Labels

26 September 2018

വേങ്ങര സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾക്ക് പുറത്ത് നീന്തൽ പരിശീലനത്തിനും അവസരമൊരിക്കിസ്കൂൾ അധിക്യതർ

വേങ്ങര സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾക്ക് പുറത്ത് നീന്തൽ പരിശീലനത്തിനും അവസരമൊരിക്കിസ്കൂൾ അധിക്യതർ

വേങ്ങര സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾക്ക് പുറത്ത് നീന്തൽ പരിശീലനത്തിനും അവസരമൊരിക്കിസ്കൂൾ അധിക്യതർ.എ.ആർ നഗർ പുതിയത്ത് പുറായ എ.എ.എച്ച്.എം.എൽ പി സ്കൂൾ അധികൃതരാണ് വിദ്യാർഥികൾക്കായി സ്കൂളിനടുത്തുള്ള അരീക്കാട്ട് പള്ളി കുളത്തിൽ നീന്തൽ പരിശീലത്തിന് തുടക്കമിട്ടത്.പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.പദ്ധതി ആവിഷ്കരിച്ച സ്കൂൾ അധിക്യതരെ അദ്ദേഹം അഭിനന്ദിച്ചു.പി ടി എ പ്രസിഡന്റ് സി.ഹസനലി അഡ്വക്ഷനായി.എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ. സ്റ്റാന്റിംകമ്മിറ്റി ചെയർപേഴ്സൺ എൻ വി നഫീസ അംഗങ്ങളായ പി അനിത മാട്ടറ കമ്മുണി ഹാജി സ്കു ൾ മാനേജർ ഡോ എ മൊയ്തീൻ കുട്ടി. അധ്യാപകൻ കെടി കമ്മു.പി ടി എ ഭാരവാഹികൾ പൂർവ്വ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു

24 September 2018

പാർലമെന്ററി സ്ഥാനമാനങ്ങൾക്കായി സിപിഐ എം നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ

വേങ്ങര
പാർലമെന്ററി സ്ഥാനമാനങ്ങൾക്കായി സിപിഐ എം നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ പറഞ്ഞു. പറപ്പൂർ ലോക്കൽ കമ്മിറ്റി വീണാലുങ്ങലിൽ സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ അനുസ‌്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ഹിന്ദു,  മുസ്ലിം വർഗീയവാദികളും കോൺഗ്രസും കൂട്ടുചേർന്ന് സിപിഐ എമ്മിനെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കയാണ്. എന്നാൽ കേരളത്തിലെ മത ന്യൂനപക്ഷങ്ങൾ കൂടുതൽ ഇടതുപക്ഷത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് സമീപകാല ഉപതെരഞ്ഞെടുപ്പുകൾ തെളിയിച്ചു. അഭിമന്യു കൊല്ലപ്പെട്ടപ്പോൾ കേരളത്തിലെ മുസ്ലിം സമൂഹം ഒട്ടാകെ കൊലപാതകത്തിനെതിരെ നിലപാടുസ്വീകരിച്ചു. സങ്കുചിത ലാഭത്തിനായി എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്തുണ സ്വീകരിച്ച ചരിത്രമാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾക്കുള്ളത്. 
പറപ്പൂർ പഞ്ചായത്തിൽ നിലവിലുള്ള ഭരണസമിതിയുമായി സിപിഐ എമ്മിന്  ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എം മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, വി പി അനിൽ, വി ടി സോഫിയ, തയ്യിൽ അലവി എന്നിവർ സംസാരിച്ചു. പി കെ അഷറഫ് സ്വാഗതവും സി വിശ്വനാഥൻ നന്ദിയും പറഞ്ഞു. ആസാദ് നഗറിൽനിന്ന‌് പ്രകടനമായാണ‌് പ്രവർത്തകർ സമ്മേളനത്തിനെത്തിയത‌്

