Labels

17 March 2018

ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു 
വേങ്ങര:
വേങ്ങര മണ്ഡലം കമ്മറ്റി ഓഫീസ് വേങ്ങര ടൗൺ റോളക്സ് ബിൽഡിംഗിൽ ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ ഉൽഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൊമ്പത്തിയിൽ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദാലി, സി.ശിഹാബുദ്ധീൻ, പി.സി കോയ(JCC), എം.കുഞ്ഞിമൊയ്തീൻ ഹാജി, കെ.കെ. അബൂബക്കർ , ശശി കടവത്ത്, വി. മുഹമ്മദ് കുട്ടി, സി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

12 March 2018

ജനറൽ ബോഡിയും 2018 - 2020 ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരിണവും നടന്നു.

വ്യപാരി വ്യവസായി യൂത്ത് കുന്നുംപുറം യൂണിറ്റ്
ജനറൽ ബോഡിയും 2018 - 2020 ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരിണവും നടന്നു.

വ്യപാരി വ്യവസായി യൂത്ത് കുന്നുംപുറം യൂണിറ്റ് ജനറൽ ബോഡി പി കെ ഫാർമസി കോരുകുട്ടി വൈദ്യർ ക്ക് വേണ്ടിയുള്ള ജില്ലാ സെക്രട്ടറി റഷീദ് ടി കെ യുടെ നേതൃത്വത്തിലുള്ള മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അക്രം ചൂണ്ടയിൽ ഉത്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി യാസർ വേങ്ങര സംസാരിച്ചു.  KVVES യൂണിറ്റ്  പ്രസിഡന്റ് കെ കെ കുഞ്ഞിമുഹമ്മദും, KVVES യൂണിറ്റ് ജനറൽ സെക്രട്ടറി കുന്നുമ്മൽ മജീദ് എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷബീർ പെരിന്തൽമണ്ണ പുതിയ കമ്മറ്റി രൂപീകരണം നിയന്ത്രിച്ചു. 2018 - 2020 ലേക്കുള്ള വ്യപാരി വ്യവസായി യൂത്ത്
പുതിയ ഭാരവാഹികളായി
നജുമുദ്ധീൻ എം (പ്രസിഡന്റ്)
പി ഇ ഷബീർ അലി ( ജനറൽ സെക്രട്ടറി )
അഷ്കർ തറയിൽ ( ട്രഷറർ)
എന്നിവരെ തിരെഞ്ഞുടുത്തു..
പി ഇ ഷബീർ അലിയുടെ നന്ദി യോടെ യോഗം പിരിച്ചു വിട്ടു....

10 March 2018

ഹരിതാമൃതം പദ്ധതിയ്ക്ക് തുടക്കമായി

ഹരിതാമൃതം പദ്ധതിയ്ക്ക് തുടക്കമായി
അബുദാബി വേങ്ങര മണ്ഡലം കെ.എം.സി.സി/അലിവ് ചാരിറ്റി സെൽ അബുദാബി ചാപ്റ്റർ സംയുക്തമായി നടപ്പാക്കിയ ഹരിതാമൃതം പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ വെച്ച് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട രോഗികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ മരുന്ന് വേങ്ങര അലിവ് മെഡിക്കൽ ഷോപ്പിലൂടെയാണ്  വിതരണം ചെയ്യുന്നത്. 

28 February 2018

ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും

ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ  ഉദ്ഘാടനവും ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും .


ഊരകം ഗ്രാമ പഞ്ചായത്തിലെ 1500 ല്‍ പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലവിതരണം നടത്തുന്ന ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം പികെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കുടിവെള്ള പദ്ധതിയുടെ വളര്‍ച്ചയും സേവനമികവും വിളിച്ചോതുന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫ്‌റീന അഷറഫും നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെടി അബ്ദുസമദ്, ജമീലാഅബൂബക്കര്‍, വി.കെ. മൈമൂനത്ത്, സൗദാഅബൂതാഹിര്‍, അബൂബക്കര്‍ മാസ്റ്റര്‍, പി. കെ. അഷ്‌റഫ്, ടി.നാരായണന്‍, ഷൈനിമലയില്‍, സുന്ദരന്‍, ബിരിയുമ്മ, മുഹമ്മദ് റാഫി, നാസര്‍ എഞ്ചിനീയര്‍, ഇ.കെ കുഞ്ഞാലി, കെ.ഗിരീഷ് കുമാര്‍, അയ്യപ്പന്‍ വെടിയത്ത്, യു.ബാലകൃഷ്ണന്‍, കെ.വേലായുധന്‍, പി. മുഹമ്മ ദ് , തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ.അസ് ലു സ്വാഗതവും എം.കെ.മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് ചുമതലക്കാരായ പാലേരി അബ്ദുല്‍ലത്തീഫിനെയും ടി.എച്ച്. ഇസ്ഹാക്ക് ഹാജിയെയും ചടങ്ങില്‍ ആദരിച്ചു.

25 February 2018

പ്രതിഷേധ സംഗമം നടത്തി

പ്രതിഷേധ സംഗമം നടത്തി
വേങ്ങര: അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ച്‌ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സഹജീവികള്‍ക്കൊരു കൈതാങ്ങ്‌ എന്ന യുവ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വലിയോറ പരപ്പില്‍ പാറയില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ ജ്വാല തെളിയിച്ച്‌ നടന്ന മൗനജാഥക്ക്‌ ശുഹൈബ്‌ കരുവള്ളി, ഹൈദര്‍ മാളിയേക്കല്‍, സമദ്‌ കുറുക്കന്‍, ഇ.വി സല്‍മാന്‍ ഫാരിസ്‌, മുഹ്‌യുദ്ധീന്‍ ഷാ നേതൃത്വം നല്‍കി.

സബ്ട്രഷറിക്ക് പുതിയകെട്ടിടം പണിയണം -കെ.എസ്.എസ്.പി.യു

സബ്ട്രഷറിക്ക് പുതിയകെട്ടിടം പണിയണം -കെ.എസ്.എസ്.പി.യു
വേങ്ങര: വേങ്ങര സബ്ട്രഷറിക്ക് ബ്ലോക്ക് ഓഫീസിനുസമീപം പുതിയകെട്ടിടം പണിയണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വേങ്ങര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖ് ഉദ്ഘാടനംചെയ്തു. കാമ്പ്രന്‍ അബൂബക്കര്‍ മൗലവി അധ്യക്ഷനായി. പി.കെ. അബ്ദുറഹിമാന്‍, എന്‍.പി. ചന്ദ്രന്‍, കെ. രത്‌നമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. രാധാകൃഷ്ണന്‍ (പ്രസി.), കെ. അബൂബക്കര്‍ മൗലവി, വി. മാധവിക്കുട്ടി (വൈസ്​പ്രസി.), സി.എം. മോഹന്‍ദാസ് (സെക്ര.), കെ.പി. ശ്രീധരന്‍, കെ. ഗംഗാധരന്‍ (ജോ.സെക്ര.), പി.കെ. അബ്ദുറഹിമാന്‍(ട്രഷ.)

