ഇഷ്ട്ടപെട്ട പുസ്തകങ്ങൾ വായിക്കാനായി നിങ്ങളുടെ മൊബൈലിൽ വിരലമർത്തിയാൽ മതി.
വേങ്ങരയിലെ വാട്സാപ് വഴിയുള്ള വാർത്താവിതരണക്കാരായ വേങ്ങര ലൈവ് ആണ് വാട്സാപ് വഴിയുള്ള ലൈബ്രറിയും തുടങ്ങി ചരിത്രംകുറിച്ചത്.
വാർത്താവിതരണത്തിന് 11 ഗ്രൂപ്പുകളിലായി മൂവായിരത്തോളം പേര് ഞൊടിയിടയിൽ വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട് വേങ്ങര ലൈവില്‍. കൂടാതെ ഫേസ്ബുക് , ഇൻസ്റ്റഗ്രാം വഴിയും വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിലെത്തിക്കുന്നു നിലവിൽ 190 പേരുള്ള വനിതാ ഗ്രൂപ്പിനുവേണ്ടിയുള്ള ലൈബ്രറി സംവിധാനം വൈകാതെ മറ്റുള്ളവർക്കും ലഭ്യമാകും.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ നോവൽ, കവിതകൾ, കഥകൾ, ലേഖന സമാഹാരങ്ങൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എന്നിവ ഇതിലൂടെ ലഭ്യമാണ്.
ചങ്ങമ്പുഴ, എം ടി, മാധവിക്കുട്ടി, ബെന്യാമിൻ തുടങ്ങിയവരുടെ മിക്ക കൃതികളും ലൈബ്രറിയിൽ ലഭിക്കും. ആനുകാലികങ്ങൾക്കുപുറമേ ബാല ചിത്രകഥകൾ, ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയും ലൈബ്രറിയിൽ ഉണ്ട്.
മുസ്തഫ പൂമഠത്തിൽ, അനസ് അരീക്കളം, അഫ്സൽ വലിയോറ, സി പി നൗഷാദ്, കെ കെ രാജലക്ഷ്മി തുടങ്ങിയവരുടെ കരങ്ങളാണ് ലൈബ്രറിക്കുപിന്നിൽ പ്രവർത്തിച്ചത്.