Labels

01 January 2019

ക്വിന്റൽ കേക്ക് മുറിച്ച് പുതുവർഷ ആഘോഷം

ക്വിന്റൽ കേക്ക് മുറിച്ച് പുതുവർഷ ആഘോഷം

101 കിലോ തൂക്കമുള്ള കൂറ്റൻ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റ് കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂൾ കുട്ടികളും അദ്ധ്യാപകരും. പ്രിൻസിപ്പാൾ യൂസഫ് കരുമ്പിലും ഹെഡ്മാസ്റ്റർ അനിൽ കുമാർ പി.ബിയും ചേർന്ന് കേക്ക് മുറിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ മൊയ്തീൻ കുട്ടി , ഡെപ്യൂട്ടി എച്ച്എം, ബേബി ജോൺ ഹസ്സൻ ആലുങ്ങൽ ഷാജിത്ത് വി, യൂണിയൻ ചെയർമാൻ നസ്റുദ്ധീൻ സ്കൂൾ ലീഡർ അൻസില എൻ എന്നിവർ നേതൃത്വം നൽകി

29 December 2018

വേങ്ങരയിൽ വനിതാമതിലിനെതിരേ പ്രമേയം

വേങ്ങരയിൽ വനിതാമതിലിനെതിരേ പ്രമേയം


വേങ്ങര: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വനിതാമതിലിനെതിരേ വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രമേയം പാസാക്കി. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് കളങ്കംചാർത്തുകയും ജാതിമത വേർതിരിവുകൾ സൃഷ്ടിക്കാൻ പരസ്യപ്രഖ്യാപനമായി നടക്കാൻപോവുന്ന വർഗ്ഗീയമതിലിനോട് വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ വനിതകൾ സഹകരിക്കരുതെന്നുമായിരുന്നു പ്രമേയം.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജാബിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതിയംഗം കൂളിപ്പിലാക്കൽ ഫസലാണ് പ്രമേയം അവതരിപ്പിച്ചത്.

പ്രമേയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തുള്ള അഞ്ച് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തുടർന്ന്‌ പ്രമേയം ഏകകണ്ഠേന പാസാക്കി

വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം 2018" സമാപിച്ചു

വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം 2018" സമാപിച്ചു

പെരുവള്ളൂർ: വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര  ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച  രണ്ടു ദിവസത്തെ  ക്യാമ്പ്  "തണൽ കൂട്ടം 2018" സമാപിച്ചു. വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതിന്  *രുചിമേളം* , ഉത്സവാന്തരീക്ഷവും വാദ്യോപകരണങ്ങളും രൂപയുടെ വിനിമയവും പരിചയപ്പെടുത്തുന്നതിന് *കൊട്ടും പാട്ടും,* ക്രാഫ്റ്റ് വർക്കുകൾ പരിചയപ്പെടുന്നതിന് *കളിപ്പാട്ടം* ,  തെയ്യം, ബാൻഡ് മേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ പുകയൂർ അങ്ങാടിയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചുകൊണ്ട് നടന്ന *വിളംബരജാഥ* , *തീയേറ്റർഗെയിം* , *മുത്തശ്ശിയും കുട്ട്യോളും* , നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി *വിദ്യാർത്ഥികളുടെ കലാപരിപാടികൾ* തുടങ്ങിയവകൊണ്ടെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു  വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചത്.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഇസ്മയിൽ കാവുങ്ങൽ ചടങ്ങിന്റെ അധ്യക്ഷനായി. ബി.പി.ഒ ഭാവന ടീച്ചർ, എൻ.വേലായുധൻ മാസ്റ്റർ, എൽ.സി പ്രദീപ്കുമാർ, പി.പി സെയ്തുമുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ,  തുടങ്ങിയവർ സംസാരിച്ചു. മനോഹരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ബി.ആർ.സി അംഗങ്ങളായ ബൈജു , ഷൈജു, അശ്റഫ് , സ്കൂളിലെ അധ്യാപകരായ സോമരാജ് പാലക്കൽ, ഷാജി. പി.കെ, പ്രമോദ് കുമാർ, ജയേഷ്, പി.ടി.എ ,എം.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചുള്ളിയാലപ്പുറം സ്നേഹതീരം ക്ലബ്ബ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നല്കി.
ബി.ആർ.സി വേങ്ങര യുടെ ഉപഹാരമായി വിദ്യാലയത്തിലെ ജൈവ ഉദ്യാനത്തിലേക്ക് മാവിൻതൈകൾ നൽകി.