23 September 2018

വേങ്ങര മലബാര്‍ കോളേജ് NSS യൂണിറ്റ് ന്ന് ഉപഹാരം

വേങ്ങര മലബാര്‍ കോളേജ് NSS യൂണിറ്റ് ന്ന് ഉപഹാരം


വേങ്ങര: ഊരകം പഞ്ചായത്തിലെ പ്രളയബാധ്യത പ്രദേശങ്ങളിൽ   ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ രീതിയിൽ നേതൃത്വം നല്‍കിയ വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്-ലെ NSS വളണ്ടിയര്‍ മാര്‍ക്ക് ഊരകം പഞ്ചായത്ത് സ്വീകരണം നല്‍കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. വേങ്ങര നിയോജകമണ്ഡലം MLA അഡ്വ. KNA. ഖാദര്‍ അവർകള്‍ ഉപഹാര സമര്‍പ്പണം നടത്തി.NSS യൂണിറ്റ് നെ പ്രതിനിധികരിച്ച് വളണ്ടിയര്‍സെക്രട്ടറി.TK.മുഹമ്മദ്ജാസിം, വളണ്ടിയര്‍ നസീബ്‌ റഹ്മാൻ എന്നിവർ ഉപഹാരം ഏറ്റു വാങ്ങി.
          കേരളത്തിൽ സമാനതകൾ ഇല്ലാതെ സംഭവിച്ച പ്രളയ കാലത്ത്‌ വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്-ലെ NSS വളണ്ടിയര്‍മാര്‍ വേങ്ങരയുടെ വ്യത്യസ്ത പ്രദേശങ്ങള്‍ ആയ ഊരകം പഞ്ചായത്ത്,പറപ്പുര്‍ പഞ്ചായത്ത്, വേങ്ങര പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ് എന്ന്  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

19 September 2018

ദുരന്തമുഖത്തെ കർമ്മധീരർക്ക് ചലഞ്ച് വലിയോറയുടെ ആദരം

ദുരന്തമുഖത്തെ കർമ്മധീരർക്ക് ചലഞ്ച് വലിയോറയുടെ ആദരം

വേങ്ങര:നാം അതിജീവിച്ച പ്രളയം എന്ന സന്ദേശത്തോടെ വെള്ളപ്പൊക്ക ദുരന്ത മുഖത്തെ കർമ്മ ധീരർക്ക് വലിയോറ മുതലമാട് ചലഞ്ച് ക്ലബ്ബ് ഒരുക്കുന്ന ആദരം പരിപാടി 22 ന് ശനിയാഴ്ച്ച നടക്കും.വൈകീട്ട് 3 മണിക്ക് കെ.എൻ.എ.ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ജില്ലാ പോലീസ് മേധാവി പ്രതീക്ഷ് കുമാർ ഐ.പി.എസ്., ഡി.എം.ഒ.ഡോ:സക്കീന, ഡെപ്യൂട്ടി കലക്ടർ വി.രാമചന്ദ്രൻ, നെഹ്റു യുവജന കേന്ദ്ര കൺവീനർ കെ.കുഞ്ഞഹമ്മദ്, വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി ,ജമീല അബു ബക്കർ ,എ.കെ.മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും. പ്രദേശത്ത് ദുരിത പ്രവർത്തനത്തിനിറങ്ങിയ ട്രോമോ കെയർ, ഇ.ആർ.എഫ്, ആലുങ്ങൽ ഫിഷറീസ്, വേങ്ങര പോലീസ്, ഫയർഫോഴ്സ് എന്നീ സന്നദ്ധ സേവന സംഘങ്ങളെയാണ് ചടങ്ങിൽ ആദരിക്കുക.വൈകീട്ട് ഏഴിന് കലാവിരുന്നും നടക്കും. പത്ര സമ്മേളനത്തിൽ വി.കെ.അബ്ദു റസാക്ക്, പി.കെ.ഇർഫാൻ, അത്തിയേക്കൽ രജീഷ്, ചെമ്പൻ ഇസ്മായിൽ, സി.എം.അലി അക്ബർ സംബന്ധിച്ചു.

വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ വേങ്ങര മണ്ഡലം തല പുസ്തക വിതരണോദ്ഘാടനം

വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ
വേങ്ങര മണ്ഡലം തല പുസ്തക വിതരണോദ്ഘാടനം

വേങ്ങര: ഐ.എസ്.എം സംസ്ഥാന സമിതി നടത്തുന്ന വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഏഴാം ഘട്ട പുസ്തക വിതരണ ഉദ്ഘാടനം മനാറുല്‍ ഹുദ അറബിക് കോളജ് പ്രിന്‍സിപ്പല്‍ നസീറുദ്ദീന്‍ റഹ്മാനി നിര്‍വഹിച്ചു. വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്സ് ഫോറം പ്രസിഡന്‍റ് കെ. ഗംഗാധരന്‍ ഏറ്റുവാങ്ങി. പി.കെ. നൗഫല്‍ അന്‍സാരി അധ്യക്ഷത വഹിച്ചു. പി.കെ.സി. ബീരാന്‍കുട്ടി, മുള്ളന്‍ മുഹമ്മദാജി, സി.ടി. ഹംസ, പി.കെ. ആബിദ് സലഫി, സി.ടി. മൊയ്തീന്‍, എ.ടി. സുഹൈര്‍ എന്നിവര്‍ സംസാരിച്ചു.

