വിദ്യാർത്ഥികളെ ആദരിച്ചു
2017-18 വർഷത്തെ SSLC Exam-ൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ 18 വിദ്യാർത്ഥികളെ അടക്കാപുര ടൗൺ msf കമ്മറ്റി ആദരിച്ചു. പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ് നിർവഹിച്ചു. ഇബ്രാഹിം അടക്കാപുര അധ്യക്ഷൻ വഹിച്ചു. വേങ്ങര മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം മുസ്ലിംലീഗ് നിരീക്ഷകനുമായ പി. കെ അസ്ലു സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. അലി അൻസാർ അഞ്ചുകണ്ടത്തിൽ, എ. കെ മുഹമ്മദലി,പതിനാറാം വാർഡ് മെമ്പർ ചെള്ളി ഷഹ്റാബനു, വി. കെ റസാഖ്,സഹീർ അബ്ബാസ്, യൂസുഫലി വലിയോറ,അവറാൻ കുട്ടി സാഹിബ്, എ. കെ അലവി സാഹിബ് , ഉസ്മാൻ ഹാജി,ഉമ്മർ ഹാജി,ഹമീദലി.യൂ, സജീർ, എ. കെ അബു സാഹിബ്, എ. കെ അവറു തുടങ്ങിയവർ സംസാരിച്ചു.