26 December 2018

ക്യാമ്പിലെ കൃസ്തുമസ് ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം

ക്യാമ്പിലെ കൃസ്തുമസ് ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ NSS ന്റെ സപ്തദിന ക്യാമ്പിലെ കൃസ്തുമസ് ആഘോഷം സ്കൂളിലെ പൂർവ വിദ്യർത്ഥിയായിരുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനൊപ്പം കേക്ക് മുറിച്ചും കരോൾ ഗാനം പാടിയും ആഘോഷിച്ചു

കൊളപ്പുറം ജി.എച്ച്.എസിൽ നടന്ന പരിപാടിയിൽ പഞ്ചായത്തംഗം കല്ലൻ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരുന്നു. പിടി എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി, സച്ചിൻ കുമാർ, അസ്‌ലം കെ.പി എം, യാസിർ പൂവിൽ എന്നിവർ സംസാരിച്ചു 

വേങ്ങര ഗ്രാമീണ ബങ്കിലെ CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കുന്ന ബാങ്ക് അടപ്പിക്കുമെന്ന ഭീഷണിക്കുമുന്നിൽ സംരക്ഷണ മതിലൊരുക്കി കോൺഗ്രസ് പ്രവർത്തകർ

വേങ്ങര ഗ്രാമീണ ബങ്കിലെ CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കുന്ന ബാങ്ക് അടപ്പിക്കുമെന്ന ഭീഷണിക്കുമുന്നിൽ സംരക്ഷണ മതിലൊരുക്കി കോൺഗ്രസ് പ്രവർത്തകർ

ഗ്രാമീൺ ബാങ്കിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരത്തിന്റെ പേരിൽ അടഞ്ഞുകിടന്നിരുന്ന വേങ്ങര ബ്രാഞ്ചിൽ ജോലി ചെയ്യാൻ സന്നദ്ധമായി മുന്നോട്ടുവന്ന  ബങ്കിലെ ജീവനക്കാർക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംരക്ഷണമൊരുക്കി. ബാങ്കിന്റെ പ്രവർത്തനം നിരവധി സാധാരണക്കാരായ ഇടപാടുകാർക് ആശ്വാസമായി .എം .എ.അസീസ് ,സി .ടി .മൊയ്‌ദീൻ ,അസീസ് കൈപ്രൻ ,ജീവൻ ചേറ്റിപ്പുറമാട് ,ശാക്കിർ കെ .കെ ,ഹുസൈൻ കെ .വി ,കുഞ്ഞീൻ പാലേക്കോടണ് ,മുജീബ് വി .ടി ,കുഞ്ഞവറു കാട്ടി , സി.എച് .സലാം ,കാബ്രൻ മുജീബ് എന്നിവർ നേതൃത്വം നൽകി

24 December 2018

വേങ്ങര ഗ്രാമീണ ബാങ്ക് CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന പോലീസിന്റെ ഉറപ്പിൽ പ്രധിഷേധം അവസാനിപ്പിച്ചു രണ്ട് ദിവസത്തിനുശേഷവും ഇതേ നില തുടർന്നാൽ ശക്തമായ പ്രധിഷേധമുമായി കോൺഗ്രസ് പ്രവർത്തകർ വരുമെന്ന് മുന്നറിയിപ്പ് നൽകി പ്രതിഷേധത്തിന് എം .എ .അസീസ്, എം .ടി അസൈനാർ, സി .എച് .സലാം, അസീസ് കൈപ്രൻ ,ശാക്കിർ .കെ .കെ ,ഇല്ലിക്കോടൻ സലാം, കാറലകത്തു മൂസ്സ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

23 December 2018

എൻ.എസ്.എസ് ക്യാമ്പിൽ നിന്നും സൗജന്യ ഫിനോയൽ വിതരണം

എൻ.എസ്.എസ് ക്യാമ്പിൽ നിന്നും സൗജന്യ ഫിനോയൽ വിതരണം

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഫിനോയൽ വീടുകളിൽ സൗജന്യമായി വിതരണം ചെയതു. 

           കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത് . ക്യാമ്പിന്റെ ഉദ്ഘാടനം ഏ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി  സുബൈദ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർമാരായ റിയാസ് കല്ലൻ, ഷൈലജ പുനത്തിൽ, പി.ടി.എ പ്രസിഡന്റ് കല്ലൻ അബദുൽ റഷീദ്,  പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ പ്രോഗ്രാം ഓഫീസർ യാസിർ പൂവിൽ എന്നിവർ സംസാരിച്ചു

22 December 2018

ലാസ്റ്റ് ബെൽ വേങ്ങര മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ലാസ്റ്റ് ബെൽ
വേങ്ങര മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
വേങ്ങര: മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
1996 - 98 കാലഘട്ടത്തിൽ 7ാം തരം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥി സംഗമം സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ ആബിദ് ഉദ്ഘാടനം ചെയ്തു. കെ. റാബിയ ടീച്ചർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി മനാർ സെക്രട്ടറി പി.കെ.സി. ബീരാൻ കുട്ടി പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ഫായിസ് സ്ഥാപനത്തിനുള്ള ഉപഹാരം കെ. നഫീസ ടീച്ചർക്ക് നൽകി. വിപുലമായ അലുംമനി ഉടൻ സംഘടിപ്പിക്കാൻ സംഗമം തീരുമാനിച്ചു.

വേങ്ങരയിലെ സൗജന്യATDCതയ്യൽ പരിശീലന കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു

വേങ്ങരയിലെ സൗജന്യATDCതയ്യൽ പരിശീലന കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും ATDC യും സംയുക്തമായി 3 മാസം ദൈർഘ്യമുള്ള  സൗജന്യ തയ്യൽ പരിശീലന കോഴ്സ് ആരഭിക്കുന്നു.

യോഗ്യത:
പ്രായം :18 തൊട്ട് 35 വരെ 
വിദ്യാഭ്യാസം : അഞ്ചാം തരം.
വാർഷിക വരുമാനം 3 ലക്ഷത്തിനു തഴെ
 
താത്പര്യമുള്ള യുവതീയുവാക്കൾ 
വരുമാന സർട്ടിഫിക്കറ്റ്, 
SSLC/ സകൂൾ സർട്ടിഫികറ്റന്റെ പകർപ്പ്, ആധാർ കാർഡന്റെ പകർപ്പ്, 4 പാസപോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ ATDC യുടെ മലപ്പുറം സെന്ററിൽ (ATDC മലപ്പുറം, വേങ്ങര ബസ്സ്റ്റാന്റ് ബിൽഡിംഗ്, വേങ്ങര - Phone number: 97440 22070, 80 75821346) സമർപ്പിക്കുക. 

കൂടതൽ വിവരങ്ങൾക്ക് മേൽ പറഞ്ഞ  നമ്പറിൽ ബന്ധപ്പെടുക.

