Labels

17 September 2017

വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ.കെ എൻ എ ഖാദർ


വേങ്ങര ; വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ.കെ എൻ എ ഖാദറിനെ പ്രഖ്യാപിച്ചു.മലപ്പുറം പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന മുസ്ലിംലീഗ് പാർലിമെന്ററി യോഗത്തിന് ശേഷം ഹൈദരലി തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ലീഗിന്റെ മുതിർന്നനേതാവായ കെ.എന്‍.എ ഖാദർ നിലവിൽ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫ് അന്തിമ സ്ഥാനാർത്ഥി പരിഗണന പട്ടികയിലുണ്ടായിരുന്നു.ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു

വേങ്ങരയിൽ ഇടത് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി പി ബഷീറിനെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായിട്ടുണ്ട്. . 20 ന് യു ഡി എഫ് 21 ന് എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ നടക്കും. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങളും മുന്നണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.ബി ജെ പി സംസ്ഥാന നേതാവ് ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെങ്കിലും ജില്ലാകമ്മിറ്റിയ്ക്ക് എതിര്‍പ്പുണ്ട്.
ജനചന്ദ്രന്‍ മാസ്റ്ററെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താല്‍പ്പര്യം. എസ് ഡി പി ഐ അഡ്വക്കറ്റ് കെ സി നസീറിനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് രാജാവ് വേങ്ങരയിൽ

വേങ്ങര : തോറ്റ് തോറ്റ് വിജയം നേടിയ വ്യക്തിയാണ് ഡോ.കെ പത്മരാജന്‍. തോല്‍ക്കാനായി ജനിച്ചവന്‍ എന്നാണ് സ്വയം നല്‍കുന്ന വിശേഷണം. ഒരിക്കലും വിജയിക്കരുതെന്ന പ്രതിജ്ഞയുമായി ഇദ്ദേഹം ഇതു വരെ 183 തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശ പത്രിക നല്‍കി. തോറ്റ്, തോറ്റ് ലിംക ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവസാനമായി പത്രിക നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി വിജയിച്ച മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലും പത്മരാജന്‍ മത്സര രംഗത്തുണ്ടായിരുന്നു. 2014 ല്‍ പ്രധാനമന്ത്രി മോദിക്കെതിരെ വഡോദരയിലും സ്ഥാനാര്‍ഥിയായിരുന്നു.1988 മുതല്‍ ഈ 58കാരന്‍ മത്സര രംഗത്തുണ്ട്. സേലത്തെ മേട്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎം സിറ്റിങ് എംഎല്‍എ എം ശ്രീരംഗത്തിനെതിരായിരുന്നു അദ്യ മത്സരം. തുടര്‍ന്നിങ്ങോട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്തേക്കടക്കം എല്ലാ പ്രധാന തെരഞ്ഞെടുപ്പുകളിലും പത്മരാജന്റെ സാനിധ്യമുണ്ട്. ഇതുവരെ 25 ലക്ഷത്തോളം രൂപ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചതായി പത്മരാജന്‍ പറയുന്നു. ജയിക്കണമെന്ന് ആഗ്രഹമില്ലെന്നും തോല്‍വിയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
മലപ്പുറത്തിത് പത്മരാജന്റെ മൂന്നാം അങ്കമാണ്. തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ എകെ ആന്റണിക്കെതിരായിരുന്നു അദ്യ മത്സരം. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിനായാണ് വീണ്ടും ജില്ലയിലെത്തിയത്. രണ്ട് തവണയും പത്രിക തള്ളി. കേരളത്തിലെ വോട്ടറല്ലാത്തതായിരുന്നു അദ്യ പത്രിക തള്ളാന്‍ കാരണമെങ്കില്‍ പത്രിക പൂരിപ്പിച്ചതിലെ അപാകതയായിരുന്നു മലപ്പുറം മണ്ഡലത്തിലേക്ക് നല്‍കിയത് തള്ളാന്‍ കാരണം.
പ്രണബ് മുഖര്‍ജി, എപിജെ അബ്ദുല്‍ കലാം, മന്‍മോഹന്‍ സിങ്, എബി വാജ്‌പേയ്, നരസിംഹ റാവു, ജയലളിത തുടങ്ങിയവര്‍ക്കെതിരെയെല്ലാം പത്മരാജന്‍ മത്സരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു സമയം രണ്ടു മണ്ഡലങ്ങളില്‍മാത്രം ജനവിധിതേടാന്‍ പാകത്തില്‍ നിയമം മാറ്റിയെഴുതാന്‍ കമ്മീഷനെ പ്രേരിപ്പിച്ചത് പത്മരാജനാണ്. 1996ല്‍ ലോക്‌സഭ നിയസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചത്തെിയപ്പോള്‍ എട്ടു മണ്ഡലങ്ങളിലാണ് പത്രിക നല്‍കിയത്. ലോക്‌സഭ 5, നിയമസഭ 3. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരാള്‍ക്ക് പരമാവധി രണ്ട് മണ്ഡലമെന്ന തീരുമാനമെടുത്തത്. മത്സരത്തനിറങ്ങിയതിന്റെ പേരില്‍ ദുരിതമനുഭവിക്കേണ്ടി വന്ന അനുഭവവും പത്മരാജനുണ്ടായിട്ടുണ്ട്. 1991ല്‍ ആന്ധ്രയിലെ നന്ദ്യാല്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. നരസിംഹ റാവുവിനെതിരെ പത്രിക സമര്‍പ്പിച്ചതിന് തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ഇരുട്ടുമുറിയില്‍ തടവിലാക്കി.
കണ്ണൂരില്‍നിന്ന് 100വര്‍ഷം മുമ്പ് സേലത്തത്തെിയതാണ് പത്മരാജന്റെ മുത്തച്ഛനായ പി. കേളു നമ്പ്യാര്‍. ഹോമിയോപതിയില്‍ ബിരുദമുണ്ടെങ്കിലും ടയര്‍ ബിസിനസിണ് ഉപജീവന മാര്‍ഗം. പത്മരാജന്റെ ഏക മകന്‍ ശ്രീജേഷ് പത്മരാജനും തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. 1994 ല്‍ മൂന്നര വയസ്സില്‍ നാമനിര്‍ദേശ പത്രിക നല്‍കിയാണ് ശ്രീജേഷ് റെക്കോര്‍ഡിട്ടത്. പെരുന്തുറൈ ഉപതെരഞ്ഞെടുപ്പിലാണ് ശ്രീജേഷ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പിന്തുണയായി ഭാര്യ ശ്രീജ നമ്പ്യാരും മകനും കൂടെയുണ്ടെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കാൻ ബി ജെ പി


