Labels

25 September 2020

മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം

 മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം


കണ്ണമംഗലം: കഴിഞ്ഞ 30 വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം. നൂറിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ഈ റോഡ് പ്രദേശ വാസികളായ പുള്ളാട്ട്, വടക്കീൽ കുടുംബങ്ങൾ 50 ലക്ഷത്തിലധികം വിലവരുന്ന ഭൂമി സൗജന്യമായി ഗവൺമെന്റിന് വിട്ടുനൽകിയതിലൂടെ KNA കാദർ MLA യുടെ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു.

ഉൽഘാടനം:KNA KADHER MLA

അദ്ധ്യക്ഷൻ: ചാക്കീരി കുഞുട്ടി

സ്വാഗതം: പുള്ളാട്ട് റാഫി

നന്ദി: പുള്ളാട്ട് കുഞ്ഞിപ്പ.

പങ്കെടുത്തവർ: പുള്ളാട്ട് ഷാഫി, പുള്ളാട്ട് അഹമ്മദ് കുട്ടി പുള്ളാട്ട് മുസ്തഫറസാഖ് കൊബത്തിയിൽ, സൈതലവി, വിശ്വംഭരൻ, മുജീബ്

24 September 2020

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന


മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന. ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 700 പിന്നിടുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 763 പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 750 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നത് ആശങ്കാജനകമാണ്. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ കുറഞ്ഞു വരികയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി


തിരൂരങ്ങാടി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കക്കാട് ദേശീയപാതയോരത്തുള്ള ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയെടുത്തു

കക്കാട്ടെ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോഗ്യവിഭാഗം അറിയിച്ചു.


പരിശോധനയ്ക്ക് മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ചന്ദ്രൻ, ജെ.എച്ച്.ഐമാരായ എം. സന്തോഷ്‌കുമാർ, കെ.വി. അൻവർ, പി.വി. അനുപമ തുടങ്ങിയവർ നേതൃത്വംനൽകി.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ

 ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ


ഡിജിറ്റൽ പണമിടപാടുകളിലേക്ക് ആളുകൾ എളുപ്പം ചുവടുമാറ്റിയെന്നതാണ് കോവിഡുകാലത്ത് സംഭവിച്ച വലിയൊരു മാറ്റം. കോവിഡ് പകരുമെന്നഭീതിയിൽ, എ.ടി.എമ്മിൽ കയറി പണമെടുക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു.

പണം കൈമാറുന്നതിനും കെ.എസ്.ഇ.ബി., ടെലിഫോൺ, വാട്ടർ ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നതിനും ഓൺലൈൻ സംവിധാനത്തിലേക്ക് കൂടുതൽപേർ മാറി.


കോവിഡുകാലത്തും ബാങ്കുകൾ അടച്ചിടാതിരുന്നതിനാൽ അടിയന്തരസേവനങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാങ്കുകൾ ഇടപാടുകൾക്കുള്ള സമയം പുനഃക്രമീകരിച്ചു. അക്കൗണ്ട് നമ്പർ അനുസരിച്ച് സമയംനൽകിയാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിച്ചത്.


നിക്ഷേപം, പണം പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്‌, സർക്കാർ ഇടപാടുകൾ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് ബാങ്കിങ് സേവനം