18 September 2018

അക്രമ രാഷട്രീയത്തിനെതിരെ നവ ജനാധിപത്യ രാഷ്​ട്രീയം ശക്തിപ്പെടുത്തണം

'അക്രമ രാഷട്രീയത്തിനെതിരെ നവ ജനാധിപത്യ രാഷ്​ട്രീയം ശക്തിപ്പെടുത്തണം'


അക്രമരാഷ്ട്രീയത്തിനെതിരെ നവ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മ​െന്‍റ് സംസ്ഥാന െസക്രട്ടറി ജംഷീല്‍ അബൂബക്കര്‍ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സമിതിയംഗം സബീല്‍, വെല്‍െഫയര്‍ പാര്‍ട്ടി വേങ്ങര മണ്ഡലം പ്രസിഡന്‍റ് കെ.എം. ഹമീദ് മാസ്റ്റര്‍, ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ഫൈസല്‍ ചേറൂര്‍ എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്‍റ് ഷക്കീര്‍ അലി അരീക്കന്‍ സ്വാഗതവും പി.പി. നിഹാദ് നന്ദിയും പറഞ്ഞു

ചിനക്കൽ സാംസ്കാരിക വേദി ആദരിക്കൽ ചടങ്ങ് നടത്തി

ചിനക്കൽ സാംസ്കാരിക വേദി ആദരിക്ക
ൽ ചടങ്ങ് നടത്തി

വേങ്ങര : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ മുന്നിട്ടു നിന്ന.ശ്രീ: ജൈസൽ.Siശ്രീ: സംഗീത് പുനത്തിൽ,നാട്ടുകാരായ അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.സൂഫിയാൻ അബ്ദു സത്താർ.മെറിറ്റടിസ്ഥാനത്തിൽ അഖിലേന്ത്യാ കോട്ടയിൽ റാങ്ക് നേടി എം ബി ബി എസ് കരസ്ഥമാക്കിയ ഡോ.മുഹമ്മദ് സമീൽ
 എന്നിവരെ ആദരിച്ചു
 കുറുക സ്കൂൾ HM പത്മനാഭൻ ഉൽഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് ഷംസുകാവുങ്ങൽ അഡ്യക്ഷത വഹിച്ചു. ട്രസറൽ പറങ്ങോടത്ത് മുസ്ഥഫ സ്വാഗതം പറഞ്ഞു. AT ഹംസ കുട്ടി,കെ.ടി അലവി കുട്ടി,കുറുക്കൻ അലവി കുട്ടി ,സോഷ്യൽ അസീസ്,പറങ്ങോടത്ത് ഹംസാക്കഎന്നിവർ പങ്കെടുത്തു.

തേർക്കയം - ബാക്കിക്കയം റോഡ് പ്രശ്നവുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന് നിവേദനം നൽകി

തേർക്കയം - ബാക്കിക്കയം റോഡ് പ്രശ്നവുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന് നിവേദനം നൽകി

പാണ്ടികശാല ഭാഗത്തെ ധാരാളം സ്കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്ന പുഴയോരം റോഡ് (തേർക്കയം-ബാക്കിക്കയം) ആയതിനാൽ അവിടെ സൈഡ് ഭിത്തി കെട്ടി പ്രത്യേകിച്ച് കാൽനട യാത്രക്കാരായസ്കൂൾ കുട്ടികൾക്ക്‌ പുഴ വക്കിൽ നിന്നും ഉണ്ടായേക്കാവുന്ന  അപകടത്തിൽ നിന്നും  സംരക്ഷണം നൽകാൻ വേണ്ടി ബാല അവകാശ കമ്മിഷൻ ഈ വിഷയത്തിൽ  നേരിട്ട് ഇടപെടാൻ വേണ്ടിയാണ് 17ം വാർഡ് വികസന സമിതിക്കു വേണ്ടി  യൂസുഫ് അലി വലിയോറ തിരുവനന്തപുരത്തു  ബാല അവകാശ കമ്മീഷനെ നേരിൽ കണ്ടു നിവേദനം നൽകിയത്.