വേങ്ങര : വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കാൻ ബിജെപി.മണ്ഡലം കമ്മിറ്റി യോട് സംസ്ഥാന നേതൃത്വം നേരിട്ട് അഭിപ്രായം തേടി.ജില്ലയിൽ നിന്നെ രാളെ മത്സരിപ്പിക്കുന്നതാകും കൂടുതൽ നല്ലതെന്ന അഭിപ്രായത്തിലാണു ജില്ലാ കമ്മിറ്റി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ.എ.ൻ.രാധാക്യഷ്ണൻ.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരുടെ പേരുകളാണുകഴിഞദിവസം ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തത്.ഇവരിലൊരാളെ വേങ്ങരയിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്താണു യോഗം പിരിഞ്ഞത്.

യോഗത്തിനിടെ വേങ്ങര മണ്ഡലം കമ്മിറ്റിയെ ബന്ധപ്പെട്ട് അവരുടെ അഭിപ്രായവും തേടി സംസ്ഥാന നേതാവ് വരുന്നതിനോട് അനുകൂല പ്രതികരണമാണു മണ്ഡലം കമ്മിറ്റി നടത്തിയത് ജില്ലയിൽ നിന്ന് ഓരാൾ മത്സരിക്കുന്നതാവും കൂടുതൽ നല്ലതെന്ന പക്ഷമാണു ജില്ലാ കമ്മിറ്റിക്ക്. എന്നാൽ സംസ്ഥനകമ്മിറ്റി മറ്റൊരു പേരു നിർദേശിച്ചാൽ അംഗീരിക്കാൻ തയാറുമാണ്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളിൽ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആവ്യശ്യം തള്ളികളഞിരിന്നു.എൻ ഡി എതിരഞ്ഞെടുപ്പു കൺവെൻഷൻ 22 ന് രാവിലെ പത്തിനു വേങ്ങര വ്യാപാരഭവനിൽ ചേരും.

യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇന്ന്  പ്രഖ്യാപിക്കും. രാവിലെ പത്തു മണിക്ക് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പിന്‍മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എന്‍ എ ഖാദറിനും, ലീഗ് നേതാവ് യു എ ലത്തീഫിനുമാണ് മുന്‍തൂക്കം.
ഇന്നലെ അപ്രതീക്ഷിതമായി മാധ്യമ പ്രവര്‍ത്തകരോടാണ് കെ പി എ മജീദ് താന്‍ സംഘടനാ സംവിധാനത്തില്‍ ശ്രദ്ധയൂന്നുകയാണെന്ന് അറിയിച്ചത്. സംഘടന ചുമതല ഭാരിച്ച ചുമതലയാണെന്നും, പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെന്നും, സംഘടനാ നേതൃത്വത്തില്‍ നില്‍ക്കുന്നതാണ് താല്‍പര്യമെന്നും അറിയിച്ചെന്നും കെ പി എ മജീദ് പറഞ്ഞു. താനിരിക്കെ മറ്റു പേരുകള്‍ ചര്‍ച്ച ചെയ്യുന്നതിലുള്ള അനൗചിത്യം ഒഴിവാക്കാനാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

നയം വ്യക്തമാക്കി കെ പി എ മജീദ്‌


വേങ്ങര :വേങ്ങര ഉപതെരഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മുസ്ലിം ലീഗ് സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ പി എ മജീദ് രംഗത്തെത്തി.പാണക്കാട് ശിഹാബ് തങ്ങളെ മജീദ് ഇക്കാര്യം അറിയിച്ചു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന കാര്യം മജീദ് കഴിഞ്ഞ ദിവസം തന്നെ കുഞ്ഞാ ലിക്കുട്ടി ഉർപ്പെടെയുള്ളവരെ അറിയിച്ചിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി എന്ന സംഘടനാ ചുമതലയിൽ തന്നെ തുടരാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് മജീദ് വ്യക്ത ക്കി യി രു ന്നു.ഇക്കാര്യം ഇന്ന് വൈകുന്നേരത്തോടെ പാണക്കാട് ഗിഹാബ് തങ്ങളെയും മജീദ് അറിയിക്കുകയായിരുന്നു.
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കെ പി എ മജീദ് മത്സരിക്കേണ്ടതില്ലന്ന് മുസ്ലിം ലീഗിൽ ഒരു വിഭാഗം നേതാക്കൾ പാണക്കാട് ശിഹാബ് തങ്ങളോട് ആവശ്വപ്പെട്ടിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് അദേഹം തുടരുന്നതാകും ഉചിതമെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു.മുസ്ലിം ലീഗിലെ പ്രബല വിഭാഗമാണ് മജീദിനെ രംഗത്തെത്തിയത്.മുജാഹിത് വിഭാഗത്തിൽ പെട്ട മജീദിന് സമസ്ഥ ഉൾപ്പെടെയുള്ള വരുടെ വോട്ട് ലഭിക്കില്ലെന്ന ഭയം ലീഗിനുണ്ട് അതുകൊണ്ടുതന്നെയാണ് മജീദ് മത്സരിക്കേണ്ടതില്ല എന്ന തീരൂമാനം അവർ സ്വീകരിച്ചത്.

യൂത്ത് കോൺഗ്രസ് ചക്ര സ്തംഭനസമരം സംഘടിപ്പിച്ചു


യൂത്ത് കോൺഗ്രസ് ചക്ര സ്തംഭനസമരം സംഘടിപ്പിച്ചു


കണ്ണമംഗലം . പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കണ്ണമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലം ടൗണിൽ ചക്ര സ്തംഭന സമരം നടത്തി
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് KV ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു
വാർഡ് മെമ്പർ പുള്ളാട്ട് സലീം ഉദ്ഘാടനം ചെയ്തു
മുജീബ് Ck, അഫ്സൽ PA, സഫ്വാൻ PA, സക്കീറലി കണ്ണേത്ത്, ബഷീർ അമ്പലവൻ, മഹറൂഫ് CK ശിഹാബ് വാളക്കുട അസ്ലം ചെങ്ങാനി എന്നിവർ സംസാരിച്ചു നൗഫൽ PK സ്വാഗതവും ഫാസിൽ പനക്കത്ത് നന്ദിയും പറഞ്ഞു

