ഇന്ത്യൻ സ്വാതന്ത്ര സമരം ചേറൂർ രക്ത സാക്ഷി സ്മാരക അംഗനവാടി മുനവ്വറലി തങ്ങൾ ഉദ്ഘടാനം ചെയ്തു
വേങ്ങര: കണ്ണമംഗലം മുതുവിൽ കുണ്ടിൽ നിർമാണം പൂർത്തീകരിച്ച ചേറൂർ രക്തസാക്ഷി സ്മാരക അംഗനവാടി നാടിനുസമർപ്പിച്ചു മലപ്പുറം ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമാണം പൂർത്തീകരിച്ച കെട്ടിടം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘടാനം ചെയ്തു.ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു.പുതുതായി നിർമിക്കുന്ന സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ പ്രവർത്തി ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി ,കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ ,മെമ്പർമാരായ പൂകുത്ത് മുജീബ് ,നെടുമ്പള്ളി സൈദ് ,യു എം ഹംസ ,പുളിക്കൽ അബൂബക്കർ മാസ്റ്റർ ,കൊമ്പത്തിയിൽ റസാഖ്, എൻ കെ നിഷാദ് എന്നിവർ പ്രസംഗിച്ചു.