Labels

10 May 2018

കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ്


കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് 
(www.vengaralive.com)കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുപ്പിവെള്ളത്തിന്റെ വില
നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കുപ്പിവെള്ളം ലിറ്ററിന് 12 രൂപയാക്കി ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടില്‍ കുപ്പിവെള്ളത്തെക്കൂടി ഉള്‍പ്പെടുത്തിയാവും ഓര്‍ഡിനെന്‍സ് പുറപ്പെടുവിക്കുക. വില നിയന്ത്രിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ വീണ്ടും 20 രൂപയാണ് ഈടാക്കുന്നത്. ഇതേതുടര്‍ന്നാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍ക്കാര്‍ ഇടപെടല്‍. എന്നാല്‍ വിതരണക്കാരും വ്യാപാരികളും ആ തീരുമാനം അട്ടിമറിക്കുകയായിരുന്നു.

ഏതാനും കമ്പനികള്‍ തീരുമാനത്തോട് യോജിക്കുകയും ചെയ്തിരുന്നില്ല. 12 രൂപയ്ക്ക് വിറ്റാല്‍ ലാഭം കുറയുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയത്. മിക്ക കമ്പനികളുടെയും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയ്ക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതോടെയാണ് വിലനിയന്ത്രണം നിയമം മുഖേനെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


09 May 2018

എസ്.എസ്.എല്‍.സി ജേതാക്കളെ അനുമോദിച്ചു


എസ്.എസ്.എല്‍.സി ജേതാക്കളെ അനുമോദിച്ചു
വേങ്ങര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് ഉപഹാര വിതരണവും നടത്തി. പി എം ഷെരീഖാന്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കോയിസ്സന്‍ ബീരാന്‍കുട്ടി, ഇ കെ അബ്ദുനാസര്‍, നൗഷാദ് ചുള്ളിയന്‍, കെ സുബൈര്‍ സംസാരിച്ചു. 

08 May 2018

സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു


സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു -
വേങ്ങര: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി ജില്ലക്ക് അഭിമാനമായ മുഹമ്മദ് ജുനൈദിനെയും സി എം ഇര്‍ഷാദിനെയും എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഇരുവരുടെയും വീടുകളിലെത്തി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പി എം ഷെരീഖാന്‍ സമ്മാനിച്ചു.
മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍, ഖജാന്‍ജി വി ബഷീര്‍, പി കെ അബൂബക്കര്‍, പി അലവിക്കുട്ടി, എം റഫീഖ് പങ്കെടുത്തു.

-ക്യാപ്ഷന്‍-
സിവില്‍സര്‍വീസ് റാങ്ക് ജേതാവ് സി എം മുഹമ്മദ് ഇര്‍ഷാദിന് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്റ് പി എം ഷെരീഖാന്‍ സമ്മാനിക്കുന്നു.

07 May 2018

സ്കോളർഷിപ്പ് വിതരണവും ഉപഹാര സമ്മർപ്പണവും


സ്കോളർഷിപ്പ് വിതരണവും ഉപഹാര സമ്മർപ്പണവും
സാഗർ ആർട്സ് &സ്പോർട്സ് ക്ലബ് മിനിബസാർ പതിനാറാം വാർഷികാവും എൻ ടി ഇസ്മായിൽ ചെറിയ ബാവ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിത്യാർത്ഥികൾക്കുള്ള ഉപഹാര സമ്മർപ്പണവും ബഹു: എം എൽ എ അഡ്വ: കെ എൻ എ  ഖാദർ നിർവഹിച്ചു സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചാക്കിരികുഞ്ഞുട്ടി
പഠനോപകരണവിതരണം
മുൻ വേങ്ങര ബ്ലോക്ക് പ്രസിഡന്റ് പി കെ അസുലു  നോട്ട്ബുക്ക് ഊരകം പഞ്ചായത് വൈസ് പ്രസിഡന്റ് കെ ടി അബ്‌ദുസമദ് എന്നിവർ നിർവഹിച്ചു ചടങ്ങിൽ സജീർ ടിവി അധ്യക്ഷാത വഹിച്ചു തുടർന്ന് അതാണിക്കുണ്ട് അംഗനവാടി കുട്ടികളുടെ കിങ്ങിണികൂട്ടം കലാപരിപാടികളും വേദിയിൽ അരങ്ങേറി 
പിപി ഹസൻ ഷകീല അത്തോളി കെ നഹിം അബൂബക്കർ സിദീഖ് Dr ബസ്സിൽ ഹുസൈൻ 
അഫ്സൽ കെ കെ സാഗർ സെക്രട്ടറി സലാംകപ്പിൽ പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു

