എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്
സംസ്ഥാന ചരിത്രത്തിലാദ്യമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും എൻ.ഐ.എയും രാജ്യദ്രോഹ കേസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി കുപ്പതൊട്ടിയിലെറിഞ്ഞ് പ്രതിഷേധിച്ചു. ജില്ലാ എംഎസ്എഫ് ട്രഷറർ പി എ ജവാദ് ഉദ്ഘാടനം നിർവഹിച്ചു, ആമിർ മാട്ടിൽ അധ്യക്ഷത വഹിച്ചു,എൻ കെ നിഷാദ്, സൽമാൻ കടമ്പോട്ട്, സി പി ഹാരിസ്, ഇബ്രാഹീം അടക്കാപുര,കെ പി റാഫി, ആശിഖ് കാവുങ്ങൽ,ആബിദ് കൂന്തള, ഹാഫിസ് പറപ്പൂര്,സിറാജ്, പി എ അർഷാദ് ഫാസിൽ, സൽമാൻ അരീകുളം,നിയാസുദ്ധീൻ താട്ടയിൽ, എ കെ പി ജുനൈദ്, ഷംസീർ, ഫർഹാൻ അരീകുളം തുടങ്ങിയവർ നേതൃത്വം നൽകി