കിളിനക്കോട് മിനി റോഡ് റീ ടാറിങ്ങിന് ഫണ്ട് അനുവദിക്കണം;കെ എൻ എ ഖാദർ എം എൽ എ

 കിളിനക്കോട് മിനി റോഡ് റീ ടാറിങ്ങിന് ഫണ്ട് അനുവദിക്കണം;കെ എൻ എ ഖാദർ എം എൽ എ


കിളിനക്കോട്: കാലവർഷക്കെടുതിയിൽ ആകെ  തകർന്നു ഗതാഗത യോഗ്യമല്ലാതെ ആയിരിക്കുന്ന കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട്  മിനി റോഡ് അടിയന്തരമായി റീടാറിങ് ചെയ്യുന്നതിനാവശ്യമായ 15 ലക്ഷം രൂപ ഫണ്ട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ഫണ്ടിൽനിന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് വേങ്ങര എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ.സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരന് കത്തുനൽകി ആവശ്യപ്പെട്ടു.എംഎൽഎയുടെ നിർദ്ദേശപ്രകാരം വേങ്ങര ബ്ലോക്ക് എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനീയർ നന്ദകുമാർ എംഎൽഎയുടെ പി എ അസീസ് പഞ്ചിളി എന്നിവർ സ്ഥലം സന്ദർശിച്ചു. ആവയിൽ ഉമ്മർ ഹാജി,യുഎൻ അബ്ദുൽമജീദ്,ഇ ലത്തീഫ് മിനി കാപ്പ്,മുസ്തഫ കൂത്തോട്,യു പി അലവിക്കുട്ടി ഹാജി,Un അബ്ദുൽ അസീസ്,അയ്യൂബ് കെ,സുൽഫീക്കർ യുകെ,അബ്ദുൽകരീം കെ എന്നിവർ നേതൃത്വം നൽകി.

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധം

 കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധം


കൂരിയാട്: കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരിയാട് പാടവരമ്പിൽ കർഷക ബില്ല് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു. 

കെ.പി.സി.സി അംഗം പി.എ ചെറീത് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.വി ഹുസൈൻ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ പി.പി.സഫീർബാബു,രാധാക്രിഷ്ണൻ‌മാഷ്,പി.പി.ആലിപ്പു,റിയാസ് കല്ലൻ,അജ്മൽ വെളിയോട്, മുജീബ് അമ്പാളി,ഷാക്കിർ കെ.കെ,ഷാഫി കൊളപ്പുറം,ഹാരിസ് പുളിക്കൽ,അസീസ് കൈപ്രൻ,നൗഷാദ് വാളക്കുട,ഷുഹൈബ് മോൻ കരുവള്ളി,റഫീഖ് ചാക്കീരി,എന്നിവർ സംസാരിച്ചു.

മുസ്തഫ കെ.വി,അബ്ദു പാറമ്മൽ,കോയ ചെമ്പൻ,ഷക്കീർ ചെമ്പൻ,മജീദ് ആലുങ്ങൽ,റഫീഖ് പൂവഞ്ചേരി,അഷ്റഫ് ആവയിൽ,അനിൽ,അമീർ ചോലക്കൻ,ഷബീർ.പി .പി,ഇസ്മായീൽ,മുജീബ് ചോലക്കൻ,രവി.സി.എം എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽ അഞ്ച് ട്രാൻസ്ഫോർമേറുകൾ നാളെ ഉദ്ഘാടനം ചെയ്യുന്നു

 വേങ്ങരയിൽ അഞ്ച് ട്രാൻസ്ഫോർമേറുകൾ നാളെ ഉദ്ഘാടനം ചെയ്യുന്നു


വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അഞ്ചു  ട്രാൻസ്‌ഫോമറുകളും അനുബന്ധ ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. ട്രാൻസ്ഫോർമേറുകൾ ചാർജ് ചെയ്യുന്നു. പരിപാടി നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് A P ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം  നിർവഹിക്കുന്നതാണ്. 

  രാവിലെ 11 മണിക്ക് യതീംഖാന,11.30 നു മുതുവിൽകുണ്ട്,ഉച്ചക്ക് ശേഷം 3 മണിക്ക് മനാട്ടി പറമ്പ്,3.30 നു കുണ്ടൂർ ചോല,4 pm നു പാലചിറമാട് എന്നീ സമയങ്ങളിൽ ഉദ്ഘാടന ചടങ്ങ് നടക്കും.

ചടങ്ങിൽ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ. പി. വേലായുധൻ സംബന്ധിക്കും.ഇതു മൂലം വൈദ്യുതി ബോർഡിന് വിതരണ നഷ്ടം  കുറയും എന്നതിന് പുറമെ  ഉപഭോക്താക്കൾക്ക് ഗുണമേന്മ ഉള്ള വൈദ്യുതി നൽകുവാനും   സാധിക്കും. 

