Labels

15 September 2018

പകൽ വീട് ഇനി പുതിയ നാമത്തിൽ

പകൽ വീട് ഇനി പുതിയ നാമത്തിൽ

വയോജന ക്ഷേമത്തിനായി വേങ്ങര ബ്ലോക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പകൽ വീട് ഇനി മുതൽ സായംപ്രഭാ ഹോം എന്ന പുതിയ നാമത്തിൽ അറിയപ്പെടും. പകൽ വീടിന്റെ സ്ഥാപക നേതാവായ എ.കെ.സി മുഹമ്മദ് മാസ്റ്ററുടെ നിര്യാണാനന്തരം പ്രവർത്തനം മുടങ്ങിയ പകൽ വീട്
വേങ്ങര ഗ്രാമപഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് വീണ്ടും പ്രവർത്തനത്തിനൊരുങ്ങുന്നത്. 
പുനരുദ്ധാരണത്തിന്റെ  സന്തോഷത്തിലാണ് വേങ്ങരയിലെ മുതിർന്ന പൗരമാർ. ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്ഥനത്തിനൊരുങ്ങവേയാണ് പ്രളയം മൂലം ഉൽഘാടനം നീട്ടിവെച്ചത്.  മുൻപ് ക്യാമ്പിലുണ്ടായിരുന്നവരും അല്ലാത്തവരുമായി കൂടുതലാളുകൾ സായം പ്രഭാ ഹോം സന്ദർശിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. രജിസ്ട്രേഷൻ തുടരുന്നു.

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര മലബാർ, പി.പി.ടി.എം ചേറൂർ, കോട്ടക്കൽ ഫറൂക് എന്നീ കോളേജ് യൂണിയൻ ഭാരവാഹികളെയും തിരൂരങ്ങാടി മണ്ഡലത്തിലെ പി.എസ്.എം.ഒ കോളേജിൽ നിന്നും വിജയിച്ച എം.എസ്.എഫ് യൂണിയൻ ഭാരവാഹികൾക്കും വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പതിനാലാം വാർഡ് പുത്തനങ്ങാടി കമ്മിറ്റി സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വേങ്ങര നിയോജക മണ്ഡലം എം. എൽ.എ അഡ്വ: കെ.എൻ.എ ഖാദർ ഉദ്ഘാടനം നിർവ്വഹിച്ചു. പറങ്ങോടത്ത് മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
എസ്.എഫ്.ഐ യുടെ കുപ്രചാരങ്ങൾക് മറുപാടിയുമായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എം.എസ്.എഫിന്റെ 152 യൂ.യൂ.സിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ 19ന് കോഴിക്കോട് റാലി നടത്തുമെന്നും യോഗത്തിൽ റിയാസ് പുൽപ്പറ്റ പറഞ്ഞു. പൊതു യോഗത്തിൽ കുറ്റൂർ ശരീഫ്, പറമ്പിൽ അബ്ദുൽ ഖാദർ, എൻ.ടി ശരീഫ്, പറങ്ങോടത്ത് അബ്ദുൽ അസീസ്, സി. പി മുഹമ്മദ്‌ ഹാജി,  ഹാരിസ് മാളിയേക്കൽ, പറങ്ങോടത്ത് റഷീദ്, എ.കെ.പി ജുനൈദ്, സി. പി ഹാരിസ്, ശിഹാബ് പറങ്ങോടത്ത്, സഹീർ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

11 September 2018

ജൈസലിന്റെ കരങ്ങളാൽ സ്നേഹ പ്രളയം തുടങ്ങി

ജൈസലിന്റെ കരങ്ങളാൽ സ്നേഹ പ്രളയം തുടങ്ങി

കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ (KMHSS) കുറ്റൂർ നോർത്തിലെ NSS സ്കൗട്ട്സ് & ഗൈഡ്സ്, JRC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ   പ്രളയ ദുരിതാശ്വാസ നിധി സമാഹരണത്തിന് വ്യത്യസ്ത ഒരു മാർഗ്ഗം സ്വീകരിക്കുന്നു.
 നാം സാധാരണ കുട്ടികൾക്ക്  സാമ്പാദ്യ ശീലം വളർത്താൻ വാങ്ങിക്കൊടുക്കുന്ന കുടുക്ക (തൊണ്ട്, കാശി തൊണ്ട് ,കുറ്റി, കുഞ്ചി തുടങ്ങിയ പേരിലും അറിയപ്പെടുന്നത്) 5 മുതൽ 12 വരെയുള്ള 2500 ഓളം കുട്ടികൾക്കും നൂറിൽ പരം അധ്യാപകർക്കും സൗജന്യമായി വിതരണം ചെയ്യുകയും , കുട്ടികൾ മിഠായിക്കും മറ്റും ചെലവാക്കുന്ന അനാവശ്യ ചിലവുകൾ ഒഴിവാക്കി ശേഖരിക്കുന്ന തുക ഇതിൽ നിക്ഷേപിക്കുകയും 2019 ജനവരി ഒന്നാം തിയ്യതി ഈ കുടുക്കകൾ തിരിച്ച് കൊണ്ട് വന്ന് നിധിയിലേക്ക് നൽകുകയും ചെയ്യുകയാണ് പ്ലാൻ.
      സ്നേഹ പ്രളയം എന്ന് പേരിട്ട ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രളയ രക്ഷാപ്രവർത്തനങ്ങളിലെ രാജാക്കൻമാരായ മലപ്പുറം ജില്ലാ ട്രോമാകെയർ വളണ്ടിയർ പ്രതിനിധി ജൈസൽ താനൂർ നടത്തി സ്കൂൾ ലീഡർ അൻസില,ഹയർ സെക്കന്ററി ചെയർമാൻ നസ്റുദ്ദിൻ എന്നിവർ ഏറ്റുവാങ്ങി. 
ട്രോമാകെയർ വളണ്ടിയർമാരെ ആദരിച്ചു. അബ്ദുള്ള,അഫ്സൽ,അബ്ബാസ് തുടങ്ങിയ ട്രോമാകെയർ വളണ്ടിയർമാരെ പൊന്നാടയണിച്ചു.. 
ജൈസൽ താനൂർ കുട്ടികളോടൊപ്പം സെൽഫിയെടുത്തു.