21 December 2018

വീട്ടുനമ്പർ 1729 ഇത് ഗണിത വീട് ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ

വീട്ടുനമ്പർ 1729 ഇത് ഗണിത വീട്
ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ  വിദ്യാർത്ഥികൾ

വീട്ടുനമ്പർ 1729 ഇത് ഗണിത വീട്
പെരുവള്ളൂർ:ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ  വിദ്യാർത്ഥികൾ.വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയ ഗണിത വീട്ടിൽ കുട്ടികൾ
 സ്വന്തമായി നിർമ്മിച്ച ഗണിതോപകരണങ്ങളും,
ഗണിത ചിഹ്നങ്ങളും, ഭാരതീയ ഗണിത ശാസ്ത്ര കാരന്മാരുടെ ചിത്രങ്ങളും,
ഗണിത പുസ്തകങ്ങളും വളരെ
ചാരുതയോടെ പ്രദർശിപ്പിച്ചു. വീടിന്റെ നമ്പർ രാമാനുജൻ സംഖ്യ യായ  1729 ആയിരുന്നു. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിൽ അധിഷ്ഠിതമായി പൂർണമായും ഗണിത രൂപങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു വീട് വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയത്. ഭാരതത്തിലെ സുപ്രസിദ്ധ ഗണിത ശാസ്ത്ര കാരനായ ശ്രീ.ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്.വിദ്യാലയത്തിലെ ഗണിത ക്ലബ് 'ഗൂഗോൾ' പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്   വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു 

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്   വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുകയുണ്ടായി.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി എൽ ജോസ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൽ ഹക്ക് അധ്യക്ഷസ്ഥാനം നിർവഹിച്ചു. വേങ്ങര നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും, റവന്യു, എക്സൈസ്, ഹെൽത്ത്, വിദ്യാഭ്യാസവകുപ്പ് എന്നീ ഡിപ്പാർട്ട്മെൻറിൽ നിന്നും വകുപ്പുതല ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും, MLA യുടെ പേഴ്സണൽ അസിസ്റ്റന്റ് അസീസ് പഞ്ചിളി കുടുംബശ്രീ ചെയർപേഴ്സൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു

20 December 2018

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആഹ്ളാദപ്രകടനം

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആഹ്ളാദപ്രകടനം

വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ആഹ്ളാദപ്രകടനം ആറു മണിക്ക് കൂരിയാട്ട് നിന്നും ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിശ്ചല ദൃശ്യങ്ങളും, വിവിധ കലാരൂപങ്ങളും ,ബാന്റ് മേള വാദ്യങ്ങളും, കരിമരുന്ന് പ്രയോഗവും ഘോഷയാത്രക്ക് മികവേകും, കോൺഗ്ര സ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകുന്നത്. വാർത്താ സമ്മേളനത്തിൽ എം.എ.അസീസ്, സി.ടി.മൊയ്തീൻ, പി.പി. ആലിപ്പു, സി.എച്ച്.അനീസ് ,കെ.പി.നിഷാദ്, സലാം പുച്ചേങ്ങൽ, കെ.കുഞ്ഞവറു എന്നിവർ പങ്കെടുത്തു.

അറബിക് ദിനം ആചരിച്ചു

അറബിക് ദിനം ആചരിച്ചു

വേങ്ങര: പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കാലിക സമൂഹത്തിൽ അറബിക് ഭാഷയുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എല്ലാ ക്ലാസിലും പോസ്റ്റർ രചന നടത്തി പ്രദർശിപ്പിക്കുകയും അറബിക് ക്വിസ്, പ്രസംഗം, ഗാനം, അറബിക് വായന എന്നീ ഇനങ്ങളിൽ കുട്ടികൾക്കായി മത്സരങ്ങൾ നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ ചെമ്പൻ ആലസ്സൻ ഉദ്ഘാടനം ചെയ്തപരിപാടികൾക്ക് ഷൗക്കത്ത് മാഷ്, ഖദീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

19 December 2018

പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ് നോട് വിശദമാക്കി

പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ്  വേങ്ങര ലൈവ് നോട് വിശദമാക്കി

കിളിനക്കോട്:  സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെയാണ് വേങ്ങര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ്  വേങ്ങര ലൈവിനോട് വിശദമാക്കി. ഐപിസി 143, 147, 506, 149 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വേങ്ങര പൊലിസ് വ്യക്തമാക്കി. 

