Labels

29 July 2018

എസ്.എസ് എഫ് പ്രകൃതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു

എസ്.എസ് എഫ് പ്രകൃതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു

വേങ്ങര:
പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി എസ്.എസ് എഫ് ജില്ലാ സാഹിത്യോത്സവ് വിപ്ലവ സംഘമായ ഉസ്ബതുൽ ഫാതിഹ് അംഗങ്ങൾ ഊരകം മലയിലേക്ക് പ്രകൃതി പഠനയാത്ര നടത്തി .രാവിലെ എട്ടു മണിക്ക് ഊരകം പൂളാപ്പീസിൽ നിന്ന് കാൽ നടയായിട്ടാണ് മലയുടെ മുകളിലെത്തിയത്.മലയെ നാഷോന്മുകമാക്കി ക്കൊണ്ടിരിക്കുന്ന കോറിളും പ്രകൃതി നശീകരണവു മെല്ലാ വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. കാട്ടിലൂടെയുള്ള രണ്ട് മണിക്കൂർ കാൽ നടയാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.നൂറോളം വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ഊരകം മലക്ക് മുകളിൽ വെച്ച് വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണവലയം തീർത്ത് പ്രകൃതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു.ആഗസ്റ്റ് രണ്ട് മുതൽ അഞ്ച് വരെ വേങ്ങരയിൽ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോസവിന്റെ അനുബന്ധ പരിപാടിയായിട്ടാണ് പ്രകൃതി പഠന യാത്ര നടന്നത്. എ അലിയാർ ഹാജി എം കെ എം സ്വഫ് വാൻ കെ എം ഹസൻ സഖാഫി,കെ.പി യൂസുഫ് സഖാഫി,അബ്ദുള്ള സഖാഫി ,അതീഖ് റഹ്മാൻ ഊരകം നേതൃത്വം നൽകി

25 July 2018

എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു

എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു

വേങ്ങര: ആഗസ്ത് 2 മുതൽ 5 വരെ വേങ്ങരയിൽ നടക്കുന്ന എസ്.എസ്.എഫ് മലപ്പുറം ജില്ലാ (വെസ്റ്റ് ) സാഹിത്യോത്സവിന്റെ പ്രധാന വേദിയായ കാഫ്മല യുടെ ഒരുക്കം തുടങ്ങി. വേങ്ങര ടൗണിന്റെ ഹൃദയ ഭാഗത്താണ് 12 വേദികൾ ഒരുങ്ങുന്നത്. പന്തൽ കാൽനാട്ടൽ കർമ്മം സ്വഗത സംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി നിർവ്വഹിച്ചു. 
സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ പാണക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ടി.ടി അഹമ്മദ് കുട്ടി സഖാഫി, പി അബ്ദു ഹാജി, എ അലിയാർ, കെ.കെ അബ്ദു ലതീഫ്‌ ഹാജി, പി.അബ്ദുറഹിമാൻ, റഷീദ് അഹ്സനി കോട്ടുമല, കെ.സി മുഹ് യുദ്ധീൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ 8 ഡിവിഷനുകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ മാറ്റുരക്കാനെത്തും.

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസ്സിങ് ഔട്ട് പരേഡ് നടത്തി

സ്റ്റുഡന്റ് പോലീസ് കാഡറ്റ് 
പാസ്സിങ് ഔട്ട് പരേഡ് നടത്തി 

ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി.  സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്‌റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്‌ന എന്നിവർ പങ്കെടുത്തു.

24 July 2018

എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി

എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി 

വേങ്ങര: എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി .കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായി കെഎൻഎ ഖാദർ എംഎൽഎയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം ആരോഗ്യ വകുപ്പിൽ നിലനിർത്തി കാലാകാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ശുദ്ധജലം സൗജന്യമായി നൽകണം എന്നാണ് വ്യവസ്ഥ.  2013 ൽ ദേശിയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് .7 കോടി അനുവദിക്കുകയും കടലുണ്ടി പുഴ പനമ്പുഴ കടവിൽ കിണറും ,കടവ് തൊട്ട് കുന്നുംപുറം വരെ 7 കിലോമീറ്റർ ദൂരം പമ്പിംഗ് ലൈനിന്റെ ജോലികളും ഏകദേശം പൂർത്തിയായതാണ്. ശുദ്ധീകരണശാലയ്ക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുണ്ടായ കാലതാമസമാണ് ജോലികൾ നീണ്ടുപോവാൻ കാരണം,എം എൽഎ യുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതി പുനരുജീവിച്ചത്. പദ്ധതി പ്രദേശം കെ.എൻ എ ഖാദർ എംഎൽഎ സന്ദർശിച്ചു.ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ, കെ കെ മൊയ്തീൻ കുട്ടി, പുളിക്കൽ അബൂബക്കർ,  ഹുസൈൻ ഹാജി എന്നിവരും എം എൽ എ ക്കൊപ്പമുണ്ടായിരുന്നു

