വേങ്ങര : അന്താരാഷ്ട്ര ജലദിനത്തിനോടാനുബന്ധിച്ചു അടക്കപ്പുറ ടൗൺ msf കമ്മിറ്റി 22-3-2018 മുതൽ 29-3-2018 വരെ ജല സംരക്ഷണവാരമായി ആചരിക്കുന്നു. പ്രസ്തുത പരിവാടിയുടെ ഔപചാരിക ഉൽഘാടനം വേങ്ങര പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി സാഹിബ് നിർവഹിച്ചു.ഹമീദലി മാഷ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി,റേഷൻ കടകളിൽ നിന്നും അരിയും മണ്ണണ്ണയും വാങ്ങുന്നത് പോലെ കുപ്പിയിൽ വെള്ളം വാങ്ങുന്ന കാലം വിദൂരം അല്ലെന്ന് മുൻ വാർഡ് മെമ്പർ മടപ്പള്ളി അബൂബക്കർ ഭയത്തോടെ സൂചിപ്പിച്ചു, ജല സംരക്ഷണ പ്രതിജ്ഞ,വിദ്യാര്‍ഥികൾക്കിടയിൽ ചർച്ച,ഗാർഹിക ബോധവൽകരണം,ലഘുലേഖ വിതരണം,കടലുണ്ടി പുഴ സംരക്ഷണം തുടങ്ങി ഒട്ടനവധി പരിവാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് എന്നു msf സെക്രെട്ടറി ഇബ്രാഹിം കുറുക്കൻ അറിയിച്ചു,ഇബ്രാഹിം അടക്കപ്പുറ അധ്യക്ഷത വഹിച്ചു,VK റസാഖ്,AK അലി അൻസാർ ,AK അലവി,ഉമർ ഹാജി,ചെള്ളി അവറാൻകുട്ടി,അഹമ്മദ് ഹാജി തുടങ്ങിയവർ ആശംസ അറിയിച്ചു.ഹാസിഫ് മോയൻ,ഷാഫി vp, ഇല്യാസ് vp, യൂനുസ് Ak, ശബാബ് Ep, അലി അക്ബർ Ak, ഷാഫി,നാസർ തുടങ്ങിയവർ നേത്രത്വം നൽകി
21 March 2018
20 March 2018
ബാലിക്കാട് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം; എസ്.ഡി.പി.ഐ

വേങ്ങര: കൂരിയാട്-പാക്കടപ്പുറായ റോഡില്‍ ബാലിക്കാട് ഭാഗത്തെ അപകടവാസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കൂരിയാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിലെ അപകടാവസ്ഥ കണ്ടില്ലെന്നു നടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ഇ മുഹമ്മദ് (പ്രസിഡന്റ്), എ ടി അബ്ദുല്‍അസീസ് (വൈസ്പ്രസിഡന്റ്), പി ഷറഫുദ്ദീന്(സെക്രട്ടറി), എ ടി സമീര്‍(ജോ.സെക്രട്ടറി), വി കെ അബ്ദുനാസര്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. എം ഖമറുദ്ദീന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എസ്.ഡി.പി.ഐ ഭാരവാഹികള്‍
വേങ്ങര: എസ്.ഡി.പി.ഐ മനാട്ടിപ്പറഞ്ച് ബ്രാഞ്ച് ഭാരവാഹികളായി സി മുസ്തഫ(പ്രസിഡന്റ്), എം ശശികുമാര്‍(വൈസ് പ്രസിഡന്റ്), സി പി മുസ്തഫ(സെക്രട്ടറി), സി പി മജീദ്, പി സൈത്(ജോ.സെക്രട്ടറിമാര്‍), കെ അബ്ദുല്‍കരീം(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ എം ഹനീഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി മുസ്തഫ, സി പി മുസ്തഫ സംസാരിച്ചു.

