ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു
ഏ ആർ നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ രാഹുൽ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചും, നീതിന്യായ വ്യവസ്ഥകളെ പോലും ബി ജെ പി സർക്കാർ അധികാര ദുർവിനിയോഗത്തിലൂടെ കോടതിവിധികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ
ഇരുപതാം വാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘടിപ്പിച്ചു. അനസ്, മൻസൂർ, സ്വഫ്വാൻ കുരുണിയൻ, റിയാസ്, ഫസൽ, യാസർ. സുനിൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.