23 February 2018

വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം


  • വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം 

മലപ്പുറം:സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങളിലെല്ലാം പ്രത്യേക സ്റ്റിക്കര്‍ പതിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ്. സ്‌കൂള്‍ ബസ്സുകളല്ലാത്ത കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന ജീപ്പ്, ഓട്ടോറിക്ഷ തുടങ്ങിയ മറ്റു വാഹനങ്ങളിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനായി 'സ്‌കൂള്‍ വാഹനം' എന്ന ബോര്‍ഡ് നിര്‍ബന്ധമായും വേണം. കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ്, ചൈല്‍ഡ്‌ലൈന്‍ തുടങ്ങിയവയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും വ്യക്തമായി കാണാവുന്ന രീതിയില്‍ പതിക്കണം. കുട്ടികളെ കയറ്റുന്ന വാഹനങ്ങളുടെ വേഗനിയന്ത്രണം പരിശോധിച്ച് അതത് ജില്ലകളിലെ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണം. ഡ്രൈവറുടെ യോഗ്യതയും അന്വേഷിക്കണം. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത അധ്യയനവര്‍ഷം മുതല്‍ ഈ രീതിയിലേക്ക് മാറും. വാഹനങ്ങളുടെ വേഗം സംബന്ധിച്ചോ ഡ്രൈവറുടെ പെരുമാറ്റത്തിലോ പ്രശ്‌നങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാം. ഇതിനാണ് പോലീസ് , ചൈല്‍ഡ്‌ലൈന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പതിക്കുന്നത്. കൂടാതെ വാഹനത്തിനു പുറത്ത് 'സ്‌കൂള്‍വാഹനം' എന്ന ബോര്‍ഡ് പതിക്കുന്നതോടെ കുട്ടികളെയുംകൊണ്ട് അശ്രദ്ധമായി വാഹനമോടിക്കുന്നത് വേഗത്തില്‍ കണ്ടെത്താനാകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഡ്രൈവറുടെ ഉത്തരവാദിത്വം ഓര്‍മപ്പെടുത്തുക കൂടിയാണ് ലക്ഷ്യം.

21 February 2018

അമ്മാഞ്ചേരിക്കാവില്‍ താലപ്പൊലികുറിച്ചു ..

അമ്മാഞ്ചേരിക്കാവില്‍ താലപ്പൊലികുറിച്ചു .. 


വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവില്‍ താലപ്പൊലി കുറിച്ചു. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേകപൂജ, കോമരംതുള്ളല്‍, രാശിനോക്കല്‍ എന്നീ ചടങ്ങുകള്‍നടന്നു. തുടര്‍ന്ന് കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി താലപ്പൊലി ദേശക്കാരെ അറിയിക്കാനുള്ള അനുവാദം വാങ്ങി. എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിച്ചു. പുതിയകുന്നത്ത് ഗോവിന്ദന്‍കുട്ടിപ്പണിക്കര്‍, യു.പി. രാമകൃഷ്ണന്‍, രാജു എന്നിവര്‍ ?ചടങ്ങുകള്‍ നിര്‍വഹിച്ചു. ഇനി ദേശത്തുള്ളവരെ താലപ്പൊലി അറിയിക്കാന്‍ കോമരം വീടുകള്‍തോറും കയറിയിറങ്ങും. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് താലപ്പൊലി.

20 February 2018

മദ്റസാ സമ്മേളനത്തിന് പ്രൗഢസമാപ്തി

കുഴിച്ചെന:"ധർമ്മം നശിക്കരുത്.ലോകം നിലനിൽക്കണം"എന്ന പ്രമേയത്തിൽ എസ്.ജെ.എം മദ്റസാ സമ്മേളനത്തിന്റെ ഭാഗമായുള്ള കുറ്റൂർ കുഴിച്ചെന മൻശഉൽ ഖൈർ സുന്നി മദ്റസയുടെ മദ്റസാ സമ്മേളനം സമാപിച്ചു. രാവിലെ സദർ മുഅല്ലിം ജഹ്ഫർ സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന സദസ്സോടെ പരിപാടി സമാരംഭം കുറിച്ചു.ഉച്ചക്ക് രണ്ടു മണിക്ക് നടന്ന മജ്ലിസുന്നിസാഇന് സിദ്ദീഖ് സഖാഫി അരിയൂർ നേതൃത്വം നൽകി. വൈകുന്നേരം ഏഴു മണിക്ക് നടന്ന ബഹുജന സമ്മേളനത്തിൽ ജഹ്ഫർ സഖാഫി പ്രാർത്ഥന നടത്തി. ജംഇയ്യത്തുൽ ഖൈരിയ്യ പ്രസിഡന്റ് മമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്. വൈ.എസ് വേങ്ങര സോൺ ക്ഷേമ കാര്യ സെക്രട്ടറി അലിയാർ ഹാജി കക്കാട് ഉദ്ഘാടനം ചെയ്തു. എസ്. വൈ.എസ് ജില്ലാ ഉപാധ്യക്ഷൻ ഇ.കെ മുഹമ്മദ് കോയ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ ബുഖാരി സ്വാഗതവും റഫീഖ് പാക്കട നന്ദിയും പറഞ്ഞു.