കാരാത്തോട് GMLP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി

കാരാത്തോട് GMLP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി 

കാരാത്തോട് GMLP സ്കൂളിൽ " സ്നേഹപൂർവ്വം സുപ്രഭാതം" പദ്ധതി ഉദ്ഘാടനം ചെയ്തു
ഊരകം: കാരാത്തോട് GMLP സ്കൂളിൽ സേനഹ പൂർവ്വം സുപ്രഭാതം പദ്ധതി  തുടങ്ങി. വിദ്യാർഥി പ്രതിനിധി ദേവിക .KK ക്ക് പത്രം നൽകി SKSSF കാരാത്തോട് യൂണിറ്റ് മുഖ്യ കാര്യദർശി ഹുസൈർ ഫൈസി ഉദ്ഘാടനം ചെയ്തു. 
പ്രധാന അധ്യാപിക മറിയുമ്മ.പി, SKSSFയൂണിറ്റ് ജന:സെക്രട്ടറി ഇർഷാദ്, സ്വാദിഖ്.KK, നുഹ്മാൻ.KK, നസ്റുദ്ദീൻ.KK, മുബശ്ശിർ.MK, മുഹമ്മദ്. CP, നൗഫൽ .M K എന്നിവർ പങ്കെടുത്തു. SKSSF കാരാത്തോട് യൂണിറ്റാണ് പത്രം സ്പോൺസർ ചെയ്തത്.

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വലിയോറ പരപ്പിൽപാറ: വേങ്ങരപഞ്ചായത് പതിനാറാം വാർഡ് പരപ്പിൽപാറ ചെള്ളിത്തോടു പ്രദേശങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിeരിക്കുന്ന എലിപ്പനി മഞ്ഞപിത്തം പോലുള്ള പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെഭാഗമായി ആയുർവേദമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വേങ്ങര ഗവണ്മെന്റ് ആയുർവേദിക് ഹോസ്പിറ്റലിലെയ ഡോക്ടർമാർ പരിശോധന നടത്തി മെമ്പർ ചെള്ളി സഹ്‌റാബാനുവിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് ചെള്ളി സജീർ സഹീർഅബാസ് നടക്കൽ ഷിജോകാക്കാളശേരി എകെഎം ഷറഫ് അസീസ് കൈപ്രൻ മനോജ് കാക്കാളശേരി അലിഅക്ബർ എകെ അസ്‌കർ കെകെ സാദിഖ് ഇരുമ്പൻ എന്നിവർ നേതൃത്വം നൽകി മുപ്പതോളം രോഗികൾ പരിശോധനതേടി

