Labels

19 September 2020

കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു

 കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു


അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിലെ കുന്നുംപുറം  ഏഴാം വാർഡിലെ അമ്പലപ്പൊറ്റ  കോൺഗ്രീറ്റ് റോഡ് വാർഡ് മെമ്പർ വി.ട്ടി ജംഷീന ഇക്ബാലിനോടപ്പം ഇന്നലെ വിവാഹിതരായ എ .പി. ഹൈദർ അലിയും ഭാര്യ ഫർഹാന ജാസ്മിനയും കൂടി ചേർന്ന് വാർഡിന് സമർപ്പിച്ചു.പ്രസ്തുത റോഡ് ഉടമസ്ഥർ 2019ൽ പഞ്ചായത്തിലേക്ക് വിട്ട് നൽകുകയും 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 66  മീറ്റർ ദൂരം  കോൺക്രീറ്റിംഗ് പൂർത്തീകരിക്കുകയും ചെയ്തു.

പരിപാടിയിൽ മുൻവാർഡ് മെമ്പർ മുഹമ്മദ് ഇക്ബാൽ വീട്ടി അധ്യക്ഷത വഹിച്ചു.സൈതലവി എ.പി, മൈലാഞ്ചി മുജീബ് ,ഗഫൂർ ഹാജി എ പി ,കുഞ്ഞാലി ഹാജി പി.ട്ടി ,സി പി സലിം ,അരീക്കൻ ജാഫർ ,ലത്തീഫ് വി.എം ,രാജൻ എ പി ,ഹസ്സൻകുട്ടി കാക്ക എ പി ,എന്നിവർ നേതൃത്വം നൽകി.


വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി

 വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി


വേങ്ങര: സ്വർണ്ണകള്ളകടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ സമരത്തിന് നേരെ ഉണ്ടായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. പി സഫീർ ബാബു എ. കെ  നസീർ, സി. എച്ച് സലാം ഇ. പി  കാദർ,എന്നിവർ സംസാരിച്ചു,  ഷാക്കിർ കാലടിക്കൽ, ടി. കെ പൂച്ചാപ്പു, ടി. വി റഷീദ്.പി. പി ആലിപ്പു, വി. ടി മൊയ്തീൻ, പി. കെ കഞ്ഞീൻ,പറാഞ്ചേരി അഷറഫ് ,കെ. പി അനീസ് കൈപ്രൻ ഉമ്മർ,  മേക്കമണ്ണിൽ കുഞ്ഞിപ്പ, നവാസ് ഇ, പി ബാലൻ, എ. കെ നാസർ വി.ടി മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി.

സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി

 സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി


വേങ്ങര: എസ് വൈ എസ് സംഘകൃഷിയിലെ കരനെല്ലിന്റെ കൊയ്ത്തുത്സവം കോട്ടുമലയിൽ നാടിന്റെ ആഘോഷമായി മാറി. എസ് വൈസ് വേങ്ങര സോൺ കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബും സംയുക്തമായി ഊരകം കൃഷി ഭവനുമായി സഹകരിച്ചാണ് അഞ്ച് ഏകറിൽ സംഘ കൃഷി തുടങ്ങിയത്. രണ്ട് ഏക്കറിൽ കൃഷി ചെയത കരനെല്ലിൻ്റെ കൊയ്ത്താണ്  നടക്കുന്നത്. സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി ഇരു പൊത്തി ഒന്ന് ഇന വിവിധ കൃഷിയാണ് ഇറക്കിയിരുന്നത്. ഒന്നാം ഘട്ട വിളവെടുപ്പ് പൂർത്തിയായാൽ രണ്ടാം ഘട്ട വിത്തിറക്കൽ അടുത്ത ആഴ്ച ആരംഭിക്കും. സാന്ത്വനം ക്ലബ് പ്രവർത്തകരുടെ ആത്മാർത്ഥമായ സേവന പ്രവർത്തനത്തിലാണ് കൃഷിയിറക്കുന്നതും വിളവെടുക്കുന്നതും. കോട്ടുമലയിലെ സംഘ കൃഷിയെ  കേരള കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പ്രതേകം  അഭിനന്ദനമറിയിച്ചു രു ന്നു. കൊയ്ത്തുത്സവത്തിൽ കോട്ടുമലയിലെ പഴയ കാല കൃഷിക്കാരായ പാപ്പാലി രാമൻ, ഇല്ലിക്കൽ മുഹമ്മദ് എന്നിവരെ ആദരിച്ചു. അസി.ഡയറക്ടർ കൃഷി വകുപ്പ് വേങ്ങര പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്തിന് നേതൃത്വം നൽകി.എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവ ന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്ത് ഉത്സവത്തിന് നേതൃത്ത്വം നല്‍കി .എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ  ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  എസ് വൈ എസ് വേങ്ങര സോൺ പ്രസിണ്ടൻ്റ് ഉബൈദുല്ല ഇർഫാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ കൊടിഞൻ സുന്ദരൻ, പി കെ അഷ്റഫ്  , എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ടി അലവി ഹാജി , ജില്ലാ സെക്രട്ടറി  മുഹമ്മദ് ക്ലാരി, എ അലിയാർ ഹാജി, ബാവ ചേരൂർ, എം കെ മുഹമ്മദ് സഫ് വാന്‍ കെ കെ  അലവി കുട്ടി എന്നിവർ സംബന്ധിച്ചു. പി  ഷംസുദ്ദീൻ  സ്വാഗതവും  മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.


തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു

തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു


കോവിഡ് ലോക് ഡൗണിന് ശേഷം തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. കോഴിച്ചെന ഗ്രൗണ്ടിൽ വച്ച് നടന്ന ഡ്രൈവിംഗ് ടെസ്റ്റിന് ജോയിൻറ് ആർ.ടി. ഒ പി. എ ദിനേശ് ബാബു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ പ്രമോദ് ശങ്കർ എന്നിവർ നേതൃത്വം നൽകി. ഹെവി ലൈസൻസിനും ലൈറ്റ്  മോട്ടോർ വാഹനങ്ങൾക്കും മോട്ടോർസൈക്കിൾ ലൈസൻസിനുമുള്ള ടെസ്റ്റുകളാണ് ഇന്ന് നടന്നത്. ടെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും ഫേസ് മാസ്കും മറ്റു കോവിഡ പ്രോട്ടോക്കോളും നിർബന്ധമാക്കിയിരുന്നു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. സുരേഷ് ബാബു, ഷാജിൽ.കെ. രാജ് എന്നിവർ ഡ്രൈവിംഗ് ടെസ്റ്റ് നിരീക്ഷണം നടത്തി.


18 September 2020

ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.

 ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി


വേങ്ങര: വേങ്ങര എസ് എസ് റോഡിൽ 30 വർഷമായി ഒറ്റമുറി വാടക വീട്ടിൽ താമസിച്ചിരുന്ന മൂന്ന് രോഗികൾ അടങ്ങിയ ഏഴ് അംഗ കുടുംബത്തിന് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.ജില്ലാ കമ്മിറ്റി അംഗം കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ താക്കോൽ ദാനം നിർവ്വഹിച്ചു. പാലിയേറ്റീവ് സെക്രട്ടറിയും  പ്രൊജക്റ്റ് കോർഡിനേറ്ററുമായസലാം വേങ്ങര അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി വേങ്ങര പ്രസിഡൻറ് കുട്ടി മോൻ,മണ്ഡലം കമ്മിറ്റി അംഗങ്ങൾ കുഞ്ഞാലി മാസ്റ്റർ  ,ഫൈസൽ ചേറൂർ, ഊരകം പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് പി ,ഹസീനുദ്ദീൻ, നിഷാദ് പി തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി 


മലപ്പുറത്ത് സമാദാന പരമായി നടത്തിയ കോൺഗ്രസ്സ്  പ്രതിഷേധ മാർച്ചിനു നേരെ കോൺഗ്രസ് പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെ നേരിട്ട പോലിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.ഹംസ തെങ്ങിലാൻ, മുസ്തഫ പുളളിശ്ശേരി, സി.കെ.ആലസ്സൻ കുട്ടി, മൊയ്ദീൻ കുട്ടി മാട്ടറ, ഷെമീർ കാബ്രൻ,അഷ്കർ അലി, മജീദ് പളക്കൽ, ശ്രീധരൻ എ.ആർ.നഗർ, പ്രമോദ് ചാലിൽ,പി.പി, അലി, സുരേഷ് മമ്പുറം,അഫ്സൽ ചെണ്ടപ്പുറായ, സവാദ് സലിം, വിനീഷ്, സമദ് പുകയൂർ, മുഹമ്മദ് ബാവ, വി.എ.റഷീദ്, യാസർ മമ്പുറം, ഭാവ എ.ആർ.നഗർ, ചെമ്പൻ മുഹമദലി.ആശിഖ്, ശുഹൈബ്, ജമാൽ എന്നിവർ നേതൃത്വം നൽകി,