17 September 2018

ദേശീയ യൂത്ത് പാര്‍ലമെന്‍റില്‍ പങ്കെടുക്കാന്‍ ഊരകത്ത് നിന്ന് സല്‍മ തസ്നിയും

ദേശീയ യൂത്ത് പാര്‍ലമെന്‍റില്‍ പങ്കെടുക്കാന്‍ ഊരകത്ത് നിന്ന് സല്‍മ തസ്നിയും

ഡൽഹിയിൽ ഈ മാസം 21 മുതൽ 25 വരെ നടക്കുന്ന യൂത്ത് പാർലമെൻറിൽ ഊരകം എം.യു.എച്ച്.എസ്.എസ് സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി സൽമ തസ്നി പങ്കെടുക്കും . ഒന്നാം തരം മുതല്‍  പൊതു വിദ്യാലയത്തിൽ പഠിച്ച സല്‍മ ഇതേ വിദ്യാലയത്തിൽ നിന്നാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പൂർത്തിയാക്കിയത്. ഊരകം വെങ്കുളം സ്വദേശി അഞ്ചുകണ്ടന്‍ അബ്ദുല്‍ മജീദിന്‍റെയും കുഞ്ഞിബിരിയത്തിന്‍റെയും മൂന്ന് മക്കളില്‍ ഇളയ മകളാണ് സല്‍മ. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 24 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് സല്‍മ ഡല്‍ഹിയിലേക്ക് പുറപ്പെടുക. 
   കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വച്ചു നടന്ന സംസ്ഥാന യൂത്ത് പാര്‍ലമെന്‍റില്‍ മികച്ച പാര്‍ലമെന്‍റേറിയനുള്ള അവാര്‍ഡ് നേടിയ സല്‍മയെ സ്കൂള്‍ പി.ടി.എയും അധ്യാപകരും അനുമോദിച്ചിരുന്നു. സ്കൂള്‍ പാര്‍ലമെന്‍റ് അംഗമായിരുന്നപ്പോള്‍ അധ്യാപകരില്‍ നിന്നും ലഭിച്ച പ്രോത്സാഹനമാണ് യൂത്ത് പാര്‍ലമെന്‍റില്‍ പങ്കെടുക്കാന്‍ പ്രചോദനമായത്.  പിതാവ് അബ്ദുല്‍ മജീദ് ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.

15 September 2018

പകൽ വീട് ഇനി പുതിയ നാമത്തിൽ

പകൽ വീട് ഇനി പുതിയ നാമത്തിൽ

വയോജന ക്ഷേമത്തിനായി വേങ്ങര ബ്ലോക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പകൽ വീട് ഇനി മുതൽ സായംപ്രഭാ ഹോം എന്ന പുതിയ നാമത്തിൽ അറിയപ്പെടും. പകൽ വീടിന്റെ സ്ഥാപക നേതാവായ എ.കെ.സി മുഹമ്മദ് മാസ്റ്ററുടെ നിര്യാണാനന്തരം പ്രവർത്തനം മുടങ്ങിയ പകൽ വീട്
വേങ്ങര ഗ്രാമപഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് വീണ്ടും പ്രവർത്തനത്തിനൊരുങ്ങുന്നത്. 
പുനരുദ്ധാരണത്തിന്റെ  സന്തോഷത്തിലാണ് വേങ്ങരയിലെ മുതിർന്ന പൗരമാർ. ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്ഥനത്തിനൊരുങ്ങവേയാണ് പ്രളയം മൂലം ഉൽഘാടനം നീട്ടിവെച്ചത്.  മുൻപ് ക്യാമ്പിലുണ്ടായിരുന്നവരും അല്ലാത്തവരുമായി കൂടുതലാളുകൾ സായം പ്രഭാ ഹോം സന്ദർശിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. രജിസ്ട്രേഷൻ തുടരുന്നു.