02 May 2018

അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണം: കെ.എൻ.എം.


അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണം: കെ.എൻ.എം.
വേങ്ങര: വിശ്വാസ പ്രമാണങ്ങളിൽ ഊന്നി നിന്നുകൊണ്ട് സമൂഹപുരോഗതിക്ക് മത സംഘടനകൾ തയ്യാറാവണമെന്നും, വർദ്ധിച്ച് വരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണമെന്നും വേങ്ങര വ്യാപാരഭവനിൽ നടന്ന കെ എൻ.എം. വേങ്ങര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. രാജ്യ പുരോഗതിക്കും, മതേതര, ജനാധിപത്യ സംവിധാനങ്ങളെ രാജ്യത്ത് നിലനിർത്താൻ നാവുകൊണ്ടും, തൂലിക കൊണ്ടും പരിശ്രമങ്ങൾ നടത്തുന്ന മത പ്രബോധകരെയും, പണ്ഡിതൻമാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല, നാട്ടിലെ സമാധാനത്തിനും, ധാർമിക സംസ്കാരത്തിനും മത പ്രബോധന പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും സമ്മേളനം വിലയിരുത്തി.കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ ചേന്നര സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ. ടി.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. പി.കെ.എം.അബ്ദുൽ മജീദ് മദനി,സുലൈമാൻ സ്വബാഹി, ശംസുദ്ധീൻ മൗലവി വിളത്തൂർ, അലി ശാക്കിർ മുണ്ടേരി, മമ്മുട്ടി മുസ്ലിയാർ, നസീറുദ്ധീൻ റഹ്മാനി, അബൂബക്കർ നസ്സാഫ് ,മുബഷിർ പഞ്ചിളി, പി.കെ.മുഹമ്മദ് നസീം, ടി.കെ.മുഹമ്മദ് മൗലവി, പി.കെ.സി.ബീരാൻ കുട്ടി, അബ്ദുൽ ഖാദർ കാസിമി, പി.എ.ഇസ്മായിൽ മദനി, സി.ടി.ഹംസ, ഡോ: റഫീക്ക് പുള്ളാട്ട്, പി.കെ ആബിദ് സലഫി, സി.ടി.റഊഫ്, പി കെ.നൗഫൽ അൻസാരി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കെ.എൻ.എംവേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

30 April 2018

വ്യാപാരി വ്യവസായി യൂത്ത് ഭാരവാഹികൾ സന്ദർശിച്ചു.




വ്യാപാരി വ്യവസായി യൂത്ത് ഭാരവാഹികൾ സന്ദർശിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ്  ജുനൈദിനെ വേങ്ങര യൂണിറ്റ് വ്യാപാരി വ്യവസായി യൂത്ത് ഭാരവാഹികൾ സന്ദർശിച്ചു.
സംഘടനയുടെ സ്നേഹോപഹാരം ജില്ലാസെക്രട്ടറി യാസർ വേങ്ങര കൈമാറി.
എം കെ സൈനുദ്ദീൻ
വിഎസ് മുഹമ്മദലി,
അനീസ് കെപി
ബൈജു കുറ്റാളൂർ,
നിജാബ്,അസീസ്
എപി,സൈദ്,അനീസ് സൈപ്രസ് , മെട്രോ,നൗഷാദ്,റഹീം
അൻസാർ
തുടങ്ങിയവർ പ്രസംഗിച്ചു.