'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു

 'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു 


കച്ചേരിപ്പടി: സയ്യിദ് ജമലുല്ലൈലി മഖാമിൽ നടന്ന പ്രാർത്ഥനക്ക് സയ്യിദ്  ആബിദ് അൽ അഹ്സനി നേതൃത്വം നൽകി തുടർന്ന് നടന്ന നിൽപ്പ് സമരം സയ്യിദ് ആബിദ് അൽ അഹ്സനി വലിയോറ , റഫീഖ് പാക്കട കുഴിച്ചെന ,  ഷബീറലി നഈമി കൂരിയാട് , മുനീർ അഹ്സനി മാടംചിന, സഹദ് സഖാഫി പാണ്ടികശാല എന്നിവർ നേതൃത്വം നൽകി.

COVID-19 പ്രോട്ടോകോൾ പാലിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് കൂരിയാട് സർക്കിളിലെ 12 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 20 പ്രവർത്തകർ മാത്രം പങ്കെടുപ്പിച്ചായിരുന്നു സമരം.ഷബീറലി നഈമിയുടെ പ്രസംഗത്തോടെ സമരം പിരിഞ്ഞു.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വേങ്ങരയിൽ യൂത്ത്ലീഗ് റോഡ് ഉപരോധിച്ചു

 മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വേങ്ങരയിൽ യൂത്ത്ലീഗ് റോഡ് ഉപരോധിച്ചു


വേങ്ങര: സ്വർണ്ണ കള്ളക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ ഒരംശമെങ്കിലും ജീവിതത്തിലുണ്ടെങ്കിൽ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ആവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ്‌ വേങ്ങര ബസ്റ്റാന്റിനു മുമ്പിൽ റോഡ് ഉപരോധിച്ചു. വേങ്ങര-മലപ്പുറം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും  പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പി.കെ അസ് ലു, യൂത്ത്ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി. അബ്ദുൽ ഹഖ്, എം.എസ്.എഫ് ജില്ലാ ട്രഷറർ പി.എ ജവാദ് , പറമ്പിൽ ഖാദർ, പി. മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു. 

കുറ്റാളൂരിൽ നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന്  വി.കെ.എ റസാഖ്, കെ.ടി ശംസുദ്ദീൻ, കെ.എം നിസാർ, മുനീർ വിലാശ്ശേരി, ഹാരിസ് മാളിയേക്കൽ, എ.കെ ഖമറുദ്ദീൻ, അഡ്വ. എ.പി നിസാർ, എം.എ റഹൂഫ് ,സമീർ കുറ്റാളൂർ,  വി കെ അമീർ ഊരകം , ഹസീബ് അരീക്കുളം, സ്വാദിഖ് മൂഴിക്കൽ, ഫിറോസ് കച്ചേരിപ്പടി, ഹുസൈൻ ഊരകം, ഫൈസൽ പുള്ളാട്ട്, ടി കെ റഷീദ്, അദ്നാൻ,  ഇസ്മായിൽ പി,ഹർഷദ് ഫാസിൽ, സി പി ഹാരിസ്, സി.കെ റഊഫ്, എ.വി സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഹൈക്കോടതി

 ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഹൈക്കോടതി


ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനാവശ്യമായ ആവശ്യമായ എല്ലാ സാധനങ്ങളും സര്‍ക്കാര്‍ ,സ്വകാര്യ സ്കൂളുകള്‍ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.അതുകൂടാതെ നല്‍കുന്ന പഠന സാമഗ്രികളെല്ലാം സൗജന്യമായി നല്‍കണമെന്നും ട്യൂഷന്‍ ഫീസില്‍ അതുള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് മുന്‍പേ പരാതികള്‍ ഉയര്‍ന്നിരുന്നു.

"കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല" എസ് വൈ എസ് നിൽപ്പു സമരം നടത്തി

"കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല" എസ് വൈ എസ് നിൽപ്പു സമരം നടത്തി 


വേങ്ങര: കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന കരിപ്പൂർ വിമാനത്തവള സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് എസ് വൈ എസ് വേങ്ങര സർക്കിൾ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വേങ്ങര ടൗണിൽ നിൽപ്പു സമരം നടത്തി. എസ് വൈ എസ് സോൺ പ്രസിഡണ്ട് ഉബൈദുള്ള ഇർഫാനി ഉദ്ഘാടന നിർവഹിച്ച സമരത്തിൽ സോൺ സെക്രട്ടറി ശംസു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി നിശേധിച്ച എയർപോർട്ട് അതോരിറ്റിയുടെ നടപടി പുനപരിശോധിക്കണമെന്നും മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന കാലിക്കറ്റ് വിമാനത്തവള അവകഗണ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സമരത്തിന് ജഅഫർ സഖാഫി, ജൗഹർ അഹ്സനി, മൂസ മുസ്ലിയാർ , നൗശാദ് ചുള്ളിപറമ്പ്, ലത്തീഫ് നിസാമി, ജഅഫർ ചിനക്കൽ നേതൃത്വം നൽകി.

കോരംകുളങ്ങര പള്ളിപാടയോരം റോഡിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു

 കോരംകുളങ്ങര പള്ളിപാടയോരം റോഡിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു


വേങ്ങര: പത്ത്മൂച്ചി കോരംകുളങ്ങര പള്ളി - വലിയോറ പാടയോരം റോഡ് യാഥാർത്ഥ്യമാക്കുന്നതിന്ന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു. പ്രദേശത്തെ സ്ഥലയുടമകളുടെ യോഗം ചേരാനും ത്വരിതഗതിയിൽ റോഡ് നിർമിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനുമാണ് കമ്മിറ്റി ആലോചിക്കുന്നത്.

പള്ളിയിലേക്കുള്ള പ്രധാന വഴികളിലൊന്നാണ് വലിയോറ പാടയോരം ഭാഗത്തെ നടപ്പാത. അഞ്ച് നേരത്തെ നമസ്കാരത്തിന് സമീപവാസികൾ ആശ്രയിക്കുന്നതും മറ്റു യാത്രാ സൗകര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതും ഈ നടപ്പാതയാണ്.


മഴക്കാലത്ത് വേഗം വെള്ളത്തിലാകുന്ന ഈ നടപ്പാതയാണ് സമീപ വാസികളുടെ ഏക ആശ്രയം.നാടും നാട്ടിൻ പുറങ്ങളും ഏറെ വികസിച്ചിട്ടും ഇതു വഴി റോഡ് യാഥാർത്ഥ്യമാകാത്തതിനാൽ ഏറെ ദുരിതമനുഭവിക്കുകയാണ് പ്രദേശത്തുകാർ.

ചേറ്റിപ്പുറമാട് ഭാഗത്തുള്ളവർ വരെ പളളിയിലേക്ക് വരാനും മയ്യിത്ത് കൊണ്ട് വരാനും ഉപയോഗപ്പെട്ടത്തുന്ന ഈ നടപ്പാത വെള്ളക്കുഴികൾക്ക് അരികിലൂടെയായതിനാൽ ഇതു വഴി സഞ്ചാരം തന്നെ ഏറെ ദുർഘടമാണ്. 

ഏറെക്കാലമായുള്ള പ്രദേശത്തുകാരുടെ ദുരിതത്തിന് അറുതി വരുത്താൻ മഹല്ല് കമ്മിറ്റി തന്നെ രംഗത്തിറങ്ങുകയാണിപ്പോൾ. 

റോഡ് യാഥാർത്ഥ്യമാക്കാൻ മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തുകാർ ഒപ്പുശേഖരണം നടത്തി നിവേദനം കമ്മിറ്റിക്കു സമർപ്പിച്ചു.. മഹല്ല് പ്രസിഡൻ്റ് ഇല്ലിക്കൽ അഹ്മദ് ഹാജി, ജന.സെക്രട്ടറി സി.പി മുഹമ്മദ് ഹാജി, ട്രഷറർ ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി എന്നിവർക്ക് നിവേദനം നൽകി. 