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര മലബാർ, പി.പി.ടി.എം ചേറൂർ, കോട്ടക്കൽ ഫറൂക് എന്നീ കോളേജ് യൂണിയൻ ഭാരവാഹികളെയും തിരൂരങ്ങാടി മണ്ഡലത്തിലെ പി.എസ്.എം.ഒ കോളേജിൽ നിന്നും വിജയിച്ച എം.എസ്.എഫ് യൂണിയൻ ഭാരവാഹികൾക്കും വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പതിനാലാം വാർഡ് പുത്തനങ്ങാടി കമ്മിറ്റി സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വേങ്ങര നിയോജക മണ്ഡലം എം. എൽ.എ അഡ്വ: കെ.എൻ.എ ഖാദർ ഉദ്ഘാടനം നിർവ്വഹിച്ചു. പറങ്ങോടത്ത് മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
എസ്.എഫ്.ഐ യുടെ കുപ്രചാരങ്ങൾക് മറുപാടിയുമായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എം.എസ്.എഫിന്റെ 152 യൂ.യൂ.സിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ 19ന് കോഴിക്കോട് റാലി നടത്തുമെന്നും യോഗത്തിൽ റിയാസ് പുൽപ്പറ്റ പറഞ്ഞു. പൊതു യോഗത്തിൽ കുറ്റൂർ ശരീഫ്, പറമ്പിൽ അബ്ദുൽ ഖാദർ, എൻ.ടി ശരീഫ്, പറങ്ങോടത്ത് അബ്ദുൽ അസീസ്, സി. പി മുഹമ്മദ്‌ ഹാജി,  ഹാരിസ് മാളിയേക്കൽ, പറങ്ങോടത്ത് റഷീദ്, എ.കെ.പി ജുനൈദ്, സി. പി ഹാരിസ്, ശിഹാബ് പറങ്ങോടത്ത്, സഹീർ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

11 September 2018

ജൈസലിന്റെ കരങ്ങളാൽ സ്നേഹ പ്രളയം തുടങ്ങി

ജൈസലിന്റെ കരങ്ങളാൽ സ്നേഹ പ്രളയം തുടങ്ങി

കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ (KMHSS) കുറ്റൂർ നോർത്തിലെ NSS സ്കൗട്ട്സ് & ഗൈഡ്സ്, JRC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ   പ്രളയ ദുരിതാശ്വാസ നിധി സമാഹരണത്തിന് വ്യത്യസ്ത ഒരു മാർഗ്ഗം സ്വീകരിക്കുന്നു.
 നാം സാധാരണ കുട്ടികൾക്ക്  സാമ്പാദ്യ ശീലം വളർത്താൻ വാങ്ങിക്കൊടുക്കുന്ന കുടുക്ക (തൊണ്ട്, കാശി തൊണ്ട് ,കുറ്റി, കുഞ്ചി തുടങ്ങിയ പേരിലും അറിയപ്പെടുന്നത്) 5 മുതൽ 12 വരെയുള്ള 2500 ഓളം കുട്ടികൾക്കും നൂറിൽ പരം അധ്യാപകർക്കും സൗജന്യമായി വിതരണം ചെയ്യുകയും , കുട്ടികൾ മിഠായിക്കും മറ്റും ചെലവാക്കുന്ന അനാവശ്യ ചിലവുകൾ ഒഴിവാക്കി ശേഖരിക്കുന്ന തുക ഇതിൽ നിക്ഷേപിക്കുകയും 2019 ജനവരി ഒന്നാം തിയ്യതി ഈ കുടുക്കകൾ തിരിച്ച് കൊണ്ട് വന്ന് നിധിയിലേക്ക് നൽകുകയും ചെയ്യുകയാണ് പ്ലാൻ.
      സ്നേഹ പ്രളയം എന്ന് പേരിട്ട ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രളയ രക്ഷാപ്രവർത്തനങ്ങളിലെ രാജാക്കൻമാരായ മലപ്പുറം ജില്ലാ ട്രോമാകെയർ വളണ്ടിയർ പ്രതിനിധി ജൈസൽ താനൂർ നടത്തി സ്കൂൾ ലീഡർ അൻസില,ഹയർ സെക്കന്ററി ചെയർമാൻ നസ്റുദ്ദിൻ എന്നിവർ ഏറ്റുവാങ്ങി. 
ട്രോമാകെയർ വളണ്ടിയർമാരെ ആദരിച്ചു. അബ്ദുള്ള,അഫ്സൽ,അബ്ബാസ് തുടങ്ങിയ ട്രോമാകെയർ വളണ്ടിയർമാരെ പൊന്നാടയണിച്ചു.. 
ജൈസൽ താനൂർ കുട്ടികളോടൊപ്പം സെൽഫിയെടുത്തു.