പി പി ബഷീർ ഇടതു സ്ഥാനാർഥി


വേങ്ങര : വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പി പി ബഷീറിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, മികച്ച പ്രഭാഷകനുമാണ് അഭിഭാഷകന്‍ കൂടിയായ പി പി ബഷീര്‍.
കഴിഞ്ഞ നിയമസഭ തിരിഞ്ഞെടുപ്പിലും പി പി ബഷീര്‍ തന്നെയായിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്ന് പി കെ കുഞ്ഞാലിക്കുട്ടിയോട് 38,057 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. എ ആര്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡംഗമായിരുന്നു പി പി ബഷീര്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി പി ബഷീര്‍.

മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി


കനത്ത മഴ മൂലം മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18/9/2017 (തിങ്കൾ) കളക്ടർ അവധി പ്രക്യാപിച്ചു.
 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് നാല് ജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് നടപടി.

രണ്ട് ദിവസം കൂടി മഴ തുടരാനുള്ള സാധ്യത കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

16 September 2017

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ലീഗിന് രാഷ്ട്രീയ പ്രഹരമാകും:കോടിയേരി


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് മുസ്ലിം ലീഗിന് രാഷ്ട്രീയ പ്രഹരമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണവിലയിരുത്തല്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒരു തരത്തിലും സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞു. കേരളത്തിലെ ഒരു മണ്ഡലത്തില്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പല്ല അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പാണ് ഭരണത്തെ വിലയിരുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലിയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനുണ്ടായ വോട്ട് വര്‍ധനവിനെ ചൂണ്ടികാട്ടി അദ്ദേഹം തന്റെ പഴയ നിലപാടിനെ ന്യായീകരിച്ചു.

പറപ്പൂര് പഞ്ചായത്ത് കേരളോത്സവം


സി.എസ്‌.എസ്‌.ചേക്കാലിമാട് ചാമ്പ്യന്‍മാര്‍ 🏆 🏆

🔹ഡബിൾസ്
പറപ്പൂർ പഞ്ചായത്ത്‌ കേരളോത്സവം 2017 ഷട്ടിൽ_ടൂർണ്ണമന്റില്‍ ഡബിള്‍സില്‍  സി.എസ്‌.എസ്‌ ചേക്കാലിമാട് ടീം (മജീദ് .പി.കെ & ഇര്‍ഫാന്‍ എ.കെ സഖ്യം) ചാമ്പ്യന്‍മാരായി. റൈഞ്ചേഴ്സ് പുത്തനാറക്കലിന്‍റെ ശിഹാബ് & ഫവാസ് സഖ്യം റണ്ണറപ്പായി ..

🔹സിംഗിൾ‍
പറപ്പൂർ പഞ്ചായത്ത്‌ കേരളോത്സവം ഷട്ടിൽ ടൂർണ്ണമന്റില്‍ സിംഗിൾ‍സില്‍ ഹനീഫ റൈഞ്ചേഴ്സ് പുത്തനാറക്കല്‍ ജേതാവായി .  മജീദ്  പി.കെ  സി.എസ്‌.എസ്‌ ചേക്കാലിമാട് റണ്ണറപ്പായി.

പിന്തുണ ഇടത് പക്ഷത്തിന് :ഐ എൻ ൽ



  • വേങ്ങര: ഉപതിരഞെടുപ്പു സ്ഥാനാർഥി ആരായാലും വേങ്ങരയിൽ പിന്തുണ ഇടതു പക്ഷത്തിനെന്ന് ഐഎൻഎൽ ജില്ലാ കൺവൻഷൻ.സംഘപരിവാർ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ  ഉദ്ഘാടനം ചെയ്ത് ദേശീയ ട്രഷറർ ഡോ എ എ അമീൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ് സിഎച്ച് മുസ്ഥഫ അധ്വക്ഷവഹിച്ചു .കെ പി ഇസ്മായിൽ

