Labels

27 May 2018

വേങ്ങര ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ അടപ്പിച്ചു

വേങ്ങര ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ അടപ്പിച്ചു

വേങ്ങര: ടൗണിൽ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു
കംഫർട്ട് സ്റ്റേഷനിൽ നിന്നും മലിനജലം പുറത്തേകൊഴുകുന്നതായുള്ള പരാതിയെ തുടർന്നാണ് നടപടി.കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്ഥലത്തെത്തിയിരുന്നു ഇന്നലെ ആരോഗ്യവകുപ്പ് അധിക്യതർ സ്ഥലത്തെത്തിപൂട്ടാൻ നിർദേശം നൽകുകയായിരുന്നു മാലിന്യപൈപ്പ് അടഞ്ഞ താണ് മലിനജലം പുറത്തെക്കൊഴുകാനിടയാക്കിയത്..

സ്‌കൂള്‍ തുറക്കുന്നു; നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകണം

സ്‌കൂള്‍ തുറക്കുന്നു; നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകണം
പൂവാലശല്യം ഇല്ലെന്ന് ഉറപ്പാക്കണം ബസ് യാത്രയില്‍ സുരക്ഷിതത്വം വേണം

മലപ്പുറം:അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. ബന്ധപ്പെട്ട സ്‌കൂള്‍, വകുപ്പ്് അധികൃതര്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍കെട്ടിടങ്ങളുടെയും മതിലുകളുടെയും സുരക്ഷ ഉറപ്പുവരുത്തണം. അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ ക്ലാസ് നടത്തരുത്. സ്‌കൂള്‍ പരിസരങ്ങളിലും മറ്റും അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍, കൊമ്പുകള്‍ എന്നിവ വെട്ടിമാറ്റണം. സ്‌കൂള്‍ ഗേറ്റുകളുടെ വീതി ചുരുങ്ങിയത് 15 അടിയാക്കണം. മോട്ടോര്‍വാഹന വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമായി സര്‍ട്ടിഫിക്കറ്റ് നേടാത്ത സ്‌കൂള്‍ബസുകള്‍, മറ്റു വാഹനങ്ങള്‍ എന്നിവ കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കരുത്. മതിയായ പരിചയമില്ലാത്തതും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ടവരുമായ ഡ്രൈവര്‍മാര്‍ സ്‌കൂള്‍വാഹനങ്ങള്‍ ഓടിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. പ്രവേശനോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ െഫ്‌ളക്‌സ് ഒഴിവാക്കി പരിസ്ഥിതിസൗഹൃദമാണെന്ന് ഉറപ്പുവരുത്തണം. പൂവാലശല്യം ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മഫ്തിയിലുള്‍പ്പെടെ പോലീസ് സാന്നിധ്യം വേണം. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന ഇല്ലെന്ന് ഉറപ്പുവരുത്തണം. സ്‌കൂള്‍ പരിസരങ്ങളിലും സ്‌കൂള്‍ ബസ്സ്‌റ്റോപ്പുകളിലും സീബ്രാലൈനും സി.സി.ടി.വി. നിരീക്ഷണവുമുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

25 May 2018

ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം  കലയും സഹിത്യവും: പ്രഫ.എ പി അബ്ദുൽ വഹാബ്

ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം  കലയും സഹിത്യവും: പ്രഫ.എ പി അബ്ദുൽ വഹാബ്

