കക്കാടംപുറം സ്കൂളിൽ പ്രഭാതഭക്ഷണത്തിന്
പദ്ധതി
വേങ്ങര: ഒട്ടിയ വയറുമായി
കക്കാടംപുറം സ്കൂളിലെ ഒരു കുട്ടിക്കും
ഇനി ക്ലാസിലിരിക്കേണ്ടി വരില്ല.
ഒന്നുമുതല്‍ ഏഴാം ക്ലാസു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണമൊരുക്കി കക്കാടംപുറം, എ ആർ നഗർ ഗവ:യു പി സ്കൂള്‍ വികസനത്തിന്റെയും നന്മയുടെയും മറ്റൊരു മാതൃകയാവുകയാണ്.
രാവിലെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതെയാണ് പല കുട്ടികളും ക്ലാസിലെത്തുന്നത്.
മദ്രസ വിട്ട് വരുന്ന കുട്ടികൾക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു
വരാൻ സമയം കിട്ടാറില്ല.
ഇത് അവരുടെ പഠനത്തെ ബാധിക്കും.
ഈ അവസരത്തിലാണ്
പ്രശ്ന പരിഹാരമെന്നോണം
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പുതിയ പദ്ധതിയായ കഞ്ഞിയും ചമ്മന്തിയും എന്ന പേരിൽ
വേറിട്ട പരിപാടിക്ക്
സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടത്.
ബഹുഭൂരിപക്ഷവും സാധാരണക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന സ്കൂളില്‍ ചില വിദ്യാര്‍ഥികള്‍ ക്കെങ്കിലും വിശപ്പ് വില്ലനാണ്.
ഓരോ ദിവസവും കുറിയരിക്കഞ്ഞിയും ചമ്മന്തിയും, പാൽ കഞ്ഞിയും, ഉപ്പുമാവും, കപ്പയും, ബ്രഡും ചായയും തുടങ്ങി വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പി പഠനത്തോടൊപ്പം ഇനി കുട്ടികളുടെ
വയറും മനസ്സും നിറയ്ക്കും.
ഉച്ചഭക്ഷണം പോലെ ഇതും സ്‌കൂളില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. രാവിലെ പത്തു മണിക്കാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക. ആവശ്യമുള്ളവർക്കെല്ലാം കഴിക്കാം.
അതിനു വേണ്ടി പ്രത്യേക
ബെല്ലും ഉണ്ടായിരിക്കും.
പ്രഭാത ഭക്ഷണ ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ പ്രഭാത ഭക്ഷണ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം പി യുസുഫ്
അധ്യക്ഷനായി.
വിദ്യാഭ്യാസ സ്ഥിരം സമിതി
ചെയർ പേർസൺ നഫീസ ടീച്ചർ,
ബിപിഒ വി ഭാവന,
എസ് എം സി ചെയർമാൻ
കെ കെ ബഷീർ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ലത്തീഫ്,
പ്രധാനാധ്യാപകന്‍ കെ എ ഹമീദ്, സീനിയർ അസിസ്റ്റന്റ് കെ മുഹമ്മദ്,
എസ് ആർ ജി കൺവീനർ പി.കെ അബ്ദുന്നാസർ, സ്റ്റാഫ് സെക്രട്ടറി
പി.എം ഇഖ്ബാൽ, പാറമ്മൽ അഹമ്മദ് മാസ്റ്റർ, സത്താർ, എ പി ഷാജി
തുടങ്ങിയവർ സംബ്ബന്ധിച്ചു