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്നെത്തിയ  പെണ്‍കുട്ടികള്‍. കല്ല്യാണവീട്ടിൽവെച്ച് ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെൺകുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വിഡിയോ പ്രചരിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു  പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.  പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്.  രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായ അക്രമമാണ് നേരിടേണ്ടിവന്നത്. ഒരു നാടിനെ അപമാനിച്ചുവെന്നായിരുന്നു പെൺകുട്ടികൾക്കെതിരെ രംഗത്തെത്തിയവരുടെ വാദം.

ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുക’ എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് ലൈവ്. 

16 December 2018

വയോവിരുന്ന് സംഘടിപ്പിച്ചു

വയോവിരുന്ന് സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാഹോമിൽ വയോജനങ്ങൾക്കുവേണ്ടി വേങ്ങര ബ്ലോക് പഞ്ചായത്ത് സാക്ഷാരതമിഷൻ കീഴിലുള്ള GVHSSസ്‌കൂൾ +2 തുല്യത പഠിതാക്കൽ ക്രിസ്ത്മസ്-ന്യൂ ഇയർ അനുബന്ധിച്ച് വിരുന്നൊരുക്കി. വിഭങ്ങൾകൊണ്ട് ശ്രദ്ധേയമായ വിരുന്ന് വേങ്ങരപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി കേക്ക് മുറിച്ച് ഉൽഘാടനം നിർവഹിച്ചു.ഹംസ പുല്ലൻപലവൻ,എ കെ അബുഹാജി, ശങ്കരൻ മാസ്റ്റർ,ഇബ്രാഹിം അഞ്ചുകണ്ടത്തിൽ, ലത്തീഫ് മാസ്റ്റർ, ഹനീഫ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സമീറ, സീനത്ത്, ബേബിസജ്നി ഇസ്മായിൽ, മജീദ്, സുരേഷ്, റാഷിദ്,റഹ്മാൻ,എന്നിവർ നേതൃത്വം നൽകി.

15 December 2018

കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കിരി അബ്ദുൾ ഹഖ് നിർവഹിച്ചു

കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കിരി അബ്ദുൾ ഹഖ് നിർവഹിച്ചു

ഡോകടർ ടി കെ കുഞ്ഞിമോൻ ഗ്രന്ഥശാല നിർമ്മാണത്തിന് മൂന്നര സെന്റ് സ്ഥലം സൗജന്യമായി നൽകി കെട്ടിട നിർമാണത്തിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി. 
ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപേരി അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ ,ബ്ലോക്ക് മെമ്പർമാരായ സുലൈഖ മജീദ് ,പി കെ അസ് ലു, വാർഡഗങ്ങളായ കല്ലൻ റിയാസ് ,ലിയാഖത്തലി ,സമീൽ കൊളക്കാട്ടിൽ ,സെമീർ കെ പി ,അഷ്ക്കറലി ,പുനത്തിൽ ഷൈലജ ,ഡോ. ടി കെ കുഞ്ഞിമോൻ ,തിരൂരങ്ങാടി താലൂക്ക് ലൈബ്രറി സെക്രട്ടറി സോമനാഥൻ മാസ്റ്റർ ,ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗം മുഹമദാലി മാസ്റ്റർ ,ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ ,പി ടി എ പ്രസിഡന്റ് കല്ലൻ റഷീദ്, മുസ്തഫ പുള്ളി ശ്ശേരി ,ഉണ്ണി കിളിവായിൽ ,എം വി ദൃജേഷ് ,ഹംസ തെങ്ങിലാൻ ,അബ്ദുറഹ്മാൻ പുള്ളിശ്ശേരി ,സി ബാലൻ ,യൂസഫ് ചോലക്കൻ ,സലീം ,പി കെ റഷീദ് ,ശങ്കരൻ കുന്നത്ത് ,സി രാമൻ ,നാഗൻ പി , ജയേഷ് ഉള്ളാട്ട് പറമ്പ് ,അഷറഫ് ദോസ്താന ,കെ കെ ലതീഫ് സെവൻസ്റ്റർ , ഫായിസ് പി - ആപ്പി മുഹമദ് ഇത്തിഹാദ് എഫ്സി ,അഭിലാഷ് വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് ,റഫീഖ് തിരുത്തിയിൽ , നവകേരളപ്രവാസി പ്രസിഡന്റ് കെ ടി അഷറഫ് ,കെ ടി നാസർ ,സി മുസ്തഫ ,നാസർ മലയിൽ ,പി രവികുമാർ ,ജോ.സെക്ര.സോമരാജ് മാസ്റ്റർ ,കബീർ ബാലത്തിൽ , നവകേരള ട്രഷറർ പിടി ഷംസീർ ,നവകേരള എക്സി.അംഗങ്ങൾ അഷറഫ് ബാലത്തിൽ ,റഹീസ് പി കെ ,ഫൈസൽ ഞാറക്കാടൻ ,പി കെ ഹനീഫ ,മുസ്തഫ കെ ടി .എന്നിവർ പങ്കെടുത്തു

