺ ഫ്ലവർ എണ്ണയ്ക്ക് ലിറ്ററിന് 25 രൂപ വർദ്ധിച്ച് 135 രൂപയിലെത്തി. 85 രൂപയ്ക്ക് ലഭിച്ചിരുന്ന പാം ഓയിലിനും ലിറ്ററിന് പത്തു രൂപ വർദ്ധിച്ചു.


         കൊവിഡ് നിയന്ത്രണം, വിലക്കയറ്റം എന്നീ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ശ്രദ്ധയില്ലെന്നും ഈ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്ട്രീയ വടംവലിയും സ്വാർത്ഥതയുമാണ് ഭരണകർത്താക്കൾക്കും ഇതര രാഷ്ട്രീയ പാർട്ടികൾക്കും താത്പര്യമെന്നും ജനങ്ങൾ പറയുന്നു.

30 September 2020

കോവിഡ് വ്യാപനം : വേങ്ങരയിൽ വാർഡുകൾ തിരിച്ച് കണക്കുകൾ പുറത്തു വിടണം

 കോവിഡ് വ്യാപനം: വേങ്ങരയിൽ വാർഡുകൾ തിരിച്ച് കണക്കുകൾ പുറത്തു വിടണം


വേങ്ങര: പഞ്ചായത്തിൽ രോഗവ്യാപനം തടയാനും സമ്പർക്കം കുറക്കാനും സഹായകമാകുന്ന വിധത്തിൽ കോവിഡ് രോഗികളുടെ

വാർഡുകൾ തിരിച്ചുള്ള  കണക്കുകൾ പുറത്തു വിടണമെന്ന് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് സെക്രട്ടറി മുസ്തഫ പള്ളിയാളി ആവശ്യപ്പെട്ടു.

ഇന്ന് (സെപ്തംബർ 30) വേങ്ങയിൽ 34 പേർക്കാണ് നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായ കണക്കുകൾ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗികൾ നൂറോളമായിട്ടുണ്ട്.

ജനങ്ങളുടെ ആശങ്കയകറ്റി രോഗവ്യാപനം തടയാൻ അടിയന്തര നടപടി വേണമെന്നും മുസ്തഫ പള്ളിയാളി ആവശ്യപ്പെട്ടു.

അണ്‍ലോക്ക് 5; സ്കൂളുകള്‍ തുറക്കാൻ തീരുമാനം,സിനിമാ തിയറ്ററുകൾ തുറക്കാൻ അനുമതി

 അണ്‍ലോക്ക് 5; സ്കൂളുകള്‍ തുറക്കാൻ തീരുമാനം,സിനിമാ തിയറ്ററുകൾ തുറക്കാൻ അനുമതി



രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗനിര്‍ദേശമിറങ്ങി. തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ ഉപാധികളോടെ തുറക്കാം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. സ്കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നീന്തല്‍ക്കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാം. മാനേജ്മെന്റുകളുമായി ആലോചിച്ച് തീരുമാനിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണമെന്നും നിർദേശം. ഈ മാസം 15 മുതല്‍ നിര്‍ദേശം നിലവില്‍ വരും.


സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാബരി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

 ബാബരി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു


വേങ്ങര: ബാബരി മസ്ജിദ് തകർത്തവരെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് വേങ്ങര ഏരിയയുടെ കീഴിൽ വേങ്ങര ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം സെൻട്രൽ ജില്ലാ  പ്രസിഡന്റ്‌ അർഷക് ശർബാസ് പങ്കെടുത്തു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള ഇത്തരം വിധികൾ നീതി കാക്കേണ്ട നീതിപീഡവും കൈകൊള്ളുന്നുവെന്നത് ഇനിയും അനുവദിച്ചു കൊടുക്കുക ആസാധ്യമാണെന്നും നീതി പുലരും വരെ ബാബരിയിൽ നിന്നുയരുന്ന ബാങ്കൊലിക്കായി കാതോർത്ത് സമരപാതയിൽ ഈ ചെറുസംഘം എന്നുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഏരിയ പ്രസിഡന്റ് ആസിഫ് സഹീർ, സെക്ക്രട്ടറി ഫായിസ്, ട്രഷറർ അമീർ എന്നിവർ നേതൃത്വം നൽകി.

രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ ഗുരുതരാവസ്ഥ പൊതുജനങ്ങള്‍ തിരിച്ചറിയണം: ജില്ലാ കലക്ടര്

 രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ ഗുരുതരാവസ്ഥ പൊതുജനങ്ങള്‍ തിരിച്ചറിയണം: ജില്ലാ കലക്ടർ


മലപ്പുറം: കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യർത്ഥിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ 28ന് രോഗബാധിതരുടെ എണ്ണം അല്‍പം കുറഞ്ഞെങ്കിലും ് സെപ്റ്റംബര്‍ 29ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കവിയുകയായിരുന്നു. 1,040 പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്കാജനകമായ സ്ഥിതിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം കൂടുതല്‍ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല.


പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയ ഇടപെടലാണ് ആവശ്യം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടില്ലെന്ന് പറയുന്നതിന് തുല്യം, അപ്പീലിന് പോകണം- കുഞ്ഞാലിക്കുട്ടി

വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടില്ലെന്ന് പറയുന്നതിന് തുല്യം, അപ്പീലിന് പോകണം- കുഞ്ഞാലിക്കുട്ടി


മലപ്പുറം : ബാബറി മസ്ജിദ് തകർത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധിയെന്നും അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോവേണ്ടതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതിവിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"നിയമവിരുദ്ധമായ പ്രവർത്തനമാണ് നടന്നതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ് . മാത്രമല്ല അന്വേഷണ ഏജൻസി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതുമാണ്. എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. വൈകി വരുന്ന വിധി തന്നെ ന്യായമല്ല. അത് നിയമത്തിലെ പ്രാഥമിക പാഠമാണ്. അങ്ങനെ വൈകി വിധി വന്നപ്പോൾ എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ബാബറി മസ്ജിദ് തകർത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. പള്ളി ഇപ്പോഴും അവിടെ ഉണ്ടെന്ന് പറയുന്നതിന് തുല്യമാണത്. അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോവേണ്ടതാണ്. ഇന്ത്യൻ നീതി ന്യായ സംവിധാനത്തിൽ നീതിയും ന്യായവും നിലനിൽക്കുന്നുവെന്ന് ലോകത്തിനു മുന്നിൽ കാണിക്കേണ്ടതുണ്ട്. പള്ളി അക്രമത്തിൽ തകർത്തതാണ്. പ്രതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവർ ആരും തടയാൻ ശ്രമിച്ചിട്ടുമില്ല", കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വിധി നിർഭാഗ്യകരമാണെന്ന തങ്ങളുടെ പ്രസ്താവനയാണ് ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മൂഴിക്കൽ തോട് സംരക്ഷണഭിത്തി കെട്ടാൻ പദ്ധതി

 മൂഴിക്കൽ തോട് സംരക്ഷണഭിത്തി കെട്ടാൻ പദ്ധതി


വേങ്ങര: 2018 - 19 വർഷത്തെ മഹാ പ്രളയത്തിൽ തകർന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പൊട്ടിക്കല്ല് മൂഴിക്കൽ തോട് ഇരു പാർഷ്യഭിത്തികൾ ആവശ്യമായ സംരക്ഷണഭിത്തി നിർമിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പദ്ധതിയായി.അഡ്വക്കറ്റ് കെ എൻ എ ഖാദർ എം എൽ എ യുടെ നിർദ്ദേശപ്രകാരം മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ രാജ ഗോപാൽ എം കെ, ഓവർസിയർ മാരായ സതീഷ് കുമാർ എ & മുഹമ്മദ് കാസിം എംഎംഎൽഎയുടെ പി എ അസീസ് പഞ്ചിളി,ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യുകെ അൻവർ,ഗ്രാമപഞ്ചായത്ത് മെമ്പർ യു കെ അഹ്മദ് കുട്ടി,ലീഗ് വാർഡ് സെക്രട്ടറി ശിഹാബ് മാസ്റ്റർ തുടങ്ങിയവർ സന്ദർശിച്ചു.

കേരളത്തിൽ തീവ്ര രോഗബാധ; രോഗികളുടെ എണ്ണവും മരണനിരക്കും ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

 കേരളത്തിൽ തീവ്ര രോഗബാധ; രോഗികളുടെ എണ്ണവും മരണനിരക്കും ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ


സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ മൂവിംഗ് ഗ്രോത് റേറ്റ്. പരിശോധനകൾ കൂട്ടുകയും, നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്ത് രോഗവ്യാപന തോത് നിയന്ത്രിക്കണം. അല്ലാത്ത പക്ഷം സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 7000 മുകളിലാണ്. വരും ആഴ്ചകളിൽ പ്രതിദിന വർദ്ധന 20,000 ന് മുകളിൽ ആകാൻ സാദ്ധ്യതയുണ്ട്. മൂവിംഗ് ഗ്രോത് റേറ്റിൽ ഒരാഴ്ചത്തെ കണക്ക് നോക്കിയാൽ ദേശീയ ശരാശരി 7 ഉം കേരളത്തിലേത് 28 ഉം ആണ്. ഒരു മാസത്തെ കണക്ക് പരിശോധിച്ചാൽ കേരളത്തിൽ 96 ഉം, ദേശീയ ശരാശരി 46 ഉം ആണ്.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് ഉള്ളത്. മരണ നിരക്കിലും വർദ്ധനവുണ്ട്.