കാരാത്തോട് GMLP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി

കാരാത്തോട് GMLP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി 

കാരാത്തോട് GMLP സ്കൂളിൽ " സ്നേഹപൂർവ്വം സുപ്രഭാതം" പദ്ധതി ഉദ്ഘാടനം ചെയ്തു
ഊരകം: കാരാത്തോട് GMLP സ്കൂളിൽ സേനഹ പൂർവ്വം സുപ്രഭാതം പദ്ധതി  തുടങ്ങി. വിദ്യാർഥി പ്രതിനിധി ദേവിക .KK ക്ക് പത്രം നൽകി SKSSF കാരാത്തോട് യൂണിറ്റ് മുഖ്യ കാര്യദർശി ഹുസൈർ ഫൈസി ഉദ്ഘാടനം ചെയ്തു. 
പ്രധാന അധ്യാപിക മറിയുമ്മ.പി, SKSSFയൂണിറ്റ് ജന:സെക്രട്ടറി ഇർഷാദ്, സ്വാദിഖ്.KK, നുഹ്മാൻ.KK, നസ്റുദ്ദീൻ.KK, മുബശ്ശിർ.MK, മുഹമ്മദ്. CP, നൗഫൽ .M K എന്നിവർ പങ്കെടുത്തു. SKSSF കാരാത്തോട് യൂണിറ്റാണ് പത്രം സ്പോൺസർ ചെയ്തത്.

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വലിയോറ പരപ്പിൽപാറ: വേങ്ങരപഞ്ചായത് പതിനാറാം വാർഡ് പരപ്പിൽപാറ ചെള്ളിത്തോടു പ്രദേശങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിeരിക്കുന്ന എലിപ്പനി മഞ്ഞപിത്തം പോലുള്ള പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെഭാഗമായി ആയുർവേദമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വേങ്ങര ഗവണ്മെന്റ് ആയുർവേദിക് ഹോസ്പിറ്റലിലെയ ഡോക്ടർമാർ പരിശോധന നടത്തി മെമ്പർ ചെള്ളി സഹ്‌റാബാനുവിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് ചെള്ളി സജീർ സഹീർഅബാസ് നടക്കൽ ഷിജോകാക്കാളശേരി എകെഎം ഷറഫ് അസീസ് കൈപ്രൻ മനോജ് കാക്കാളശേരി അലിഅക്ബർ എകെ അസ്‌കർ കെകെ സാദിഖ് ഇരുമ്പൻ എന്നിവർ നേതൃത്വം നൽകി മുപ്പതോളം രോഗികൾ പരിശോധനതേടി

09 September 2018

കുറ്റൂർ നോർത്ത് 'സ്നേഹ പ്രളയം' തീർക്കാനൊരങ്ങുന്നു

കുറ്റൂർ നോർത്ത് 'സ്നേഹ പ്രളയം' തീർക്കാനൊരങ്ങുന്നു

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രളയ ദുരിതാശ്വാസത്തിലേക്കായി 'സ്നേഹ പ്രളയം' . തീർക്കാനൊരുങ്ങുന്നു.
     കേരളം കണ്ട ഭീകരമായ പ്രളയത്തിൽ തകർന്ന നാടിനു കൈതാങ്ങായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസുകളിൽ പഠിക്കുന്ന 2500 കുട്ടികൾക്കും ഫണ്ട് സ്വരൂപിക്കാനായി പ്രത്യേകം പ്രത്യേകം ' കുടുക്കകൾ' നൽകി അടുത്ത പുതുവർഷപ്പുലരിയിൽ നിറഞ്ഞ കുടുക്കകൾ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ചേർക്കുന്നതാണ് ഈ പദ്ധതി.
വരുന്ന മൂന്ന് മാസക്കാലം ആഘോഷങ്ങൾ ചുരുക്കിയും മിഠായിക്കും മറ്റും ചെലവൊഴിക്കുന്ന അനാവശ്യ ചിലവുകൾ ഒഴിവാക്കിയും മിച്ചം വെക്കുന്ന തുക സ്വന്തം സ്നേഹ പ്രളയ കുടുക്കയിൽ നിക്ഷേപിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച നടക്കും. എൻ .എസ് .എസ് യൂണിറ്റും, സ്കൗട്ട് ആന്റ് ഗൈഡ്സ് ,JRC വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. 
കുടുക്കകൾ തയ്യാറാക്കാൻ യാസിർ പൂവിൽ, അനുസ്മിത, ഗീത എസ്, ജുമാന അൻജൂം, ഇസ്മത്ത് ജബിൻ, അജിഷ TP എന്നിവർ നേതൃത്വം നൽകി.