വി കെ മുജീബ് ഹസൻ.സാലിഹ് .സി പി അബ്ദുൽ വഹാബ്.ഷമീർ പയ്യനങ്ങാടി.നൗഫൽ.എ പി.സം സുദ്ധീൻ...എന്നിവർ പ്രസംഗിച്ചു

പാസ്പോർട്ട്‌ ഓഫീസ് ആശങ്ക പരിഹരിക്കണം :കുഞ്ഞാലികുട്ടി വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചു


മലപ്പുറം: റീജണല്‍ പാസ്പോര്‍ട്ട്  ഓഫീസ് അടച്ചു പൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.  ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മലപ്പുറത്തെ ആയിരകണക്കിന് വരുന്ന ആളുകള്‍ക്ക് വിഷമവും, ആശങ്കയും സൃഷ്ടിക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു കത്തയച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയും, ഇന്ത്യയില്‍ നിന്ന് വിദേശത്ത് ഏറെപേര്‍ ജോലി തേടി പോകുന്ന ജില്ലയും കൂടിയാണ് മലപ്പുറം.  രാജ്യത്തെ ബി ഗ്രേഡ് പാസ്പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിനാണ്.  ദിവസേന ഏകദേശം 1,200ഓളം പാസ്പോര്‍ട്ട് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്.  മാസത്തില്‍ 22,000ത്തോളം പാസ്പോര്‍ട്ടുകള്‍ ഇവിടെ നിന്ന് നല്‍കുന്നുമുണ്ട്.  ഇങ്ങനെ രാജ്യത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ടതും, തിരിക്കുള്ളതുമായ ഒരു പാസ്പോര്‍ട്ട് ഓഫിസ് മറ്റൊരു ഓഫിസുമായി ലയിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.



2006ല്‍ ആരംഭിച്ച മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫിസ് വരുമാനത്തിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടുന്നു.  പാസ്പോര്‍ട്ട് ഓഫിസ് ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയെന്ന നിലയില്‍ നിലവിലെ ആശങ്ക അദ്ദേഹം മന്ത്രിയോട് പങ്കുവെച്ചു.  ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും, പരിഭവങ്ങളുമാണ് ദിവസേന പല സംഘടനകളുടെ ഭാഗത്തു നിന്നും, വ്യക്തികളുടെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

15 September 2017

ഇടത് സ്ഥാനാർത്ഥിയെ ഇന്നറിയാം


മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. മലപ്പുറത്ത് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷമാവും തീരുമാനമുണ്ടാവുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11നാണ് സെക്രട്ടറിയേറ്റ് യോഗം ചേരുക.
പൊതു സ്വതന്ത്ര സ്ഥാനാര്‍ഥിയെ പരിഗണിക്കാനാണ് സാധ്യതയെന്ന രീതിയിലാണ് ആദ്യം വാര്‍ത്ത വന്നിരുന്നെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ നില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ മത്സരിച്ച നിയാസ് പുളിക്കലകത്തിന്റെ പേരടക്കം പട്ടികയില്‍ ഉയര്‍ന്നിരുന്നെങ്കിലും സ്ഥാനാര്‍ഥിയാകില്ലെന്നാണ് അറിയുന്നത്. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന സ്ഥാനാര്‍ഥിയാവും വേങ്ങരയില്‍ മത്സരിക്കുക എന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു, കഴിഞ്ഞ തവണ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പിപി ബഷീര്‍ എന്നിവരുടെ പേരാണ് കൂടുതലായി ഉയര്‍ന്ന് കേള്‍ക്കുന്നത്.

