ഹോമിയോ പ്രതിരോധ മരുന്ന് മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു.
പൂച്ചോലമാട്: വാർഡ് 12 ൽ എസ് ഡി പി ഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി പ്രതിരോധമരുന്ന് സലീന അബ്ദുറഹ്മാന് നൽകിക്കൊണ്ട് ഡോ ഗദ്ദാഫി കുന്നുംപുറം (ബി എച്ച് എം എസ്) മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഹോമിയോപ്പതിയുടെ പ്രതിരോധ മരുന്ന് ബ്രാഞ്ച് പ്രവർത്തകർ പൂച്ചോലമാട്ടിൽ വിതരണം ചെയ്തിരുന്നു.ബഷീർ പൂവിൽ സ്വാഗതം പറയുകയും , SDPI ജില്ലാ പ്രസിഡൻറ് CP ലത്തീഫ് സാഹിബ് ,DR ശബാ ശാഹുൽ എന്നിവർ സംസാരിക്കുകയും , പഞ്ചായത്ത് കമ്മിറ്റി അംഗം ചുക്കൻ അബുഹാജി നന്ദി അറിയിക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറി മുസ്തഫ കാടപ്പടി, മണ്ഡലം പ്രസിഡൻറ് ശരീക്കാൻ മാസ്റ്റർ ,പഞ്ചായത്ത് സെക്രട്ടറി ഇ കെ നാസർ , ബ്രാഞ്ച് പ്രസിഡൻറ് അബ്ദുറഹ്മാൻ താട്ടയിൽ , ബ്രാഞ്ച് സെക്രട്ടറി അഷ്റഫ് പൂവിൽ, കുഞ്ഞിമുഹമ്മദ് കാപ്പൻ, ശിഹാബ് താട്ടയിൽ ,ഹംസ കാപ്പൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.