Labels

19 February 2018

മാസങ്ങളായി നിലനിൽക്കുന്ന ശോചനീയാവസ്ഥ വലിയ അപകടങ്ങൾക്ക് കാരണമാവുകയാണ്

മനാട്ടിപ്പറമ്പ് : കച്ചേരിപ്പടിയിൽ നിന്നും മനാട്ടിപ്പറമ്പിലേക്ക് വരുന്ന റോഡിൽ റോസ് മാനാർ ജംക്ഷനിൽ മാസങ്ങളായി നിലനിൽക്കുന്ന  ശോചനീയാവസ്ഥ വലിയ അപകടങ്ങൾക്ക് കാരണമാവുകയാണ്.വേങ്ങര പഞ്ചായത്തിന്റെ പത്തൊൻമ്പതാം.(19 ) വാർഡിൽ പെടുന്ന ഈ റോഡ് നിരവധി കുടുംബങ്ങളുടെയും വഴിയാത്രക്കാരുടെയും ആശ്രയമാണെന്നിരിക്കെ പഞ്ചായത്ത് മെമ്പറോ ബന്ധപ്പെട്ടവരോ ഈ വിഷയത്തിൽ ഒരുപരിഹാരനടപടി സ്വീകരിക്കാത്തത് പ്രദേശവാസികളുടെയും  യാത്രക്കാരുടെയും  പ്രതിഷേധത്തിനിടയായിട്ടുണ്ട്. മനാട്ടിപറമ്പ് അങ്ങാടിയിൽ റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ കൂടുതൽ ആളുകൾക്ക് ആശ്രയമാകുന്ന ഈ റോഡിൽ അപകടങ്ങൾ സ്ഥിരമാകുകയാണ്.. മാസങ്ങളായി തുടരുന്ന ഈ അപകടസ്ഥിതി വേങ്ങര ലൈവും മറ്റു  പത്രമാധ്യമങ്ങളുൾപ്പെട റിപ്പോർട്ട് ചെയ്തിട്ടും പഞ്ചായത്ത് മെമ്പരടക്കം  ഈവിഷയത്തിൽ കാണിക്കുന്ന നിഷേധാത്മക നിലപാട് നീതികരണമില്ലാത്തതാണ്.

നാളെ താലപ്പൊലികുറിക്കും

നാളെ താലപ്പൊലികുറിക്കും

വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവില്‍ ചൊവ്വാഴ്ച താലപ്പൊലി കുറിക്കും. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേകപൂജ, കോമരംതുള്ളല്‍, രാശിനോക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി താലപ്പൊലി ദേശക്കാരെ അറിയിക്കാനുള്ള അനുവാദംവാങ്ങും എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിക്കും. മാര്‍ച്ച് രണ്ടിനാണ് താലപ്പൊലി.

18 February 2018

വഫ ഊരകം ഓഫീസ് ഉദ്‌ഘാടനം 21 ന്

വേങ്ങരയിൽ നിന്നും ജോലി തേടി വിദേശങ്ങളിലെത്തിയവരുടെ കൂട്ടായ്മയാണ് വഫ.. പ്രവാസി സേവാകേന്ദ്രയുടെ ഊരകം, വേങ്ങര പഞ്ചായത്തുകളുടെ നടത്തിപ്പുചുമതല വഫ ഏറ്റെടുത്തിരിക്കയാണ്. കൂടുതൽ കൃത്യവും ലളിതവുമായി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് വഫയുടെ ലക്‌ഷ്യം. ആദ്യം സജ്ജമായിരിക്കുന്നത് ഊരകം ഓഫീസ് ആണ്. ഉദ്‌ഘാടനം വരുന്ന ഇരുപത്തൊന്നാം തിയ്യതി ബുധനാഴ്ച രാവിലെ 9:30 നു  ബഹു. എം എൽ എ ഖാദർ സാഹിബ് നിർവഹിക്കും. പഞ്ചായത്ത്, ബ്ലോക്ക് ഭരണ രംഗത്തെ പ്രമുഖരും , പ്രവാസി സംഘം നേതാക്കളും , സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പൂർണമായും സേവനം ലക്‌ഷ്യം വെച്ച് ആരംഭിക്കുന്ന സംരംഭമാണിത്. 

