Labels

23 June 2018

വേങ്ങര പഞ്ചായത്ത്‌ വാർഡ് 7 ഗാന്ധിക്കുന്നിൽ ഗ്രാമസഭ ജനങ്ങൾ ബഹിഷ്ക്കരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഗ്രാമ സഭ  നാട്ട്കാർ ബഹിഷ്ക്കരിച്ചു. ഗാന്ധി റോഡിന്റെ ശോചനിയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ബഹിഷ്ക്കരണം

ജലനിധിക്കായി അശാസ്ത്രീയമായ രീതിയിൽ വെട്ടിപ്പൊളിച്ച റോഡുകളിലൂടെ നാട്ടുകാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതിനിർവഹണത്തിന്റെ സമയം അനന്തമായി നീണ്ടുകൊണ്ടിരിക്കുന്നു, വർഷങ്ങളായി തുടങ്ങിയ പദ്ധതി ഇപ്പോഴും ഒച്ചിന്റെ വേഗതയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ജലലബ്ധിക്ക് വേണ്ടി നാട്ടുകാർ ഇത്രയും കാലം സഹിച്ചിട്ടും ഇന്ന് വരെ ഒരുതുള്ളി വെള്ളം പോലും ആർക്കും കിട്ടിയില്ല എന്ന് മാത്രമല്ല  മഴക്കാലവും കൂടി ആയതോടെ പദ്ധതിക്കായി പൊളിച്ച റോഡുകളുടെ അവസ്ഥ വളരെ പരിതാപകാരവുമാണ്,
ഒട്ടനവധി പ്രതിഷേധങ്ങൾക്ക്  മുൻപും ഈ വിഷയത്തിൽ സാക്ഷ്യം വഹിച്ചിട്ടും പഞ്ചായത്തും ഉത്തരവാദിത്തമുള്ളവരും  ഇന്ന് വരെ പദ്ധതി ദ്രുതഗതിയിൽ ആക്കുന്നതിനോ,ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനോ വേണ്ടി  കാര്യമായി ഒരിടപെടലും നടത്താതെ  ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയില്ലാതെ ജനങ്ങളെ വെല്ലുവിളിച്ചു മുന്നോട്ടു പോകുകയാണ്. പ്രദേശത്തിന്റെ റോഡിന്റെ അവസ്ഥ ഇങ്ങനെയാണെന്നിരിക്കെ അത് ഉടൻ നന്നാകുന്നതിനാവശ്യമായ  കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യാതെ വാർഡിൽ ഗ്രാമസഭ കൂടണ്ട എന്ന് പറഞ്ഞു ജങ്ങൾ ഒന്നടങ്കം സഭ നടത്തുന്നത് തടയുകയായിരുന്നു. പ്രധിഷേധത്തെ തുടർന്ന് സഭ മാറ്റിവെച്ചു.

സൗജന്യ തിമിര പരിശോധനയും ശസ്ത്രക്രിയയും

സൗജന്യ തിമിര പരിശോധനയും ശസ്ത്രക്രിയയും 


വേങ്ങര വ്യാപാരി വ്യവസായി യൂത്ത് വിങ്ങിൻെറയും സൈപ്രസ്  ബിൽഡേഴ്സിന്റെയും* സംയുക്താഭിമുഖ്യത്തിൽ വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകാർക്കുള്ള  സൗജന്യ കണ്ണ് പരിശോധന 03 - 07-2018 ന് വേങ്ങര വ്യാപാര ഭവനിൽ.
 ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിരം ഉണ്ടെന്ന് കണ്ടെത്തിയാൽ, സൗജന്യ ശസ്ത്രക്രിയ  പാലക്കാട് അഹല്യ കണ്ണാശുപത്രിയിൽ വെച്ച് ചെയ്തു കൊടുക്കും. രോഗിയുടെ യാത്ര ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യാപാരി വ്യവസായിയുടെ ചെലവിലായിരിക്കും.
   
    ക്യാമ്പിൽ  പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനായി 30-06-18 ന് മുമ്പ് വാർഡിലെ ആശാ വർക്കറുമായൊ വാർഡ് മെമ്പറുമായൊ ബന്ധപ്പെടുക.