23 July 2018

അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി

അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി

വേങ്ങര : അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി
യുടെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവായി 
'അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി'യുടെ ഭാഗമായ കുന്നുംപുറത്തെ മുടങ്ങിക്കിടന്നിരുന്ന വാട്ടർ ട്രീട്മെൻറ് പ്ലാൻറ് നിർമ്മാണത്തിന്റെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.പഞ്ചായത്ത് ഭരണ സമിതിയുടെയും KNA ഖാദർ MLA യുടെയും നിരന്തര ഇടപെടലിലൂടെ സാധിച്ചെടുത്ത പ്രസ്തുത തീരുമാനം കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പഞ്ചായത്തിലെ മുഴുവനാളുകൾക്കും അനുഗ്രഹമായി പദ്ധതിയുടെ പ്രവൃത്തി ഉടനാരംഭിച്ച് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു 

AMLP സ്കൂൾ പാലാണി ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി

AMLP സ്കൂൾ പാലാണി ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി

ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുൻ കേരള ടീം ക്യാപ്റ്റൻ കുരികേശ് മാത്യു നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് അഷ്റഫ് കപ്പൂർ അധ്യക്ഷനായി
ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്ക് ഗ്രാമപഞ്ചായത്തംഗം എ.പി.ഹമീദ് സമ്മാനങ്ങൾ വിതരണം ചെയ്തു.പറപ്പൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘമാണ് ഈ ഫുട്ബോൾ അക്കാദമിയുടെ സ്പോൺസർമാർ :
I T T ഫുട്ബോൾ ക്ലബ്ബാണ് പരിശീലനം നൽകുന്നത്.വനിതാ സഹകരണ സംഘം പ്രസിഡന്റ് ബുഷ്റ അനു ,അഷ്റഫ് A V എന്നിവർ ആശംസകളർപ്പിച്ചു.  
ഹെഡ്മാസ്റ്റർ അലക്സ് തോമസ്  സ്വാഗതവും ഫുട്ബോൾ അക്കാദമി കൺവീനർ നാദിർഷ എ കെ. പരിപാടിക്ക് നന്ദിയും പറഞ്ഞു.

21 July 2018

സാംസ്‌കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യം: എസ് എസ് എഫ് സെമിനാര്‍

സാംസ്‌കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യം: എസ് എസ് എഫ് സെമിനാര്‍

വേങ്ങര: മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യമാണെന്ന് എസ് എസ് എഫ് ചരിത്രസെമിനാര്‍ അഭിപ്രായപ്പെട്ടു. ചരിത്ര ബോധത്തിലൂടെ മാത്രമേ മനുഷ്യന്റെ അസ്തിത്വം മനസിലാക്കാന്‍ കഴിയുകയുള്ളൂ. ഇതിന് യഥാര്‍ത്ഥ ചരിത്ര ബോധത്തോടെ വേണം അപഗ്രഥനം നടത്തേണ്ടത്. സാഹിത്യ നിര്‍മിതിയിലും വിജ്ഞാനപ്രചാരണത്തിലും മുസ്‌ലിംകള്‍ വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്. മത പണ്ഡിതന്മാരും എഴുത്തുകാരും കവികളുമെല്ലാം ഈ മുന്നേറ്റത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. മുസ്‌ലിംകളുടെ മതഭക്തിയും വിജ്ഞാന തൃഷ്ണയും ദേശസ്‌നേഹവും ഉത്തേജിപ്പിച്ചു നിര്‍ത്തുന്നവയായിരുന്നു ഈ സാഹിത്യ സൃഷ്ടികള്‍. വിജ്ഞാനത്തിന്റെ പരന്നൊഴുക്ക് സാധ്യമായതോടെ വൈജ്ഞാനിക നവോത്ഥാനത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങിയതായും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായിട്ടാണ് ചേറൂര്‍ പടപ്പാട്ട്; ചരിത്രം, സാഹിത്യം, അതിജീവനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. മലപ്പുറം ഗവ. ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. സക്കീര്‍ ഹുസൈന്‍ എഴുതിയ ചേറൂര്‍ പടപ്പാട്ട് കനല്‍പഥങ്ങളിലെ ഇശല്‍ജ്വാലകള്‍ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. മുസ്‌ലിംകളുടെ വിശ്വാസവും വ്യക്തിപ്രഭാവവും പരിരക്ഷിക്കുന്നതിന് അറബിമലയാള ഭാഷ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എം കെ എം സ്വഫ്‌വാന്‍ പ്രസംഗിച്ചു. എം ജുബൈര്‍, മുഹമ്മദ് ബുഖാരി, എ പി എം ഫള്ല്‍ സഖാഫി, ഉനൈസ് അസ്ഹരി, അശ്‌റഫ് പുന്നത്ത്, പി എ നസീര്‍ സഖാഫി, കെ പി യൂസുഫ് സഖാഫി, കെ എം ഹസന്‍ സഖാഫി, കെ സി മുഹ്‌യുദ്ധീന്‍ സഖാഫി സംബന്ധിച്ചു.