സാക്ഷരതാമിഷൻ ആരോഗ്യ ബോധവൽക്കരണം നടത്തി

സാക്ഷരതാമിഷൻ ആരോഗ്യ ബോധവൽക്കരണം നടത്തി
വേങ്ങര: ബ്ലോക്ക് സാക്ഷരതാ മിഷൻ പബ്ലിക്ക് റിലേഷൻ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ ശുചിത്വ ബോധവൽക്കരണ കാമ്പയിൻ നടത്തി.അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി. ബുഷ്റമജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ ചാക്കീരി അബ്ദുൽ ഹഖ്, ജനപ്രതിനിധികളായ പി.പി ഹസ്സൻ, കെ.പി ഫസൽ, ടി.കെ അബ്ദുറഹീം, സാക്ഷരത സമിതി അംഗം ഇ.കെ സുബൈർ, പൂച്ചേങ്ങൽ അലവി, പി.ആബിദ എന്നിവർ പ്രസംഗിച്ചു.

17 February 2018

റോസ് മാനർ അഗതികൾക്ക് ഒരു വീട് വേങ്ങരയിൽ

റോസ് മാനർ അഗതികൾക്ക് ഒരു വീട് വേങ്ങരയിൽ 

കാലം ഒട്ടേറെ പുരോഗമിച്ചെങ്കിലും സമൂഹത്തിലെ പീഢിത വിഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി ഇന്നും ശോചനീയം തന്നെ ഒരു പക്ഷെ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണെന്നു തന്നെ പറയാം.എന്താണിതിന് കാരണം?. അവ പലതാണ്. മാറി മാറി വരുന്ന ജീവിത രീതികൾ ത്വരിതഗതിയിലുള്ള വ്യവസായവത്കരണവും നഗരവത്കരണവും കൂട്ടുകുടുംബത്തിന്റെ തകർച്ച വിവാഹ ബന്ധങ്ങളുടെ തകർച്ച, മാനസിക സംഘർഷങ്ങൾ..... അങ്ങനെ പോകുന്നു
 കാരണമെന്തൊക്കെയായാലും ഇവർക്കു നേരെ കണ്ണടക്കാൻ വയ്യ. ആലംബമർ ഹിക്കുന്ന അശരണർകുള്ള ഒരത്താണിയാണ് റോസ് മനാർ
 ....... ദുരിതമനുഭിക്കുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു സ്ഥാപനം...
🔹എന്താണ് റോസ് മാനർ?
വിവിധ കാരണങ്ങൾ കൊണ്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരിടത്താവളമാണ് ഈ ഷോർട്ട് സ്റ്റേ ഹോമ്.കുടുംബത്തിലുണ്ടാകുന്ന പിരിമുറുക്കങ്ങളും കുടുംബ ശൈഥില്യവും നിമിത്തം
 വീടുവിട്ടിറങ്ങേണ്ടി വരുന്നവർ.
...... സാമൂഹിക മായ പീഢനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ
..... സാമൂഹിക മായ പീഢനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ.
.... ഭാര്യ - ഭർതൃ ബന്ധത്തിലുണ്ടാവുന്ന പാളിച്ചകൾ മൂലം ദുരിതമനുഭവിക്കുന്നവർ.
... ലൈംഗിക പരമായ അക്രമണത്തിനായി കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാറി നിൽക്കാൻ ഇടയാകുന്നവർ.
 അവിവാഹിതകളായ അമ്മമാർ,മാനസികവും വൈകാരികവുമായ പിരിമുറുക്കം അനുഭവിക്കുന്നവർ.
ഇങ്ങിനെയുള്ളവർക്ക് ഒരു ആശ്വാസമാണ് ഷോർട്ട് സ്റ്റേ ഹോം...
 ഷോർട്ട് സ്റ്റേ ഹോമിന്റ ഉദേശം ഇവർക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത്...
 സ്വയം പര്യാപ്തത നേടുന്നതിന് എതെങ്കിലും തൊഴിൽ വൈദഗ്ധ്യം  നേടി അതു വഴി സമൂഹത്തിൽ അവ പുനരധിവസിപ്പിക്കുക - എന്നതാണ്...?