20 June 2018

ബൈക്കപകടത്തിൽ പെട്ട യുവാക്കൾ റോഡിൽ കുത്തിയിരുന്നു പ്രധിഷേധിച്ചു

ബൈക്കപകടത്തിൽ പെട്ട യുവാക്കൾ റോഡിൽ കുത്തിയിരുന്നു പ്രധിഷേധിച്ചു

വേങ്ങര കച്ചേരിപ്പടി കണ്ണാട്ടി പടി റോഡിൽ ബൈക്കിൽ യാത്ര ചെയ്യവെ ദുഷകരമായ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാക്കൾ റോഡ് ഉപരോധിച്ച് സംഭവസ്ഥലത്ത് നിന്ന് എണീൽക്കാതെ ഇരിക്കുകയും വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു 
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഉപരോധത്തിന് പിന്തുണ നൽകിയതോടെ കനത്ത മഴയിലും പ്രധിഷേധം ശക്തമായി വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വേങ്ങര സബ് ഇൻസ്പെക്ടർ യുവാക്കയെയും നാട്ടുകാരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊട്ടിപ്പൊളിഞ്ഞ് താറുമാറായ  റോഡുകൾ യാത്രാ യോഗ്യമാക്കുന്നതിന് ബദ്ധപ്പെട്ട അധികാരികളിൽ നിന്ന് ഉറപ്പ് ലഭിക്കാതെ പ്രധിഷേധം അവസാനിപ്പിക്കാൻ യുവാക്കൾ തയ്യാറായില്ല 
ശേഷം PWD ഉദ്യോഗസ്ഥരുമായും മറ്റു മേലധികാരികളുമായി എസ്.ഐ നിരന്തരം ബദ്ധപ്പെടുകയും അവർ പെട്ടെന്ന് റോഡ് ശരിയാക്കമെന്ന് ഉറപ്പ് നൽകുകയും നാളെ ജന പ്രധിനിധികളു മായി നാട്ടുകാർക്ക് ചർച്ച ചെയ്യാനുള്ള വേദി എസ്, ഐ ഉറപ്പു നൽകുകയും ചെയത തോടെ ഉപരോധം അവസാനിപ്പിച്ചു അപകടത്തിൽ പെട്ട K K ജാസിം ,mT ഷിബിലി എന്നവരെ ഹോസ്പിറ്റലിൽ പ്രവേപ്പിച്ച് പ്രഥമ ശ്രുഷ്രൂഷ നൽകി 
ഉപരോധത്തിന്  മെയതീൻ കുട്ടി, ഹനീഫ ഉള്ളാടൻ, സുബൈർ പനക്കൽ. ജാബിർ പൂവഞ്ചേരി ,ജമാൽ പനക്കൽ,,.മുജീബ് പൂവഞ്ചേരി ,ബാബു ചിറയിൽ,എന്നിവർ നേത്യത്വം നൽകി

കൂരിയാട് മാർക്കറ്റിന് മുന്നിലൂടെയുള്ള ലിങ്ക് റോഡ് വൺവേ ആക്കി ഉത്തരവിറക്കണമെന്ന് കൂരിയാട് യൂണിറ്റ് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു

കൂരിയാട് മാർക്കറ്റിന് മുന്നിലൂടെയുള്ള ലിങ്ക് റോഡ് വൺവേ ആക്കി ഉത്തരവിറക്കണമെന്ന് കൂരിയാട് യൂണിറ്റ് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു

16 June 2018

എം എസ് എഫ് ദേശീയ വിദ്യാഭ്യാസ പദ്ധതി

എം എസ് എഫ് ദേശീയ വിദ്യാഭ്യാസ പദ്ധതി

വേങ്ങര : എം എസ് എഫ് ദേശീയ വിദ്യാഭ്യാസ പദ്ധതി
ഈദ് ദിന ഫണ്ട് ശേഖരണ തുക
വേങ്ങര പഞ്ചായത്ത് കമ്മിറ്റി നിയോജക മണ്ഡലം ട്രഷറർ  സി പി ഹാരിസ്ന്ന് കൈമാറി.വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് സഹീർ ഹബ്ബാസ് നടക്കൽ,ഉപാധ്യക്ഷൻ ഇബ്രാഹിം അടക്കാപുര സെക്രട്ടറി പി എ അർഷദ് ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിക്കുന്ന് 225
അടക്കാപ്പുര  1775
മനാട്ടി             3160
പറപ്പിൽ പാറ & പുത്തങ്ങാടി 6840
അരീക്കുളം    1190
പാലശ്ശേരിമാട്   1070
മാട്ടിൽ      1770
പാണ്ടികശാല  1430
മണ്ണിപ്പിലാക്കൽ   2500
SS റോഡ്.        2500