19 February 2018

മാസങ്ങളായി നിലനിൽക്കുന്ന ശോചനീയാവസ്ഥ വലിയ അപകടങ്ങൾക്ക് കാരണമാവുകയാണ്

മനാട്ടിപ്പറമ്പ് : കച്ചേരിപ്പടിയിൽ നിന്നും മനാട്ടിപ്പറമ്പിലേക്ക് വരുന്ന റോഡിൽ റോസ് മാനാർ ജംക്ഷനിൽ മാസങ്ങളായി നിലനിൽക്കുന്ന  ശോചനീയാവസ്ഥ വലിയ അപകടങ്ങൾക്ക് കാരണമാവുകയാണ്.വേങ്ങര പഞ്ചായത്തിന്റെ പത്തൊൻമ്പതാം.(19 ) വാർഡിൽ പെടുന്ന ഈ റോഡ് നിരവധി കുടുംബങ്ങളുടെയും വഴിയാത്രക്കാരുടെയും ആശ്രയമാണെന്നിരിക്കെ പഞ്ചായത്ത് മെമ്പറോ ബന്ധപ്പെട്ടവരോ ഈ വിഷയത്തിൽ ഒരുപരിഹാരനടപടി സ്വീകരിക്കാത്തത് പ്രദേശവാസികളുടെയും  യാത്രക്കാരുടെയും  പ്രതിഷേധത്തിനിടയായിട്ടുണ്ട്. മനാട്ടിപറമ്പ് അങ്ങാടിയിൽ റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ കൂടുതൽ ആളുകൾക്ക് ആശ്രയമാകുന്ന ഈ റോഡിൽ അപകടങ്ങൾ സ്ഥിരമാകുകയാണ്.. മാസങ്ങളായി തുടരുന്ന ഈ അപകടസ്ഥിതി വേങ്ങര ലൈവും മറ്റു  പത്രമാധ്യമങ്ങളുൾപ്പെട റിപ്പോർട്ട് ചെയ്തിട്ടും പഞ്ചായത്ത് മെമ്പരടക്കം  ഈവിഷയത്തിൽ കാണിക്കുന്ന നിഷേധാത്മക നിലപാട് നീതികരണമില്ലാത്തതാണ്.

നാളെ താലപ്പൊലികുറിക്കും

നാളെ താലപ്പൊലികുറിക്കും

വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവില്‍ ചൊവ്വാഴ്ച താലപ്പൊലി കുറിക്കും. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേകപൂജ, കോമരംതുള്ളല്‍, രാശിനോക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി താലപ്പൊലി ദേശക്കാരെ അറിയിക്കാനുള്ള അനുവാദംവാങ്ങും എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിക്കും. മാര്‍ച്ച് രണ്ടിനാണ് താലപ്പൊലി.