29 April 2018

വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ മൂല്യങ്ങളെ  കയ്യേറ്റം ചെയ്യാനനുവദിക്കരുത് : കാന്തപുരം


വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ മൂല്യങ്ങളെ 
കയ്യേറ്റം ചെയ്യാനനുവദിക്കരുത് : കാന്തപുരം
കൂരിയാട് : വ്യക്തി സ്വാതന്ത്ര്യത്തെ മറയാക്കി മൂല്യങ്ങള്‍ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യദ്യാര്‍ത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ രാജ്യവും സമൂഹവും പാവനമായി കരുതിയ പല ശീലങ്ങളും കയ്യേറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. സദാചാര നിഷ്ഠയെ അവഹേളിക്കാന്‍ സംഘടനകള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. തിന്മ ഫേഷനാവുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാലത്ത് വിശ്വാസത്തെ മുറുകെ പിടിച്ച് രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ജാഗ്രത കാണിക്കണം. എസ് എസ് എഫിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക്‌വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര കൂരിയാട് സംഘടിപ്പിച്ച ഉണര്‍ത്തു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

28 April 2018

വലിയോറ ബാക്കിക്കയം റഗുലേറ്റർ - ജലനിധി പദ്ധതി ഉദ്ഘാടനം മെയ് 14ന് സംഘാടക സമിതി രൂപീകരണ യോഗം നാളെ (ഞായർ )


വലിയോറ ബാക്കിക്കയം റഗുലേറ്റർ - ജലനിധി പദ്ധതി ഉദ്ഘാടനം മെയ് 14ന്
സംഘാടക സമിതി രൂപീകരണ യോഗം നാളെ (ഞായർ )
വലിയോറ ബാക്കിക്കയം റഗുലേറ്റർ, ജലനിധി മൾട്ടി ജി.പി പദ്ധതിയുടെ ഉദ്ഘാടനം 2018 മെയ് 14ന് വലിയോറ ബാക്കിക്കയത്ത് വെച്ച് നടക്കുകയാണ്.
ഇതിന്റെ വിജയത്തിനായുള്ള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (ഞായറാഴ്ച) വൈകു. 3 മണിക്ക് പാണ്ടികശാലKRH Sസ്ക്കൂളിൽ വെച്ച് നടക്കുകന്നതാണ് .

26 April 2018

കുരുന്നു മക്കളിൽ ആവേശം നിറച്ച് ചങ്ങാതിക്കൂട്ടം


കുരുന്നു മക്കളിൽ ആവേശം നിറച്ച് ചങ്ങാതിക്കൂട്ടം
 വേങ്ങര : www.vengaralive.com പാക്കടപ്പുറായ നാലാം വാർഡ് mടf സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പ്രൗഡഗംഭീരമായി സമാപിച്ചു. മലപ്പുറം ജില്ലാ msf സെക്രട്ടറി Ev ഷാനവാസ്.ഉദ്ഘാടനംനിർവ്വഹിച്ചു. വേങ്ങര മണ്ഡലം mടf  പ്രസിഡന്റ് TPഫസലുറഹ്മാൻ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. യൂത്ത് ലീഗ് ഭാരവാഹി സിനോഫർ KC യുടെ ആശംസയോടു കൂടി പരിപാടി തുടക്കം കുറിച്ചു. ജൂനിയർ വിഭാഗം 100 m ഓട്ടമത്സരത്തിലൂടെ ചങ്ങാതിക്കൂട്ടം ആഗതമായി. പിന്നെ ജൂനിയർ വിഭാഗം 200,400 m ഓട്ടമത്സരം, സീനിയർ വിഭാഗം 100, 200,400 m ഓട്ടമത്സരം, ലെമൺസ്പൂൺ ,ഷൂട്ടൗട്ട് മത്സരം ,വടംവലി, സ്ലോ റേസിങ്, തുടങ്ങിയ നിരവധി മത്സരങ്ങൾ ട്രാക്കിൽ അണിനിരന്നു. കായിക പ്രതിഭയിൽ തങ്ങളുടെ കഴിവ് തിരച്ചറിഞ്ഞ ഒട്ടനവധി പ്രതിഭകൾ ഉപഹാരം വാരിക്കൂട്ടി. അവസാനം വ്യക്തിഗത ,ഗ്രൂപ്പ് എന്നിവയുടെയെല്ലാം മത്സരഫലം അറിഞ്ഞപ്പോൾ പാക്കടപ്പുറായയുടെ ചുണക്കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് മാടം ചിനയും ,കുമൈനിയും ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ നാലാം വാർഡ് മെമ്പർ P. സൈദു സാഹിബ്, വേങ്ങര മണ്ഡലം നടf ജനറൽ സെക്രട്ടറി PA ജവാദ് ,അനസ് VT ,അർഷാദ് ഫാസിൽ, ഫാരിസ് CK, ഷെബിൽ P ,ശെമീം* എന്നിവർ പങ്കെടുത്തു. വേങ്ങര മണ്ഡലം നടf ട്രഷറർ TP ഹാരിസ് വിജയികൾക്കുള്ള ഉപഹാരം നൽകി. പാക്കടപ്പുറായ നാലാം വർഡ് mടf സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പ്രൗഡഗംഭീരമായി സമാപിച്ചു.