ആകെ തുക 22470

14 June 2018

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്_ വിദ്യാർത്ഥികൾക്ക് അരലക്ഷം പ്ലാൻ കാർഡ് വിതരണം ചെയ്യും

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്_ വിദ്യാർത്ഥികൾക്ക് അരലക്ഷം പ്ലാൻ കാർഡ് വിതരണം ചെയ്യും


വേങ്ങര: എസ് എസ് എഫ് മലപ്പുറം ജില്ലവെസ്റ്റ്  സാഹിത്യോത്സവിന്റെ പ്രചരണാർത്ഥം അമ്പതിനായിരം പ്ലാൻ കാർഡ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. വിദ്യാർത്ഥികളുടെ ക്ലാസ് ടൈംടേബിൾ എഴുതാൻ സൗകര്യപ്രതമായ രീതിയിലുള്ള കാർഡുകളാണ് വിതരണം ചെയ്യുന്നത്.2018 ഓഗസ്റ്റ് 2 മുതൽ 5 വരെ വേങ്ങരയിൽ വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവിന്റ പ്രചരണാർത്ഥമാണ് പ്രൊജക്ട് കൗൺസിൽ പ്ലാൻ കാർഡ് പ്രസിദ്ധീകരിച്ചത് .പ്ലാൻ കാർഡിന്റെ വിതരണോത്ഘാടനം ചേറൂർ വികെ മാട് യൂണിറ്റിൽ IPB ഡയറക്ടർ എം അബ്ദുൽ മജീദ് നിർവഹിച്ചു. സയ്യിദ് ജഅഫർ തുറാബ് തങ്ങൾ, സയ്യിദ് അലവി അൽ ബുഖാരി,പി നസീർ സഖാഫി, കെ പിയൂസുഫ് സഖാഫി സംബന്ധിച്ചു.KC മുഹ്യദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.അതീഖ് റഹ്മാൻ സ്വാഗതവും അബ്ദുള്ള സഖാഫി നന്ദിയും പറഞ്ഞു

11 June 2018

അനധികൃത പാര്‍കിംഗ് നിരോധനം ആവശ്യപ്പെട്ട് msf ഊരകം പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി.

അനധികൃത പാര്‍കിംഗ് നിരോധനം ആവശ്യപ്പെട്ട് msf ഊരകം പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി.    

വേങ്ങര : വേങ്ങര ബോയ്സ് സ്കൂള്‍ പരിസരത്ത് സ്കൂള്‍ പ്രവൃത്തി സമയത്ത് അനധികൃതമായി വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഊരകം പഞ്ചായത്ത് msf കമ്മിറ്റി വേങ്ങര പോലീസ് സ്റ്റേഷനില്‍ നിവേദനം നല്‍കി. യുത്ത് ലീഗ് സെക്രട്ടറി സമീര്‍ കുറ്റാളൂര്‍ , എം.എസ്.എഫ് പ്രസിഡന്‍റ് കെ.ടി ഹംസ, സെക്രട്ടറി ജസീം .എന്‍, ട്രഷറര്‍ ഷുഹൈബ് രായില്‍, സെക്രട്ടറിമാരായ ഫൈസല്‍ നാട്ടുകല്ല്, ജസീല്‍ പുത്തന്‍പീടിക എന്നിവര്‍ സംബന്ധിച്ചു.     

07 June 2018

വലിയോറപ്പാടത്തെ മുണ്ടാംകുഴി കുളം നവീകരിച്ചു.

വലിയോറപ്പാടത്തെ മുണ്ടാംകുഴി കുളം നവീകരിച്ചു.