29 September 2020

കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്നാം ഘട്ട സമരം

 കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്നാം ഘട്ട സമരം


തിരൂരങ്ങാടി: സഹകരണ മേഖലയിലെ ജീവനക്കാരോട് സർക്കാർ കാണിക്കുന്ന വിവേചനത്തിനും പ്രതിസന്ധിയിൽ അകപെട്ട സഹകരണ മേഖലയെ സംരക്ഷിക്കാൻ വേണ്ട നടപടികളൊന്നും സർക്കാർ എടുക്കാത്തതിൽ പ്രതിഷേധിച്ചും , ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി തിരുരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ്‌ റജിസ്റ്റ്രാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. താലൂക്ക് സെക്രട്ടറി രാഹുൽ ജി നാഥ് സ്വാഗതം ആശംസിച്ച ചടങ്ങ് ജില്ല കോൺഗ്രസ്സ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി  കെ.പി .കെ തങ്ങൾ ധർണ്ണ ഉത്ഘാടനം ചെയ്തു.സി വിജയൻ അധ്യക്ഷത വഹിച്ചു .ബ്ലോക്ക്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌എൻ പി ഹംസക്കോയ ,ഡിസിസി മെമ്പർ ഏ ടി ഉണ്ണി ,മോഹനൻ വെന്നിയൂർ ,പി മുഹമ്മദ് കോയ ,അലവി കഴുങ്ങിൽ ,വിവി അബ്ദുറഹിമാൻ , കൃഷ്ണകുമാർ തറോൽ ,അജിത്‌ മംഗലശ്ശേരി ,അനിത ദാസ് ,രവീന്ദ്രനാഥ് ,ഓ കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ :

17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ :


17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക്കർ മാൽവെയറുകൾ ഈ ആപ്ലിക്കേഷനുകളിൽ ബാധിച്ചിരിക്കുന്നതായി ‘Zscaler ThreatLabZ’ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. കോൺ‌ടാക്റ്റുകൾ, എസ്‌എം‌എസ് ഉപകരണ വിവരങ്ങൾ എന്നിവ മോഷ്ടിക്കാനും പ്രീമിയം വയർലെസ് ആപ്ലിക്കേഷൻ പ്രോട്ടോക്കോൾ സേവനങ്ങൾക്കായി ഉപയോക്താക്കളെ സൈൻ അപ്പ് ചെയ്യിക്കാനും ഈ ആപ്ലിക്കേഷനുകൾക്ക് കഴിയുമെന്ന് സ്കളർ സുരക്ഷാ ഗവേഷകൻ വിരാൽ ഗാന്ധി ഒരു ബ്ലോഗിലൂടെ അറിയിച്ചു.


നീക്കം ചെയ്ത 17 ആപ്ലിക്കേഷനുകൾ ഏകദേശം 120,000 തവണ ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യ്ത് കഴിഞ്ഞിരുന്നു. ചില മെസ്സേജിങ് ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റർ ആപ്പുകളും അതിൽ ഉണ്ടായിരുന്നു. ചുവടെ പറയുന്ന ആപ്പുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക.

All Good PDF Scanner, Hummingbird PDF Converter – Photo to PDF, Blue Scanner, Mint Leaf Message-Your Private Message, Unique Keyboard – Fancy Fonts & Free Emoticons, Paper Doc Scanner, Tangram App Lock, Part Message, Direct Messenger, Care Message, Private SMS, Talent Photo Editor – Blur focus, One Sentence Translator – Multifunctional Translator, Desire Translate, Style Photo Collage, Meticulous Scanner


