വോട്ടുചോദിച്ച് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം
വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. എം.എൽ.എ. ആയിരുന്നകാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും ഇന്ത്യയിൽ രാഹുലിന്റെ കരങ്ങൾക്ക് ശക്തിപകരാൻ വോട്ടഭ്യർഥിച്ചുമായിരുന്നു പര്യടനം.
രാവിലെ ഊരകം കാരാത്തോട്ടിൽനിന്ന് പര്യടനം ആരംഭിച്ചു. പാണക്കാടി സയ്യിദ് സാദിഖലി ശ്ഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ അടിവാരം, അച്ചനമ്പലം, എരണിപ്പടി, തോട്ടശ്ശേരിയറ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.
എ.ആർ. നഗർ പഞ്ചായത്തിലെ പുതിയത്ത് പുറായ, പാലമടത്തിൽചിന, പുകയൂർ, പുകയൂർ കുന്നത്ത്, വി.കെ. പടി താഴെ, വി.കെ. പടി ദേശീയപാത, ചെണ്ടപ്പുറായ, ഇരുമ്പുചോല, വെട്ടം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മമ്പുറത്ത് സമാപിച്ചു.
കെ.എൻ.എ. ഖാദർ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, കെ.പി.സി. അംഗം പി.എ. ചെറീത്, പി.കെ. കുഞ്ഞു, യു.ഡി.എഫ്. ചെയർമാൻ റഹീം, കാടേങ്ങൽ അസീസ്ഹാജി, കല്ലൻ റിയാസ്, ടി.കെ. മൊയ്തീൻകുട്ടി, സതീഷ് എറമങ്ങാട്ട്, പൂങ്ങാടൻ ഇസ്മായിൽ, പി.കെ.സിദ്ദിഖ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. കെ. ഗിരീഷ് കുമാർ, പി.കെ. അസ്‌ലു, എ.കെ. നസീർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.

















