24 March 2018

കണ്ണമംഗലത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

കണ്ണമംഗലത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു
വേങ്ങര: *www.vengaralive.com* കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്കിടെ ഇതര സംസ്ഥാന തൊഴിലാളി അപകടത്തില്‍ പെട്ടു മരിച്ചു . കൊല്‍ക്കത്തയില നോധിയ ജില്ലയില്‍ കാളിഘട്ട് സ്വദേശി വിശ്വജിത്ത് ബിശ്വാസ് 52 ആണ് മരണപ്പെട്ടത് . കണ്ണമംഗലത്ത് പടപ്പറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് : ജൈമാല , ഭാര്യ:സരസ്വതി, മക്കള്‍ ശുവന്‍ഗര്‍, ശുക്രിയ .

ഫെയ്മസ് ക്ലബ്ബിന് സംസ്ഥാന അവാര്‍ഡ്‌

ഫെയ്മസ് ക്ലബ്ബിന് സംസ്ഥാന അവാര്‍ഡ്‌
വേങ്ങര: www.vengaralive.com നെഹ്‌റു യുവകേന്ദ്രയുടെ ഈ വര്‍ഷത്തെ മികച്ച യുവജനസംഘടനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് പറപ്പൂര്‍ അമ്പലമാട് ഫെയ്മസ് ക്ലബ്ബിന്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തില്‍നിന്ന് ക്ലബ്ബ് സെക്രട്ടറി ഇ.കെ.റഷീദ് അവാര്‍ഡ് ഏറ്റുവാങ്ങി. ഈവര്‍ഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സംസ്ഥാനത്തെ മികച്ച ക്ലബ്ബിന് ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡും ഫെയ്മസ് ക്ലബ്ബിനായിരുന്നു.

21 March 2018

വിദ്യാര്ഥിത്വം വെള്ളത്തിനായി

വേങ്ങര : അന്താരാഷ്ട്ര ജലദിനത്തിനോടാനുബന്ധിച്ചു അടക്കപ്പുറ ടൗൺ msf  കമ്മിറ്റി 22-3-2018 മുതൽ 29-3-2018 വരെ ജല സംരക്ഷണവാരമായി ആചരിക്കുന്നു. പ്രസ്തുത പരിവാടിയുടെ ഔപചാരിക ഉൽഘാടനം വേങ്ങര പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി സാഹിബ് നിർവഹിച്ചു.ഹമീദലി മാഷ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി,റേഷൻ കടകളിൽ നിന്നും അരിയും മണ്ണണ്ണയും വാങ്ങുന്നത് പോലെ കുപ്പിയിൽ വെള്ളം വാങ്ങുന്ന കാലം വിദൂരം അല്ലെന്ന് മുൻ വാർഡ് മെമ്പർ മടപ്പള്ളി അബൂബക്കർ ഭയത്തോടെ സൂചിപ്പിച്ചു,  ജല സംരക്ഷണ പ്രതിജ്ഞ,വിദ്യാര്ഥികൾക്കിടയിൽ ചർച്ച,ഗാർഹിക ബോധവൽകരണം,ലഘുലേഖ വിതരണം,കടലുണ്ടി പുഴ സംരക്ഷണം തുടങ്ങി ഒട്ടനവധി പരിവാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് എന്നു msf സെക്രെട്ടറി ഇബ്രാഹിം കുറുക്കൻ അറിയിച്ചു,ഇബ്രാഹിം അടക്കപ്പുറ അധ്യക്ഷത വഹിച്ചു,VK റസാഖ്,AK അലി അൻസാർ ,AK അലവി,ഉമർ ഹാജി,ചെള്ളി അവറാൻകുട്ടി,അഹമ്മദ് ഹാജി തുടങ്ങിയവർ ആശംസ അറിയിച്ചു.ഹാസിഫ് മോയൻ,ഷാഫി vp, ഇല്യാസ് vp, യൂനുസ് Ak, ശബാബ് Ep, അലി അക്ബർ Ak, ഷാഫി,നാസർ തുടങ്ങിയവർ നേത്രത്വം നൽകി