18 February 2018

വഫ ഊരകം ഓഫീസ് ഉദ്‌ഘാടനം 21 ന്

വേങ്ങരയിൽ നിന്നും ജോലി തേടി വിദേശങ്ങളിലെത്തിയവരുടെ കൂട്ടായ്മയാണ് വഫ.. പ്രവാസി സേവാകേന്ദ്രയുടെ ഊരകം, വേങ്ങര പഞ്ചായത്തുകളുടെ നടത്തിപ്പുചുമതല വഫ ഏറ്റെടുത്തിരിക്കയാണ്. കൂടുതൽ കൃത്യവും ലളിതവുമായി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് വഫയുടെ ലക്‌ഷ്യം. ആദ്യം സജ്ജമായിരിക്കുന്നത് ഊരകം ഓഫീസ് ആണ്. ഉദ്‌ഘാടനം വരുന്ന ഇരുപത്തൊന്നാം തിയ്യതി ബുധനാഴ്ച രാവിലെ 9:30 നു  ബഹു. എം എൽ എ ഖാദർ സാഹിബ് നിർവഹിക്കും. പഞ്ചായത്ത്, ബ്ലോക്ക് ഭരണ രംഗത്തെ പ്രമുഖരും , പ്രവാസി സംഘം നേതാക്കളും , സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പൂർണമായും സേവനം ലക്‌ഷ്യം വെച്ച് ആരംഭിക്കുന്ന സംരംഭമാണിത്. 

സാക്ഷരതാമിഷൻ ആരോഗ്യ ബോധവൽക്കരണം നടത്തി

സാക്ഷരതാമിഷൻ ആരോഗ്യ ബോധവൽക്കരണം നടത്തി
വേങ്ങര: ബ്ലോക്ക് സാക്ഷരതാ മിഷൻ പബ്ലിക്ക് റിലേഷൻ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ ശുചിത്വ ബോധവൽക്കരണ കാമ്പയിൻ നടത്തി.അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി. ബുഷ്റമജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ ചാക്കീരി അബ്ദുൽ ഹഖ്, ജനപ്രതിനിധികളായ പി.പി ഹസ്സൻ, കെ.പി ഫസൽ, ടി.കെ അബ്ദുറഹീം, സാക്ഷരത സമിതി അംഗം ഇ.കെ സുബൈർ, പൂച്ചേങ്ങൽ അലവി, പി.ആബിദ എന്നിവർ പ്രസംഗിച്ചു.

17 February 2018

റോസ് മാനർ അഗതികൾക്ക് ഒരു വീട് വേങ്ങരയിൽ

റോസ് മാനർ അഗതികൾക്ക് ഒരു വീട് വേങ്ങരയിൽ 

കാലം ഒട്ടേറെ പുരോഗമിച്ചെങ്കിലും സമൂഹത്തിലെ പീഢിത വിഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി ഇന്നും ശോചനീയം തന്നെ ഒരു പക്ഷെ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണെന്നു തന്നെ പറയാം.എന്താണിതിന് കാരണം?. അവ പലതാണ്. മാറി മാറി വരുന്ന ജീവിത രീതികൾ ത്വരിതഗതിയിലുള്ള വ്യവസായവത്കരണവും നഗരവത്കരണവും കൂട്ടുകുടുംബത്തിന്റെ തകർച്ച വിവാഹ ബന്ധങ്ങളുടെ തകർച്ച, മാനസിക സംഘർഷങ്ങൾ..... അങ്ങനെ പോകുന്നു
 കാരണമെന്തൊക്കെയായാലും ഇവർക്കു നേരെ കണ്ണടക്കാൻ വയ്യ. ആലംബമർ ഹിക്കുന്ന അശരണർകുള്ള ഒരത്താണിയാണ് റോസ് മനാർ
 ....... ദുരിതമനുഭിക്കുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു സ്ഥാപനം...
🔹എന്താണ് റോസ് മാനർ?
വിവിധ കാരണങ്ങൾ കൊണ്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരിടത്താവളമാണ് ഈ ഷോർട്ട് സ്റ്റേ ഹോമ്.കുടുംബത്തിലുണ്ടാകുന്ന പിരിമുറുക്കങ്ങളും കുടുംബ ശൈഥില്യവും നിമിത്തം
 വീടുവിട്ടിറങ്ങേണ്ടി വരുന്നവർ.
...... സാമൂഹിക മായ പീഢനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ
..... സാമൂഹിക മായ പീഢനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ.
.... ഭാര്യ - ഭർതൃ ബന്ധത്തിലുണ്ടാവുന്ന പാളിച്ചകൾ മൂലം ദുരിതമനുഭവിക്കുന്നവർ.
... ലൈംഗിക പരമായ അക്രമണത്തിനായി കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാറി നിൽക്കാൻ ഇടയാകുന്നവർ.
 അവിവാഹിതകളായ അമ്മമാർ,മാനസികവും വൈകാരികവുമായ പിരിമുറുക്കം അനുഭവിക്കുന്നവർ.
ഇങ്ങിനെയുള്ളവർക്ക് ഒരു ആശ്വാസമാണ് ഷോർട്ട് സ്റ്റേ ഹോം...
 ഷോർട്ട് സ്റ്റേ ഹോമിന്റ ഉദേശം ഇവർക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത്...
 സ്വയം പര്യാപ്തത നേടുന്നതിന് എതെങ്കിലും തൊഴിൽ വൈദഗ്ധ്യം  നേടി അതു വഴി സമൂഹത്തിൽ അവ പുനരധിവസിപ്പിക്കുക - എന്നതാണ്...?