19 March 2018
സ്തുത്യർഹ സേവനത്തിനഭിനന്ദനം
സ്തുത്യർഹ സേവനത്തിനഭിനന്ദനം
അറുപതിനായിരത്തിൽപരം ജനസംഖ്യയുള്ള വേങ്ങര പഞ്ചായത്തിൽ നിലവിൽ വെറും അഞ്ച് ജുനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരാണ് ജോലി ചെയ്യുന്നത് സർക്കാർ ചട്ടപ്രകാരം അയ്യായിരം ജനങ്ങൾക്ക് ഒരു ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ആണ് വേണ്ടത് എന്നാൽ ഇവിടെ ഇപ്പോൾ പതിമ്മൂവായിരത്തോളം ആളുകളെ നോക്കണ്ട ചുമതല ഒരു ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സി നാണ്. രാപ്പകലില്ലാതെയും അവധി ദിനത്തിലും സ്തുത്യർഹമായ പൊതു സേവനം നൽകിയ ബിന്ദു സിസ്റ്ററെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡൻണ്ട് വി പി ദിനേശിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി ബ്രാഞ്ച് പ്രസിഡൻണ്ട് പി ഗോപിനാഥൻ സെക്രട്ടറി ജ്യോതിപ്രസാദ് പി ,ഹരിഹരൻ പി തുടങ്ങിയർ നേരിൽ കണ്ട് അഭിനന്ദിച്ചു.
വേങ്ങര: വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന പാക്കട പൊറായ കുറ്റൂർ നോർത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ സാന്ദ്ര (28) ഞായറാഴ്ച്ച പുലർച്ചെ 2.45 ന് പ്രസവവേദനയെടുത്ത് വൈദ്യസഹായമില്ലാതെ കഷ്ട്ടപെട്ടപ്പോൾ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ബിന്ദു തന്റെ മകൾ നിമിഷയെയും കൂട്ടി അവിടെയെത്തി പ്രസവ ശിശ്രൂഷ നൽകുകയും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുക ചെയ്തു സാന്ദ്ര ഒരു ആൺകുഞ്ഞിനു ജൻമം നൽകി അവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചതിന് ശേഷം രാവിലെയാണ് ബിന്ദു മടങ്ങിയത്
അറുപതിനായിരത്തിൽപരം ജനസംഖ്യയുള്ള വേങ്ങര പഞ്ചായത്തിൽ നിലവിൽ വെറും അഞ്ച് ജുനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരാണ് ജോലി ചെയ്യുന്നത് സർക്കാർ ചട്ടപ്രകാരം അയ്യായിരം ജനങ്ങൾക്ക് ഒരു ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ആണ് വേണ്ടത് എന്നാൽ ഇവിടെ ഇപ്പോൾ പതിമ്മൂവായിരത്തോളം ആളുകളെ നോക്കണ്ട ചുമതല ഒരു ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സി നാണ്. രാപ്പകലില്ലാതെയും അവധി ദിനത്തിലും സ്തുത്യർഹമായ പൊതു സേവനം നൽകിയ ബിന്ദു സിസ്റ്ററെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡൻണ്ട് വി പി ദിനേശിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി ബ്രാഞ്ച് പ്രസിഡൻണ്ട് പി ഗോപിനാഥൻ സെക്രട്ടറി ജ്യോതിപ്രസാദ് പി ,ഹരിഹരൻ പി തുടങ്ങിയർ നേരിൽ കണ്ട് അഭിനന്ദിച്ചു.
17 March 2018
ഓഫീസ് ഉദ്ഘാടനം ചെയ്തു
ഓഫീസ് ഉദ്ഘാടനം ചെയ്തു
വേങ്ങര:
വേങ്ങര മണ്ഡലം കമ്മറ്റി ഓഫീസ് വേങ്ങര ടൗൺ റോളക്സ് ബിൽഡിംഗിൽ ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ ഉൽഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൊമ്പത്തിയിൽ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദാലി, സി.ശിഹാബുദ്ധീൻ, പി.സി കോയ(JCC), എം.കുഞ്ഞിമൊയ്തീൻ ഹാജി, കെ.കെ. അബൂബക്കർ , ശശി കടവത്ത്, വി. മുഹമ്മദ് കുട്ടി, സി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