20 March 2018

ബാലിക്കാട് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം; എസ്.ഡി.പി.ഐ

ബാലിക്കാട് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം; എസ്.ഡി.പി.ഐ
വേങ്ങര: കൂരിയാട്-പാക്കടപ്പുറായ റോഡില്‍ ബാലിക്കാട് ഭാഗത്തെ അപകടവാസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കൂരിയാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിലെ അപകടാവസ്ഥ കണ്ടില്ലെന്നു നടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ഇ മുഹമ്മദ് (പ്രസിഡന്റ്), എ ടി അബ്ദുല്‍അസീസ് (വൈസ്പ്രസിഡന്റ്), പി ഷറഫുദ്ദീന്‍(സെക്രട്ടറി), എ ടി സമീര്‍(ജോ.സെക്രട്ടറി), വി കെ അബ്ദുനാസര്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. എം ഖമറുദ്ദീന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


എസ്.ഡി.പി.ഐ ഭാരവാഹികള്‍
വേങ്ങര: എസ്.ഡി.പി.ഐ മനാട്ടിപ്പറഞ്ച് ബ്രാഞ്ച് ഭാരവാഹികളായി സി മുസ്തഫ(പ്രസിഡന്റ്), എം ശശികുമാര്‍(വൈസ് പ്രസിഡന്റ്), സി പി മുസ്തഫ(സെക്രട്ടറി), സി പി മജീദ്, പി സൈത്(ജോ.സെക്രട്ടറിമാര്‍), കെ അബ്ദുല്‍കരീം(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ എം ഹനീഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി മുസ്തഫ, സി പി മുസ്തഫ സംസാരിച്ചു.

19 March 2018

സ്തുത്യർഹ സേവനത്തിനഭിനന്ദനം

സ്തുത്യർഹ സേവനത്തിനഭിനന്ദനം 

വേങ്ങര: വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന പാക്കട പൊറായ കുറ്റൂർ നോർത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ സാന്ദ്ര (28) ഞായറാഴ്ച്ച പുലർച്ചെ 2.45 ന് പ്രസവവേദനയെടുത്ത് വൈദ്യസഹായമില്ലാതെ കഷ്ട്ടപെട്ടപ്പോൾ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ബിന്ദു തന്റെ മകൾ നിമിഷയെയും കൂട്ടി അവിടെയെത്തി പ്രസവ ശിശ്രൂഷ നൽകുകയും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുക ചെയ്തു സാന്ദ്ര ഒരു ആൺകുഞ്ഞിനു ജൻമം നൽകി അവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചതിന് ശേഷം രാവിലെയാണ് ബിന്ദു മടങ്ങിയത്