മാൽവെയർ ബാധിച്ച ആപ്ലിക്കേഷനുകളെക്കുറിച്ച് ഗൂഗിളിന് അറിവ് ലഭിച്ചു കഴിഞ്ഞാൽ കമ്പനി അവ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും. പിന്നീട് ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ബ്രെഡ്’ എന്ന വിഭാഗത്തിൽ വരുന്ന മാൽവെയർ ആപ്ലിക്കേഷനുകൾ തരംതിരിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗൂഗിൾ. ഈ ശ്രമങ്ങൾക്കിടയിലും സുരക്ഷയെ മറികടക്കാൻ കഴിവുള്ള മറ്റൊരു മാൽവെയർ കൂടി രൂപപ്പെട്ടിരിക്കുന്നു. ഇതുവരെ 1,700 മാൽവെയർ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതായി ഈ വർഷം ജോക്കർ മാൽവെയറുള്ള കൂടുതൽ അപ്ലിക്കേഷനുകൾ കണ്ടെത്തുകയും അത് നീക്കം ചെയ്തുവെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി

 എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി


പറപ്പൂർ: കോവിഡ് 19 നെ നേരിടാനുള്ള തീവ്ര ശ്രമങ്ങൾ നാടൊട്ടുക്ക് നടക്കുകയാണല്ലോ.125 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലും രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നു.

സാനിറ്റൈസർ,മാസ്ക്,എന്നിവ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ എത്തിച്ചു കഴിഞ്ഞു.കൂടാതെ ആരോഗ്യ പ്രവർത്തകരുടെ ബോധവത്കരണ ഇടപെടലുകളും നടത്തി വരുന്നു, പി.ടി.എയും അധ്യാപകരും ഇതിന്റെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും  എത്തിക്കുന്നതിന്റെ ഭാഗമായി വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ.പി രക്ഷിതാവ് രമ്യ രാജേഷ്.കെപി ക്ക് നൽകി നിർവഹിച്ചു.പരിപാടിയിൽ എസ്.ആർ.ജി കൺവീനർ ആർ.രാജേഷ്,അധ്യാപകരായ നജ്മുന്നീസ.ഇ,മഹ്‌റൂഫ്.കെ,ഹാഫിസ്.പി രക്ഷിതാക്കളായ ഷൗകത്ത് അലി,സിദ്ധീഖ്,സുബൈർ,ഷംസുദീൻ.പി എന്നിവർ പങ്കെടുത്തു.

28 September 2020

സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ചേർത്ത് വിറ്റാൽ ഒരു ലക്ഷം രൂപ പിഴയും തടവും.

സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ചേർത്ത് വിറ്റാൽ ഒരു ലക്ഷം രൂപ പിഴയും തടവും.


മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിറ്റാല്‍ കുടുങ്ങും. ഒരു ലക്ഷം രൂപവരെയാണ് പിഴ ശിക്ഷ. നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്. മീന്‍ കച്ചവടവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും ക്രിമിനല്‍ കുറ്റമാകുന്ന 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാരപരിപാലനവും ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി. മീനില്‍ വിഷം കലര്‍ത്തുന്നത് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയാകും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഓരോ തവണയും ഒരുലക്ഷം രൂപ പിഴയൊടുക്കണം.


മത്സ്യലേലത്തിലും കച്ചവടത്തിലും നിയമലംഘനം നടത്തിയാലും കുടുങ്ങും. പിഴയ്ക്കൊപ്പം ജയില്‍ ശിക്ഷയും ഉറപ്പ്.ആദ്യതവണത്തെ കുറ്റകൃത്യത്തിന് രണ്ട് മാസം ജയില്‍വാസമോ ഒരു ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ അനുഭവിക്കണം


രണ്ടാം തവണയും പിടിയിലായാല്‍ ഒരു വര്‍ഷം വരെ ജയില്‍വാസം. പിഴ മൂന്ന് ലക്ഷവും. രണ്ടില്‍ കൂടുതല്‍ തവണയായാല്‍ ഒരുവര്‍ഷം ജയില്‍ ശിക്ഷയ്ക്കൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും കിട്ടും.

വൈദ്യുതിവിതരണ സ്വകാര്യവത്കരണം: നടപടിക്രമങ്ങൾ പൂർത്തിയായി

 വൈദ്യുതിവിതരണ സ്വകാര്യവത്കരണം: നടപടിക്രമങ്ങൾ പൂർത്തിയായി


രാജ്യത്തെ വൈദ്യുതിവിതരണരംഗം പൂർണമായി സ്വകര്യമേഖലയിലേക്ക്. ഇതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഊർജമന്ത്രാലയം പുറത്തുവിട്ടു. ഓരോ സംസ്ഥാനത്തെയും വൈദ്യുതിവിതരണം സ്വകാര്യകമ്പനികൾക്ക് കൈമാറുന്നതിന് ടെൻഡർ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും ടെൻഡറുകളുടെ മാതൃകയും തയ്യാറായി.