12 March 2018
ജനറൽ ബോഡിയും 2018 - 2020 ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരിണവും നടന്നു.
വ്യപാരി വ്യവസായി യൂത്ത് കുന്നുംപുറം യൂണിറ്റ്
ജനറൽ ബോഡിയും 2018 - 2020 ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരിണവും നടന്നു.
വ്യപാരി വ്യവസായി യൂത്ത് കുന്നുംപുറം യൂണിറ്റ് ജനറൽ ബോഡി പി കെ ഫാർമസി കോരുകുട്ടി വൈദ്യർ ക്ക് വേണ്ടിയുള്ള ജില്ലാ സെക്രട്ടറി റഷീദ് ടി കെ യുടെ നേതൃത്വത്തിലുള്ള മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അക്രം ചൂണ്ടയിൽ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യാസർ വേങ്ങര സംസാരിച്ചു. KVVES യൂണിറ്റ് പ്രസിഡന്റ് കെ കെ കുഞ്ഞിമുഹമ്മദും, KVVES യൂണിറ്റ് ജനറൽ സെക്രട്ടറി കുന്നുമ്മൽ മജീദ് എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷബീർ പെരിന്തൽമണ്ണ പുതിയ കമ്മറ്റി രൂപീകരണം നിയന്ത്രിച്ചു. 2018 - 2020 ലേക്കുള്ള വ്യപാരി വ്യവസായി യൂത്ത്
പുതിയ ഭാരവാഹികളായി
നജുമുദ്ധീൻ എം (പ്രസിഡന്റ്)
പി ഇ ഷബീർ അലി ( ജനറൽ സെക്രട്ടറി )
അഷ്കർ തറയിൽ ( ട്രഷറർ)
എന്നിവരെ തിരെഞ്ഞുടുത്തു..
പി ഇ ഷബീർ അലിയുടെ നന്ദി യോടെ യോഗം പിരിച്ചു വിട്ടു....

10 March 2018
ഹരിതാമൃതം പദ്ധതിയ്ക്ക് തുടക്കമായി
ഹരിതാമൃതം പദ്ധതിയ്ക്ക് തുടക്കമായി
അബുദാബി വേങ്ങര മണ്ഡലം കെ.എം.സി.സി/അലിവ് ചാരിറ്റി സെൽ അബുദാബി ചാപ്റ്റർ സംയുക്തമായി നടപ്പാക്കിയ ഹരിതാമൃതം പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ വെച്ച് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട രോഗികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ മരുന്ന് വേങ്ങര അലിവ് മെഡിക്കൽ ഷോപ്പിലൂടെയാണ് വിതരണം ചെയ്യുന്നത്.

28 February 2018
ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും
ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും .
ഊരകം ഗ്രാമ പഞ്ചായത്തിലെ 1500 ല്‍ പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലവിതരണം നടത്തുന്ന ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം പികെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കുടിവെള്ള പദ്ധതിയുടെ വളര്‍ച്ചയും സേവനമികവും വിളിച്ചോതുന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫ്റീന അഷറഫും നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.പി.ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിച്ചു. കെടി അബ്ദുസമദ്, ജമീലാഅബൂബക്കര്, വി.കെ. മൈമൂനത്ത്, സൗദാഅബൂതാഹിര്, അബൂബക്കര്‍ മാസ്റ്റര്‍, പി. കെ. അഷ്റഫ്, ടി.നാരായണന്, ഷൈനിമലയില്, സുന്ദരന്‍, ബിരിയുമ്മ, മുഹമ്മദ് റാഫി, നാസര്‍ എഞ്ചിനീയര്‍, ഇ.കെ കുഞ്ഞാലി, കെ.ഗിരീഷ് കുമാര്‍, അയ്യപ്പന് വെടിയത്ത്, യു.ബാലകൃഷ്ണന്, കെ.വേലായുധന്, പി. മുഹമ്മ ദ് , തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ.അസ് ലു സ്വാഗതവും എം.കെ.മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് ചുമതലക്കാരായ പാലേരി അബ്ദുല്ലത്തീഫിനെയും ടി.എച്ച്. ഇസ്ഹാക്ക് ഹാജിയെയും ചടങ്ങില്‍ ആദരിച്ചു.