16 February 2018

മിനി ഊട്ടി സംരക്ഷണ യജ്ഞവുമായി ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍

മിനി ഊട്ടി സംരക്ഷണ യജ്ഞവുമായി ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍
https://drive.google.com/open?id=1AsebP7A2c0NUDZFCSHQk0x093FuBWBGg
വേങ്ങര : ഊരകം മലയുടെ താഴ്വരയായ മിനി ഊട്ടി ഇന്ന് സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ നാള്‍ക്കുനാള്‍ സഞ്ചാരികള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍  ഇവിടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞുക്കൊണ്ടിരിക്കുകയാണ്.
                  ഈ സാഹചര്യത്തിലാണ് ചേറൂര്‍ പി പി ടി എം എ വൈ എച്ച് എസ് എസിലെ എൻ എൻ എസ്,സീഡ് തുടങ്ങിയ  ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ ആദ്യപടിയായി  ബോധവല്‍ക്കരണ
ബോര്‍ഡുകള്‍ സ്ഥാപിച്ചത്.ഉൽഘാടന കര്‍മ്മം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

14 February 2018

പ്രസ്റിപോര്‍ട്ടേഴ്സ് ക്ലബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

പ്രസ്റിപോര്‍ട്ടേഴ്സ് ക്ലബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി -

വേങ്ങര: പ്രാദേശിക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വേങ്ങര പ്രസ് റിപോര്‍ട്ടേഴ്സ് ക്ലബ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. നിലവിലെ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതു മൂലമാണ് ഗ്രാമപ്പഞ്ചാത്തിന്‍റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍റിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പുതിയ ഓഫീസ് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡ‍ന്‍റ് വി കെ കുഞ്ഞാലന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസ് റിപോര്‍ട്ടേഴ്സ് ക്ലബ് പ്രസിഡന്‍റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ ടി അമാനുല്ല, കെ കെ രാമകൃഷ്ണന്‍, ടി ഷാഹുല്‍ഹമീദ്, ഇ കെ സുബൈര്‍, എം ഖമറുദ്ദീന്‍, എം കെ അലവിക്കുട്ടി സംസാരിച്ചു. 

വേങ്ങരയിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മനസികരോഗിയായ വയോധികനെ കണ്ടെത്തി

വേങ്ങരയിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മനസികരോഗിയായ വയോധികനെ കണ്ടെത്തി

വേങ്ങര : (www.vengaralive.com)വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ ഊരും പേരും അറിയാത്ത സുമാർ 45 വയസ് തോന്നിക്കുന്ന മാനസിക രോഗിയായ ഒരാൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കാണപ്പെട്ടു നാടുകാർ വിവരം അറീച്ചതിൽ വേങ്ങര പോലിസിന്റെ സഹായത്താൽ തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയുടെ പ്രവർത്തകർ ഏറ്റടുത്ത് താടിയും മുടിയും വളത്തി മുഷിഞ്ഞ വേഷത്തിൻ ഇരുന്ന ആളെ താടിയും മുടിയും വെട്ടി കുളിപ്പിച്ചു വൃത്തിയാക്കീ. .ബന്ധുക്കളെ കണ്ടത്താൻ കഴിയാത്തതിൻ ഇയാളെ പുല്ലൂരപ്പാറ ജോർദാൻ ഭവൻ വൃദ്ധമന്ദിരത്തിലെക്ക് താമസിപ്പിച്ചു ഇയാളെ കുറിച്ച് അറിയുന്നവർ വേങ്ങര പോലീസ് സ്റ്റേഷനില്ലോ തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയുമായോ  ബന്ധപ്പെടുക: 9645215016 രാഗേഷ് പെരുവള്ളൂർ സെയ്തു പുകയുർ സത്താർ ശുഹൈബ് കരുവള്ളി,അഫ്സ്സൽ എന്നിവർ പങ്കടുത്തു.

വലിയോറപ്പാടത്ത് രണ്ടാം ഘട്ട കൊയ്തുത്സവം പൊറ്റമ്മൽഭാഗത്ത്.കെ.പി.സി.സി.മെമ്പർ പി.എ.ചെറിത് ഉദ്ഘാടനം ചെയ്തു,

വലിയോറപ്പാടത്ത് രണ്ടാം ഘട്ട കൊയ്തുത്സവം പൊറ്റമ്മൽഭാഗത്ത്.കെ.പി.സി.സി.മെമ്പർ പി.എ.ചെറിത് ഉദ്ഘാടനം ചെയ്തു