09 September 2018

കുറ്റൂർ നോർത്ത് 'സ്നേഹ പ്രളയം' തീർക്കാനൊരങ്ങുന്നു

കുറ്റൂർ നോർത്ത് 'സ്നേഹ പ്രളയം' തീർക്കാനൊരങ്ങുന്നു

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രളയ ദുരിതാശ്വാസത്തിലേക്കായി 'സ്നേഹ പ്രളയം' . തീർക്കാനൊരുങ്ങുന്നു.
     കേരളം കണ്ട ഭീകരമായ പ്രളയത്തിൽ തകർന്ന നാടിനു കൈതാങ്ങായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസുകളിൽ പഠിക്കുന്ന 2500 കുട്ടികൾക്കും ഫണ്ട് സ്വരൂപിക്കാനായി പ്രത്യേകം പ്രത്യേകം ' കുടുക്കകൾ' നൽകി അടുത്ത പുതുവർഷപ്പുലരിയിൽ നിറഞ്ഞ കുടുക്കകൾ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ചേർക്കുന്നതാണ് ഈ പദ്ധതി.
വരുന്ന മൂന്ന് മാസക്കാലം ആഘോഷങ്ങൾ ചുരുക്കിയും മിഠായിക്കും മറ്റും ചെലവൊഴിക്കുന്ന അനാവശ്യ ചിലവുകൾ ഒഴിവാക്കിയും മിച്ചം വെക്കുന്ന തുക സ്വന്തം സ്നേഹ പ്രളയ കുടുക്കയിൽ നിക്ഷേപിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച നടക്കും. എൻ .എസ് .എസ് യൂണിറ്റും, സ്കൗട്ട് ആന്റ് ഗൈഡ്സ് ,JRC വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. 
കുടുക്കകൾ തയ്യാറാക്കാൻ യാസിർ പൂവിൽ, അനുസ്മിത, ഗീത എസ്, ജുമാന അൻജൂം, ഇസ്മത്ത് ജബിൻ, അജിഷ TP എന്നിവർ നേതൃത്വം നൽകി.

01 September 2018

കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അനുമോദിച്ചു

കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അനുമോദിച്ചു

വലിയോറയിലെയും പരിസര പ്രദേശങ്ങളിലെയും  വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കുടിവെള്ളം എത്തിക്കുന്ന വേങ്ങര മണ്ഡലത്തിലെ എല്ലാ കൂട്ടായ്മകൾക്കും കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അടക്കപ്പുര msf യൂണിറ്റ് അനുമോദിച്ചു.
പരപ്പിൽ പാറ യുണിറ്റ് യൂത്ത് ലീഗ് മുൻ പ്രസിഡന്റ്‌ ചെള്ളി സജീർ ഉപഹാരം നൽകി.പഞ്ചായത്ത് msf ഉഭാദ്ധ്യക്ഷൻ ഇബ്രാഹീം അടക്കാപ്പുര, സിഎം സൈദലവി സാഹിബ്‌,  എ.കെ.അലവി സാഹിബ്‌,msf അടക്കാപ്പുര യൂണിറ്റ് പ്രസിഡന്റ് അഫ്സൽ ചെള്ളി,  സെക്രട്ടറി യൂനുസ് എ.കെ, ഷെഫീൽ, ഇസ്മായിൽ എ.കെ, തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.

29 August 2018

ഇഷ്ട്ടപെട്ട പുസ്തകങ്ങൾ വായിക്കാനായി നിങ്ങളുടെ മൊബൈലിൽ വിരലമർത്തിയാൽ മതി

ഇഷ്ട്ടപെട്ട പുസ്തകങ്ങൾ വായിക്കാനായി നിങ്ങളുടെ മൊബൈലിൽ വിരലമർത്തിയാൽ മതി. 

വേങ്ങരയിലെ വാട്സാപ് വഴിയുള്ള വാർത്താവിതരണക്കാരായ വേങ്ങര ലൈവ് ആണ് വാട്സാപ് വഴിയുള്ള ലൈബ്രറിയും തുടങ്ങി ചരിത്രംകുറിച്ചത്.
വാർത്താവിതരണത്തിന് 11 ഗ്രൂപ്പുകളിലായി മൂവായിരത്തോളം പേര്‍ ഞൊടിയിടയിൽ വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട് വേങ്ങര ലൈവില്‍. കൂടാതെ ഫേസ്ബുക് , ഇൻസ്റ്റഗ്രാം വഴിയും വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിലെത്തിക്കുന്നു നിലവിൽ 190 പേരുള്ള വനിതാ ഗ്രൂപ്പിനുവേണ്ടിയുള്ള ലൈബ്രറി സംവിധാനം വൈകാതെ മറ്റുള്ളവർക്കും ലഭ്യമാകും.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ നോവൽ, കവിതകൾ, കഥകൾ, ലേഖന സമാഹാരങ്ങൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ  എന്നിവ ഇതിലൂടെ ലഭ്യമാണ്.
ചങ്ങമ്പുഴ, എം ടി, മാധവിക്കുട്ടി, ബെന്യാമിൻ തുടങ്ങിയവരുടെ മിക്ക കൃതികളും ലൈബ്രറിയിൽ ലഭിക്കും. ആനുകാലികങ്ങൾക്കുപുറമേ ബാല ചിത്രകഥകൾ, ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയും ലൈബ്രറിയിൽ ഉണ്ട്.
മുസ്തഫ പൂമഠത്തിൽ, അനസ് അരീക്കളം, അഫ്സൽ വലിയോറ, സി പി നൗഷാദ്, കെ കെ രാജലക്ഷ്മി തുടങ്ങിയവരുടെ കരങ്ങളാണ് ലൈബ്രറിക്കുപിന്നിൽ പ്രവർത്തിച്ചത്.