13 December 2018

ഊർജസംരക്ഷണത്തിനുവേണ്ടി 10 കല്പനകൾ

ഊർജസംരക്ഷണത്തിനുവേണ്ടി 10 കല്പനകൾ

വേങ്ങര
പെരുവള്ളൂർ: ഒളകര ഗവൺമെൻറ് എൽ .പി സ്കൂളിൽ ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്തുകല്പനകൾ പുറപ്പെടുവിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജ്ജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു  പത്ത് കൽപ്പനകളുടെ ഉദ്ദേശം. പ്രധാനാധ്യാപകൻ എൻ. വേലായുധൻ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ പി സോമരാജ്, വി ജംഷീദ്, കെ കെ റഷീദ്  എന്നിവർ നേതൃത്വം നൽകി

കക്കാടംപുറം സ്കൂളിൽ പ്രഭാതഭക്ഷണത്തിന് പദ്ധതി

കക്കാടംപുറം സ്കൂളിൽ പ്രഭാതഭക്ഷണത്തിന് 
പദ്ധതി

വേങ്ങര: ഒട്ടിയ വയറുമായി
കക്കാടംപുറം  സ്കൂളിലെ ഒരു കുട്ടിക്കും
ഇനി ക്ലാസിലിരിക്കേണ്ടി വരില്ല.
ഒന്നുമുതല്‍ ഏഴാം ക്ലാസു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണമൊരുക്കി കക്കാടംപുറം, എ ആർ നഗർ ഗവ:യു പി സ്കൂള്‍ വികസനത്തിന്റെയും നന്മയുടെയും മറ്റൊരു മാതൃകയാവുകയാണ്.
രാവിലെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതെയാണ് പല കുട്ടികളും ക്ലാസിലെത്തുന്നത്.
മദ്രസ വിട്ട് വരുന്ന കുട്ടികൾക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു
വരാൻ സമയം കിട്ടാറില്ല.
ഇത് അവരുടെ പഠനത്തെ ബാധിക്കും.
ഈ അവസരത്തിലാണ്
പ്രശ്ന പരിഹാരമെന്നോണം
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പുതിയ പദ്ധതിയായ കഞ്ഞിയും ചമ്മന്തിയും എന്ന പേരിൽ
വേറിട്ട പരിപാടിക്ക്  
സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ  നേതൃത്വത്തില്‍  തുടക്കമിട്ടത്.
ബഹുഭൂരിപക്ഷവും  സാധാരണക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന സ്കൂളില്‍ ചില വിദ്യാര്‍ഥികള്‍ ക്കെങ്കിലും വിശപ്പ് വില്ലനാണ്.
ഓരോ ദിവസവും കുറിയരിക്കഞ്ഞിയും ചമ്മന്തിയും, പാൽ കഞ്ഞിയും, ഉപ്പുമാവും, കപ്പയും, ബ്രഡും ചായയും  തുടങ്ങി     വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പി  പഠനത്തോടൊപ്പം ഇനി  കുട്ടികളുടെ
വയറും മനസ്സും നിറയ്ക്കും.
 ഉച്ചഭക്ഷണം പോലെ ഇതും സ്‌കൂളില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. രാവിലെ പത്തു മണിക്കാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക. ആവശ്യമുള്ളവർക്കെല്ലാം കഴിക്കാം.
അതിനു വേണ്ടി പ്രത്യേക
ബെല്ലും ഉണ്ടായിരിക്കും.
പ്രഭാത ഭക്ഷണ ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ പ്രഭാത ഭക്ഷണ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം  പി യുസുഫ്
അധ്യക്ഷനായി.
വിദ്യാഭ്യാസ സ്ഥിരം സമിതി
ചെയർ പേർസൺ നഫീസ ടീച്ചർ,
ബിപിഒ വി ഭാവന,
എസ് എം സി ചെയർമാൻ
കെ കെ ബഷീർ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ലത്തീഫ്,
പ്രധാനാധ്യാപകന്‍ കെ എ ഹമീദ്, സീനിയർ അസിസ്റ്റന്റ് കെ മുഹമ്മദ്,
എസ് ആർ ജി കൺവീനർ പി.കെ അബ്ദുന്നാസർ, സ്റ്റാഫ് സെക്രട്ടറി
പി.എം ഇഖ്ബാൽ, പാറമ്മൽ അഹമ്മദ് മാസ്റ്റർ, സത്താർ, എ പി ഷാജി
തുടങ്ങിയവർ  സംബ്ബന്ധിച്ചു