കെ.കെ മൊയ്തീൻ കുട്ടി എന്ന ബാപ്പു, കെ.കെ, കരീം, സി.പി ഖാദർ, എൻ.ടി ശാഫി, കെ.പി അക്ബർ സഈദ്, റഹീം സഖാഫി, മുഹമ്മദലി ഹുദവി കെ കെ, സി.പി ശഫീഖ്, കോയ പാറമ്മൽ സംബന്ധിച്ചു.


കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വർണക്കടത്തെന്ന് സംശയം

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വർണക്കടത്തെന്ന് സംശയം 


വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയാതായി പരാതി. കരിപ്പൂരിലെത്തിയ യാത്രക്കാരനെ യാത്രമദ്ധ്യേ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോയത്.

മുക്കത്തുള്ള ടാക്സി ഡ്രൈവര്‍ അഷ്റഫാണ് തന്റെ വാഹനം തടഞ്ഞ് യാത്രക്കാരനെ തട്ടി കൊണ്ട് പോയതായി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്.കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ ഇദ്ദേഹത്തിന്‍്റെ ബന്ധുകള്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറില്‍ വന്ന സംഘം മര്‍ദ്ദിച്ച്‌ തട്ടി കൊണ്ട് പോവുകയായിരുന്നു.

വിവാദങ്ങളുയര്‍ത്തി വിശ്വാസികളുടെ മനസ്സ് വിഷമിപ്പിക്കരുത്- കുഞ്ഞാലിക്കുട്ടി

 വിവാദങ്ങളുയര്‍ത്തി വിശ്വാസികളുടെ മനസ്സ് വിഷമിപ്പിക്കരുത്- കുഞ്ഞാലിക്കുട്ടി


മലപ്പുറം: സർക്കാരിനെ ഇകഴ്ത്താനായി ഖുർആനെ പോലും രാഷ്ട്രീയക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടുളള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട് പ്രതികരിച്ച് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.എം. ഇക്കാര്യം വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രയോജനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഖുർആൻ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങൾ ഈ നാട്ടിൽ നിർബാധം കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ഇന്നലെ അധികാരത്തിൽ വന്ന കേരള സർക്കാർ കൊടുത്ത സൗജന്യമല്ല. ഇന്ത്യൻ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും നൽകുന്ന സ്വാതന്ത്ര്യമാണത്. കേസിൽനിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതിൽ കാര്യമില്ല. ഞങ്ങളുന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായി മറുപടി നൽകേണ്ടത്. അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാൻ കിറ്റ് ഖുർആൻ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടത്.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്ക് മുതലെടുക്കാൻ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് പല അജണ്ടയുമുണ്ട്. ഞങ്ങൾക്കത് അറിയാം. ശ്രദ്ധിക്കേണ്ടത് വിവാദമുണ്ടാക്കി തടിയൂരാൻ ശ്രമിക്കുന്നവരാണ്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

17 September 2020

സമസ്ത ഓണ്‍ലൈന്‍ മദ്റസ: പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതല്

സമസ്ത ഓണ്‍ലൈന്‍ മദ്റസ: പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതൽ 


ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ സംവിധാനം ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതല്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്തുന്നു. ‘തിലാവ’ എന്ന പേരില്‍ വെള്ളിയാഴ്ചകളില്‍ മാത്രം രാവിലെ 9 മണി മുതല്‍ പരിപാടി സംപ്രേഷണം ചെയ്യും. യൂട്യൂബ്, മൊബൈല്‍ ആപ്, വെബ്സൈറ്റ്, ദര്‍ശന ടി.വി എന്നിവയില്‍ പരിപാടി ലഭ്യമാവും. വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമങ്ങളും സൂറത്തുകളുടെ സ്രേഷ്ടതകളും അവതരണ പശ്ചാത്തലവും ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഖാരിഉകളും മുജവ്വിദുമാരും നേതൃത്വം നല്‍കും. ഖുര്‍ആന്‍ പാരായണ പരിശീലനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ ഹുദവി ഏഴൂര്‍, കെ.വി ഇബ്റാഹീം മുസ്ലിയാര്‍ സംബന്ധിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കബീര്‍ ഫൈസി ചെമ്മാട് നന്ദിയും പറഞ്ഞു.