16 February 2018

മിനി ഊട്ടി സംരക്ഷണ യജ്ഞവുമായി ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍

മിനി ഊട്ടി സംരക്ഷണ യജ്ഞവുമായി ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍
https://drive.google.com/open?id=1AsebP7A2c0NUDZFCSHQk0x093FuBWBGg
വേങ്ങര : ഊരകം മലയുടെ താഴ്വരയായ മിനി ഊട്ടി ഇന്ന് സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ നാള്‍ക്കുനാള്‍ സഞ്ചാരികള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍  ഇവിടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞുക്കൊണ്ടിരിക്കുകയാണ്.
                  ഈ സാഹചര്യത്തിലാണ് ചേറൂര്‍ പി പി ടി എം എ വൈ എച്ച് എസ് എസിലെ എൻ എൻ എസ്,സീഡ് തുടങ്ങിയ  ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ ആദ്യപടിയായി  ബോധവല്‍ക്കരണ
ബോര്‍ഡുകള്‍ സ്ഥാപിച്ചത്.ഉൽഘാടന കര്‍മ്മം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

14 February 2018

പ്രസ്റിപോര്‍ട്ടേഴ്സ് ക്ലബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

പ്രസ്റിപോര്‍ട്ടേഴ്സ് ക്ലബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി -

വേങ്ങര: പ്രാദേശിക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വേങ്ങര പ്രസ് റിപോര്‍ട്ടേഴ്സ് ക്ലബ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. നിലവിലെ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതു മൂലമാണ് ഗ്രാമപ്പഞ്ചാത്തിന്‍റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍റിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പുതിയ ഓഫീസ് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡ‍ന്‍റ് വി കെ കുഞ്ഞാലന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസ് റിപോര്‍ട്ടേഴ്സ് ക്ലബ് പ്രസിഡന്‍റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ ടി അമാനുല്ല, കെ കെ രാമകൃഷ്ണന്‍, ടി ഷാഹുല്‍ഹമീദ്, ഇ കെ സുബൈര്‍, എം ഖമറുദ്ദീന്‍, എം കെ അലവിക്കുട്ടി സംസാരിച്ചു. 