 അറുപതിനായിരത്തിൽപരം ജനസംഖ്യയുള്ള വേങ്ങര പഞ്ചായത്തിൽ നിലവിൽ വെറും അഞ്ച് ജുനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരാണ് ജോലി ചെയ്യുന്നത് സർക്കാർ ചട്ടപ്രകാരം അയ്യായിരം ജനങ്ങൾക്ക് ഒരു ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ആണ് വേണ്ടത് എന്നാൽ ഇവിടെ ഇപ്പോൾ പതിമ്മൂവായിരത്തോളം ആളുകളെ നോക്കണ്ട ചുമതല ഒരു ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സി നാണ്. രാപ്പകലില്ലാതെയും അവധി ദിനത്തിലും സ്തുത്യർഹമായ പൊതു സേവനം നൽകിയ ബിന്ദു സിസ്റ്ററെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡൻണ്ട് വി പി ദിനേശിന്റെ  നേതൃത്വത്തിൽ തിരൂരങ്ങാടി ബ്രാഞ്ച് പ്രസിഡൻണ്ട് പി ഗോപിനാഥൻ സെക്രട്ടറി ജ്യോതിപ്രസാദ് പി ,ഹരിഹരൻ പി തുടങ്ങിയർ നേരിൽ കണ്ട് അഭിനന്ദിച്ചു.

17 March 2018

ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു 
വേങ്ങര:
വേങ്ങര മണ്ഡലം കമ്മറ്റി ഓഫീസ് വേങ്ങര ടൗൺ റോളക്സ് ബിൽഡിംഗിൽ ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ ഉൽഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൊമ്പത്തിയിൽ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദാലി, സി.ശിഹാബുദ്ധീൻ, പി.സി കോയ(JCC), എം.കുഞ്ഞിമൊയ്തീൻ ഹാജി, കെ.കെ. അബൂബക്കർ , ശശി കടവത്ത്, വി. മുഹമ്മദ് കുട്ടി, സി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

12 March 2018

ജനറൽ ബോഡിയും 2018 - 2020 ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരിണവും നടന്നു.

വ്യപാരി വ്യവസായി യൂത്ത് കുന്നുംപുറം യൂണിറ്റ്
ജനറൽ ബോഡിയും 2018 - 2020 ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരിണവും നടന്നു.

വ്യപാരി വ്യവസായി യൂത്ത് കുന്നുംപുറം യൂണിറ്റ് ജനറൽ ബോഡി പി കെ ഫാർമസി കോരുകുട്ടി വൈദ്യർ ക്ക് വേണ്ടിയുള്ള ജില്ലാ സെക്രട്ടറി റഷീദ് ടി കെ യുടെ നേതൃത്വത്തിലുള്ള മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അക്രം ചൂണ്ടയിൽ ഉത്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി യാസർ വേങ്ങര സംസാരിച്ചു.  KVVES യൂണിറ്റ്  പ്രസിഡന്റ് കെ കെ കുഞ്ഞിമുഹമ്മദും, KVVES യൂണിറ്റ് ജനറൽ സെക്രട്ടറി കുന്നുമ്മൽ മജീദ് എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷബീർ പെരിന്തൽമണ്ണ പുതിയ കമ്മറ്റി രൂപീകരണം നിയന്ത്രിച്ചു. 2018 - 2020 ലേക്കുള്ള വ്യപാരി വ്യവസായി യൂത്ത്
പുതിയ ഭാരവാഹികളായി
നജുമുദ്ധീൻ എം (പ്രസിഡന്റ്)
പി ഇ ഷബീർ അലി ( ജനറൽ സെക്രട്ടറി )
അഷ്കർ തറയിൽ ( ട്രഷറർ)
എന്നിവരെ തിരെഞ്ഞുടുത്തു..
പി ഇ ഷബീർ അലിയുടെ നന്ദി യോടെ യോഗം പിരിച്ചു വിട്ടു....

10 March 2018

ഹരിതാമൃതം പദ്ധതിയ്ക്ക് തുടക്കമായി

ഹരിതാമൃതം പദ്ധതിയ്ക്ക് തുടക്കമായി
അബുദാബി വേങ്ങര മണ്ഡലം കെ.എം.സി.സി/അലിവ് ചാരിറ്റി സെൽ അബുദാബി ചാപ്റ്റർ സംയുക്തമായി നടപ്പാക്കിയ ഹരിതാമൃതം പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ വെച്ച് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട രോഗികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ മരുന്ന് വേങ്ങര അലിവ് മെഡിക്കൽ ഷോപ്പിലൂടെയാണ്  വിതരണം ചെയ്യുന്നത്. 