01 September 2018

കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അനുമോദിച്ചു

കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അനുമോദിച്ചു

വലിയോറയിലെയും പരിസര പ്രദേശങ്ങളിലെയും  വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കുടിവെള്ളം എത്തിക്കുന്ന വേങ്ങര മണ്ഡലത്തിലെ എല്ലാ കൂട്ടായ്മകൾക്കും കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അടക്കപ്പുര msf യൂണിറ്റ് അനുമോദിച്ചു.
പരപ്പിൽ പാറ യുണിറ്റ് യൂത്ത് ലീഗ് മുൻ പ്രസിഡന്റ്‌ ചെള്ളി സജീർ ഉപഹാരം നൽകി.പഞ്ചായത്ത് msf ഉഭാദ്ധ്യക്ഷൻ ഇബ്രാഹീം അടക്കാപ്പുര, സിഎം സൈദലവി സാഹിബ്‌,  എ.കെ.അലവി സാഹിബ്‌,msf അടക്കാപ്പുര യൂണിറ്റ് പ്രസിഡന്റ് അഫ്സൽ ചെള്ളി,  സെക്രട്ടറി യൂനുസ് എ.കെ, ഷെഫീൽ, ഇസ്മായിൽ എ.കെ, തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.

29 August 2018

ഇഷ്ട്ടപെട്ട പുസ്തകങ്ങൾ വായിക്കാനായി നിങ്ങളുടെ മൊബൈലിൽ വിരലമർത്തിയാൽ മതി

ഇഷ്ട്ടപെട്ട പുസ്തകങ്ങൾ വായിക്കാനായി നിങ്ങളുടെ മൊബൈലിൽ വിരലമർത്തിയാൽ മതി. 

വേങ്ങരയിലെ വാട്സാപ് വഴിയുള്ള വാർത്താവിതരണക്കാരായ വേങ്ങര ലൈവ് ആണ് വാട്സാപ് വഴിയുള്ള ലൈബ്രറിയും തുടങ്ങി ചരിത്രംകുറിച്ചത്.
വാർത്താവിതരണത്തിന് 11 ഗ്രൂപ്പുകളിലായി മൂവായിരത്തോളം പേര്‍ ഞൊടിയിടയിൽ വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട് വേങ്ങര ലൈവില്‍. കൂടാതെ ഫേസ്ബുക് , ഇൻസ്റ്റഗ്രാം വഴിയും വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിലെത്തിക്കുന്നു നിലവിൽ 190 പേരുള്ള വനിതാ ഗ്രൂപ്പിനുവേണ്ടിയുള്ള ലൈബ്രറി സംവിധാനം വൈകാതെ മറ്റുള്ളവർക്കും ലഭ്യമാകും.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ നോവൽ, കവിതകൾ, കഥകൾ, ലേഖന സമാഹാരങ്ങൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ  എന്നിവ ഇതിലൂടെ ലഭ്യമാണ്.
ചങ്ങമ്പുഴ, എം ടി, മാധവിക്കുട്ടി, ബെന്യാമിൻ തുടങ്ങിയവരുടെ മിക്ക കൃതികളും ലൈബ്രറിയിൽ ലഭിക്കും. ആനുകാലികങ്ങൾക്കുപുറമേ ബാല ചിത്രകഥകൾ, ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയും ലൈബ്രറിയിൽ ഉണ്ട്.
മുസ്തഫ പൂമഠത്തിൽ, അനസ് അരീക്കളം, അഫ്സൽ വലിയോറ, സി പി നൗഷാദ്, കെ കെ രാജലക്ഷ്മി തുടങ്ങിയവരുടെ കരങ്ങളാണ് ലൈബ്രറിക്കുപിന്നിൽ പ്രവർത്തിച്ചത്.

25 August 2018

പ്രളയബാധിത പ്രദേശങ്ങളിൽ റിലീഫ് വിതരണം നടത്തി


ആൾ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകത്തിന്റെ സഹകരണത്തോടെ വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമിറ്റി വേങ്ങര പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ റിലീഫ് വിതരണം നടത്തി. ഒരു കുടുംബത്തിന് ഒരാഴ്ച്ചക്ക് വേണ്ട ആഹാരസാധനങ്ങളാണ് നൽകിയത്. വിവിധ യൂണിറ്റ് കമ്മിറ്റികൾ മുഖേനയാണ് അർഹരായവർക്ക് വിതരണം ചെയ്തത്. റിലീഫ് വാഹനം വേങ്ങര ബസ്റ്റാൻറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ്‌ പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  ഫത്താഹ് മൂഴിക്കൽ സ്വാഗതവും സൈതലവി പറമ്പൻ നന്ദിയും രേഖപെടുത്തി. തമിഴ്നാട് കെ എം സി സി ഭാരവാഹികളായ ഇസ്ഹാഖ്, ജാബിർ ടി.വി, നൗഫൽ എ.ടി, കോയ കളിയാട്ടമുക്ക്, പഞ്ചായത്ത് മുസ്സിം ലീഗ് വൈസ് പ്രസിഡണ്ട് പുള്ളാട്ട് ബാവ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഇബ്രാഹിം ,ഇർഷാദ്, റഹീം ഇ.വി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