വേങ്ങര : വലിയോറപ്പാടത്ത് രണ്ടാം ഘട്ട കൊയ്തുത്സവം പൊറ്റമ്മൽഭാഗത്ത്.കെ.പി.സി.സി.മെമ്പർ പി.എ.ചെറിത് ഉദ്ഘാടനം ചെയ്തു, വലിയോറ പാടശേഖര സമിതി സി ക്രട്ടറി ചെള്ളി ബാവ ,നാസർ കൈ പ്രൻ, എ.കെ.കുഞ്ഞു, എ.പി.അബൂബക്കർ ,തുടങ്ങിയ കർഷകർ തരിശു കിടന്ന അമ്പതേക്കർ പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കിയാണ് വിത്തിറക്കിയത്.ഇതിനായി സിയോൻ ആയിരത്തി ഒമ്പത് എന്ന വിത്താണുപയോഗിച്ചത്.കൃഷി ഓഫീസർ എം.നജീബിന്റെ പിന്തുണ ഏറെ സഹായകരമായ തായും ഇവർ പറയുന്നു.കാലാവസ്ഥ അനുകൂലമായത് മികച്ച വിളവിന് സഹായകരമായതായി കൃഷിക്കാർ പറഞു.

13 February 2018

ഗോൾഡ് സ്റ്റാർ പത്തു മൂച്ചി ജേതാക്കളായി

ഗോൾഡ് സ്റ്റാർ പത്തു മൂച്ചി ജേതാക്കളായി

വേങ്ങര : സി പി ഐ സംസ്ഥാന സമ്മേള ന ത്തിന്റെ ഭാഗമായി  എ ഐ എസ് എഫ് വേങ്ങര മണ്ഡലം കമ്മിറ്റി സങ്കടിപ്പിച്ച വൺഡേ ഫുട്‌ബോൾ മൽസരത്തിൽ ജേതാക്കളായ ഗോൾഡ് സ്റ്റാർ പത്തു മൂച്ചി ടീം ക്യാപ്റ്റന് എ ഐ എസ് എസ്  സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ്  ജംഷീർ ട്രോ ഫി സമ്മാനിക്കുന്നു ടൂർണമെൻറ്റിൽ രണ്ടാം സ്ഥാനം നേടിയ കോസ് മോ പള്ളിപ്പാറക്കും ഏറ്റവും നല്ല ഗോൾകീപ്പർ ഏറ്റവും നല്ല കളിക്കാരനും ഉള്ള ട്രോ ഫികൾ  സി പി ഐ വേങ്ങര മണ്ഡലം സെക്രട്ടറി കെ നയീം സമ്മാനിച്ചു എട്ട് ടീമുകളാണ് മൽസരത്തിൽ പങ്കെടുത്തത് രാവിലെ  10,30 തിന് ആരംഭിച്ച മൽസരം ഉദ്ഘാടനം ചൈതത് എ ഐ എസ് എഫ് വേങ്ങര മണ്ഡലം സെക്രട്ടറി സ: കെ അഭിലാഷും പ്രസി: കെ സ്നേഹയും ചേർന്ന് ആയിരുന്നു
മൽസരത്തിന് എ ഐ എസ് എഫ് കമ്മറ്റി അംഗങ്ങളായ മുഹ്സിൻ ജുനൈദ് അഭിജിത്ത് അഫ്സൽ  എം ടി  സി പി ഐ മണ്ഡലം കമ്മറ്റി അംഗങ്ങളും നേത്രത്വം നൽകി

11 February 2018

കടലുണ്ടിപ്പുഴയില്‍ അറവുമാലിന്യം തള്ളി .........

കടലുണ്ടിപ്പുഴയില്‍ അറവുമാലിന്യം തള്ളി .........