കൂടാതെ വേങ്ങര ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വേങ്ങരയിലെ ജനങ്ങൾക്ക് വേണ്ടി KSEB യുടെ  PMU പദ്ധതിയിൽ ഉൾപ്പെടുത്തി 401 മീറ്റർ 11kV ലൈൻ വലിച്ചു 100kVA ട്രാൻസ്‌ഫോർമർ വേങ്ങര കോങ്ങാം പറമ്പിൽ  സ്ഥാപിച്ചു .25.09.2020 നു വെള്ളിയാഴ്ച രാവിലെ 10:30 നു കോങ്ങാംപറമ്പിലെ ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്നതാണ്.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതി:

 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതി:


ഊരകം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വികസന പദ്ധതിയുടെ ഭാഗമായി ഊരകം മേൽ മുറി പഞ്ചായത്ത് പടിയിലുള്ള ജി എൽ പി സ്കൂളിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ഫർണീച്ചർ വിതരണ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കിരി അബ്ദുൽ ഹഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര  ബ്ലോക്ക് ഡിവിഷൻ മെമ്പർ പി പി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.സ്നേഹോപഹാരം വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഡിവിഷൻ മെമ്പർ പി പി ഹസ്സന് നൽകി. ഹെഡ് മാസ്റ്റർ ഇബ്രാഹിം പനമ്പുഴ ,പി കെ അഷ്റഫ് , അദ്ധ്യാപകർ  ആശംസകളർപ്പിച്ചു.

പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ

 പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ


പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച്‌ കഴുകാതെ തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ജാഗ്രത പാലിക്കുക. കാരണം, പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളും ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്.


റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്‌, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും. അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം.ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്.


ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും.


അതുപോലെ തന്നെ കടകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും മുമ്ബ് വന്ന് ഉപയോഗിച്ച്‌ നോക്കിയ ശേഷം (ട്രയല്‍) മാറ്റിവച്ചവയാകാം. അതുതന്നെ നമ്മളും ധരിക്കുമ്ബോള്‍ നേരത്തേ ട്രയല്‍ നോക്കിയ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് വസ്ത്രത്തിലെത്തിയ ഡെഡ്സ്‌കിന്‍ അണുക്കള്‍ എന്നിവ നമ്മുടെ ശരീരത്തിലുമെത്തുന്നു. കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാകാത്ത അത്രയും നേര്‍ത്തതായിരിക്കും ഈ രോഗകാരികള്‍. അതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുന്നത് തന്നെയാണ് സുരക്ഷിതം.


ഇനി മറ്റൊരു പ്രശ്നമുള്ളത്, വസ്ത്രം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ്. ഫാബ്രിക് നിര്‍മ്മിക്കുമ്ബോഴും കളര്‍ ചെയ്യുമ്ബോഴുമെല്ലാം ഇത്തരത്തില്‍ വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നുണ്ട്. ഇവയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക കാരണമാകാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് പിടിക്കാതിരിക്കുന്നത് മൂലവും അസ്വസ്ഥതകളുണ്ടായേക്കാം.

എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ

 എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ


വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം NSS യൂണിറ്റ് വലിയോറ മനാട്ടിപ്പറമ്പ്  "റോസ് മനാർ"  അഗതിമന്ദിരത്തിലേക്ക് ആവശ്യമായ സ്കൂൾ  പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ,ഭക്ഷണ സാധനങ്ങൾ ,മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് കൊടുത്തു. ഈ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ NSS വളണ്ടിയർമാർ പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ NSS ദിനമായ സെപ്റ്റംബർ 24 ന്   സമാഹരിച്ച വിഭവങ്ങൾ "റോസ്  മനാർ" അഗതിമന്ദിരത്തിൽ വിതരണം ചെയ്തു  .ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച  കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരുന്നു  വളണ്ടിയർമാർ വിഭവ സമാഹരണം നടത്തിയതും വിതരണം  ചെയ്തതും.ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീകൃഷ്ണദാസ് പി ഉൽഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ശ്രീ സെബീർ അലി എം ,ലീഡർമാരായ ജൂനൈദ് കെ , മുഫീദ എം പി , മുഹമ്മദ് ഫഹദ്, ഫാത്തിമ ഹിബ എം എന്നിവർ നേതൃത്വം നൽകി.

ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)

 ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)


മലപ്പുറം: രക്ത ബാങ്കുകളിൽ കോവിഡ്-19 സാഹചര്യത്തിൽ  രക്തത്തിന്റെ ദൗർലഭ്യത ഏറിവരുന്നു.അപകടങ്ങൾ, ശസ്ത്രക്രിയകൾ, ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് രക്തം അത്യാവശ്യമാണ്. 

 കൊറോണ ഭീതി മൂലം രക്തദാതാക്കൾ ഹോസ്പിറ്റലിൽ എത്തുന്നതിന് മടിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. 

 സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ജനകീയ രക്തദാന സേന (PBDA) ഒക്ടോബർ 1 വ്യാഴായ്ച ജില്ലയിലെ മൂന്നിടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്.

ഏ ആർ നഗറിൽ നാസ്ക് ആർട്സ് & സ്പോർട്സ് ക്ലബും PBDA യും സംയുക്തമായി കുറ്റൂർ നോർത്തിലെ ഹൈഗ്രേഡ് കോളേജിൽ വെച്ച് നടത്തപ്പെടും.അതേ പോലെ പെരിന്തൽമണ്ണ മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളേജിലുമായിരിക്കും ഇതേ ദിവസം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. PBDA മലപ്പുറം ജില്ല ചീഫ് കോർഡിനേറ്റർ  അബ്ദു റഹ്മാൻ കൊളപ്പുറത്തിന്റെ അദ്യക്ഷധയിലുള്ള യോഗത്തിൽ, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ ശബീർ അരീക്കൻ സ്വാഗതവും, PBDA ഉത്തരമേഖല കോർഡിനേറ്റർ നിയാസ് മഞ്ചേരി ഉദ്ഘാടനവും, PBDA സ്റ്റേറ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ ഷാജഹാൻ ആലുമൂട്ടിൽ പരിപാടിയുടെ പ്രഖ്യാപനവും, PBDA GCC ചീഫ് കോർഡിനേറ്റർ ശരീഫ് കൈനിക്കര വിഷയാവതരണവും, PBDA പാലക്കാട് ജില്ല ചീഫ് കോർഡിനേറ്റർ മുനീർ കരങ്ങനാട് ആശംസയും, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ കെ ടി എം റിയാസ് പുതിയങ്ങാടി നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പിൽ കഴിയുന്ന എല്ലാവരും പങ്കെടുക്കണമെന്നും വരുന്നവർ താഴെയുള്ള നബറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും നേതൃത്വം അറിയിച്ചു.

