വർണ്ണ വിസ്മയം തീർത്ത് കുട്ടികളുടെ ആർട്ട് ഗാലറിയിൽ കലാധ്യാപ കരുടെ ചിത്രപ്രദർശനം
ജലചൂഷണവും, പ്ലാസ്റ്റിക്കും, ലഹരിയും, പ്രകൃതിഭംഗിയുമൊക്കെ വിഷയമാക്കി ഊരകം മർകസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ആർട്ട് ഗാലറിയിൽ ജില്ലയിലെ പ്രശസ്തരായ ഒരുകൂട്ടം കലാധ്യാപകയുടെയും വിദ്യാർത്ഥികളുടെയും പെയിൻറിങ്ങുകളുടെ പ്രദർശനം വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. വേങ്ങര ബി ആർ സി യുമായി ചേർന്ന് സ്കെച്ച് ആർട്ട് ഗാലറിയിൽ നടന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രരചനാ ക്യാമ്പിൽ വരച്ച അൻപതിൽപരം ചിത്രങ്ങളുടെ പ്രദർശനമാണ് മൂന്നുദിവസങ്ങളിലായി സ്കെച്ച് ആർട്ട് ഗാലറിയിൽ നടക്കുന്നത്.
ഗോപു പട്ടിത്തറ, സാനു വി ആർ, ഹരീഷ് പി ജി, കെ ലോഹിതാക്ഷൻ, കെ എം നാരായണൻ, പി രാമചന്ദ്രൻ നമ്പൂതിരി, മൂസാ മുസ്തജിബ്, സോപിനാഥ് .എന്‍.ജി, നിതിൻ ജവഹര്‍ എന്നിവരുടെ പെയിൻറിങ്ങുകളോടൊപ്പം വേങ്ങര സബ്ജില്ലയിലെ ഇരുപതോളം വിദ്യാർഥികളുടെയും സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. സ്കെച്ച് ആർട്ട് ഗാലറിയിൽ പ്രിന്‍സിപ്പൽ കെ.കെ.സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി.കെ. അസ് ലു പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് വി.കെ. ഉമ്മർ ഹാജി, എം കെ മുഹമ്മദ് മാസ്റ്റർ, പി.ഇര്‍ഷാദ് മാസ്റ്റർ, സയ്യിദ് അലി അക്ബർ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ. അബ്ദു റഷീദ് മാസ്റ്റർ സ്വാഗതവും സ്കെച്ച് കൺവീനർ ബഷീർ ചിത്രകൂടം നന്ദിയും പറഞ്ഞു.പ്രദർശനം വ്യാഴാഴ്ച സമാപിക്കും.