25 August 2018

പ്രളയബാധിത പ്രദേശങ്ങളിൽ റിലീഫ് വിതരണം നടത്തി


ആൾ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകത്തിന്റെ സഹകരണത്തോടെ വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമിറ്റി വേങ്ങര പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ റിലീഫ് വിതരണം നടത്തി. ഒരു കുടുംബത്തിന് ഒരാഴ്ച്ചക്ക് വേണ്ട ആഹാരസാധനങ്ങളാണ് നൽകിയത്. വിവിധ യൂണിറ്റ് കമ്മിറ്റികൾ മുഖേനയാണ് അർഹരായവർക്ക് വിതരണം ചെയ്തത്. റിലീഫ് വാഹനം വേങ്ങര ബസ്റ്റാൻറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ്‌ പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  ഫത്താഹ് മൂഴിക്കൽ സ്വാഗതവും സൈതലവി പറമ്പൻ നന്ദിയും രേഖപെടുത്തി. തമിഴ്നാട് കെ എം സി സി ഭാരവാഹികളായ ഇസ്ഹാഖ്, ജാബിർ ടി.വി, നൗഫൽ എ.ടി, കോയ കളിയാട്ടമുക്ക്, പഞ്ചായത്ത് മുസ്സിം ലീഗ് വൈസ് പ്രസിഡണ്ട് പുള്ളാട്ട് ബാവ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഇബ്രാഹിം ,ഇർഷാദ്, റഹീം ഇ.വി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

13 August 2018

പ്രളയ ബാധിത മേഖലയിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തീരുമാനം

പ്രളയ ബാധിത മേഖലയിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ  വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തീരുമാനം 


വേങ്ങര : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി kvves വേങ്ങര യൂണിറ്റ് . ദുരന്ത മേഖലയിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകാൻ  ഇന്ന് ചേർന്ന exexക്യൂട്ടീവ് മീറ്റിംഗ് തീരുമാനിച്ചു . ഇതിനായി പൂവിൽ കോമുക്കുട്ടി ഹാജി കൺവീനർ ആയി കമ്മറ്റിക്ക് രുപം നൽകി .
    മീറ്റിംഗിൽ പി അസീസ് ഹാജി സ്വാഗതം ആശംസിച്ചു .പ്രസിഡന്റ് എകെ കുഞ്ഞീതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു . എം കെ സൈനുദ്ദീൻ ഹാജി,ടി കെ കുഞ്ഞുട്ടി ,എൻ മൊയ്തീൻ ,
കെ പി റഷീദ് ,ശിവശങ്കരൻ നായർ , എ കെ യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു .

06 August 2018

ഇസ്ലാം മതത്തിന്റെ പേരിൽ ഭീകരത ചാർത്തരുത്: എം.എം.അക്ബർ

വേങ്ങര: ലോകർക്ക് മുഴുവൻ സമാധാനത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്ന ഇസ്‌ലാം മതത്തെ ഭീകരതയുടെ മുദ്ര ചാർത്തുന്നത് ശരിയല്ലെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം.അക്ബർ. വേങ്ങര മനാറുൽ ഹുദ അറബിക് കോളേജ് സിൽവർ ജൂബിലിയുടെ ഭാഗമായി പത്ത് മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച "അൽ ബസ്വീറ- 2018 " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദവും, ഭീകരതയും ലോകാടിസ്ഥാനത്തിൽ ചില തൽപരകക്ഷികൾ നടത്തുന്നുണ്ടെങ്കിലും, അവർ അറിയപ്പെടുന്ന സംഘങ്ങൾ  അറബി ഭാഷയിലെ ചില സാങ്കേതിക പദങ്ങൾ ആയി എന്നതിന്റെ പേരിൽ ചിലർ ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമായിട്ടുണ്ട്. ആധുനിക കാലത്ത് ഈ തെറ്റിദ്ധാരണകൾ അകറ്റി, ഇസ്ലാമിന്റെ സുന്ദരമായ മാനവിക സന്ദേശം പ്രചരിപ്പിക്കാൻ പ്രബോധകരും, പണ്ഡിതരും തയ്യാറാവണം. ബഹുസ്വര സമൂഹത്തിൽ മുസ്ലീങ്ങൾക്ക് അവരുടെ വിശ്വാസ ആദർശങ്ങൾ അംഗീകരിച്ചു ജീവിക്കാൻ ഭരണഘടന പരമായി സംരക്ഷണം നൽകപ്പെട്ട രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷിതത്വത്തിനും, സമാധാനത്തിലും, രാഷ്ട്ര നന്മക്കും പരിശ്രമങ്ങൾ നടത്തൽ മുസ്ലീങ്ങളുടെ ബാധ്യതയാണെന്നും എം.എം.അക്ബർ പറഞ്ഞു.മനാറുൽ ഹുദ കമ്മിറ്റിപ്രസിഡന്റ് പി.കെ.എം.അബ്ദുൽ മജീദ് മദനി അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ നസീറുദ്ധീൻ റഹ്മാനി ആമുഖ പ്രഭാഷണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, കെ.എൻ.എം. വേങ്ങര മണ്ഡലം സെക്രട്ടറി പി.കെ.മുഹമ്മദ് നസീം,അബ്ദുൽ ഖാദർ കാസിമി, പി.കെ.സി.ബീരാൻ കുട്ടി, കെ.അബ്ബാസലി, ആദിൽ സ്വലാഹ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: വേങ്ങര മനാറുൽ ഹുദ അറബി കോളേജിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്തിയ "അൽ ബസ്വീറ- 18 "വൈക്ഞാനിക സദസ്സ് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ

03 August 2018

ഇസ്ലാമിക കലാ സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും

ഇസ്ലാമിക കലാ സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും 


വേങ്ങര: ചേറൂര്‍ പടയുടെ വീര ഭൂമിയില്‍ ഇസ്ലാമിക കലാ - സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും. ചാക്കീരി ബദ്റ് പടപ്പാട്ടിന്റെ ഈരടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ചേറൂര്‍ ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബിന്റെ നാടായ വേങ്ങരക്ക് ഇസ്ലാമിക കലാ സാഹിത്യ മാമാങ്കത്തിന്റെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുകയാണ് എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്.

     ജില്ലയിലെ 1200 ബ്ലോക്കുകളിലും 700 യൂണിറ്റുകളിലും 90 സെക്ടറുകളിലും മാറ്റുരച്ചാണ് എട്ട് ഡിവിഷനുകളില്‍ നിന്നുള്ള 1500 പ്രതിഭകള്‍ ജില്ലാ തല മത്സരത്തില്‍   പങ്കെടുക്കുന്നത്.  120 ഇന മത്സരങ്ങളാണ് 12 വേദികളില്‍ നടക്കുക. മത്സരാര്‍ഥികള്‍ക്കായി  വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

 12000 ചതുരശ്ര അടിയോളം വിസ്തീര്‍ണത്തില്‍ കലാ വൈഭവം വിളിച്ചോതുന്ന പ്രധാന വേദിയായ കാഫ് മല  ശ്രദ്ധേയമാണ്. ടൗണിന്റെ ഹൃദയ ഭാഗത്ത് തന്നെയാണ് വേദികളെല്ലാം ഒരുക്കിയിട്ടുള്ളത്. സ്റ്റേജിതര മത്സരങ്ങളുടെ വേദി വേങ്ങര കോ ഒാപ്പറേറ്റീവ് കോളേജിലാണ്.

എസ് എസ്.എസ്.എഫ് സാഹിത്യോത്സവ് വേദിയിൽ നടന്ന തഹ്ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസ് പ്രൗഢമായി

എസ് എസ്.എസ്.എഫ് സാഹിത്യോത്സവ് വേദിയിൽ നടന്ന തഹ്ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസ് പ്രൗഢമായി

വേങ്ങര: എസ് എസ്.എസ്.എഫ് സാഹിത്യോത്സവ് വേദിയിൽ നടന്ന തഹ്ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസ് പ്രൗഢമായി. ആയിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയത്.  പ്രധാന വേദിയിലാണ് പരിപാടി നടന്നത്. സമസ്ത പ്രസിഡന്റ്  - ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.   കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി നേത്രത്വം നൽകി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ, സുന്നി മുഹമ്മദ് കുട്ടി മുസ്‌ലിയാർ,

ഐ   പി ബി ഡയറക്ടർ  എം അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി.  ടി ടി അഹ്മദ് കുട്ടി സഖാഫി,പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദു റഹ്മാൻ സഖാഫി, വി.എം സി കെ തങ്ങൾ, കെ കെ സി തങ്ങൾ, എ.പി അബ്ദുഹാജി, ബാവഹാജി,  കെ  പി  യൂസുഫ് സഖാഫി സംബന്ധിച്ചു.

01 August 2018

വേങ്ങരയുടെ ചരിത്രം ചികഞ് ചര്‍ച്ച: സൗഹൃദം തകര്‍ക്കലും ഭിന്നിപ്പിക്കലും സാമ്രാജ്യത്ത്വ തന്ത്രം - ഡോ. ശിവദാസ്

വേങ്ങരയുടെ ചരിത്രം ചികഞ് ചര്‍ച്ച:
സൗഹൃദം തകര്‍ക്കലും ഭിന്നിപ്പിക്കലും സാമ്രാജ്യത്ത്വ തന്ത്രം - ഡോ. ശിവദാസ്