മഞ്ചേരി- 

നിയാസ് മഞ്ചേരി 9061544454

ഏ ആർ നഗർ-

ശബീർ അരീക്കൻ 9544228017

പെരിന്തൽമണ്ണ- 

മുനീർ കരങ്ങനാട് 9947130919

23 September 2020

ഇക്കുറി കൊറോണ ബ്രേക്കിട്ടു വേഗത്തിനും അപകടങ്ങൾക്കും

 ഇക്കുറി കൊറോണ ബ്രേക്കിട്ടു വേഗത്തിനും അപകടങ്ങൾക്കും


കോട്ടയ്ക്കൽ: കോവിഡ്, വിമാനാപകടം, സ്വർണക്കടത്ത്.... നീണ്ടുപോകുന്ന അനിഷ്ടസംഭവങ്ങൾക്കിടയിൽ 2020 ആശ്വാസം നൽകുന്നത് റോഡപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ്. ഓഗസ്റ്റ് വരെയുള്ള കണക്കുകൾപ്രകാരം മുൻവർഷങ്ങളേക്കാൾ ശരാശരി 20 മുതൽ 25 ശതമാനം വരെ വാഹനാപകടങ്ങൾ ജില്ലയിൽ കുറഞ്ഞു. കൊറോണയെപ്പേടിച്ച് അടച്ചിടൽ വന്നപ്പോൾ നിരത്തിൽ വാഹനങ്ങൾ ഒഴിഞ്ഞതും അമിതവേഗം ഇല്ലാതായതുമാകാം ഇതിനു കാരണം. ലോക്ഡൗൺ സമയത്ത് 70 ശതമാനം വരെയാണ് അപകടങ്ങൾ കുറഞ്ഞത്.



ഓരോമാസവും ശരാശരി 300 അപകടങ്ങൾ ഉണ്ടായിരുന്ന ജില്ലയിൽ ലോക്ഡൗൺ സമയത്ത് 150-ൽ താഴെ മാത്രമാണ് അപകടങ്ങളുണ്ടായത്. ഈ വർഷം 1143 അപകടങ്ങളിലായി 169 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1173 പേർക്ക് പരിക്കുപറ്റി. കഴിഞ്ഞവർഷം 2562 അപകടങ്ങളിലായി 364 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ ആദ്യ മൂന്നുമാസങ്ങളിൽ തന്നെ 28 മരണം എന്നത് മുൻവർഷത്തേക്കാൾ കുറവായിരുന്നു. പരിക്കും കുറവായിരുന്നു. അവസാന മൂന്നുമാസങ്ങളിൽ 14 ശതമാനം അപകടവും 23 ശതമാനം പരിക്കും 22 ശതമാനം മരണവും മുൻവർഷത്തേക്കാൾ കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഒരുദിവസം ശരാശരി ഏഴ് അപകടങ്ങളാണ് നടക്കുന്നത്.


405 ബൈക്കുകളും 297 കാറും അപകടത്തിൽപ്പെട്ടിട്ടുണ്ട്. 53 സ്വകാര്യബസ്സുകൾ അപകടത്തിൽപ്പെട്ടപ്പോൾ ഏഴ് കെ.എസ്.ആർ.ടി.സി. ബസാണ് ഈ വർഷം അപകടത്തിലായത്.

കെട്ടിടനിർമാണച്ചട്ടത്തിൽ വീണ്ടും ഭേദഗതി;

 കെട്ടിടനിർമാണച്ചട്ടത്തിൽ വീണ്ടും ഭേദഗതി


ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി കെട്ടിടനിർമാണച്ചട്ടം ഭേദഗതിചെയ്തു. പുതിയ നിബന്ധനപ്രകാരം അഞ്ചുസെന്റിൽ താഴെയുള്ള വസ്തുവിൽ നിർമിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ളസംഭരണി ഒരുക്കേണ്ട. 2019-ലെ കെട്ടിട നിർമാണച്ചട്ട ഭേദഗതിക്കെതിരേ വ്യാപക പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഭേദഗതി.


1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് പെർമിറ്റ് ആവശ്യമില്ല. 'സുഭിക്ഷ' പദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നൽകിയത്. കെട്ടിടനിർമാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999-ലെ ചട്ടത്തിൽ നിഷ്കർഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നൽകി കെട്ടിടം നിർമിക്കാം.


വ്യവസായസ്ഥാപനങ്ങളിലേക്കുള്ള റോഡുകൾക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായസ്ഥാപനങ്ങൾക്ക് 10 മീറ്റർ വീതിയിൽ റോഡുവേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റർവരെ അഞ്ചുമീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയിൽ റോഡ് മതിയാകും.


18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സ്ഥാപനങ്ങൾക്ക് എട്ടുമീറ്റർ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റർ വീതിയിൽ റോഡ് വേണമെന്ന് നിബന്ധനവെച്ചിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റർ വീതിയിൽ റോഡ് മതിയാകും.



10 മീറ്റർ വീതിയിൽ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്. ബിൽഡ്അപ് ഏരിയയുടെ അടിസ്ഥാനത്തിൽ ഫ്ളോർ ഏരിയ കണക്കാക്കിയിരുന്നതും പിൻവലിച്ചു.