വേങ്ങര : പൊട്ടിപ്പൊളിഞ് ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്ന വലിയോറപ്പാടത്തെ മു ണ്ടാംകുഴി കുളംവേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2017 - 18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപയുടെ ഫണ്ടനുവദിച്ച് നവീകരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് കുളം നവീകരണത്തിന് സാഹചര്യമൊരുക്കിയത്.ഇവിടേക്ക് ഉടൻ തന്നെ പുതിയവൈദ്യുതി ലൈൻ സ്ഥാപിച്ച് കാർഷിക ജല സ്രോതസ്സിനും നീന്തൽകുള മായും ഇതിനെ ഉപയോഗപ്പെടുത്തുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു

06 June 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF കാരാത്തോട് യൂണിറ്റിന്റെ " പ്രകൃതിക്കൊരു കൈതാങ്ങ് "

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF കാരാത്തോട് യൂണിറ്റിന്റെ " പ്രകൃതിക്കൊരു കൈതാങ്ങ് "

വേങ്ങര : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF കാരാത്തോട് യൂണിറ്റിന്റെ " പ്രകൃതിക്കൊരു കൈതാങ്ങ് " എന്ന പദ്ധതിയുടെ ഭാഗമായി യൂണിറ്റിന്  കീഴിൽ നടന്ന  തൈ വിതരണം  കാരാത്തോട് മഹല്ല് പ്രസിഡണ്ട് PK .അബ്ദുട്ടി ഹാജി സ്വദർ മുഅല്ലിം മജീദ് ഫൈസിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് M. ഉസ്മാൻ മാസ്റ്റർ വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിച്ചു സംസാരിച്ചു . പരിപാടിയിൽ മഹല്ല് സെക്രട്ടറി മുഹമ്മദ്, മൂസ ഹാജി, ഇർഷാദ്, സ്വാദിഖ്, ഫാളിൽ, നിസാം,ആസിഫ്, റസാഖ്, നിയാസ്, നൗഫൽ എന്നിവർ സംബന്ധിച്ചു.

05 June 2018

ഇതരസംസ്ഥാനക്കാരുടെ പണവും ഫോണും തട്ടിയെടുത്ത ആൾ പിടിയിൽ

ഇതരസംസ്ഥാനക്കാരുടെ പണവും ഫോണും തട്ടിയെടുത്ത ആൾ പിടിയിൽ 

വേങ്ങര: ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന് പണമടങ്ങുന്ന പേഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്തയാളെ വേങ്ങര പോലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ പൂവാട്ടുപറമ്പ് കമ്മന മീത്ത പ്രശാന്തി(36)നെയാണ് വേങ്ങര എസ്.ഐ. സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. ഒഡീഷ സ്വദേശിയും ഇപ്പോൾ കന്നുംപുറം കുഴിച്ചെനയിൽ താമസക്കാരനുമായ ദേവദാസ് മാജിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരനേയും മറ്റു രണ്ടു ഇതരസംസ്ഥാന തൊഴിലാളികളേയും താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ഇയാൾ ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നറിയിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ഏഴരയോടെ തൊഴിലാളികളെ സ്വന്തം വാഹനത്തിൽ കൊണ്ടുപോയി അച്ചനമ്പത്ത് ഇറക്കി ഇവരോട് പണിക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ ധരിക്കാൻ പറഞ്ഞു. പേഴ്‌സും ഫോണും ധരിച്ച വസ്ത്രങ്ങളും വാഹനത്തിൽ വെച്ചാൽ മതി എന്നറിയിച്ചു. തുടർന്ന് ചേറൂരിലെ ഒരു ഹോട്ടലിൽനിന്ന് ഇവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനിടെ പ്രശാന്ത് വാഹനവുമായി പോവുകയായിരുന്നു. മൂന്നു പേരുടേതുമായി പതിനായിരം രൂപയും ഒരു മൊബൈൽ ഫോണുമാണ് പ്രതി തട്ടിയെടുത്തത്. ഇങ്ങനെ നിരവധി സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ ഈ തൊഴിലാളികൾ ആരും പരാതി ഉന്നയിക്കാറില്ല. കഴിഞ്ഞദിവസം ചേറൂരിൽ ഇങ്ങനെ ഇറക്കിവിട്ട തൊഴിലാളികൾ വേങ്ങര സ്റ്റേഷനിൽ എത്തി പരാതി ഉന്നയിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൂവാട്ടുപറമ്പുവെച്ച് പിടികൂടിയത്. കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