വേങ്ങര : സൗഹൃദം തകര്‍ക്കലും സമൂഹത്തെ ഭിന്നിപ്പിക്കലും എക്കാലത്തെയും സാമ്രാജ്യത്വ ശക്തികളുടെ തന്ത്രമാണന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. പി ശിവദാസ്. വേങ്ങരയില്‍ നടക്കുന്ന എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച വേങ്ങരയുടെ ചരിത്ര വര്‍ത്തമാനം ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍ പുറങ്ങളിലെ പഴയ സൗഹൃദ കൂട്ടായ്മകളും പ്രാദേശിക ചരിത്രങ്ങളും കാലിക്കറ്റ് യൂണിവേഴ്സിറ്റി പഠന വിധേയമാക്കുമെന്നും അദ്ദേഹം പറഞു. നാട്ടിലെ ചരിത്ര മായി പോയ നല്ല നാളുകളിലെ പൊന്‍ മുത്തുകള്‍ പ്രായോഗിക വല്‍ക്കരിക്കണമെന്ന് ചര്‍ച്ച ആവശ്യപ്പെട്ടു. മമ്പീതി പി മുഹമ്മദ് കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര് ആമുഖ പ്രസംഗം നടത്തി. ചേറൂര്‍ എന്‍ അബ്ദുള്ള മുസ്ലിയാര്‍ , ഡോ. അബ്ബാസ് പനക്കല്‍ , കൊളക്കാട്ടില്‍ ദിലീപ് വിഷയമവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍  ബുഖാരി

കെ കെ ലത്വീഫ് ഹാജി, അബ്ദുല്‍ അസീസ് സഖാഫി ഏലമ്പ്ര, പി അബ്ദുഹാജി
തുടങ്ങിയവർ
പ്രസംഗിച്ചു .

31 July 2018

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഇന്ന് വേങ്ങരയിൽ തുടക്കമാവും

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഇന്ന് വേങ്ങരയിൽ തുടക്കമാവും

വേങ്ങര: എസ് എസ് എഫ് മലപ്പുറം ജില്ലാ (വെസ്റ്റ്) സാഹിത്യോത്സവിന്റെ അനുബന്ധ പരിപാടികള്‍ നാളെ (ബുധന്‍) തുടങ്ങും. 1993ല്‍ തുടക്കമായ സാഹിത്യോത്സവിന്റെ ഇരുപത്തിയഞ്ചാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത് സര്‍ഗാത്മകതയുടെ വിവിധ തലങ്ങള്‍ മാറ്റുരക്കുന്നതാണ് സാഹിത്യോത്സവ്. വര്‍ത്തമാന കാലത്തെ അനീതികളോട് പ്രതിരോധം തീര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പാണ് സാധ്യമാകുന്നത്. മാപ്പിള പൈതൃക കലകളുടെയും സാഹിത്യ വൈഭവങ്ങളുടെയും അരങ്ങൊരുക്കിയാണ് ഇരുപത്തിയഞ്ചാമത് സാഹിത്യോത്സവ് നടക്കുന്നത്.

ജില്ലയിലെ 1200 ബ്ലോക്കുകളിലും 700 യൂണിറ്റുകളിലും 90 സെക്ടറുകളിലും മാറ്റുരച്ചാണ് 8 ഡിവിഷനുകളില്‍ പങ്കെടുത്തത്. ഡിവിഷന്‍ മത്സരങ്ങളില്‍ പ്രതിഭാത്വം തെളിയിച്ച 1500 മത്സരാര്‍ത്ഥികളാണ് മാറ്റുരക്കുക. അറബന, ദഫ്, മാപ്പിളപ്പാട്ട്, സീറാ പാരായണം, കവിത പാരായണം, പ്രസംഗം, ഡിസൈനിംഗ്, രചനകള്‍ തുടങ്ങിയ 120 മത്സരങ്ങളാണ് 12 വേദിയാല്‍ നടക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കാമ്പസ്, സീനിയര്‍, ജനറല്‍ വിഭാഗത്തിലായി മത്സരിക്കുന്ന മത്സരാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. 12000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രധാന വേദിയായ കാഫ് മലയുടെ പണി പൂര്‍ത്തിയായി. മറ്റു 11 വേദികളുടെ പ്രവൃത്തികള്‍ പുരോഗമിച്ച് വരുന്നു. 600 പേര്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനുമുള്ള വിശാലമായ ഭക്ഷണ ഹാള്‍ തയ്യാറാക്കുന്നുണ്ട്.

നാളെ (ബുധന്‍) ഉച്ചക്ക് 2 മണിക്ക് മമ്പുറം മഖാം സിയാറത്തും 3 മണിക്ക് കോയപ്പാപ്പ മഖാം സിയാറത്തും നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന വേങ്ങരയുടെ വര്‍ത്തമാന ചരിത്രങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച സമ്മേളനത്തില്‍ 5 പഠനങ്ങള്‍ അവതരിപ്പിക്കും. മമ്പീതി മുഹമ്മദ്കുട്ടി മുസലിയാര്‍ ഡോ: പി ശിവദാസന്‍, പി കെ എം സഖാഫി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ: അബ്ബാസ് പനക്കല്‍  എന്നിവര്‍  പങ്കെടുക്കും.  വ്യാഴാഴ്ച   വൈകുന്നേരം   നാലു  മണിക്ക്   പതാക ഉയര്‍ത്തല്‍ സയ്യിദ് ജഅഫര്‍ തുറാബ് തങ്ങളുടെ നേതൃത്വത്തില്‍ 25 പ്രാസ്ഥാനിക സാംസ്‌കാരിക നേതാക്കള്‍ നഗരിയില്‍ ഉയര്‍ത്തും. ഐ പി ബി ബുക്ക് ഫയര്‍ ഉദ്ഘാടനം സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് പി.പി മുഹമ്മദ് ജുനൈദ് ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് നടക്കുന്ന സാഹിത്യോത്സവ് സ്നേഹ പ്രഭാഷണങ്ങള്‍ക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ: പി. എ മുഹമ്മദ് ഫാറൂഖ് നഈമി, ഇബ്റാഹീം സഖാഫി താത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം കച്ചേരിപ്പടിയില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര പ്രധാന വേദിയില്‍ എത്തും. രാത്രി നടക്കുന്ന തഅ്ജീലുല്‍ ഫുതൂഹ് സംഗമത്തില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ഡോ: അബ്ദുല്‍ ഹകീം അസ്ഹരി, ശൗകത്ത് നഈമി കശ്മീര്‍, എം അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കും.