വേങ്ങരയിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മനസികരോഗിയായ വയോധികനെ കണ്ടെത്തി

വേങ്ങരയിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മനസികരോഗിയായ വയോധികനെ കണ്ടെത്തി

വേങ്ങര : (www.vengaralive.com)വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ ഊരും പേരും അറിയാത്ത സുമാർ 45 വയസ് തോന്നിക്കുന്ന മാനസിക രോഗിയായ ഒരാൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കാണപ്പെട്ടു നാടുകാർ വിവരം അറീച്ചതിൽ വേങ്ങര പോലിസിന്റെ സഹായത്താൽ തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയുടെ പ്രവർത്തകർ ഏറ്റടുത്ത് താടിയും മുടിയും വളത്തി മുഷിഞ്ഞ വേഷത്തിൻ ഇരുന്ന ആളെ താടിയും മുടിയും വെട്ടി കുളിപ്പിച്ചു വൃത്തിയാക്കീ. .ബന്ധുക്കളെ കണ്ടത്താൻ കഴിയാത്തതിൻ ഇയാളെ പുല്ലൂരപ്പാറ ജോർദാൻ ഭവൻ വൃദ്ധമന്ദിരത്തിലെക്ക് താമസിപ്പിച്ചു ഇയാളെ കുറിച്ച് അറിയുന്നവർ വേങ്ങര പോലീസ് സ്റ്റേഷനില്ലോ തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയുമായോ  ബന്ധപ്പെടുക: 9645215016 രാഗേഷ് പെരുവള്ളൂർ സെയ്തു പുകയുർ സത്താർ ശുഹൈബ് കരുവള്ളി,അഫ്സ്സൽ എന്നിവർ പങ്കടുത്തു.

വലിയോറപ്പാടത്ത് രണ്ടാം ഘട്ട കൊയ്തുത്സവം പൊറ്റമ്മൽഭാഗത്ത്.കെ.പി.സി.സി.മെമ്പർ പി.എ.ചെറിത് ഉദ്ഘാടനം ചെയ്തു,

വലിയോറപ്പാടത്ത് രണ്ടാം ഘട്ട കൊയ്തുത്സവം പൊറ്റമ്മൽഭാഗത്ത്.കെ.പി.സി.സി.മെമ്പർ പി.എ.ചെറിത് ഉദ്ഘാടനം ചെയ്തു

വേങ്ങര : വലിയോറപ്പാടത്ത് രണ്ടാം ഘട്ട കൊയ്തുത്സവം പൊറ്റമ്മൽഭാഗത്ത്.കെ.പി.സി.സി.മെമ്പർ പി.എ.ചെറിത് ഉദ്ഘാടനം ചെയ്തു, വലിയോറ പാടശേഖര സമിതി സി ക്രട്ടറി ചെള്ളി ബാവ ,നാസർ കൈ പ്രൻ, എ.കെ.കുഞ്ഞു, എ.പി.അബൂബക്കർ ,തുടങ്ങിയ കർഷകർ തരിശു കിടന്ന അമ്പതേക്കർ പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കിയാണ് വിത്തിറക്കിയത്.ഇതിനായി സിയോൻ ആയിരത്തി ഒമ്പത് എന്ന വിത്താണുപയോഗിച്ചത്.കൃഷി ഓഫീസർ എം.നജീബിന്റെ പിന്തുണ ഏറെ സഹായകരമായ തായും ഇവർ പറയുന്നു.കാലാവസ്ഥ അനുകൂലമായത് മികച്ച വിളവിന് സഹായകരമായതായി കൃഷിക്കാർ പറഞു.