20 July 2018

മിസ്ബാഹുല്‍ ഹുദാ സമാജം ലോഗോ പ്രകാശനം ചെയ്തു

മിസ്ബാഹുല്‍ ഹുദാ സമാജം
ലോഗോ പ്രകാശനം ചെയ്തു

കുറ്റാളൂര്‍: ബദ്‌റുദ്ദുജാ ഇസ്‌ലാമിക് സെന്റര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ മിസ്ബാഹുല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എം.എച്ച്.എസ്) ലോഗോ പ്രകാശനം കുഞ്ഞിമുഹമ്മദ് ഹാജി വൈലത്തൂര്‍ നിര്‍വഹിച്ചു.
സംഘടനക്കുകീഴില്‍ സ്പീച്ച് മാസ്ട്രി ക്ലബ്, മീഡിയ യൂണിറ്റ്, അലൈവ് ക്ലബ്, ഇംഗ്ലീഷ് അറബിക് ക്ലബ്, ദഅ്‌വസെല്‍, ഫിഖ്ഹ് കൗണ്‍സില്‍ വനിതാ വിജ്ഞാന വേദി, സ്പിരിച്ചല്‍ ട്രൈനിംഗ്, മാഗസിന്‍ സമിതി, റഫറന്‍സ് കൗണ്ടര്‍, റീഡിംഗ് വില്ല, ആര്‍ട്‌സ് കോമ്പറ്റീഷന്‍, ആക്ഷന്‍ കോര്‍ണര്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചുവരുന്നു.

ബദ്‌റുദ്ദുജാ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് അലവിക്കോയ ബുഖാരി ചേറൂര്‍, ഹൈദ്രൂസ് അഹ്‌സനി കുരുവമ്പലം, ഹാരിസ് അലി അദനി, എം.കെ.എം സ്വഫ്‌വാന്‍ കോട്ടുമല, ഹമീദ് ഹാജി ക്ലാരി, അഷ്‌റഫ് സഖാഫി പുന്നത്ത് സംബന്ധിച്ചു.

16 July 2018

ലോകകപ്പ് പ്രവചനം: താരമായി നസീഹ്

ലോകകപ്പ് പ്രവചനം: താരമായി നസീഹ് 


പറപ്പൂർ: ഐ.യു ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിസ്മയിപ്പിക്കുന്ന പ്രവചനം നടത്തി താരമായിരിക്കുകയാണ് ഒൻപതാം ക്ലാസുകാരൻ നസീഹ് .
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ  തുടങ്ങുന്നതിന് മുൻപ് നടത്തിയ പ്രവചന മത്സരത്തിൽ ഫൈനലിലെത്തുന്ന ടീമുകളേയും ജേതാക്കളേയും ഗോൾഡൻ ബൂട്ടിന് അർഹനായ താരത്തേയും കൃത്യമായി പ്രവചിച്ചിരിക്കുകയാണ് ഈ മിടുക്കൻ.

12 July 2018

സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ ജനങ്ങൾക്ക് ഭുരിതമായി റേഷൻ കാർഡ് ക്യാമ്പ്

സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ
ജനങ്ങൾക്ക് ഭുരിതമായി
                                   റേഷൻ കാർഡ് ക്യാമ്പ് 
പറപ്പൂർ: റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കൻ പറപ്പൂർ ഗ്രാമപഞ്ചായത്തിലൊരുക്കിയ ക്യാമ്പ് ജനങ്ങൾക്ക് ദുരിതമായി. ശക്തമായ മഴയിൽ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയ ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ രണ്ടാം ഘട്ട ക്യാമ്പ് സ്കൂളിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
    ബുധനാഴ്ച രാവിലെ 8 മണി മുതൽ അപേക്ഷകർ പഞ്ചായത്ത് പരിസത്ത് എത്തിയിരുന്നു. 500 ലധികം പേർക്ക് ടോക്കൺ നൽകിയെങ്കിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ 10 മണിക്ക് ശേഷമാണ് സ്ഥലത്തെത്തിയത്.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മൂന്ന് ഭാഗങ്ങളിൽ ഹെൽപ് ഡെസ്ക് ഒരുക്കിയത് അപേക്ഷകർക്ക് ആശ്വാസമായി. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് സാക്ഷ്യപത്രം നൽകാൻ എം.എൽ.എയുടെ പി.എ അസീസ് പഞ്ചിളി രാവിലെ മുതൽ ക്യാമ്പിലെത്തിയിരുന്നു. 
ശക്തമായ മഴയായിട്ടും പന്തൽ സൗകര്യമൊരുക്കാൻ പഞ്ചായത്തധികൃതർ തയ്യാറായില്ല.ജനങ്ങൾ ബുദ്ധിമുട്ടുന്നതറിഞ്ഞ് ഉച്ചക്ക് 3 മണിയോടെ ക്യാമ്പിലെത്തെിയ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും നാട്ടുകാരുടെ പ്രയാസം ബോദ്ധ്യപ്പെടുത്തി.
ഹെൽപ്പ് ഡെസ്കിന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫ്, വി.എസ് ബഷീർ, ടി.ടി ബീരാവുണ്ണി, ഇ.കെ.സൈദുബിൻ, പറമ്പത്ത് മുഹമ്മദ്, അലി കുഴിപ്പുറം, ടി.ടി അഷ്റഫ്, ടി.അബ്ദുൽ ഹഖ്, ടി മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ, പി.മുഹമ്മദ് ഹനീഫ, എം.സി മുഹമ്മദ് കുട്ടി, ടി.പി നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് റേഷൻ കാർഡ് ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു. 

09 July 2018

എസ് എസ് എഫ് സാഹിത്യോത്സവ്; വേങ്ങര സെക്ടര്‍ ജേതാക്കള്‍

എസ് എസ് എഫ് സാഹിത്യോത്സവ്; വേങ്ങര സെക്ടര്‍ ജേതാക്കള്‍

വേങ്ങര: രണ്ട് ദിവസമായി വലിയോറ ചിനക്കലില്‍ നടന്ന എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവില്‍ വേങ്ങര സെക്ടര്‍ ജേതാക്കളായി. ഏഴ് സെക്ടറുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ 393 പോയിന്റ് നേടിയാണ് വേങ്ങര ഒന്നാം സ്ഥാനം നേടിയത്. ചേറൂര്‍ 390 പോയിന്റ്ുമായി രണ്ടാം സ്ഥാനവും 312 പോയിന്റുള്ള കുറ്റാളൂര്‍ സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തില്‍ മലബാര്‍ കോളജ് മാലാപറമ്പ് ഒന്നാം സ്ഥാനം നേടി. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ വേങ്ങരയില്‍ നടക്കുന്ന ജില്ലാ സാഹിത്യോത്സവില്‍ പങ്കെടുക്കും. സമാപന സംഗമം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര ടോഫി സമ്മാനിച്ചു. എം കെ എം സ്വഫ് വാന്‍, ഇല്യാസ് സഖാഫി കൂമണ്ണ, എ അലിയാര്‍ ഹാജി, മന്‍സൂര്‍ തങ്ങള്‍, ഉനൈസ് അസ്ഹരി, യൂസുഫ് ചിനക്കല്‍, കെ സി മുഹ് യുദ്ധീന്‍ സഖാഫി, കെ മുഹമ്മദ് ജാസിര്‍ പ്രസംഗിച്ചു. 