സംസ്ഥാനം തീരുമാനിക്കണം


കേന്ദ്രം മാർഗനിർദേശമിറക്കിയെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. വിതരണരംഗം സ്വകാര്യ കമ്പനികൾക്ക് കൈമാറാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഫണ്ട്, വൈദ്യുതി എന്നിവ നിഷേധിക്കാനും സാധ്യതയുണ്ട്



സംസ്ഥാനങ്ങളിലെ വൈദ്യുതിരംഗത്തെ ആകെ ആസ്തികളുടെ 83 ശതമാനവും വിതരണത്തിലായതിനാൽ സമ്പൂർണ സ്വകാര്യവത്കരണത്തിന്റെ ഫലമാണ് ഉണ്ടാവുക. സ്വകാര്യവത്കരണ നീക്കത്തിൽ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്നാണ് സൂചന.


ത്രിപുരയൊഴികെ എല്ലായിടത്തും സർക്കാർ കമ്പനികൾക്ക് കീഴിലാണ് വൈദ്യുതിവിതരണം. ത്രിപുരയിൽ സർക്കാർ വകുപ്പിലാണ്. ഡൽഹിയിൽ സ്വകാര്യ കമ്പനികളാണ് വിതരണം. വൈദ്യുതിരംഗത്ത് കേരളത്തിൽ മാത്രം ഒറ്റ കമ്പനിയും മറ്റിടങ്ങളിൽ വിതരണം, പ്രസരണം, ഉത്പാദനം എന്നിങ്ങനെ വെവ്വേറെ കമ്പനികളുമാണ്. നിലവിൽ വൈദ്യുതിവിതരണ കമ്പനികൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി. അഥവാ പ്രത്യേക ഉദ്ദേശ്യ കമ്പനി) ഉണ്ടാക്കണമെന്നാണ് മാർഗനിർദേശം. ഒറ്റക്കമ്പനിയായതുകൊണ്ട് കേരളത്തിൽ എസ്.പി.വി. രൂപവത്കരിക്കേണ്ടിവരും. അതോടെ കെ.എസി.ഇ.ബി.യിൽ ഉത്പാദനവും പ്രസരണവും മാത്രമാവും. വിതരണരംഗം പ്രത്യേക കമ്പനിയായിമാറും.


ഈ വൈദ്യുതിവിതരണ കമ്പനികൾക്ക് കീഴിൽവരുന്ന ഭൂമി ഒഴികെയുള്ള ആസ്തികളാണ് ഓഹരികളായി കൈമാറുന്നത്. ഭൂമി വാർഷിക വാടകയ്ക്ക് ഉപയോഗിക്കാൻ നൽകും. റെഗുലേറ്ററി കമ്മിഷനുകൾ അംഗീകരിച്ച ആസ്തിവിലയായിരിക്കും ഓഹരിവില. വൈദ്യുതി പ്രസരണ നഷ്ടം 15 ശതമാനം എന്ന നിലയ്ക്കാണ് കണക്കിലെടുക്കുക. അതിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ഓഹരിവില കുറയ്ക്കും. കേരളത്തിൽ ഔദ്യോഗികരേഖകളനുസരിച്ച് 13.03 ആണ് പ്രസരണനഷ്ടം.



സംസ്ഥാനങ്ങളുടെ പവർപർച്ചേസ് കരാറുകൾ (പുറമേനിന്നുള്ള വൈദ്യുതി വാങ്ങൽ) പുതിയ കമ്പനിയിലേക്ക് കൈമാറും. കരാറിൽ ഏർപ്പെടുന്ന സമയത്തേക്കാൾ വൈദ്യുതിക്ക് വില ഇപ്പോൾ കുറവാണെങ്കിൽ മാത്രമേ സ്വകാര്യ കമ്പനികൾ ഏറ്റെടുക്കേണ്ടതുള്ളൂ.


സംസ്ഥാനം തീരുമാനിക്കണം


കേന്ദ്രം മാർഗനിർദേശമിറക്കിയെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. വിതരണരംഗം സ്വകാര്യ കമ്പനികൾക്ക് കൈമാറാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഫണ്ട്, വൈദ്യുതി എന്നിവ നിഷേധിക്കാനും സാധ്യതയുണ്ട്

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������