ദേശീയപക്ഷി ദിനാചരണം
പെരുവള്ളൂർ: ജനുവരി 5 ദേശീയപക്ഷി ദിനത്തോടനുബന്ധിച്ച് ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി, വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകി ഒളകര ഗവ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ദേശീയപക്ഷി ദിനം ആചരിച്ചു. ഇനിവരാനിരിക്കുന്ന കടുത്ത വേനലിനെ കണക്കിലെടുത്ത് വിദ്യാലയത്തിലും, പരിസരപ്രദേശങ്ങളിലും പക്ഷികൾക്ക് വെള്ളം നൽകുവാനായി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ എൻ. വേലായുധൻ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് സോമരാജ് .പി നേതൃത്വം നൽകി.