04 June 2018

വൃക്ഷ തൈ വിതരണം വേങ്ങരയിൽ


വൃക്ഷ തൈ വിതരണം വേങ്ങരയിൽ
വേങ്ങര : "മരമൊരുക്കാം മഴയൊരുക്കാം"എന്ന പ്രകൃതി സന്ദേശ ദൗത്യവുമായി 2018 ജൂൺ 05, ചൊവ്വ ലോക പരിസ്ഥിതി ദിനത്തിൽ രാവിലെ 11 മണിക്ക് വേങ്ങര വ്യാപാരഭവൻ  പരിസരത്ത് വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യുവജന പ്രസ്ഥാനമായ വ്യാപാരി വ്യവസായി യൂത്ത് വേങ്ങര യൂണിറ്റ് സംഘടിപ്പിക്കുന്ന വൃക്ഷത്തൈ വിതരണ പരിപാടിയുടെ ഔപചാരിക ഉത്‌ഘാടനം വേങ്ങര സബ് ഇൻസ്‌പെക്ടർ ശ്രി.സംഗീത് നിർവഹിക്കുന്നു

02 June 2018

വിദ്യാര്‍ഥികള്‍ക്ക് ബസിലെ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തടയരുതെന്ന് ജില്ലാ കലക്ടര്‍

വിദ്യാര്‍ഥികള്‍ക്ക് ബസിലെ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തടയരുതെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: സ്വകാര്യ സ്സുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ജില്ലാകലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.വിദ്യാര്‍ഥികളുടെ യാത്രാ പാസ് സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ബസ് ഉടമകളുടെയും വിദ്യാര്‍ഥികളുടേയും പ്രതിനിധികള്‍ അടങ്ങുന്ന യോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ യാത്രാപാസ് ആയി ഉപയോഗിക്കാം. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒ ഒപ്പുവെച്ച യാത്രാപാസ് വിതരണം ചെയ്യും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴ് മണി വരെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ യാത്രചെയ്യാന്‍ അനുവാദമുണ്ട്. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 7.30 ന് ക്ലാസ് തുടങ്ങുന്നതിനാല്‍ അവര്‍ക്ക് ആറ് മണി മുതല്‍ പാസ് അനുവദിക്കണം. 40 കിലോമീറ്റര്‍ വരെയാണ് സൗജന്യയാത്രക്ക് അവകാശമുള്ളത്. അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അവകാശമുണ്ട്.
യാത്രാപാസിന്റെ കാര്യത്തില്‍ തുറന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ബസ് ഉടമകള്‍ യോഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ ബസ്സുടമകളും ജീവനക്കാരും സഹകരിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കെഎസ്ആര്‍ടിസി നല്‍കുന്ന പാസുകള്‍ ആയിരത്തില്‍ താഴെയാണെന്ന് ബസ്സുടമകളുടെ സംഘടനാപ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇത് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പാസ് വിതരണത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍.ടി.ഒ, എ.ഡി.എം, ഡി.ട്ടി.ഒ (കെഎസ്ആര്‍ടിസി) എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പാസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.
എ.ഡി.എം വി രാമചന്ദ്രന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.സി മാണി, ഡി.ടി.ഒ രാധാകൃഷ്ണന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ എം.സി കുഞ്ഞിപ്പ, ശിവകരന്‍ മാസ്റ്റര്‍, പി..കെ മൂസ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ഹംസ എരീക്കുന്നന്‍, മുഹമ്മദ് എന്ന നാണി ഹാജി, പക്കീസ കുഞ്ഞിപ്പ, കെ.എസ്.യു ജില്ലാ സെക്രട്ടറി സിയാദ് പേങ്ങാടന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാരിസ് ടി.പി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എസ്.ഡി.പി.ഐ ഇഫ്താര്‍ സൗഹൃദസംഗമം

എസ്.ഡി.പി.ഐ ഇഫ്താര്‍ സൗഹൃദസംഗമം 
വേങ്ങര: എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദസംഗമം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പുള്ളാട്ട് സലീം മാസ്റ്റര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ നഹീം, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി പത്മനാഭന്‍, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് ടി എ സമദ്, എന്‍.സി.പി ജില്ലാ സെക്രട്ടറി പി എച്ച് ഫൈസല്‍, വേങ്ങര ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി പി സഫീര്‍ബാബു, വെല്‍ഫയര്‍പാര്‍ട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ എം ഹമീദ് മാസ്റ്റര്‍, പി.ഡി.പി മണ്ഡലം സെക്രട്ടറി അസ്‌ക്കര്‍ അലി, വേങ്ങര പ്രസ്‌റിപോര്‍ട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ ഗംഗാധരന്‍, സെക്രട്ടറി കെ ടി അമാനുള്ള, വ്യാപാരിവ്യവസായി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എ കെ യാസര്‍ അറഫാത്ത്, പോപുലര്‍ഫ്രണ്ട് വേങ്ങര ഡിവിഷന്‍ സെക്രട്ടറി എം അബ്ദുല്‍ബാരി, ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് കോയിസ്സന്‍ ബീരാന്‍കുട്ടി, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍ സംസാരിച്ചു. കെ പി ഖയ്യൂംഹാജി, കെ അവറാന്‍, പി അബ്ദുല്‍മജീദ്, പി എം റഫീഖ്, എം മുസ്തഫ, കെ എം ഹനീഫ, പി കെ അബൂബക്കര്‍, കെ എം മുസ്തഫ, ഇ കെ നാസര്‍ നേതൃത്വം നല്‍കി.