25 February 2018
പ്രതിഷേധ സംഗമം നടത്തി
പ്രതിഷേധ സംഗമം നടത്തി
വേങ്ങര: അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സഹജീവികള്‍ക്കൊരു കൈതാങ്ങ് എന്ന യുവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വലിയോറ പരപ്പില്‍ പാറയില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ ജ്വാല തെളിയിച്ച് നടന്ന മൗനജാഥക്ക് ശുഹൈബ് കരുവള്ളി, ഹൈദര്‍ മാളിയേക്കല്‍, സമദ് കുറുക്കന്, ഇ.വി സല്മാന് ഫാരിസ്, മുഹ്യുദ്ധീന്‍ ഷാ നേതൃത്വം നല്കി.

സബ്ട്രഷറിക്ക് പുതിയകെട്ടിടം പണിയണം -കെ.എസ്.എസ്.പി.യു

വേങ്ങര: വേങ്ങര സബ്ട്രഷറിക്ക് ബ്ലോക്ക് ഓഫീസിനുസമീപം പുതിയകെട്ടിടം പണിയണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് വേങ്ങര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖ് ഉദ്ഘാടനംചെയ്തു. കാമ്പ്രന്‍ അബൂബക്കര്‍ മൗലവി അധ്യക്ഷനായി. പി.കെ. അബ്ദുറഹിമാന്, എന്‍.പി. ചന്ദ്രന്, കെ. രത്നമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. രാധാകൃഷ്ണന് (പ്രസി.), കെ. അബൂബക്കര്‍ മൗലവി, വി. മാധവിക്കുട്ടി (വൈസ്പ്രസി.), സി.എം. മോഹന്‍ദാസ് (സെക്ര.), കെ.പി. ശ്രീധരന്, കെ. ഗംഗാധരന് (ജോ.സെക്ര.), പി.കെ. അബ്ദുറഹിമാന്(ട്രഷ.)

23 February 2018
വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം
- വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം
മലപ്പുറം:സ്കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങളിലെല്ലാം പ്രത്യേക സ്റ്റിക്കര്‍ പതിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ്. സ്കൂള്‍ ബസ്സുകളല്ലാത്ത കുട്ടികളെ സ്കൂളിലെത്തിക്കുന്ന ജീപ്പ്, ഓട്ടോറിക്ഷ തുടങ്ങിയ മറ്റു വാഹനങ്ങളിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനായി 'സ്കൂള്‍ വാഹനം' എന്ന ബോര്‍ഡ് നിര്‍ബന്ധമായും വേണം. കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ്, ചൈല്ഡ്ലൈന് തുടങ്ങിയവയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും വ്യക്തമായി കാണാവുന്ന രീതിയില്‍ പതിക്കണം. കുട്ടികളെ കയറ്റുന്ന വാഹനങ്ങളുടെ വേഗനിയന്ത്രണം പരിശോധിച്ച് അതത് ജില്ലകളിലെ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണം. ഡ്രൈവറുടെ യോഗ്യതയും അന്വേഷിക്കണം. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത അധ്യയനവര്‍ഷം മുതല്‍ ഈ രീതിയിലേക്ക് മാറും. വാഹനങ്ങളുടെ വേഗം സംബന്ധിച്ചോ ഡ്രൈവറുടെ പെരുമാറ്റത്തിലോ പ്രശ്നങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാം. ഇതിനാണ് പോലീസ് , ചൈല്ഡ്ലൈന് ഹെല്പ്പ്ലൈന് നമ്പറുകള്‍ പതിക്കുന്നത്. കൂടാതെ വാഹനത്തിനു പുറത്ത് 'സ്കൂള്‍വാഹനം' എന്ന ബോര്‍ഡ് പതിക്കുന്നതോടെ കുട്ടികളെയുംകൊണ്ട് അശ്രദ്ധമായി വാഹനമോടിക്കുന്നത് വേഗത്തില്‍ കണ്ടെത്താനാകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഡ്രൈവറുടെ ഉത്തരവാദിത്വം ഓര്‍മപ്പെടുത്തുക കൂടിയാണ് ലക്ഷ്യം.
21 February 2018
അമ്മാഞ്ചേരിക്കാവില്‍ താലപ്പൊലികുറിച്ചു ..

വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവില്‍ താലപ്പൊലി കുറിച്ചു. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേകപൂജ, കോമരംതുള്ളല്‍, രാശിനോക്കല്‍ എന്നീ ചടങ്ങുകള്‍നടന്നു. തുടര്‍ന്ന് കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി താലപ്പൊലി ദേശക്കാരെ അറിയിക്കാനുള്ള അനുവാദം വാങ്ങി. എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിച്ചു. പുതിയകുന്നത്ത് ഗോവിന്ദന്‍കുട്ടിപ്പണിക്കര്‍, യു.പി. രാമകൃഷ്ണന്, രാജു എന്നിവര്‍ ?ചടങ്ങുകള്‍ നിര്‍വഹിച്ചു. ഇനി ദേശത്തുള്ളവരെ താലപ്പൊലി അറിയിക്കാന്‍ കോമരം വീടുകള്‍തോറും കയറിയിറങ്ങും. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് താലപ്പൊലി.

20 February 2018
മദ്റസാ സമ്മേളനത്തിന് പ്രൗഢസമാപ്തി
കുഴിച്ചെന:"ധർമ്മം നശിക്കരുത്.ലോകം നിലനിൽക്കണം"എന്ന പ്രമേയത്തിൽ എസ്.ജെ.എം മദ്റസാ സമ്മേളനത്തിന്റെ ഭാഗമായുള്ള കുറ്റൂർ കുഴിച്ചെന മൻശഉൽ ഖൈർ സുന്നി മദ്റസയുടെ മദ്റസാ സമ്മേളനം സമാപിച്ചു. രാവിലെ സദർ മുഅല്ലിം ജഹ്ഫർ സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന സദസ്സോടെ പരിപാടി സമാരംഭം കുറിച്ചു.ഉച്ചക്ക് രണ്ടു മണിക്ക് നടന്ന മജ്ലിസുന്നിസാഇന് സിദ്ദീഖ് സഖാഫി അരിയൂർ നേതൃത്വം നൽകി. വൈകുന്നേരം ഏഴു മണിക്ക് നടന്ന ബഹുജന സമ്മേളനത്തിൽ ജഹ്ഫർ സഖാഫി പ്രാർത്ഥന നടത്തി. ജംഇയ്യത്തുൽ ഖൈരിയ്യ പ്രസിഡന്റ് മമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്. വൈ.എസ് വേങ്ങര സോൺ ക്ഷേമ കാര്യ സെക്രട്ടറി അലിയാർ ഹാജി കക്കാട് ഉദ്ഘാടനം ചെയ്തു. എസ്. വൈ.എസ് ജില്ലാ ഉപാധ്യക്ഷൻ ഇ.കെ മുഹമ്മദ് കോയ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ ബുഖാരി സ്വാഗതവും റഫീഖ് പാക്കട നന്ദിയും പറഞ്ഞു.