13 February 2018

ഗോൾഡ് സ്റ്റാർ പത്തു മൂച്ചി ജേതാക്കളായി

ഗോൾഡ് സ്റ്റാർ പത്തു മൂച്ചി ജേതാക്കളായി

വേങ്ങര : സി പി ഐ സംസ്ഥാന സമ്മേള ന ത്തിന്റെ ഭാഗമായി  എ ഐ എസ് എഫ് വേങ്ങര മണ്ഡലം കമ്മിറ്റി സങ്കടിപ്പിച്ച വൺഡേ ഫുട്‌ബോൾ മൽസരത്തിൽ ജേതാക്കളായ ഗോൾഡ് സ്റ്റാർ പത്തു മൂച്ചി ടീം ക്യാപ്റ്റന് എ ഐ എസ് എസ്  സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ്  ജംഷീർ ട്രോ ഫി സമ്മാനിക്കുന്നു ടൂർണമെൻറ്റിൽ രണ്ടാം സ്ഥാനം നേടിയ കോസ് മോ പള്ളിപ്പാറക്കും ഏറ്റവും നല്ല ഗോൾകീപ്പർ ഏറ്റവും നല്ല കളിക്കാരനും ഉള്ള ട്രോ ഫികൾ  സി പി ഐ വേങ്ങര മണ്ഡലം സെക്രട്ടറി കെ നയീം സമ്മാനിച്ചു എട്ട് ടീമുകളാണ് മൽസരത്തിൽ പങ്കെടുത്തത് രാവിലെ  10,30 തിന് ആരംഭിച്ച മൽസരം ഉദ്ഘാടനം ചൈതത് എ ഐ എസ് എഫ് വേങ്ങര മണ്ഡലം സെക്രട്ടറി സ: കെ അഭിലാഷും പ്രസി: കെ സ്നേഹയും ചേർന്ന് ആയിരുന്നു
മൽസരത്തിന് എ ഐ എസ് എഫ് കമ്മറ്റി അംഗങ്ങളായ മുഹ്സിൻ ജുനൈദ് അഭിജിത്ത് അഫ്സൽ  എം ടി  സി പി ഐ മണ്ഡലം കമ്മറ്റി അംഗങ്ങളും നേത്രത്വം നൽകി

11 February 2018

കടലുണ്ടിപ്പുഴയില്‍ അറവുമാലിന്യം തള്ളി .........

കടലുണ്ടിപ്പുഴയില്‍ അറവുമാലിന്യം തള്ളി .........

എ.ആര്‍.നഗര്‍: വേങ്ങര, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളിലെ വിവിധ കുടിവെള്ളപദ്ധതികള്‍ക്ക് വെള്ളം പമ്പുചെയ്യുന്ന കടലുണ്ടിപ്പുഴയില്‍ കോഴിമാലിന്യം തള്ളി. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. എ.ആര്‍.നഗര്‍ വി.കെ.പടി ഉള്ളാട്ട് പറമ്പ് എ. മുഹമ്മദ് ഫാറൂഖി (31) നെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. എ.ആര്‍.നഗര്‍ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയിലെ മമ്പുറത്തും പനമ്പുഴക്കടവിലുമാണ് പ്രതി അറവുമാലിന്യം തള്ളിയത്. ഈ ഭാഗങ്ങളില്‍നിന്നാണ് വിവിധകുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം പമ്പുചെയ്യുന്നത്. എ.ആര്‍. നഗര്‍ അങ്ങാടി റോഡിലെ കോഴിക്കടയിലെ മാലിന്യങ്ങളാണ് രാത്രിയില്‍ തന്റെ ഇരുചക്രവാഹനത്തില്‍ പുഴയില്‍തള്ളിയതെന്ന് പിടിയിലായ യുവാവ് നാട്ടുകാരോട് പറഞ്ഞു. പ്രതിക്കെതിരെ ജലസ്രോതസ് മലിനമാക്കിയതിനെതിരെ കേസെടുത്തു. മാലിന്യം ശേഖരിക്കുന്ന വണ്ടി വന്നുപോയിക്കഴിഞ്ഞാല്‍ അറവുമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തവര്‍ ഇത്തരക്കാരുടെയടുത്ത് മാലിന്യം കൊടുത്തുവിടുകയാണ് പതിവ്. ഇവര്‍ ചെറുവാഹനങ്ങളിലായി പലഭാഗത്ത്‌കൊണ്ടുപോയി മാലിന്യങ്ങള്‍ തള്ളും. കല്യാണങ്ങള്‍ കൂടുതലുള്ള ഞായറാഴ്ചകളില്‍ ഇത് പതിവാണ്. ഇതിനൊരറുതിവരുത്താന്‍ പോലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
 www.vengaralive.com

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������