Labels

11 February 2018

കടലുണ്ടിപ്പുഴയില്‍ അറവുമാലിന്യം തള്ളി .........

കടലുണ്ടിപ്പുഴയില്‍ അറവുമാലിന്യം തള്ളി .........

എ.ആര്‍.നഗര്‍: വേങ്ങര, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളിലെ വിവിധ കുടിവെള്ളപദ്ധതികള്‍ക്ക് വെള്ളം പമ്പുചെയ്യുന്ന കടലുണ്ടിപ്പുഴയില്‍ കോഴിമാലിന്യം തള്ളി. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. എ.ആര്‍.നഗര്‍ വി.കെ.പടി ഉള്ളാട്ട് പറമ്പ് എ. മുഹമ്മദ് ഫാറൂഖി (31) നെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. എ.ആര്‍.നഗര്‍ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയിലെ മമ്പുറത്തും പനമ്പുഴക്കടവിലുമാണ് പ്രതി അറവുമാലിന്യം തള്ളിയത്. ഈ ഭാഗങ്ങളില്‍നിന്നാണ് വിവിധകുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം പമ്പുചെയ്യുന്നത്. എ.ആര്‍. നഗര്‍ അങ്ങാടി റോഡിലെ കോഴിക്കടയിലെ മാലിന്യങ്ങളാണ് രാത്രിയില്‍ തന്റെ ഇരുചക്രവാഹനത്തില്‍ പുഴയില്‍തള്ളിയതെന്ന് പിടിയിലായ യുവാവ് നാട്ടുകാരോട് പറഞ്ഞു. പ്രതിക്കെതിരെ ജലസ്രോതസ് മലിനമാക്കിയതിനെതിരെ കേസെടുത്തു. മാലിന്യം ശേഖരിക്കുന്ന വണ്ടി വന്നുപോയിക്കഴിഞ്ഞാല്‍ അറവുമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തവര്‍ ഇത്തരക്കാരുടെയടുത്ത് മാലിന്യം കൊടുത്തുവിടുകയാണ് പതിവ്. ഇവര്‍ ചെറുവാഹനങ്ങളിലായി പലഭാഗത്ത്‌കൊണ്ടുപോയി മാലിന്യങ്ങള്‍ തള്ളും. കല്യാണങ്ങള്‍ കൂടുതലുള്ള ഞായറാഴ്ചകളില്‍ ഇത് പതിവാണ്. ഇതിനൊരറുതിവരുത്താന്‍ പോലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
 www.vengaralive.com

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������