19 February 2018
മാസങ്ങളായി നിലനിൽക്കുന്ന ശോചനീയാവസ്ഥ വലിയ അപകടങ്ങൾക്ക് കാരണമാവുകയാണ്
മനാട്ടിപ്പറമ്പ് : കച്ചേരിപ്പടിയിൽ നിന്നും മനാട്ടിപ്പറമ്പിലേക്ക് വരുന്ന റോഡിൽ റോസ് മാനാർ ജംക്ഷനിൽ മാസങ്ങളായി നിലനിൽക്കുന്ന ശോചനീയാവസ്ഥ വലിയ അപകടങ്ങൾക്ക് കാരണമാവുകയാണ്.വേങ്ങര പഞ്ചായത്തിന്റെ പത്തൊൻമ്പതാം.(19 ) വാർഡിൽ പെടുന്ന ഈ റോഡ് നിരവധി കുടുംബങ്ങളുടെയും വഴിയാത്രക്കാരുടെയും ആശ്രയമാണെന്നിരിക്കെ പഞ്ചായത്ത് മെമ്പറോ ബന്ധപ്പെട്ടവരോ ഈ വിഷയത്തിൽ ഒരുപരിഹാരനടപടി സ്വീകരിക്കാത്തത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും പ്രതിഷേധത്തിനിടയായിട്ടുണ്ട്. മനാട്ടിപറമ്പ് അങ്ങാടിയിൽ റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ കൂടുതൽ ആളുകൾക്ക് ആശ്രയമാകുന്ന ഈ റോഡിൽ അപകടങ്ങൾ സ്ഥിരമാകുകയാണ്.. മാസങ്ങളായി തുടരുന്ന ഈ അപകടസ്ഥിതി വേങ്ങര ലൈവും മറ്റു പത്രമാധ്യമങ്ങളുൾപ്പെട റിപ്പോർട്ട് ചെയ്തിട്ടും പഞ്ചായത്ത് മെമ്പരടക്കം ഈവിഷയത്തിൽ കാണിക്കുന്ന നിഷേധാത്മക നിലപാട് നീതികരണമില്ലാത്തതാണ്.
നാളെ താലപ്പൊലികുറിക്കും
നാളെ താലപ്പൊലികുറിക്കും
വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവില്‍ ചൊവ്വാഴ്ച താലപ്പൊലി കുറിക്കും. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേകപൂജ, കോമരംതുള്ളല്‍, രാശിനോക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി താലപ്പൊലി ദേശക്കാരെ അറിയിക്കാനുള്ള അനുവാദംവാങ്ങും എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിക്കും. മാര്‍ച്ച് രണ്ടിനാണ് താലപ്പൊലി.

18 February 2018
വഫ ഊരകം ഓഫീസ് ഉദ്ഘാടനം 21 ന്
വേങ്ങരയിൽ നിന്നും ജോലി തേടി വിദേശങ്ങളിലെത്തിയവരുടെ കൂട്ടായ്മയാണ് വഫ.. പ്രവാസി സേവാകേന്ദ്രയുടെ ഊരകം, വേങ്ങര പഞ്ചായത്തുകളുടെ നടത്തിപ്പുചുമതല വഫ ഏറ്റെടുത്തിരിക്കയാണ്. കൂടുതൽ കൃത്യവും ലളിതവുമായി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് വഫയുടെ ലക്ഷ്യം. ആദ്യം സജ്ജമായിരിക്കുന്നത് ഊരകം ഓഫീസ് ആണ്. ഉദ്ഘാടനം വരുന്ന ഇരുപത്തൊന്നാം തിയ്യതി ബുധനാഴ്ച രാവിലെ 9:30 നു ബഹു. എം എൽ എ ഖാദർ സാഹിബ് നിർവഹിക്കും. പഞ്ചായത്ത്, ബ്ലോക്ക് ഭരണ രംഗത്തെ പ്രമുഖരും , പ്രവാസി സംഘം നേതാക്കളും , സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പൂർണമായും സേവനം ലക്ഷ്യം വെച്ച് ആരംഭിക്കുന്ന സംരംഭമാണിത്.
സാക്ഷരതാമിഷൻ ആരോഗ്യ ബോധവൽക്കരണം നടത്തി
സാക്ഷരതാമിഷൻ ആരോഗ്യ ബോധവൽക്കരണം നടത്തി
വേങ്ങര: ബ്ലോക്ക് സാക്ഷരതാ മിഷൻ പബ്ലിക്ക് റിലേഷൻ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ ശുചിത്വ ബോധവൽക്കരണ കാമ്പയിൻ നടത്തി.അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി. ബുഷ്റമജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ ചാക്കീരി അബ്ദുൽ ഹഖ്, ജനപ്രതിനിധികളായ പി.പി ഹസ്സൻ, കെ.പി ഫസൽ, ടി.കെ അബ്ദുറഹീം, സാക്ഷരത സമിതി അംഗം ഇ.കെ സുബൈർ, പൂച്ചേങ്ങൽ അലവി, പി.ആബിദ എന്നിവർ പ്രസംഗിച്ചു.