സൂറത്തുല്‍ഫാത്തിഹ ഉള്‍പ്പെടെ സാധാരണ പാരായണം ചെയ്യുന്ന സൂറകളാണ് ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമസ്ത ഓണ്‍ലൈന്‍ വഴി ജൂണ്‍ ഒന്ന് മുതല്‍ സംപ്രേഷണം ചെയ്തുവരുന്ന മദ്റസ ക്ലാസുകള്‍ക്കും ഈ മാസം അഞ്ചാം തിയ്യതി മുതല്‍ തുടങ്ങിയ ബധിര-മൂകര്‍ക്കുള്ള ആംഗ്യഭാഷയിലുള്ള ക്ലാസുകള്‍ക്കും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. പൊതുസമൂഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ‘തിലാവ’ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചത്.


യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്

യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്


അബുദാബി : യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. യാത്രക്കാര്‍ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് തന്നെ നടത്തണം. ട്രൂനാറ്റ്, സി.ബി നാറ്റ് രീതികളിലുള്ള കോവിഡ് പരിശോധനകള്‍ അംഗീകരിക്കുന്നില്ല. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം ആര്‍.ടി പി.സി.ആര്‍ സംവിധാനത്തിലൂടെ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നും കമ്ബനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.


96 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. സ്വാബ് അല്ലെങ്കില്‍ സാമ്ബിള്‍ ശേഖരിക്കുന്ന സമയം മുതലാണ് ഈ സമയപരിധി കണക്കാക്കുന്നത്.

ഐ.സി.എം.ആര്‍, പ്യുവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നീ ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നിന്റെ അംഗീകാരമുള്ള ലബോറട്ടറികളിലായിരിക്കണം കോവിഡ് പരിശോധന നടത്തേണ്ടത്. ലബോറട്ടറിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡില്‍, ഇംഗീഷിലുള്ള പരിശോധനാ ഫലമാണ് ആവശ്യം. ഒപ്പും സീലും ഉണ്ടായിരിക്കണം. കൈകൊണ്ട് എഴുതിയ ഫലങ്ങളോ തിരുത്തലുകളുള്ളതോ സ്വീകരിക്കുന്നതല്ല. ഫോട്ടോകോപ്പിയും അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്


സംസ്ഥാന ചരിത്രത്തിലാദ്യമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എൻ.ഐ.എയും രാജ്യദ്രോഹ കേസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് വേങ്ങര പഞ്ചായത്ത്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി കുപ്പതൊട്ടിയിലെറിഞ്ഞ് പ്രതിഷേധിച്ചു. ജില്ലാ എംഎസ്എഫ് ട്രഷറർ പി എ  ജവാദ് ഉദ്ഘാടനം നിർവഹിച്ചു, ആമിർ  മാട്ടിൽ അധ്യക്ഷത വഹിച്ചു,എൻ കെ നിഷാദ്, സൽമാൻ കടമ്പോട്ട്, സി പി ഹാരിസ്, ഇബ്രാഹീം അടക്കാപുര,കെ പി റാഫി, ആശിഖ് കാവുങ്ങൽ,ആബിദ് കൂന്തള, ഹാഫിസ് പറപ്പൂര്,സിറാജ്, പി എ അർഷാദ് ഫാസിൽ, സൽമാൻ അരീകുളം,നിയാസുദ്ധീൻ താട്ടയിൽ, എ കെ പി ജുനൈദ്, ഷംസീർ, ഫർഹാൻ അരീകുളം  തുടങ്ങിയവർ നേതൃത്വം നൽകി

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രതിഷേധം സംഘടിപ്പിച്ചു


വി.ടി ബൽറാം എം.എൽ.എ. ഉൾപ്പടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും മാരകമായ പരിക്ക് പറ്റുകയും സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള എൽ.ഡി.എഫ്. സർക്കാരിനെതിരെ കൊളപ്പുറം ടൗണിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.ഹംസതെങ്ങിലാൻ, ആലസ്സൻകുട്ടി സി കെ ,മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീൻ കുട്ടി മട്ടറ.ഹസ്സൻ പി കെ.മജീദ് പൂളക്കൽ, പി.പി.അലി, സവാദ് സലിം,ജാഫർ മമ്പുറം, അശ്കർ പൂവിൽ, മുഹമ്മദ്ഭാവ സി സി, സമദ് പുകയൂർ, അശ്റഫ് കെ.ട്ടി, റഷീദ് വി.എ, സിനാൻ മൂക്കന്മൽ, മുസ്തഫ കെ.കെ, മുഹമ്മദലി ചെമ്പൻ,എന്നിവർ നേതൃത്വം നൽകി.