എ.ആര്‍.നഗര്‍: വേങ്ങര, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളിലെ വിവിധ കുടിവെള്ളപദ്ധതികള്‍ക്ക് വെള്ളം പമ്പുചെയ്യുന്ന കടലുണ്ടിപ്പുഴയില്‍ കോഴിമാലിന്യം തള്ളി. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. എ.ആര്‍.നഗര്‍ വി.കെ.പടി ഉള്ളാട്ട് പറമ്പ് എ. മുഹമ്മദ് ഫാറൂഖി (31) നെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. എ.ആര്‍.നഗര്‍ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയിലെ മമ്പുറത്തും പനമ്പുഴക്കടവിലുമാണ് പ്രതി അറവുമാലിന്യം തള്ളിയത്. ഈ ഭാഗങ്ങളില്‍നിന്നാണ് വിവിധകുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം പമ്പുചെയ്യുന്നത്. എ.ആര്‍. നഗര്‍ അങ്ങാടി റോഡിലെ കോഴിക്കടയിലെ മാലിന്യങ്ങളാണ് രാത്രിയില്‍ തന്റെ ഇരുചക്രവാഹനത്തില്‍ പുഴയില്‍തള്ളിയതെന്ന് പിടിയിലായ യുവാവ് നാട്ടുകാരോട് പറഞ്ഞു. പ്രതിക്കെതിരെ ജലസ്രോതസ് മലിനമാക്കിയതിനെതിരെ കേസെടുത്തു. മാലിന്യം ശേഖരിക്കുന്ന വണ്ടി വന്നുപോയിക്കഴിഞ്ഞാല്‍ അറവുമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തവര്‍ ഇത്തരക്കാരുടെയടുത്ത് മാലിന്യം കൊടുത്തുവിടുകയാണ് പതിവ്. ഇവര്‍ ചെറുവാഹനങ്ങളിലായി പലഭാഗത്ത്‌കൊണ്ടുപോയി മാലിന്യങ്ങള്‍ തള്ളും. കല്യാണങ്ങള്‍ കൂടുതലുള്ള ഞായറാഴ്ചകളില്‍ ഇത് പതിവാണ്. ഇതിനൊരറുതിവരുത്താന്‍ പോലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
 www.vengaralive.com

08 February 2018

വെള്ളം പരിശോധിച്ച് ഉറപ്പാക്കണം ......

വെള്ളം പരിശോധിച്ച് ഉറപ്പാക്കണം ......

വേങ്ങര: ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ഊരകം പഞ്ചായത്ത് പരിധിയില്‍ സൗജന്യമായോ അല്ലാതെയോ കുടിവെള്ളം വിതരണംചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരും ഇവിടെനിന്ന് വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നവരും ഊരകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വിതരണംചെയ്യുന്ന വെള്ളത്തിന്റെ ഉറവിടങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനാഫലവും ടാങ്കറുകളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരാക്കണം. എവിടെനിന്ന് എപ്പോഴാണ് വെള്ളം ശേഖരിച്ചതെന്നും ഏതു ഗുണഭോക്താവിനാണ് വിതരണം ചെയ്യുന്നത് എന്നുമുള്ള രജിസ്റ്റര്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം. പകര്‍ച്ചവ്യാധി ബാധിച്ചവര്‍ കുടിവെള്ള വിതരണത്തില്‍ ഏര്‍പ്പെടരുത്. നീല പ്രതലത്തില്‍ മഞ്ഞ നിറത്തില്‍ 'കുടിവെള്ളം' എന്നെഴുതിയ ടാങ്കുകളില്‍ മാത്രമെ കുടിവെള്ളം വിതരണം ചെയ്യാവൂ. മരാമത്തു പ്രവൃത്തികള്‍ക്കും മറ്റുമുള്ള വെള്ളം ഈ ടാങ്കുകളില്‍ വിതരണംചെയ്യാന്‍ പാടുള്ളതല്ല. പരിശോധനാവേളകളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇതുസംബന്ധമായ എല്ലാ രേഖകളും ഹാജരാക്കേണ്ടതും വെള്ളത്തിന്റെ സാമ്പിള്‍ നല്‍കേണ്ടതുമാണ്. ജലജന്യരോഗവിമുക്തമായ ഊരകം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും സഹകരിക്കണം.

07 February 2018

കോർണ്ണർ പി.ടി എസമ്മേളനം നടത്തി


വലിയോറ ഈസ്റ്റ് ഏ.എം യു .പി സ്ക്കൂൾ കോർണ്ണർ പി.ടി എ.സമ്മേളനം
കോർണ്ണർ പി.ടി എസമ്മേളനം നടത്തി.
വേങ്ങര: (www.vengaralive.com)വലിയോറ ഈസ്റ്റ് AM UP സ്ക്കൂ ൾ കോർണ്ണർ  പി.ടി.എ സമ്മേളനം പാണ്ടികശാലയിൽ നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.ബി.പി.ഒ.ഭാവന ടീച്ചർ, മനോഹരൻ മാസ്റ്റർ,എ.കെ.കുഞ്ഞി തുട്ടി, പി.കെ.ഉസ്മാൻ ഹാജി, യൂസുഫലി വലിയോറ, ഡോ: വി.കെ.ജാ വിദ്, കെ.എം വലിയോറ കെ.സോമനാഥൻ മാസ്റ്റർ, വിജയൻ മാസ്റ്റർ,എ.കെ.ഗഫൂർ മാസ്റ്റർ ,ഷാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എസ്.എ.കെ. തങ്ങൾ സ്വാഗതവും കെ.പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ പ്രദർശനവും കലാപരിപാടികളും അരങ്ങേറി.