17 February 2018
റോസ് മാനർ അഗതികൾക്ക് ഒരു വീട് വേങ്ങരയിൽ
റോസ് മാനർ അഗതികൾക്ക് ഒരു വീട് വേങ്ങരയിൽ
കാലം ഒട്ടേറെ പുരോഗമിച്ചെങ്കിലും സമൂഹത്തിലെ പീഢിത വിഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി ഇന്നും ശോചനീയം തന്നെ ഒരു പക്ഷെ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണെന്നു തന്നെ പറയാം.എന്താണിതിന് കാരണം?. അവ പലതാണ്. മാറി മാറി വരുന്ന ജീവിത രീതികൾ ത്വരിതഗതിയിലുള്ള വ്യവസായവത്കരണവും നഗരവത്കരണവും കൂട്ടുകുടുംബത്തിന്റെ തകർച്ച വിവാഹ ബന്ധങ്ങളുടെ തകർച്ച, മാനസിക സംഘർഷങ്ങൾ..... അങ്ങനെ പോകുന്നു
കാരണമെന്തൊക്കെയായാലും ഇവർക്കു നേരെ കണ്ണടക്കാൻ വയ്യ. ആലംബമർ ഹിക്കുന്ന അശരണർകുള്ള ഒരത്താണിയാണ് റോസ് മനാർ
....... ദുരിതമനുഭിക്കുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു സ്ഥാപനം...
🔹എന്താണ് റോസ് മാനർ?
വിവിധ കാരണങ്ങൾ കൊണ്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരിടത്താവളമാണ് ഈ ഷോർട്ട് സ്റ്റേ ഹോമ്.കുടുംബത്തിലുണ്ടാകുന്ന പിരിമുറുക്കങ്ങളും കുടുംബ ശൈഥില്യവും നിമിത്തം
വീടുവിട്ടിറങ്ങേണ്ടി വരുന്നവർ.
...... സാമൂഹിക മായ പീഢനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ
..... സാമൂഹിക മായ പീഢനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ.
.... ഭാര്യ - ഭർതൃ ബന്ധത്തിലുണ്ടാവുന്ന പാളിച്ചകൾ മൂലം ദുരിതമനുഭവിക്കുന്നവർ.
... ലൈംഗിക പരമായ അക്രമണത്തിനായി കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാറി നിൽക്കാൻ ഇടയാകുന്നവർ.
അവിവാഹിതകളായ അമ്മമാർ,മാനസികവും വൈകാരികവുമായ പിരിമുറുക്കം അനുഭവിക്കുന്നവർ.
ഇങ്ങിനെയുള്ളവർക്ക് ഒരു ആശ്വാസമാണ് ഷോർട്ട് സ്റ്റേ ഹോം...
ഷോർട്ട് സ്റ്റേ ഹോമിന്റ ഉദേശം ഇവർക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത്...
സ്വയം പര്യാപ്തത നേടുന്നതിന് എതെങ്കിലും തൊഴിൽ വൈദഗ്ധ്യം നേടി അതു വഴി സമൂഹത്തിൽ അവ പുനരധിവസിപ്പിക്കുക - എന്നതാണ്...?