11 December 2018

വികസനസെമിനാർ: വേങ്ങരയിൽ കൃഷിക്കും പശ്ചാത്തലമേഖലയ്ക്കും പ്രാധാന്യം

വികസനസെമിനാർ: വേങ്ങരയിൽ കൃഷിക്കും പശ്ചാത്തലമേഖലയ്ക്കും പ്രാധാന്യം

വേങ്ങര: പഞ്ചായത്തിലെ വികസന സെമിനാറിൽ കൃഷിക്കും പശ്ചാത്തല മേഖലയ്ക്കും പ്രാധാന്യംനൽകി കരട് പ്രമേയം അവതരിപ്പിച്ച് ചർച്ചചെയ്ത് ക്രോഡീകരിച്ചു. കൃഷിയിൽ നെൽക്കൃഷി, കുറ്റിക്കുരുമുളക് വിതരണം, ജൈവവള വിതരണം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം.

പശ്ചാത്തലമേഖലയിൽ റോഡിനാണ് മുൻഗണന. ആരോഗ്യരംഗത്ത് രോഗപ്രതിരോധപ്രവർത്തനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷനായി. മൻസൂർ കാങ്കടവൻ കരട് പദ്ധതി അവതരിപ്പിച്ചു. കെ. കദീജാബി, കെ.പി. ഫസൽ, പി. നജ്മുന്നീസ, എ.കെ. മുഹമ്മദലി, എ. ചാത്തൻകുട്ടി, പി. അച്യുതൻ, പി. അബ്ദുൽഖാദർ, എൻ.ടി. ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

10 December 2018

മനുഷ്യാവകാശദിനം ആചരിച്ചു

മനുഷ്യാവകാശദിനം ആചരിച്ചു

വേങ്ങര:വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ വയോജനങ്ങൾ മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് വിത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക്‌ ലീഗിൽ സർവ്വീസസ് കമ്മിറ്റിയും വി.സി സ്മാരക ഗ്രന്ഥാലയം ഊരകംകിഴ്മുറിയും
സംയുക്തമായി നിയമ ബോധവത്കരണ ക്ലാസും .വേങ്ങര മലബാർ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വയോജനങ്ങൾവേണ്ടി വിത്യസ്ത കലാവിരുന്നൊരുക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജാബി ചടങ്ങ് ഉൽഘാടനം നിർവഹിച്ചു, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ഫസൽ കൂളിപ്പിലാക്കൽ അധ്യക്ഷത നിർവഹിച്ചു. വേങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി നാസർ,ജോർജ്ജ് ജോസഫ്, കെ ടി സോമനാഥൻ,പി പി സങ്കരൻ ഇബ്രാഹിം അഞ്ചുകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������