13 August 2018

പ്രളയ ബാധിത മേഖലയിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തീരുമാനം

പ്രളയ ബാധിത മേഖലയിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ  വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തീരുമാനം 


വേങ്ങര : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി kvves വേങ്ങര യൂണിറ്റ് . ദുരന്ത മേഖലയിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകാൻ  ഇന്ന് ചേർന്ന exexക്യൂട്ടീവ് മീറ്റിംഗ് തീരുമാനിച്ചു . ഇതിനായി പൂവിൽ കോമുക്കുട്ടി ഹാജി കൺവീനർ ആയി കമ്മറ്റിക്ക് രുപം നൽകി .
    മീറ്റിംഗിൽ പി അസീസ് ഹാജി സ്വാഗതം ആശംസിച്ചു .പ്രസിഡന്റ് എകെ കുഞ്ഞീതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു . എം കെ സൈനുദ്ദീൻ ഹാജി,ടി കെ കുഞ്ഞുട്ടി ,എൻ മൊയ്തീൻ ,
കെ പി റഷീദ് ,ശിവശങ്കരൻ നായർ , എ കെ യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു .

06 August 2018

ഇസ്ലാം മതത്തിന്റെ പേരിൽ ഭീകരത ചാർത്തരുത്: എം.എം.അക്ബർ

വേങ്ങര: ലോകർക്ക് മുഴുവൻ സമാധാനത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്ന ഇസ്‌ലാം മതത്തെ ഭീകരതയുടെ മുദ്ര ചാർത്തുന്നത് ശരിയല്ലെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം.അക്ബർ. വേങ്ങര മനാറുൽ ഹുദ അറബിക് കോളേജ് സിൽവർ ജൂബിലിയുടെ ഭാഗമായി പത്ത് മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച "അൽ ബസ്വീറ- 2018 " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദവും, ഭീകരതയും ലോകാടിസ്ഥാനത്തിൽ ചില തൽപരകക്ഷികൾ നടത്തുന്നുണ്ടെങ്കിലും, അവർ അറിയപ്പെടുന്ന സംഘങ്ങൾ  അറബി ഭാഷയിലെ ചില സാങ്കേതിക പദങ്ങൾ ആയി എന്നതിന്റെ പേരിൽ ചിലർ ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമായിട്ടുണ്ട്. ആധുനിക കാലത്ത് ഈ തെറ്റിദ്ധാരണകൾ അകറ്റി, ഇസ്ലാമിന്റെ സുന്ദരമായ മാനവിക സന്ദേശം പ്രചരിപ്പിക്കാൻ പ്രബോധകരും, പണ്ഡിതരും തയ്യാറാവണം. ബഹുസ്വര സമൂഹത്തിൽ മുസ്ലീങ്ങൾക്ക് അവരുടെ വിശ്വാസ ആദർശങ്ങൾ അംഗീകരിച്ചു ജീവിക്കാൻ ഭരണഘടന പരമായി സംരക്ഷണം നൽകപ്പെട്ട രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷിതത്വത്തിനും, സമാധാനത്തിലും, രാഷ്ട്ര നന്മക്കും പരിശ്രമങ്ങൾ നടത്തൽ മുസ്ലീങ്ങളുടെ ബാധ്യതയാണെന്നും എം.എം.അക്ബർ പറഞ്ഞു.മനാറുൽ ഹുദ കമ്മിറ്റിപ്രസിഡന്റ് പി.കെ.എം.അബ്ദുൽ മജീദ് മദനി അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ നസീറുദ്ധീൻ റഹ്മാനി ആമുഖ പ്രഭാഷണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, കെ.എൻ.എം. വേങ്ങര മണ്ഡലം സെക്രട്ടറി പി.കെ.മുഹമ്മദ് നസീം,അബ്ദുൽ ഖാദർ കാസിമി, പി.കെ.സി.ബീരാൻ കുട്ടി, കെ.അബ്ബാസലി, ആദിൽ സ്വലാഹ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: വേങ്ങര മനാറുൽ ഹുദ അറബി കോളേജിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്തിയ "അൽ ബസ്വീറ- 18 "വൈക്ഞാനിക സദസ്സ് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������