അലവി വേങ്ങര സ്മാരക അവാർഡ് _ 2018 വിതരണം ചെയ്തു

അലവി വേങ്ങര സ്മാരക അവാർഡ് _ 2018 വിതരണം ചെയ്തു

ചേക്കാലി മാട് സാംസ്കാരിക സമിതി & സി.എസ്‌.എസ്‌ ലൈബ്രറി രക്ഷാധികാരിയായിരുന്ന അലവി വേങ്ങരയുടെ സ്മരണാർഥം  സി.എസ്‌ എസ്‌ ലൈബ്രറി നടത്തുന്ന എസ്‌.എസ്‌.എല്‍.സി,  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം 08/07/2018 ഞായർ  എ.എം.എല്‍.പി സ്കൂളിൽ വിതരണം ചെയ്തു . പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: കാലടി ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു , പ്രമുഖ എഴുത്തുകാരനും തിരുരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ റഷീദ് മാസ്റ്റർ പരപ്പനങ്ങാടി മുഖ്യഥിതിയായി. വാര്‍ഡ് മെമ്പര്‍ റൈഹാനത്ത് സുബൈര്‍ , സി.എസ്.എസ്‌ ഉപദേശക സമിതി അംഗം ഇ.കെ സുബൈർ മാസ്റ്റർ , സി.എസ്‌.എസ്‌ പ്രസിഡന്റ് ഉവൈസ് . എ.കെ , സെക്രട്ടറി അബ്ദുൽ റസാഖ് .പി.കെ ,  ലൈബ്രറി സെക്രട്ടറി സക്കീര്‍.എ.കെ , ലൈബ്രേറിയൻ അബ്ദുൽ സലാം .എ.കെ , ആബിദ്.സി, എന്നിവര്‍ സന്നിഹിദ്ദരായി .

08 July 2018

ചരിത്രരേഖാ സർവേ:- റിപ്പോർട്ട് പ്രകാശനം ചെയ്തു.

ചരിത്രരേഖാ സർവേ:- റിപ്പോർട്ട് പ്രകാശനം ചെയ്തു.

      സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ നടത്തിയ ചരിത്രരേഖ സർവേയുടെ ബ്ലോക്ക് തല ക്രോഡീകരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.
        വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചാക്കിരി അബദുൽ ഹഖ് ബ്ലോക്ക് പ്രേരക് ആബിദ .പി ക്ക് നൽകി പ്രകാശനo നിർവഹിച്ചു.സർവേയുടെ ഭാഗമായി നിരവധി പുരാതന രേഖകളും ,താളിയോല ഗ്രത്ഥങ്ങളും എഴുതുകളും പ്രമാണങ്ങളും കണ്ടെത്തിയിട്ടുണ്ട്.ചടങ്ങിൽ ബ്ലോക്ക് ജോയിന്റ് BDO സുരേഷ് കുമാർ TC, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സാനി.ടി.ജെ, ഹെഡ് അക്കൗണ്ടന്റ് ശ്രീ.കുഞ്ഞീതുട്ടി  ടി, പ്ലാനിംഗ് ഓഫീസർ ശ്രീ.മൻസൂർ, ശ്രീ.പ്രശാന്ത്, ശ്രീമതി. സജിത ,പ്രേരക് ശ്രീദേവി.പി.ടി എന്നിവർ പങ്കെടുത്തു

06 July 2018

ഫ്‌ളുവന്‍സിയ ഉദ്ഘാടനം ചെയ്തു

ഫ്‌ളുവന്‍സിയ ഉദ്ഘാടനം ചെയ്തു

കുറ്റാളൂര്‍: ബദ്‌റുദ്ദുജാ ദഅ്‌വാ കോളേജിനു കീഴിലുള്ള സ്പീച്ച് മാസ്ട്രി ക്ലബ്ബ് സംഘടിപ്പിച്ച ഫ്‌ളുവന്‍സിയ-18 ഐ.പി.ബി ഡയറക്ടര്‍ മജീദ് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തും വായനയും ഒരു സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമല്ല ഗൗരവമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. പുതിയ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനം തെറ്റിധരിക്കപ്പിക്കപെടുമ്പോള്‍ എഴുത്തും വായനയും മതവിദ്യാര്‍ത്ഥികളിലൂടെയാണ് സമൂഹത്തിന് സമ്മാനിക്കേണ്ടത്. മത-ഭൗതിക വിദ്യാഭ്യാസം നേടി സമൂഹത്തിന് മുന്നേ നടക്കുന്നവരിലാണ് ഏറെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി അദ്ധ്യക്ഷ്യത വഹിച്ചു. എസ്. എസ്. എഫ് സംസ്ഥാന ക്യാമ്പസ് സിന്തിക്കേറ്റ് അംഗം എം.കെ.എം സ്വഫ്‌വാന്‍ കോട്ടുമല ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, ഹക്കീം സഅദി അണ്ടോണ, ആശിഖ് അഹ്‌സനി മഞ്ചേരി, ശിഹാബുദ്ദീന്‍ അദനി വേങ്ങര സംബന്ധിച്ചു.