സ്‌കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി

സ്‌കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി 

മലപ്പുറം: നിപ വൈറസ് ഭീതിയുടെ നിഴലില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടിവെച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന നിപ വൈറസ് അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നേരത്തെ ജൂണ്‍ 12ലേക്ക നീട്ടിയിരുന്നു. നിപ വൈറസ് ബാധ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പൊതു സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും, റമദാന്‍ ഷോപ്പിങ് ഉള്‍പ്പെടെ നിയന്ത്രിക്കണമെന്നും ജില്ലാ ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നിപ: കൂട്ടം കൂടിയുള്ള റംസാന്‍ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍


നിപ: കൂട്ടം കൂടിയുള്ള റംസാന്‍ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ നിപ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്ക നില നില്‍ക്കുന്നതിനാല്‍ റംസാന്‍ പ്രമാണിച്ച് കടകള്‍ കേന്ദ്രീകരിച്ച് കൂട്ടമായി നടത്തുന്ന ഷോപ്പിംഗ് ആഘോഷം പൊതുജനങ്ങള്‍ പരമാവധി കുറക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പലരും വസ്ത്രം വാങ്ങുന്നതിനായി കൂട്ടമായി എത്തി സ്ഥാപനങ്ങളില്‍ തിങ്ങി നിറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം അപരിചിതരുടെ ആള്‍ക്കൂട്ടം വലിയ പ്രശ്‌നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിപ വൈറസ് ആശങ്കയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിന് ജൂണ്‍ 11 വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ഇതിനിടയില്‍ രോഗം വരാതെ നോക്കേണ്ടത് ഒരോരുരുത്തരുടെയും കടമയാണ് ഇതില്‍ വീഴ്ചയുണ്ടായാല്‍ പ്രശ്‌നം ഗുരുതരമാവും.
വൈറസ് വ്യപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍ പരിപാടികള്‍ മുഴുവനും റദ്ദാക്കിയിട്ടുണ്ട്. ഒഴിവാക്കാന്‍ പറ്റാത്ത ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം ഇതു വരെ എടുത്തിട്ടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മാലിന്യ സംസ്‌ക്കരണം യഥാവിധി നടത്താത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കം എതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്താന്‍ കഴിയുന്ന പുതിയ ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിപയുടെ മായി ബന്ധപ്പെട്ട് ആംബുലന്‍സ് വഴി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും ദേശീയ ആരോഗ്യ ദൗത്യം നല്‍കും.
കലക്‌ട്രേറ്റില്‍ നടന്ന നിപ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന പ്രസംഗിച്ചു. 

31 May 2018

എസ്.എസ്.എഫ്. ബദർസ്മൃതി ഇന്ന്

എസ്.എസ്.എഫ്. ബദർസ്മൃതി ഇന്ന് 


വേങ്ങര: എസ്.എസ്.എഫ്. വേങ്ങര ഡിവിഷൻ ബദർസ്മൃതി വ്യാഴാഴ്ച 1.30-ന് ഊരകം കുന്നത്ത് ഹിദായ സുന്നി മദ്രസയിൽ നടക്കും. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനംചെയ്യും. ബദ്‌റിന്റെപാഠം എന്നവിഷയത്തിൽ കെ.പി. യൂസുഫ് സഖാഫി കുറ്റാളൂർ ക്ലാസെടുക്കും. ജില്ലാ സാഹിത്യോത്സവിന്റെ വിപ്ലവസംഘം പ്രഖ്യാപനം എസ്.എസ്.എഫ് സംസ്ഥാന ജനറൽസെക്രട്ടറി അബ്ദുൽറഷീദ് നരിക്കോട് നിർവഹിക്കും. എം.കെ.എം. സ്വഫ്‌വാൻ സന്ദേശ പ്രഭാഷണം നടത്തും.