സിപിഎം നിർണായക യോഗങ്ങൾ ഇന്ന്


വേങ്ങര : വേങ്ങര ഉപതിരഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയചർച്ചകൾക്കായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നുമലപ്പുറത്ത്.സി പി എം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്നു നടക്കുന്നുണ്ട്. രാവിലെ ഇവിടെയെത്തിയ ശേഷം മുഖ്യമന്ത്രി സംബന്ധിക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ കോടിയേരി കോഴിക്കോട്ടേക്കു പോകും.എൽ ഡി എഫിന്റെ നിയോജക മണ്ഡലം തിരഞെടുപ്പു കൺവെൻഷൻ 21നു നടത്താൻ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എൽ ഡി ഫ് സംസ്ഥാന നേതാക്കളെല്ലാം തന്നെയോഗത്തിൽ പങ്കെടുക്കും.
യു ഡി എഫിന്റെ ജില്ലാ സംയുക്ത നേതൃയോഗം 20 നു രാവിലെ ഒൻപതരയ്ക്കു കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ നടക്കും പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല ഉമ്മൻ ചാണ്ടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എൻ ഡി എതിരഞെടുപ്പു ക ൻവെൻഷൻ 22നു വേങ്ങരയിൽ നടക്കും ഇന്നു തിരുവനന്തപുരത്തു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകളും നടക്കും...

വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ വീഡിയോ പ്രചരണം


വേങ്ങര : ഉപതിരഞ്ഞെടുപ്പിൽ വേങ്ങരയിലെ മുഴുവൻ വോട്ടർമാരെയും പോളിങ് ബൂത്തുകളിലേക്ക് ആകർഷിക്കാൻ തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ പ്രചാരണ പരിപാടി 18 നു തുടങ്ങും. വീഡീയോദ്യശ്യങ്ങൾ ഉപയോഗിച്ചുള്ള പരിപാടികളുണ്ടാവും.

സ്ക്വാഡ്
--------
മാത്യകാ പെരുമാറ്റച്ചട്ടലംഘനം നീരീക്ഷിക്കുന്നതിനായി ഫ്ലെയിങ് സ്ക്വാഡുകൾ രൂപീകരിച്ചതായി കലക്ടർ അറിയിച്ചു.എഡിഎം ടി.വിജയനാണു നോഡൽ ഓഫീസർ.പരാതികൾക്കു വിളിക്കാം. 9745052315.9495379773.

ചെലവ്
--------
സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവുകൾ നിരീക്ഷിക്കാൻ മൂന്നു സ്റ്റാറ്റിക് സർവെയ്ലൻസ് ടീമുകളും വീഡീയോ സർവെയ്ലൻസ് ടീമുകളും രൂപീകരിച്ചു.പ്രധാന റോഡുകളിലും ഉദ്യേഗസ്ഥ സംഘം നീരീക്ഷണം നടത്തും.
ഫോൺ :9447106403.9496361752.9496047013.

സി എസ് എസ് സൗജന്യ ദന്തപരിശോധന ക്യാമ്പ് 17 ന്



സി എസ് എസ് സൗജന്യ ദന്തപരിശോധന ക്യാമ്പ് 17 ന്

പറപ്പൂര്‍: എജ്യുകെയര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയന്‍സിന്റെ സഹകരണത്തോടെ ചേകാലിമാട്  സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പ് 2017  സെപ്റ്റംബർ 17 ഞായർ രാവിലെ 8 .30 മുതൽ 1. 30 വരെ എ.എം.എല്‍.പി സ്കൂൾ പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ ( കനറാ ബാങ്കിന് സമീപം) നടത്തപ്പെടുന്നു.
പറപ്പൂര്‍ പഞ്ചായത്ത് 1,2,3 വാര്‍ഡ് കേന്ദീകരിച്ച് പ്രവർത്തിക്കുന്ന സി.എസ്‌.എസ് ലൈബ്രറി ഒന്നര പതിറ്റാണ്ടിലേറെയായി പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവ സാനിദ്ദ്യമാണ് . സംഘം മുന്നോട്ട് വെച്ച അത്താണി കാരുണ്യ സഹായ നിധി, സഞ്ചരിക്കുന്ന വായനശാല , രക്ത ഗ്രൂപ്പ് ആപ്ലിക്കേഷൻ , മെഡിക്കൽ ബോധവല്‍ക്കരണ ക്യാമ്പുകള്‍ തുടങ്ങിയവ വലിയ രീതിയിള്‍ ജന സ്വീകാര്യത ലഭിച്ചവയായാണ് .
ആധുനിക കാലഘട്ടത്തിൽ തിരക്ക് പിടിച്ച ജീവിതരീതിയും ഭക്ഷണക്രമങ്ങളും പലരീതിയിലുള്ള ജീവിതശൈലീരോഗങ്ങൾ വ്യാപകമാകുന്നതിന് കാരണം ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എജുകെയര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്  ഡെന്റൽ സയൻസ് മലപ്പുറവുമായി സഹകരിച്ചു ദന്തരോഗ നിവാരണത്തിനും  ബോധവത്കരണത്തിനുമായി ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻ കൂട്ടി പേര്  രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു
ബുക്കിംങ്ങ് നമ്പര്‍ :
99 47 361 138
81 13 870 757
97 44 302 753