03 July 2018

39 ഹൈ-ടെക് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്‌തു

39 ഹൈ-ടെക് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്‌തു
ചേറൂർ പി പി ടി എം വൈ ഹയർ സെക്കണ്ടറി സ്‌കൂളിൽ മാനേജ്‌മെന്റിന്റെയും  അധ്യാപകരുടെയും പി ടി എ യുടെയും  സഹകരണത്തോടെ ആരംഭിച്ച 39 ഹൈ-ടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ A+ നേടി വിജയിച്ച 133 വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, എൻ എൻ എം എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ബഹുമാനപ്പെട്ട മലപ്പുറം എം പി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. എം എം കുട്ടി മൗലവി അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, പി ടി എ പ്രസിഡന്റ് മുജീബ് പൂക്കുത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ്, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സരോജിനി, പുള്ളാട്ട് സലീം, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് അംഗം കെ. നഹീം, തിരൂരങ്ങാടി ഡി ഇ ഒ അജിത കുമാരി, യത്തീംഖാന സെക്രട്ടറി ആവയിൽ സുലൈമാൻ, യത്തീം ഖാന മാനേജർ കെ. ബീരാൻ കുട്ടി മാസ്റ്റർ, ടി കെ മൊയ്‌ദീൻ കുട്ടി, കൈറ്റ്‌സ് മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ അബുൽ റഷീദ് മാസ്റ്റർ, പ്രിൻസിപ്പാൾ കാപ്പൻ അബ്ദുൽ ഗഫൂർ,
പി ടി എ വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ ബാബു കെ.യു, മുൻ ഡെ. ഹെഡ്മാസ്റ്റർ ആബ്ദുൽ റഹീം എം. വി, എൽസൻ ജോർജ്ജ്, എം ഫൈസൽ, കുഞ്ഞിമൊയ്‌ദീൻ തുടങ്ങിയവർ സംസാരിച്ചു.

28 June 2018

കലയും സാഹിത്യവും മനസിന്റെ വിശുദ്ധി - മന്ത്രി കടന്നപള്ളി

കലയും സാഹിത്യവും മനസിന്റെ വിശുദ്ധി - മന്ത്രി കടന്നപള്ളി

കലയും സാഹിത്യവും മനസിന്റെ വിശുദ്ധി - മന്ത്രി കടന്നപള്ളി
വേങ്ങര : കലയും സാഹിത്യവും മനുഷ്യ മനസിന്റെ വിശുദ്ധിയും സംസ്ക്കാരവുമാണന്ന് തുറമുഖം പുരാവസ്തു വകുപ്പു  മന്ത്രി കടന്നപ്പള്ളി രാമ ചന്ദ്രന്‍ . വേങ്ങരയില്‍ നടക്കുന്ന എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കലാ സൃഷ്ടികള്‍ക്ക് മനുസുകളെ സംസ്‌കരിക്കാന്‍ സാധിക്കും. മനുഷ്യത്വത്തിലും മാനവികതയിലുമാണ് മനുഷ്യന്റെ പരിപൂര്‍ണത. എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്ര ബിന്ദു ഒന്നാണ്. മതങ്ങളെല്ലാം സാഹോദര്യവും മാനവികതയുമാണ് ഉദ്‌ഘോഷിക്കുന്നത്. ഇത് നിലനില്‍ക്കണമെങ്കില്‍ മനസില്‍ കലയും സാഹിത്യവും മനസിലുണ്ടാകണം. സുമനുസകളില്‍ നിന്ന് മാത്രമേ കലാസൃഷ്ടികള്‍ ഉയര്‍ന്ന് വരികയുള്ളു. വര്‍ത്തമാന കാലത്ത് കലക്കും സാഹിത്യത്തിനും വലിയ പ്രാധാന്യമുണ്ടെന്നും എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മനുഷ്യമനസുകളെ ഒന്നാക്കി മാറ്റാന്‍ സഹായകമാകട്ടെ എന്നും ആശംസിച്ചു. 

    വര്‍ഗ്ഗീയത, വിഭാഗീയത അഴിമതി തുടങ്ങിയവ വാഴുന്നകാലമാണിപ്പോള്‍. ഇത്തരം തിന്മകള്‍ക്കെതിരെ പോരാടുന്നതില്‍ കലക്കും സാഹിത്യത്തിനും ഏറെ പ്രാധാന്യമാണുള്ളത്. മാനവികതയും സാഹോദര്യവും വിളിച്ചോതുന്ന ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്. എസ് എസ് എഫ് സാഹിത്യോത്സവ് എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള സൗന്ദര്യവും ആസ്വാദനവുമാണെന്ന് മന്ത്രി പറഞു. ചടങ്ങിൽ എസ് എസ് എഫ് ജില്ലാ പി അർ സെക്രട്ടറി കെ അബ്ദുൽ ജലീൽ, സാഹിത്യോത്സവ് പ്രോജക്റ്റ് കൗൺസിൽ ചെയർമാൻ എം കെ മുഹമദ് സ്വഫ് വാൻ സ്വാഗതവും ഡിവിഷൻ സെക്രട്ടറി പി പി മുഹമ്മദ് അതീഖുറഹിമാൻ നന്ദിയും പറഞ്ഞു.