വേങ്ങര. ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സാഹിത്യവും  കലയുമാണെന്ന് കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ പ്രഫ.എ പി അബ്ദുൽ വഹാബ് പറഞ്ഞു. ജർമനിയിൽ ഹിറ്റ്ലറുടെയും ഇറ്റലിയിൽ മുസോളിനിയുടെയും കാലത്ത് ഇത് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യത്ത് കലാസാഹിത്യ പ്രവര്‍ത്തകര്‍ക്കെതിരെ വന്‍ തോതില്‍ അസഹിഷ്ണുതയും അക്രമവും വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ഇരുപത്താഞ്ചാമത് ജില്ലാ സാഹിത്യോത്സവിന്റെ പ്രോജക്റ്റ് കൗൺസിൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ഗാത്മക രചനകള്‍ ചുട്ടെരിക്കാന്‍, എഴുത്തുകാരുടെ കൈകള്‍ ഛേദിക്കാന്‍, ചിന്തിക്കുന്നവരുടെ തലച്ചോറ് വെടിയുണ്ടയാല്‍ ചിതറിക്കാന്‍ ചിലര്‍ തയാറാവുന്നതും ഇതുകൊണ്ടാണ്. കലബുര്‍ഗിയും നരേന്ദ്രധബോല്‍ക്കറും ഗോവിന്ദ പന്‍സാരെയുമൊക്കെ നമ്മുടെ ഓര്‍മകളില്‍നിന്ന് മായാന്‍ പാടില്ല. പെരുമാള്‍ മുരുകന് സംഭവിച്ചതും ഓര്‍ക്കണം.   അക്ഷരങ്ങളെയും കലയെയും ഫാസിസ്റ്റുകള്‍ക്ക് എന്നും ഭയമാണ്.  ഇതിനെതിരെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍  പ്രതികരണം നമ്മുടെ സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതിന് എസ് എസ് എഫിന്റെ സാഹിത്യോത്സവ് ഏറെ ശ്രമങ്ങൾ നടത്തുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് രണ്ടു  മുതൽ അഞ്ചു വരെ വേങ്ങരയിലാണ് സാഹിത്യോത്സവിന് വേദിയൊരുങ്ങുന്നത്.


ഉദ്ഘാടന ചടങ്ങിൽ പ്രോജക്റ്റ് കൗൺസിൽ ജനറൽ കൺവീനർ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിണ്ടന്റ് ടിടി അഹമ്മദ് കുട്ടി സഖാഫി പ്രാർത്ഥന നിർവഹിച്ചു. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി എം ജുബൈർ, സാഹിത്യോത്സവ് പ്രോഗ്രാം ചെയർമാൻ മുഹമ്മദ് ബുഖാരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വേങ്ങര അബ്ദു ഹാജി, ജനറൽ സെക്രട്ടറി എ അലിയാർ, സുന്നി യുവജന സംഘം സോൺ പ്രസിണ്ടന്റ് പി പി അബ്ദുൽ ജബ്ബാർ ബാഖവി, പ്രോഗ്രാം കൺവീനർ മുഹമ്മദ് ഫളൽ സഖാഫി, ജില്ലാ സെക്രട്ടറി ശുക്കൂർ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. സാഹിത്യോത്സവ് കോഡിനേറ്റർ പി പി അബ്ദുൽ നസിർ സഖാഫി സ്വാഗതവും കൺവീനർ മുഹമ്മദ് ഫൈറൂസും നന്ദിയും പറഞ്ഞു.

കരിയർ ഗെയ്‌ഡൻസ് സംഘടിപ്പിച്ചു

കരിയർ ഗെയ്‌ഡൻസ് സംഘടിപ്പിച്ചു 

വേങ്ങര: എസ് എസ് എൽ സി പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മാർക്ക് അക്കാദമികരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
സി വിൽസർവീസ് ജേതാക്കളായ പി പി ജുനൈദ് ശാഹിദ് തിരുവള്ളുർ എന്നിവർക്ക് സ്വീകരണം നൽകി.
കുറ്റാളൂർ മലബാർ കോളേജിൽ ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു ജാഫർ ഓടക്കൽ അധ്യക്ഷനായി കെ ടി ഹാരിസ് കെ ടി ഹംസ എൻജസീം സംസാരിച്ചു റിയാസ് ചാലിൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.