വേങ്ങര ഉപതെരഞ്ഞെടപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു


വേങ്ങര : വേങ്ങര ഉപതെരഞ്ഞെടപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. രാവിലെ 11ന് റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദരനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസം ലഭിച്ചത് ഒരു പത്രിക. തമിഴ്‌നാട് രാമനഗര്‍ സ്വദേശി കെ പത്മരാജനാണ് പത്രിക നല്‍കിയത്.
ഒ്‌ക്ടോബര്‍ 11നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 22വരെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക നല്‍കാം. അവധി ദിവസമായ സെപ്തംബര്‍ 17നും 21നും പത്രിക നല്‍കാനാവില്ല. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക.
ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

(പറപ്പൂര്‍ വില്ലേജ് ഭൂ വിവരം ഡിജിറ്റലൈസ് ചെയ്യല്‍)


#അറിയിപ്പ്

(പറപ്പൂര്‍ വില്ലേജ് ഭൂ വിവരം ഡിജിറ്റലൈസ് ചെയ്യല്‍)

പറപ്പൂര്‍ : പറപ്പൂര്‍ വില്ലേജിലെ ഭൂ ഉടമകളുടെ വിശദ വിവരം ഡിജിറ്റലൈസ് ചെയ്യുന്നതിന് എല്ലാ  ഭൂ ഉടമകളും താഴെ പറയുന്ന രേഖകൾ വില്ലേജ് ഒാഫീസര്‍ക്ക് നല്‍കേണ്ടതാണ് . രേഖകൾ നല്‍കേണ്ട #അവസാന_തിയതി 28/09/2017 .
രേഖകൾ നല്‍കിയാല്‍ മാത്രമേ തുടര്‍ന്നുള്ള സേവനങ്ങൾ വില്ലേജില്‍ നിന്ന് ലഭ്യമാകുകയൊള്ളു എന്ന് വില്ലേജ് ഒാഫീസര്‍ അറിയിച്ചു .
സമര്‍പ്പിക്കേണ്ട രേഖകൾ ,
1)
 2017_18 ലെ നികുതി രസീതി കോപ്പി
2)
ആധാരത്തിന്‍റെ കോപ്പി
3)
ആധാര്‍ കോപ്പി
4)
അപേക്ഷാ ഫോറം

സ്ഥാനാർത്ഥിയൊക്കെ പിന്നെ ആദ്യം കൺവെൻഷൻ നടക്കട്ടെ


വേങ്ങര : വേങ്ങരയിലെ സ്ഥാനാർഥിയെ പ്രഖ്യപിക്കും മുൻപേ തിരഞ്ഞെടുപ്പു കൺവെൻഷനുകൾക്ക് തിയതി നിശ്ചയിച്ച് പാർട്ടികളും മുന്നണികളും.ചർച്ചകൾ ഊർജിതമായിനടക്കുന്നുണ്ടെങ്കിലും പ്രധാനമുന്നണികൾ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യപിച്ചിട്ടില്ല .എസ് ഡി പി ഐ യും  ജനതാദൾ നാഷനലിസ്റ്റുമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

യു ഡി എഫ് മണ്ഡലം കൺവൻഷൻ 20 നു വേങ്ങരയിൽ നടത്താൻ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ തീരുമാനമായി. യു ഡി എഫിലെ പ്രധാന നേതാക്കളെല്ലാം കൺവൻഷനിൽ പങ്കെടുക്കാനെത്തും.21 നും 22 നും പഞ്ചായത്തുതല കൺവൻഷനുകൾ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. എൽ ഡി എഫ് സ്ഥാനാർഥിക്കായി ഐഎൻഎൽ ഇന്നു വൈകിട്ടു നാലിനു വേങ്ങരയിൽ പ്രവർത്തക കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട് സംസ്ഥാന നേതാക്കൾകൺവെൻഷനിൽ പ്രസംഗിക്കുമെന്നു ജില്ലാ സെക്രട്ടറി സി പി അബ്ദുൽ വഹാബ് അറിയിച്ചു.ഇന്നു തിരുവനന്തപുരത്തു ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വേങ്ങര സ്ഥാനാർഥി നിർണയം ചർച്ചയാകും...