വേങ്ങരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം; എസ്.ഡി.പി.ഐ

വേങ്ങരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം; എസ്.ഡി.പി.ഐ

വേങ്ങര: ടൗണില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷാവര്‍ഷങ്ങളില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് പിരികുയല്ലാതെ ക്രിയാത്മകമായ പരിഹാരം കാണുന്നതില്‍ പ്രാദേശിക ഭരണകൂടവും പോലിസും പരാജയപ്പെടുകയാണ്. അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലെ അനധികൃതപാര്‍ക്കിംഗും ചരക്കുവാഹനങ്ങളും നിയന്ത്രിക്കുന്നതില്‍ കാണിക്കുന്ന വിവേചനവും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. പോലിസ് സ്‌റ്റേഷനോട് ചേര്‍ന്ന ട്രാഫിക് യൂനിറ്റ് സ്ഥാപിച്ച് ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.
വേങ്ങര വഴി സര്‍വീസ് നടത്തുന്ന ബസുകള്‍ ഗതാഗതക്കുരുക്ക് മൂലം ഓട്ടം നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത് സംഭവത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ഇനിയും വീഴ്ചവരുത്തിയാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കെ പി അബ്ദുല്‍ഖയ്യുംഹാജി, കെ അവറാന്‍, പി എം റഫീഖ്, കെ എം ശരീഫ്, പി കെ അബൂബക്കര്‍, സി എം സഅദുദ്ദീന്‍ സംസാരിച്ചു.

26 June 2018

വർണ്ണ വിസ്മയം തീർത്ത് കുട്ടികളുടെ ആർട്ട് ഗാലറിയിൽ കലാധ്യാപ കരുടെ ചിത്രപ്രദർശനം

വർണ്ണ വിസ്മയം തീർത്ത്  കുട്ടികളുടെ ആർട്ട് ഗാലറിയിൽ കലാധ്യാപ കരുടെ ചിത്രപ്രദർശനം

ജലചൂഷണവും, പ്ലാസ്റ്റിക്കും, ലഹരിയും, പ്രകൃതിഭംഗിയുമൊക്കെ വിഷയമാക്കി ഊരകം മർകസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ആർട്ട് ഗാലറിയിൽ ജില്ലയിലെ പ്രശസ്തരായ ഒരുകൂട്ടം കലാധ്യാപകയുടെയും വിദ്യാർത്ഥികളുടെയും പെയിൻറിങ്ങുകളുടെ പ്രദർശനം വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. വേങ്ങര ബി ആർ സി യുമായി ചേർന്ന് സ്കെച്ച് ആർട്ട് ഗാലറിയിൽ നടന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രരചനാ ക്യാമ്പിൽ വരച്ച അൻപതിൽപരം ചിത്രങ്ങളുടെ പ്രദർശനമാണ് മൂന്നുദിവസങ്ങളിലായി സ്കെച്ച് ആർട്ട് ഗാലറിയിൽ നടക്കുന്നത്.

 ഗോപു പട്ടിത്തറ, സാനു വി ആർ, ഹരീഷ് പി ജി, കെ ലോഹിതാക്ഷൻ, കെ എം നാരായണൻ, പി രാമചന്ദ്രൻ നമ്പൂതിരി, മൂസാ മുസ്തജിബ്, സോപിനാഥ് .എന്‍.ജി, നിതിൻ ജവഹര്‍ എന്നിവരുടെ പെയിൻറിങ്ങുകളോടൊപ്പം വേങ്ങര സബ്ജില്ലയിലെ ഇരുപതോളം വിദ്യാർഥികളുടെയും സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. സ്കെച്ച് ആർട്ട് ഗാലറിയിൽ പ്രിന്‍സിപ്പൽ കെ.കെ.സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി.കെ. അസ് ലു പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് വി.കെ. ഉമ്മർ  ഹാജി, എം കെ മുഹമ്മദ് മാസ്റ്റർ, പി.ഇര്‍ഷാദ് മാസ്റ്റർ, സയ്യിദ് അലി അക്ബർ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ. അബ്ദു റഷീദ് മാസ്റ്റർ സ്വാഗതവും സ്കെച്ച് കൺവീനർ ബഷീർ ചിത്രകൂടം നന്ദിയും പറഞ്ഞു.പ്രദർശനം വ്യാഴാഴ്ച സമാപിക്കും.