ശനിയാഴ്ച രാവിലെ സ്റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭമാവും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്തി ഡോ: കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാ കൃഷ്ണന്‍ മുഖ്യാതിഥിയായി സംസിരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 12 വേദികളിലും പരിപാടികള്‍ ആരംഭിക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, അബ്ദുറശീദ് നരിക്കോട് എന്നിവര്‍ സംബന്ധിക്കും. സാഹിത്യോത്സവിന്റെ ഭാഗമായ മഴവില്‍ സംഘത്തിന്റെ  കലാജാഥ 100 കേന്ദ്രങ്ങളില്‍ കലാമുറ്റം അവതരിപ്പിക്കും. വേങ്ങര സോണ്‍ പരിധിയിലെ 60 ഗ്രാമങ്ങളില്‍ സാഹിത്യോത്സവ് വിരുന്ന് നടന്നു. സാഹിത്യോത്സവ് വിപ്ലവ സംഘമായ ഉസ്ബത്തുല്‍ ഫാത്തിഹിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് നടന്ന് വരുന്നത്. തീകൂട്ട്, മധുര കുമ്പിള്‍, സ്ട്രീറ്റ് ടോക്ക്, ക്രാഫ്റ്റി റൈഡ്,  സൈക്കിള്‍ റാലി, കോര്‍പ്പസ് മണി, വിഭവ സമാഹരണം, പതാക ദിനം, കവല പ്രസംഗം, ഫ്ളവര്‍ ഷോ തുടങ്ങിയവ നടന്ന് വരുന്നു വേങ്ങരയിലെയും പരിസരങ്ങളിലെയും കലാ സ്നേഹികളുടെ കൂട്ടായ്മയായ അയല്‍ കൂട്ടം പ്രവര്‍ത്തകര്‍ വ്യത്യസ്തമായ വിഭവങ്ങളാണ് പ്രതിഭകളെ സ്വീകരിക്കാനായി ഒരുക്കുന്നത്. ഭക്ഷണത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങള്‍, വിറക്, മറ്റു സാധനങ്ങള്‍ സമീപ പ്രദേശങ്ങളിലെ സ്തീകളാണ് നല്‍കുന്നത്. 1999 ലാണ് അവസാനമായി വേങ്ങരയില്‍ ജില്ലാ സാഹിത്യോത്സവിന് വേദിയായത്. 19 വര്‍ഷത്തിന് ശേഷം വേങ്ങരയിലേക്ക് വിരുന്നെത്തുന്ന ധാര്‍മിക കലാ മാമാങ്കത്തെ വരവേല്‍ക്കാന്‍ വേങ്ങരയിലെ സര്‍വരും രംഗത്തിറങ്ങിയിട്ടുണ്ട്. 

വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘo ഭാരവാഹികളായ സയിദ് ശിഹാബുദ്ധീൻ ബുഖാരി 
മുഹമ്മദ് സ്വഫ് വാൻ 
പി അബ്ദുറഹിമാൻ
അലിയാർ ഹാജി
സാലിം കാരാതോട് 
തുടങ്ങിയവർ സംബന്ധിച്ചു