28 February 2018

ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും

ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ  ഉദ്ഘാടനവും ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും .


ഊരകം ഗ്രാമ പഞ്ചായത്തിലെ 1500 ല്‍ പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലവിതരണം നടത്തുന്ന ഊരകം കുടിവെള്ളപദ്ധതിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം പികെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കുടിവെള്ള പദ്ധതിയുടെ വളര്‍ച്ചയും സേവനമികവും വിളിച്ചോതുന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫ്‌റീന അഷറഫും നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെടി അബ്ദുസമദ്, ജമീലാഅബൂബക്കര്‍, വി.കെ. മൈമൂനത്ത്, സൗദാഅബൂതാഹിര്‍, അബൂബക്കര്‍ മാസ്റ്റര്‍, പി. കെ. അഷ്‌റഫ്, ടി.നാരായണന്‍, ഷൈനിമലയില്‍, സുന്ദരന്‍, ബിരിയുമ്മ, മുഹമ്മദ് റാഫി, നാസര്‍ എഞ്ചിനീയര്‍, ഇ.കെ കുഞ്ഞാലി, കെ.ഗിരീഷ് കുമാര്‍, അയ്യപ്പന്‍ വെടിയത്ത്, യു.ബാലകൃഷ്ണന്‍, കെ.വേലായുധന്‍, പി. മുഹമ്മ ദ് , തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ.അസ് ലു സ്വാഗതവും എം.കെ.മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് ചുമതലക്കാരായ പാലേരി അബ്ദുല്‍ലത്തീഫിനെയും ടി.എച്ച്. ഇസ്ഹാക്ക് ഹാജിയെയും ചടങ്ങില്‍ ആദരിച്ചു.

25 February 2018

പ്രതിഷേധ സംഗമം നടത്തി

പ്രതിഷേധ സംഗമം നടത്തി
വേങ്ങര: അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ച്‌ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സഹജീവികള്‍ക്കൊരു കൈതാങ്ങ്‌ എന്ന യുവ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വലിയോറ പരപ്പില്‍ പാറയില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ ജ്വാല തെളിയിച്ച്‌ നടന്ന മൗനജാഥക്ക്‌ ശുഹൈബ്‌ കരുവള്ളി, ഹൈദര്‍ മാളിയേക്കല്‍, സമദ്‌ കുറുക്കന്‍, ഇ.വി സല്‍മാന്‍ ഫാരിസ്‌, മുഹ്‌യുദ്ധീന്‍ ഷാ നേതൃത്വം നല്‍കി.

സബ്ട്രഷറിക്ക് പുതിയകെട്ടിടം പണിയണം -കെ.എസ്.എസ്.പി.യു

സബ്ട്രഷറിക്ക് പുതിയകെട്ടിടം പണിയണം -കെ.എസ്.എസ്.പി.യു
വേങ്ങര: വേങ്ങര സബ്ട്രഷറിക്ക് ബ്ലോക്ക് ഓഫീസിനുസമീപം പുതിയകെട്ടിടം പണിയണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വേങ്ങര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖ് ഉദ്ഘാടനംചെയ്തു. കാമ്പ്രന്‍ അബൂബക്കര്‍ മൗലവി അധ്യക്ഷനായി. പി.കെ. അബ്ദുറഹിമാന്‍, എന്‍.പി. ചന്ദ്രന്‍, കെ. രത്‌നമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. രാധാകൃഷ്ണന്‍ (പ്രസി.), കെ. അബൂബക്കര്‍ മൗലവി, വി. മാധവിക്കുട്ടി (വൈസ്​പ്രസി.), സി.എം. മോഹന്‍ദാസ് (സെക്ര.), കെ.പി. ശ്രീധരന്‍, കെ. ഗംഗാധരന്‍ (ജോ.സെക്ര.), പി.കെ. അബ്ദുറഹിമാന്‍(ട്രഷ.)

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������