23 June 2018

ഖാഇദെ മില്ലത്ത് സെന്റർ ഫോർ എജ്യുക്കേഷൻ (ജാർഖണ്ഡ് )ബിൽഡിംഗ് പ്ലാൻ സമർപ്പണം

ഖാഇദെ മില്ലത്ത് സെന്റർ ഫോർ എജ്യുക്കേഷൻ  (ജാർഖണ്ഡ് )ബിൽഡിംഗ്  പ്ലാൻ സമർപ്പണം  

ഖാഇദെ മില്ലത്ത് സെന്റർ ഫോർ എജ്യുക്കേഷൻ  (ജാർഖണ്ഡ് )ബിൽഡിംഗ് പ്ലാൻ സമർപ്പണം  മുസ്‌ലിം ലീഗ് സംസ്ഥാന  പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാഷണൽ പൊളിറ്റിക്സ്  ഓൺലൈൻ ഗ്രൂപ്പ്‌ ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു പുള്ളാട്ട് ഷംസുദ്ധീൻ, എ പി ഉണ്ണികൃഷ്ണൻ, ചാകീരി കുഞ്ഞുട്ടി, എം എസ് അലവി, ടി പി എം ബഷീർ, ടി ഹിദായത്തുള്ള, ഇ കെ സുബൈർ മാസ്റ്റർ, നിസാർ കാടേരി, ടി അബ്ദുൽ ഹഖ്, വി കെ അമീർ, അലി ഹസ്സൻ കണ്ണമംഗലം, എം എ റഊഫ്, ഫത്താഹ് മൂഴിക്കൽ, അഡ്വ  എ പി നിസാർ, സി പി ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വേങ്ങര പഞ്ചായത്ത്‌ വാർഡ് 7 ഗാന്ധിക്കുന്നിൽ ഗ്രാമസഭ ജനങ്ങൾ ബഹിഷ്ക്കരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഗ്രാമ സഭ  നാട്ട്കാർ ബഹിഷ്ക്കരിച്ചു. ഗാന്ധി റോഡിന്റെ ശോചനിയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ബഹിഷ്ക്കരണം

ജലനിധിക്കായി അശാസ്ത്രീയമായ രീതിയിൽ വെട്ടിപ്പൊളിച്ച റോഡുകളിലൂടെ നാട്ടുകാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതിനിർവഹണത്തിന്റെ സമയം അനന്തമായി നീണ്ടുകൊണ്ടിരിക്കുന്നു, വർഷങ്ങളായി തുടങ്ങിയ പദ്ധതി ഇപ്പോഴും ഒച്ചിന്റെ വേഗതയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ജലലബ്ധിക്ക് വേണ്ടി നാട്ടുകാർ ഇത്രയും കാലം സഹിച്ചിട്ടും ഇന്ന് വരെ ഒരുതുള്ളി വെള്ളം പോലും ആർക്കും കിട്ടിയില്ല എന്ന് മാത്രമല്ല  മഴക്കാലവും കൂടി ആയതോടെ പദ്ധതിക്കായി പൊളിച്ച റോഡുകളുടെ അവസ്ഥ വളരെ പരിതാപകാരവുമാണ്,
ഒട്ടനവധി പ്രതിഷേധങ്ങൾക്ക്  മുൻപും ഈ വിഷയത്തിൽ സാക്ഷ്യം വഹിച്ചിട്ടും പഞ്ചായത്തും ഉത്തരവാദിത്തമുള്ളവരും  ഇന്ന് വരെ പദ്ധതി ദ്രുതഗതിയിൽ ആക്കുന്നതിനോ,ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനോ വേണ്ടി  കാര്യമായി ഒരിടപെടലും നടത്താതെ  ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയില്ലാതെ ജനങ്ങളെ വെല്ലുവിളിച്ചു മുന്നോട്ടു പോകുകയാണ്. പ്രദേശത്തിന്റെ റോഡിന്റെ അവസ്ഥ ഇങ്ങനെയാണെന്നിരിക്കെ അത് ഉടൻ നന്നാകുന്നതിനാവശ്യമായ  കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യാതെ വാർഡിൽ ഗ്രാമസഭ കൂടണ്ട എന്ന് പറഞ്ഞു ജങ്ങൾ ഒന്നടങ്കം സഭ നടത്തുന്നത് തടയുകയായിരുന്നു. പ്രധിഷേധത്തെ തുടർന്ന് സഭ മാറ്റിവെച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������