16 February 2018
മിനി ഊട്ടി സംരക്ഷണ യജ്ഞവുമായി ചേറൂര് പി പി ടി എം വൈ എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍

https://drive.google.com/open?id=1AsebP7A2c0NUDZFCSHQk0x093FuBWBGg
വേങ്ങര : ഊരകം മലയുടെ താഴ്വരയായ മിനി ഊട്ടി ഇന്ന് സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ നാള്‍ക്കുനാള്‍ സഞ്ചാരികള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇവിടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞുക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ചേറൂര് പി പി ടി എം എ വൈ എച്ച് എസ് എസിലെ എൻ എൻ എസ്,സീഡ് തുടങ്ങിയ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ ആദ്യപടിയായി ബോധവല്‍ക്കരണ
ബോര്‍ഡുകള്‍ സ്ഥാപിച്ചത്.ഉൽഘാടന കര്‍മ്മം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

14 February 2018
പ്രസ്റിപോര്‍ട്ടേഴ്സ് ക്ലബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
പ്രസ്റിപോര്‍ട്ടേഴ്സ് ക്ലബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി -
വേങ്ങര: പ്രാദേശിക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വേങ്ങര പ്രസ് റിപോര്‍ട്ടേഴ്സ് ക്ലബ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. നിലവിലെ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതു മൂലമാണ് ഗ്രാമപ്പഞ്ചാത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്റിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പുതിയ ഓഫീസ് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസ് റിപോര്‍ട്ടേഴ്സ് ക്ലബ് പ്രസിഡന്റ് കെ ഗംഗാധരന് അധ്യക്ഷത വഹിച്ചു. കെ ടി അമാനുല്ല, കെ കെ രാമകൃഷ്ണന്, ടി ഷാഹുല്‍ഹമീദ്, ഇ കെ സുബൈര്‍, എം ഖമറുദ്ദീന്, എം കെ അലവിക്കുട്ടി സംസാരിച്ചു.

വേങ്ങരയിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മനസികരോഗിയായ വയോധികനെ കണ്ടെത്തി

വേങ്ങര : (www.vengaralive.com)വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ ഊരും പേരും അറിയാത്ത സുമാർ 45 വയസ് തോന്നിക്കുന്ന മാനസിക രോഗിയായ ഒരാൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കാണപ്പെട്ടു നാടുകാർ വിവരം അറീച്ചതിൽ വേങ്ങര പോലിസിന്റെ സഹായത്താൽ തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയുടെ പ്രവർത്തകർ ഏറ്റടുത്ത് താടിയും മുടിയും വളത്തി മുഷിഞ്ഞ വേഷത്തിൻ ഇരുന്ന ആളെ താടിയും മുടിയും വെട്ടി കുളിപ്പിച്ചു വൃത്തിയാക്കീ. .ബന്ധുക്കളെ കണ്ടത്താൻ കഴിയാത്തതിൻ ഇയാളെ പുല്ലൂരപ്പാറ ജോർദാൻ ഭവൻ വൃദ്ധമന്ദിരത്തിലെക്ക് താമസിപ്പിച്ചു ഇയാളെ കുറിച്ച് അറിയുന്നവർ വേങ്ങര പോലീസ് സ്റ്റേഷനില്ലോ തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയുമായോ ബന്ധപ്പെടുക: 9645215016 രാഗേഷ് പെരുവള്ളൂർ സെയ്തു പുകയുർ സത്താർ ശുഹൈബ് കരുവള്ളി,അഫ്സ്സൽ എന്നിവർ പങ്കടുത്തു.

Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...