ചരിത്രരേഖാ സർവേ:- റിപ്പോർട്ട് പ്രകാശനം ചെയ്തു.
സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ നടത്തിയ ചരിത്രരേഖ സർവേയുടെ ബ്ലോക്ക് തല ക്രോഡീകരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചാക്കിരി അബദുൽ ഹഖ് ബ്ലോക്ക് പ്രേരക് ആബിദ .പി ക്ക് നൽകി പ്രകാശനo നിർവഹിച്ചു.സർവേയുടെ ഭാഗമായി നിരവധി പുരാതന രേഖകളും ,താളിയോല ഗ്രത്ഥങ്ങളും എഴുതുകളും പ്രമാണങ്ങളും കണ്ടെത്തിയിട്ടുണ്ട്.ചടങ്ങിൽ ബ്ലോക്ക് ജോയിന്റ് BDO സുരേഷ് കുമാർ TC, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സാനി.ടി.ജെ, ഹെഡ് അക്കൗണ്ടന്റ് ശ്രീ.കുഞ്ഞീതുട്ടി ടി, പ്ലാനിംഗ് ഓഫീസർ ശ്രീ.മൻസൂർ, ശ്രീ.പ്രശാന്ത്, ശ്രീമതി. സജിത ,പ്രേരക് ശ്രീദേവി.പി.ടി എന്നിവർ പങ്കെടുത്തു

































