പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു
പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മിച്ചതായി ഫലകം വച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിൽ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ചോലക്കുണ്ട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു.1983 നിർമ്മിച്ച ഉദ്ഘാടനം നിർവഹിച്ച പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള നിലവിലുള്ള പഞ്ചായത്ത് ബോർഡിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.നാസർ പറപ്പൂറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രസിഡണ്ടിനെയും മറ്റു മെമ്പർമാരെയും തടഞ്ഞ. പുതിയതായി നിർമ്മിച്ച ഫലകത്തിൽ എഴുതിയ തെറ്റുകൾ തിരുത്തി പുതിയത് സ്ഥാപിക്കാനും പഴയ ഫലകം അതേപടി സ്ഥാപിക്കാനും ധാരണയായി.1983 ശ്രീ തുപ്പികാട്ട് മൂസാ സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞ യുഡിഎഫ് എഫ് പഞ്ചായത്ത് ബോർഡ് ഈ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാഫ് ഊർശ്ശമണ്ണിൽ,സജാദ് ഇ,ജസീം ,യാസിർ കെടി,കെഎസ്യു നേതാക്കളായ ദിൽഖാഷ് യു,റോഷൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.പഞ്ചായത്ത് പുതിയതായി ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് അതിനുപകരമായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.