24 May 2018

നിപ: വവ്വാലുകളെ ആക്രമിക്കരുത് പ്രത്യാഘാതമുണ്ടാകുമെന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ്

നിപ: വവ്വാലുകളെ ആക്രമിക്കരുത് പ്രത്യാഘാതമുണ്ടാകുമെന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ്
മലപ്പുറം:നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വലുകളെ കൂട്ടത്തോടെ ഉൻ മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്  കൂടുതല്‍ അപകടം ചെയ്യുമെന്ന് ജില്ലാ മെഡിക്കില്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. വാവ്വലുകള്‍ പരിസ്ഥിതി സംതുലനാവസ്ഥയുടെ ഭാഗമായി നിലനില്‍ക്കേണ്ട ജീവിയാണ്. അവയുടെ ആവാസ വ്യവസ്ഥകള്‍ക്കുനേരയുള്ള ആക്രമണങ്ങള്‍ ഗുരുതരമായി പ്രത്യാഘാതങ്ങള്‍ക്ക് വഴി വക്കും. അവയെ ഇളക്കി വിടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
വവ്വലുകളുള്ള കിണറകളുണ്ടെങ്കില്‍ അവയെ വല വച്ച് പിടിച്ച് ഒഴിവാക്കുക. ഇതിന് പുറമെ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുക,തിളപ്പുച്ചാറിയ വെള്ളം ഉപയോഗിക്കുക. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക എന്നിവ വൈറസ് നിയന്ത്രണത്തിന് സഹായമാവുമെന്നും അവര്‍ അറിയിച്ചു.
നിപ വൈറസ് ജില്ലയില്‍ ആശങ്കപ്പെടേണ്ട
സഹചര്യമില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമ ക്യഷ്ണന്‍
നിപ വൈറസ് വ്യാപനം സംബന്ധിച്ച് ജില്ലയില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് നിയസഭ സ്പീക്കര്‍ പി. ശ്രീരാമ ക്യഷ്ണന്‍. കലക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. രോഗ വ്യാപനം തടയുന്നതിന് നിലവില്‍ ആരോഗ്യ വകുപ്പ് ത്യപ്തികരമായ രീതിയില്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. മികച്ച രീതിയില്‍ ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുന്നതായും സ്പീക്കര്‍ അറിയിച്ചു.
വൈറസ് വ്യാപനവുമായി ഏതെങ്കിലും തരത്തില്‍ പൊതു ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ആശങ്കയകറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ബ്ലോക്ക് തലത്തില്‍ മ്യഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ആശങ്കയുന്നയിക്കുന്നവര്‍ക്ക് ഈ ടീം ക്യത്യമായ മറുപടി നല്‍കും. ഇതിനു പുറമെ സ്ഥലം സന്ദര്‍ശിച്ച് ആശങ്കയകറ്റുന്നതിന് ആവശ്യമായ നടപടിയും സ്വീകരിക്കും.
ജില്ലയിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി ജില്ലാ കല്ടര്‍ അമിത് മീണ അറിയിച്ചു. എല്ലാ ദിവസവും അവലോകന യോഗങ്ങള്‍ നടത്തുന്നുണ്ട്. ബന്ധപ്പെട്ട കേസുകള്‍ വന്നാല്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് ജീവനക്കര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ രോഗം നിപയല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ അടിയന്തിര സഹചര്യത്തില്‍ ഉപയോഗിക്കാനായി ഐ.സി.യുവില്‍ ഏഴ് കിടക്കകളുള്ള പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേത്യത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണമായ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തിര സഹചര്യത്തില്‍ ഉപയോഗിക്കാനായി ജില്ലയില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ലീസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മണിക്കൂറിന് 100 രൂപ എന്ന നിരക്കില്‍ വെന്റിലേറ്റര്‍റിന ജില്ലാ ഭരണകൂടം പണം നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്കുണ്ടാകുന്ന മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
സമാന രോഗ ലക്ഷണങ്ങള്‍ കാണുന്ന രോഗികളെ ജില്ലാ മെഡിക്കില്‍ ഓഫിസര്‍ അറിയാതെ ആശുപത്രികള്‍ മാറ്റുകയോ സ്വതന്ത്രമായ യാത്രക്കോ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന യോഗത്തില്‍ അറിയിച്ചു. അനാവശ്യമായ ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍, ഇ.എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

