Labels

28 August 2020

‘മണ’മില്ലാത്ത പൂക്കച്ചവടം; വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ

 ‘മണ’മില്ലാത്ത പൂക്കച്ചവടം;വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ


വേങ്ങര : ഓണക്കാലം ആഘോഷമാക്കാൻ കാത്തിരുന്ന പൂക്കച്ചവടക്കാർക്ക് കോവിഡ്കാലം സമ്മാനിക്കുന്നത്‌ ‘മണമില്ലാത്ത’ ദിവസങ്ങൾ. 500 കിലോയിലധികം പൂക്കൾ ദിവസവും വിറ്റിരുന്നവർക്കിപ്പോൾ ചെലവാകുന്നത് പത്തുകിലോയിൽ താഴെ മാത്രം. ഓഫീസുകളിലെയും സ്കൂളുകളിലെയും ആഘോഷങ്ങളായിരുന്നു വിപണിയുടെ പ്രധാന ആകർഷണം. ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലം കരിച്ചുകളഞ്ഞു വ്യാപാരികളെ.കോവിഡായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ വരുന്നില്ല. കേരളത്തിലാണെങ്കിൽ ആവശ്യത്തിന് കിട്ടാനുമില്ല. കൂടാതെ കഴിഞ്ഞവർഷത്തേക്കാൾ വിലയും കൂടുതലാണ്. വാങ്ങാൻ ആളുകൾ വരാത്തതുകൊണ്ട് കൂടുതൽ ശേഖരിക്കാൻ കച്ചവടക്കാർക്കും പേടിയാണ്.നോട്ട് നിരോധനത്തിനുശേഷം വിപണി പൊതുവെ തളർച്ചയിലായിരുന്നു. ലോക്ഡൗൺ കൂടി വന്നതോടെ പലരും കച്ചവടംതന്നെ മതിയാക്കിയിട്ടുണ്ട്.കുറച്ചുപേരെ മാത്രം ലക്ഷ്യമിട്ടാണ് കട തുറക്കുന്നതെന്ന് വേങ്ങരയിലെ ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ  പറഞ്ഞു. മല്ലിക, റോസ്, ജമന്തി, അരളി എന്നിവയാണ് കൂടുതൽ ചെലവാകാറ്. പാലക്കാട്ടുനിന്നാണ് ഇപ്പോൾ ജില്ലയിലേക്ക് പൂവ്‌ എത്തുന്നത്. പണ്ട് ഒരുദിവസം നടന്ന കച്ചവടം ഈ സീസണിൽ മൊത്തം കിട്ടുമോ എന്ന ആശങ്കയിലാണ്.

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം


തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം.യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തും ആയിരിക്കണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്

 സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്


തിരൂരങ്ങാടി: സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന പേരില്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തെന്നല പുള്ളിതറ എല്‍പി സ്‌കൂളിന് പിറകിലുള്ള തോട്ടോളി ഉമ്മറിന്റ വീട്ടിലാണ് കഴിഞ്ഞദിവസം സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വീട്ടില്‍ വന്ന് സ്ത്രീയോട് ഭര്‍ത്താവ് ഉമ്മറിന്റ പേരില്‍ കേസുള്ളത് അന്വേഷിക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞെത്തിയത്. തുടര്‍ന്ന് വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും വീട്ടുകാരെ ചേര്‍ത്ത് ഫോട്ടോ എടുക്കുകയും ചെയ്തു, ശേഷം ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അതിനുശേഷം വീട്ടുകാര്‍ തിരൂരങ്ങാടി പോലീസില്‍ വിവരം അന്വേഷിച്ചപ്പോള്‍ വന്ന വ്യക്തി വ്യാജനാണെന്ന് മനസ്സിലാവുകയും ചെയ്തു തുടര്‍ന്ന് ഉമ്മറിന്റ ഭാര്യ റാഹില തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി

FOLLOW US

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും


വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും, ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരും അവധി ദിവസങ്ങളിലും റേഷൻ കടകൾ തുറക്കും.വെള്ള റേഷൻ കാർഡിന്റെ നമ്പർ പൂജ്യം മുതൽ നാല് (0- 4) വരെ നാളെയും അവസാനത്തെ അഞ്ച് മുതൽ ഒമ്പത് (5- 9)വരെ അവസാനിക്കുന്ന കാർഡുകൾക്കു മറ്റന്നാളും കിറ്റ് കിട്ടുന്നതായിരിക്കും.ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും നാളെ മുതൽ വിതരണം ഉണ്ടായിരിക്കും.ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരുന്നതാണെ൬ു൦ അവധി ദിവസങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും  സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.


കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി

കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി


കുളപ്പുറം : ദുരൂഹസാചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് സുപ്രധാന ഫയലുകളാണ്. ഇതുമൂലം പല തെളിവുകളും ഇല്ലാതായി. ഇതില്‍പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൊളപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ഹംസതെങ്ങിലാൻ,മുസ്തഫ പുള്ളിശ്ശേരി,മൊയ്ദീൻ കുട്ടി മാട്ടറ,മജീദ് പൂളക്കൽ,കെ.കെ.അബൂബക്കർ,പി പി.അലി,ചാത്തഭാടൻ സൈതലവി,മുസ്തഫ ചേലക്കൻ,ഉസ്മാൻ കെ.ട്ടി,അശ്റഫ്.കെ.ട്ടി,വി.എ.റഷീദ്,കലാം പുള്ളിശ്ശേരി,കലാം ചാലിൽ,ശാഫി.എൻ.കെ,ആബിദ്.കെ എന്നിവർ നേതൃത്വം നൽകി


കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


വേങ്ങര : പാലക്കാട് നോർത്ത് സ്റ്റേഷനിൽ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് ക്രുരമായി പീഡിപ്പിച്ചതിലും വംശീയാധിക്ഷേപം നടത്തിയതിലും നടപടിയെടുക്കുക, ഇടത് സർക്കാരിന്റെ ആർ എസ് എസ് വിധേയത്വം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കാംപസ് ഫ്രണ്ട് വേങ്ങര ഏരിയ പ്രസിഡന്റ് ആസിഫ് സഹീർ, സെക്ക്രട്ടറി ഫായിസ്, ജോയിൻ സെക്ക്രട്ടറി അനസ് എന്നിവർ നേതൃത്വം നൽകി.


ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം


സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സെപ്തംബര്‍ രണ്ട് വരെ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമേ അനുമതിയുള്ളൂ. ലോഡ്ജുകളില്‍ അതിഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മുന്‍പും ശേഷവും റൂമുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍  കോവിഡ്  രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. ഓണസദ്യയുടെ പേരിലുള്ള ആള്‍ക്കൂട്ടം അനുവദിക്കില്ല.  ഓണാഘോഷ പൊതുപരിപാടികൾ  പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്തും. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ .



പെട്രോൾ പമ്പുകൾ അടച്ചിടും


പെട്രോൾ പമ്പുകൾ അടച്ചിടും


ഓയിൽ കമ്പനികളുടെ ഡീലർ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തിരുവോണ ദിവസമായ ഓഗസ്റ്റ് 31ന് കേരളത്തിലെ എല്ലാ പെട്രോൾ  പമ്പുകളും അടച്ചിടുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.

കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്

കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്



വേങ്ങര: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ മറവിൽ മണൽക്കടത്ത് സംഘം സജീവമായി. പുഴയിൽ വെള്ളം താഴുകയും മണൽത്തിട്ടകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് മണൽവാരൽ സംഘങ്ങൾ സജീവമായത്.റവന്യൂവകുപ്പധികൃതരും പോലീസും കോവിഡ് രോഗനിയന്ത്രണത്തിന്റെ ചുമതലയേറ്റെടുത്ത അവസരം മുതലെടുത്താണ് മണൽക്കടത്ത്. പാറമടകൾക്കേർപ്പെടുത്തിയ നിയന്ത്രണവും നിർമാണമേഖലയിൽ അനുവദിച്ച ഇളവും ഇവർക്ക് തുണയാവുകയാണ്.മണൽകടത്തിനെതിരേ രൂപീകരിച്ച ജനകീയസമിതികൾ നിലവില്ല. രാത്രിയിൽ വീടിനടുത്തുനിന്ന് മണൽവാരുന്നത് ശ്രദ്ധയിൽപ്പെട്ടാൽപോലും ഭയംകാരണം ആരും പോലീസിൽ പരാതിപ്പെടാറില്ല. ഇതെല്ലാം അവഗണിച്ച് ചിലർ പോലീസിൽ വിവരം നൽകിയാലും അധികൃതർ ഗൗനിക്കാറില്ലെന്നും പരാതി ഉയരുന്നു.മണൽ വാരുന്നവർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാത്രികാലങ്ങളിൽ നടക്കുന്ന കൊള്ള പകൽ പുറത്തറിയാൻ കാരണമാവുന്നത്.എന്നാൽ കടലുണ്ടിപ്പുഴയിൽനിന്നും മണൽ വാരുന്നതായി ഇതുവരെ ആരും രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും രാത്രികാല നീരീക്ഷണം ശക്തമാണെന്നും വേങ്ങര എസ്.ഐ. എൻ. മുഹമ്മദ് റഫീഖ് അറിയിച്ചു.രാത്രികാല നിരീക്ഷണത്തിൽ കഴിഞ്ഞദിവസം ഊരകം മമ്പീതിയിൽനിന്നും അനധികൃതമായി മണൽ കയറ്റുന്നതിനിടെ വാഹനം പിടികൂടിയെന്നും വാഹനത്തിനടുത്ത് പോലീസെത്തിയപ്പോഴേക്കും മണൽ കയറ്റുന്നവർ ഓടിരക്ഷപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു

ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്‌സ്റ്റാൻണ്ട്

ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്‌സ്റ്റാൻണ്ട്



തിരൂരങ്ങാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെമ്മാട്ട് തിരൂരങ്ങാടി നഗരസഭയുടെ അനുമതിയോടെ പുതിയബസ്‌സ്റ്റാൻഡ് യാഥാർഥ്യമാകുന്നു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ ബസ്‌സ്റ്റാൻഡ് നിർമിക്കുന്നത്.പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ചെമ്മാട്ട് നിലവിലുള്ള ബസ്‌സ്റ്റാൻഡിൽ സ്ഥലസൗകര്യം കുറവുള്ളതിനാൽ മിനിബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറാറുള്ളത്.വലിയ ബസുകൾ റോഡരികിൽ നിർത്തിയിടുകയാണ് പതിവ്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കാറുണ്ട്. വീതികുറഞ്ഞപ്രധാന റോഡരികിലുള്ള ബസ്‌സ്റ്റാൻഡിൽനിന്ന് ബസുകൾ റോഡിലേക്ക് ഇറങ്ങുന്നതും കയറുന്നതും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകാറുണ്ട്. നിലവിലെ ബസ്‌സ്റ്റാൻഡുമായുള്ള കരാർ അവസാനിച്ചിരുന്നെങ്കിലും നഗരസഭ പുതുക്കിയിരുന്നില്ല. ബ്ലോക്ക് റോഡിലെ സ്ഥലത്ത് ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിന് സ്വകാര്യവ്യക്തിയുമായി നഗരസഭാ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ ആർ.ടി.എയും ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.നഗരസഭ നിർദേശിച്ച രൂപരേഖപ്രകാരം നിർമാണം പൂർത്തിയാകുന്നതോടെ ബസ്‌സ്റ്റാൻഡ് നടത്തുന്നതിനുള്ള അനുമതി നഗരസഭ നൽകും.പുതിയ ബസ്‌സ്റ്റാൻഡിൽ പത്ത് വലിയബസുകൾ ഒരേസമയം നിർത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പത്തുമീറ്റർ വീതിയിലുള്ള രണ്ടുവഴികളും നിർമിക്കുന്നുണ്ട്. യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും സജ്ജീകരിക്കും.

ബസ്‌സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നതിന് റോഡിൽ ക്രമീകരണങ്ങൾ നടത്തും. പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ കൊടിഞ്ഞി റോഡിൽ കയറി ബ്ലോക്ക് റോഡിലൂടെ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. മലപ്പുറം ഭാഗത്തുനിന്നുവരുന്നവർ മമ്പുറം ബൈപ്പാസിൽനിന്നും ബ്ലോക്ക് റോഡിൽ കയറിയും ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. ബസ്‌സ്റ്റാൻഡിൽനിന്നും പുറത്തിറങ്ങുമ്പോൾ എല്ലാബസുകളും ദർശനയ്ക്ക് സമീപം ബ്ലോക്ക് റോഡ് ജങ്ഷനിൽനിന്ന് പ്രധാനറോഡിലേക്കും പ്രവേശിക്കും.


ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി


ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി


വേങ്ങര പറമ്പിൽ പടിയിൽ പകടപ്പുറായ കെഎംസിസിയുടെ സഹകരണത്തോടെ ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും അമ്പല പരിസരവും അണു വിമുക്തമാക്കി. പ്രഭാകരൻ സി എം,ഇല്ലിയാസ്,ഇൻഫാൻ,മുഹമ്മദ്‌ അലി മങ്ങാടൻ,മൊയ്‌ദീൻ കോയ,മൂച്ചിക്കാടൻ മുജീബ്,സൈദലവി തയ്യിൽ, എന്നിവർ നേതൃത്വം നൽകി.

എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം

 എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം



പറപ്പൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പറപ്പൂർ രണ്ടാം വാർഡിലെ എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് ശാപമോക്ഷം.കെ.എൻ.എ ഖാദർ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെ നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് പരിഹാരമായി.20 അടിയോളം താഴ്ചയുള്ള റോഡിന്റെ ഒരു വശം അടർന്ന് വീണ് സമീപ വീടുകൾക്കടക്കം ഭീഷണിയായിരുന്നു.കിഴക്കേ പാടത്തേക്കുള്ള ഏക ഗതാഗത മാർഗ്ഗം തടസ്സപ്പെട്ടത് കർഷകർക്കും പ്രയാസമുണ്ടാക്കിയിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് നേതാവായിരുന്ന പരേതനായ പി.ടി മൊയ്തീൻ ഹാജി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ഒടുവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി എം.എൽ.എക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. എം.എൽ.എയുടെ പി.എ പഞ്ചിളി അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ സൈദുബിൻ, ഇ.കെ സുബൈർ മാസ്റ്റർ, കർഷക സംഘം മണ്ഡലം സെക്രട്ടറി കറുമണ്ണിൽ അബ്ദുസ്സലാം, എ.കെ സിദ്ദീഖ്, പി.അഹമ്മദ് കുട്ടി, ചെമ്പൻ നാസർ, പി.മൊയ്തീൻ, പി.മുഹമ്മദ്, പി.ടി ഹംസത്ത് സിനാൻ എന്നിവരും സംബന്ധിച്ചു.

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു

 റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു



ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37840 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയിരുന്നത്. കഴിഞ്ഞ കുറച്ച് ആഴചാവാരാന്ത്യങ്ങളിലായി സ്വർണ വിലയിൽ ഇടിവ് തുടരുന്ന് കൊണ്ടിരിക്കുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയും

ഓണചന്ത ഉദ്ഘാടനം ചെയ്തു

 ഓണചന്ത ഉദ്ഘാടനം ചെയ്തു



അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൊളപ്പുറം അത്താണിയിൽ കൃഷി വകുപ്പിന്റെ ഓണസ്മൃതി 2020 സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപ്പേരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എൻ.വി നഫീസ ടീച്ചർ, കള്ളിയത്ത് റുഖിയ ടീച്ചർ, കാവുങ്ങൽ ലിയാക്കത്തലി, കൃഷി ഓഫീസർ ശൈലജ, വാർഡ് മെമ്പർ ശൈലജ പുനത്തിൽ കൃഷി അസിസ്റ്റന്റ് മാരായ അജി, അസ്ലം വണ്ടൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

എ ആർ നഗർ പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്‌തു

 എ ആർ നഗർ പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്‌തു

എ ആർ നഗർ പഞ്ചായത്ത്‌ വാർഡ് ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ സംഘടിപ്പിച്ച ഓണകിറ്റ് വിതരണം എൻ സി പി സംസ്ഥാന നിർവാഹക  സമിതി അംഗം പി എച്ച് ഫൈസൽ ഉദ്‌ഘാടനം ചെയ്തു.അപ്പു പട്ടാളത്തിൽ,പൊന്നു പരക്കാട്ട് ഉബൈദ് ഇക്ബാൽ എന്നിവർ  പങ്കടുക്കുകയും രോഹിത് ഇ,സുധിൻലാൽ,പ്രജീഷ്,സൽമാൻ സി പി,ഷഫീഖ് കെ പി,ഫാരിസ് കെ കെ,മിസ്റാൻ പി കെ,ആഷിഫ് കെ കെ എന്നിവർ വിതരണത്തിന് നേതൃതം നൽകുകയും ചെയ്തു