29 July 2018

എസ്.എസ് എഫ് പ്രകൃതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു

എസ്.എസ് എഫ് പ്രകൃതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു

വേങ്ങര:
പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി എസ്.എസ് എഫ് ജില്ലാ സാഹിത്യോത്സവ് വിപ്ലവ സംഘമായ ഉസ്ബതുൽ ഫാതിഹ് അംഗങ്ങൾ ഊരകം മലയിലേക്ക് പ്രകൃതി പഠനയാത്ര നടത്തി .രാവിലെ എട്ടു മണിക്ക് ഊരകം പൂളാപ്പീസിൽ നിന്ന് കാൽ നടയായിട്ടാണ് മലയുടെ മുകളിലെത്തിയത്.മലയെ നാഷോന്മുകമാക്കി ക്കൊണ്ടിരിക്കുന്ന കോറിളും പ്രകൃതി നശീകരണവു മെല്ലാ വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. കാട്ടിലൂടെയുള്ള രണ്ട് മണിക്കൂർ കാൽ നടയാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.നൂറോളം വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ഊരകം മലക്ക് മുകളിൽ വെച്ച് വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണവലയം തീർത്ത് പ്രകൃതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു.ആഗസ്റ്റ് രണ്ട് മുതൽ അഞ്ച് വരെ വേങ്ങരയിൽ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോസവിന്റെ അനുബന്ധ പരിപാടിയായിട്ടാണ് പ്രകൃതി പഠന യാത്ര നടന്നത്. എ അലിയാർ ഹാജി എം കെ എം സ്വഫ് വാൻ കെ എം ഹസൻ സഖാഫി,കെ.പി യൂസുഫ് സഖാഫി,അബ്ദുള്ള സഖാഫി ,അതീഖ് റഹ്മാൻ ഊരകം നേതൃത്വം നൽകി

25 July 2018

എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു

എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു

വേങ്ങര: ആഗസ്ത് 2 മുതൽ 5 വരെ വേങ്ങരയിൽ നടക്കുന്ന എസ്.എസ്.എഫ് മലപ്പുറം ജില്ലാ (വെസ്റ്റ് ) സാഹിത്യോത്സവിന്റെ പ്രധാന വേദിയായ കാഫ്മല യുടെ ഒരുക്കം തുടങ്ങി. വേങ്ങര ടൗണിന്റെ ഹൃദയ ഭാഗത്താണ് 12 വേദികൾ ഒരുങ്ങുന്നത്. പന്തൽ കാൽനാട്ടൽ കർമ്മം സ്വഗത സംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി നിർവ്വഹിച്ചു. 
സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ പാണക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ടി.ടി അഹമ്മദ് കുട്ടി സഖാഫി, പി അബ്ദു ഹാജി, എ അലിയാർ, കെ.കെ അബ്ദു ലതീഫ്‌ ഹാജി, പി.അബ്ദുറഹിമാൻ, റഷീദ് അഹ്സനി കോട്ടുമല, കെ.സി മുഹ് യുദ്ധീൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ 8 ഡിവിഷനുകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ മാറ്റുരക്കാനെത്തും.

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസ്സിങ് ഔട്ട് പരേഡ് നടത്തി

സ്റ്റുഡന്റ് പോലീസ് കാഡറ്റ് 
പാസ്സിങ് ഔട്ട് പരേഡ് നടത്തി 

ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി.  സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്‌റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്‌ന എന്നിവർ പങ്കെടുത്തു.

24 July 2018

എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി

എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി 

വേങ്ങര: എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി .കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായി കെഎൻഎ ഖാദർ എംഎൽഎയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം ആരോഗ്യ വകുപ്പിൽ നിലനിർത്തി കാലാകാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ശുദ്ധജലം സൗജന്യമായി നൽകണം എന്നാണ് വ്യവസ്ഥ.  2013 ൽ ദേശിയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് .7 കോടി അനുവദിക്കുകയും കടലുണ്ടി പുഴ പനമ്പുഴ കടവിൽ കിണറും ,കടവ് തൊട്ട് കുന്നുംപുറം വരെ 7 കിലോമീറ്റർ ദൂരം പമ്പിംഗ് ലൈനിന്റെ ജോലികളും ഏകദേശം പൂർത്തിയായതാണ്. ശുദ്ധീകരണശാലയ്ക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുണ്ടായ കാലതാമസമാണ് ജോലികൾ നീണ്ടുപോവാൻ കാരണം,എം എൽഎ യുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതി പുനരുജീവിച്ചത്. പദ്ധതി പ്രദേശം കെ.എൻ എ ഖാദർ എംഎൽഎ സന്ദർശിച്ചു.ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ, കെ കെ മൊയ്തീൻ കുട്ടി, പുളിക്കൽ അബൂബക്കർ,  ഹുസൈൻ ഹാജി എന്നിവരും എം എൽ എ ക്കൊപ്പമുണ്ടായിരുന്നു

23 July 2018

അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി

അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി

വേങ്ങര : അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി
യുടെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവായി 
'അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി'യുടെ ഭാഗമായ കുന്നുംപുറത്തെ മുടങ്ങിക്കിടന്നിരുന്ന വാട്ടർ ട്രീട്മെൻറ് പ്ലാൻറ് നിർമ്മാണത്തിന്റെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.പഞ്ചായത്ത് ഭരണ സമിതിയുടെയും KNA ഖാദർ MLA യുടെയും നിരന്തര ഇടപെടലിലൂടെ സാധിച്ചെടുത്ത പ്രസ്തുത തീരുമാനം കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പഞ്ചായത്തിലെ മുഴുവനാളുകൾക്കും അനുഗ്രഹമായി പദ്ധതിയുടെ പ്രവൃത്തി ഉടനാരംഭിച്ച് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു 

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������