23 May 2018

വേങ്ങരയിൽ ഗതാഗത നിയന്ത്രണം

വേങ്ങരയിൽ ഗതാഗത നിയന്ത്രണം 

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പടി മുതൽ താഴെ അങ്ങാടി വരെ റോഡ് സൈഡിൽ നടന്നു കൊണ്ടിരിക്കുന്ന അനധ്രി ക്യതകച്ചവടങ്ങളും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗും 26/5/2018 മുതൽ നിരോധിച്ചതായി വേങ്ങര പഞ്ചായത്ത് അറിയിച്ചു.അനധിക്യത കച്ചവടങ്ങൾ അടിയന്തരമായി നീക്കം ചെയ്യേണ്ടതും പഞ്ചായത്ത് ഒരിക്കിയ പാർക്കിംഗ് എരിയയിൽ മാത്രം വാഹനങ്ങൾ പാർക്ക് ച്ചെയ്യേണ്ടതുമാണ് അല്ലാത്ത പക്ഷം നിയമനടവടി സീകരിക്കുന്നതുമായിരിക്കും കൂടാതെ വ്യാപാര സ്ഥാപനങ്ങൾ ചരക്കുകൾ ഇറക്കുന്ന സമയത്തിലും മാറ്റം കൊണ്ട് വന്നിട്ടുണ്ട് രാവിലെ 8 മുതൽ 11 മണി വരെയും വൈകു 3 മുതൽ 7മണി വരെയും ചരക്കുകൾ ഇറക്കുന്നത് നിരോധിച്ചു.കൂടാതെ സ്വകാര്യ ബസുകൾ അവർക്ക് അനുവധിച്ചിട്ടുള്ള സ്റ്റോപ്പുകളിൽ മാത്രമേ നിർത്താൻ പാടുള്ളു.ഇത് നടപ്പിൽ വരുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു


വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ ധർണ

വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ ധർണ

വേങ്ങര : പെട്രോൾ ഡീസൽ വില വർധനവിതിരെ ജനങ്ങളെ കൊള്ളയടിച്ച് കൊള്ളലാഭം നേടാൻ എണ്ണക്കമ്പനികളും നികുതി നിരക്കുകൾ കുറക്കാതെ വലിയവരുമാനം നേടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും മൽസരിക്കുകയാണ് എന്ന മുദ്രവാക്യവുമായി വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി

വേങ്ങര മാളിയേക്കൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി.
വെൽഫയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ധർണ ഉദ്‌ഘാടനം ചെയ്‌തു.
വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നാസർ വേങ്ങര സ്വാഗതം പറഞ്ഞു.പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റിയംഗം വേങ്ങര നാസർ,ഊരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അശ്റഫ് പാലേരി,
വേങ്ങര ടൗൺ കമ്മറ്റി പ്രസിഡന്റ് റഷീദ് പറങ്ങോടത്ത്
സെക്രട്ടറി ദേവരാജൻ,എ പി അബൂബക്കർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .കുട്ടിമോൻ പരിപാടിക്ക് നന്ദി പറഞ്ഞു .

21 May 2018

നിപ വൈറസ്; വ്യാജപ്രചാരണം വേണ്ട


നിപ വൈറസ്; വ്യാജപ്രചാരണം വേണ്ട 
മലപ്പുറം: വേങ്ങര..നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അമിത് മീണ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ വസ്തുതാവിരുദ്ധമായ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാഭരണകൂടെത്തയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണം. അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് പത്തുവീതം ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സംഘത്തെ ജില്ലയില്‍ തയ്യാറാക്കിനിര്‍ത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ പരിശീലനം ഈ സംഘത്തിന് നല്‍കും. പരിശോധന കര്‍ശനമാക്കും പഴക്കടകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തും. അനധികൃത വില്പനകേന്ദ്രങ്ങളും വൃത്തിഹീനമായ സാഹചര്യത്തിലുള്ളവയും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. വവ്വാല്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പേരയ്ക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗം. മറ്റുപഴങ്ങളും പക്ഷിമൃഗാദികള്‍ ഭക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. പൊതുപരിപാടികളില്‍ പങ്കെടുക്കരുത് പനി, തലവേദന, പേശിവേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇഫ്താര്‍പാര്‍ട്ടികളിലും ആരാധനാലയങ്ങളിലും ഇവര്‍ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാവും. പനിബാധിതരായ കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ ശുശ്രൂഷിക്കുന്നവരും മുന്‍കരുതല്‍ എടുക്കണം. വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും കൈകാര്യംചെയ്യുമ്പോള്‍ ൈകയുറ ധരിക്കണം. ഉടന്‍തന്നെ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകള്‍ വൃത.....