06 November 2019

ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി

ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി

കുറ്റാളൂര്‍ ബദ്‌റുദ്ദുജാ ഇസ്‌ലാമിക് സെന്ററിന്റെ മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. രാവിലെ സുബ്ഹി നിസ്‌കാരത്തിന് ശേഷം നടന്ന മൗലിദ് സദസിന് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഹക്കീം സഅദി അണ്ടോണ, യൂസുഫ് സഖാഫി കുറ്റാളൂര്‍, ശിഹാബുദ്ദീന്‍ അദനി നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന മീലാദ് സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. ത്അ്ജീലുല്‍ ഫുതൂഹ് മജ്‌ലിസിന് ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. സയ്യിദ് തുറാബ് തങ്ങള്‍ പാണക്കാട് പ്രാരംഭ പ്രാര്‍ഥന നടത്തി.  ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി,  ടി ടി അഹമ്മദ്കുട്ടി സഖാഫി, സയ്യിദ് മന്‍സൂര്‍ തങ്ങള്‍, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ പരുത്തിപ്പാറ, സയ്യിദ് സ്വാലിഹ് ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,  ഒ കെ സ്വാലിഹ് ബാഖവി, സിബ്ഗത്തുല്ല സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മമ്പീതി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അലവി സഅദി മോങ്ങം, സത്താര്‍ സഖാഫി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, ഖാസിം ഹാജി പേരാമ്പ്ര സംബന്ധിച്ചു.

26 October 2019

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങരയിലെ പ്രമുഖ വാട്സ് ആപ്പ് ഗ്രൂപ്പായ മുണ്ട്യാംതടം ഗ്രൂപ്പ് വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാരുടെ കോൽക്കളി ട്ടീമിന് ആവശ്യമായ അരപ്പട്ടകൾ സ്നേഹോപഹാരമായി നൽകി. വ്യത്യസ്ത വേദികളിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർ 27/10/2019. ഞായറാഴ്ച രാവിലെ  കുറ്റൂർ നോർത്ത് സ്കൂളിൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ കലാപരി പാടികളുടെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കാനിരിക്കെവെയാണ് മുണ്ട്യാം തടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ  സ്നേഹോപഹാരം ലഭിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളിപ്പാലാക്കൽ നിർവഹിച്ചു. സായം പ്രഭ ഇംബ്ലിമെൻറ് ഓഫീസർ ശ്രീമതി കമലാ ഭായ് അദ്ധ്യക്ഷത വഹിച്ചു. മെംബർമാരായ ഇ. മുഹമ്മദലി , അശ്റഫ് പറാഞ്ചേരി , ലതീഫ് പൂവഞ്ചേരി , ലാന്റ്സ് ക്ലബ് അംഗം മുനീർ ബുഖാരി , മുണ്ട്യാംതടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ പൂയിത്തറ അബ്ദുറഹ്മാൻ ( ബാവ) , സക്കീർ മുണ്ട്യാം വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ സൈതലവി ഹാജി മുതലായവർ ചടങ്ങിൽ പങ്കെടുത്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് തലത്തിൽ അവതരിപ്പി ക്കാൻ അവസരം ലഭിച്ച തിന് പുറമെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് തലത്തിലും അവതരി പ്പിക്കാൻ അവസരം ലഭിച്ച തിൽ വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗര ന്മാർ ഇരട്ടി സന്തോഷത്തിലാണ്

25 October 2019

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ പത്രവായനയിൽ
വേങ്ങര:
72 പിന്നിട്ട കറുത്തേടത്ത്‌ രാമേട്ടന്റെ ദേശാഭിമാനി വായനയ്ക്ക്‌ പ്രായം അൻപത്‌ പിന്നിട്ടു. ഇന്നും ചെറുപ്പത്തിന്റെ അതേ ഊർജത്തിൽ  കടയിലെ തയ്യൽ മെഷീനുസമീപമിരുന്ന്‌ വായന തുടരുകയാണ്‌ ഈ വയോധികൻ. കണ്ണടയില്ലാതെയാണ്‌  വായന. വാർത്തകൾ, ലേഖനങ്ങൾ, മുഖപ്രസംഗം എന്നിവയെല്ലാം പ്രഭാതത്തിലെ ഒറ്റവായനയിൽ ആ തലച്ചോറിലെത്തും. അതിനിടെ കടയിൽ വരുന്ന പതിവുകാർക്കെല്ലാം തയ്ച്ചുവച്ച ഉടുപ്പുകൾക്കൊപ്പം വായനയിലെ വിവരങ്ങളും ലഭ്യമാക്കും.  1966ലാണ്‌ ദേശാഭിമാനിയുമായുള്ള ഈ അഭേദ്യബന്ധം തുടങ്ങുന്നത്‌.  പിന്നെ ഒരിക്കലും ആ പതിവ് മുടങ്ങിയിട്ടില്ല. -  67ലാണ്‌ സിപിഐ എം അംഗമാവുന്നത്‌.  52 വർഷമായി ഇന്നും അംഗത്വം പുതുക്കുന്നു. അതിനിടെ നാലുതവണ കണ്ണമംഗലം  ബ്രാഞ്ച് സെക്രട്ടറിയായി. രണ്ടുതവണ വേങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായി.

കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിയിരുന്ന കാലത്താണ് രാമേട്ടൻ പാർടിയുമായി അടുക്കുന്നത്. വെന്നിയൂരിലെ അമ്മാവന്റെ വീട്ടിൽനിന്നായിരുന്നു  പ്രൈമറി വിദ്യാഭ്യാസം. സ്കൂൾ വിട്ടുവരുമ്പോൾ പലപ്പോഴും കമ്യൂണിസ്റ്റുകാരുടെ പ്രസംഗങ്ങളുണ്ടാവും. ഈ പ്രസംഗങ്ങളിലെ പാവങ്ങളുടെ കഷ്ടപ്പാടുകൾ തന്റേതുകൂടിയാണെന്ന തിരിച്ചറിവാണ് രാമേട്ടനെ പാർടിയിലേക്ക്‌ അടുപ്പിച്ചത്‌.   57ൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഉച്ചഭക്ഷണ പദ്ധതിയും ആകർഷിച്ചു. 

പാർടി പിളരുന്നതിനുമുമ്പുതന്നെ നേതാക്കളുമായി ഇദ്ദേഹത്തിന്‌ ബന്ധമുണ്ടായിരുന്നു. പിന്നീട്‌ സിപിഐ നേതാക്കളായ  പി ഗംഗാധരൻ, കോയക്കുഞ്ഞു നഹ, സിപിഐ എം നേതാക്കളായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരി, കെ ബാപ്പു തുടങ്ങിയവരുമായി  ബന്ധംപുലർത്തി. 95ൽ  തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ്  വേളയിൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ തന്റെ തയ്യൽ കടയിൽ വിശ്രമിച്ചത്‌ രാമേട്ടന്‌ ഇന്നും ഓർമയുണ്ട്‌.  

വർഗ–-ബഹുജന സംഘടനകളുടെ നേതൃതലത്തിലും രാമേട്ടൻ പ്രവർത്തിച്ചു.  95ൽ അവിഭക്ത  വേങ്ങര പഞ്ചായത്തിൽ മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.  ഇപ്പോൾ സിപിഐ എം  തോട്ടശേരിയറ ബ്രാഞ്ച് അംഗമാണ്‌. ഭാര്യക്കും നാലുമക്കൾക്കുമൊപ്പം  പുള്ളിപ്പാറയിലെ കുറക്കൻപറമ്പിലാണ്‌ താമസം. എഴുപതുകഴിഞ്ഞിട്ടും ദേശാഭിമാനിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും ഊർജിതം.

24 October 2019

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ പഞ്ചായത്ത് ISO സർട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിന് വേണ്ടി മാസങ്ങളോളമായി തീവ്രയത്നത്തിലായിരുന്നു.പഞ്ചായത്ത് ഉദ്യോഗസ്ഥൻ മാരും ഭരണ സമിതിക്കാരും പഞ്ചായത്തിന്റെ എല്ലാ കാര്യത്തിലും വളരെ അടുക്കും ചിട്ടയും വരുത്തുന്നതിന്നു വേണ്ടി രാവും പകലും കഠിനമായ ജോലിത്തിരക്കിലായിരുന്നു.

  ഈ മാസം 3ന് ISO യുടെ ഭാഗമായി ഗവൺമെന്റ് ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ ചുമതലയിൽ ഭരണസമിതി മെമ്പർ മാരേയും ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിന്റെ ആദ്യഘട്ടത്തിൽ എന്താണ് ISO എന്നും അതിന്റെ പ്രത്യേകതയും വിവരിച്ചുതരികയും, ശേഷം പഞ്ചായത്ത് മുഴുവനായും ഓഡിറ്റ് നടത്തുകയും തുടർന്ന് രണ്ടാം ഘട്ടത്തിൽ ഓഡിറ്റിങ്ങിൽ കണ്ട പോരായ്മകളെ ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്തുകയും ചെയ്തു.

   ശേഷം 19/10/19 ന് ഇതുപോലെ വീണ്ടും മീറ്റിംഗ് വിളിച്ച് ചേർത്തു. സൂചിപ്പിച്ച പോരായ്മകൾ നികത്തിയതിന്റെ അടിസ്ഥനത്തിൽ 21/10/19ന്  1SOസർട്ടിഫിക്കറ്റ് നൽകി രേഖപ്പെടുത്തി.
അങ്ങിനെ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������