16 September 2020

കാലിക്കറ്റ് സർവകലാശാല ട്രയൽ അലോട്ട്മെന്റ് തിയ്യതി പ്രഖ്യാപിച്ചു

കാലിക്കറ്റ് സർവകലാശാല ട്രയൽ അലോട്ട്മെന്റ് തിയ്യതി പ്രഖ്യാപിച്ചു 


2020-2021 അധ്യായന വർഷത്തിലേക്കുള്ള ബിരുദപ്രവേശനത്തോടനുബന്ധിച്ചുള്ള അലോട്ട്മെന്റ്18-09-2020 വൈകുന്നേരം 5:00 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. ട്രയൽ അലോട്ട്മെന്റ് ശേഷം നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്സ് ഓപ്‌ഷനുകൾ വിദ്യാർത്ഥികൾക്ക് 18-09-2020 മുതൽ 21-09-2020 വരെ പുനക്രമീകരിക്കാവുന്നതാണ്. ഇതിനായി വിദ്യാർത്ഥികളുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തു കോളേജ്, കോഴ്സ് ഓപ്ഷൻ ഡ്രാഗ് ആൻഡ് ഡ്രോപ്പ് സൗകര്യമുപയോഗിച്ച് പുനക്രമീകരിക്കാവുന്നതാണ്. പുതിയ കോളേജ്, കോഴ്സുകൾ ഈ അവസരത്തിൽ കൂട്ടി ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ സാധ്യമാകുന്നതല്ല.ഒന്നാം അലോട്ട്മെന്റ് 24-09-2020നും രണ്ടാം അലോട്ട്മെന്റ് 06-10-2020നും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കുറുക ഗവ.ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കുറുക ഗവ.ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു


വേങ്ങര: വലിയോറ കുറുക ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ചകെട്ടിടം കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് രണ്ടുഘട്ടങ്ങളിലായി ഒരുകോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയകെട്ടിടം നിർമിച്ചത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കർ, കെ. അലവിക്കുട്ടി, പറങ്ങോടത്ത് മുസ്തഫ, പറമ്പിൽ അബ്ദുൽഖാദർ, സി. വേലായുധൻ, ടി.വി. ഇഖ്ബാൽ, പി. പ്രഭാകരൻ പ്രഥമാധ്യാപകൻ പി.ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.


ജൈവ ഗൃഹം പദ്ധതി തുടങ്ങി

 ജൈവ ഗൃഹം പദ്ധതി തുടങ്ങി


കൃഷി വകുപ്പിന്റെ ജൈവ ഗൃഹം പദ്ധതിക്ക് പറപ്പൂർ രണ്ടാം വാർഡിൽ തുടക്കമായി. പദ്ധതി ഗുണഭോക്താവായ അഞ്ചു കണ്ടൻ അബ്ദുൽ അസീസിന്റെ വീട്‌ കൃഷി ഓഫീസർ സന്ദർശിച്ചു.വാർഡ് മെമ്പർ റൈഹാനത്ത് സുബൈർ, എ കെ ഹുസൈൻ എന്നിവരും സംബന്ധിച്ചു. മുൻ പ്രവാസി കൂടിയായ അസീസ് കുറഞ്ഞ സ്ഥലത്താണ് എല്ലാം ഒരുക്കിയിട്ടുള്ളത്. ആട്, കോഴി, മൽസ്യം, അസോള, പച്ചക്കറികൾ, വിദേശ ഫല വൃക്ഷങ്ങൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത ചെടിച്ചട്ടികൾ തുടങ്ങി അസീസ്ക്കയുടെ കരവിരുതും കഠിനാദ്ധ്വാനവും ആരെയും ആകർഷിക്കും.കൃഷി വകുപ്പ് സബ്സിഡി നൽകി നടപ്പാക്കുന്ന പദ്ധതി കൃഷി ഓഫീസർ ശ്രീമതി മഹ്സൂമ സന്ദർശിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������