30 May 2018

വേങ്ങരയിൽ ജൻഔഷധി കേന്ദ്രം ആരംഭിച്ചു

വേങ്ങരയിൽ ജൻഔഷധി കേന്ദ്രം ആരംഭിച്ചു 

വേങ്ങര: കേന്ദ്ര ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷന്റെ കീഴിലുള്ള ജൻഔഷധി കേന്ദ്രം വേങ്ങരയിൽ പ്രവർത്തനം ആരംഭിച്ചു. ജൻ ശിക്ഷാ സൻസ്ഥാൻ ജില്ലയിലെ പത്ത് സർക്കാർആശുപത്രികൾ കേന്ദ്രീകരിച്ച്തുടങ്ങുന്ന ജൻഔഷധി കേന്ദ്രങ്ങളിൽ രണ്ടാമത്തേതാണ് വേങ്ങരയിൽ തുറന്നത്. പൊതുവിപണിയേക്കാൾ പത്ത് മുതൽ 80 ശതമാനംവരെ വിലക്കുറവിൽ അലോപ്പതിമരുന്നുകൾ ഇവിടെ ലഭിക്കും. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ്കേന്ദ്രം പ്രവർത്തിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനംചെയ്തു. കെ.എൻ.എ ഖാദർ എം.എൽ.എ. അധ്യക്ഷനായി. ജെ.എസ്.എസ്. ചെയർമാൻ പി.വി. അബ്ദുൾവഹാബ് എം.പി. ആദ്യമരുന്ന് വില്പന നടത്തി. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൾഹഖ്, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി, പി.കെ. കോയാമു, എ.കെ. അഹമ്മദാലി, പുള്ളാട്ട് ഷെരീഫ, പി.കെ. അസ്‌ലു, ഫസലു, മെഡിക്കൽ ഓഫീസർ അജിത്ഖാൻ, ജെ.എസ്.എസ്. ഡയറക്ടർ വി. ഉമ്മർക്കോയ എന്നിവർ പ്രസംഗിച്ചു.

29 May 2018

ഫെയ്മസ് ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാനവും ഇഫ്ത്താർ മീറ്റും അഡ്വ.കെ.എൻ.എ. കാദർ MLA ഉൽഘാടനം ചെയ്തു

ഫെയ്മസ് ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാനവും ഇഫ്ത്താർ മീറ്റും അഡ്വ.കെ.എൻ.എ. കാദർ MLA ഉൽഘാടനം ചെയ്തു

വേങ്ങര : ഫെയ്മസ് ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാനവും ഇഫ്ത്താർ മീറ്റും അഡ്വ.കെ.എൻ.എ. കാദർ MLA ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി അബ്ദുൾ ഹഖ് അദ്ധ്യക്ഷത വഹിച്ചു.റംസാൻ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.ഇരുപത്തിരണ്ടാം വാർഷികത്തിന്റെ ഭാഗമായി 22 ഇന കർമ്മ പദ്ധതികളുടെ പ്രഖ്യാപനം പി കെ അസ്ലു നിർവ്വഹിച്ചു.ചൈൽഡ് ഹെൽപ് ലൈൻ പോസ്റ്റർ പ്രദർശനം പഞ്ചായത്ത് പ്രസി.ബഷീർ കാലടി നിർവ്വഹിച്ചു.

