കെ.എസ്.യു റോഡ് ഉപരോധിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
ഒതുക്കുങ്ങൽ: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇ.പി ജയരാജന്റെ പുത്രൻ കോഴ വാങ്ങിയതിലും പ്രതിഷേധിച് മന്ത്രിമാർ രാജിവെക്കണമെന്ന ആവശ്യവുമായി കെ.എസ്.യു ഒതുക്കുങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഒതുക്കുങ്ങൽ ടൗൺ റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു.ഒതുക്കുങ്ങൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.യു കുഞ്ഞാൻ ഉദ്ഘാടനം ചെയ്ത പരിപാടി മണ്ഡലം കെ എസ് യു പ്രസിഡന്റ് സി.കെ നാഫിഹ് അധ്യക്ഷത വഹിച്ചു.
കെ എസ് യു വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ജസീൽ മൂച്ചിക്കാടൻ മുഖ്യാതിഥിയായി. അജ്മൽ വെളിയോട് , മണി കൂരിപ്പറമ്പ് , സൂഹൈൽ കൂട്ടീരി , മുജീബ് പി,വിഷ്ണു ദാസ് , അജൽ മേലേപുരക്കൽ , സഹൽ വി.യു , ഫഹദ് ഇബ്രാഹിം , ആദിൽ കുന്നക്കാടൻ എന്നിവർ നേതൃത്വം നൽകി.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.