കെട്ടിടനിർമാണമേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായതായി പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് 2019-ലെ ചട്ടം വീണ്ടും ഭേദഗതിചെയ്തത്. 1999-ലെ പഴയ ചട്ടത്തിൽ അനുവദിച്ചിരുന്ന പല ഇളവുകളും നഷ്ടമായിരുന്നു. ഇത് കെട്ടിടനിർമാണമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന വാദം സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഭേദഗതി.

കെ പി എസ് ടി എ ഗുരു സ്പർശം;

 കെ പി എസ് ടി എ ഗുരു സ്പർശം; 


എ ആർ നഗർ: കെ പി എസ് ടി എ ഗുരു സ്പർശം എന്ന പദ്ധതിയിലൂടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ പുതിയത്തുപ്പുറായ  എയുപി സ്കൂളിൽ അറുപതിൽപരം നിർധനരായ വിദ്യാർത്ഥികൾക്കുള്ള  പഠനോപകരണ കിറ്റ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ  വിതരണോദ്ഘാടനം  ചെയ്തു കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി  സ്കൂൾ പ്രധാന അധ്യാപകനുമായ കാമ്പ്രൻ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി നഫീസ ടീച്ചർ, വേങ്ങര സബ്ജില്ലാ കെ പി എസ് ടി എ  പ്രസിഡണ്ട് സത്യനാഥൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് ഹസ്സൻ അലി സി, വൈസ് പ്രസിഡണ്ട്

 മജീദ് എപി,വിബിൻ  അദ്ധ്യാപകൻ , അസീസ് മാഷ്, ഉമ്മർ മാഷ്, എന്നിവർ പരിപാടി സംസാരിച്ചു.

ജില്ലയിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു,

ജില്ലയിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു


മലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് 512 പേർക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ദിവസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് വൈറസ് ബാധിതരുടെ എണ്ണം 500 കവിയുന്നത്. രോഗബാധിതർ വൻതോതിൽ വർധിക്കുന്നത് ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ വിട്ടുവീഴ്ചകൾ പാടില്ല. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 465 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 20 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

പി ഡി പി സമരജ്വാല

 പി ഡി പി സമരജ്വാല


പറപ്പൂര്‍ : അബ്ദുന്നാസര്‍ മഅ്ദനിക്ക് വിദഗ്ധമായ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട്  മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വസതിക്കു മുന്നില്‍ പി ഡി പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പി ഡി പി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറപ്പൂര്‍ വീണാലുക്കലില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.നസീര്‍ ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.കുരുണിയന്‍ ചേക്കു ,പി ടി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.പഞ്ചായത്ത് സെക്രട്ടറി ത്വാഹ പൂന്തിരുത്തി സ്വാഗതവും ട്രഷറര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ

 വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ



വിധവ പെൻഷൻ തുടർന്നും ലഭിക്കാൻ പുനർവിവാഹിതയായില്ലയെന്ന സാക്ഷ്യപത്രം സമർപ്പിക്കണമെന്ന പുതിയ സർക്കാർ നിർദ്ദേശത്തേതുടർന്ന് സംസ്ഥാനത്തേ വിവിധ പെൻഷൻ ഗുണഭോക്താക്കൾ കഷ്ടപ്പെടുകയാണ്. ക്ഷേത്രങ്ങൾ, പള്ളികൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളുമായി അക്ഷയകേന്ദ്രങ്ങളിലും തുടർന്ന് വില്ലേജ്ഓഫീസുകളിലും നേരിട്ടെത്തിയാലാണ് ഇവർക്ക് പുനർവിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭ്യമാവുക. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രായാധിക്യമുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമുള്ളപ്പോഴാണ് അസുഖബാധിതരടക്കമുള്ള വയോധികരും അല്ലാത്തവരുമായ വിവിധ ഗുണഭോക്താക്കൾ ഇപ്രകാരം നെട്ടോട്ടമോടേണ്ടി വരുന്നത്. ഇപ്പോൾ തന്നെ ഇത്തരക്കാരിൽ പലർക്കും ആറ് മാസത്തെ വിധവ പെൻഷൻ കുടിശ്ശികയായിട്ടുണ്ട്. സാക്ഷ്യപത്രം ലഭ്യമായാൽ തന്നെ അത് വീണ്ടും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ സമർപ്പിക്കുകയും തുടർന്ന് തദ്ദേശസ്വയംഭരണസ്ഥാപനം സേവന പെൻഷൻ വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യുന്നതുമാണ് നിലവിലെ രീതി. ഇത് പിന്നെയും പെൻഷൻ വിതരണം താമസിക്കാനിടയാകുന്നു. പെൻഷൻ ഉപഭോക്താക്കൾക്ക് തന്നെ അവരുടെ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് സൗകര്യമൊരുക്കിയാൽ കാലതാമസം ഗണ്യമായി കുറക്കാനാകുമെന്ന് കണ്ട് ഇതിന് തക്ക സൗകര്യം സേവന വെബ്സൈറ്റിൽ ഏർപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം. തോമസ് ഐസകിനോട് അഡ്വ KNA ഖാദർ MLA കത്ത് നൽകി അവശ്യപ്പെട്ടു.

ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്

 ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്


ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. 

അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോറവും www.bcdd.kerala.gov.in യില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍:  എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.

തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം

 തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ ശരാശരി വോട്ടർമാരുടെ എണ്ണം ആയിരമായി നിജപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 വോട്ടർമാരായിരിക്കും ഒരു ബൂത്തിലുണ്ടാവുക. ഇതിൽ കുടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.

കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ബൂത്തുകളിലെ ആകെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 1200 വരെയാണ്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും 1800 മുതൽ 2000 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കും. നേരത്തെ കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിൽ രാഷ്ട്രീയപാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 500 പേരായി ചുരുക്കണമെന്നായിരുന്നു യു.ഡി.എഫ് ആവശ്യം. രണ്ട് കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ പ്രായോഗികമല്ലെന്ന് പറഞ്ഞ് യു.ഡി.എഫ് ആവശ്യം കമ്മിഷൻ അപ്പോൾ തന്നെ തളളിയിരുന്നു. വോട്ടെടുപ്പ് സമയം ഒരു മണിക്കുർ കൂടി കൂട്ടിയിട്ടുണ്ട്. അധികമായി എത്ര ബൂത്തുകൾ വരുമെന്ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുക. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുളള നീക്കമാണ് കമ്മിഷന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം ആയിരം പേരായി ചുരുങ്ങുമ്പോൾ വോട്ടർമാർക്ക് കുടുതൽ സമയമെടുക്കില്ലെന്നാണ് കമ്മിഷൻ വിലയിരുത്തൽ.

22 September 2020

കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു

 കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു


കോട്ടക്കൽ: എച്ച്.എം.എസ് ആശുപത്രി മാനേജ്മെന്റ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന കാസ്പ്/ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി തുടരുന്നതിന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി ധാരണപത്രം ഒപ്പിട്ടു. ഇതോടെ ഗുണഭോക്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ HMS ആശു പ ത്രിയിൽ തുടർന്നും ലഭിക്കുന്നതാണ്.

കഴിഞ്ഞ വർഷം ഗുണഭോക്താക്കൾക്ക് നൽകിയ മികച്ച സേവനം പരിഗണിച്ചാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ധാരണ തുടരാൻ തീരുമാനിച്ചത്.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദ് രോഗ ചികിത്സകൾക്കും ഹെർണിയ, അപ്പൻൻ്റിസൈറ്റിസ്, മൂലക്കുരു, മുട്ടുമാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾക്കും, പ്രസവത്തിനും ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ കോട്ടക്കൽ HMS ആശുപത്രിയിൽ ലഭിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് - 9656800072  -  0494 260 5000


എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������