വിദ്യാർത്ഥികളെ ആദരിച്ചു


വിദ്യാർത്ഥികളെ ആദരിച്ചു
2017-18 വർഷത്തെ SSLC  Exam-ൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ 18 വിദ്യാർത്ഥികളെ അടക്കാപുര ടൗൺ msf കമ്മറ്റി ആദരിച്ചു. പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ് നിർവഹിച്ചു. ഇബ്രാഹിം അടക്കാപുര അധ്യക്ഷൻ വഹിച്ചു.  വേങ്ങര  മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം മുസ്ലിംലീഗ് നിരീക്ഷകനുമായ പി. കെ അസ്ലു സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. അലി അൻസാർ അഞ്ചുകണ്ടത്തിൽ, എ. കെ മുഹമ്മദലി,പതിനാറാം വാർഡ് മെമ്പർ ചെള്ളി ഷഹ്‌റാബനു, വി. കെ റസാഖ്,സഹീർ അബ്ബാസ്, യൂസുഫലി വലിയോറ,അവറാൻ കുട്ടി സാഹിബ്‌,  എ. കെ അലവി സാഹിബ്‌ , ഉസ്മാൻ ഹാജി,ഉമ്മർ ഹാജി,ഹമീദലി.യൂ, സജീർ, എ. കെ അബു സാഹിബ്‌, എ. കെ അവറു തുടങ്ങിയവർ സംസാരിച്ചു.

19 May 2018

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സമ്മേളനം; സ്വാഗതസംഘമായി


ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സമ്മേളനം; സ്വാഗതസംഘമായി
വേങ്ങര: ജൂണ്‍ 29, 30, ജൂലായ് ഒന്ന് തീയതികളിലായി കണ്ണമംഗലം തീണ്ടേക്കാട് നടക്കുന്ന ഡി.വൈ.എഫ്.ഐ. കോട്ടക്കല്‍ ബ്ലോക്ക് സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘ രൂപീകരണയോഗം സി.പി.എം. കോട്ടയ്ക്കല്‍ ഏരിയാകമ്മറ്റിയംഗം എന്‍. പുഷ്പരാജന്‍ ഉദ്ഘാടനംചെയ്തു. കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. എന്‍.കെ. പോക്കര്‍, ഇ.ആര്‍. രാജേഷ്, എം. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.കെ. ആലി മൊയ്തീന്‍ (ചെയ.), വി. മണി, പി. ഷാജി, കാപ്പന്‍ ഹുസൈന്‍, കെ.ടി. വിജയന്‍ (വൈസ് ചെയ.), കെ. സുബ്രഹ്മണ്യന്‍ (ജന. കണ്‍.), എ. ഇല്യാസ്, സി. ബാബു, എം.വി. ഗൗരി, പി. സുബ്രു, കാമ്പ്രന്‍ നൗഷാദ് (കണ്‍.) കെ. ഇസ്മായില്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

18 May 2018

എസ്.എസ്.എഫ്. സാഹിത്യോത്സവം വേങ്ങരയില്‍


എസ്.എസ്.എഫ്. സാഹിത്യോത്സവം വേങ്ങരയില്‍ 

വേങ്ങര: എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവം ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ചുവരെ വേങ്ങരയില്‍ നടക്കും. പ്രഖ്യാപനയോഗം സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍ പ്രഖ്യാപനംനടത്തി. എ. അബ്ദുല്‍മജീദ്, സയ്യിദ് ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് നസീര്‍ ശിഹാബ് തങ്ങള്‍, ടി.ടി. അഹമ്മദ്കുട്ടി സഖാഫി, അബ്ദുഹാജി വേങ്ങര, എ.കെ.എം. സഫ്വാന്‍, എം.പി. അബ്ദുല്ല സഖാഫി, എം. ജുബൈര്‍, ഷറഫുദ്ദീന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്


വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

വേങ്ങര: ഊരകം കാരാത്തോട് അങ്ങാടിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കാറും ബൈക്കും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. കാരാത്തോട് നസീമ(38), എ. അബ്ദു(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. മലപ്പുറം ഭാഗത്ത് നിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് അതേദിശയില്‍ വന്ന ഓട്ടോയിലിടിച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പാടെതകര്‍ന്നു. ബൈക്ക് യാത്രക്കാരനും ഓട്ടോ യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരന്റെ പരിക്ക് സാരമുള്ളതാണ്. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

17 May 2018

എം എൽ എ KNA ഖാദർ സാഹിബ് ഉപഹാരം വിതരണം ചെയ്തു


എം എൽ എ  KNA ഖാദർ സാഹിബ് ഉപഹാരം വിതരണം ചെയ്തു
വേങ്ങര : വേങ്ങര മണ്ഡലത്തിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 110 വിദ്യാർഥികൾക്കും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച ചേറൂർ പി.പി.ടി.എം വൈ ഹയർ സെക്കണ്ടറി സ്കൂളിനും എം എൽ എ  KNA ഖാദർ ഉപഹാരം വിതരണം ചെയ്തു. എം.എം.കുട്ടി മൗലവി അധ്യക്ഷനായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ചക്കീരി അബ്ദുൽ ഹഖ്, വി.കെ.കുഞ്ഞാലൻക്കുട്ടി, എൻ.ടി.അബ്ദുനാസർ, പി.അസീസ് ഹാജി, j AKA നസീർ അസീസ് ഹാജി. NT ശരീഫ് MK  നാസർ മുജീബ് പൂക്കോത്ത്. സഹീർ അബ്ബാസ്. അബൂബക്കർ.  നൗഷാദ്  kmcc ബഷീർ മാസ്റ്റർ കെ.കെ മൻസൂർ കോയ തങ്ങൾ, കാപ്പൻ ഗഫൂർ, കെ.ജോണി, പി.കെ. സിദ്ദീഖ്, വി.കെ.പങ്കജാക്ഷി, ഷേർളി കുര്യൻ, ലതിക കെ.പി അസ് ലം, സി.വിജയൻ, കെ.ടി അമാനുള്ള പ്രസംഗിച്ചു

13 May 2018

ഹയർസെക്കണ്ടറി പരീക്ഷയിൽ 1200/1200 മാർക്ക് നേടിയ ഹമീദ ജഹാന് വെൽഫെയർ പാർട്ടിയുടെ അനുമോദനോപഹാരം

ഹയർസെക്കണ്ടറി പരീക്ഷയിൽ 1200/1200 മാർക്ക് നേടിയ ഹമീദ ജഹാന് വെൽഫെയർ 

പാർട്ടിയുടെ അനുമോദനോപഹാരം
വേങ്ങര : 2017-18 വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ 1200 /1200 മാർക്ക് നേടി തിളക്കമാർന്ന വിജയം നേടിയ പറപ്പൂർ പഞ്ചായത്തിലെ ആസാദ് നഗർ പി.കെ ഹബീബ് ജഹാന്റെ മകൾ ഹമീദ ജഹാന് വേങ്ങര മണ്ഡലം വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എന്നിവയുടെ അനുമോദനോപഹാരം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് മുനീബ് കാരക്കുന്ന് സമ്മാനിക്കുന്നു. മണ്ഡലം പ്രസിഡണ്ട് കെ എം എ ഹമീദ് ജനറൽസെക്രട്ടറി പി കെ അബ്ദുൽ ജലീൽ മാസ്റ്റർ, ട്രഷറർ എം മുഹമ്മദ് കുട്ടി, വൈസ് പ്രസിഡണ്ട് വഹീദ ജാസ്മീൻ ടീച്ചർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ പി അബ്ദുസമദ് ഒതുക്കുങ്ങൽ, കാപ്പൻ കുഞ്ഞിമുഹമ്മദ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാരായ സി കുട്ടിമോൻ വേങ്ങര, കെ അബ്ദുസ്സലാം ഊരകം, കെ.വി ഹമീദ് മാസ്റ്റർ ഒതുക്കുങ്ങൽ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി ശംസുദ്ധീൻ ആട്ടീരി ,വി പി വാസു ചേറൂർ,  പി.പി മൊയ്തീൻ കുട്ടി മാസ്റ്റർ കുറ്റൂർ, അയ്യപ്പൻ വലിയോറ തുടങ്ങിയവർ കൂടെ