ഭിക്ഷാടന ചൂഷണത്തനെതിരെ നിലപാട് സ്വീകരിച്ചു

ഭിക്ഷാടന ചൂഷണത്തനെതിരെ നിലപാട് സ്വീകരിച്ചു
വേങ്ങര : വലിയോറ ചിനക്കൽ മദ്റസാ റോഡ് നിവാസികൾ ഭിക്ഷാടന ചൂഷണത്തനെതിരെ നിലപാട് സ്വീകരിച്ചു  അന്യസംസ്ഥാന അപരിചിത യാചന,കച്ചവടം തുടങ്ങിയവനിരോധിചച്ചു . അർഹരായവരെ പൂർണ്ണമായും പരിഗണിക്കണം എന്ന
 വെവസ്ത്തയോടെ മദ്റസാ റോഡ് നിവാസികളുടെ വീടുകളിൽ ബോധവൽക്കരണ നോട്ടീസ് വിതരണം നടത്തുകയും പരിസരങ്ങളിൽ ഫ്ളെക്സ് പതിക്കുകയും ചെയ്തു.

06 February 2018

Question bank വിതരണം ചെയ്തു

വേങ്ങര : SSLC  വിദ്യാർത്ഥികൾക്ക് ഉള്ള  Question bank  വിതരണ ഉദ്ഘാടനം msf മനാട്ടിപ്പറബ് യൂണിറ്റ് പ്രസിഡന്റ് മുനവ്വർ nt  sslc വിദ്യാർതി സുഫിയാൻ mk ക്ക് നൽകി നിർവഹിച്ചു....
പ്രസ്തുത പരിപാടിയിൽ
ഷംസീർ. എം, സൽമാൻ ഫാരിസ് kk, മുസവ്വിർ ,സിനാൻ,സകരിയ tp, ...തുടങ്ങിയവരും പങ്കാടുത്തു....

സൈക്കിൾ വിതരണം ചെയ്തു

സൈക്കിൾ വിതരണം ചെയ്തു

പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്തിലെ എസ്‌.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിൾ വിതരണം ചെയ്തു . മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി അദ്ദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി വിതരണോദ്ഘാതനം നിര്‍വഹിച്ചു. ഇംപ്ലിമെന്‍റ് ഒാഫീസര്‍ അനിൽ കുമാർ മാസ്റ്റർ വിഷയാവതരണം നടത്തി.പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ നന്ദി പറഞു.

05 February 2018

നിങ്ങളുടെയടുത്ത് കാവുണ്ടോ? എങ്കില്‍ വിവരമറിയിക്കണേ...

നിങ്ങളുടെയടുത്ത് കാവുണ്ടോ? എങ്കില്‍ വിവരമറിയിക്കണേ... 
വേങ്ങര: നാട്ടില്‍ എവിടെയെങ്കിലും കാവുണ്ടോ? എങ്കില്‍ അക്കാര്യം ജൈവവൈവിധ്യബോര്‍ഡിനെ അറിയിക്കണം. ജീവജാലങ്ങളുടെ കലവറയായ കാവുകളെ സംരക്ഷിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കാവുകളുടെ വിവരശേഖരണം നടത്തുന്നത്. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കാവുകളുടെ വിവരങ്ങള്‍ താഴെപറയുന്ന നമ്പറുകളിലോ, ജില്ലാ കോ -ഓര്‍ഡിനേറ്ററുടെ മേല്‍വിലാസത്തില്‍ തപാല്‍മാര്‍ഗമോ അറിയിക്കാം. കാവിന്റെ പേര്, ഗ്രാമപ്പഞ്ചായത്ത് അഥവാ നഗരസഭയുടെ പേര്, ഉടമസ്ഥാവകാശം, ജീവജാലങ്ങള്‍, കാവിനോടനുബന്ധിച്ചുള്ള കുളങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. വിവരങ്ങള്‍ അയക്കേണ്ട വിലാസം: പ്രൊഫ. ആര്‍.വി. ഇബ്രാഹിം, ആര്‍.വി. ഹൗസ്, ഫാറൂഖ് കോളേജ് പി.ഒ., കോഴിക്കോട്, പിന്‍കോഡ് - 673 632. ഫോണ്‍: 9496716385, 9995625130, 8129398231

വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ നിന്ന് വേങ്ങരക്ക് 30 ലക്ഷം തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന്

വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ നിന്ന് വേങ്ങരക്ക് 30 ലക്ഷം 
തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന്
വേങ്ങര:(www.vengaralive.com)  വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍നിന്ന് വേങ്ങര മണ്ഡലത്തിലെ റോഡുകള്‍ നന്നാക്കാന്‍ 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ കെ.എന്‍.എ. ഖാദറിന്റെ ഓഫീസ് അറിയിച്ചു. വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ ചേറ്റിപ്പുറം-പാക്കടപുറായ റോഡ് അഞ്ചുലക്ഷം, കൂരിയാട് മാര്‍ക്കറ്റ്-പനമ്പുഴ റോഡ് രണ്ടുലക്ഷം, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ മുതുവില്‍കുണ്ട്-മുതു റോഡ് അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തിലെ മുസ്ലിയാരങ്ങാടി-അത്തിക്കോട് റോഡ് അഞ്ച് ലക്ഷം എന്നിങ്ങനെ വകയിരുത്തി. എ.ആര്‍.നഗര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെണ്ടപുറായ-ആസാദ് നഗര്‍ റോഡ് മൂന്ന് ലക്ഷം, ചെണ്ടപുറായ-പുകയൂര്‍ ചാന്തുരുത്തി റോഡ് രണ്ട് ലക്ഷം, പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മാട്ടണപ്പാട്-കമ്പളച്ചാട് റോഡ് മൂന്ന് ലക്ഷം, കുരിക്കള്‍ ബസാര്‍-കല്ലന്‍ങ്ങാട്ട് വളപ്പ് റോഡ് രണ്ട് ലക്ഷം, ഊരകം ഗ്രാമപ്പഞ്ചായത്തിലെ പുല്ലഞ്ചാല്‍ റോഡ് അഞ്ചുലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധം

പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധം


വേങ്ങര : പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ്  മലപ്പുറം പാർലമെന്റ് കമ്മിറ്റിയുടെ നിർദേശപ്രകാരം 100 പമ്പുകൾ ഉപരോധിക്കുനതി ന്റെ ഭാഗമായി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പെട്രോൾ പമ്പ് ഉപരോധം യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് അസീസ് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പൂച്ചോങ്ങൽ TK റാഫി സലാം ഷാക്കിർ ഹാരിസ് അർജുൻ നവാസ് റംഷി എന്നിവർ സംസാരിച്ചു

SYS സാന്ത്വന വാരം തെരുവിന്റെറ മക്കൾക്ക് പൊതിച്ചോറ്

SYS സാന്ത്വന വാരം Feb: I - 7
തെരുവിന്റെറ മക്കൾക്ക് പൊതിച്ചോറ്
SYS വേങ്ങര സോൺ പൊതിച്ചോർ വിതരണം മുസ്ലിം ജമാഅത്ത് ജില്ലാ വൈ: പ്രസി: P അബ്ദുഹാജി ഉദ്ഘാടനം ചെയ്തു.ജീവിതത്തിന്റെറ
രണ്ടറ്റം മുട്ടിക്കാൻ വേണ്ടി പൊരി വൈലിൽ കഷ്ടപ്പെടുന്ന തെരുവ് കച്ചവടക്കാർ, പെരിപ്പുകുത്തികൾ.പ്ലാസ്റ്റിക്  മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്നവർ, അന്തർ, നിർധന ഡ്രൈവർമാർ ആയൂർവേദ ആശുപത്രി രോഗി പരിസരത്തുള്ളവർ എന്നിവർക്ക് പൊതിച്ചോറ് നൽകി
SYS സോൺ സിക്രട്ടറി P അബ്ദു ഉമാനിയ്യ: സി ക്ര:അലവിക്കുട്ടി ഊരകം
ക്ഷേമകാര്യ വകുപ്പ് പ്രസി: മുഹമ്മദ് മുസ്തഫ സഖാഫി നേതൃത്വം നൽകി

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������