നാളെ ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റു മുണ്ട് അതിനു ശേഷമാകും കൺവെൻഷന്നു കളി ലേക്ക് പാർട്ടിയും എൽ ഡി എഫും കടക്കുക നാളെ തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കോർ കമ്മറ്റി യോഗത്തിൽ ബിജെപി സ്ഥാനാർഥിയെ തീരുമാനിക്കും 17നു ചേരുന്ന ജില്ലാ നേത്രയോഗം കൺവെൻഷൻ തീയതികൾ നിശ്ചയിക്കും'.ഇന്നലെ ദേശീയ നിർവാഹക സമിതി അംഗം പി കെ ക്യഷ്ണദാസിന്റെ നേതൃത്വത്തിൽ ജില്ലാ നേതൃയോഗം ചേർന്നു..y

14 September 2017

വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ


മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. ജില്ലയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുന്നില്‍ ജാഗ്രത പുലര്‍ത്താനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വോട്ടര്‍മാരെയും പോളിംഗ് ബൂത്തില്‍ എത്തിക്കാനുള്ള ശ്രമം രാഷട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാവണം. ഇതിനായി തെരഞ്ഞെടുപ്പ് വിഭാഗവും പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും. പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പിലുടനീളം ഹരിത നിയമാവലി കര്‍ശനമായി പാലിക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലയില്‍ മുഴുവനായും പെരുമാറ്റ ചട്ടം ബാധകമായതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങല്‍, എഗ്രിമെന്റ് ഒപ്പു വെക്കല്‍, ഫണ്ട് അനുവദിക്കല്‍ തുടങ്ങിയ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമുണ്ടാവണം.
പോളിങില്‍ വി.വി.പാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും. ഇ-അനുമതി, ഇ-പരാതി തുടങ്ങിയവ നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിലവിലുള്ള വോട്ടര്‍ പട്ടിക 2017 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കി മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ചതാണ്. ഇതനുസരിച്ച് 1,68,475 പേരാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍ സപ്തംബര്‍ 11 വരെ അപേക്ഷിച്ചവരെ കൂടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഹിയറിംഗ് നടത്തി ഇവരെ കൂടി ഉള്‍പ്പെടുത്തിയുള്ള പട്ടിക സപ്തംബര്‍ 22 ന് പ്രസിദ്ധീകരിക്കും.
മണ്ഡലത്തല്‍ 148 പോളിംഗ് സ്റ്റേഷനുകളും 17 അനുബന്ധ ബൂത്തുകളുമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ അന്തിമ പട്ടിക വരുന്നതോടെ അനുബന്ധബുത്തുകളുടെ എണ്ണത്തില്‍ മാറ്റം വരും.
യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ.എന്‍. മോഹന്‍ദാസ്, ടി.വേണുഗോപാലന്‍ (സി.പി.എം.) എം.എ. ഖാദര്‍, എന്‍. മുഹമ്മദുക്കുട്ടി (ഐ.യു.എം.എല്‍) പി.സി. വേലായുധന്‍ക്കുട്ടി (ഐ.എന്‍.സി) നൗഷാദ് സി.എച്ച് (സി.പി.ഐ) വേണുഗോപാലന്‍ (ബി.ജെ.പി.) ഹംസ പാലൂര്‍ (എന്‍.സി.പി.) പി.മുഹമ്മദാലി (ജെ.ഡി.എസ്) ഇലക്ഷന്‍ ഡപ്യുട്ടി കലക്ടര്‍ രഘുരാജ് എന്‍.വി, എല്‍.ആര്‍.ഡപ്യുട്ടി കലക്ടര്‍ വി.രാമചന്ദ്രന്‍, ഭൂപരിഷ്‌കരണം വിഭാഗം ഡെപ്യൂട്ടി കലക്ടറും റിട്ടേണിംഗ് ഓഫിസറുമായ സജീവ് ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������