ഇറ്റാമന്റെ തെങ്ങ് കഥ മന്ത്രി കെ ടി ജലീൽ പ്രകാശനം ചെയ്തു

ഇറ്റാമന്റെ തെങ്ങ് കഥ മന്ത്രി കെ ടി ജലീൽ  പ്രകാശനം ചെയ്തു

വേങ്ങര : പ്രദേശത്തെ കലാ സാംസ്കാരിക രംഗങ്ങളും അതിൽ മികവ് തെളിയിച്ചവരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇബ്രാഹിം അടക്കാപുര നിർമിക്കുന്ന വെത്യസ്ഥ ഡോക്യുമെന്ററിയിലെ ആദ്യ ഡോക്യൂമെന്ററി ഇറ്റാമന്റെ തെങ്ങ് കഥ മന്ത്രി കെ ടി ജലീൽ പ്രകാശനം നിർവ്വയിച്ചു 7മിനുട്ടും 47സെക്കന്റും Duration ഉള്ള ഡോക്യുമെന്ററിയിൽ ഇറ്റാമനെ കുറിച്ച് വിദേശ സ്വദേശ മാധ്യമങ്ങളിൽ ചർച്ച ചെയ്ത ന്യൂസുകളും അതോടൊപ്പം തന്നെ ഇറ്റാമൻ നിർമിച്ച പല  ശിൽപങ്ങളും  നിർമിക്കുന്ന ശിൽപങ്ങളെ കുറിച്ചും ഡോക്യൂമെന്ററിയിൽ വിവരിക്കുന്നു.വർഷങ്ങളായി തെങ്ങിൽ നിന്ന് വീണ് പരിക്ക് കാരണം തെങ്ങിൽ കയറാത്ത ഇറ്റാമൻ ഡോക്യുമെന്ററിയുടെ fictionനും വേണ്ടി തെങ്ങിൽ കയറാൻ ശ്രമിക്കുന്നത് ഡോക്യുമെന്ററിയുടെ വലിയൊരു മികവായി എന്ന് ഇബ്രാഹിം facebook - ൽ അഭിപ്രായപ്പെട്ടു.കലാകാരൻ മാർക് പ്രചോദനം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ എന്ത് കൊണ്ടും മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപെട്ടു. ഡോക്യുമെന്ററിയുടെ  ക്യാമറ shereef pp,അസിസ്റ്റന്റ് ക്യാമറ shakeeb, എഡിറ്റിങ് Jisnu Raj Mഅസിസ്റ്റന്റ് ഡയറക്ടർ Ali Ansar Anjukandathil,സ്ക്രിപ്റ്റ്&ടാറ്റ കളക്ഷൻ Fathima shehara k തുടങ്ങിയവർ നിർവ്വഹിച്ചു.ചടങ്ങിൽ ഫാത്തിമ സഹ്റ കരിമ്പനക്കൽ,ജിസ്‌ണു രാജ് M,റിജു ദാസ് KT,പറമ്പൻ ഇറ്റാമൻ,ഇബ്രാഹിംഅടക്കപ്പുര,ഷരീഫ് T, പൂക്കയിൽ കരീം,ചന്ദ്രൻ മുല്ല പള്ളി,തുടങ്ങിയവർ പങ്കെടുത്തു.

28 May 2018

വൈദ്യുതി മുടക്കം പതിവാകുന്നു, പാണ്ടികശാല നിവാസികൾ പ്രക്ഷോഭത്തിലേക്ക്

വൈദ്യുതി മുടക്കം പതിവാകുന്നു, പാണ്ടികശാല നിവാസികൾ പ്രക്ഷോഭത്തിലേക്ക് 

വേങ്ങര: വേങ്ങര പഞ്ചായത്തിലെ 17 ാം വാർഡിൽ പെട്ട പാണ്ടികശാലയിലും പരിസര പ്രദേശത്തുംകഴിഞ്ഞ ഒരാഴ്ചയായി അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായിയിരിക്കുകയാണ്‌. വെന്നിയൂർ കെ.എസ്.ഇ.ബി.സെക്ഷൻ ഓഫീസിന് കീഴിലാണ് ഈ പ്രദേശം വരുന്നത്.ഇവിടെ മഴ പെയ്യാൻ തുടങ്ങിയാൽ വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമാണ്. റംസാൻ മാസമായതോടെ നോമ്പ് തുറക്കുന്ന സമയത്ത് വൈദ്യുതി മുടങ്ങുന്നത് വിശ്വാസികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വെന്നിയൂർ കെ.എസ്ഇബി.ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥയും ഇതിന് കാരണമായിട്ടുണ്ട്. മുന്നറിയിപ്പില്ലാതെവൈദ്യുതി മുടങ്ങുന്ന സമയത്ത് വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയാണുള്ളതെന്നും ജീവനക്കാരെ മൊബൈൽ ഫോണിൽ വിളിച്ചാൽ ഓഫീസിലേക്ക് വിളിക്കാൻ പറയുന്ന അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.  മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്ന വെന്നിയൂർ കെ.എസ് ഇ.ബി.യുടെ അനാസ്ഥക്കെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭം നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
'ഇതിന്റെ വൈദ്യുതി വകുപ്പ് മന്ത്രിക്കും സ്ഥലം MLA ക്കും ഭീമ ഹർജി നൽകുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ്മെമ്പർ.വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������