10 May 2018

കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ്


കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് 
(www.vengaralive.com)കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുപ്പിവെള്ളത്തിന്റെ വില
നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കുപ്പിവെള്ളം ലിറ്ററിന് 12 രൂപയാക്കി ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടില്‍ കുപ്പിവെള്ളത്തെക്കൂടി ഉള്‍പ്പെടുത്തിയാവും ഓര്‍ഡിനെന്‍സ് പുറപ്പെടുവിക്കുക. വില നിയന്ത്രിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ വീണ്ടും 20 രൂപയാണ് ഈടാക്കുന്നത്. ഇതേതുടര്‍ന്നാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍ക്കാര്‍ ഇടപെടല്‍. എന്നാല്‍ വിതരണക്കാരും വ്യാപാരികളും ആ തീരുമാനം അട്ടിമറിക്കുകയായിരുന്നു.

ഏതാനും കമ്പനികള്‍ തീരുമാനത്തോട് യോജിക്കുകയും ചെയ്തിരുന്നില്ല. 12 രൂപയ്ക്ക് വിറ്റാല്‍ ലാഭം കുറയുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയത്. മിക്ക കമ്പനികളുടെയും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയ്ക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതോടെയാണ് വിലനിയന്ത്രണം നിയമം മുഖേനെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


09 May 2018

എസ്.എസ്.എല്‍.സി ജേതാക്കളെ അനുമോദിച്ചു


എസ്.എസ്.എല്‍.സി ജേതാക്കളെ അനുമോദിച്ചു
വേങ്ങര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് ഉപഹാര വിതരണവും നടത്തി. പി എം ഷെരീഖാന്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കോയിസ്സന്‍ ബീരാന്‍കുട്ടി, ഇ കെ അബ്ദുനാസര്‍, നൗഷാദ് ചുള്ളിയന്‍, കെ സുബൈര്‍ സംസാരിച്ചു. 

08 May 2018

സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു


സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു -
വേങ്ങര: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി ജില്ലക്ക് അഭിമാനമായ മുഹമ്മദ് ജുനൈദിനെയും സി എം ഇര്‍ഷാദിനെയും എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഇരുവരുടെയും വീടുകളിലെത്തി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പി എം ഷെരീഖാന്‍ സമ്മാനിച്ചു.
മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍, ഖജാന്‍ജി വി ബഷീര്‍, പി കെ അബൂബക്കര്‍, പി അലവിക്കുട്ടി, എം റഫീഖ് പങ്കെടുത്തു.

-ക്യാപ്ഷന്‍-
സിവില്‍സര്‍വീസ് റാങ്ക് ജേതാവ് സി എം മുഹമ്മദ് ഇര്‍ഷാദിന് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്റ് പി എം ഷെരീഖാന്‍ സമ്മാനിക്കുന്നു.

07 May 2018

സ്കോളർഷിപ്പ് വിതരണവും ഉപഹാര സമ്മർപ്പണവും


സ്കോളർഷിപ്പ് വിതരണവും ഉപഹാര സമ്മർപ്പണവും
സാഗർ ആർട്സ് &സ്പോർട്സ് ക്ലബ് മിനിബസാർ പതിനാറാം വാർഷികാവും എൻ ടി ഇസ്മായിൽ ചെറിയ ബാവ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിത്യാർത്ഥികൾക്കുള്ള ഉപഹാര സമ്മർപ്പണവും ബഹു: എം എൽ എ അഡ്വ: കെ എൻ എ  ഖാദർ നിർവഹിച്ചു സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചാക്കിരികുഞ്ഞുട്ടി
പഠനോപകരണവിതരണം
മുൻ വേങ്ങര ബ്ലോക്ക് പ്രസിഡന്റ് പി കെ അസുലു  നോട്ട്ബുക്ക് ഊരകം പഞ്ചായത് വൈസ് പ്രസിഡന്റ് കെ ടി അബ്‌ദുസമദ് എന്നിവർ നിർവഹിച്ചു ചടങ്ങിൽ സജീർ ടിവി അധ്യക്ഷാത വഹിച്ചു തുടർന്ന് അതാണിക്കുണ്ട് അംഗനവാടി കുട്ടികളുടെ കിങ്ങിണികൂട്ടം കലാപരിപാടികളും വേദിയിൽ അരങ്ങേറി 
പിപി ഹസൻ ഷകീല അത്തോളി കെ നഹിം അബൂബക്കർ സിദീഖ് Dr ബസ്സിൽ ഹുസൈൻ 
അഫ്സൽ കെ കെ സാഗർ സെക്രട്ടറി സലാംകപ്പിൽ പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു

02 May 2018

അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണം: കെ.എൻ.എം.


അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണം: കെ.എൻ.എം.
വേങ്ങര: വിശ്വാസ പ്രമാണങ്ങളിൽ ഊന്നി നിന്നുകൊണ്ട് സമൂഹപുരോഗതിക്ക് മത സംഘടനകൾ തയ്യാറാവണമെന്നും, വർദ്ധിച്ച് വരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണമെന്നും വേങ്ങര വ്യാപാരഭവനിൽ നടന്ന കെ എൻ.എം. വേങ്ങര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. രാജ്യ പുരോഗതിക്കും, മതേതര, ജനാധിപത്യ സംവിധാനങ്ങളെ രാജ്യത്ത് നിലനിർത്താൻ നാവുകൊണ്ടും, തൂലിക കൊണ്ടും പരിശ്രമങ്ങൾ നടത്തുന്ന മത പ്രബോധകരെയും, പണ്ഡിതൻമാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല, നാട്ടിലെ സമാധാനത്തിനും, ധാർമിക സംസ്കാരത്തിനും മത പ്രബോധന പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും സമ്മേളനം വിലയിരുത്തി.കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ ചേന്നര സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ. ടി.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. പി.കെ.എം.അബ്ദുൽ മജീദ് മദനി,സുലൈമാൻ സ്വബാഹി, ശംസുദ്ധീൻ മൗലവി വിളത്തൂർ, അലി ശാക്കിർ മുണ്ടേരി, മമ്മുട്ടി മുസ്ലിയാർ, നസീറുദ്ധീൻ റഹ്മാനി, അബൂബക്കർ നസ്സാഫ് ,മുബഷിർ പഞ്ചിളി, പി.കെ.മുഹമ്മദ് നസീം, ടി.കെ.മുഹമ്മദ് മൗലവി, പി.കെ.സി.ബീരാൻ കുട്ടി, അബ്ദുൽ ഖാദർ കാസിമി, പി.എ.ഇസ്മായിൽ മദനി, സി.ടി.ഹംസ, ഡോ: റഫീക്ക് പുള്ളാട്ട്, പി.കെ ആബിദ് സലഫി, സി.ടി.റഊഫ്, പി കെ.നൗഫൽ അൻസാരി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കെ.എൻ.എംവേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

30 April 2018

വ്യാപാരി വ്യവസായി യൂത്ത് ഭാരവാഹികൾ സന്ദർശിച്ചു.




വ്യാപാരി വ്യവസായി യൂത്ത് ഭാരവാഹികൾ സന്ദർശിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ്  ജുനൈദിനെ വേങ്ങര യൂണിറ്റ് വ്യാപാരി വ്യവസായി യൂത്ത് ഭാരവാഹികൾ സന്ദർശിച്ചു.
സംഘടനയുടെ സ്നേഹോപഹാരം ജില്ലാസെക്രട്ടറി യാസർ വേങ്ങര കൈമാറി.
എം കെ സൈനുദ്ദീൻ
വിഎസ് മുഹമ്മദലി,
അനീസ് കെപി
ബൈജു കുറ്റാളൂർ,
നിജാബ്,അസീസ്
എപി,സൈദ്,അനീസ് സൈപ്രസ് , മെട്രോ,നൗഷാദ്,റഹീം
അൻസാർ
തുടങ്ങിയവർ പ്രസംഗിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������